Pages

Monday, February 27, 2017

ബാലഗ്രാം പി എം ജി എല്‍ പി എസ് മൂവായിരം വായനാകാര്‍ഡുകളിലേക്ക്

വായനാ കാർഡുകൾ രൂപീകരണ പ്രക്രിയ - 
സ്കൂൾ വികസന പദ്ധതിയിൽ മൂന്നു വർഷം കൊണ്ട് 3000 വായനാ കാർഡുകൾ ഉണ്ടാക്കാനാണ് ലക്ഷ്യം ഈ വർഷത്തെtarget 1000 ആണു് ഇതിൽ 500 എണ്ണം പൂർത്തിയായി_ ഓരോ ക്ലാസിനും അനുയോജ്യമായ കഥകൾ കവിതകൾ ചെറുലേഖനങ്ങൾ അധികവിവരശേഖരണത്തിനനുയോജ്യമായ കുറിപ്പുകൾ എന്നിവ അതാത്‌ ക്ലാസധ്യാപകരാണ് തെരഞ്ഞെട്ടക്കുക ബാല മാസികകളിലെയും പുസ്തകങ്ങളിലെയും കഥകളും കവിതകളും നേഴ്സറി ഗാനങ്ങളും ചിത്രകഥകളും ഒക്കെ ഉപയോഗിക്കുംSRG യിൽ ചർച്ച ചെയ്ത് മെച്ചപ്പെട്ടവതെരഞ്ഞെട്ടക്കും A4 പേപ്പറിന്റെ പേജിലോ രണ്ടു പേജിലോ ഒതുങ്ങന്ന വിധത്തിൽ ക്രമീകരിച്ച് ചിത്രങ്ങൾ വരച്ചു ചേർത്തോ വെട്ടി ഒട്ടിച്ചോ മനോഹരമാക്കും ഇതിന്റെ കളർ പ്രിന്റ് എട്ടത്ത് ലാമിനേറ്റ് ചെയ്ത് ആഞ് റീഡിംഗ് കാർഡുകൾ തയ്യാറാക്കുക ഇത്തരം ഒരു കാർഡ് തയ്യാറാക്കാൻ പുറത്ത് 50 രൂപാ ചെലവു വരും ഈ വർഷത്തെ സ്കൂൾ ഗ്രാന്റ് ഉപയോഗിച്ച് സ്വന്തമായി ലാമിനേറ്റർ വാങ്ങി. അതിനാൽ 20 രൂപക്ക് തീരും 
വൈവിധ്യം 
ഇംഗ്ലീഷ് മലയാളം ഭാഷകളിൽ, ശാസ്ത്രം, ഗണിതം, കൃഷി, കുടുമ്പം, സമൂഹം, രാഷ്ട്രീയം, ചരിത്രം, ഭൂമിശാസ്ത്രം, തുടങ്ങിയ എല്ലാ കാര്യങ്ങളുമായി ബന്ധപ്പെട്ട Reading card കൾ ഉണ്ട്.ഓരോ ക്ലാസിലെയും വിഷയങ്ങളുമായി ബന്ധപ്പെട്ടവ സ്ഥിരമായി അതാതു ക്ലാസിൽ സൂക്ഷിക്കും' പൊതുവായ നക്കുള്ള വ കൃത്യമായ ഇടവേളകളിൽ ക്ലാസുകൾക്ക് മാറി മാറി കൊടുക്കും
ഉപയോഗ രീതി
 ഏതെങ്കിലും ഒരു വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ച് project തയ്യാറാക്കുന്നു .Home work കൾ ചെയ്യാനും കുട്ടികൾക്ക് ഏറെ സഹായകരമാണ് ഉദ: നാലാം ക്ലാസിലെ EVട കേരളീയ കലകൾ എന്ന യൂണിറ്റുമായി ബന്ധപ്പെട്ട അനുബന്ധ വിവരശേഖരണത്തിനു് കലകളുമായി ബന്ധപ്പെട്ട കാർഡുകളാണ് കുട്ടികൾ ഉപയോഗിക്കുന്നത് കൂടാതെ ഒഴിവു സമയങ്ങളിൽ പൊതുവായ വായനക്കുള്ള കാർഡുകൾ കുട്ടികൾ സ്വയം തെരഞ്ഞെട്ടത്ത് വായിക്കുകയും പുതിയ പദങ്ങൾകണ്ടെത്തുക ചോദ്യങ്ങൾ തയ്യാറാക്കുക ഉത്തരങ്ങൾകണ്ടെത്തുക വായനാ കുറിപ്പുകൾ തയ്യാറാക്കുക കഥാപാത്ര നിരൂപണം നടത്തുക തുടങ്ങിയ പ്രവർത്തനങ്ങളില്ല ടെ സ്വയം പഠനത്തിനുള്ള നിരവധി സാധ്യതകൾ ക്ലാസിൽ പ്രയോജനപ്പെടുത്തുന്നു 
ഫലങ്ങൾ
  1. ക്ലാസുകളിൽ സ്വയം നിയന്ത്രിത പഠന പ്രവർത്തനങ്ങൾക്കുള്ള ഏറ്റവും അനുയോജ്യമായ ഒരു സങ്കേതമാണ് റീഡിംഗ് കാർഡുകൾ 
  2. ഓരോ യൂണിറ്റുമായി ബന്ധപ്പെട്ട അധികവിവരശേഖരണത്തിനായി കാർഡുകൾ ഉപയോഗിക്കുന്നതുമൂലം പ0ന പ്രക്രിയ കൂടുതൽ സുഗമവും കാര്യക്ഷമവും ആകുന്നു 
  3. LP ക്ലാസിലെ കുട്ടികൾക്ക് ഒരു പുസ്തകം മുഴുവനായി വായിക്കാൻ കൊടുക്കുന്നതിനു പകരം ഒരു പേജിലോ 2 പേജിലോ ഒതുങ്ങുന്ന കഥകളും കവിതകളും ഒക്കെ ലഭിക്കുന്നതു മൂലം അവർ അത് പൂർണ്ണമായി വായിക്കുകയും പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്യുന്നു. 
  4. വായനാ പരിപോഷണത്തിന്റെ ഭാഗമായി കുട്ടികളെ വായനയിലേക്ക്‌ അടുപ്പിക്കുവാൻ വലിയൊരു പരിധി വരെ ഈ കാർഡുകൾ സഹായിക്കുന്നുണ്ട്. 
  5. ലാമിനേറ്റ് ചെയ്തിരിക്കുന്നതിനാൽ തുടർച്ചയായ ഉചയോഗത്തിനു ശേഷവും കാർഡുകൾ കേടുപാടുകളൊന്നുമില്ലാതെ സൂക്ഷിക്കാൻ കഴിയുന്നു. 
  6. ആക്ടിവിറ്റി കാർഡു കൾ ഓരോ ക്ലാസിലെയും ഓരോ യൂണിറ്റും വ്യക്തമായി പരിശോധിച്ച് തുടർ പ്രവർത്തനങ്ങൾക്കും ആശയങ്ങൾ ഉറപ്പിക്കുന്നതിനും ഉതകുന്ന വിധത്തിൽ തയ്യാറാക്കിയിട്ടുള്ളതാണ് ആക്ടിവിറ്റി കാർഡുകൾ ഇവ ലാമിനേറ്റ് ചെയ്യുന്നില്ല ഓരോ കാർഡും ക്ലാസിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ച കോപ്പികൾ എടുക്കും ആവശ്യമായ സന്ദർഭത്തിൽ കുട്ടികൾക്ക്‌ വിതരണം ചെയ്യുന്നു.
  7. പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ഇവ തിരികെ വാങ്ങി മൂല്യനിർണ്ണയം നടത്തി കുട്ടികളുടെ പോർട്ട് ഫോളിയോ ഫയലിൽ സൂക്ഷിക്കുന്നു. തുടർ പ്രവർത്തനങ്ങളായും ഹോം വർക്ക് ആയും ഇവ ഉപയോഗിക്കുന്നുണ്ട്‌, 
പരിമിതികൾ എന്തെല്ലാം?
വായനാ കാർഡുകളും ആക്ടിവിറ്റി കാർഡുകളും പൊതുജ നസാമൂഹിക പങ്കാളിത്തത്തോടെ സ്പോൺസറിംഗിലൂടെയാണ് സമാഹരിക്കുന്നത് ടchool Plan -ൽ സൂചിപ്പിച്ചിരിക്കുന്ന കുട്ടി പുസ്തകശാലയുമായി ബന്ധപ്പെടുത്തി ആകർഷകവും സുരക്ഷിതവും സൗകര്യപ്രദവുമായി ഇവയെ ക്രമീകരിക്കാനും സൂക്ഷിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കാൻ ഒരു ക്ലാസിന് ഉദ്ദേശം 15000 രൂപയോളം ചെലവു വരും ഇതിനായുള്ള 4 Sp oncer മാരെ കണ്ടെത്താനുള്ള ശ്രമത്തിലാണു് ഇപ്പോൾ PTA. അതുപോലെ സ്കൂളിൽ ഒരു കളർPhoto Stat മിഷൻ വാങ്ങിയാൽ കാർഡുകളുടെ ചെലവ് വീണ്ടും കുറക്കാൻ കഴിയും സന്മനസുള്ളവർ സഹായിക്കുമെന്ന പ്രതിക്ഷയിലാണ് ഞങ്ങൾ

Friday, February 17, 2017

മലപ്പുറം ലേണിംഗ് ടീച്ചേഴ്സ് വഴിയൊരുക്കുന്നു


സ്വയം ശാക്തീകരണത്തിനു മുതിര്‍ന്ന ശാസ്ത്രാധ്യാപകക്കൂട്ടമാണ് ലേണിംഗ് ടീച്ചേഴ്സ് മലപ്പുറം
അവധി ദിനങ്ങളിലാണ് ഈ പഠനസംഘം ഒത്തുചേരുന്നത്
മുന്‍കൂട്ടി നനിശ്ചയിച്ച പഠനമേഖലകളില്‍ അന്നു പരിശീലനം നടക്കും
മാസത്തിലൊരു തവണ വീതം കൂടുന്നു
2015 ആഗസ്റ്റിലായിരുന്നു തുടക്കം
ക്ലാസിലേക്ക് വേണ്ട പഠനോപകരണങ്ങള്‍ ഈ അധ്യാപകക്കൂട്ടായ്മയില്‍ നിര്‍മിക്കുന്നു
ഗ്രൂപ്പിലെ എല്ലാവരും പഠനോപകരണസമേതം സ്വന്തം ക്ലാസുകള്‍ എടുക്കുന്നു എന്നതാണതിന്റെ ബാക്കി പത്രം
ഇതിനോടകം പതിനഞ്ച് പഠനോപകരണ ശില്പശാലകള്‍ നടത്തിക്കഴിഞ്ഞു
അതിന്റെ ചെലവ് സ്വയം വഹിക്കും
പൊതുവിദ്യാലയത്തിലെ അധ്യാപകര്‍ അവധി ദിവസങ്ങളില്‍ ( അതും ഞായറാഴ്ചകളില്‍) കുട്ടികള്‍ക്ക് വേണ്ടി ഒത്തുകൂടുന്നു എന്നത് ആവേശം നല്‍കുന്ന വാര്‍ത്ത തന്നെ
പാലക്കാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ നിന്നു പോലും അധ്യാപകരെത്തുന്നു
മലപ്പുറം ഡയറ്റിന്റെ പിന്തുണ ഈ പ്രവര്‍ത്തനത്തിനുണ്ട്.
ആനക്കയം കാര്‍ഷിക ഗവേഷണകേന്ദ്രം, കോഴിക്കോട് പ്ലാനറ്റോറിയം, കുസാറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പഠനയാത്ര നടത്തി

ലേണിംഗ് ടീച്ചേഴ്സിന്റെ പ്രതിനിധികള്‍ കഴിഞ്ഞ ആഴ്ച പത്തനംതിട്ടയിലെത്തിയിരുന്നു.
സര്‍വശിക്ഷാ അഭിയാന്റെ ക്ഷണം സ്വീകരിച്ച് പഠനോപകരണ നിര്‍മാണ പരിശീലനത്തിനു നേതൃത്വം നല്കാനായിരുന്നു അവര്‍ വന്നത്
അതിനെക്കുറിച്ച് അതില്‍ പങ്കെടുത്ത അധ്യാപിക ഇങ്ങനെ എഴുതി
"പഠനോപകരണ നിർമാണ ശില്പശാല വളരെ നല്ല അനുഭവമായി. നാലു മണിയാകുമ്പോൾ വീടെന്ന ചിന്തയിൽ ബാഗും എടുത്ത് നെട്ടോട്ടമോടാറുള്ള അധ്യാപികമാർ സമയം സന്ധ്യയാകുന്നതും രാത്രി വളരുന്നതും അറിയാതെ നിർമാണ പ്രവർത്തനങ്ങളിൽ മുഴുകി ഇരുന്നു. ഓരോ ഉത്പന്നവും സ്വയം രൂപപ്പെടുത്തി കഴിയുമ്പോൾ അവരുടെ മുഖത്തു വിരിയുന്ന ആഹ്ലാദം ഒന്നു കാണേണ്ടത് തന്നെയായിരുന്നു. ഓലപ്പന്തും ഓലപ്പീപ്പിയുമൊക്കെ ഉണ്ടാക്കാൻ പഠിച്ച നാളുകളിലേക്ക് തിരിച്ചു പോകുന്ന കുറേ മുതിർന്ന കുട്ടികൾ.”
അവരവര്‍ പഠനോപകരണങ്ങള്‍ നിര്‍മിക്കുമ്പോള്‍ അതിന്റെ ശാസ്ത്രതത്വവും കുട്ടികളെ പരിചയപ്പെടുത്തേണ്ട രീതിയും കൂടി സ്വാംശീകരിക്കുന്നുണ്ട്. ഇത് പ്രയോഗിക്കാനുളള പ്രചോദനമാകും
ലേണിംഗ് ടീച്ചേഴ്സ് എന്ന പേര് തന്നെ അഭിമാനകരമാണ്
ഈ മാതൃക വ്യാപിപ്പിക്കാവുന്നതാണ്
സര്‍വശിക്ഷാ അഭിയാന്‍ ഇത്തരം അധ്യാപക പഠനക്കൂട്ടങ്ങളെ പ്രോത്സാഹിപ്പിക്കണം
സ്വയം സന്നദ്ധ അധ്യാപകശാക്തീകരണത്തിന്റെ വ്യാപകമായ പ്രയോഗം നടക്കണം
വോള്‍ട്ട്
ലേണിംഗ് ടീച്ചേഴ്സ് ഒരു ചുവടുകൂടി വെച്ചിരിക്കുകയാണ്. വോള്‍ട്ട് ( Voice of Learning Teachers) എന്ന പേരില്‍ വാര്‍ത്താപത്രിക പ്രസിദ്ധീകരിച്ചിരിക്കുന്നു. വാര്‍ത്തകളും വിജ്ഞാന ശകലങ്ങളും വേറിട്ട കാഴ്ചകളും പരീക്ഷണക്കുറിപ്പുകളും നിര്‍മാണപ്രവര്‍ത്തനങ്ങളും നമ്മള്‍ക്ക് ഇതില്‍ നിന്നും പ്രതീക്ഷിക്കാം.
അംഗങ്ങള്‍ -വാക്കും പ്രവൃത്തിയും സമന്വയിപ്പിക്കുന്നവര്‍
ലേണിംഗ് ടീച്ചേഴ്സിലെ അധ്യാപകരെ എനിക്കറിയാം.
അതില്‍ ദേശീയ അവാര്‍ഡ് വാങ്ങിയവരുണ്ട്. സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചവരുണ്ട്. പാഠ്യപദ്ധതി പരിഷ്കരണത്തില്‍ പങ്കെടുത്തവരുണ്ട്. പാഠപുസ്തക രചയിതാക്കളുണ്ട്. റിസോഴ്സ് പേഴ്സണ്‍സായി സേവനമനുഷ്ടിക്കുന്നവരുണ്ട്
ഇത്തരം ആളുകള്‍ എല്ലാ ജില്ലകളിലുമുണ്ട്.
അവര്‍ സര്‍ക്കാര്‍ വിലാസം പരിശീലനത്തിനു മാത്രം കാതോര്‍ത്തിരിക്കാതെ വേറിട്ട തട്ടകങ്ങള്‍ തീര്‍ക്കണം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഇത്തരം മുന്നിട്ടിറക്കങ്ങള്‍ മുതല്‍ക്കൂട്ടാകും
അവര്‍ പറയുന്നു അവരുടെ ലക്ഷ്യങ്ങള്‍

പ്രിയ ശാസ്ത്ര സുഹൃത്തുക്കളെ,
Learnlng Teachers' കൂട്ടായ്മക്ക് ഒരു പൊൻ തൂവൽ കൂടി.LT കേരള സമൂഹത്തിനു മുന്നിൽ വെച്ച സ്വയം ശാക്തീകരണ സന്ദേശം 2 വർഷങ്ങൾ പിന്നിടുമ്പോൾ ഈ പുതു മാർഗങ്ങൾക്ക് വിദ്യാഭ്യാസ പ്രവർത്തകരുടെ അംഗീകാരവും സ്വീകാര്യതയും ഞങ്ങളെ ഏറെ ഊർജ്ജസ്വലരാക്കുന്നുണ്ട് -

ലേണിംഗ് ടീച്ചേഴ്സ് മുന്നോട്ടുവെച്ച project ന്റെ try out പത്തനംതിട്ട ജില്ലയിൽ രണ്ടു ദിവസത്തെ ക്രിയേറ്റീവ് വർക്ക്ഷോപ്പായി  വിജയകരമായി  പൂർത്തിയാക്കി 

താത്പര്യപൂർവ്വവും ഈ പ്രവർത്തനങ്ങളെ ഏറെറടുക്കാനും ഈ രീതികൾ ഞങ്ങൾ തുടരാനും ആഗ്രഹിക്കുന്നു -എന്ന് ആ ജില്ലയിലെ  DRG അംഗങ്ങൾ പ്രതികരിച്ചത് മലപ്പുറം ലേണിംഗ് ടീച്ചേഴ്സിനു ലഭിച്ച പ്രവർത്തന അംഗീകാരമാണ്
ഞങ്ങൾ മുറുക്കെ പിടിച്ച മൂല്യങ്ങൾക്കും പ്രവർത്തന രീതികൾക്കും പുതു മാതൃക കൾക്കും ഏറെ പ്രസക്തിയും പ്രാധാന്യവും വർദ്ധിക്കുന്നു -
സ്വയം ശാക്തീകരണം കേരളത്തിലെ അധ്യാപകരുടെ ശീലമാവട്ടെ ...
പഠിക്കുന്ന അധ്യാപക കൂട്ടയ്മകൾ വളർന്നു വരട്ടെ...

പത്തനംതിട്ടയിൽ ഞങ്ങൾക്ക് ലഭിച്ചത് ഹൃദ്യമായ സ്വീകരണവും TLM പ്രവർത്തനങ്ങൾക്കു വേണ്ട 
തെല്ലാം അനുവദിച്ച SSA യുടെ മികച്ച സംഘാടനം,
മികച്ച പങ്കാളിത്തവും,...

അതിലേറെ സ്നേഹപൂർവ്വം ഒരോ പ്രവർത്തനവും ഹൃദയം കൊണ്ട് സ്വീകരിച്ച 35 DRG അംഗങ്ങൾ....
ഹൃദ്യമായ യാത്രാമൊഴികൾ -
പത്തനംതിട്ട SSA  നടത്തിയ creative TLM Residential work shop ഇങ്ങനെ കേരളത്തിൽ അനന്യവും സമാനതകൾ ഇല്ലാത്തതും ആവുന്നു...

മറ്റു ജില്ലകളിലും SSA യുടെ നേതൃത്വത്തിൽ സമാന പ്രവർത്തനങ്ങൾ നടക്കുന്നത് വരും നാളുകളിൽ നമുക്ക് സാക്ഷ്വo വഹിക്കാം.....
പത്തനംതിട്ട 2 day TLM creative work shop ന്റെ
നേർകാഴ്ച്ചകളുടെ സാക്ഷ്യങ്ങൾ പങ്കുവെക്കുന്നു .....

Aims

1. Empowering UP Science teachers


2. Strengthening Sastrolsavam  and Teaching aid compititions.


3. Developing Teaching Aids and making use of teaching aids in         schools.


4.  Making teachers confident to make innovative teaching                  aids.

Our Leaders who planned and developed this Learning teachers team.....

  •  Chairman      Trivikraman master      Mob  9400469816   
  •  Convenor       ManojKottakkal           Mob  9446352439

  •  Jt Convenor    Gopinathan KP             Mob  9400505002   
  •  Executive       Tomy EV                      Mob  944699037

Sunday, February 12, 2017

ഇംഗ്ലീഷിനൊപ്പം നാട്ടിലൂടെ കുട്ടികള്‍ നടക്കുന്നു


"ഞങ്ങളുടെ ഗ്രാമത്തിലെ പാലയ്ക്കൽത്തകിടി പള്ളിക്കൂടത്തിൽ ഇന്ന് പുതിയ ഒരു പദ്ധതിയ്ക്ക് തുടക്കമിട്ടു.... "WALK WITH ENGLISH " . നടന്നു പഠിക്കാം നമുക്ക് ഇംഗ്ലീഷ് . നാട്ടുവഴികളിലൂടെ
സഞ്ചരിച്ച് സ്ഥാപനങ്ങൾ, വ്യക്തികൾ, പ്രകൃതി, കാഴ്ചകൾ എന്നിവ കണ്ടും, കേട്ടും, അറിഞ്ഞും ,അനുഭവിച്ചും, അടയാളപ്പെടുത്തിയും, ആശയവിനിമയം നടത്തിയും ഇംഗ്ലീഷ് ഭാഷാനൈപുണ്യമുണ്ടാക്കുന്ന ഈ പദ്ധതിയിൽ ഇംഗ്ലീഷ് നാടകങ്ങൾ, സ്കിറ്റ്, തെരുവ്നാടകങ്ങൾ, ആങ്കറിങ് തുടങ്ങിയവയും ഉൾപ്പെടുത്തിയിരിക്കുന്നു.  
എന്റെ പ്രിയ സുഹൃത്ത് ശ്രീരാജ് കോർഡിനേറ്ററായ ഈ പദ്ധതി UP വിഭാഗം കുട്ടികളെ മൂന്ന് ഗ്രൂപ്പായി തിരിച്ച് ശ്രീരാജിനൊപ്പം ആന്റോ വിൻസെന്റ് ,ജേക്കബ് സാർ, ജയപ്രഭ എന്നിവർ ഇന്ന് കുട്ടികളോടൊപ്പം മൂന്നുവഴികളിലൂടെ സഞ്ചരിച്ചു
 പരിചയക്കാരോട് ഇംഗ്ലീഷിൽ കുശലം ചോദിച്ചു....... കടയിൽ കയറി ഇംഗ്ലീഷിൽ സംസാരിച്ച് നാരങ്ങാമിഠായി വാങ്ങി ........ നൂറു വയസ്സായ തോമാച്ചായനോട് ചങ്ങാത്തം കൂടി ....... ഇംഗ്ലീഷ് പാട്ടുകൾ പാടി...... കവിത ചൊല്ലി... ... മരങ്ങളുടെ ഇംഗ്ലീഷ് പേരുകൾ മനസിലാക്കി ....... തോടുകണ്ടു...
.... കുളത്തിലിറങ്ങി ...... കാവിനെ വണങ്ങി - ..... കണ്ണിമാങ്ങ എറിഞ്ഞിട്ടു...... ഉപ്പുമാവും പഴവും ചായയും കഴിച്ചു ..... സർവ്വം ഇംഗ്ലീഷിൽ ...... ആംഗലേയമയം ...... ക്യാമറയും കൊണ്ട് കുട്ടിക്കൂട്ടത്തിന് കൂട്ടായി വിജയകൃഷ്ണനും വിഷ്ണുവും ...... ദൃശ്യങ്ങൾ പകർത്തി മാതൃഭുമി ചാനലും ,ഗ്യാലക്സിയും..... ആഹാരമൊരുക്കി ജയനും കുടുംബവും ...... ചായയും മറ്റ് സൗകര്യങ്ങളുമായി ഇളംകൂറ്റിലെ ഉഷാമ്മയും, മണിസാറും, രവിചേട്ടനും ..... കൂട്ടിന് ഹെഡ്മിസ്ട്രസ് സുനില ചേച്ചിയും, സുബിനും,സേതുലക്ഷ്മി മെമ്പറും, രാജേഷ് ആലപ്പാട്ടും ..... ഒപ്പം പുതിയ വിദ്യാഭ്യാസ ചിന്തകൾക്ക് എന്നും എനിക്ക് കൂട്ടായി കൂട്ടുകാരനായി ശ്രീരാജും: ...  
ഒത്തിരി നാളായി മനസിൽ സൂക്ഷിച്ച സ്വപ്നപദ്ധതി തുടങ്ങിയപ്പോൾ ഏറെ സന്തോഷം...' തുടർന്നുള്ള അവധിദിവസങ്ങളിൽ ഈ കുട്ടികളെ സഹായിക്കാൻ പുതിയ കൂട്ടുകാരെ സ്വാഗതം ചെയ്യുന്നു.....  
താൽപര്യമുള്ളവർക്ക് walk with English ൽ ക്ലാസെടുത്ത് സഹകരിക്കാം......... നാടിന്റെ സ്വപ്നങ്ങൾക്ക് നന്മ ചാർത്താം ......"
ജ്യോതിഷ് ബാബുമാഷ് ഫെയ്സ് ബുക്കിലിട്ട പോസ്റ്റാണിത്.
 
ഇ ആഴ്ച അദ്ദേഹം ഇങ്ങനെ അനുഭവം പങ്കിട്ടു
WALK WITH ENGLISH ......... ഈ ശനിയാഴ്ച്ചത്തെ നടത്തം തെക്കേടത്ത് കാവിലേക്ക് ..... രാവിലെതന്നെ പാലയ്ക്കൽത്തകിടി പള്ളിക്കൂടത്തിലെത്തിയ കുട്ടികളെ ഹെഡ്മിസ്ട്രസ് സുനീലചേച്ചിയുടെ നേതൃത്ത്വത്തിൽ സ്കൂൾ ബസിൽ തെക്കേടത്ത് എത്തിച്ചു........ 
തോടും, കാവും, വയലും പുരാതന തറവാടും, എല്ലാം കണ്ടും കൊണ്ടും കുട്ടികൾ..... 
വിനീത് പുളിന്താനം, ജയപ്രഭ, നീതുരാജേഷ്, മഞ്ജു എന്നിവർ കുട്ടികൾക്കൊപ്പം പാടിയും, പഠിപ്പിച്ചും, കളിച്ചും, ചിരിച്ചും, കഥപറഞ്ഞും ഒപ്പം കൂടി ....... 
പാടത്തും വരമ്പത്തും നാട്ടുവഴികളിലും പൂമ്പാറ്റകളെപ്പോലെ കുട്ടികൾ ....... 
നാവിൽ ഇംഗ്ലീഷും ...... 
സുനീലച്ചേച്ചി വീട്ടിൽ തയ്യാറാക്കിയ പ്രഭാതഭക്ഷണം കുട്ടികൾക്ക് വിളമ്പി മെമ്പർ ശശിച്ചേട്ടനും തെക്കേടത്ത് കുടുംബാംഗങ്ങളും....... 
തെക്കേടത്തെ അനൂപും ദേവികയും ദീപയും കുട്ടികളുടെ ഇംഗ്ലീഷ് പഠനത്തിൽ 
സഹായികളായി എത്തി ....: 
വരും ദിവസങ്ങളിൽ ക്ലാസെടുക്കാം എന്ന് ഉറപ്പും നൽകി ..... സന്തോഷം...... 
അടുത്ത ശനിയാഴ്ച്ചയെ സ്വപ്നം കണ്ട് കുട്ടികൾ തിരികെ പള്ളിക്കൂടത്തിലേക്ക് ...... ഫോണിലൂടെയും ഫെയ്സ്ബുക്കിലൂടെയും നേരിട്ടും ഒത്തിരി ചങ്ങാതിമാർ ഈ നടത്തത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. എല്ലാവർക്കും നന്ദി...... ഒരു ദിവസം നടക്കാൻ ഒപ്പമുണ്ടാവണേ......... ഈ കുട്ടികൾക്ക് വേണ്ട പഠനസാമഗ്രികൾ ( ലഘു നിഘണ്ടു, ഇംഗ്ലീഷ് കഥകൾ ,നോട്ട്ബുക്കുകൾ, ഫയൽസ്' etc :..) സമ്മാനിക്കുവാൻ താൽപ്പര്യമുള്ള സന്മനസുകൾക്ക് സ്വാഗതം......"

  • സമൂഹത്തെ പഠനവിഭവമാക്കിമാറ്റുന്ന വിദ്യാഭ്യാസപ്രക്രിയയുടെ പ്രയോഗമാണ് ഇവിടെ നടക്കുന്നത്
  • ആധികാരിക ജീവിതസന്ദര്‍ഭത്തില്‍ നിന്നുളള പഠനരീതി പാഠപുസ്തകകേന്ദ്രിത പഠനത്തിന്റെ പരമിതികള്‍ക്ക് ബദലാണ്
  • തത്മയം ഉണ്ടാകുന്ന ആവശ്യങ്ങളോട് പ്രതികരിക്കേണ്ടതിനാല്‍ അനുയോജ്യമായ ഭാഷാപ്രയോഗങ്ങള്‍ കുട്ടികള്‍ക്ക് വശമാക്കാന്‍ അവസരം ഒരുങ്ങുന്നു
  • ഒരേ ദിവസം വ്യത്യസ്തമായ ആശയവിനിമയസന്ദര്‍ഭങ്ങള്‍ ലഭിക്കുന്നു എന്നതാണ് മറ്റൊരു പ്രയോജനം
  • പിരീ‍ഡുകളുടെ വേലിക്കെട്ടില്ലാതെ പഠിക്കാന്‍ സാധിക്കുന്നു
  • നാട്ടിലെ വൈദഗ്ധ്യത്തെ പ്രയോജനപ്പെടുത്താനാകും. 
  • ഇംഗ്ലീഷില്‍ ആശയവിനിമയം ചെയ്യാന്‍ കഴിയുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി അവരെ ഈ നൂതനപരിപാടിയുമായി സഹകരിപ്പിക്കുകയാണെങ്കില്‍ അത് കേരളത്തില്‍ വലിയൊരു മാറ്റത്തിനു വഴിയൊരുക്കും
  • പ്രാദേശികവൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്ന നൂതനരീതിയിലൂടെ അധ്യാപകരുടെ മാത്രം അനുഭവമല്ല കുട്ടികള്‍ക്ക് ലഭിക്കുക. നാടുമുഴുവന്‍ കുട്ടികള്‍ക്കൊപ്പം
ഇതിനെല്ലാം പുറമേ ഇംഗ്ലീഷില്‍ പൊതുവിദ്യാലയത്തിലെ കുട്ടികള്‍ പരസ്യമായി സമൂഹവുമായി സംവദിക്കുന്നതിലൂടെ ഇംഗ്ലീഷ് പഠനത്തിന് പൊതുവിദ്യാലയം തന്നെ മതി എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനും കഴിയും
പാഠ്യപദ്ധതി നിര്‍മാതാക്കള്‍ക്കും പാഠപുസ്തക രചയിതാക്കള്‍ക്കും എല്ലാം ഇത്തരം പ്രവര്‍ത്തനം വഴികാട്ടണം

FB പ്രതികരണങ്ങള്‍
ഈ പദ്ധതി ആവേശം വിതറുന്നു എന്നതിന് തെളിവുകളാണ് ചുവടെയുളള പ്രതികരണങ്ങള്‍


Mathew Philip
Mathew Philip Dear Jyothish, Great job and to be appreciated your and Subin's efforts. I shall support these children during my next visit to India.
Syam Muralikrishna നല്ല ആശയം.. നടക്കാൻ ഒരുവട്ടം ഞാനും വരാം. ആശംസകള്‍
Shibu Abraham നല്ല ആശയം ആശംസകൾ നടക്കാൻ ഞാനും വരുന്നു
Suby M Ninan Great work sir...ur vision is very good for the students and keep going sir.heartily wishes.💐💐

Shibu Kesavan
Shibu Kesavan ഗുരുവും, ശിഷ്യരും പഠിതാക്കളായി മാറുന്ന അധ്യയന പ്രക്രിയയ്ക്ക് മന്വന്തരങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്ന നമുക്ക് അധിനിവേശങ്ങൾക്കു അടിയറവെച്ചിട്ടില്ലാത്ത സ്വത്വങ്ങൾ ഇന്നും അവശേഷിക്കുന്നു എന്നു വിളംബരം ചെയ്യുന്ന പഠനയാത്ര !!
ചെറുകാടിനെപ്പോലുള്ള മഹത്വക്കൾ
വരച്ചുകാട്ടിയ, കൈരളിയുടെ മറവിക്കിപ്പുറം നിൽക്കുന്ന വാദ്ധ്യാർ സമഷ്ടികളിൽനിന്നും സമൂഹത്തിലെ എലൈറ്റ് ഗ്രൂപ്പുകളിൽ ഒന്നിലേക്കുള്ള വളർച്ചയ്ക്കിടയിൽ ഇക്കൂട്ടരിൽ ഒരു ന്യൂനപക്ഷം ഒഴികെയുള്ളവർ ബോധപൂർവ്വമോ അല്ലാതെയോ കൈവിട്ടുകളഞ്ഞ ഇത്തരം പാരസ്പര്യത്തിന്റെ വിജ്ഞാന വിഭവ വിതരണ പ്രക്രിയയുടെ ഈ പുതിയ തലം അനുകരണീയം തന്നെ.

വളരുന്ന തലമുറയെ നമ്മുടെ ഭാഷയുടെ അതിർ വരമ്പുകൾക്കപ്പുറമുള്ളതും, ആഗോള സ്വീകാര്യതയുള്ളതുമായ മറ്റൊരു ഭാഷയുടെ വിനിമയ ലോകത്തെത്തിക്കുക എന്ന ഈ യത്നത്തിന്റെ സംഘാടനത്തിനും, പ്രയോഗത്തിനും വേദി ആയിക്കൊണ്ടിരിക്കുന്ന പാലയ്ക്കൽത്തകിടി നമ്മുടെ പൊതുവിദ്യാഭ്യാസ സംരക്ഷണ പരിശ്രമങ്ങളുടെ ചരിത്രത്താളുകളിൽ മായാതെ നിൽക്കട്ടെ എന്ന് ആശംസിക്കുന്നു.
സർവശിക്ഷാ അഭിയാൻ സ്വപ്നം കാണുന്ന പഠന വൈവിധ്യങ്ങളെ ഇത്തരം നൂതന ആശയങ്ങളുടെ കൈയ്യൊപ്പിട്ടു പൊതു വിദ്യാഭ്യാസ സംരക്ഷണത്തോടു ചേർത്തുപിടിക്കാൻ പരിശ്രമിക്കുന്ന ഈ സംരംഭത്തിൽ എനിക്ക് പരിചിതരും അല്ലാത്തവരുമായ കുറെ സുമനസ്സുകൾക്കൊപ്പം പ്രിയപ്പെട്ട ജ്യോതിഷും, ശ്രീരാജ് ഉം ഉൾപ്പെടുന്നു എന്നറിയുന്നതിൽ ഞാനും അഭിമാനിക്കുന്നു . ഒപ്പം സൗഹൃദങ്ങളുടെ തിരഞ്ഞെടുപ്പിൽ പരാജിതനല്ല ഞാൻ എന്ന തിരിച്ചറിവും ....


  


Wednesday, February 8, 2017

അനുഭവത്തിളക്കമുളള മലയാളത്തിളക്കം

പ്രിയരെ, 
മലയാളത്തിളക്കം സംസ്ഥാന പരിശീലനം പാലക്കാട് പറളി യുപി സ്കൂളിലായിരുന്നല്ലോ. തുടര്‍ന്ന് അതേ വിദ്യാലയത്തിൽ ട്രൈഔട്ട് ക്ലാസ് എടുക്കാനവസരമുണ്ടായി .എന്റെ സ്വന്തം വിദ്യാലയത്തിൽ ക്ലാസ് നടത്തി. ജില്ലാ പരിശീലനത്തിന്റെ ഭാഗമായി സ്കൗട്ട് ഹാളിലും മലപ്പുറംഎയുപി സ്കൂളിലും .വള്ളിക്കുന്ന് മണ്ഡല പരിശീലനം നടന്നത് പാറക്കടവ് ജിഎംയുപിയിൽ.പഞ്ചായത്ത് പരിശീലനം കാലിക്കറ്റ് സിയു കാമ്പസ് എൽപി യിൽ. എല്ലായിടത്തും ട്രൈഔട്ട് ക്ലാസ് സമാപനം രക്ഷിതാക്കൾ ക്കൊപ്പമാണല്ലോ.ആ സെഷൻ കൂടി പൂർത്തിയായി കഴിയുമ്പോഴേക്കും രക്ഷിതാക്കളിൽ കാണുന്ന അത്ഭുതവും സന്തോഷവും പറഞ്ഞറിയിക്കാൻ പറ്റില്ല.കുട്ടികളാകെ സന്തോഷത്തിൽ ..അമ്മമാരോ സന്തോഷത്തിളക്കത്തിൽ.
എന്റെ ഇരുപത്തിമൂന്ന് വർഷത്തെ സർവീസ് ജീവിതത്തിൽ ഇതല്ലാം പുതുമയുള്ളതാണ്.

Monday, February 6, 2017

ഒരു ദിനം ഒരു പുതുമയുമായി കലവൂര്‍ ഹൈസ്കൂള്‍

കൗതുകം തോന്നുന്നുവോ?
ഇത് കലവൂർ ഗവ.സ്കൂളിൽ നടക്കുന്ന മികവാർന്ന ഒരു അക്കാഡമിക് പ്രവർത്തനമാണ്.
പ്രൈമറി (5-7) വിഭാഗത്തിലെ ഓരോ ക്ലാസുകാർ ഒരോ ദിവസം ഉച്ചയ്ക്ക് 1:15 മുതൽ 2 മണി വരെ സ്കൂൾ ആഡിറ്റോറിയത്തിൽ വിത്യസ്ത വിഷയങ്ങളിൽ സെമിനാർ, നാടകം, പരീക്ഷണങ്ങൾ, തുടങ്ങി വിവിധ മാധ്യമങ്ങളിലൂടെ അവതരണം നടത്തും. മറ്റ് ക്ലാസുകളിലെ കുട്ടികൾ പ്രേക്ഷകരായുണ്ടാവും. ടീച്ചർമാരുടെ അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും ഈ പരിപാടിയെ ഏറെ കാമ്പുള്ളതാക്കി മാറ്റുന്നു.

ഒരു ദിനം ഒരു പുതുമ - ഒന്നാം ദിനം 5 B യിലെ കുട്ടികൾ അവതരിപ്പിച്ച 'പഴമ തന്നെ പെരുമ' എന്ന നാടകത്തിൽ നിന്നുള്ള ഏതാനും രംഗങ്ങൾ
 സമഗ്ര വിദ്യാലയവികസനപരിപാടിയുടെ ആലോചനയിലാണ് ഒരു ദിവസം ഒരു പുതുമ എന്ന ആശയം രൂപപ്പെട്ടത്. കുട്ടികളുടെയും അധ്യാപകരുടെയും സര്‍ഗാത്മക ചിന്തയുടെ വസന്തം. എന്താണ് അടുത്ത ദിവസം സംഭവിക്കുക എന്ന ആകാംക്ഷ മറ്റു ക്ലാസുകാര്‍ക്ക്. ചുമതലയുളള ക്ലാസുകാരാകട്ടെ അവതരണം അടിപൊളിയാക്കാനുളള ശ്രമത്തിലും. പഠനവിഷയവുമായി ബന്ധപ്പെട്ടതാകണം പുതുമ. എല്ലാ വിഷയങ്ങള്‍ക്കും പ്രാതിനിധ്യവും വേണം. ഓരോ അധ്യാപികയും പുതുമ അന്വേഷിച്ചു. തുടക്കം തന്നെ ഗംഭീരമായി.
ഇനി ചില പുതുമ പരിപാടികളിലേക്ക്

Friday, February 3, 2017

പി ടി എ കലാമേള- പൂമാലയിലും നന്തിക്കരയിലും

വര്‍ഷങ്ങളായി പി ടി എ കലാമേള നടത്തുന്ന വിദ്യാലയമാണ് പൂമാല ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. ഈ വര്‍ഷവും അവര്‍ അതു മുടക്കിയില്ല. .
2014 ജനുവരിയിലെ വാര്‍ത്ത ആദ്യം വായിക്കാം.

Thursday, February 2, 2017

അധ്യാപകചിത്രമുളള കലണ്ടര്‍ എന്തിന്?

ഇടുക്കി ജില്ലയിലെ കീരിത്തോട് സര്‍ക്കാര്‍ എല്‍ പി സ്കൂളിലെ കലണ്ടറാണിത്. കഴിഞ്ഞ ക്ലാസ് പി ടി എയില്‍ രക്ഷിതാക്കള്‍ക്ക് നല്‍കി.
കേന്ദ്രസര്‍ക്കാര്‍ എല്ലാ വിദ്യാലയങ്ങളിലും അധ്യാപകരുടെ ഫോട്ടോ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഞാന്‍ ആലോചിച്ചു. എന്തിനാണ് ജീവനോടെ അധ്യാപകര്‍ വിദ്യാലയങ്ങളിലുളളപ്പോള്‍ ഫോട്ടോ പ്രദര്‍ശനം?