Pages

Saturday, June 28, 2014

സയന്‍സ് ഇന്‍ഷ്യേറ്റീവ് -ഹരിപ്പാട് മാതൃക

ആദ്യം ഈ വാര്‍ത്ത വായിക്കൂ..

നമുക്ക് കുട്ടികളെ ശാസ്ത്രജ്ഞരാക്കാം ' (' ലാബ് -2014')


ഹരിപ്പാട് - ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡയറ്റ് , സയന്‍സ് ഇനിഷ്യേറ്റീവ് എന്നിവയുടെ സഹകരണത്തോടെ എല്‍. പി മുതല്‍ ഹൈസ്ക്കൂള്‍ വരെയുള്ള മുഴുവന്‍ സ്കൂളുകളിലേയും സയന്‍സ് ലാബുകള്‍ ബഹുജനപിന്തുണയോടെ ശാക്തീകരിക്കുന്ന ലാബ് -2014 ജൂണ്‍ 16 മുതല്‍ ആരംഭിക്കും '.നമുക്ക് കുട്ടികളെ ശാസ്ത്രജ്ഞരാക്കാം ' എന്നതാണ് പരിപാടിയുടെ മുദ്രാവാക്യം സബ് ജില്ലയിലെ 58 സ്കൂളുകളും അവിടുത്തെ സയന്‍സ് ക്ലബ്ബുകളും അദ്ധ്യാപകരും പി.ടി.എ , എസ്.എം.സികള്‍ സമൂഹം എന്നിവരുടെ പിന്തുണയോടെയാവും പരിപാടി നടപ്പാക്കുക. 4 ഘട്ടങ്ങളായി നടപ്പാക്കുന്ന ഈ പരിപാടിയുടെ ഓരോ ഘട്ടത്തിലും ശക്തമായ മോണിട്ടറിംഗും ഉണ്ടാകും. ഡയറ്റിന്റെ നേതൃത്വത്തില്‍ ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍, എ.ഇ.ഒ , ബി.പി.ഒ തുടങ്ങിയവരടങ്ങുന്ന മോണിട്ടറിംഗ് വിഭാഗം സ്കൂളുകള്‍ സന്ദര്‍ശിക്കുകയും ലാബ് ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യും. ഈ പരിപാടി പൂര്‍ത്തിയാകുന്നതോടെ ഹരിപ്പാട് സബ് ജില്ലയിലെ എല്ലാ സ്കൂളുകളിലേയും ശാസ്ത്രലാബുകള്‍ പാഠപുസ്തകങ്ങള്‍ക്കനുസൃതമായി രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പരിപാടിയുടെ വിജയത്തിനായി സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ എല്ലാവരുടേയും സഹായസഹകരണം അഭ്യര്‍ത്ഥിച്ചു.
                                 'ലാബ് -2014'- ഒന്നാം ഘട്ടം ടൈംടേബിള്‍
തീയതിപങ്കാളിത്തംപ്രവര്‍ത്തനം
ജൂണ്‍ 16അദ്ധ്യാപകര്‍, സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍ലാബ് ശുചീകരണം
ജൂണ്‍ 17അദ്ധ്യാപകര്‍, സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍പഴകിയരാസവസ്തുക്കള്‍,
ഉപയോഗശൂന്യമായ ഉപകരണങ്ങള്‍
എന്നിവ വേര്‍തിരിക്കുന്നു
ജൂണ്‍ 18അദ്ധ്യാപകര്‍, സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍ഉപയോഗയോഗ്യമായ രാസവസ്തുക്കള്‍
ലേബല്‍ ചെയ്യുന്നു
ഉപകരണങ്ങള്‍ വൃത്തിയാക്കുന്നു
ജൂണ്‍ 19അദ്ധ്യാപകര്‍, സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍രാസവസ്തുക്കളുടേയും
 ഉപകരണങ്ങളുടേയും
തരം തിരിക്കല്‍നിശ്ചിതസ്ഥലത്ത്
ക്രമീകരിക്കല്‍
ജൂണ്‍ 20അദ്ധ്യാപകര്‍യു.പിഎച്ച്.എസ് ക്ലാസ്സുകളിലെ
ശാസ്ത്ര പാഠപുസ്തകങ്ങളുമായ.
ബന്ധപ്പെട്ടഉപകരണങ്ങളും
 രാസവസ്തുക്കളും ഉണ്ടോയെന്ന്
പരിശോധിക്കുന്നു
ജൂണ്‍ 21അദ്ധ്യാപകര്‍പാഠപുസ്തകവുമായിബന്ധപ്പെട്ട്
ലാബില്‍ ഇല്ലാത്തവ ലിസ്റ്റ് ചെയ്യുന്നു
ജൂണ്‍ 23ഹെഡ്മാസ്റ്റര്‍ / ഹെഡ്മിസ്ട്രസ്വൈകിട്ട് 4 മണിക്കുമുമ്പായി ലാബില്‍
ഇല്ലാത്തവയുടെ ലിസ്റ്റ്
എ.ഇ.ഒയില്‍ എത്തിക്കുന്നു

ആരാണ് സയന്‍സ് ഇന്‍ഷ്യേറ്റീവ്? എന്താണ് അത്?
അവരുടെ കുറിപ്പ് നോക്കൂ


ഹരിപ്പാട്ടുകാരായ ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും
പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യമായി അറിവുപങ്കുവെയ്ക്കാന്‍ താല്പര്യമുള്ളവരുമായ സുമനസ്സുകളെ ക്ഷണിക്കുന്നു
___________________________________________________
ഹരിപ്പാട് സബ് ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ ശാസ്ത്രപഠനനിലവാരവും കുട്ടികളുടെ ശാസ്ത്രബോധവും ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 3 വര്‍ഷക്കാലമായി ശാസ്ത്രാദ്ധ്യാപക കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവ് പൊതുവിദ്യാലയങ്ങളില്‍ ( സര്‍ക്കാര്‍,എയ്ഡഡ് വിദ്യാലയങ്ങള്‍ ) നിരവധിപരിപാടികള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കിവരുന്നു. സ്കൂളുകളിലെ ശാസ്ത്രപരിപാടികളിലെ വൈവിദ്ധ്യവും നിലവാരവും മെച്ചപ്പെടുത്താന്‍ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രരംഗത്തു പ്രവര്‍ത്തിക്കുന്ന നിരവധിപേര്‍ അവരുടെ വൈദഗ്ദ്യം സൗദന്യമായി നല്‍കാന്‍ തയ്യാറായത് നമ്മുടെ പൊതുവിദ്യാലയങ്ങളില്‍പഠിക്കുന്ന സാധാരണക്കാരായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക ശാസ്ത്രത്തെ പരിചയപ്പെടുത്താന്‍ സഹായകരമായിട്ടുണ്ട്. ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന, നമ്മുടെ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് അറിവ് പകരാന്‍ കഴിയുന്ന , ഹരിപ്പാട്ടുകാരായ നിരവധിപേരുണ്ട്. അറിവ് പകരാനുള്ള ഞങ്ങളുടെ ഈ ശ്രമത്തിന് അവരുടെ പിന്തുണകൂടി ആവശ്യമുണ്ട്. ഉന്നതമായ ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ,സാധാരണക്കാരായ പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് അറിവ് പകരാന്‍ താല്പര്യമുള്ളവര്‍ ഈ ശ്രമത്തില്‍ പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നു. താല്പര്യമുള്ളവര്‍ ദയവായി info@scientia.org.in അല്ലെങ്കില്‍ scienceinitiative@gmail.com എന്ന വിലാസത്തിലോ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. -സയന്‍സ് ഇനിഷ്യേറ്റീവ് 
_____________________________________________
Teaching is not a profession, It is a mission
_____________________________________________
Visit:www.scientia.org.in
ഹരിപ്പാട്ടുകാരായ ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും
പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യമായി അറിവുപങ്കുവെയ്ക്കാന്‍ താല്പര്യമുള്ളവരുമായ സുമനസ്സുകളെ ക്ഷണിക്കുന്നു
___________________________________________________
ഹരിപ്പാട് സബ് ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ ശാസ്ത്രപഠനനിലവാരവും കുട്ടികളുടെ ശാസ്ത്രബോധവും ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 3 വര്‍ഷക്കാലമായി ശാസ്ത്രാദ്ധ്യാപക കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവ് പൊതുവിദ്യാലയങ്ങളില്‍ ( സര്‍ക്കാര്‍,എയ്ഡഡ് വിദ്യാലയങ്ങള്‍ ) നിരവധിപരിപാടികള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കിവരുന്നു. സ്കൂളുകളിലെ ശാസ്ത്രപരിപാടികളിലെ വൈവിദ്ധ്യവും നിലവാരവും മെച്ചപ്പെടുത്താന്‍ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രരംഗത്തു പ്രവര്‍ത്തിക്കുന്ന നിരവധിപേര്‍ അവരുടെ വൈദഗ്ദ്യം സൗദന്യമായി നല്‍കാന്‍ തയ്യാറായത് നമ്മുടെ പൊതുവിദ്യാലയങ്ങളില്‍പഠിക്കുന്ന സാധാരണക്കാരായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക ശാസ്ത്രത്തെ പരിചയപ്പെടുത്താന്‍ സഹായകരമായിട്ടുണ്ട്. ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന, നമ്മുടെ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് അറിവ് പകരാന്‍ കഴിയുന്ന , ഹരിപ്പാട്ടുകാരായ നിരവധിപേരുണ്ട്. അറിവ് പകരാനുള്ള ഞങ്ങളുടെ ഈ ശ്രമത്തിന് അവരുടെ പിന്തുണകൂടി ആവശ്യമുണ്ട്. ഉന്നതമായ ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ,സാധാരണക്കാരായ പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് അറിവ് പകരാന്‍ താല്പര്യമുള്ളവര്‍ ഈ ശ്രമത്തില്‍ പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നു. താല്പര്യമുള്ളവര്‍ ദയവായി info@scientia.org.in അല്ലെങ്കില്‍ scienceinitiative@gmail.com എന്ന വിലാസത്തിലോ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. -സയന്‍സ് ഇനിഷ്യേറ്റീവ് 
_____________________________________________
Teaching is not a profession, It is a mission
_____________________________________________
Visit:www.scientia.org.in
ഹരിപ്പാട്ടുകാരായ ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും
പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യമായി അറിവുപങ്കുവെയ്ക്കാന്‍ താല്പര്യമുള്ളവരുമായ സുമനസ്സുകളെ ക്ഷണിക്കുന്നു
___________________________________________________
ഹരിപ്പാട് സബ് ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ ശാസ്ത്രപഠനനിലവാരവും കുട്ടികളുടെ ശാസ്ത്രബോധവും ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ നാല് വര്‍ഷക്കാലമായി ശാസ്ത്രാദ്ധ്യാപക കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവ് പൊതുവിദ്യാലയങ്ങളില്‍ ( സര്‍ക്കാര്‍,എയ്ഡഡ് വിദ്യാലയങ്ങള്‍ ) നിരവധിപരിപാടികള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കിവരുന്നു. സ്കൂളുകളിലെ ശാസ്ത്രപരിപാടികളിലെ വൈവിദ്ധ്യവും നിലവാരവും മെച്ചപ്പെടുത്താന്‍ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രരംഗത്തു പ്രവര്‍ത്തിക്കുന്ന നിരവധിപേര്‍ അവരുടെ വൈദഗ്ദ്യം സൗദന്യമായി നല്‍കാന്‍ തയ്യാറായത് നമ്മുടെ പൊതുവിദ്യാലയങ്ങളില്‍പഠിക്കുന്നസാധാരണക്കാരായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക ശാസ്ത്രത്തെ പരിചയപ്പെടുത്താന്‍ സഹായകരമായിട്ടുണ്ട്. ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന, നമ്മുടെ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് അറിവ് പകരാന്‍ കഴിയുന്ന , ഹരിപ്പാട്ടുകാരായ നിരവധിപേരുണ്ട്. അറിവ് പകരാനുള്ള ഞങ്ങളുടെ ഈ ശ്രമത്തിന് അവരുടെ പിന്തുണകൂടി ആവശ്യമുണ്ട്. ഉന്നതമായ ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ,സാധാരണക്കാരായ പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് അറിവ് പകരാന്‍ താല്പര്യമുള്ളവര്‍ ഈ ശ്രമത്തില്‍ പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നു. താല്പര്യമുള്ളവര്‍ ദയവായി info@scientia.org.in അല്ലെങ്കില്‍ scienceinitiative@gmail.com എന്ന വിലാസത്തിലോ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. -സയന്‍സ് ഇനിഷ്യേറ്റീവ് 
  •  കുട്ടികളുടെ ശാസ്ത്രപഠനത്തെ സഹായിക്കുന്നതിനൊപ്പം ശാസ്ത്രാദ്ധ്യാപകര്‍ക്ക് അദ്ധ്യാപനത്തെ കൂടുതല്‍മെച്ചപ്പെടുത്താനും അറിവുപങ്കുവെയ്ക്കാനുമുള്ളപൊതുവേദിയായി ഇതുമാറണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ശാസ്ത്രാദ്ധ്യാപനം മെച്ചപ്പെടണമെന്ന് ആഗ്രമുള്ള ആര്‍ക്കും ഇതില്‍ പങ്കാളികളാവാം. നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കാം 5,6,7 ക്ലാസ്സുകളിലെ ശാസ്ത്രപുസ്തകങ്ങളിലെ പാഠഭാഗങ്ങളെ ആസ്പദമാക്കി അദ്ധ്യാപനത്തെ മികവുറ്റതാക്കാനുള്ള വിലപ്പെട്ട അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാം. പൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ഇതിലേക്ക് സ്വാഗതംinfo@scientia.org.in
സയന്‍സ് ഇന്‍ഷ്യേറ്റീവിന്റെ ചില പ്രവര്‍ത്തനങ്ങള്‍
ശാസ്ത്രാദ്ധ്യാപക കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവിന്‍റെ ആഭിമുഖ്യത്തില്‍ അദ്ധ്യാപകസംഘം നെയ്യാര്‍ഡാം ,തിരുവനന്തപുരത്തെ ശാസ്ത്ര സാങ്കേതിക മ്യൂസിയം എന്നിവ സന്ദര്‍ശിച്ചു. സംഘത്തില്‍ പതിനേഴോളം പേര്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ സയന്‍സ് ഇനിഷ്യേറ്റീവ് ആരംഭിച്ച വാര്‍ഷിക സന്ദര്‍ശന പരിപാടിയുടെ ഭാഗമായാണ് പ്രവര്‍ത്തകര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്.
_____________________________________________
Teaching is not a profession, It is a mission
 റേഡിയോ സയന്‍ഷ്യ
ഹരിപ്പാട് സബ് ജില്ലയിലെ ശാസ്ത്രാദ്ധ്യാപക കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവിന്റെ വിജ്ഞാന പ്രസരണ സംവിധാനമാണ്  ഇന്റര്‍നെറ്റ് റേ‍ഡിയോ ആയ റേഡിയോ സയന്‍ഷ്യ.  ക്ലാസ്സുകള്‍ ,ഡോക്യുമെന്ററികള്‍ , പ്രഭാഷണങ്ങള്‍ തുടങ്ങി പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മമെച്ചപ്പെടുത്തുന്നതിനു സഹായകരമായ വിവരങ്ങള്‍ ലോകത്തെമ്പാടും എത്തിക്കുകയെന്ന ദൗത്യമാണ് ഞങ്ങള്‍ ഇതിലൂടെ ചെയ്തുവരുന്നത്. കേരളത്തില്‍ത്തന്നെ ഇത്തരത്തിലുള്ള ആദ്യസംരംഭം ആയിരിക്കും ഇതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുഹരിപ്പാട് സബ് ജില്ലയിലെ സ്കൂളുകളിലെ ശാസ്ത്രവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സയന്‍സ് ഇനിഷ്യേറ്റീവ്  2013 ജനുവരി 26 ന് ആരംഭിച്ച ഇന്റര്‍നെറ്റ് റേഡിയോ ആണ് റേഡിയോ സയന്‍ഷ്യ

 ശാസ്ത്ര
വീയപുരം : ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സയന്‍സ് ഇനിഷ്യേറ്റീവ് , കേരളസംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ , മാതൃഭൂമി സീഡ് എന്നിവയുടെ സഹകരണത്തോടെ ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 1 മുതല്‍ 28 വരെ നീണ്ടുനിന്ന ശാസ്ത്ര -2014 വീയപുരം ഗവ.എച്ച്.എസ്സില്‍ സമാപിച്ചു. സമാപന സമ്മേളനം നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം കോളേജ് ഭൗതിക ശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.സി .ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു.എസ് .എം.സി ചെയര്‍മാന്‍ സി. പ്രസാദ് അദ്ധ്യക്ഷതവഹിച്ചു. തിരുവനന്തപുരം ഗവ.എഞ്ചിനിയറിംഗ് കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ കെ.എസ് .സിബി വിസ്മയിപ്പിക്കുന്നശാസ്ത്രം മാനവപുരോഗതിക്ക് എന്നവിഷയത്തില്‍ പ്രഭാഷണം നടത്തി.
യോഗത്തില്‍ സബ് ജില്ലാതല ശാസ്ത്രമത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ശാസ്ത്രമേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച ശങ്കരനാരായണന്‍ ( സെന്റ് തോമസ് എച്ച്.എസ് , കാര്‍ത്തികപ്പള്ളി ) ,അന‍സില്‍ റഹ്മാന്‍ ( ഗവ.എച്ച്.എസ് വീയപുരം )ആര്യ ( സെന്റ് മേരീസ് യു.പി.എസ് കാരിച്ചാല്‍ ) ജെ. അനുപമ ( നടുവട്ടം വി.എച്ച്. എസ്.എസ് ) എന്നിവരെ യോഗത്തില്‍ അനുമോദിച്ചു. യോഗത്തില്‍ ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ കെ.ചന്ദ്രമതി ,ഡയറ്റ് സീനിയര്‍ ലക്ചറര്‍ കെ.ആര്‍ വിശ്വംഭരന്‍ , സീനിയര്‍ അസിസ്റ്റന്റ് തോമസ് മാത്യുസ് , സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ സെക്രട്ടറി സി.ജി.സന്തോഷ്, എസ്.എം.സി വൈസ് ചെയര്‍മാന്‍ ഹാഷിം എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് കെ.ആര്‍ വിനോദിനി യോഗത്തില്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. മിനിമോള്‍ കൃതജ്ഞതയും രേഖപ്പെടുത്തി


ഇതുപോലെ ഓരോ പ്രദേശത്തും ഓരോ വിഷയത്തിലും അധ്യാപകക്കൂട്ടങ്ങള്‍ ഉണ്ടാകട്ടെ. താഴെ നിന്നും വളര്‍ത്തിയെടുക്കുന്ന ആവശ്യാധിഷ്ടിത കര്‍മപരിപാടികളുമായി ഗുണനിലവാരമുയര്‍ത്താന്‍ മുന്നോട്ട്. സര്‍ഗാത്മക അക്കാദമിക ഇടപെടലുകള്‍ ഉണ്ടാകട്ടെ. ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കാതെ അതത് പ്രദേശത്തുളള സാധ്യത കണ്ടെത്തൂ..
നമ്മുക്ക് ഇവരെ അനുമോദിക്കാം

Wednesday, June 25, 2014

കുട്ടികളുടെ മനസ് ആകര്‍ഷിക്കുന്ന കാന്തമാകണം വിദ്യാലയം.


1.വിദ്യാലയത്തിലെ കുറ്റവാളികള്‍
ഉച്ചനേരം ഒരു വിദ്യാലയത്തില്‍ ഓഫീസുറൂമില്‍ ഇരിക്കുകയാണ്. കഴിഞ്ഞയാഴ്ചയാണ് സംഭവം
മൂന്നു നാലു കുട്ടികള്‍ ഒരു തൊണ്ടിസാധനവുമായി വന്നു
"ടീച്ചറേ ,ദേ ഇതിവന്‍ കൊണ്ടുവന്നതാ..”
അവര്‍ സച്ചിന്‍ എന്ന പേരുളള പ്രതിയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
സച്ചിന്‍ ആകെ കരുവാളിച്ചിരിക്കുന്നു. ഭയം മുഖത്ത്.
"എന്താ കൊണ്ടു വന്നത്?”
ഞാന്‍ ചോദിച്ചു
"സര്‍ ഇവന്‍ കാന്തം കൊണ്ടു വന്നു"
"വീട്ടീന്ന് ഒരു സാധനോം ക്ലാസില്‍ കൊണ്ടുവന്നു കൂടാ.”.അടുത്തയാള്‍ എന്നെ കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി.
"ഞാനീ കാന്തമൊന്നു നോക്കട്ടെ"
കാന്തം വാങ്ങി. ഞാന്‍ സച്ചിനെ വളിച്ചു. അവനാകട്ടെ നിധി നഷ്ടപ്പെട്ടതിലും പിടിക്കപ്പെട്ടതിലും ഭരണഘടനയോട് അനാദരവ് കാട്ടിയതിലും ചളുങ്ങി നില്‍ക്കുകയാണ്.
"മോനേ ഈ സാധനം എന്തിനാ?”
"സാര്‍ ഇതു മണ്ണിലിട്ടാല്‍ ഇരുമ്പു കിട്ടും?”
"ഉവ്വോ? എങ്ങനെ ?”
അവന്‍ വാചാലനായി. പിന്നെ കാന്തം ഏതിലൊക്കെ പ്രവര്‍ത്തിക്കുമെന്നു വിശദീകരിച്ചു
ഞാന്‍ ചോദിച്ചു "നാളെ ആസംബ്ലിയില്‍ നിനക്ക് കാന്തം കൊണ്ടുളള പരീക്ഷണങ്ങള്‍ കാണിക്കാമോ?”
"ഉം..”
"ഒരെണ്ണം പറ"
"സെറ്റീപ്പെന്‍ വാലേ വാലേ തൂക്കാം സാര്‍"
"ശരി. ടീച്ചറേ, ഇവനാണ് നാളെ അസംബ്ലിയിലെ താരം"
ടീച്ചര്‍ സമ്മതിച്ചു
സച്ചിന്‍ വിശ്വാസം വരാതെ നോക്കി. അവന്റെ വീട്ടില്‍ ലൊട്ടിലൊടുക്കു സാധനങ്ങളുടെ വലിയ ഒരു ശേഖരമുണ്ടത്രേ. മിടുക്കന്‍..
ഇന്നലെ അറിഞ്ഞു അസംബ്ലിയില്‍ സച്ചിന്‍ ഗംഭീരപ്രകടനം കാഴ്ചവെച്ചെന്ന്.
കുട്ടികളുടെ മനസ് ആകര്‍ഷിക്കുന്ന കാന്തമാകണം വിദ്യാലയം.

2.പ്രഥമാധ്യാപികയുടെ സങ്കടം
ഇന്നലെ ഒരു പ്രഥമാധ്യാപിക പറയുകയാണ് "സാറേ ഇപ്പോഴത്തെ പിളളാരുടെ ഓരോ പണികളു കാണുമ്പോള്‍ സങ്കടം തോന്നും. ഞാന്‍ നോക്കിയപ്പോള്‍ പൂതം പോലെ രണ്ടു കുട്ടികള്‍. മാര്‍ക്കര്‍ പേന എടുത്ത് ദേഹമാസകലം വരച്ച് കരീം ചാരോം തേച്ച് നില്‍ക്കുന്നു. വെളുത്ത പിള്ളേരായിരുന്നു. അവരുടെ ആ നിറം മാത്രം കാണാനില്ല!മുഖത്തും ചുട്ടീം പുളളീം..ഞാന്‍ ഉടനേ വീട്ടുാകരെ വളിച്ചു. ദേ നിങ്ങടെ പിളളാരേ കൊണ്ടു തോറ്റു. വേഗം കൊണ്ടുപോയി വല്ല സര്‍ഫിലോ മറ്റോ ഇട്....”



"ഹോ! ടീച്ചറേ ഒരവസരം കളഞ്ഞല്ലോ? അവരെന്താ ചെയ്തതെന്നു ടീച്ചര്‍ ചോദിച്ചോ? ലോകകപ്പ് നടക്കുകയല്ലേ. ദേഹമാകസലം വരേം കൊരേമായി ആളുകള്‍ തുളളുന്നത് അവര്‍ കണ്ടിട്ടുണ്ടാകാം. അതനുകരിച്ചതാമെങ്കിലോ? അതുമല്ല വേറേ ഏതെങ്കിലും ടി വി പരിപാടികളിലെ വേഷം കെട്ടിയതാണോ? അതോ ഭാവനയില്‍ കണ്ട ഏതോ കഥാപാത്രങ്ങളെ ആവിഷ്കരിച്ചതാണോ? ഒന്നും തിരക്കാതെ അവരെ കുറ്റവാളികളാക്കിയല്ലോ..ഞാനായിരുന്നെങ്കില്‍ ആഘോഷിച്ചേനേ. ആ സര്‍ഗാത്മക ഇടപെടലിനെ?:
എന്റെ പ്രതികരണം ടീച്ചറെ തൃപ്തിപ്പെടുത്തിയില്ല
ഞാന്‍ പറഞ്ഞു
"പഴയതലമുറയുടെ ബാല്യാനുഭവം പുതിയതലമുറയില്‍ പ്രതീക്ഷിക്കരുത്. പുതിയബാല്യത്തെ സ്വാംശീകരിക്കൂ..”
ആ കുട്ടികളുടെ അധ്യാപകനാകാന്‍ കഴിയാത്തതില്‍ എനിക്കു വിഷമമുണ്ട്

3.ഉച്ചനേരം ഇനി എത്രനാള്‍?

ഈ ഫോട്ടോ എല്‍ പി ക്ലാസുകളിലെ ഉച്ചനേരാഹ്ലാദത്തെ പ്രതിഫലിപ്പിക്കുന്നു. ഉച്ചക്കഞ്ഞി കുടിച്ച് ഓടി ക്ലാസിലെത്തു. അപ്പോള്‍ കിട്ടുന്ന അരമുക്കാല്‍ മണിക്കൂറാണ് സര്‍ഗാത്മകസൗഹൃദത്തിന്റെ യഥാര്‍ഥ പാഠശാല.മനസുതുറന്നു പറയാനും കളിക്കാനും കുസ്‍ൃതിയും കുറുമ്പുംകാട്ടാനും കിട്ടുന്ന ഈ അവസരം എത്ര നാള്‍ എന്ന ചോദ്യം? ഉച്ചനേരത്തു മാത്രമാണ് കുട്ടികള്‍ അവരാകുന്നത്. പ്രവര്‍ത്തനാധിഷ്ടിത പാഠ്യപദ്ധതി വന്നപ്പോള്‍ മുതല്‍ അല്പം മാറ്റം വന്നുവെന്നത് നേരാണ്. പക്ഷേ ഇപ്പോള്‍ വീണ്ടും പലവിധ ഉളളടക്കങ്ങളുടെ പേരില്‍ സമയം കവര്‍ന്നെടുക്കുകയാണ്. കുട്ടികള്‍ക്കു മാത്രമല്ല നഷ്ടം. സ്റ്റാഫ് റൂം സൗഹൃദം . എല്ലാവരേയും ഒന്നിച്ചു കാണാനാവുക ഉച്ചസമയത്തു മാത്രമാകും. രാവിലെ ധൃതിയില്‍ വരും .ക്ലാസില്‍ പോകും.ആരെയും നേരാം വണ്ണം അഭിവാദ്യം ചെയ്യാന്‍ പോലും സമയം കിട്ടില്ല. ഉച്ചനേരത്താണ് ചില അധ്യാപികമാര്‍ ടീച്ചിംഗ് നോട്ടെഴുതുക. ചിലര്‍ക്ക് ലൈബ്രറിയില്‍ പോകാന്‍ , ചിലര്‍ക്ക് ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍, ചില വിദ്യാലയങ്ങളില്‍ എസ്‍ ആര്‍ ജി കൂടാന്‍, നെറ്റ് നോക്കാന്‍, അക്കാദമിക ചര്‍ച്ചകള്‍ക്ക്, സംഘടനാകാര്യങ്ങള്‍ക്ക്..വിദ്യാലയസമയം അതത് സ്ഥാപനങ്ങള്‍ക്ക് നിശ്ചയിക്കാന്‍ അനുവാദം കൊടുത്തുകൂടേ? എത്ര മണിക്കൂര്‍ ഒരു ദിവസം പ്രവര്‍ത്തിക്കണമെന്നു നിര്‍ബന്ധിക്കാം. പ്രാദേശിക സാധ്യതയും സമ്മതവും കണക്കിലെടുത്ത് എട്ടര മുതലോ ഒമ്പതു മുതലോ തുടങ്ങി നേരത്തേ അവസാനിപ്പിക്കാനും അനുവദിക്കണം. സമയവഴക്കം ജനാധിപത്യപരമാകില്ലെന്നുണ്ടോ? സ്വയംഭരണകോളേജുകളെ ക്കുറിച്ചാലോചിക്കുന്ന സമയമാണ് വിദ്യാലയങ്ങളെ കെട്ടിയിടുന്നത്. എന്തായാലും  വ്യാപകചര്‍ച്ച ആവശ്യം.





Saturday, June 21, 2014

അമ്മവായന'യുമായി പാടം സ്‌കൂള്‍


MATHRUBHOOMI: 21 Jun 2014

പത്തനാപുരം: കഥകളും കവിതകളുമായി കുരുന്നുമനസ്സുകളില് വായനയുടെ മഹത്വമോതാന് 'അമ്മവായന'യുമായി പാടം എസ്.കെ.വി.എല്.പി.സ്‌കൂള്. പുസ്തകവായന അന്യമായ കുട്ടികളെ രക്ഷാകര്ത്താക്കളിലൂടെ വായനയുടെ ലോകത്തെത്തിക്കുന്ന പദ്ധതി വായനവാരത്തില് സ്‌കൂളില് തുടങ്ങി.
  • അക്ഷരം കൂട്ടിവായിക്കാന് അറിയാത്ത കുരുന്നുകളെ അമ്മമാര് പുസ്തകം വായിച്ചുകേള്പ്പിക്കുന്നു. 
  • സ്‌കൂള് ലൈബ്രറിയില്‌നിന്ന് മാസംതോറും രണ്ട് പുസ്തകം വീതം ഇതിനായി ഓരോ വിദ്യാര്ഥിക്കും കൊടുത്തിവിടും. ചെറുനോവലുകള്, കുട്ടിക്കഥകള്, നാടോടിക്കഥകള്, അറബിക്കഥകള്, കുട്ടിക്കവിതകള് തുടങ്ങിയവയെല്ലാം.
  •  ഓരോ വീട്ടിലും കൊണ്ടുപോയി പുസ്തകം മടങ്ങിവരുമ്പോള് രക്ഷാകര്ത്താക്കളുടെയും വിദ്യാര്ഥികളുടെയും വായനക്കുറിപ്പുകളും ഒപ്പം കൊണ്ടുവരണം.
  • മികച്ച കുറിപ്പുകള്ക്ക് സമ്മാനവും കൊടുക്കും. ഓരോ മാസവും രണ്ട് രക്ഷാകര്ത്താക്കളെയും രണ്ട് വിദ്യാര്ഥികളെയുമാണ് വിജയികളായി തിരഞ്ഞെടുക്കുന്നത്. 
  • മാത്രമല്ല, മികച്ച വായനക്കുറിപ്പുകള് അച്ചടിച്ച് സ്‌കൂളില് സൂക്ഷിക്കാനും പദ്ധതിയുണ്ട്.
അമ്മവായനകൊണ്ട് രണ്ട് കാര്യങ്ങളാണ് സ്‌കൂള് അധികൃതര് ലക്ഷ്യമിടുന്നത്.
  1. കുട്ടികളില് വായനശീലം വളര്ത്തുന്നതിനൊപ്പം 
  2. രക്ഷാകര്ത്താക്കളെ പുസ്തകം വായിക്കാന് പ്രേരിപ്പിക്കാനും ഇതിലൂടെ കഴിയുന്നു.
കഥ പറഞ്ഞുകൊടുക്കാന് മുത്തശ്ശനും മുത്തശ്ശിയുമില്ലാത്ത അണുകുടുംബങ്ങളില് അതുകൊണ്ടുതന്നെ അമ്മവായനയ്ക്ക് പ്രസക്തിയേറുന്നു.
തുറന്നുവച്ച പുസ്തകങ്ങളുമായി അമ്മമാരും കുട്ടികളും രണ്ടുനിരയായി പാടം ജങ്ഷന്വരെ റാലി നടത്തിയാണ് പദ്ധതി തുടങ്ങിയത്. തുടര്ന്ന് സ്‌കൂളിലെ മരച്ചുവട്ടില് കുട്ടികള്ക്ക് അമ്മമാര് പുസ്തകം വായിച്ചുകൊടുത്തു.
വായനക്കുറിപ്പുകളും തയ്യാറാക്കി. സ്‌കൂള് അങ്കണത്തില് നടന്ന ചടങ്ങില് മികച്ച കുറിപ്പുകള്ക്ക് സമ്മാനവും കൊടുത്തു. എസ്.എം.സി. ചെയര്മാന് നൗഫല് 'അമ്മവായന'യുടെ ഉദ്ഘാടനം നിര്വഹിച്ചു.
പ്രഥമാധ്യാപിക എസ്.ജയകുമാരി അധ്യക്ഷയായി.

Tuesday, June 17, 2014

രക്ഷപെടുമോ അക്കാദമികസ്ഥാപനങ്ങള്‍ ?( ജെ ആര്‍ എം റിപ്പോര്‍ട്ടിലൂടെ)


കേരളത്തില അധ്യാപകവിദ്യാഭ്യാസത്തിനും പരിശീലനസംവിധാനത്തിനും അഴിച്ചുപണി നിര്‍ദ്ദേശിച്ചിരിക്കുകയാണ് ദേശീയതലത്തില്‍ നിയോഗിക്കപ്പെട്ട ജോയിന്റ് റിവ്യൂ മിഷന്‍.(ഇത്തവണത്തെ പാഠപുസ്തക പരിഷ്കരണത്തിനാധാരമായി സൂചിപ്പിച്ചത് മറ്റൊരു ജെ ആറ്‍ എം റിപ്പോറ്‍ട്ടായിരുന്നു. )എസ് സി ഇ ആര്‍ ടിയാണ് പാഠപുസ്തക പരിഷ്കരണമടക്കം കേരളത്തിലെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആ സ്ഥാപനത്തിനു നിലവാരമില്ലെന്നാണ് ജോയിന്റ് റിവ്യൂ മിഷന്‍ കണ്ടെത്തിയിരിക്കുന്നത്.!എസ് സി ഇ ആര്‍ ടിയിലുളള മൂന്നില്‍ രണ്ടു ഫാക്കല്‍റ്റിയംഗങ്ങളും ഹയര്‍സെക്കണ്ടറിയില്‍ നിന്നുളളവരാണ് ഇവിര്ല‍ പലര്‍ക്കും എം എഡ് പോലുമില്ല. പ്രാഥമികവിദ്യാഭ്യാസരംഗത്തെ അധ്യാപനാനുഭവവുമില്ലത്രേ!ഗവേഷണാനുഭവമില്ല. പാഠപുസ്തകം തയ്യാറാക്കാന്‍ നേതൃത്വം വഹിക്കാനുളള എന്തു യോഗ്യതയാണിവര്‍ക്കുളളതെന്നു ജെ ആര്‍എം ചോദിക്കുന്നു..സാമൂിഹകജ്ഞാനനിര്‍മിതി വാദം ദേശീയപാഠ്യപദ്ധതി ചട്ടക്കൂടിന്റെ തത്വങ്ങള്‍ എന്നിവ സംബന്ധച്ച് വേണ്ടത്ര ധാരണയില്ലാത്തവര്‍ എസ് സി ഇ ആര്‍ ടിയിലുണ്ടത്രേ!എഴുപതു ശതമാനം പേര്‍ക്കും എം എച് ആര്‍ ഡി നിര്‍ദ്ദേശിക്കുന്ന പ്രോഫഷണല്‍ യോഗ്യത ഇല്ലാത്ത സ്ഥാപനം...

2014 ഏപ്രില്‍ മാസം 21-27 തീയതികളിലാണ് കേരളത്തിലെ അധ്യാപകപരിശീലനസംവിധാനം കാര്യക്ഷമമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ജോയിന്റ് റിവ്യൂമിഷന്‍ സംസ്ഥാനം സന്ദര്‍ശിച്ചത്..ടീമംഗങ്ങള്‍-
  1. Prof Rama Kant Agnihotri, former Head, Department of Linguistics, Delhi University
  2. Prof Janaki Rajan, IASE, Jamia Millia Islamia
  3. Prof Minati Panda, School of Educational Studies, Jawaharlal Nehru University
  4. Prof Shreesh Chaudhary, Department of Humanities and Social Sciences, IIT, Chennai
  5. Prof Nandini Manjrekar, Tata Institute of Social Science, Mumbai
  6. Dr Amrit Lal Khanna, former Associate Professor, Rajdhani College, Delhi University
  7. Dr K N Anandan, Consultant, Andhra Pradesh Residential Educational Institutions Society, Hyderabad, Andhra Pradesh
  8. Dr Suranjana Barua, Research Associate, Centre for Assamese Studies, Tezpur University, Assam
  9. Ms Suneeta Mishra, Institute of Home Economics, Delhi University
  10. Mr Ramchandra Rao Begur, Education Specialist, UNICEF
  11. Ms Tara Naorem, Ed. Cil representative of MHRD
സംസ്ഥാനതലത്തിലുളള വിവിധ ആക്കാദമിക സ്ഥാപനങ്ങള്‍ (SCERT, SIEMAT, State Resource Group (SRG) സന്ദര്‍ശിച്ചും, വിദ്യാഭ്യാസവകുപ്പിലെ ഉന്നതോദ്യോഗസ്ഥരുമായി (Secretary, Higher Education; Secretary, General Education; DPI, Directors of DHSE and VHSE, Directors of SSA, RMSA, SCERT, SIEMAT, SIE, IT@School, SIIC and the Head, Department of Education, Kerala University) സംവദിച്ചുും ജില്ലാതല അക്കാദമിക സ്ഥാപനങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയും(DIETs, SSA, BRCs, CRCs, ) വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് അധ്യാപകരുടെ അഭിപ്രായം തേടിയും എസ് എം സി അംഗങ്ങളുമായും പഞ്ചായത്ത് ജനപ്രതിനിധികളുമായും വിദ്യാഭ്യാസപ്രവര്‍ത്തകരുമായും ചര്‍ച്ച നടത്തി വിവരങ്ങള്‍ ശേഖരിച്ചുമാണ് ജെ ആര്‍ എം പഠനം നടത്തിയത്.
ജെ ആര്‍ എമ്മിന്റെ പൊതുനിരീക്ഷണങ്ങള്‍
  1. കേരളീയസമൂഹം വിദ്യാഭ്യാസകാര്യങ്ങളില്‍ അതീവതാല്പര്യം പ്രകടിപ്പിക്കുന്നു. സമൂഹപങ്കാളിത്തം വിദ്യാലയപ്രവര്‍ത്തനങ്ങല്‍ മെച്ചപ്പെടുത്താന്‍ സഹായകമാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇത് പാഠമാകേണ്ടതാണ്.
  2. താഴേതലത്തിലുളള പ്രവര്‍ത്തകര്‍ സൂചിപ്പിച്ചത് കേരളത്തിലെ വിദ്യാഭ്യാസവും രാഷ്ട്രീയവും തമ്മിലുളള ബന്ധത്തെക്കുറിച്ചാണ്. പരമ്പരാഗത ബോധനരീതിയുടേയും ജന്മിത്വവ്യവസ്ഥയുടേയുമായ ഒരു ചിന്താധാരയും ജനാധിപത്യവ്യവസ്ഥയുടേയും ആധുനികബോധനരീതിയുടേതായ മറ്റൊന്നും.
  3. SCERT ക്ക് സമീപകാലത്തായി നല്ല ഭൗതികസൗകര്യം ഉണ്ടായിട്ടുണ്ട്. മികച്ച ലൈബ്രറിയും. ഈ സ്ഥാപനം വളരെയേറെ സാമഗ്രികള്‍ ഉല്പാദിപ്പിക്കുന്നതിനും അധ്യാപകപരിശീലനത്തിനുമായി അധ്വാനത്തിന്റെ സിംഹഭാഗവും ചെലവിടുന്നു. ഇത് ശ്രദ്ധാപൂര്‍വമുളള വിശകലനം ആവശ്യപ്പെടുന്നു.അധ്യാപകര്‍ക്ക് വിഭവപിന്തുണ നല്‍കുന്നതിനായുളള വിക്ടര്‍ ചാനലും എസ് സി ഇ ആര്‍ ടിയും ഒരേ ലക്ഷ്യത്തിനുവേണ്ടി ഒരേ വകുപ്പിന്‍ കീഴില്‍ ഓരേ കോമ്പൗണ്ടിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും അവതമ്മിലുളള ബന്ധം അയഞ്ഞതാണ്.
  4. അക്കാദമിക സജീവതയുടേയും ധാരണയുടേയും കാര്യത്തില്‍ ബി ആര്‍ സികളും ഡയറ്റുകളും എസ് സി ഇ ആര്‍ ടി ,എസ് എസ് എ, സി ടി ഇ തുടങ്ങിയ സംസ്ഥാനതലസ്ഥാപനങ്ങളേക്കാള്‍ ഉയര്‍ന്ന നിലയിലാണ്. ഡയറ്റുകളിലേയും ബി ആര്‍സികളിലേയും അക്കാദമികോദ്യോഗസ്ഥര്‍ മികച്ച സംഭാവന നല്‍കിവരുന്നു. ഗവേഷണത്തിലും അധ്യാപകര്‍ക്ക് പ്രയോജനപ്രദമായ സാമഗ്രികളുടെ വികസനത്തിലും ഇതു പ്രകടമാണ്.ആവശ്യത്തിനു അവസരവും പിന്തുണയും സമയവും മാര്‍ഗനിര്‍ദ്ദേശവും ലഭിക്കുകയാണെങ്കില്‍ ഡയറ്റുകളും ബി ആര്‍സികളും മികച്ചനിലവാരമുളളഗവേഷണപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമെന്നതില്‍ സംശയമില്ല.
    ഡയറ്റുകള്‍ ധാരാളം പഠനങ്ങളും ക്രിയാഗവേഷണങ്ങളും നടത്തുന്നുണ്ട്.അധ്യപകര്‍ക്കും പ്രഥമാധ്യാപകര്‍ക്കും വിദ്യാര്ഥികള്‍ക്കും വേണ്ടി ജേണലുകളും പഠനസാമ്ഗ്രികളും തയ്യാറാക്കുന്നു.ഈ മെറ്റീരിയലുകള്‍ പൊതുസംവിധാനം എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതില്‍ അവ്യക്തതയുണ്ട്
  5. VICTER CHANNEL ന്റെ പ്രവര്‍ത്തനം തൃപ്തികരമല്ല.ഇനങ്ങളുടെഗുണനിലവാരം പ്രശ്നമാണ്
  6. കുട്ടികളുടെ മാനസീക സാമൂഹിക ആവശ്യങ്ങളെ പരിഗണിക്കുന്ന ഹെല്‍പ് ഡസ്ക് പോലെയുളള വളരെ പ്രധാനമായ വിദ്യാലയതല ഇടപെടലുകള്‍ക്ക്,ലൈംഗികാതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വളരെ പ്രസക്തിയേറയുണ്ട്. മഹിളാസമാഖ്യയുമായി സഹകരിച്ചു ആരംഭിച്ച ഈ പ്രവര്‍ത്തനം ഇപ്പോള്‍ മാന്ദ്യത്തിലാണ്.ചില വിദ്യാലയങ്ങള്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തുന്നുമുണ്ട്
  7. 1998- 2005 കാലയളവില്‍ ഇംഗ്ലീഷ് ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിന് നിര്‍ണായകമായ പരീക്ഷണങ്ങള്‍ നടത്തിയ സംസ്ഥാനമാണ് കേരളം.Learner-based Discourse Oriented Pedagogy (DOP),RACE (Rapid Acquisition of Competence in English),FACE (Facilitating Acquisition of Competence in English),FACE (Facilitating Acquisition of Competence in English) തുടങ്ങിയവ ഉദാഹരണം. ചെറുക്ലാസുകളിലെകുട്ടികള്‍ക്ക് ഇംഗ്ലീഷ് സ്വായത്തമാക്കുന്നതിനുളള ആഖ്യാനവും കോ‍ഡ് സ്വിച്ചിംഗും രണ്ടു പ്രധാന ബോധനഘടകങ്ങളായിരുന്നു. ഇവയെല്ലാം നൂറുകണക്കിനു വിദ്യാലയങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗിച്ച് മാറ്റം ബോധ്യപ്പെട്ടതുമാണ്. ഇംഗ്ളീഷ് പഠനത്തില്‍ സമഗ്രമായ സമീപനത്തിന്റേയും ഏകോപിത പ്രവര്‍ത്തനത്തിന്റേയും ഉത്തരവാദിത്വബോധത്തിന്റേയും അഭാവം പ്രകടമാണ്.
  8. ബി ആര്‍ സി, സി ആര്‍ സി , വിദ്യാലയം വിദ്യാര്‍ഥികള്‍ എന്നിവരുമായും സംസ്ഥാനതല ഏജന്‍സികളുമായും കണ്ണിസ്ഥാപിച്ചു പ്രവര്‍ത്തിക്കേണ്ടവയാണ് ഡയറ്റുുകള്‍ എന്നിരക്കേ, ഡയറ്റുകളെ സംബന്ധിച്ചിടത്തോളം ഏകോപമില്ലാത്ത നിരവിധി മേലധികാരസ്ഥാപനങ്ങളാല്‍ നിയന്ത്രിക്കപ്പെടുകയാണ്. അക്കാദമിക സ്വാതന്ത്ര്യം അനുവദിക്കപ്പെടുന്നില്ല.
  9. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഡയറ്റുകളില്‍ നിയമനം നടക്കുന്നില്ല. അമ്പതുശതമാനത്തോളം തസ്തിക ഒഴിഞ്ഞു കിടക്കുകാണ്. ഡയറ്റുകളില്‍ അവശേഷിക്കുന്നവരെയാകട്ടെ SCERT, SIEMAT, SSA എന്നിവ ഓരോരോ പണികള്‍ക്ക് നിരന്തരം വിളിക്കുകയും ചെയ്യുന്നു. ഈ സ്ഥിതി ഡയറ്റുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.അവരുടെ പ്രാഥമിക ഉത്തരവാദിത്വമായ D Ed കോഴ്സ് പോലും നേരചൊവ്വേ നടത്താനാകുന്നില്ല.
  10. ഫീല്‍ഡ് റിയാലിറ്റിയില്‍ നിന്നും വളരെ ആകലെയാണ് എസ് സി ഇ ആര്‍ ടി തുടങ്ങിയ സ്ഥാപനങ്ങള്‍ എന്ന ശക്തമായ വികാരമുണ്ട്.ഡയറ്റുകള്‍ മുഖേന, പ്രാദേശികവഴക്കമുളള അക്കാദമിക ഇടപെടലുകള്‍ പ്രസക്തമാണ്.
  11. ഡയറ്റുകളിലേയും ബി ആര്‍ സികളിലേയും അധ്യാപകരും അധ്യാപകപരിശീലകരും സംസ്ഥാനദേശീയ അക്കാദമികസ്ഥാപനങ്ങളില്‍ നിന്നും വിദഗ്ധില്‍ നിന്നും കൂടുതല്‍ പഠിക്കുന്നതിന് അവസരം തീവ്രമായി ആഗ്രഹിക്കുന്നുണ്ട്
  12. കഴിഞ്ഞ വര്‍ഷം അധ്യാപകര്‍ക്ക് നല്‍കിയ മാനേജ്മെന്റ് പരിശീലനത്തില്‍ എസ് സി ഇ ആര്‍ ടിയിലെ വിദഗ്ധര്‍ സംതൃപ്തരാണ്. ഈ പരിശീലനം കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട് എന്ത് അക്കാദമികവും ആശയപരവുമായ സംഭാവന നല്‍കാന്‍ കഴിഞ്ഞു എന്നത് ബോധ്യം വരാത്ത സംഗതിയാണ്.പരിശീലനങ്ങളില്‍ ഉളളടക്കപരമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കണമെന്നാണ് കൂടുതല്‍ അധ്യാപകരും ആവശ്യപ്പെടുന്നത്.
  13. വിഭവസിഡികളും ഡിവിഡികളും പ്രാദേശികമായ ഉല്പാദിപ്പിക്കണമെന്നാണ് DIET അഭിപ്രായപ്പെട്ടത്.ഇത് സാങ്കേതികവിദ്യ വശമാക്കാനും സന്ദര്‍ഭോചിതവും ആവശ്യാധിഷ്ടിതവുമാി ഉപയോഗിക്കാനും അവസരം തുറന്നിടും
  14. സംസ്ഥാനത്തെ അധ്യാപകപരിശീലനം ദേശീയ അന്തര്‍ദ്ദേശീയ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തി പ്രൊഫഷണലൈസ് ചെയ്യണം.
    പൊതു നിര്‍ദ്ദേശങ്ങള്‍ 
    • കേരളത്തിലെ അധ്യാപക വിദ്യാഭ്യാസരംഗം സമഗ്രമായ പുനസംഘാടനം ആവശ്യപ്പെടുന്നു. വിവധസ്ഥാപനങ്ങളുടെ ചുമതലകളും ധര്‍മങ്ങളും പുനര്‍നിര്‍ണയിക്കുകയും വേണം. 
    • അധ്യാപകവിദ്യാഭ്യാസത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്ന ഒരു ചിന്താ സംഘത്തെ (Think Tank’) രൂപപ്പെടുത്തണം. ബി ആര്‍ സി, ഡയറ്റ് മുതല്‍ ദേശീയതലത്തിലുളള വിദഗ്ധര്‍വരെ ഉള്‍പ്പെടുന്ന ഈ സംഘത്തില്‍ വിഭിന്ന മേഖലകളിലുളളവരുണ്ടാകണം.25പേര്‍. സംസ്ഥാനത്തു നിന്നുളള20 പേരും 5 ദേശീയവിദഗ്ധരും. ഈ സംഘം അധ്യാപകവിദ്യാഭ്യാസം മാത്രമല്ല കേരളത്തിലെ വിദ്യാഭ്യാസം പൊതുവായും പരിശോധിക്കണം. ഈ സംഘം അധ്യാപക വിദ്യാഭ്യാസത്തിനുളള conceptual framework ,ദര്‍ശനരേഖ എന്നിവ തയ്യാറാക്കണം. 
    • Higher Level Co-ordination and Steering Committee (HLSC)രൂപീകരിക്കണം. 
    • എസ് സി ഇ ആര്‍ ടി ഭരണപരമായും അക്കാമികമായും സാമ്പത്തികമായും ശക്തിപ്പെടുത്തണം.രാജ്യത്തെ ഏറ്റവും മികച്ച വ്യക്തികളുടെ സേവനം ഈ സ്ഥാപനത്തിനു ലഭിക്കണം.യു ജിസി നിരക്കില്‍ ശംബളം നല്‍കാന്‍ കഴിയണം.തുടക്കത്തില്‍ കരാറ്‍ അടിസ്ഥാനത്തിലാകാം.
    • IASE, CTEs, SCERT, SIE, DIETs, BRCs, CRCs എന്നിവിടങ്ങളില്‍ ആവശ്യത്തിനു തസ്തികയും നയമനവും വേണം.ഇവ ഒരു കുടക്കീഴില്‍ കൊണ്ടുവരണം
    • എല്ലാ അധ്യാപകപരിശീലകരും M.Ed,M. Phil.,Ph.D ഇവ എടുക്കുന്നതിന് പ്രോചദിപ്പിക്കപ്പെടണം.എം ഫിലുളളവര്‍ക്ക് ഒരു ഇംക്രിമെന്റും പി എച് ഡിയുളളവര്‍ക്ക് രണ്ട് ഇന്‍ക്രിമെന്റും അനുവദിക്കണം. 
    • സേവനകാല അധ്യാപക പരിശീലനം ഭാഷയും ബോധനശാസ്ത്രവും ഗണിതവും ഗണിതബോധനവും ശാസ്ത്രവും ശാസ്ത്രബോധനവും സാമൂഹികശാസ്ത്രവും ബോധനവും ഇംഗ്ളീഷും ബോധനശാസ്ത്രവും എന്നിവയില്‍ ഊന്നല്‍ നല്‍കണം. സമൂഹിക നീതി, തുല്യത,ബഹുസ്വരത,എല്ലാവരേയും ഉള്‍ക്കൊളളല്‍,വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍,കുട്ടികളെങ്ങനെ പഠിക്കുന്നു തുടങ്ങിയവ പരിഗണിക്കണം
    • ശരിയായ തത്വങ്ങളുടേയും ഗവേഷണങ്ങളുടേയും അടിസ്ഥാനത്തില്‍ ബോധനമാധ്യമപ്രശ്നം ശ്രദ്ധാപൂര്‍വം പുനരവലോകനം ചെയ്യണം. 
    • എല്ലാ വിദ്യാലയത്തിലും ഒന്നോ രണ്ടോ നല്ല ഇംഗ്ലീഷ് അധ്യാപകരുണ്ടാകണം. ഇവര്‍ കുട്ടികളെ ഇംഗ്ലീഷില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നവരാകണം.ഒന്നാം ക്ലാസു മുതല്‍ ആത്മവിശ്വാസത്തോടെയും ഒഴുക്കോടെയും ഇംഗ്ലീഷ് കുട്ടികള്‍ക്ക് കൈകാര്യം ചെയ്യാന്‍ ( എഴുതാനും വായിക്കാനും സംസാരിക്കാനും ) പിന്തുണ നല്‍കി ഇംഗ്ലീഷ് പഠനം ഉറപ്പാക്കണം. State Institute of English ന് ഇക്കാര്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കാനാകും. ഫലപ്രദമെന്നു തെളിയിക്കപ്പെട്ട Discourse Oriented Pedagogy തിരിച്ചുകൊണ്ടുവരണം. 
    • മറ്റു സംസ്ഥാനക്കാരായ കുട്ടികള്‍ അഞ്ചാം ക്ലാസ് വരെ അവരുടെ മാതൃഭാഷയില്‍ പഠിക്കണം.ഒപ്പം മലയാളവും ഇംഗ്ലീഷും പഠിപ്പിക്കാവുന്നതാണ്. 
    • അധ്യാപകശാക്തീരണത്തിന് ഒരു പാക്കേജ് തയ്യാറാക്കണം. സേവനകാലപരിശീലനം,തത്സമയപിന്തുണ, ക്ലസ്റ്റര്‍ തല അൻുഭവം പങ്കിടല്‍, വിഡിയോകള്‍ ന്യൂസ് ലറ്ററുകള്‍ തുടങ്ങിയവയെല്ലാം കോര്‍ത്തിണക്കുന്നതാകണം പാക്കേജ്.- 
    • ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ മോണിറ്ററ്‍ ചെയ്ത് തുടര്‍ പിന്തുണ നല്‍കണം. ഓരോ അധ്യാപകന്റേയും വളര്‍ച്ച കണ്ടെത്തി ശരിയായി രേഖപ്പെടുത്തണം 
    •  
(തുടരും.)
.....................................................
അനുബന്ധം- മാതൃഭൂമി വാര്‍ത്ത

കേരളത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ദിശാബോധമില്ലെന്ന് കേന്ദ്രസമിതി
17 Jun 2014

പാഠ്യപദ്ധതി ഉടച്ചുവാര്‍ക്കണമെന്ന് നിര്‍ദേശം

വടകര: സാക്ഷരതയില്‍ ഒന്നാംസ്ഥാനത്തുള്ള കേരളത്തില്‍ പൊതുവിദ്യാഭ്യാസത്തിന് ദിശാബോധമില്ലെന്ന് കേന്ദ്ര മാനവശേഷി വിഭവമന്ത്രാലയത്തിന്റെ ജോയന്റ് റിവ്യൂ കമ്മീഷന്‍.

കുട്ടികളെ എന്തുപഠിപ്പിക്കണമെന്ന സമീപനരേഖയില്ലാതെയാണ് സംസ്ഥാനത്ത് അധ്യാപകപരിശീലനം നല്‍കുന്നതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. പൊതുവിദ്യാഭ്യാസത്തിന് വ്യക്തമായ സമീപനരേഖ തയ്യാറാക്കി ബി.എഡ്., ഡി.എഡ്. പാഠ്യപദ്ധതി സമ്പൂര്‍ണമായി ഉടച്ചുവാര്‍ക്കണമെന്ന് ഡോ. രമാകാന്ത് അഗ്നിഹോത്രിയുടെ നേതൃത്വത്തിലുള്ള പതിനൊന്നംഗ വിദഗ്ധസമിതി ചര്‍ച്ചയ്ക്കായി നല്‍കിയ കരട് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡല്‍ഹി സര്‍വകലാശാലയിലെ ഭാഷാശാസ്ത്ര വിഭാഗം മുന്‍ തലവനാണ് ഡോ. അഗ്നിഹോത്രി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഏപ്രില്‍ 21 മുതല്‍ 27 വരെ മൂന്ന് ഗ്രൂപ്പായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചും വിദഗ്ധരും മറ്റുമായി ചര്‍ച്ചനടത്തിയുമാണ് കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അന്തിമ റിപ്പോര്‍ട്ട് അടുത്തമാസം കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കും.
  • സംസ്ഥാനത്തെ ഡി.എഡ്. (ഡിപ്‌ളോമ ഇന്‍ എജ്യുക്കേഷന്‍-പഴയ ടി.ടി.സി.), ബി.എഡ്. പാഠ്യപദ്ധതി ഇപ്പോള്‍ അവിയല്‍ പരുവത്തിലാണെന്നും അത് ദേശീയ വിദ്യാഭ്യാസ അവകാശ നിയമം, വര്‍മ കമ്മീഷന്‍ റിപ്പോര്‍ട്ട് തുടങ്ങിയ ആധികാരികരേഖകള്‍ക്ക് അനുസൃതമായി പരിഷ്‌കരിക്കണമെന്നതാണ് സമിതിയുടെ നിര്‍ദേശങ്ങളില്‍ പ്രധാനം.
  • ടി.ടി.സി.യുടെ പേര് മാറ്റി കഴിഞ്ഞവര്‍ഷംമുതല്‍ ഡിപ്ലോമ ഇന്‍ എജ്യുക്കേഷന്‍ എന്നാക്കിയെങ്കിലും എസ്.സി..ആര്‍.ടി. അതിനായി തയ്യാറാക്കിയ പാഠ്യപദ്ധതി തികച്ചും അപര്യാപ്തമാണ്. അടിയന്തരമായി അത് പിന്‍വലിച്ച് ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ സമീപനത്തിന് അനുസൃതമായി ഉടച്ചുവാര്‍ക്കണമെന്നും അഗ്നിഹോത്രി സമിതി നിര്‍ദേശിക്കുന്നു.
  • ബി.എഡ്. പാഠ്യപദ്ധതിയുടെ കാര്യത്തിലും ഇതിന് സമാനമായ വിമര്‍ശംതന്നെയാണ് സമിതി മുന്നോട്ടുവെക്കുന്നത്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കേണ്ട ബി.എഡ്. ബിരുദധാരികള്‍ പഠിക്കുന്ന വിഷയങ്ങള്‍ക്കും ശൈലിക്കും സമാനതകളില്ല. നാല് സര്‍വകലാശാലകളുടെ വ്യത്യസ്ത പാഠ്യപദ്ധതിയാണ് അവര്‍ പഠിക്കുന്നത്. വിദ്യാഭ്യാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ലക്ഷ്യമാക്കുന്നതെന്ത് എന്ന പരിഗണനയില്ലാതെയാണ് സര്‍വകലാശാലകളുടെ അധ്യാപകപരിശീലന പാഠ്യപദ്ധതി. ഇത് മാറ്റി ഏകീകൃത പാഠ്യപദ്ധതി നടപ്പാക്കണം.
  • കേരളത്തിലെ ഭാഷാവൈവിധ്യം പരിഗണിക്കാതെ ഇവിടത്തെ പാഠ്യപദ്ധതി ആവിഷ്‌കരിക്കുന്നത് അബദ്ധമാകുമെന്ന് സമിതി നിരീക്ഷിക്കുന്നു. മലയാളത്തിനും തമിഴിനും കന്നടയ്ക്കും പുറമേ നാല്പതോളം ഭാഷകള്‍ ഇവിടെയുണ്ട്. ആ ഭാഷകളുടെയെല്ലാം സാധ്യതകള്‍ ഉപയോഗപ്പെടുത്തണം. പഠനമാധ്യമം മാതൃഭാഷതന്നെയാകണം. എന്നാല്‍, ഇംഗ്ലീഷ് പഠിപ്പിക്കുന്നത് ഫലപ്രദമാക്കാന്‍ പ്രത്യേക ശുഷ്‌കാന്തി വേണമെന്നും അഗ്നിഹോത്രി സമിതി നിര്‍ദേശിക്കുന്നു.
പ്രത്യേക പരിഗണനയര്‍ഹിക്കുന്നവരും ഭിന്നശേഷിയുള്ളവരുമായ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായി തയ്യാറാക്കിയ ക്ലാസ്മുറിയുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. അതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മതിയായ തുക മുതല്‍മുടക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു.

Saturday, June 14, 2014

വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയാന്‍ തുടങ്ങിയതെന്നു മുതല്‍?


1947 -2014 വരെ കാലയളവിലെ ഒരു എല്‍ പി വിദ്യാലയത്തിലെ പ്രവേശനനിരക്കാണ് ഗ്രാഫില്‍ ( വിദ്യാലയം തലവടി ഉപജില്ലയിലാണ്)

ഇവിടെ കുട്ടികളുടെ പ്രവേശനനിരക്കിലെ വ്യതിയാനം നോക്കുക

ഇത് കേവലം പാഠ്യപദ്ധതിയുടെ  പ്രശ്നമാണോ?

DPEP 96 മുതലല്ലേ സ്വാധീനിക്കേണ്ടൂ? അതിനു മുമ്പുളള പ്രവണതയോ?എഴുപതുകള്‍ മുതല്‍ നോക്കൂ.

അറിയുമോ സ്വാധിനഘടകങ്ങള്‍?വിശകലനം ചെയ്തിട്ടില്ലല്ലോ? 
  1. സമീപത്തെത്ര പൊതുവിദ്യാലയങ്ങള്‍ ഏതു കാലയളവില്‍  കൂടി? 
  2. എത്ര കച്ചവടവിദ്യാലയങ്ങള്‍ ആരംഭിച്ചു?കാലയളവ് 
  3. എത്ര പുതുപ്പണക്കാരുണ്ടായി? 
  4. കാര്‍ഷികമേഖലയിലെ തളര്‍ച്ചയും തൊഴില്‍ ലഭ്യതക്കുറവും എന്തു മനോഭാവം ഉണ്ടാക്കി? 
  5. ഗതാഗതസംവിധാനത്തെ എങ്ങനെ കച്ചവട വിദ്യാലയങ്ങള്‍ പ്രയോജനപ്പെടുത്തി? ( കുഞ്ഞുങ്ങളുടെ സുരക്ഷ, മഴ, പുഴ, റോഡ്,വ‍ൃത്തി, കൊണ്ടാക്കല്‍ പണിയഴിവാകല്‍..) 
  6. സമീപത്തെ ഏതെങ്കിലും വിദ്യാലയം മികവിലേക്കുയര്‍ന്നോ? വിശ്വാസ്യത നേടിയോ? 
  7. വിദ്യാലയ നടത്തിപ്പുകരുടെ ചടുലതയും സമൂഹബന്ധവും എന്തു സ്വാധീനം ചെലുത്തി? 
  8. സ്ഥാപനങ്ങളെക്കുറിച്ചുളള സങ്കല്പം മാറിയിട്ടും മാറാതെ നില്‍ക്കുന്ന ഘടകങ്ങള്‍ വിദ്യാലയത്തെ മതിപ്പില്ലാതാക്കിയോ? 
  9. വായനശാലകളും പൊതു ഇടങ്ങളും നിര്‍ജിവമായോ? പ്രാദേശികജനതയുടെ ജീവിതവീക്ഷണത്തിലെന്തു മാറ്റം വന്നു? അവയ്ക്ക വിദ്യാഭ്യാസത്തെ സ്വാധീനിക്കാന്‍ കഴിയില്ലേ? 
  10. ജനസംഖ്യയിലുളള വ്യതിയാനം എങ്ങനെ? 
  11. പ്രദേശത്തെ പൊതു പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും അധ്യാപകരും നല്‍കിയ സന്ദേശമെന്ത്? 
  12. മാധ്യമങ്ങള്‍ വഹിച്ച പങ്കെന്ത്? ( സമരം, സാധ്യായദിനം,ആള്‍ പ്രമോഷന്‍, നിരന്തര വിലയിരുത്തല്‍, സ്വകാര്യവത്കരണം, പാഠ്യപദ്ധതി പരിഷ്കരണം, വിവാദങ്ങള്‍, പര്‍വതീകരിക്കല്‍) 
  13. അധ്യാപകസംഘടനകള്‍ വഹിച്ച പങ്കെന്ത്?( പ്രാദേശികം)
  14. ചെറുദൂരം പോലും നടന്നു പോകാതെ ഓട്ടോ യാത്രയിലേക്കു മാറിയ കാലവും കുട്ടികളെ നടത്താതെ വിദ്യാലയത്തിലേക്കു വിടണമെന്ന ആഗ്രഹവും തമ്മില്‍ ബന്ധമുണ്ടോ?
ചരങ്ങള്‍ ഇനിയും കാണും.

  • ഇതൊന്നും വിശകലനം ചെയ്യാതെ ഒറ്റമൂലിപ്രയോഗം കൊണ്ട് എല്ലാം രക്ഷിക്കാമെന്നാരും വ്യാമോഹിക്കരുത്.
  • ഓരോ വിദ്യാലയവും അതിന്റെ പ്രാദേശികസാമൂഹികപരിസ്ഥിതിയും രാഷ്ട്രീയ മാനങ്ങളും നയങ്ങളും മനോഭാവങ്ങളും എല്ലാം പഠനവിധേയമാക്കുന്നതു നന്നായിരിക്കും
  • ഉപരിപ്ലവമായി അന്യോന്യം കുറ്റം പറയാതെ സമൂഹമനോഭാവത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ കണ്ടെത്തുക. അവ എല്ലാക്കാലത്തും ഒന്നായിരിക്കണമെന്നില്ല.



1956-57 മുതല്‍ 2012-13 വരെയുളള കാലത്തെ കേരളത്തിലെ കുട്ടികളുടെ പ്രവേശനപ്രവണത എണ്ണം ലക്ഷത്തില്‍ ( ഒന്നാം ക്ലാസ് )
 





Friday, June 13, 2014

ശിവദാസന്‍നായര്‍ എംഎല്‍എയും മലയാളം മീഡിയവും തമ്മിലെന്ത്?



(02-Jun-2014 നു ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയാണിത്.ഇടതുപക്ഷ പത്രം വിരുദ്ധരാഷ്ട്രീയപ്രസ്ഥാനത്തിലെ പ്രധാനവ്യക്തിയെ മാനിച്ച് എഴുതിയ ഈ കുറിപ്പ് ആദ്യം വായിക്കൂ)



"സ്വന്തം ലേഖകന്‍ പത്തനംതിട്ട: ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ആറന്മുളയെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് കോണ്‍ഗ്രസ് നേതാവായ അഡ്വ. കെ ശിവദാസന്‍ നായര്‍. ഭരണകക്ഷി എംഎല്‍എ എന്നനിലയില്‍ സര്‍ക്കാരിന്റെ ഏത് നയങ്ങളെയും പിന്തുണയ്ക്കാന്‍ ബാധ്യതപ്പെട്ടയാള്‍. ഒരു പടികൂടി കടന്ന് സര്‍ക്കാരിന്റെ വക്താവിനെപ്പോലെ പ്രവര്‍ത്തിക്കുന്നയാളും. എന്നാല്‍ മക്കളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ശിവദാസന്‍ നായരുടെ നയം വേറെയായിരുന്നു. ഭാര്യ പ്രൊഫ. ലളിതമ്മയ്ക്കും ആ നയത്തോടായിരുന്നു യോജിപ്പ്. ഇവരുടെ മകള്‍ എസ് അശ്വതി ഇപ്പോള്‍ ഒറിസയില്‍ സാമൂഹ്യക്ഷേമ ഡയറക്ടറായ ഐഎഎസ് ഉദ്യോഗസ്ഥയാണ്. വീട്ടില്‍ കല്യാണിയെന്നും ശിവദാസന്‍ നായര്‍ "കല്ലൂ" എന്നും ഓമനിച്ചു വിളിക്കുന്ന അശ്വതി പഠിച്ചതെല്ലാം മളയാളം മീഡിയത്തില്‍. ആറന്മുളയില്‍ നിന്ന് ബസ് കയറി ചെങ്ങന്നൂര്‍ ഗവ. ഗേള്‍സ് ഹൈസ്കൂളില്‍, കേരള സിലബസില്‍, മലയാളം മീഡിയത്തില്‍ പഠിക്കുമ്പോള്‍ ഐഎഎസ്കാരിയാകുമെന്ന പ്രതീക്ഷയൊന്നും അശ്വതിക്കുമുണ്ടായിരുന്നില്ല. പത്തനംതിട്ടയില്‍ അഭിഭാഷകനായിരിക്കെ കാര്‍ഷിക വികസന ബാങ്കിന്റെയും ഡിസിസിയുടെയും പ്രസിഡന്റായി പ്രവര്‍ത്തിച്ച ശിവദാസന്‍ നായര്‍. യുജിസി നിലവാരത്തില്‍ ശമ്പളം കൈപ്പറ്റുന്ന പരുമല ദേവസ്വം ബോര്‍ഡ് കോളേജിലെ പ്രൊഫസറായ ലളിതമ്മ. ഈ ഒരു പശ്ചാത്തലത്തില്‍ അശ്വതിയെ ഏതെങ്കിലും വമ്പന്‍ സ്കൂളില്‍ സിബിഎസ്സി/ഐസിഎസ്ഇ സിലബസില്‍ പഠിപ്പിക്കാന്‍ മാര്‍ഗമില്ലാത്തവരുമല്ല. പക്ഷേ അവരുടെ നയപരമായ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു അശ്വതിയുടെ ഉയര്‍ച്ചകള്‍. നാട്ടുമ്പുറത്തെ സാധാരണക്കാരിയായി, ബസില്‍ യാത്ര ചെയ്ത്, കാഴ്ചകളില്‍ നിന്ന് സമൂഹത്തെ അറിഞ്ഞ്, അനുഭവങ്ങള്‍ നേടിയതാണ് തന്റെ വിജയങ്ങളുടെ രഹ്യമെന്ന് അശ്വതിയും തുറന്നു സമ്മതിക്കും.

ആ മാതൃക എന്തുകൊണ്ട് മലയാളി സ്വീകരിക്കുന്നില്ല എന്ന ചോദ്യമുയരുമ്പോഴാണ് വിദ്യാഭ്യാസത്തോടും വിദ്യാലയങ്ങളോടുമുള്ള മലയാളിയുടെ "നയ വ്യതിയാനം" മനസിലാകുന്നത്. ഇംഗ്ലീഷ് മാത്രം സംസാരിക്കുകയും അതനുസരിച്ചില്ലെങ്കില്‍ ഫൈന്‍ ഈടാക്കുകയും ചെയ്യുന്നതാണ് മികച്ച വിദ്യാഭ്യാസത്തിന്റെ "യൂണിവേഴ്സിറ്റി" എന്ന് തെറ്റായി ധരിച്ചുപോയ മലയാളി അതിന്റെ കുടുക്കിലാണിപ്പോള്‍. ഇക്കാര്യത്തില്‍ സമ്പന്നനെന്നോ, ഇടത്തരക്കാരനെന്നോ,സാധാരണക്കാരനെന്നോ വ്യത്യാസമില്ല. മക്കളെ ഉന്നതങ്ങളിലെത്തിക്കാനാണീ പരിശ്രമങ്ങളെല്ലാം. പക്ഷേ തന്നെ നടക്കാന്‍ ശേഷിയില്ലാത്ത കുട്ടിയോട് "ഉലക്കവിഴുങ്ങാന്‍ നിര്‍ബന്ധിക്കുന്നതിന് തുല്യമാണ്" അത്. സ്കൂളിലെയും ട്യൂഷന്‍ സെന്ററിലെയും കഠിന പരിശീലനത്തിനൊടുവില്‍ യന്ത്രമായി മാറുന്നകുട്ടി സ്വന്തം കുടുംബത്തോടുപോലും ബാധ്യതയില്ലാത്ത അരാഷ്ട്രീയത്തിന്റെ അരാജകാവസ്ഥയിലാണ് ചെന്നുപതിക്കുന്നത്. (എന്തും ചെയ്യാന്‍ മടിക്കാത്ത കുട്ടിക്കുറ്റവാളികളുടെ എണ്ണം പെരുകുന്നതാണ് സമീപകാല വാര്‍ത്തകള്‍). കടം വാങ്ങിയും പട്ടിണികിടന്നും ബ്ലേഡ്കാരില്‍ നിന്ന് വാങ്ങിയുമൊക്കെ ഫീസ് നല്‍കി പത്താം ക്ലാസ് കഴിയുമ്പോഴേക്കും രക്ഷകര്‍ത്താവിന്റെയും നടുവൊടിയും. അപ്പോള്‍ വീണ്ടും തുടര്‍ വിദ്യാഭ്യാസത്തിന് കേരള സിലബസിനെ ആശ്രയിക്കുന്ന സ്ഥിതിയും വര്‍ധിച്ചു വരുന്നുണ്ട്.

മാറേണ്ടത് സിലബസല്ല. മനോഭാവമാണ്. ഇവിടെയാണ് സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ പ്രസക്തി. അവയൊന്നും റിയല്‍ എസ്റ്റേറ്റ്പോലെ ലാഭം കൊയ്യാന്‍ ഉണ്ടാക്കിയവയല്ല. സേവന തല്‍പ്പരതയോടെ അറിവു പകര്‍ന്നു നല്‍കാനും നല്ല വ്യക്തിത്വങ്ങളെ കരുപ്പിടിപ്പിക്കാനും ലക്ഷ്യമിട്ടുള്ളവയായിരുന്നു. അണ്‍ എയ്ഡഡ് പ്രളയത്തില്‍ അവയ്ക്കൊക്കെ പ്രതിസന്ധി നേരിടേണ്ടിവന്നു. എന്നാലും അവയെല്ലാം വിജയത്തിന്റെ കാര്യത്തില്‍ മറ്റാരെയും വെല്ലുവിളിക്കാവുന്ന ഉയര്‍ച്ചയിലാണ്. സര്‍ക്കാര്‍ മേഖലയില്‍ കിസുമം, കട്ടച്ചിറ സ്കൂളുകള്‍ ഫിനിക്സ് പക്ഷിയെപ്പോയൊണ് ഉയര്‍ത്തെഴുനേറ്റത്. സംപൂജ്യ പട്ടികയില്‍പെട്ട് ജില്ലയെ നാണം കെടുത്തിയ ആ വിദ്യാലയങ്ങള്‍ ഇന്ന് അഭിമാനത്തിന്റെ വിജയക്കൊടിയുമായി നിലകൊള്ളുന്നു. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അര്‍പ്പണ മനോഭാവത്തിന് ഇനി ഉദാഹരണം തേടി എവിടെയും പോകേണ്ടതില്ല. ജില്ലയില്‍ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളെല്ലാം കാലത്തിനൊത്ത് ഉയരുകയുമാണ്. ഇത് തങ്ങളുടെ നിലനില്‍പ്പിന്റെ കൂടി കാര്യമെന്ന് ബോധ്യപ്പെട്ട് അധ്യാപകര്‍ കൂടുതല്‍ പ്രതിജ്ഞാ ബദ്ധമാകുമ്പോള്‍ നിലവാരത്തില്‍ ഉയര്‍ന്ന നില കൈവരിക്കുകയാണ്. ഇത് വിദ്യാഭ്യാസ കച്ചവടക്കാരെ തെല്ലൊന്നുമല്ല പ്രകോപിതരാക്കുന്നത്

................................................
എന്തുകൊണ്ടാണ് ദേശാഭിമാനിക്ക് ഇടതുപക്ഷ എം എല്‍ എമാരെ ഉദാഹരിക്കാന്‍ കഴിയാതെ പോയത്?
ആ വിടവ് വായനക്കാര്‍ നികത്തണം
കേരളത്തിലെ എല്ലാ എം എല്‍ എ മാരും ജിവിതംകൊണ്ട് പൊതുവിദ്യാലയങ്ങളോട് ചേര്‍ന്നു നില്‍ക്കുകയാണോ?
ഒരു കണക്കു ശേഖരണം ആകാം.
.................................................
മലയാളം അധ്യാപരുടെ ഭാവി മലയാളത്തിന്റേയും
വിദ്യാലയങ്ങളുടെ മുന്നില്‍ ഫ്ലക്സ് ബോര്‍ഡ്. ഒന്നാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് മീഡിയം. ആ വിദ്യാലയങ്ങളില്‍ കുട്ടികള്‍ ഉണ്ട്.എട്ടു കുട്ടികളഉളള ക്ലാസും ഇംഗ്ലീഷ് മീഡീയം. അല്ലെങ്കില്‍ അഴരേയും കിട്ടില്ലെന്നു സ്കൂളധികാരികള്‍. ഈ കുട്ടികള്‍ യു പി കഴിഞ്ഞ് ഏതാനു വര്‍ഷത്തിനു ശേഷം എട്ടാം ക്ലാസ് ഇംഗ്ലീഷ് മീഡിയത്തില്‍ ചേരാന്‍ തുടങ്ങും. അന്നു മുതല്‍ പടയിറങ്ങുന്നവരാകും മലയാളം എച് എസ് എ മാര്‍.മറ്റു വിളയക്കാര്‍ ഭാഷമാറി നിലനിന്നേക്കാം.
1 ഒരു സുഹൃത്തു പറഞ്ഞു: മലയാളം മാഷന്മാരുടെ യോഗത്തില്‍ മക്കളെവിടെ പഠിക്കുന്നുവെന്ന ചോദ്യത്തിനു മൗനമായിരുന്നു മറുപടി എന്ന്.( രണ്ടു രീതിയില്‍ ഇവരുടെ ഉപജീവനമായിരുന്നു പൊതു വിദ്യാഭ്യാസം. തൊഴിലിടം, പിന്നെ മലയാളം. എന്നിട്ടും ഇവരും ജിവിതത്തില്‍ മറുകണ്ടം ചാടി)
2 തൃശൂരിലെ സജി പറഞ്ഞു :ഒരു യുവമലയാളസാഹിത്യകാരി പരസ്യമായി ചോദിച്ചത്രേ അയ്യോ ! എന്റെ കുഞ്ഞിനെ മലയാളം മീഡിയത്തില്‍ ചേര്‍ക്കാനോ? ചിന്തിക്കാനാവുന്നില്ല. എഴുത്തുകാരുടെ കൂറെവിടെ?


3 തിരുവനന്തപുരത്തെ സാംസ്കാരിക പ്രവര്‍ത്തക പറഞ്ഞു :സഹസമരപുരോഗമനക്കാരുടെ പലരുടേയും  മക്കള്‍ കേന്ദ്രീയ വിദ്യാലയത്തിലാണ്. അവര്‍ക്കും മലയാളം വേണ്ട.
4.  മേലേ തലം മുതല്‍ താഴേ തലം വരെയുളള രാഷ്ട്രീയക്കാരുടെ മക്കള്‍ ഏതു മീഡിയത്തിലാണ് പഠിക്കുന്നത്?( ബോധനമാധ്യമത്തില്‍ വലതുപക്ഷവും ഇടതുപക്ഷവുമില്ല!?) 
അപ്പോള്‍ ആര്‍ക്കാണ് മലയാളം വേണ്ടത്? 
.......................................................................
വേണം പുരോഗമനപരീക്ഷണവിദ്യാലയങ്ങള്‍
വെല്ലുവിളി നേരിടുന്ന ഭാഷ, വെല്ലുവിളി നേരിടുന്ന പൊതുവിദ്യാലയങ്ങള്‍
ഈ സാഹചര്യത്തില്‍ ഇംഗ്ലീഷിലും മലയാളത്തിലും കരുത്തുളള നിലവാരമുളള വിദ്യാഭ്യാസം ഇവിടെ ചേര്‍ന്ന എല്ലാ കുട്ടികള്‍ക്കും ലഭിക്കുമെന്നു പ്രഖ്യാപിക്കുന്ന 
സമൂഹത്തിന് ഓഡിറ്റ് ചെയ്യാനവസരം നല്‍കാന്‍ വാതില്‍ തുറന്നിടുന്ന
 തെളിയിക്കുന്ന 
പുരോഗമനപരീക്ഷണവിദ്യാലയങ്ങള്‍ വേണ്ടതുണ്ട്.
ചൂണ്ടിക്കാണിക്കാനാവണം
തെളിവുസഹിതം
തയ്യാറുണ്ടോ പുതിയ സമരം തുടങ്ങാന്‍.
 അനുബന്ധം
മാതൃഭാഷയുടെ അപമൃത്യു സ്വപ്നം കാണുന്ന മലയാളികളോട്
മാതൃഭാഷയുടെ അപമൃത്യു സ്വപ്നം കാണുന്ന മലയാളികളോട്