Pages

Sunday, November 14, 2010

നന്മയുടെ പ്രകാശം.

"മൂന്നാം ക്ലാസിലെ തല ചായ്കാന്‍ ഒരിടം എന്ന പാഠം .അതിലെ ഒരാശയമായ സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്നവരെ കൂട്ടായ്മയിലൂടെ എങ്ങനെ സഹായിക്കാം എന്നത് പ്രാവര്‍ത്തികമാക്കുകയാണ് കുന്ന മംഗലം എം എല്‍ പി സ്കൂളിലെ കുട്ടികള്‍. കുഞ്ഞു ചിന്തകളില്‍ നിന്നും കഴിഞ്ഞ വര്ഷം ജനിച്ചതാണ് വി ഹെല്പ് എന്ന ക്ലബ്. ഞാന്‍ പാറ ഭാഗം വിശദീകരിച്ചപ്പോള്‍ നമ്മുക്ക് എന്തെങ്കിലും ചെയ്തു കൂടെ എന്നു സഹാധ്യാപകനായ ഷാജു ചോദിച്ചു. നിര്‍ദേശങ്ങളും വെച്ചു. ക്ലബ് പിറന്നു. ക്ലാസ് പി ടി പിന്തുണച്ചു.
കുട്ടികള്‍ പഠനോപകരണങ്ങള്‍ ശേഖരിച്ചു. വസ്ത്രങ്ങളും.
ഫ്രീ ബേര്‍ഡ്സ് എന്ന സ്ഥാപനത്തിലെ അറുപതോളം കുട്ടികള്‍ക്ക് നല്‍കി.
അത് തികച്ചും ഉത്സവമായി.കുട്ടികളുടെ കലാപരിപാടികള്‍...
കുഞ്ഞു മനസ്സുകളില്‍ നന്മയുടെ പ്രകാശം."
-സുധ.എം സി.
കുന്ന മംഗലം എ എം എല്‍ പി എസ്.
------------------------------------------------------------------------------------
കഴിഞ്ഞ ആഴ്ച തലസ്ഥാന നഗരിയില്‍ വിദ്യാഭ്യാസ ചര്‍ച്ചയില്‍ പങ്കെടുത്തു.ഏതാനും അധ്യാപികമാര്‍ പൊള്ളുന്ന ചില ചോദ്യങ്ങള്‍ ഉന്നയിച്ചു.
സര്‍ ,ഇത്തവണയും നെഹ്‌റു പൊങ്ങച്ച സ്കൂളില്‍ നിന്നും.എന്താ സാധാരണ സ്കൂളുകളി നിന്നും കുട്ടികളെ പരിഗണിക്കാത്തത്.?അവഗണ..
.ഇതും ഒരു നോവ്‌.
എല്ലാവരും ലിപ്സ്ടിക്ക് ഇട്ട ഫാഷന്‍ ഷോ സ്കൂളുകളെ മാത്രമേ കാണുന്നുള്ളൂ.
നാട്ടുതുളസിയുടെ ശിശു ദിനം നമ്മള്‍ക്ക് ആഘോഷിക്കാം..


No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി