Pages

Monday, October 20, 2025

20. ഇപ്പോൾ എല്ലാവരും നന്നായി ഡയറി എഴുതാൻ തുടങ്ങി.

ഒന്നാം ക്ലാസിലെ അധ്യാപിക എന്ന നിലയിൽ ഇന്ന് എനിക്ക് നല്ല അഭിമാനവും അതിലേറെ ഒരു പാട് സന്തോഷവും തോന്നുന്നുണ്ട്.

2023 അധ്യയന വർഷത്തിൻ്റെ തുടക്കത്തിൽ  സംയുക്ത ഡയറിയും സചിത്ര പുസ്തകവും ഒന്നാം ക്ലാസുകാരിലേയ്ക്ക് എങ്ങനെ എത്തിക്കണം എന്നൊരു പേടി എനിക്കുണ്ടായിരുന്നു

എന്നാൽ  കുട്ടികളും രക്ഷിതാക്കളും എന്റെ കൂടെ ഒന്നിച്ചു നിന്ന് പ്രവർത്തനങ്ങൾ ഏറ്റെടുത്തു ചെയ്തു തുടങ്ങിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി 

ജൂലൈ മാസത്തിന്റെ അവസാനമാണ് സംയുക്ത ഡയറി എഴുതാൻ തുടങ്ങിയത്. 28 കുട്ടികളുള്ള എൻ്റെ ക്ലാസിൽ 15 കുട്ടികളാണ് ആദ്യം സംയുക്ത ഡയറി എഴുതിയത്.

 അവരുടെ ഡയറിക്കുറിപ്പുകൾ ക്ലാസിൽ പങ്കിടുന്നതിനനുസരിച്ച് ബാക്കിയുള്ളവരും ഡയറി എഴുത്തിലേയ്ക്ക് കടന്നു വന്നു. ഇപ്പോൾ എല്ലാവരും നന്നായി ഡയറി എഴുതാൻ തുടങ്ങി.

എന്റെ ക്ലാസിലെ ഏറ്റവും ചെറിയ കുട്ടിയും അക്ഷരത്തിന്റെ കാര്യത്തിൽ കുറച്ച് പിന്നോക്കം നിന്നതുമായ ആതി R നാഥിന്റെ ആദ്യ മാസങ്ങളിലെ ഡയറി എഴുത്തും ഇപ്പോഴത്തെ ഡയറിയും ആണിവിടെ പങ്കിടുന്നത്.


അനുപമ ജി

എസ് വി എൽ പി എസ്

തഴക്കര

മാവേലിക്കര


No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി