Pages

Saturday, April 18, 2020

നിരന്തര വിലയിരുത്തലിന്റെ ഓണ്‍ലൈന്‍ സാധ്യതയും സര്‍ഗവസന്തവും



എന്ത് കൊണ്ട്  സർഗവസന്തം?
  1. നമ്മുടെ  വിദ്യാർത്ഥികൾക്ക് ഉയർന്ന നിലയിൽ  ചിന്തിക്കാനുള്ള വൈദഗ്ദ്യം  സമ്പാദിക്കേണ്ടതുണ്ട്.
  2. ഒപ്പം വിദ്യാർത്ഥികളുടെ പഠനവിടവുകൾ പരിഹരിക്കുന്നതിന്  വേണ്ടി  കൂടുതൽ  സജീവവും  പരിശീലനോന്മുഖവുമായ പഠന പദ്ധതികളാണ്  അവിഷ്കരിക്കണം
അത്തരം  ഒരു  പാഠ്യപ്രവർത്തന രീതിയാണ്  സർഗവസന്തം പിന്തുടരുന്നത്

പദ്ധതിയുടെ  ഘടന  നടത്തിപ്പ്
  • നവമാധ്യമങ്ങൾ  വഴി  അധ്യാപകർക്കും  വിദ്യാർത്ഥികൾക്കും  അറിയിപ്പ്  നൽകി
  • താല്പര്യപ്പെട്ട് മുന്നോട്ടു വന്നവരെ ക്ലാസ്സ്‌ തല  വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ  ചേർത്തു.
  • തുടർന്ന്  ജില്ലാ  അടിസ്ഥാനത്തിൽ കുട്ടികളെയും  അധ്യാപകരെയും ചെറു  ഗ്രൂപ്പുകളാക്കി  മാറ്റി
  • ഓരോ  അഞ്ച് കുട്ടികൾക്കും ഒരു  മെന്റർ  ടീച്ചർ എന്ന  നിലയിൽ  നിയമിച്ചു.
  • അഞ്ച് കുട്ടികളും  മെന്റർ  ടീച്ചറും വ്യത്യസ്ത ജില്ലക്കാർ ആകാൻ  പരമാവധി  ശ്രദ്ധിച്ചു.
  • ദേശ വ്യത്യാസങ്ങൾക്കനുസരിച്ചുള്ള ഭാഷ പ്രയോഗ രീതി പരസ്പരം മനസിലാക്കുന്നതിനുള്ള മികച്ച  അവസരമാണ് കുട്ടിയ്ക്ക് ഇത് മൂലം ലഭിച്ചത്.
  • മെന്റർ അധ്യാപകരെ എല്ലാവരെയും ചേർത്ത് ഒരു ഗ്രൂപ്പ്‌  നിർമ്മിച്ചു
  • ഇവിടെ  എല്ലാ ദിവസവും എസ് ആർ ജി സംഘടിപ്പിച്ചു
  • 06/04/20ൽ തുടങ്ങിയ സർഗവസന്തത്തിന്റെ ഒന്നാം  ഘട്ടത്തിലാണ് കേരളത്തിൽ  ആദ്യമായി ഓൺലൈൻ  ക്ലാസ്സ്‌  എസ് ആർ ജി നടന്നത്. അതാകട്ടെ ഒന്നാം ഘട്ടത്തിന്റെ  ആദ്യ ദിവസത്തിന്റെ തലേ  ദിവസം അതായത്  05 /04/20.  ഇത്  സർഗവസന്തത്തിന്റെ നേട്ടങ്ങളിൽ  ഒന്നായി  പരിഗണിക്കാവുന്നതാണ്.

നിരന്തര വിലയിരുത്തലിന്റെ ഓണ്‍ലൈന്‍ സാധ്യത
  • ടേം മൂല്യനിര്‍ണയം ക്ലാസില്‍ നടക്കുന്ന നിരന്തര വിലയിരുത്തല്‍ എന്നിവയെക്കാൾ മികച്ച മൂല്യനിർണ്ണയ  രീതിയാണ് ഓൺലൈൻ  ഇവാല്യൂവേഷൻ എന്ന്  തെളിയിക്കാൻ സർഗവസന്തം  പ്രവർത്തങ്ങൾക്ക്  സാധിച്ചു
  • സർഗവസന്തം  പ്രവർത്തന  ഭാഗമായി ഒരു  കവിത  രചിക്കുന്ന  കുട്ടി  തന്റെ  രക്ഷിതാവിന്റെ മുൻപിൽ  വെച്ചാണ്  ഇത്  ചെയ്യുന്നത്. ഈ സമയം രക്ഷിതാവിന്  തന്റെ  കുട്ടിക്കുണ്ടായ ലേഖനശേഷിപരമായ പ്രശ്നങ്ങൾ നേരിട്ട്  ബോധ്യപ്പെടാൻ സാധിക്കുന്നു. കുട്ടിക്ക്  നൽകേണ്ട  കൈത്താങ്ങൽ(scaffolding)നെപ്പറ്റി രക്ഷിതാവ് ബോധ്യമുണ്ടാകുന്നു
  • കുട്ടി തന്റെ  ഉൽപ്പന്നം വ്യക്തിപരമായി മെന്റർ  അധ്യാപകന് അയച്ചു  കൊടുക്കുന്നു.
  • എഡിറ്റിംഗ് ആവശ്യമായ ഭാഗങ്ങളെപ്പറ്റി ടീച്ചർ  കുട്ടിക്ക്  വ്യക്തിഗത  നിർദ്ദേശങ്ങൾ നൽകുന്നു.
  • മെച്ചപ്പെടുത്തലിനു  ശേഷം കുട്ടി അയക്കുന്ന ഉൽപ്പന്നം  ടീച്ചർ ചെറു ഗ്രൂപ്പിൽ അതായത്  മെന്ററും തന്റെ  കുട്ടികളും മാത്രമടങ്ങിയ ഗ്രൂപ്പിൽ  പോസ്റ്റ്  ചെയ്യുന്നു
  • ഇവിടെ കുട്ടികൾക്ക് പരസ്പരം  വിലയിരുത്താനും സ്വയം  മെച്ചപ്പെടുത്താനും അവസരം  ലഭിക്കുന്നു.
  • ഒരു  ദിവസത്തെ  മുഴുവൻ  പ്രവർത്തനങ്ങളും അവസാനിച്ച  ശേഷം ക്ലാസ്സ്‌  തലത്തിൽ മികച്ച ഉൽപ്പന്നങ്ങൾ രക്ഷാകർത്താക്കളുടെ കൂടി  സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചയിൽ തെരഞ്ഞെടുത്തു എസ് ആർ ജി  ഗ്രൂപ്പിൽ പങ്കിടുന്നു
  • അവിടെ  ലഭിക്കുന്ന  ഉൽപ്പന്നങ്ങൾ മികച്ചവ  നവമാധ്യമങ്ങൾ വഴി  പ്രചരിപ്പിക്കുന്നു
  • ഈ ഓരോ  ഘട്ടത്തിലും കുട്ടി  സ്വയം  മെച്ചപ്പെടുകയും കൂടുതൽ മെച്ചപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നു.
  • വിദ്യാഭ്യാസ  സംരക്ഷണ  യജ്ഞത്തിൽ ഏറ്റവും  അധികം  പങ്കു വഹിച്ച ഹൈടെക്  സാധ്യതകളുടെ  ഏറ്റവും മികച്ച ഉപയോഗ  ക്രമമാണ് സർഗവസന്തം  എന്ന്  പറയുന്നത്. സ്മാർട്ട്‌ ഫോണും അതിന്റെ സാധ്യതകളും പരമാവധി ഇവിടെ  പ്രയോജനപ്പെടുത്താൻ ഇവിടെ കഴിഞ്ഞിരിക്കുന്നു
നേട്ടങ്ങള്‍
  • ഓൺലൈൻ  മെന്ററിങ്ങിന്റെ മികച്ച സാധ്യത പ്രയോജനപ്പെടുത്താൻ സർഗവസന്തം പ്രവർത്തനങ്ങൾക്ക്  സാധിച്ചു.
  • മനഃശാസ്ത്രപരവും പ്രവർത്തനനിരതവുമായ  സർഗവസന്തം പ്രവർത്തങ്ങൾ മെന്റർ ടീച്ചർമാർ കുട്ടികളിൽ  എത്തിച്ചു.
  • കുട്ടിയുടെ മാത്രമല്ല ടീച്ചറിന്റെയും സർഗാത്മകതയുടെ വികാസത്തിനും സർഗവസന്തം കാരണമായി.
  • അഞ്ച് ദിവസങ്ങളിലായി പത്തോളം വരുന്ന വ്യവഹാരരൂപങ്ങളാണ് ക്ലാസ്സ്‌തല  പരിഗണനയോടെ സർഗവസന്തത്തിൽ ഉൾപ്പെടുത്തിയത്.
  • വ്യവഹാരരൂപങ്ങളുടെ ശരിയായ വിനിമയം  നടക്കൽ സാധ്യമായി
  • ഇവിടെ  കുട്ടി,അധ്യാപകൻ, രക്ഷിതാവ് എന്നീ  മൂന്ന്  ആളുകളുടെ പങ്ക്  ശ്രദ്ധേയമാണ്.
  • കുട്ടിയെ  മാത്രമല്ല സർഗാത്മകതയുള്ള  അധ്യാപകരെ  വാർത്തെടുക്കുന്നതിനും  സർഗവസന്തത്തിന്  സാധിച്ചു.
നേരിട്ട വെല്ലുവിളികൾ
  • സംഘാടകർ  എന്ന നിലയിൽ  ടീം അധ്യാപകക്കൂട്ടത്തിന്  നേരിടേണ്ടി വന്ന  പ്രധാന വെല്ലുവിളി നെറ്റ് വർക്കുമായി  ബന്ധപ്പെട്ട പ്രശ്നങ്ങൾ  തന്നെ
  • കുട്ടിയ്‌ക്കോ  മെന്റർ  ടീച്ചർനോ നെറ്റ് കിട്ടാതെ  ആയാൽ പ്രവർത്തന  താളക്രമമെല്ലാം  നഷ്ടപ്പെടാം

  • ചില  അപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നത്  എങ്ങനെ  എന്ന് രക്ഷകർത്താക്കൾക്കും മെന്റർ അധ്യാപകർക്കും അറിയുമായിരുന്നില്ല.
  • മെന്റർ ടീച്ചർമാരുടെ സാങ്കേതികപരമായ സംശയനിവാരണത്തിന് എപ്പോഴും പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ ഹെല്പ് ഡസ്കിന്റെ  സേവനംമൂലം ഈ പ്രശ്നം  മറികടന്നു.  
  • എഴുത്ത് രൂപത്തിലും  വോയിസ്‌നോട്ടായും വീഡിയോ രൂപത്തിലും അവർ വിവിധ  അപ്ലിക്കേഷനുകൾ വളരെ  ലളിതമായി അധ്യാപകർക്ക് പരിചിതപ്പെടുത്തി
  • പ്രവർത്തങ്ങൾ  കഴിയുന്ന മുറയ്ക്കി ചെറു ഗ്രൂപ്പിൽ നിന്നും ക്ലാസ്സ്‌  ഗ്രൂപ്പിലേക്ക് ഉൽപ്പന്നങ്ങൾ  ഇടുന്നത് മറ്റു  ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളെ  ബാധിച്ചു. ക്ലാസ്സ്‌ തല  എസ് ആർ ജി  കൂടി ഓരോ പ്രവർത്തനങ്ങളുടെയും സമയ ക്രമീകരണം നടത്തി  ഈ പ്രശ്നം പരിഹരിക്കപ്പെട്ടു
  • മെന്റർമാരുടെ  അവതരണത്തിലെ  ഏറ്റകുറച്ചിലുകൾ പരിഹരിക്കാൻ  ക്ലാസ്സ്‌  എസ് ആർ ജികൾ സഹായിച്ചു. പ്രവർത്തനദിനങ്ങൾക്കിടയിൽ നൽകുന്ന വിദ്യാർത്ഥികളും  രക്ഷകർത്താക്കളും ചേർന്ന്  പൂരിപ്പിക്കേണ്ട വിലയിരുത്തൽ ഫോമുകൾ മെന്റർ  ടീച്ചർമാരുടെ പ്രവർത്തങ്ങൾ  മികവുള്ളവയാക്കി  മാറ്റി.
  • ഒരു  പ്രശ്നത്തെ എങ്ങനെ  അഡ്രസ്  ചെയ്യണമെന്ന് കുട്ടിയ്ക്കും രക്ഷകർത്താവിനും ബോധ്യപ്പെടുത്തുന്നുണ്ട്. മെന്റർ ടീച്ചർമാരും രക്ഷകർത്താക്കളും കുട്ടികളും നൽകിയ ഫീഡ്ബാക്ക്  നൽകുന്നത് തികച്ചും ശുഭസൂചകങ്ങളാണ്
പഠനപ്രക്രിയയിൽ പ്രധാന  പങ്ക്  വഹിക്കുന്ന ഈ മൂന്ന്  വിഭാഗക്കാരെയും തൃപ്തിപ്പെടുത്താൻ കഴിയുന്നു  എന്നതാണ്  സർഗവസന്തത്തിന്റെ  നേട്ടം. മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് മുന്നോട്ടുവയ്ക്കാനുള്ള ഏറ്റവും  നൂതനവും പ്രായോഗികവുമായ ഒരു വിദ്യാഭ്യാസ ബദലിൽ മുഖ്യ ഭാഗവാക്കാകാൻ കഴിഞ്ഞതിലുള്ള ചാരുതാർഥ്യത്തോടെ 
    ടീം  അധ്യാപകക്കൂട്ടത്തിന്  വേണ്ടി, രതീഷ്  സംഗമം.
അനുബന്ധം


  അധ്യാപനം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.അതുകൊണ്ട് തന്നെ എന്‍റെ കഴിവിന്‍റെ പരമാവധി ഞാന്‍ സര്‍ഗവസന്തത്തിന് വേണ്ടി സമര്‍പ്പിച്ചു എന്നാണ് വിശ്വസിക്കുന്നത്.സര്‍ഗവസന്തം സീസണ്‍ ഒന്നിലെ മെന്‍ററില്‍ നിന്ന് സീസണ്‍ 2 വില്‍ രതീഷ് മാഷോടും സായി ശ്വേത ടീച്ചറോടും ഒപ്പം സംഘാടനത്തിലേക്ക് ഉയരാന്‍ സാധിച്ചത് അതിന്‍റെ ഫലമായി ആണെന്ന്‍ ഞാന്‍ കരുതുന്നു.രതീഷ് സര്‍ വിശ്വസിച്ച് ഓരോ ജോലിയും നല്‍കുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമാണ് എനിക്ക് തോന്നിയത്.എന്നെ പോലെ ഇന്നലെ വന്ന ഒരുവന് ഇത്രയും പരിഗണ നല്‍കുന്നു എന്നത്  അര്‍ഹതപ്പെട്ടതാണോ എന്ന് ഞാന്‍ ചിന്തിച്ച് പോകുന്നു..
ഏതായാലും സ്വയം മെച്ചപ്പെടാനും പരിമിതികള്‍ സ്വയം തിരിച്ചറിഞ്ഞു മുന്നേറാനുമുള്ള ഒരു വേദി കൂടെയായി എനിക്ക് ഈ കൊറോണ കാലം.സര്‍ഗവസന്തമേ......നിനക്കു നന്ദി.....സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന 5 പൊന്നു മക്കളെ എനിക്ക് തന്നതിന്.അവരെ എന്‍റെ ഹൃദയത്തോട് ചെര്‍ത്ത് വച്ചതിന്.
ഗോകുല്‍ ദാസ് പി
( പാനൂര്‍ യു പി സ്കൂള്‍,കണ്ണൂര്‍)

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി