മീന്മുള്ള് ഡയഗ്രം , വെന്‍ ഡയഗ്രാം, സമാനതാ ചിത്രീകരണം ,മനോ ഭൂപടം, കഥാ ചിത്രീകരണം ഇവ പരിചയപ്പെട്ടു ഇന്ന് മൂന്ന് തരം ഗ്രാഫിക് ഒരഗനൈസേഴ്സു കൂടി .അവ പരിചിതം ആയിരിക്കാം.ക്ലാസ് പ്രക്രിയ
ആലോചനയ്ക്ക് വെക്കുന്നു.
6.സമയരേഖ
ക്ലാസില്‍ വളരെ യാന്ത്രികമായി ടൈം ലൈന്‍ തയ്യാറാക്കുന്നത് കണ്ടിട്ടുണ്ട്
കാലത്തിന്റെ ക്രമം പാലിച്ചു സംഭവങ്ങളെ അടുക്കുക .അതില്‍ എന്ത് ചിന്തയുടെ തലം.? വിശകലനമോ വെല്ലുവിളിയോ ഇല്ല
മറ്റു രാജ്യങ്ങളില്‍ ഉപയോഗിക്കുന്നത് പോലെ പകര്ത്തുക അല്ലല്ലോ വേണ്ടത് ?
അതില്‍ നമ്മുടെ ക്രിയാത്മകത കൂടി ചേര്‍ക്കണം
1857 .......... ......... .......... 1947
എങ്ങനെ സമയരേഖയെ നല്ലൊരു പഠനാനുഭവം ആക്കി മാറ്റാം? ഈ വഴിക്ക് ഞാന്‍ ആലോചിച്ചു
എന്‍റെ ആശയം പങ്കിടാം .നിങ്ങളുടെ അഭിപ്രായം കൂടി ചേര്‍ത്തു കൂടുതല്‍ സാധ്യതകള്‍ തുറക്കാം.ഉദാഹരണം:-ഒന്നാം സ്വാതന്ത്ര്യ സമരം മുതല്‍ സ്വാതന്ത്ര്യ ലബ്ദി വരെ ഉള്ള കാലം പരിഗണിക്കാം.നിശ്ചിത കാലയളവിനുള്ളില്‍ നടന്ന പ്രധാന സംഭവങ്ങള്‍ സമയ രേഖയില്‍ അടയാളപ്പെടുത്തണം .
സംഭവങ്ങള്‍ അവരവര്‍ തീരുമാനിക്കണം . (പ്രാധാന്യം ഓരോരുര്ത്തരും തീരുമാനിക്കട്ടെ)
രാജ്യത്തിനു ദോഷം ഉണ്ടാക്കിയ സംഭവങ്ങളും പ്രധാനപ്പെട്ടത് തന്നെ .അത്തരം കാര്യങ്ങള്‍ രേഖയുടെ അടി ഭാഗത്തും .രാജ്യത്തെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ രേഖയുടെ മുകള്‍ ഭാഗത്തും കുറിക്കാം
ഓരോ സംഭവങ്ങളുടെയും പ്രാധാന്യത്തില്‍ ഏറ്റ കുറച്ചില്‍ ഉണ്ടാകും .ബാര്‍ ഗ്രാഫ് പോലെ ഉയരം നല്‍കാം. ഏറ്റവും പ്രാധാന്യമുള്ളതിനു കൂടുതല്‍ ഉയരം.
ഇനി പ്രവര്‍ത്തനം വ്യക്തിഗതമായി നടത്തണം .അസൈന്മെന്റ് ആക്കി നല്‍കാം.
- ഗ്രൂപ്പില്‍ പങ്കിടല്‍
- സംഭവങ്ങള്‍ തെരഞ്ഞെടുത്തത്തിന്റെ യുക്തി ബോധ്യപ്പെടുത്തല്‍
- പ്രാധാന്യം കൂടിയതും കുറഞ്ഞതും താരതമ്യം
- അധിനിവേശ നയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍
- പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
- ഗ്രൂപ്പ് കൂട്ടായി ആലോചിച്ചു ഒരു ടൈം ലൈന്‍ തയ്യാറാക്കി അവതരിപ്പിക്കല്‍ .
- മറ്റുള്ളവരുടെ വിശകലനം .ചര്‍ച്ച .
ടൈം ലൈന്‍ വേറെ രീതിയിലും തയ്യാറാക്കാം .ഒരു മാതൃക നോക്കൂ. മുകളില്‍ സൂചിപ്പിച്ചപോലെ ഇതും വിശകലന ചിന്തയ്ക്ക് അവസരം ലഭിക്കും വിധം പ്രോസസ് ചെയ്യുമല്ലോ.
7.ഫ്ലോ ചാര്‍ട്ട്
ക്രമാനുഗതമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിനു മറ്റു ഗ്രാഫിക് ഒര്‍ഗനൈസേഴ്സും ഉപയോഗിക്കുന്നു. അതില്‍ ഒന്നാണ് ഫ്ലോ ചാര്‍ട്ട്.ചിത്രം നോക്കിയാല്‍ രീതി മനസ്സിലാകും.ആദ്യം നടന്നത് ആദ്യം എഴുതണം. ഓരോ ചതുരം ഓരോ സംഭവത്തിനു/ ഘട്ടത്തിന് .തുടക്കം മുതല്‍ ഒടുക്കം വരെയുള്ളത് സൂചിപ്പിക്കണം.
രണ്ട് രീതികള്‍ കൊടുക്കുന്നു . അവ ഒരേ സമയം ഒന്നിലേറെ സംഭവങ്ങള്‍ നടന്നത് രേഖപ്പെടുത്താന്‍ കഴിയും വിധം രൂപകല്‍പ്പന ചെയ്തത്,
ഓരോ ചതുരം വീതം താഴെ താഴെ കൊടുക്കുന്ന ലളിത രീതി ഉണ്ട്.
ചുവടെ നല്കിയതും ഒരു ഫ്ലോ ചാര്‍ട്ട് ആണ് .
ISM Installation
ഒരു പരീക്ഷണക്കുറിപ്പില്‍ ഫ്ലോ ചാര്ട്ടിന്റെ സാധ്യത ആലോചിച്ചിട്ടുണ്ടോ .
8.ചാക്രികചിത്രീകരണം
ഇതു പരിചിതം അതിനാല്‍ വിശദീകരിക്കുന്നില്ല.
3 comments:
നിര്മിച്ച അറിവിനെ പ്രകടിപ്പിക്കുവാനും വിശകലനം ചെയ്യുവാനും പറ്റിയ ഏറ്റവും നല്ല മാര്ഗങ്ങളാണ് ചുണ്ടുവിരല് പരിചയപ്പെടുത്തിയത് . ഇതു അധ്യാപകനും കുട്ടിക്കും ഒരു പോലെ പ്രയോജനം ചെയ്യും . ഇത്രയും സാധ്യതകള് ഞാന് ഒരിക്കലും ചിന്തിച്ചിരുന്നില്ല .പല സഹപ്രവര്ത്തകരെയും ഈ പോസ്റ്റിങ്ങ് പരിചയപ്പെടുത്താന് കഴിഞ്ഞു .ഫീസ് നല്കാതെ ഉള്ള ഒരു പഠനമായാണ് ഇതിനെ അവര് കാണുന്നത് .കോപ്പി എടുത്ത് സുക്ഷിക്കാനും പഠനപക്രിയകള്ക്കിടയില് ഉപയോഗിക്കാനും തയ്യാറാകുന്നത് മാറ്റങ്ങള്ക്കുള്ള സുചന തന്നെ .നിറഞ്ഞ മനസ്സോടെ അഭിനന്ദനം അറിയിക്കുന്നു
പ്രേംജിത്ത്
ഓരോ ഓര്‍ഗനൈസറും ഓരോ ക്ലാസിലും എങ്ങനെ എന്ന ചിന്തയാണ് നടക്കേണ്ടത്
ഓരോ വിഷയക്കാരും ആലോചിക്കണം
ടൈം ലൈന്‍ വരയ്ക്കുമ്പോള്‍ ഗണിതപരമായ പ്രയോഗ സന്ദര്‍ഭങ്ങളും ഉണ്ട്
ഒരു വര്‍ഷത്തിനു ഒരു സെ മി തോതില്‍ വരയ്കാന്‍ പറഞ്ഞാലോ ചരിത്ര പഠനത്തോടൊപ്പം ഗണിതവും കയറി വരും
ഇങ്ങനെ അന്വേഷിക്കൂ
ആശയങ്ങള്‍ പങ്കിടൂ
ഭാഷാവികാസ കാലഘട്ടങ്ങളെ പരിചയപ്പെടുത്തേണ്ടിവരുമ്പോള്‍ ഭാഷാധ്യാപകന് ടൈം ലൈനിന്റെ സഹായം തേടാം. ചരിത്രം കാലഘട്ടം സമ്ഭവങ്ങള്‍ ക്രൃതികള്‍ എല്ലാം ഉള്ച്ചേര്ന്ന് വരുന്നതുകാണാം. പാരമ്പര്യ കലകളെ പരിചയപ്പെടുത്തുന്ന അവസരത്തില്‍ നാലാം ക്ലാസ്സില്‍ അവയുടെ ഉത്ഭവം സുവര്ണ്ണകാലം തത്സമയസ്തിഥി എന്നിവ ചര്ച്ചചെയ്യാന്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രയോജനപ്രദമാണ്.
Post a Comment