
ഹിതേഷ്, ഉസ്മ രേഹേല്‍,വിദ്യാനന്ദ് ആരാധ്യ ,ജയരാജ് എന്നിവരുടെ സംഘം
ആലപ്പുഴയിലെ ഇംഗ്ലീഷ് പഠന നിലവാരം നേരിട്ട് മനസ്സിലാക്കാനാണ് എത്തിയത്
അവര്‍ ഒന്നാം ദിവസം കക്കാഴം യു പി സ്കൂളില്‍ പോയി

കുട്ടികളുടെ പെര്‍ഫോമന്‍സ് കണ്ടു.അവരുമായി സംവദിച്ചു
രണ്ടാം ദിവസം കുമാരപുരം എല്‍ പി സ്കൂളില്‍
ഉച്ചയ്ക്ക് ശേഷം തൃക്കുന്നപ്പുഴ എം ടി യു പി സ്കൂള്‍ കണ്ടു.
കാണുകയല്ല ക്ലാസ് നിരീക്ഷിച്ചു നിരീക്ഷിക്കുക എന്ന് വെച്ചാല്‍ എല്ലാം മനസ്സിലാക്കുക എന്നാണ് അര്‍ത്ഥം.
എന്താണ് അവരുടെ കണ്ടെത്തല്‍:-
പ്രോസസ് പാലിക്കുന്നിടത്തൊക്കെ കുട്ടികള്‍ നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നു.
മടിച്ചു നിക്കുന്നില്ല
പല തരത്തില്‍ ആശയം പ്രകാശിപ്പിക്കുന്നു
അവര്‍ ചോദിച്ചതിനു നല്ല മറുപടി-ഇംഗ്ലീഷില്‍

സങ്കോചമില്ലാതെ സദസ്സുകളെ അഭിസംബോധന ചെയ്യുന്നു
മൂന്നാം ക്ലാസുകാരി വരദ -അവളാണ് കൊമ്പയരിംഗ് നടത്തിയത്.വളരെ നന്നായി ഒഴുക്കോടെ..
ഇംഗ്ലീഷ് നാടകം സ്വാഭാവികം -പാ൦പുസ്തകത്തില്‍ നിന്നും അവര്‍ തന്നെ വികസിപ്പിച്ചത്
അധ്യാപകര്‍ സംതൃപ്തി പ്രകടിപ്പിച്ചു
രക്ഷിതാക്കളും
കുട്ടികള്‍ രചനയില്‍ ബഹു ദൂരം മുന്നില്‍
ധാരാളം ലേഖന പ്രവര്‍ത്തനങ്ങള്‍ .അധ്യാപിക എഴുതിയത് പകര്തിയതല്ല. സ്വതന്ത്ര രചന .
(അത് കണ്ടപ്പോള്‍ അവയില്‍ ചിലത് അവര്‍ക്ക് വേണം അവരുടെ കോഴ്സുകളില്‍ കാണിക്കാന്‍!)
മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാണാന്‍ കഴിയാത്ത നേട്ടം
അവര്‍ കുറിച്ചത് നോക്കൂ.

അതെ അഭിമാനം തോന്നുന്നു
ഒരു ജില്ല നല്ല അനുഭവം നല്‍കുന്നു
ആലപ്പുഴക്കാര്‍ പറയുന്നു.:-ജില്ലയിലെ
എല്ലാ സ്കൂളുകളും ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ടു വന്നിട്ടില്ല .പഴയ രീതിയില്‍ പഠിപ്പിക്കുന്നവരും മിക്സ് ചെയ്തു പഠിപ്പിക്കുന്നവരും ഇപ്പോഴും ഉണ്ട്.
അവരുടെ ക്ലാസുകള്‍ പിന്നില്‍.
എന്നാല്‍ ലോക്കല്‍ റിസോഴ്സ് പെഴ്സന്‍സായി പ്രവര്‍ത്തിച്ച അധ്യാപകര്‍ ഉള്‍പ്പടെ കുറെ ഏറെ അധ്യാപകര്‍ അവരുടെ ക്ലാസുകളില്‍ പുതിയ രീതി ഫലപ്രദമാണെന്ന് തെളിയിച്ചു
ഓരോ ബി ആര്‍ സിയിലും പത്ത് പതിനഞ്ചു സ്കൂളുകള്‍ നല്ല രീതിയിലേക്ക് വന്നിട്ടുണ്ട്..ചൂണ്ടിക്കാണിക്കാന്‍ കഴിയും.മറ്റുള്ളവര്‍ക്ക് വന്നു നോക്കാം.
ഇതാണ് മികവുള്ള ഇംഗ്ലീഷ് പഠനം സാധ്യമാണെന്ന് തെളിയിക്കല്‍.
(പലരോടും പറയുമ്പോള്‍ ഒറ്റപ്പെട്ട മികവുകള്‍ ഞാന്‍ ഉയര്‍ത്തി കാണിക്കുകയാണെന്ന് പറയും.
അവരോടു ഞാനല്ല മറുപടി പറയേണ്ടത് അധ്യാപികമാരാ.)
എല്ലാ ജില്ലകളിലും ഇതുപോലെ സ്കൂളുകള്‍ മുന്നോട്ടു വരണം.
ഓരോ വര്‍ഷവും ആത്മവിശ്വാസമുള്ള സ്കൂളുകളുടെ എണ്ണം കൂട്ടണം.
അങ്ങനെ പൊതു വിദ്യാലയങ്ങള്‍ എല്ലാം തിളങ്ങണം..
------------------------------------------------------------------------------------------
No comments:
Post a Comment