Pages
▼
Monday, January 30, 2017
Sunday, January 29, 2017
ഭിന്നശേഷിക്കാരായ കുട്ടികളുടെ ദില്ലി ദര്‍ശനം
സര്‍,
കിടപ്പിലായ
കുട്ടികളുടെ മാനസിക വൈകാരിക
വികസനത്തിനായി ഞങ്ങള്‍ വീണ്ടും
ഒരുങ്ങുകയാണ്.
കഴിഞ്ഞ
വര്‍ഷം Dreams on
Wheels ശാരീരിക
പരിമിതികള്‍ മുലം കിടപ്പിലായ
25 കുട്ടികളെയും
സദാ അവര്‍ക്ക് കൂട്ടിരിക്കുന്നവരെയും
ചേര്‍ത്തുകൊണ്ട് തിരുവനന്തപുരത്തേക്ക്
നടത്തിയ ആകാശ യാത്രയുടെ
തുടര്‍ച്ച.....
ഈവര്‍ഷം രാജ്യ തലസ്ഥാനമായ ന്യൂ ഡല്‍ഹിയിലേക്ക് ......
ഈവര്‍ഷം രാജ്യ തലസ്ഥാനമായ ന്യൂ ഡല്‍ഹിയിലേക്ക് ......
2017
ജനവരി 24
ന് പുറപ്പെട്ട്
ബാഗ്ലൂര്‍ വഴി വിമാന മാര്‍ഗ്ഗം
ന്യൂ ഡല്‍ഹിയിലെത്തി,
ന്യൂ ഡല്‍ഹി ഓള്‍ ഇന്ത്യാ മലയാളീ അസോസിയേഷന്‍റെ ആതിഥ്യം സ്വീകരിച്ച്,
റിപ്പബ്ലിക്ക് പരേഡിന് സാക്ഷികളായി,
ഡല്‍ഹി ആഗ്ര തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് കാഴ്ചകള്‍ കണ്ട്,
പ്രമുഖ വ്യക്തിത്വങ്ങളുമായി സംവദിച്ച്
ജനവരി 30 ന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര വിഭാവന ചെയ്തിരിക്കുന്നത്.

Thursday, January 26, 2017
ഇനി ഹൈടെക്ക് വിദ്യാലയങ്ങള്‍
ഹൈടെക് സ്‌കൂളുകള്‍
- പൊതുവിദ്യാലയങ്ങളിലെ ഭൗതികസാഹചര്യങ്ങള്‍, അക്കാദമികനിലവാരം, പഠനാന്തരീക്ഷം, ലാബ്, ലൈബ്രറി, പാഠ്യേതരപ്രവര്‍ത്തനങ്ങളിലെ മികവ് തുടങ്ങി വിദ്യാലയസംബന്ധിയായ സര്‍വമേഖലകളും അന്താരാഷ്ട്രാനിലവാരം കൈവരുന്നതിന്റെ ഭാഗമായാണ് ക്ലാസ്റൂമുകളെയും ‘ഹൈടെക്’ തലത്തിലേക്ക് ഉയര്‍ത്തുന്നത്. ഹാർഡ്‌വെയർ ഉപകരണങ്ങൾ ലഭ്യമാക്കൽ പദ്ധതിയുടെ ഒരു ഘടകം മാത്രമാണ്.
Saturday, January 21, 2017
സ്വകാര്യവിദ്യാലയങ്ങള്‍ കിതപ്പില്‍- അസര്‍പഠനറിപ്പോര്‍ട്ട്
ഇത്തവണത്തെ അസര്‍ പഠനറിപ്പോര്‍ട്ടിന് ഒരു വ്യത്യാസമുണ്ട്. അത് വിവിധതരം വിദ്യാലയങ്ങളെ അക്കാദമിക നിലവാരത്തിലും താരതമ്യം ചെയ്യുന്നു. മുന്‍വര്‍ഷങ്ങളില്‍ സംസ്ഥാനങ്ങളിലെ മുഴുവന്‍ വിഭാഗം വിദ്യാലയങ്ങളെയും ഒന്നിച്ചു വിലയിരുതത്തുകയായിരുന്നു
സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പ്രവേശന നിരക്കില്‍ വര്‍ധനവിന്റെ പ്രവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നതാണ് വലിയമാറ്റം കേരളത്തില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും ഇതു കാണാനാകും
"Two
states show significant increases in government school enrollment
relative to 2014 levels. In Kerala, the proportion of children (age
11-14) enrolled in government school increased from 40.6% in 2014 to
49.9% in 2016. In Gujarat, this proportion increased from 79.2% in 2014
to 86% in 2016"
-The Annual Status Of Education Report 2016
തിരിച്ചറിവിന്റെയും തിരിച്ചുവരവിന്റെയും കാലമാണ്.
Friday, January 20, 2017
എഴുതി വളരട്ടെ കുട്ടികള്‍
അക്കര.യു.പി.സ്കൂൾ
വിദ്യാർത്ഥികളുടെ നാല് പുസ്തകങ്ങൾ പ്രമുഖ
കഥാകൃത്ത് മഹീന്ദർ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. അടുത്ത പുസ്തകം
രണ്ടാഴ്ചയ്ക്കകം. അധ്യാപകരേ അസൂയ തോന്നുന്നില്ലേ. കേരളത്തിലെ ഒരു വിദ്യാലയം എഴുത്തുകാരെ സൃഷ്ടിക്കുമ്പോള്‍ . എല്ലാ വര്‍ഷവും രചനാസമാഹരങ്ങള്‍
കാവ്യചര്‍ച്ചയും പുസ്തക വായനയും രചനയും
എല്ലാ മാസവും മുടങ്ങാതെ നടക്കുന്ന വിദ്യാലയം
കഴിഞ്ഞ ദിവസം ആ വിദ്യാലയത്തിലെ വിനോദന്‍ മാഷെ കണ്ടു
സംസ്ഥാനത്തേക്ക് ഈ മാതൃക വ്യാപിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതിനാല്‍
എല്ലാ ജില്ലകളില്‍ നിന്നും കുട്ടികള്‍ക്കുവേണ്ടി സമര്‍പ്പിക്കാന്‍ തയ്യാറുളള ഒന്നു രണ്ടു് അധ്യാപകരെ അക്കര സ്കൂളിന്‍റെ അനുഭവസ്വാംശീകരണത്തിന് എത്തിച്ചാലോ എന്നു ചോദിച്ചു
അദ്ദേഹം സമ്മതിച്ചു
ഇത്തരം പ്രവര്‍ത്തനങ്ങളാണ് കുട്ടികളെ കണ്ടെത്തുന്നത്
അടുത്തമാസം ആദ്യവാരം കാസര്‍കോഡ് ഒരു ചെറിയശ്രമം നടത്തുന്നു
കേരളത്തിലെ പ്രമുഖ എഴുത്തുകാരുമായി രണ്ടു പകല്‍ കുട്ടികള്‍ക്ക് ചെലവഴിക്കാന്‍ അവസരം
എഴുത്തുകാരെ അറിയണം
എഴുത്തിനെ അറിയണം
വായനയും രചനയും നടത്തണം
സാംസ്കാരിക ജീവികളായിത്തന്നെ വളരണം
അത്തരം വഴികള്‍ തെളിയിക്കുന്നവരുടെ അനുഭവങ്ങള്‍ പങ്കിടാം
അക്കര സ്കൂളിലേക്ക് വരാന്‍ തയ്യാറുണ്ടോ?
Sunday, January 15, 2017
സംരക്ഷണയജ്ഞം സമൂഹം എറ്റെടുത്തുതുടങ്ങി...
സുഹൃത്തേ,
പുല്ലൂര്‍ ഗവ.യു.പി.സ്ക്കൂള്‍ ഒരു വട്ടം കൂടി ഈ വിദ്യാലയമുറ്റത്തേക്ക് താങ്കളെ തിരിച്ചു വിളിക്കുകയാണ്.
നമ്മുടെ ജീവിതത്തില്‍ നിന്ന്,ഓര്‍മ്മകളില്‍ നിന്ന് എങ്ങനെയാണ് നമുക്ക് ഈ വിദ്യാലയത്തെ അടര്‍ത്തിമാറ്റാന്‍ കഴിയുക?
ഈ വിദ്യാലയത്തിലെ ക്ലാസുമുറികള്‍,ഒരേ ബെഞ്ചിലിരുന്നു പഠിച്ച കൂട്ടുകാര്‍,കറുത്ത ബോര്‍ഡില്‍ തെളിഞ്ഞ അറിവിന്റെ അക്ഷരക്കൂട്ടങ്ങള്‍,നമ്മെ നേര്‍വഴിക്കു നയിച്ച നമ്മുടെ പ്രിയപ്പെട്ട
ഗുരുക്കന്‍മാര്‍.....

1924
ല്‍
ആണ് പുല്ലൂര്‍ഗവ.യു.പി.സ്ക്കൂള്‍
സ്ഥാപിതമായത്.
ഏതാണ്ട് നൂറു വര്‍ഷം പൂര്‍ത്തിയാക്കാന്‍ തുടങ്ങുന്ന ഈ വിദ്യാലയത്തിന് പുല്ലൂരിന്റേയും പരിസര പ്രദേശത്തിന്റെയും സാംസ്ക്കാരിക വളര്‍ച്ചയില്‍ ഒരു പ്രധാന സ്ഥാനമുണ്ട്.അജ്ഞതയിലും അന്ധകാരത്തിലും ആണ്ടുകിടന്ന ഒരു ജനസമൂഹത്തെ അറിവിന്റേയും സ്വാതന്ത്ര്യത്തിന്റെയും വെളിച്ചത്തിലേക്ക് നയിച്ചതില്‍ ഈ വിദ്യാലയവും അതിന്റേതായ പങ്ക് വഹിച്ചിട്ടുണ്ട്.പുല്ലൂര്‍ പ്രദേശത്തെ മനുഷ്യരുടെ ജീവിതവും അവരുടെ സാംസ്ക്കാരികമായ ഉയര്‍ത്തെഴുനേല്‍പ്പുമായി ഈ വിദ്യാലയത്തിന്റെ ചരിത്രം കെട്ടുപിണഞ്ഞു കിടക്കുന്നു.ഇത്തവണ നാം കൈകോര്‍ക്കുന്നത് നമ്മുടെ വിദ്യാലയത്തെ മാറ്റിത്തീര്‍ക്കാനാണ്.നാം പഠിക്കുമ്പോള്‍ ഇവിടെ പരിമിതമായ സൗകര്യങ്ങളേ ഉണ്ടായിരുന്നുള്ളു. പക്ഷേ,നമ്മുടെ കുട്ടികള്‍ക്ക് അതു പോര.

ആധുനിക
സൗകര്യങ്ങളുള്ള,ഗുണമേന്മയുള്ള
വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന,കുട്ടികള്‍
ഇഷ്ടപ്പെടുന്ന ഒരു വിദ്യാലയമായി
നമുക്കിതിനെ മാറ്റിയെടുക്കണം.
അടുത്ത
അഞ്ചുവര്‍ഷം കൊണ്ട് പുല്ലൂര്‍
പ്രദേശത്തെ ജനങ്ങളുടെ അഭിമാന
സ്ഥാപനമായി പുല്ലൂര്‍ഗവ.യു.പി.സ്ക്കൂള്‍
ഉയരണം.
രാഷ്ടീയ
വ്യത്യാസം മറന്ന്,
ഒരേ
മനസ്സോടെ നാം കൈകോര്‍ത്താല്‍
സാക്ഷാത്ക്കരിക്കാന്‍
കഴിയുന്നതേയുള്ളു ഈ സ്വപ്നം.
ഫെബ്രുവരി
മാസം ആദ്യവാരത്തില്‍ നാം
വിദ്യാലയമുറ്റത്ത് വീണ്ടും
കൂടിച്ചേരും.വിദ്യാലയത്തിനായി
ഒരു സമഗ്രവികസന പദ്ധതി
തയ്യാറാക്കാനുള്ള ഒരു
ശില്പശാലയാണ് അന്ന്
നടക്കുക.അഞ്ചുവര്‍ഷം
കഴിയുമ്പോള്‍ നമ്മുടെ വിദ്യാലയം
ഇങ്ങനെയായിരിക്കണമെന്ന
സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള
പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍
നമുക്ക് കഴിയണം.
ശ്രീ.പി.കരുണാകരന്‍
എം.പി.യായിരിക്കും
വികസന ശില്പശാല ഉദ്ഘാടനം
ചെയ്യുക.ഈ
സംരംഭം വിജയപ്രദമാക്കുന്നതിന്റെ
മുന്നോടിയായി പ്രാദേശിക
തലത്തില്‍ സ്ക്കൂള്‍ വികസന
കൂട്ടായ്മകള്‍
സംഘടിപ്പിക്കേണ്ടതുണ്ട്.അതിന്റെ
സ്ഥലവും തീയ്യതിയും സമയവും
ഈ നോട്ടീസില്‍ നല്‍കിയിട്ടുണ്ട്.
ഈ
വിദ്യാലയത്തിന്റെ ഓര്‍മ്മ
കെട്ടുപോകാതെ മനസ്സില്‍
സൂക്ഷിക്കുന്ന ഓരോരുത്തരും
അതില്‍ പങ്കാളികളാകണം.
ഒരുമിച്ചു
പഠിച്ച പഴയ കൂട്ടുകാരെക്കൂടി
അതില്‍ പങ്കെടുപ്പിക്കാന്‍
ശ്രമിക്കണം.
നമ്മുടെ പ്രിയപ്പെട്ട വിദ്യാലയത്തിനുവേണ്ടി നമുക്ക് ഒരിക്കല്‍കൂടി കൈകോര്‍ക്കാം..
എന്ന് സ്നേഹത്തോടെ,
പി.ടി.എ പ്രസിഡണ്ട് /സെക്രട്ടറി
...........................................................
നമ്മുടെ പ്രിയപ്പെട്ട വിദ്യാലയത്തിനുവേണ്ടി നമുക്ക് ഒരിക്കല്‍കൂടി കൈകോര്‍ക്കാം..
എന്ന് സ്നേഹത്തോടെ,
പി.ടി.എ പ്രസിഡണ്ട് /സെക്രട്ടറി
...........................................................
പ്രാദേശിക
യോഗങ്ങളില്‍
രക്ഷിതാക്കളില്‍ നിന്നും
ആവേശകരമായ പ്രതികരണം.
സ്ക്കൂള്‍
പരിസരത്തെ പത്ത് പ്രദേശങ്ങളില്‍
പത്ത് ജനകീയ കമ്മിറ്റികള്‍
രൂപം കൊണ്ടു.
1.കൊടവലം 2.പുല്ലൂര്‍ സ്ക്കൂള്‍ പരിസരം 3.കേളോത്ത് 4.പൊള്ളക്കട 5.താളിക്കുണ്ട് 6.വണ്ണാര്‍ വയല്‍,കണ്ണങ്കോത്ത് 7.തടത്തില്‍ 8.ഉദയനഗര്‍ ജംഗ്ഷന്‍ 9.കരക്കക്കുണ്ട് 10.പുല്ലൂര്‍ ജംഗ്ഷന്‍
1.കൊടവലം 2.പുല്ലൂര്‍ സ്ക്കൂള്‍ പരിസരം 3.കേളോത്ത് 4.പൊള്ളക്കട 5.താളിക്കുണ്ട് 6.വണ്ണാര്‍ വയല്‍,കണ്ണങ്കോത്ത് 7.തടത്തില്‍ 8.ഉദയനഗര്‍ ജംഗ്ഷന്‍ 9.കരക്കക്കുണ്ട് 10.പുല്ലൂര്‍ ജംഗ്ഷന്‍
ഓരോ
പ്രാദേശിക കമ്മിറ്റികള്‍ക്കും
കണ്‍വീനറേയും ജോ.കണ്‍വീനറേയും
തെരഞ്ഞെടുത്തു.കൂടാതെ
പതിനൊന്നംഗ എക്സിക്യൂട്ടീവ്
കമ്മിറ്റിയും.
അതാതു പ്രദേശത്ത് സ്ക്കൂള്‍ വിസനക്കൂട്ടായ്മകള്‍ സംഘടിപ്പിക്കാനുള്ള ചുമതല ഈ ജനകീയ കമ്മിറ്റിക്കായിരിക്കും.രണ്ടാഴ്ചയ്ക്കകം ഓരോ പ്രദേശത്തും എല്ലാവിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് വികസനക്കൂട്ടായ്മകള്‍ നടക്കും.സ്ക്കൂളിലെ മുന്‍ വിദ്യാര്‍ത്ഥികള്‍,വിവിധ രാഷ്ടീയ പാര്‍ട്ടി പ്രവര്‍ത്തകര്‍,കുടുംബശ്രീ അംഗങ്ങള്‍,ക്ലബ്ബുകള്‍,മറ്റു പ്രമുഖ വ്യക്തികള്‍ എന്നിവര്‍ ആ യോഗത്തില്‍ പങ്കാളികളാകും.സ്ക്കൂള്‍ വികസനപദ്ധതിയുടെ കരട് ആ യോഗത്തില്‍ ചര്‍ച്ച ചെയ്യും.നര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കൂട്ടിച്ചേര്‍ക്കലുകളും നടത്തും.ഫെബ്രൂവരി ആദ്യവാരം പ്രാദേശിക ജനകീയ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പുല്ലൂര്‍ പ്രദേത്തെ മുഴുവന്‍ ജനങ്ങളും വിദ്യാലയത്തില്‍ ഒത്തുചേരും

വികസനസെമിനാര്‍ ജനകീയോത്സവമാക്കി ബാര ഗ്രാമം
ബാര
ഡബ്ല്യൂ എല്‍ പി എസ്
വികസന
സെമിനാര്‍ യോഗത്തില്‍ വെച്ചു്
ഇരുപത് പേര്‍ അഞ്ചു ലക്ഷം
രൂപ സ്പോണ്സര്‍ ചെയ്തുു
പഞ്ചായത്ത്
മെമ്പര്‍ കുട്ടികളുടെ പാര്‍ക്ക്
സ്പോണ്‍സര്‍ ചെയ്തുു മാതൃകാട്ടി
വിദ്യാലയത്തിന്‍റെ
ചുമരുകള്‍ ചിത്രീകരിക്കുന്നതിനുളള
അമ്പതിനായിരും രൂപ അധ്യാപകര്‍
സ്പോണ്‍സര്‍ ചെയ്തു
സെമിനാറിലേക്ക്
ലഘുഭക്ഷണം തയ്യാറാക്കിയത്
മദര്‍ പി ടി എ.
വീടുകളില്‍
നിന്നും അഞ്ഞൂറ് ഇലയടകള്‍
സമൂഹം
ഒഴുകിയെത്തി
ആവേശകരം
അടുത്ത
ഒമ്പത് വര്‍ഷത്തെ വികസനപരിപാടികള്‍
തയ്യറാക്കും
അതെ
നാടുണര്‍ന്നു കഴിഞ്ഞു.ജനകീയ
പദ്ധതിയായി പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം മാറുകയാണ്
നിങ്ങള്‍
വൈകിപ്പോകുന്നുണ്ടോ?
Sunday, January 8, 2017
മലയാളത്തില്‍ തിളങ്ങാന്‍ ..
മലയാളത്തിളക്കം
ആരംഭിക്കുകയാണ്.
പ്രാദേശികമായി
നടന്ന അന്വേഷണങ്ങളുടെ അനുഭവത്തെ
സംസ്ഥാനതലത്തിലേക്ക്
വ്യാപിപ്പിക്കുന്ന പരിപാടി
എന്ന നിലയില്‍ ഇതിന് പ്രസക്തിയുണ്ട്.
ക്രിയാത്മകമായി
ഇടപെടുകയും മാതൃകകള്‍
വികസിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക്
പ്രചോദനമാകും
റിസോഴ്സ്
പേഴ്സണ്‍സ് രണ്ടു ദിവസം
തുടര്‍ച്ചയായി കുട്ടികളെ
വെച്ച് ക്ലാസെടുത്ത് കാണിച്ച്
മാറ്റം ബോധ്യപ്പെടുത്തുന്ന
രീതി സ്വീകരിക്കുന്നതിനാല്‍
അധ്യാപകമൂഹം സ്വാഗതം
ചെയ്തിട്ടുണ്ട്
രക്ഷിതാക്കളുടെ
മുമ്പാകെ ക്ലാസെടുത്തു
കാണിക്കുകയും രണ്ടു ദിവസം
കൊണ്ടുണ്ടായ വളര്‍ച്ച
മനസിലാക്കാനും തുടര്‍ പിന്തുണ
നടത്താനുളള രീതികള്‍
പരിചയപ്പെടാനും അവസരം
നല്‍കുന്നതും ഗുണപരമായ
നീക്കമായി.
പ്രായോഗിക
പരിശീലനത്തിന് ഊന്നല്‍
നല്‍കുന്നു എന്നതിനാല്‍
ആശയപരവും പ്രക്രിയാപരവും
നൈപുണീപരവുമായ കാര്യങ്ങള്‍ക്ക്
അനുഭവത്തിന്‍റെ അടിത്തറ
ഉണ്ടാകുന്നു
എന്താണ്
മലയാളത്തിളക്കം?
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി
പ്രാഥമിക ക്ലാസുകളിലെ
ഭാഷാപഠനനിലവാരം ഉയര്‍ത്തുന്നതിന്
സര്‍വശിക്ഷാ അഭിയാന്‍
ആവിഷ്കരിച്ച സവിശേഷ പദ്ധതിയാണ്
മലാളത്തിളക്കം.
മലയാളത്തില്‍
തിളക്കം നഷ്ടപ്പെട്ടവര്‍ക്ക്
അത് ആര്‍ജിക്കാനും മലയാളത്തില്‍
കൂടുതല്‍ തിളങ്ങാനും മലയാളത്തിന്റെ
തിളക്കം ബോധ്യപ്പെടാനും
പരിപാടി ലക്ഷ്യമിടുന്നു.
എല്ലാ
കുട്ടികളെയും മലയാളത്തില്‍
മെച്ചപ്പെട്ട നിലവാരത്തിലെത്തിക്കുക.
സര്‍ഗാത്മകതയും
ഭാവനയും സമര്‍പ്പിത ചിന്തയും
അന്വേഷണാത്മകതയുള്ളവരായി
അധ്യാപകരെ മാറ്റിയെടുക്കുക,
എന്നിവയും
ലക്ഷ്യങ്ങളാണ്.
പഠനാനുഭവങ്ങളുടെ
വൈവിധ്യവല്ക്കരണം,
ഐ
ടി സാങ്കേതികവിദ്യ പ്രശ്നപരിഹരണത്തിനു
ഉപയോഗിക്കല്‍,
പഠനവേഗത
പരിഗണിച്ച് പ്രവര്‍ത്തിക്കല്‍,
തത്സമയ
പിന്തുണ എന്നിവ മലയാളത്തിളക്കത്തിന്റെ
സവിശേഷതകളാണ്.
ഇത്
നിരന്തരം വികസിക്കുന്ന ഒരു
പദ്ധതിയാണ്.
ആറന്മുള,
കൊങ്ങാട്
മണ്ഡലങ്ങളിലെ എണ്‍പത്
വിദ്യാലയങ്ങളിലെ കുട്ടികളില്‍
പരീക്ഷിച്ച് പ്രായോഗികതയും
ഫലസിദ്ധിയും പരിശോധിച്ചാണ്
ഇതിന്റെ പഠനതന്ത്രങ്ങള്‍
വികസിപ്പിച്ചിട്ടുളളത്.
ആറന്‍മുള മണ്ഡലത്തിലെ ട്രൈ ഔട്ടില്‍ നിന്ന്
കൊങ്ങാട് മണ്ഡലത്തില്‍ രണ്ടു ദിവസമായിരുന്നു ട്രൈ ഔട്ട് നാല്പത്തിമൂന്ന് അധ്യാപകര്‍ വിവിധ വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. അവരുടെ ഫീഡ്ബാക്ക് ഇങ്ങനെ
കൊങ്ങാട് എം എല്‍ എ അയച്ച കത്ത് ഈ പരിപാടി എങ്ങനെ സമൂഹം സ്വീകരിച്ചു എന്നതിന്‍റെ തെളിവാണ്.
മൂന്ന്,
നാല്
ക്ലാസുകളിലാണ് ഒന്നാം
ഘട്ടത്തില്‍ ഈ പരിപാടി
നടപ്പിലാക്കുക.
ശക്തമായ
ഭാഷാനുഭവം
കുട്ടികള്‍ക്ക്
ആസ്വദിച്ച് ഭാഷ പഠിക്കുന്നതിന്
സഹായകമായ ഭാഷാനുഭവത്തിന്
പ്രാധാന്യം നല്കുന്നു.
കുട്ടിയുടെ
മനസില്‍ തങ്ങി നില്ക്കുന്ന
വൈകാരിക മുഹൂര്‍ത്തങ്ങള്‍,
രസകരമായ
സംഭവങ്ങള്‍,
നാടകീയതയുള്ള
രംഗങ്ങള്‍,
ജിജ്ഞാസയുണര്‍ത്തുന്ന
കാര്യങ്ങള്‍,
ഭാവനയെ
ഉണര്‍ത്തുന്ന ഉള്ളടക്കം,
താളാത്മകമായ
ഭാഷ,
ആകര്‍ഷകമായ
അവതരണം എന്നിവ പരിഗണിച്ചുകൊണ്ടുള്ള
ശക്തമായ ഭാഷാനുഭവമാണ്
ഒരുക്കുന്നത്.
പൊതുസമീപനവും തന്ത്രങ്ങളും
കുട്ടികളുടെ കൂടി പങ്കാളിത്തത്തോടെ തത്സമയപാഠങ്ങള്‍ രൂപപ്പെടുത്തല്‍, കുട്ടികള്‍ക്ക് വിരസതയില്ലാതെ എഴുതാനും വായിക്കാനും അവസരം തുടര്‍ച്ചയായി ഉറപ്പാക്കല്‍, മാതൃകയുമായി പൊരുത്തപ്പെടുത്തി സ്വയം തിരുത്തി മെച്ചപ്പെടുത്തല്‍, ഉച്ചാരണ വ്യക്തതയോടെയുള്ള പറഞ്ഞെഴുത്ത്, ലഘുവാക്യങ്ങളും വിപുലീകരണവും, വ്യക്തിഗത ശ്രദ്ധ, തത്സമയ പ്രശ്നനിര്‍ണയം, ഫീഡ്ബാക്ക് നല്കല്‍, ഭാഷയലെ പ്രശ്നപരിഹരണത്തിനുതകുന്ന പുതുപാഠങ്ങളുടെ രൂപീകരണവും പ്രയോഗിക്കലും, നങ്കൂരപദങ്ങളുള്ള പാഠങ്ങള്‍ പ്രയോഗിക്കല്‍, സിനിമയെ ഭാഷാനുഭവമാക്കല്‍, അഭിനയവും ചിത്രീകരണവും ഭാഷാമുന്നേറ്റത്തിന് പ്രയോജനപ്പെടുത്തല്‍, ഓരോ കുട്ടിയുടെയും വായനയുടെയും എഴുത്തിന്റെയും വേഗത പരിഗണിക്കല്‍, കുട്ടികളെ പ്രചോദിപ്പിക്കല്‍, അംഗീകാരം നല്കല്‍, അധ്യാപികയുടെ സൗഹൃദ സമീപനം, വഴക്കമുള്ള പാഠാസൂത്രണം, വീട്ടിലെ പഠനത്തുടര്‍ച്ചക്ക് രക്ഷിതാക്കളുടെ പിന്തുണ ഉറപ്പാക്കല്‍ തുടങ്ങിയവ മലയാളത്തിളക്കം പരിപാടിയുടെ ഭാഗമാണ്.

നിര്‍വഹണതലങ്ങള്‍
- ജില്ല, നിയോജകമണ്ഡലം, പഞ്ചായത്ത്, സ്കൂള്‍ എന്നീ നാലുതലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്യുന്നത്.
- മണ്ഡലതലത്തില്‍ പരിശീലനം നേടുന്നവര്‍ അവരുടെ പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ നേരിട്ടെത്തി രണ്ടു ദിവസം കുട്ടികളെ വെച്ച് ക്ലാസെടുത്ത് കാണിക്കും .
- വിദ്യാലയാധിഷ്ഠിത പരിശീലനത്തിന്‍റെ ഭാഗമായി അധ്യാപകര്‍ക്കും പഠനതന്ത്രങ്ങള്‍ പ്രയോഗിക്കാനും അവസരം നല്‍കും.
- പരിശീലനത്തിന്‍റെ തൊട്ടടുത്ത ദിവസം മുതല്‍ വിദ്യാലയങ്ങളില്‍ മലയാലത്തിളക്കം ആരംഭിക്കും. ഇതിനായി കൈപ്പുസ്തകം എത്തിക്കും.
- ഓരോ തലത്തിലും ഉദ്ഘാടനവും അവലോകനവും തുടര്‍ പ്രവര്‍ത്തനാസൂത്രണവും നടത്തും.
മലയളത്തിളക്കത്തിലെ കുട്ടി
ഉദ്ഘാടനവേദിയിലെത്തി താന്‍ നേടിയ കഴിവ് പ്രകടിപ്പിക്കുന്നു
പ്രോഗ്രാം നോട്ടീസാണ് വായനയ്ക് നല്‍കിയത്. വേദിയിലുളളവര്‍ അവളുടെ വായന വിലയിരുത്തുന്നു
വിജയകരമായി മീനാക്ഷി ദൗത്യം പൂര്‍ത്തിയാക്കി.
Wednesday, January 4, 2017
ഗവേഷകരായ അധ്യാപകര്‍ നമ്മുക്ക് അഭിമാനം
പൊതുവിദ്യലയങ്ങളിലെ അധ്യാപകര്‍ പ്രകടിപ്പിക്കുന്ന അക്കാദമിക ഔന്നിത്യം പലരും ശ്രദ്ധിക്കുന്നില്ല. കഴിഞ്‍ഞ ക്ലസ്റ്ററില്‍ പങ്കിട്ട ആശയം പ്രായോഗികമാക്കി (പരിശീലന നിഷേധികളുടെ നഷ്ടത്തെക്കുറിച്ച് അവരെ ഓര്‍മിപ്പിച്ച് ) ഇതാ ഒരു വിദ്യാലയം.
ഗവേഷണാത്മകമായ ഈ വിശകലനത്തിന് പത്തരമാറ്റ് തിളക്കം.
രണ്ടാം ടേം മൂല്യനിര്‍ണയം കഴിഞ്ഞ് സ്കൂള്‍ തുറക്കും മുമ്പേ റിപ്പോര്‍ട്ട് ഡി പി ഒയ്ക് അയച്ചുകൊടുത്തു.
കണ്ണൂരില്‍ നിന്നും ഡോ പി വി പുരുഷോത്തമയച്ചുനാണ് എനിക്ക് അയച്ചു തന്നത്. വായിക്കൂ.
4 ചോദ്യവിശകലനം
കണ്ടെത്തലും തുടര്‍പ്രവര്‍ത്തന നിര്‍ദേശങ്ങളും പൊതുവിദ്യലയങ്ങളിലെ അധ്യാപകരുടെ ആത്മാര്‍ത്ഥതയെ പ്രതിഫലിപ്പിക്കുന്നു. ഇതാണ് മികവിലേക്കുളള വഴിആദരവ് , അഭിനന്ദനം.
Sunday, January 1, 2017
പഞ്ചായത്ത് വിദ്യാഭ്യാസ സമിതി ---വേറിട്ട മാതൃക കാവാലത്ത്
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സന്ദേശമുള്‍ക്കൊണ്ട് വിദ്യാലയങ്ങളും പഞ്ചയത്തുകളും വ്യത്യസ്ത മാര്‍ഗങ്ങള്‍, രീതികള്‍ അന്വേഷിക്കുകയാണ്.
എല്ലാവര്‍ക്കും പഠനനേട്ടം ഉറപ്പാക്കുക, അക്കാദമിക നിലവാരം ഉയര്‍ത്തുക എന്നതിന് പ്രാധന്യം നല്‍കുന്ന പഞ്ചായത്തുകള്‍ അജണ്ട നിശ്ചയിക്കുമ്പോള്‍ അവയും ഉള്‍പ്പെടുത്തണ്ടേ?
ഇതു പ്രയോഗികമാണോ?
കാവാലത്താണ് വേറിട്ട അന്വേഷണം നടന്നത്
ആശംസകള്‍

- പഞ്ചായത്ത് വിദ്യാഭ്യാസ സമിതി യോഗം വിദ്യാലയത്തില്‍ വെച്ചു നടത്താന്‍ താരുമാനിച്ചു. ( മാറി മാറി വിദ്യാലയങ്ങള്‍ തീരുമാനിക്കാം. വിദ്യാലയ മികവുകള്‍ നേരില്‍ കാണാം)
- എല്ലാ പഞ്ചായത്ത് അംഗങ്ങളെയും പങ്കെടുപ്പിക്കാന്‍ താരുമാനിച്ചു ( അവരവരുടെ വാര്‍ഡിലെ വിദ്യാലയത്തില്‍ പിന്തുണ നല്‍കാന്‍ ഇത് ഉപകരിക്കും)
- മുര്‍കൂട്ടി അജണ്ട സഹിതം അറിയിപ്പ് നല്‍കി-(എല്ലാവര്‍ക്കും തയ്യാറെടുപ്പോടെ വരാം )
- വിദ്യാലയങ്ങള്‍ക്ക് റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ സഹായകമായ പൊതുഫോര്‍മാറ്റ് നല്‍കി . ഏതെങ്കിലും ഒരു വിഷയത്തിലെ ഒരു പഠനനേട്ടം പരിഗണിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളും അതിന്റെ നിരന്തര വിലയിരുത്തലും തുടര്‍ പ്രവര്‍ത്തനവും ഫലവും പങ്കിടാനും നിര്‍ദേശിച്ചു
- അക്കാദമികമായ ഈ അവതരണം ആവേശകരമായി. മികച്ച പഠനാനുഭവങ്ങള്‍ പങ്കുവെക്കപ്പെട്ടു.
- പഞ്ചായത്ത് ഭരണസമിതിക്ക് സതൃപ്തി. അവര്‍ വിദ്യാലയ വികസനത്തിന് വാഗ്ദാനം നല്‍കി.
ആശംസകള്‍