24/01/202
- എന്റെ ഒന്നാം ക്ലാസുകാർ എഴുതിയ സംയുക്ത ഡയറി താളുകളുടെ പ്രകാശനം ഇന്ന് (ജനുവരി.23) ആയിരുന്നു.
- ഏറെ സന്തോഷത്തോടെയും ഏറെ അഭിമാനത്തോടെയും അത് നടന്നു.
- ഒന്നാം ക്ലാസുകാരുടെ ഈ അധ്യയന വർഷത്തിന്റെ പകുതി പൂർത്തിയായപ്പോൾ , സ്വന്തമായി 100 ദിവസങ്ങളോളം പിന്നിട്ട ഡയറിയുമായി നിൽക്കുമ്പോൾ, 10 വർഷത്തെ അധ്യാപന ജീവിതം പൂർത്തിയാക്കിയ ഞാൻ ഈ അവസരത്തിൽ ഏറെ അഭിമാനിക്കുന്നു.
- എന്റെ മക്കളുടെ ഭാഷാപരമായ വളർച്ചയും ചിന്തകളും ഭാവനകളുടെയെല്ലാം മുന്നേറ്റം അവരുടെ ഡയറിത്താളുകളിലൂടെ നോക്കുമ്പോൾ മനസ്സിലാക്കുവാൻ സാധിക്കും.
- ഇന്ന് ഉച്ചയ്ക്ക് ശേഷം കൊല്ലം കോയിപ്പാട് സ്കൂളിലെ മഹേശ്വരിന്റെ ഓമന ദിവസങ്ങൾ എന്ന ഡയറി താളുകൾ വായിക്കുന്ന തിരക്കിലാണിവർ ( ചിത്രം നോക്കുക)
സന്ധ്യ. കെ.ബി
എസ്എൻവിഎൽപിഎസ് എടത്തിരുത്തി വെസ്റ്റ്. തൃശൂർ.
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി