കുട്ടികളെ വിലയിരുത്താന്‍ ഉപയോഗിക്കുന്ന ചോദ്യങ്ങള്‍ പ്രധാനം ആണ്. കാണാതെ പഠിച്ച കാര്യങ്ങള്‍ ഒര്മയിലുണ്ടോ എന്ന് പരിശോധിക്കുന്ന ചോദ്യങ്ങള്‍ നിലവാരം അളക്കാന്‍ പര്യാപ്തമല്ല. നേടിയ അറിവും കഴിവും പുതിയ സന്ദര്‍ഭത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന കുട്ടിയ്ക്കാണ് നിലവാരം ഉള്ളതു .അതിനാല്‍ പ്രായോഗിക ജ്ഞാനം അളക്കാന്‍ കഴിയുന്ന പാഠപുസ്തക ബാഹ്യമായ ചോദ്യങ്ങള്‍ ആണ് വേണ്ടത്. ഏതു കഴിവാണോ അളക്കേണ്ടത് അത് കൃത്യമായി കണ്ടെത്താന്‍ പര്യാപതവും ആയിരിക്കണം.
ചോദ്യങ്ങള്‍ നോക്കുക
ആറാം ക്ലാസിലേക്ക് ചോദിച്ച ഒരു ചോദ്യം ചുവടെ കൊടുക്കുന്നു . പരിശോധിക്കുക .പകുതിയില്‍ അധികം കുട്ടികളും തെറ്റിച്ചു. വലിയ ഗണിത ധാരണ ആവശ്യമില്ല. ഗുണിച്ച് വിസ്തീര്‍ണം കാണേണ്ട. പരപ്പളവിനെ കുറിച്ചുള്ള സാമാന്യാവബോധവും സൂക്ഷ്മ ചിന്തയും മതി. ആറാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഉത്തരം കണ്ടെത്താന്‍ കഴിയാത്ത വിഷമം പിടിച്ച ചോദ്യം ആണോ ഇത് .? കൊടുത്ത ഭീമമായ ഫീസിന്റെ മൂല്യം മടക്കി കിട്ടിയോ
അടുത്ത ഒരു ചോദ്യം നോക്കൂ .അതും ആറാം ക്ലാസിലെത് . ഒരു വസ്തു ചുളുക്കിയാല്‍ ഭാരം വ്യത്യാസപ്പെടുമോ ? കേവലം ഇരുപത്തിരണ്ടു ശതമാനം കുട്ടികള്‍ക്ക് മാത്രമേ ശരി ഉത്തരം കണ്ടെത്താനുള്ള "വിവരം" ഉള്ളൂ
ഇനി നാലാം ക്ലാസില്‍ ദിക്കുംയും ഭൂപട വായനയുമായും ബന്ധപ്പെട്ട ഒരു ചോദ്യത്തോട് കുട്ടികള്‍ എങ്ങനെ പ്രതികരിച്ചു എന്ന് നോക്കാം. നല്‍കിയ മാപ്പില്‍ ദിക്കിന്റെ സൂചന നല്‍കിയിട്ടുണ്ട്. ആദിയുടെ വീടിന്റെ ഏതു ഭാഗത്താണ് അമ്പലം ? എഴുപതു ശതമാനം കുട്ടികളും പരാജയപ്പെട്ടു .
അടുത്ത ചോദ്യം കഴിഞ്ഞ തവണ ഉപയോഗിച്ചതും അന്താരാഷ്‌ട്ര ഗണിത പരീക്ഷകളില്‍ പ്രയോജനപ്പെടുത്തിയതുമാണ്. സ്കെയില്‍ ഉപയോഗിച്ച് നീളം അളക്കുന്നത് സംബന്ധിച്ച വികല ധാരണ ഉള്ളവരാണ് ഈ സ്കൂളുകളിലെ കുട്ടികള്‍. പെന്‍സിലിന്റെ മുന എവിടെയാണ് എന്ന് മാത്രമേ നോക്കൂ. ചുവടു കണക്കാക്കേണ്ടതില്ല. !തുടക്കം വേണ്ട ഒടുക്കം മതി എന്നതാണല്ലോ ഇത്തരം സ്കൂളുകളുടെ ദര്‍ശനം. അറുപത്തേഴു ശതമാനം പേര്‍ തറ പറ്റി. കഴിഞ്ഞ തവണ ഇത് എഴുപത്തി മൂന്നു ശതമാനം ആയിരുന്നു.
വളരെ പരിതാപകരം ആണ് അടുത്ത ചോദ്യത്തിന്റെ ഉത്തരം.
നാലാം ക്ലാസിലും ആറിലും എട്ടിലും ഇതേ ചോദ്യം ചോദിച്ചു . യഥാക്രമം 23 .2%, 31.1%, 35.6% എന്നിപ്രകാരമാണ് ശരി ഉത്തരം നല്‍കിയവര്‍ ! എട്ടുകാലിക്ക് ആറു കാലുകള്‍ !?
ഈ കുട്ടികളെ രണ്ടു കാലില്‍ നില്‍കാന്‍ അവര്‍ കടന്നു പോകുന്ന വിദ്യാഭ്യാസം സഹായിക്കുമോ?
ബാഗ്ലൂര്‍ , മുംബൈ, ദല്‍ഹി, കല്‍ക്കട്ട ചെന്നൈ ഇവിടങ്ങളിലെ ടോപ് എന്ന് സമൂഹം കരുതുന്ന വിദ്യാലയങ്ങള്‍ എങ്ങനെ?
(തുടരും )
(അടുത്ത ലക്കം - "ഇംഗ്ലീഷ് മീഡിയത്തിലെ ഇംഗ്ലീഷ് ഇങ്ങനെയും ")
മുന്‍ ലക്കങ്ങള്‍ കൂടി വായിക്കുമല്ലോ .
No comments:
Post a Comment