-ലക്കം 300
അധ്യാപകര്‍ കുട്ടികളോട് ആശയവിനിമയം ചെയ്യുന്നു. കുട്ടികള്‍ ക്ലാസില്‍ കണ്ടെത്തലുകള്‍ പങ്കിടുന്നു. വിവിധ കാര്യങ്ങള്‍ ..അവയുടെ സ്വഭാവം ചില ആശയ വിനിമയ രീതികള്‍ ആവശ്യപ്പെടുന്നു. അത്തരം സാധ്യതകള്‍ അധ്യാപക കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സഹായകം.
ചൂണ്ടു വിരല്‍ അധ്യാപക ശാക്തീകരണം ലക്ഷ്യമാക്കി ഒരു പിന്തുണാ കുറിപ്പ് പ്രസിദ്ധീകരിക്കുകയാണ്.
നാലഞ്ചു ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാകും.
എന്താണ് ഗ്രാഫിക് ഓര്‍ഗനൈസര്‍ ?
വളരെ നന്നായി ആശയവിനിമയം നടത്തുന്നതിനുള്ള ചിത്രീകരണ രീതി .
ആശയങ്ങള്‍ , ചിന്തകള അനുഭവങ്ങള്‍ , ബന്ധങ്ങള്‍ തുടങ്ങിയ ഏതു ഉള്ളടക്കവും ഈ സങ്കേതം ഉപയോഗിച്ച് ആവിഷ്കരിക്കാം.
വിവരണത്തിന്റെ ഭാഷയ്ക്ക് പകരം സംക്ഷിപ്ത്തതയുടെ ഭാഷ .
.
എന്തിന് ഗ്രാഫിക് ഓര്‍ഗനൈസേഴ്സ് ?.
കുട്ടികള്‍ക്ക് ഒറ്റ നോട്ടത്തില്‍ തന്നെ കാര്യങ്ങള്‍ എളുപ്പം മനസ്സിലാക്കാന്‍ .
ചിന്തയെ ക്രമീകരിക്കാന്‍
- ആശയങ്ങള്‍ വര്‍ഗീകരിക്കാന്‍
- ബന്ധങ്ങള്‍ വിശദമാക്കാന്‍
- വിശകലനം നടത്താന്‍ സഹായിക്കാന്‍
- ധാരണകളുമായി താരതമ്യം ചെയ്യാന്‍
- ആശയ വിപുലീകരണത്ത്തിനു
- അവതരണങ്ങള്‍ ഫലപ്രദമാക്കാന്‍
- സ്വയം ഗ്രാഫിക് ഓര്‍ഗനൈസര്‍ തയ്യാറാക്കുമ്പോള്‍ ആഴത്തിലുള്ള ചിന്ത നടക്കും.അതു അറിവ് നിര്‍മാണത്തെ ഉജ്വലിപ്പിക്കും.
- വിവിധ രീതികളിലുള്ള ഗ്രാഫിക് ഒര്‍ഗനൈസേഴ്സ് പരിചയപ്പെടുന്നതിലൂടെ ആശയ വിനിമയത്തിന്റെ വിവിധ സാധ്യതകള്‍ തിരിച്ചറിയും
വിവിധതരം ഗ്രാഫി ഓര്‍ഗനൈസേഴ്സ് ഉണ്ട്
അവയാണ് ചൂണ്ടു വിരല്‍ പരിചയപ്പെടുത്തുന്നത്
- മീന്മുള്ള് ഡയഗ്രം ( ഫിഷ് ബോണ്‍ ഡയഗ്രം/മാപ്പ്.)ഇതാണ് ഇന്ന് പരിചയപ്പെടുത്തുന്നത് .)
- വെന്‍ ഡയഗ്രം
- സംഭവ ചങ്ങല/
- നക്ഷത്ര ചാര്‍ട്ട്.
- ചിലന്തി വല ഡയഗ്രം
- ഫ്ലോ ചാര്‍ട്ട്
- വൈ ചാര്‍ട്ട്
- ടി ചാര്‍ട്ട്
- കഥാ ചിത്രീകരണം
- ടൈം ലൈന്‍
- ആശയ ഭൂപടം
- മനോചിത്രീകരണം.
- കഥാപാത്ര സവിശേഷതാ ചിത്രീകരണം...ഇങ്ങനെ പല തരം ഗ്രാഫിക് ഒര്‍ഗനൈസേഴ്സ് ഉണ്ട്. പല ആവശ്യങ്ങള്‍ക്കാണിവ ഉപയോഗിക്കുക
- മീന്മുള്ള് ഡയഗ്രം
ഒരുഒരു മുഖ്യ പ്രശ്നം ,സംഭവം അതിലേക്കു നയിച്ച കാരണങ്ങള്‍ ,അവയുടെ ഓരോന്നിന്റെയും ഉപഘടകങ്ങള്‍ ഇവ വ്യക്തമാക്കാന്‍ ഈ ചിത്രീകരണം സഹായിക്കും.മനസ്സില്‍ കാര്യങ്ങള്‍ അടുക്കി വെക്കുന്നതിനും സമഗ്ര ധാരണ ലഭിക്കുന്നതിനും സഹായകം.ആശയങ്ങള്‍ എങ്ങനെ ഓര്‍ഗനൈസ് ചെയ്യുന്നു എന്നത് പ്രധാനം.
ഏതു വിഷയത്തിനും ക്ലാസിലും ഉപയോഗിക്കാം .
തുടര്‍ന്നുള്ള ലക്കങ്ങളില്‍ മറ്റുള്ളവ പരിചയപ്പെടാം.
16 comments:
സര്‍, സ്വീകരിക്കേണ്ട മാര്ഗ്ഗങ്ങള്‍ക്ക് ശാസ്ത്രീയ പിന്ബലം നല്കുന്ന ഇത്തരം കുറിപ്പുകള്‍ വളരെ പ്രയോജനപ്രദം തന്നെ. മൂര്ത്തമായ ഒരു ഉദാഹരണം കൂടി തന്നാല്‍ നന്നായി. ഓണമാകട്ടെ വിഷയം. അല്ലെങ്കില്‍ താങ്കള്‍ നിശ്ചയിക്കുന്ന മറ്റേതെങ്കിലും വിഷയമാകട്ടെ.
പ്രിയ അജിത്
വിഷയം അങ്ങ് നിര്‍ദേശിച്ച സ്ഥിതിക്ക് ഒരു അന്വേഷണം .മീന്മുള്ള് ഡയഗ്രം ആഴത്തിലുള്ള അന്വേഷനത്ത്തിനു വഴി ഒരുക്കുമോ എന്ന് നോക്കാം .ഇങ്ങനെ ചിന്തിക്കാന്‍ അവസരം നല്‍കിയതിനു നന്ദി .
"കള്ളപ്പറയും ചെറുനാഴിയും എള്ളോളമില്ല പൊളിവചനം "
എന്നു നാം പാടുന്നു
കള്ളപ്പറ ഉപയോഗിക്കാനുള്ള കാരണങ്ങള്‍ എന്തെല്ലാം ആയിരിക്കും ?
ഈ പ്രശനം അധ്യാപിക ഉന്നയിക്കുന്നു
കള്ളപ്പറ ഉപയോഗിക്കുന്നതിന്റെ കാരണങ്ങള്‍ മീന്മുള്ള് ഡയഗ്രം ഉപയോഗിച്ചു സൂചിപ്പിക്കാം
1 അളവ് പാത്രം -ഭൌതിക സവിശേഷത --എങ്ങനെയാണ് കള്ളപ്പറയുടെ കള്ളത്തരം -ഉള്ളളവ് കുറയ്ക്കുന്ന നിര്‍മാണ തന്ത്രം
2 ഗുണഭോക്താവ് -കള്ളപ്പറ ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച ഘടകം (ജന്മിയുടെ താല്പര്യം )
3 ചൂഷണ വിധേയരായവര്‍ -എന്ത് കൊണ്ടു ഇത് അനുവദിക്കുന്നു- സാമൂഹിക വ്യവസ്ഥയും ചൂഷണവും
4 പ്രതിരോധിച്ചാല്‍ നേരിടുന്ന പ്രശ്നങ്ങള്‍ -നിയമം ആരുടെ പക്ഷത്ത്.-കള്ളപ്പറ ഉപയോഗിക്കുന്നവര്‍ക്കല്ല ചോദ്യം ചെയ്യുന്നവര്‍ക്കാണ് ശിക്ഷ -
5 കാലഘട്ടം -ജന്മി കുടിയാന്‍ ബന്ധം -
6 അധികാര ഘടന
7 നെല്ല് അളന്നു എടുക്കുമ്പോള്‍ നല്ല പറ .കൂലി കൊടുക്കുമ്പോള്‍ കള്ളപ്പറ -ഇത് സൂചിപ്പിക്കുന്ന ലോകവീക്ഷണം
8 ചൂഷണാധിഷ്ടിത സാമൂഹ്യവ്യവിസ്ഥിതി-വിശദാംശങ്ങള്‍
ഇങ്ങനെ കാരണങ്ങള്‍ തേടിപ്പോകുമ്പോള്‍ നാം ഇത് വരെ ചൊല്ലിയ ഒരു പാട്ടിന്റെ ചരിത്രപരവും സാമൂഹികവും ആയ ആശയങ്ങള്‍ ഇതള്‍ വിരിഞ്ഞു വരും
ഇനി താങ്കള്‍ക്കും മറ്റു വായനക്കാര്‍ക്കും പുതിയ നല്ല ഉദാഹരങ്ങള്‍ നല്‍കാം .
നന്ദി സാര്‍, ഇപ്പോഴാണ് കുറിപ്പ് പൂണ്ണമായും ഉള്‍ക്കൊള്ളാനായത്. തീര്ച്ചയായും ക്ലാസ്സില്‍ പ്രയോഗിക്കും. മറ്റുള്ളവരുമായി പങ്കുവയ്ക്കും. ഫലം അറിയിക്കും.
blog sajeevamakky nilanirthunnathinu nandy.300-o lakkathinnu aasamsakal
കൂടുതല്‍ പോസ്റ്റുകള്‍ക്കായി ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നു.
Dear Kaladharan,
This is a good attempt. We may have to give illustrative examples for each of the various graphic representations. All graphic organizers cannot be used to deal with all kinds of concepts and sub concepts. For example, what can be shown using a spider gram may not be possible using a fish bone. i think fish bone may be more suitable for representing something that has a linearity; a concept progressing or leading onto another one. The spider gram on the other hand does not suggest linearity.
anyway, we will explore all possibilities
There is also a strategy called "Mind Mapping" In which the child has to represent the concepts she learned by reading a passage or involving in a discussion through an appropriate picture.
What is important is not the representation but the way it should evolve in the class. A lot of discussion should happen in the class. Which is the main idea of the lesson or the passage selected for reading? What are the other sub concepts? Can we prioritize them? So which idea can put first? Why?... After the discussions we can feel that children were grasped the idea very well. Then we can allow the child to choose the medium for expressing what she understood. I think child's involvement is more here
കുട്ടികള്‍ ഈ പ്രക്രിയയിലൂടെ കടന്നു പോകുമ്പോള്‍ ആശയങ്ങളുടെ കാര്യ കാരണ ബന്ധങ്ങളും ഒരു ചെറിയ പ്രശ്നമാണെങ്കില്‍ പോലും അത് വിപുലമായ സാധ്യതകളുള്ള പ്രശ്നമാണെന്നും അവര്‍ മനസ്സിലാക്കുന്നു.ചിന്താ ശേഷിയും ക്രിയാത്മകതയും ഉള്ള അധ്യാപകര്‍ വിരളമാണല്ലോ.അഥവാ ഉണ്ടെങ്കില്‍ത്തന്നെ നൂതന പ്രവണതകള്‍ തുടങ്ങി വയ്ക്കുവാന്‍ ആര്‍ക്കും താല്പര്യമില്ല.അപ്പോള്‍ ഇത്തരം പുതിയ രീതികളുടെ പ്രചരണം എങ്ങിനെ സാധ്യമാക്കാം?
പ്രിയ ക്രിട്ടിക്കല്‍ പെടഗോജി, ബാലരാമപുരം ബി ആര്‍ സി, മാഷ്, KASADARAKKARA ,ഷൈന്‍
൧.ലോകത്ത് വിദ്യാഭ്യാസം സജീവ അന്വേഷണത്തിലാണ്. ..രണ്ട് ചുവടു വെച്ചിട്ട് ഒരു ചുവടു പിന്നോട്ടെടുക്കുന്ന കേരളം കൂടുതല്‍ മുന്നോട്ടു പോകാന്‍ സന്നദ്ധമാകണം
൨.ദശകങ്ങള്‍ക്ക് മുന്‍പ് ഉപയോഗിച്ചു തുടങ്ങിയവ ആണ് ഇതൊക്കെ
കേരളം മേലെ നിന്നു കൊടുക്കുന്നത് മാത്രം അനുസരണയോടെ പ്രയോഗിക്കുക എന്ന ശീലം ഉപേക്ഷിക്കണം
അധ്യാപകര്‍ അന്വേഷകര്‍ ആകണം .അന്വേഷിക്കാന്‍ ഏറെ ഉണ്ടെന്നു അവര്‍ക്ക് ബോധ്യപ്പെടുകയും വേണം.
ഈ ചിത്രീകരണ സാധ്യതകള്‍ ഉയര്‍ന്ന ചിന്തയെ തടസ്സപ്പെടുത്താതെ എങ്ങനെ ഉപയോഗിക്കാം എന്നതാണ് നാം നേരിടുന്ന വെല്ലുവിളി
അതിലുള്ള ആലോചന നടക്കണം .അധ്യാപകരായ വായനക്കാര്‍ ആ വഴിക്ക് ചിന്തിക്കുകയും അതു പങ്കു വെക്കുമെന്നും കരുതുന്നു.
എല്ലാ ക്ലാസുകളെയും പരിഗണിക്കുന്നതിനാല്‍ പ്രക്രിയാപരമായ വിശദാംശം ഇപ്പോള്‍ നല്‍കിയിട്ടില്ല എന്ന പരിമിതി മാറി കടക്കാനും ആകും
൩.മനോചിത്രീകരണം മെയ് മാസം ചര്‍ച്ച ചെയ്തിരുന്നു.
അടുത്ത പോസ്റ്റില്‍ അതിന്റെ ലിങ്ക് ഉണ്ട്
൪.ബ്ലോഗ് ഒരു ചര്‍ച്ചാവേദിയാണല്ലോ .മീന്മുള്ള് ഡയഗ്രം മുന്‍പ് പരിചയപ്പെട്ടിട്ടില്ലാത്ത ക്ലാസില്‍ ആദ്യാവതരണം എങ്ങനെ ആകണം ?
സര്‍
മുടങ്ങാതെ വായിക്കും,ചൂണ്ടുവിരല്‍.മലയാളം എഴുതാന്‍ അറിയാത്തത് പ്രതികരണങ്ങള്‍ക്ക് തടസ്സമായി.ഒറ്റ രാത്രി മെനക്കെട്ടു,പ്രശ്നം പരിഹരിച്ചു.
മീന്‍മുള്ള് ആദ്യം മനസ്സിലായില്ല.അജിത്തിന്റെ ചോദ്യവും അതിന്റെ പ്രതികരണവും വായിച്ചപ്പോള്‍ വ്യക്തത വന്നു.നന്ദി.
പ്രിയ രവി
മലയാളം ടൈപ്പ് ചെയ്യാന്‍ ഒരു രാത്രി പരിശ്രമിച്ചാല്‍ മതി എന്നുള്ള വിവരം പങ്കുവെച്ചത് മറ്റു പല കുഴിമടിയര്‍ക്കും പ്രചോദനം നല്‍കും
എഴുതിയതില്‍ സന്തോഷം
നല്ല ഉദ്യമം. വരും ലക്കങ്ങള്‍ക്കായി കാത്തിരിക്കുന്നു.
nice attempt
Ur attempts are so prompting in tracing out new techniques for addressing weak learners and making learning pleasurable and comprehensive...Anticipating more.. Urs KRV
Good attempt. If it is supported with a class specific example, better.
Post a Comment