ക്ലാസ് : ഒന്ന്
യൂണിറ്റ്: 5
യൂണിറ്റിൻ്റെപേര്: മണ്ണിലും മരത്തിലും
ടീച്ചറുടെ പേര്: ജയമോൾ. ടി,
ഗവ. SMVLPS തേവലക്കര
കുട്ടികളുടെ എണ്ണം:
ഹാജരായവർ':
തീയതി :
പീരീഡ്:' 1 |
പ്രവർത്തനം 1: സംയുക്ത ഡയറി, കഥാവേള, വായനാ പാഠം
പഠന ലക്ഷ്യങ്ങൾ:
1. കഥാവേളകളിൽ ചെറു സദസിനു മുമ്പാകെ കഥ ഭാവാത്മകമായി പറയുന്നു''
2. കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയ ചോർച്ചയില്ലാതെ ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു
3.' കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു.
4. പരിചിത അക്ഷരങ്ങൾ ഉള്ള ലഘുവാക്യങ്ങൾ പദങ്ങൾ
കരുതേണ്ട സാമഗ്രികൾ : സചിത്ര സംയുക്ത ഡയറി', കഥാപുസ്തകങ്ങൾ,വായന പാഠങ്ങൾ,അക്ഷര ബോധ്യ ചാർട്ടും ചിഹ്ന ബോധ്യച്ചാർട്ടും
പ്രക്രിയ വിശദാംശങ്ങൾ
സംയുക്ത ഡയറി പങ്കിടൽ സംയുക്ത എഴുത്ത് വിലയിരുത്തൽ (20 മിനുട്ട് )
തനിയെ ഡയറി എഴുതിയ കുട്ടി ഡയറി വായിക്കുന്നു.
ടീച്ചര്‍ തിരഞ്ഞെടുത്ത ഡയറി എഴുതിയ കുട്ടി വായിക്കുന്നു.
മണ്ണിലും മരത്തിലുമുള്ള ജീവികളെക്കുറിച്ച് ഡയറി എഴുതിയവര്‍ പങ്കിടുന്നു.
ടീച്ചര്‍ വായിക്കുന്ന ഒരു ഡയറിയിലെ ആശയങ്ങള്‍ ചെറുവാക്യങ്ങള്ളാക്കി പറയുന്നു. ഓരോ പഠനക്കൂട്ടത്തിലെ പ്രതിനിധികൾ ഓരോ വാക്ക് വീതം ബോർഡിൽ എഴുതുന്നു . ( ഉ, ഊ സ്വരചിഹ്നത്തില്‍ അവ്യക്തതയുള്ളവരെ വിളിച്ച് പരിശോധിപ്പിക്കുന്നു. സഹായത്തോടെ അവരെക്കൊണ്ട് തിരുത്തിക്കുന്നു. ആ വാക്യം അവരെക്കൊണ്ട് എഴുതിക്കുന്നു.
- പൂമാല തന്നു.
- ഞാനും സിയയും കളിച്ചു.
എഴുതിയത് വായിക്കുന്നു. ഡയറിയുടെ പ്രത്യേകതകൾ കുട്ടികളുമായി ചർച്ച ചെയ്യുന്നു.
വായന പാഠം വായിക്കൽ(5+5 മിനുട്ട്))
കഴിഞ്ഞദിവസം നൽകിയ വായനപാഠങ്ങൾ പഠനക്കൂട്ടങ്ങളിൽ വായിക്കൽ
ഒരാൾ ഒരു വരി വീതം ഓരോ പഠനക്കൂട്ടത്തിൽ നിന്നും പൊതുവായി വായിക്കൽ
വായനക്കൂടാരത്തിലെ പുസ്തക വായന(5+5)
കഥ വായിക്കുന്ന വീഡിയോ കുട്ടികളുടെ പ്രതികരണങ്ങൾ എന്നിവ ക്ലാസ് ഗ്രൂപ്പിൽ പങ്കിടുന്നു.
പിരീഡ് ഒന്ന് |
പ്രവർത്തനം : കൂടുകൾ ( പാട്ടരങ്ങ്)
പഠനലക്ഷ്യങ്ങൾ:
1.ചൊല്ലി കേൾക്കുന്ന പാട്ടുകൾ ഈണവും താളവും പാലിച്ചു കൊണ്ട് ഏറ്റു ചൊല്ലുന്നു
2.കവിതകൾ കേട്ട് ഗ്രഹിച്ച് ആശയം സ്വന്തം ഭാഷയിൽ പറയുന്നതിന്
പ്രതീക്ഷത സമയം 30 മിനിറ്റ്
പ്രക്രിയാ വിശദാംശങ്ങൾ
ടീച്ചർ കൂടുകൾ എന്ന പാട്ട് കുട്ടികൾക്ക് പാടി കൊടുക്കുന്നു. (ICT സാധ്യതയും പ്രയോജനപ്പെടുത്തുന്നു)
തുന്നാരന്‍ കിളി തുന്നിക്കൂട്ടിയ എന്ന വരി പാടുമ്പോള്‍ പേജിലെ ആ ചിത്രം ചൂണ്ടിക്കാട്ടണം
ഈ പാട്ട് പാടിക്കഴിഞ്ഞ് ഓരോ ഇനവും കൂട് വെക്കുന്ന വീഡിയോ കാണിക്കാവുന്നതാണ്.
തുടർന്ന് കുട്ടികൾ ഗ്രൂപ്പില്‍ കൂട്ടുവായന നടത്തണം. ഓരോ പഠനക്കൂട്ടവും ചൊല്ലി അവതരിപ്പിക്കണം
നെല്ലോലകളും തെങ്ങോലകളും എന്നതിന് ശേഷമുള്ള ഭാഗം പാടാമോ?
ടീച്ചര്‍ പാടി നിറുത്തിയതിന്റെ തുടര്‍ച്ച പാടാമോ?
പാട്ട് മത്സരം നടത്തിയാലോ?
ടീച്ചറുടെ ചോദ്യങ്ങൾക്ക് കുട്ടികൾ ഉത്തരം പറയട്ടെ.
പാട്ടിൽ ഏതെല്ലാം കിളികളെ കുറിച്ചാണ് പറയുന്നത് ?
എല്ലാ കിളിയുടെയും കൂടുകൾ ഒരുപോലെയാണോ ?
എന്തെല്ലാം വസ്തുക്കൾ ഉപയോഗിച്ചാണ് കിളികൾ കൂടുണ്ടാക്കുന്നത് ?
കുട്ടികളുടെ പ്രതികരണം
ടീച്ചറുടെ ക്രോഡീകരണം
പിരീഡ് മൂന്ന് |
പ്രവർത്തനം: വീടും കൂടും (നിർമ്മാണം, പരിസര പഠനം)
പഠന ലക്ഷ്യങ്ങൾ:
വീട്, ജീവികളുടെ കൂട് തുടങ്ങിയവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ചർച്ചയിലൂടെയും നിരീക്ഷണത്തിലൂടെയും നിഗമനങ്ങൾ രൂപീകരിക്കുന്നു.
സമയം : 45 മിനിറ്റ്
സാമഗ്രികൾ : പേപ്പർ ഗ്ലാസ്, കളർ A4 , പശ, കത്രിക, സ്കെച്ച് പേന
പ്രക്രിയാ വിശദാംശങ്ങൾ
ടീച്ചർ പേപ്പർ ഗ്ലാസ് കൊണ്ട് ഉണ്ടാക്കിയ ഒരു വീട് കുട്ടികളെ പരിചയപ്പെടുത്തുന്നു.
ഈ വീടുണ്ടാക്കാനുള്ള സാമഗ്രികൾ ( പേപ്പർ ഗ്ലാസ്, കളർ A4 , സെകച്ച് പേന) ഓരോ കുട്ടിക്കും വിതരണം ചെയ്യുന്നു.
തുടർന്ന് ടീച്ചറുടെ നിർദ്ദേശപ്രകാരം പേപ്പർ ഗ്ലാസ് വീട് ഉണ്ടാക്കുന്നു
പേപ്പർ വളച്ച് മേൽക്കൂര ആക്കി നിറം കൊടുത്തു ഭംഗിയാക്കുന്നു.സ്കെച്ച് പേന ഉപയോഗിച്ച് ജനാലയം വാതിലും വരച്ചു ചേർക്കുന്നു.
വീട് പ്രദർശനം
ഓരോ കുട്ടിയും വീടിൻ്റെ പ്രത്യേകതകൾ പറയുന്നു.
വീടുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം ? ചർച്ച
ഓരോ കുട്ടിക്കും വീട് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാമാണെന്ന് പറയാൻ അവസരം. ടീച്ചർ അത് പട്ടികപ്പെടുത്തുന്നു. ചാർട്ടിൽ എഴുതുന്നു. കുട്ടികള്‍ എഴുതേണ്ടതില്ല. വായനസാമഗ്രിയായി നല്‍കാം.
വീട് |
കൂട് |
മഴ നനയാതിരിക്കാന്‍ |
മുട്ടയിടാന്‍ |
വെയില്‍ കൊള്ളാതിരിക്കാന്‍ |
അടയിരിക്കാന്‍ |
പാചകം ചെയ്യാന്‍ |
മുട്ട ആരും എടുക്കാതിരിക്കാന്‍ |
ഉറങ്ങാന്‍ |
കുഞ്ഞിനെ ആരും കൊണ്ടുപോകാതിരിക്കാന്‍ |
................................ |
|
ചാർട്ട് നോക്കി ആർക്കെല്ലാം വായിക്കാൻ കഴിയും?
കണ്ടെത്തൽ വായന :വാക്യം)
ഞാൻ ചൂണ്ട നിങ്ങൾക്ക് വായിക്കാമോ? പോയിൻ്റർ ചൂണ്ടി ടീച്ചർ വായിക്കുന്നു
ടീച്ചർ ഇഷ്ടമുള്ള വാക്യം വായിക്കുന്നു കുട്ടികൾ കണ്ടെത്തുന്നു
കണ്ടെത്തൽ വായന (വാക്ക് )
കുഞ്ഞുങ്ങൾക്ക് പരിചിതമായ അക്ഷരങ്ങൾ ഉൾക്കൊണ്ട വാക്കുകൾ ടീച്ചർ സൂചിപ്പിക്കുന്നു അത് എത്ര തവണ എഴുതിയിട്ടുണ്ട് ഏതു വരിയിലാണ്?
കണ്ടെത്തൽ വായന (അക്ഷരം)
കൂടുതൽ പിന്തുണ ആവശ്യമുള്ള കുഞ്ഞുങ്ങൾക്ക് പരിഗണന.
കണ്ടെത്തൽ വായന ചിഹ്നം ചേർന്ന അക്ഷരങ്ങൾ
എ, ഒ, ഓ ചിഹ്നങ്ങൾക്ക് കൂടുതൽ പിന്തുണ ലഭിക്കുന്ന വാക്കുകള്‍ കണ്ടെത്താന്‍ നിര്ദേശിക്കുന്നു.
വിലയിരുത്തൽ
1ചാർട്ട് കൃത്യമായി വായിക്കാൻ പറ്റുന്ന കുട്ടികളുടെ എണ്ണം
2.നേരത്തെ പഠിച്ച അക്ഷരങ്ങൾ പുതിയ സന്ദർഭത്തിൽ വായിക്കാൻ പറ്റാത്ത കുട്ടികളുണ്ടോ?
3.വായിക്കാൻ പ്രയാസം അനുഭവപ്പെടുന്ന കുട്ടികൾക്ക് എന്ത് പരിഹാരബോധന രീതിയാണ് സ്വീകരിച്ചത്
4.എന്തായിരുന്നു കുട്ടികൾക്ക് േവണ്ട സഹായം.
യൂണിറ്റ് വിലയിരുത്തല്‍
തനിയെ വായിച്ച് ഉത്തരം എഴുതാമോ?
ഓര ചോദ്യമായി ബോര്‍ഡില്‍ എഴുതണം. കുട്ടികള്‍ ഉത്തരം പേപ്പറില്‍ എഴുതട്ടെ.
1. അമ്മക്കിളി തീറ്റ തേടി പോയതായിരുന്നു. തിരികെ വന്നപ്പോള്‍ കൂടുമില്ല. കുഞ്ഞിക്കളിയുമില്ല
എന്താണ് കൂടിനും കുഞ്ഞിക്കളിക്കും പറ്റിയത്?
……………………………………………
………………………………………...
2. പട്ടിക പൂരിപ്പിക്കുക
മരത്തില്‍ കൂടുണ്ടാക്കുന്നവര്‍ |
മാളത്തില്‍ കൂടുണ്ടാക്കുന്നവര്‍ |
|
|
3. കുഞ്ഞിക്കിളി കാറ്റില്‍ താഴെ വീണു. അന്ന് കുഞ്ഞിക്കിളി നടന്നതെല്ലാം എഴുതിയാല്‍ എന്തൊക്കെ എഴുതും? എഴുതൂ? പടവും വേണേ.
വായനപാഠങ്ങള്‍
തനിയെ വായിക്കാനും വരികള്‍ കൂട്ടിച്ചേര്‍ക്കാനുമുള്ള വായനപാഠമാണ് ചുള്ളിക്കമ്പുകള്‍ കൂട്ടിക്കൂട്ടി.
കൂട്ടമായി വായിക്കാനാണ് ആറ്റിനക്കരെ പാടം
കഥ വികസിപ്പിച്ചെഴുതാനാണ് ഇനി എന്ത് എഴുതൂ
ക്ലാസ് പി ടി എയില്‍ തത്സമയ വായനയ്കാണ് മൂന്നാം ക്ലാസുകാരി ശിവരഞ്ജിനിയുടെ രചനകള്‍
ക്ലാസ് പി ടി എ
കുട്ടികളുടെ തത്സമയ പ്രകടനങ്ങള്‍ |
ടീച്ചറുടെ അവതരണം |
ആസൂത്രണം |
അവതരണം-രക്ഷിതാക്കളുടെ വിലയിരുത്തല്‍ |
രക്ഷിതാക്കളുടെ പ്രതികരണങ്ങള്‍ |
|
അനുബന്ധം
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി