Pages

Sunday, November 5, 2023

ഒന്നാം ക്ലാസ്സിലെ മക്കളെ ഭാഷയിൽഒന്നാന്തരം മക്കളാക്കി,


ഞാൻ തെരൂർ എം.എൽ.പി സ്കൂൾ (എടയന്നൂർ) ഒന്നാം ക്ലാസ്സ് അധ്യാപകനാണ്.

ഈ വർഷമാണ് ജോലിയിൽ കയറിയത്. രണ്ട് മാസത്തെ അവധി ദിനത്തിലുള്ള ടീച്ചർ കോഴ്സുകളിൽ വലിയ അനുഭവങ്ങളായിരുന്നു ഉണ്ടായിരുന്നത്.

*സംയുക്ത ഡയറിയും, സചിത്ര പുസ്തകവും* വലിയ അർത്ഥമുള്ള രണ്ട് പേര്. ഒന്നാം ക്ലാസ്സിലെ മക്കളിൽ നടപ്പിലാക്കേണ്ട പുതിയ രണ്ട് പദ്ധതി❗️

വർഷങ്ങളായി പാരമ്പര്യമുള്ളവർ ആശങ്കകളും പരിഭവങ്ങളും ഷെയർ ചെയ്യാൻ തുടങ്ങി.


ഇതൊക്കെ മനസ്സിൽ വെച്ചുകൊണ്ടാണ് 2 ഡിവിഷനോട് കൂടിയ 37 മക്കളുള്ള (നിലവിൽ 39) ഒന്നാം ക്ലാസ്സിലേക്ക് പുതുവർഷത്തിൽ കയറിയത്. ടീച്ചർ കോഴ്സിൽ മനസ്സിലാക്കിയ കാര്യങ്ങൾ വെച്ചുകൊണ്ട് ക്ലാസിലേക്ക് കടന്നു. ഒന്നാം ക്ലാസ്സിലെ മക്കളുടെ കൂടെ രക്ഷിതാക്കൾക്കുള്ള സചിത്ര പാഠപുസ്തക ശിൽപശാലയും നടത്തി. അതിൽ തന്നെ സംയുക്ത ഡയറിയെ കുറിച്ചും നന്നായി വിശദവിവരങ്ങൾ നൽകി.

സചിത്ര പാഠപുസ്തകത്തിലെ ആദ്യ പേജിൽ മക്കളെഴുതിയ *“താരയും തത്തയും“* ഇന്നും എന്റെ ക്ലാസ്സിലെ മക്കൾ മറന്നിട്ടില്ല❗️❗️❗️ 

നല്ല വ്യത്യസ്ത അനുഭവമാണ് സചിത്ര പാഠപുസ്തകം മക്കൾക്ക് സഹായിച്ചത്. 

അതുപോലെ ദിവസവും മുടങ്ങാതെ മക്കൾ എഴുതുന്നു *“സംയുക്ത ഡയറി”*. രക്ഷിതാക്കൾ നന്നായി വീട്ടിൽ നിന്നും മക്കളുടെ കൂടെയുള്ളത് കൊണ്ട് തന്നെ 75% മക്കളും നന്നായി ഇന്നും എഴുതി വരുന്നു. ഒന്നാം ദിവസം മക്കൾ എഴുതിയ സംയുക്ത ഡയറിയിലെ രക്ഷിതാവിന്റെ നീല മഷി കുറയൽ മാത്രമല്ല എഴുതുന്ന രീതിയിൽ തന്നെ (തെറ്റാണ് ഉദ്ദേശിച്ചത്) നല്ല മാറ്റമാണ്, സെപ്റ്റംബർ, ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങൾ പിന്നിടുമ്പോൾ മക്കളുടെ ഡയറിത്താളുകളിൽ കാണാൻ സാധിക്കും. 


രക്ഷിതാക്കൾ ഏറെ സംതൃപ്തി നിറഞ്ഞുകൊണ്ടാണ് അവരുടെ ഫോൺകോളിലുള്ള സംസാരം. മനസ്സിൽ ഏറെ സന്തോഷം 😍

ഇന്ന് ക്ലാസ്സ്‌ മുറിയിൽ അധ്യാപകന്റെ ആഖ്യാന അവതരണം തുടങ്ങുന്നതിനു മുമ്പ് മക്കളോട് തന്നെ വിരൽ വെച്ച് മനസ്സിൽ വായിക്കാൻ പറഞ്ഞതിന് ശേഷം എല്ലാം അറിയുന്നവരോട് നിൽക്കുവാനും അറിയാത്ത അക്ഷരങ്ങൾ അടിവരയിടാനും പറയാറുണ്ട്, അതിൽ 30 ശതമാനം മക്കളും എഴുന്നേറ്റ് നിന്ന് വായിച്ചു തരാറുണ്ട്- കണ്ണിനും കാതിനും കുളിർമയേകുന്ന നിമിഷം😊


(അറിയാത്തവർക്ക് ലഘു പ്രവർത്തനങ്ങൾ നൽകി വരാറുണ്ട്) 

മക്കളിൽ ഏറെ സ്വാധീനം ചെലുത്തിയാണ് സംയുക്ത ഡയറി എഴുത്ത് ഇന്നുള്ളത്. ഭൂരിഭാഗം മക്കളും രണ്ടാം വാല്യത്തിലേക്ക് കടന്നിട്ടുണ്ട്❗️

മക്കളുടെ ഡയറിത്താളുകൾ അയക്കുന്ന ഗ്രൂപ്പിൽ കുറച്ചു ദിവസം മുൻപേ *ഡോ. ടി പി കലാധരൻ സർ* അഭിനന്ദനങ്ങൾ അറിയിച്ച ഒരു ദിവസത്തെ ഡയറിത്താൾ എന്റെ സ്കൂളിലെ ഒന്നാം ക്ലാസ്സിലെ റൻസ മോളുടെ ഡയറി ആയിരുന്നു❤️

ഈ എഴുത്ത് എഴുതുമ്പോൾ മനസ്സിൽ അങ്ങനെയൊരു ആത്മാഭിമാനവും ഇന്നെനിക്കുണ്ട് 🤝


അതുപോലെ പുതിയതായുള്ള *“രചനോത്സവം“*( ഒന്നാം ക്ലാസുകാരുടെ സർഗാത്മക ചിന്തകൾ) .
ഭൂരിഭാഗം മക്കളും എഴുതിവന്ന് രണ്ട് ആഴ്ച കൂടുമ്പോൾ പതിപ്പ് തയ്യാറാക്കി ക്ലാസ്സിലെ വായനമൂലയിൽ മക്കൾക്കായി സൂക്ഷിക്കുന്നു (ഗ്രൂപ്പിൽ അയക്കാറുണ്ട്).

എന്തായാലും, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങൾ പിന്നിടുമ്പോൾ സംയുക്ത ഡയറിയും, സചിത്ര പുസ്തകവും, രചനോത്സവവും ഒന്നാം ക്ലാസ്സിലെ മക്കളെ ഒന്നാന്തരം മക്കളാക്കി, മികവുള്ള മക്കളാക്കി മാറ്റുന്നു❤️




🖊

എസ്. എം. റിഷാദ് 

തെരൂർ എം.എൽ.പി സ്കൂൾ 

എടയന്നൂർ 

മട്ടന്നൂർ(സബ് ജില്ല) 

കണ്ണൂർ( ജില്ല)

3 comments:

  1. മക്കളെ മികവിലേക്ക് ഉയർത്താൻ പരിശ്രമിക്കുന്ന പ്രിയ അധ്യാപകനും ആത്മാർത്ഥമായി പ്രോത്സാഹിപിക്കുന്ന കലാധരൻ സാറിനും നന്ദി ....

    ReplyDelete

പ്രതികരിച്ചതിനു നന്ദി