ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, June 17, 2025

ഒന്നാം ക്ലാസിലെ ചാര്‍ട്ടെഴുത്തിൻ്റെ പ്രസക്തി

ഒന്നാം ക്ലാസിൽ ചാർട്ടെഴുത്ത് എന്തിനാണ്? ബോർഡിൽ എഴുതിയാൽ പോരെ?

ദേ ടീച്ചറെഴുതിയത് വായിക്കാമോ?

പോരആശയാവതരണരീതിയില്‍ പുനര്‍വായന ക്ലാസില്‍ നടക്കേണ്ടതുണ്ട്

  1. കുട്ടിക്ക് ഇഷ്ടമുള്ളപ്പോൾ ഒറ്റയ്ക്കും കൂട്ടായും വായന പരിശീലനത്തിന്
  2. ലിപിസവിശേഷതകള്‍ സംബന്ധിച്ച ധാരണ ശക്തിപ്പെടുത്തുന്നതിന്.
  3. കുട്ടിക്ക് തെളിവെടുത്തെഴുതാൻ സ്ഥിരമായി മാതൃകാസാമഗ്രി ക്ലാസിൽ വേണം
  4. മുൻ ഫ്രെയിമുമായി കണ്ണി ചേർത്ത് വായിക്കാൻ ചാർട്ട് ആവശ്യമാണ്
  5. ഒഴിവു സമയം ചങ്ങല വായനക്ക്ആസ്വാദ്യ വായനയ്ക്ഉച്ചത്തിലുളള വായനക്ക്താളാത്മക ഭാവാത്മക വായനയ്ക്.
  6. ഓരോ ഫ്രയിമും ആരംഭിക്കുമ്പോൾ മുൻഫ്രെയിമിലെ വായന നടത്തി കണ്ണിചേര്‍ക്കേണ്ടതുണ്ട്.
  7. പാഠാവസാന പൂർണവായനക്ക് എല്ലാ ചാര്‍ട്ടുകളും ഒന്നിച്ച് വായിക്കേണ്ടതുണ്ട്.
  8. മാതൃകാപരമായ എഴുത്ത് കാഴ്ചപ്പുറത്ത് ലഭ്യമാക്കാൻ
  9. ആശയാവതരണ രീതിയിൽ ആദ്യം ആശയം എഴുതി പരിചയപ്പെടുത്തേണ്ടതുണ്ട്അതിന് ചാര്‍ട്ടാണ് ഉത്തമം.
  10. രൂപീകരണപാഠമല്ലാത്ത ചെറുവായനാസാമഗ്രികളും ചാര്‍ട്ടിലെഴുതിയാണ് പരിചയപ്പെടുത്തേണ്ടത്.
  11. ചാർട്ടുകൾ ക്രമമായി പ്രദർശിപ്പിച്ചാൽ പാഠ സമഗ്രത കുട്ടിയിൽ ഉണ്ടാകും. അതിനാൽ ഓരോ വിഷയത്തിനും പ്രത്യേകം പ്രദർശനയിടം ക്ലാസിൽ ഉണ്ടാകുന്നത് നന്ന്
  12. അധ്യാപിക വടിവിൽ ഘടന പാലിച്ചെഴുതുന്ന വാക്യങ്ങൾ ആണ് ചാർട്ടിൽ ഉണ്ടാവുക .ഇത് ആകർഷകമാക്കാൻ ചിത്രങ്ങൾ ഒട്ടിച്ചോ വരച്ചോ ചേർക്കാം. സചിത്ര പുസ്തകത്തിൻ്റെ മാതൃക
  13. കാഴ്ചാ പരിമിതിയുള്ള കുട്ടികൾക്ക് വലിയ അക്ഷരത്തിൽ എഴുതിയ പാർട്ടുകൾ ഗുണം ചെയ്യും.
  14. ക്ലാസ് പി ടി എ നടക്കുമ്പോൾ കുട്ടികളുടെ തത്സമയ വായനയ്ക്ക് പ്രയോജനപ്പെടുത്താം.
  15. അച്ചടിസമൃദ്ധമായ ഭാഷാപഠനാന്തരീക്ഷം എന്ന ആശയത്തെ മറ്റൊരു വിധത്തില്‍ സാക്ഷാത്കരിക്കുകയാണ് ചാര്‍ട്ടകളുടെ പ്രദര്‍ശനത്തിലൂടെ.
  16. അധ്യാപികയുടെ ചാർട്ടെഴുത്തും കുട്ടികളുടെ ബോർഡെഴുത്തും രൂപീകരണപാഠവും അനുഭവങ്ങളുടെ രേഖപ്പെടുത്തലും ബാലസാഹിത്യരചനകളുടെ വായനയും ഈ പ്രക്രിയയുടെ നട്ടെല്ലാണ്.
  17.  

ഒന്നാം പാഠം ആരംഭിക്കുന്നതിന്റെ മുന്നൊരുക്കമാണ് ക്ലാസ് എങ്ങനെ ലേ ഔട്ട് ചെയ്യണമെന്ന ചിന്ത. ലഭ്യമായ സ്ഥലം പരമാവധി പഠനമൂല്യമുള്ളതാക്കി മാററണം. ചുമരുകള്‍ വിവധ വിഷയങ്ങള്‍ക്കായി ക്രമീകരിക്കണം. അപ്പോഴാണ് ക്രമമായി ചാര്‍ട്ട് പ്രദര്‍ശിപ്പിക്കാനുള്ള ഇടവും രീതിയും കണ്ടെത്താനാവുക. ചാര്‍ട്ടുകള്‍ക്ക് നമ്പരിടുന്നത് ഗുണം ചെയ്യും.ഉദാഹരണത്തിന്  U1.1 എന്നത് യൂണിറ്റ് ഒന്ന് ഒന്നാം ചാര്‍ട്ട് എന്ന് വായിക്കാം. 

ചാര്‍ട്ടില്‍ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  1. അക്ഷരവലുപ്പം. ക്ലാസിന്റെ ഏറ്റവും പിന്നില്‍ നിന്നാലും കാണാനാകണം
  2. നിറം. ചുവപ്പ് നിറമുള്ള ചാര്‍ട്ടില്‍ ചുവപ്പ് മഷികൊണ്ട് എഴുതരുത്. ദൃശ്യപരിമിതിയുള്ള കുട്ടികള്‍ക്ക് പ്രശ്നമാകും. കറുപ്പ്, നീല മഷികളാണ് ഏറ്റവും അനുയോജ്യം. മറ്റു കടും നിറങ്ങളും ഉപയോഗിക്കാം. 
  3. വരികള്‍ ചരിയാതെ എഴുതണം. ഇതിന് പരിശീലനം ആവശ്യമാണ്. ചാര്‍ട്ടില്‍ മടക്ക് പാടിട്ടോ, പെന്‍സില്‍ ഉപയോഗിച്ച് വരച്ചോ എഴുത്ത് നേരെയാക്കാം. പത്രക്കടലാസില്‍ എഴുതി ശീലിക്കണം
  4. അക്ഷരഘടന കുട്ടികളെ പരിചയപ്പെടുത്തുന്നതിനാല്‍ എഴുത്തില്‍ ശ്രദ്ധ വേണം
  5. ചാര്‍ട്ടില്‍ വരികള്‍ കുത്തിനിറയ്ക്കരുത്.
  6.  

No comments: