Pages

Monday, November 6, 2023

ഒന്നാം ക്ലാസിലെകുട്ടികളിലെ മാറ്റം സ്കൂളിൽ മാത്രമല്ല സ്കൂളിന് പുറത്തും എത്തിക്കഴിഞ്ഞു.

കുഞ്ഞക്ഷരത്താളുകൾ നൽകിയ സുന്ദര നിമിഷങ്ങൾ



.........................................

 ഞാൻ ജി യുപിഎസ് മുളിയാർ മാപ്പിള കാസർഗോഡിലെ ഒന്ന് എ ക്ലാസിലെ അധ്യാപികയാണ്. 

  • മലയാളം മീഡിയം ആയതിനാൽ തന്നെ പ്രീ സ്കൂൾ അനുഭവമില്ലാത്ത മക്കളായിരുന്നു അക്ഷരങ്ങളോ അക്കങ്ങളോ ചിഹ്നങ്ങളോ ഒന്നും തന്നെ തിരിച്ചറിയാൻ കഴിയാതിരുന്ന മക്കൾ. 25 മക്കളായിരുന്നു എനിക്ക് ഉണ്ടായിരുന്നത്

 സചിത്ര നോട്ടുപുസ്തകം

  • മാസം മുതൽ തന്നെ സചിത്ര പാഠപുസ്തകത്തിന്റെ പ്രവർത്തനം തുടങ്ങിയതോടുകൂടി കുട്ടികളിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി. 
  • എല്ലാ കുട്ടികൾക്കും ഒരുപോലെ ഇഷ്ടമുള്ള പ്രവർത്തനമായിരുന്നു സ പാഠചിത്രപുസ്തകം

 സംയുക്ത ഡയറി

  • ജൂലൈ ആദ്യ ആഴ്ച മുതൽ തന്നെ സംയുക്ത ഡയറിയുടെ ആരംഭം കുറിച്ചു 
  • 25 കുട്ടികൾ ഉണ്ടായിരുന്നു 
  • കൃത്യമായി വീട്ടിൽ നിന്നും എഴുതി കൊണ്ടുവരാൻ പറ്റാത്ത സാഹചര്യമുള്ള കുട്ടികൾ ഉണ്ടായിരുന്നു. ആ മക്കളെ ഞാൻ തന്നെ വൈകുന്നേരങ്ങളിലും ഉച്ചസമയത്തും ഇന്റർവെൽ സമയത്തുമൊക്കെ എഴുതാൻ തുടങ്ങി. 
  • ഡയറിയിലുള്ള ചിത്രരചനയും ചെറിയ എഴുത്തുകളും അവർക്ക് വലിയ ഇഷ്ടമായി. 
  • ഇന്നിപ്പോൾ ജൂലൈ മാസത്തിൽ നിന്നും നവംബർ മാസത്തിലേക്ക് ഡയറി എഴുത്ത് എത്തിനിൽക്കുമ്പോ കുഞ്ഞുമക്കളുടെ ഡയറി താളുകൾ നൽകിയ മനോഹര നിമിഷങ്ങളും, കണ്ണ് നനയിപ്പിച്ച സങ്കട ദിവസങ്ങളും ഒക്കെ അഭിമാനമായി മാറി . കാരണം നീല പേനയുടെ അക്ഷരങ്ങൾ കുറഞ്ഞു പെൻസിൽ മാത്രം ആയി മാറി..  
  • 110 ദിവസം പിന്നിട്ട ഡയറിത്താളുകളിലെ പെൻസിൽ മാത്രം ഉള്ള തനിച്ചെഴുത്ത് എന്നെയും അത്ഭുതപ്പെടുത്താതിരുന്നില്ല.  
തത്സമയ വിലയിരുത്തൽ പ്രവർത്തനം
  • ഒരു മാസത്തിൽ എന്റെ മുന്നിൽ എത്തിയ ഈ കുട്ടികൾ അക്ഷരങ്ങളോ അക്കങ്ങളോ ചിഹ്നങ്ങളോ ഒന്നും തിരിച്ചു അറിഞ്ഞുകൂടായിരുന്നു. പെൻസിൽ എഴുത്ത് മാത്രം ആയ കുട്ടികൾക്ക് അമ്മമാർ സഹായിക്കുന്നുണ്ടോ എന്ന സംശയം തോന്നാതിരുന്നില്ല. 
  • അതുകൊണ്ട് തന്നെ ഒരു ദിവസം വൈകുന്നേരം പെൻസിൽഎഴുത്ത് മാത്രമുള്ള ഡയറികൾ എടുത്ത് ഞാൻ മക്കൾക്ക് നൽകിയിട്ട് അന്ന് നടന്നതിൽ ഇഷ്ടമുള്ള കാര്യം എഴുതി തരുവാൻ പറഞ്ഞു. 
  • ഡയറി വാങ്ങി എന്റെ മുന്നിൽ വെച്ചുതന്നെ വളരെ മനോഹരമായി മക്കൾ അവരുടെ അനുഭവങ്ങൾ എഴുതുന്നത് കണ്ടപ്പോൾ, അവരിലെ ആ മാറ്റത്തെ നേരിട്ട് കണ്ടപ്പോൾ അഭിമാനവും സന്തോഷവും തോന്നിയ നല്ല നിമിഷങ്ങൾ ആയിരുന്നു 🤗. 
  • ഡയറികൾ പരസ്പരം മറ്റുള്ളവർക്കും വായിക്കാൻ അവസരം നൽകി. 
  • രക്ഷിതാക്കളുടെ സഹായത്തോടെ എഴുതുന്നവർക്കും ഇത്തരത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എഴുതാനും വായിക്കാനും അവർ തുടങ്ങിയിട്ടുണ്ട്. 
ബോർഡെഴുത്തും ചാർട്ടെഴുത്തും
  • ഇപ്പോൾ ബോർഡ് എഴുത്തും ചാർട്ട് എഴുത്തുമൊക്കെ കുട്ടികൾക്ക് സ്വന്തമായി മാറി. 
അങ്കണവാടിയിലെ ടീച്ചർ വരുന്നു
  • പരീക്ഷ കഴിഞ്ഞ സമയം കുട്ടികളുടെ ഡയറിയും പരീക്ഷാപേപ്പറും വായിച്ചു നോക്കിയിട്ട് അംഗൻവാടിയിലെ ടീച്ചർ സ്കൂളിലേക്ക് വന്നു എന്നെക്കണ്ടപ്പോൾ ടീച്ചർ ന് പറയാൻ ഒരുപാട് വിശേഷങ്ങൾ ഉണ്ടായിരുന്നു. ടീച്ചർ ഈ മക്കൾ കുറച്ചു ദിവസങ്ങൾ മാത്രമേ അംഗൻവാടിയിൽ വന്നിട്ടുള്ളു ഞാൻ ഇവർക്കു അക്ഷരങ്ങൾ ഒന്നും പറഞ്ഞു കൊടുത്തിട്ടില്ല. സമയം കിട്ടിയില്ല. എഴുതാനും വായിക്കാനും ഒന്നും അറിഞ്ഞുകൂടാത്തവരായിരുന്നു. ഒന്നും തിരിച്ചറിഞ്ഞു കൂടാത്തവരായിരുന്നു പക്ഷേ ഇപ്പോൾ അവരുടെ ഡയറിയിലെയും പരീക്ഷ പേപ്പറിലെയും എഴുത്ത് കണ്ടപ്പോൾ ടീച്ചറിനെ എത്രത്തോളം അഭിനന്ദിക്കണം എന്ന് അറിഞ്ഞുകൂടാ. അത്രയേറെ മാറ്റങ്ങൾ ആണ് ടീച്ചർ അവരിൽ ഉണ്ടാക്കിയത് എന്ന് പറഞ്ഞപ്പോൾ ഒന്നാം ക്ലാസ്സ് അധ്യാപിക ആയതിനാൽ ഞാനും ഏറെ അഭിനന്ദിച്ചു. 
  • കുട്ടികളിലെ മാറ്റം സ്കൂളിൽ മാത്രം അല്ല സ്കൂളിന് പുറത്തും എത്തിക്കഴിഞ്ഞു. 
രക്ഷിതാക്കൾക്ക് മാറ്റം ബോധ്യപ്പെടാൻ അവസരം
  • മക്കളുടെ മാറ്റത്തെ രക്ഷിതാക്കൾക് നേരിട്ട് അറിയാൻ ക്ലാസ്സ് മുറിയിൽ രക്ഷിതാക്കളെ ഒരുമണിക്കൂർ അധ്യാപകരാക്കി. 
  • അവർ കുട്ടികളെ കൊണ്ട് അക്ഷരങ്ങൾ നൽകി വാക്കുകൾ നിർമ്മിപ്പിച്ചു ബോർഡിൽ എഴുതാൻ അവസരം നൽകി 
  • അനുഭവങ്ങൾ എഴുതി 
  • കഥകൾ പറഞ്ഞു. അവരുടെ മക്കളുടെ എഴുത്തും വായനയും നേരിട്ട് കണ്ടറിഞ്ഞു, 
  • അവരുടെ ഈ മാറ്റം അത്ഭുതത്തോടെ തിരിച്ചറിഞ്ഞ രക്ഷിതാക്കൾ ഇതെങ്ങനെ സാധിച്ചു ടീച്ചർ എന്ന് പറഞ്ഞു എന്നെ വന്ന് കെട്ടിപിടിച്ചപ്പോൾ അറിയാതെ എന്റെ കണ്ണുകളും നിറഞ്ഞു. 
  • രക്ഷിതാക്കളിൽ നിന്നും ഇത്തരത്തിൽ പ്രതികരണം ലഭിക്കാൻ കാരണം സംയുക്ത ഡയറിയും സചിത്ര നോട്ടുപുസ്തകവും രചനോൽസവവുമൊക്കെയാണ്..
  • ആമിനയുടെ ഡയറി വായിക്കൂ

ആമിന. Std 1. ഒരു ഗുപ്സ്. Muliar mappila kasaragod ഉമ്മമാർക് മക്കളുടെ കഴിവുകൾ നേരിട്ടറിയാൻ ക്ലാസ്സ് എടുക്കാൻ അവസരം നൽകിയപ്പോൾ ഉണ്ടായ അനുഭവം മക്കൾ ഡയറിത്താളുകളിൽ എഴുതിയപ്പോൾ 🤗

ഒന്നാം ക്ലാസ്സ്‌ ഒന്നാന്തരമായി മുന്നേറിക്കൊണ്ട് മാറ്റത്തിന്റെ വിപ്ലവം സൃഷ്ടിച്ചു 🤗അഭിമാനം സന്തോഷം 🤗

രമ്യ. വി.എ

മുളിയാർ മാപ്പിള ജി.യു.പി.എസ്

കാസർകോട്

2 comments:

  1. This comment has been removed by the author.

    ReplyDelete
    Replies
    1. ഒരു അധ്യാപക ആകുക എന്നാൽ ആയിര കണക്കിന് കുട്ടികളുടെ അമ്മ ആകുക എന്നതാണ്
      ഒരു അമ്മ തന്റെ മക്കളെ എത്രത്തോളം ഉയരത്തില്‍ എത്തിക്കാന്‍ ആകുമോ അത്രത്തോളം പരിശ്രമി
      ക്കും ഒരു നല്ല അധ്യാപകയും

      Delete

പ്രതികരിച്ചതിനു നന്ദി