കേരളത്തിലെ അനംഗീകൃത വിദ്യാലയങ്ങളെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ടാണ് ചൂണ്ടുവിരല്‍ ഇന്ന് പരിചയപ്പെടുത്തുന്നത്. പഠനം നടത്തിയത് സര്‍ക്കാര്‍ വകുപ്പാണ്( Department of Economics & Statistics,Thiruvananthapuram-2009 ). അതിനാല്‍ ആധികാരികം. സ്ഥിതി വിവര കണക്കുകള്‍ മാത്രം റിപ്പോര്ടിലുള്ളത്. വ്യാഖ്യാനം ചൂണ്ടുവിരല്‍ വക. സ്കൂള്‍ നടത്താന്‍ ആരുടെ അംഗീകാരം വേണം ? എന്ന് നെറ്റി ചുളിച്ചു ചോദിക്കുന്ന സ്കൂളുകള്‍ .
ആദ്യം ജില്ല തിരിച്ചു എത്ര സ്കൂളുകള്‍ ഉണ്ടെന്നു നോക്കാം.
- എന്ത് കൊണ്ട് വയനാട് എണ്ണത്തില്‍ പിന്നിലായി? ആദിവാസി വിഭാഗങ്ങളെ ആര്‍ക്കു വേണം ? ഇല്ലേ ? എന്നും നഷ്ടത്തിന്റെ കണക്കു മാത്രം ഉള്ള ജില്ലയില്‍ കച്ചവടം നഷ്ടത്തിലാകും. സാമൂഹിക പ്രതിബദ്ധത ആയിരുന്നു ചില മതങ്ങള്‍ പറയും പോലെ ഇത്തരം സ്കൂളുകള്‍ തുടങ്ങുന്നതിനു പിന്നില്‍ എങ്കില്‍ ഈ പ്രവണത എങ്ങനെ വിശദീകരിക്കും ?
- തിരുവനന്തപുരം, മലപ്പുറം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഈ വിഭാഗത്തിലുള്ള സ്കൂളുകള്‍ കൂടുതലാണ്. കോട്ടയം ജില്ലയിലെ കുറവും ശ്രദ്ധിക്കണം. രണ്ടു വര്ഷം മുമ്പുള്ള കണക്കാണ്. ഇപ്പോള്‍ കൂടിക്കാണും. എന്തായാലും തലസ്ഥാനത്തിന്റെ സന്ദേശം അത്ര സുഖദായകമല്ല.
- ഇവരൊക്കെ അംഗീകാരം നേടാന്‍ എന്തും ചെയ്യും. വരും വര്‍ഷങ്ങളില്‍ കേരള സമൂഹം എടുക്കുന്ന നിലപാടുകള്‍ നിര്‍ണായകം .നിയന്ത്രിക്കാന്‍ ധൈര്യമില്ലത്തവര്‍ എന്ന ആക്ഷേപം സ്വയം ഏറ്റു വാങ്ങാനും മടിയില്ല ഇല്ലേ.?.
ഇവയില്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കണക്കും സമാന പ്രവണത കാണിക്കുന്നു.മലപ്പുറം അല്പം പിന്നിലായി എന്ന് മാത്രം.
13 % അനംഗീകൃത വിദ്യാലയങ്ങള്‍ മലയാളം മീഡിയം പിന്തുടരുന്നു. ഇത്തരം സ്കൂളുകളിക്കും ആളുകള്‍ മക്കളെ അയക്കുന്നു.അവരെ ഇംഗ്ലീഷ് മീഡിയത്തിന്റെ പേരില്‍ ആക്ഷേപിക്കരുത്.പൊതു വിദ്യാലയങ്ങളില്‍ വിശാസം നഷ്ടപ്പെട്ടതിന്റെ പ്രതികരണം ആകാം ഇത്. ആ വിശ്വാസം വീണ്ടുടുക്കാന്‍ കഴിയണം.
കച്ചവടത്തിന്റെ കണക്കിലേക്ക് കടക്കാം .
ഒരു വര്ഷം ഫീസിനത്തില്‍ മാത്രം അറുപതു കോടിയില്‍ അധികം രൂപയുടെ ക്രയവിക്രയം ഈ സ്കൂളുകളില്‍ നടക്കുന്നു. മറ്റു വിഭാഗങ്ങളില്‍ പെട്ട ഒരു പത്ത് കോടിയും.വേറെയും വരവ്.
കുട്ടികളുടെ എണ്ണം- കണക്കു ഇങ്ങനെ .മുപ്പതിനായിരത്തില്‍ കൂടുതല്‍ കുട്ടികള്‍ അനംഗീകൃത വിദ്യാലയങ്ങളില്‍ പഠിക്കുന്ന ജില്ലകള്‍ . ആ ജില്ലകളിലെ പഞ്ചായത്തുകളുടെ എണ്ണം കൊണ്ട് ഹരിച്ചു ന്നോക്കൂ ശരാശരി ഒരു പഞ്ചായത്തില്‍ നിന്നും എത്ര കുട്ടികള്‍ ഇങ്ങനെ കൂറ് മാറിയതായി കാണാം.
അംഗീകൃത സ്വകാര്യ കച്ചവട വിദ്യാലയങ്ങളിലെ എണ്ണം കൂടി കൂട്ടി നോക്കിയാലോ..
പഞ്ചായത്ത് മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷന്‍ എന്നിങ്ങനെ തരാം തിരിച്ചു പരിശോധിച്ചാലും മലപ്പുറവും തിരുവനന്ത പുരവും ആണ് ഇത്തരം സ്കൂളുകള്‍ക്ക് വളം നല്‍കുന്നത് എന്ന് കാണാം.അംഗീകൃത സ്വകാര്യ കച്ചവട വിദ്യാലയങ്ങളിലെ എണ്ണം കൂടി കൂട്ടി നോക്കിയാലോ..
ഈ വിദ്യാലയങ്ങളില്‍ 1111 എണ്ണം കേരള സിലബസാണ് പിന്തുടരുന്നത് (42 % ). എന്ത് കൊണ്ടാണ് പൊതു വിദ്യാലയങ്ങളിലെ കേരള സിലബസ് വേണ്ടാതായത് എന്ന് പരിശോധിക്കപ്പെടണം. 46 %സ്കൂളുകള്‍ ആണ് സി ബി എസ് ഇ സിലബസ് പിന്തുടരുന്നത്. സിലബസ് എകേകരീക്കണം എന്ന് വാദിക്കുന്നവര്‍ കേരള സിലബസ് പിന്തുടരുന്ന അനംഗീകൃത വിദ്യാലയങ്ങള്‍ ഇല്ലാതാകുമെന്ന് കരുതുന്നുണ്ടോ ? അമ്ഗീകാരമേ വേണ്ടെന്നു പറയുന്നവരുടെ സ്കൂളുകള്‍ അടച്ചു പൂട്ടിക്കാതെ എന്ത് സിലബസ് മാറ്റം ? കേരള സിലബസിലും ഇത്തരം സ്കൂളുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ...എല്ലാ വിഭാഗം സിലബസുകളും വില്‍ക്കുന്ന 80 വിദ്യാലയങ്ങള്‍ ( 3 % ) ഇവയുടെ എണ്ണം കൂടാം. മാര്‍കറ്റ് തീരുമാനിക്കും.
68 .5% വിദ്യാലയങ്ങള്‍ക്കു വാഹന സൗകര്യം ഉണ്ട്. കുട്ടികളെ വീട്ടില്‍ നിന്നും തപ്പിയെടുക്കും. അതിനും ഫീസ് ഉണ്ട്. വരുമാനത്തിന്റെ കണക്കില്‍ അത് പെടുമോ? പെടുത്തുമോ ? സ്കൂള്‍ വാഹനങ്ങള്‍ ഇനി വരും കാലം വര്‍ദ്ധിക്കുകയെ ഉള്ളൂ. പാട്ടവണ്ടികളേ നിങ്ങള്‍ കുട്ടികളെ സുരക്ഷിതരായി കൊണ്ട് പോകണമേ !
ഒന്ന് മുതല്‍ നാല് വരെയുള്ള പ്രവണതയും യു പി ഹൈ സ്കൂള്‍ തലങ്ങളിലെ പ്രവണതയും താരതമ്യം ചെയ്യുക.വരും വര്‍ഷങ്ങളില്‍ നിലനില്‍പ്പിന്റെ ഭീഷണി ഹൈസ്കൂളുകളിലെക്കും വ്യാപിക്കും.വിദ്യാഭ്യാസ അവകാശനിയമം കൊണ്ട് ഇവയെ നേരിടാന്‍ പറ്റുമോ എന്ന് ആലോചിക്കാവുന്നതാണ്.
ഈ കണക്കു വളരെ രസാവഹം ആണ്. ഇത്തരം സ്കൂളുകളില്‍ വിടുമ്പോള്‍ ആകാശം മുട്ടുന്ന മോഹങ്ങള്‍ സ്റെതസ്കൊപ് വെച്ച് നാഡി പരിശോധിക്കും. 39സ്കൂളുകള്‍ 186 പേരെ മെഡിക്കല്‍ എന്ജിനീയറിംഗ് കൊഴ്സുകളിലാക്കി. ഇത്രയും സ്കൂളുകളിലെ സയന്‍സ് ബാച്ചുകളില്‍ എത്ര കുട്ടികള്‍ പഠിക്കുന്നുണ്ടാകും. ഒരു ബാച്ചില്‍ കുറഞ്ഞത് അറുപതു എന്ന് കണക്കു കൂട്ടൂ 39 ഗുണം 60 = 2340 .ഇവരില്‍ എത്ര പേര്‍ മെഡിക്കല്‍ എന്ജിനീയറിംഗ്ധാരയില്‍ എത്തി.? 8% ( കണക്കില്‍ പിശകുന്ടെല്‍ തിരുത്താം ).
പ്ലസ് ടു വരെ അംഗീകാരമില്ലാതെ എങ്ങനെ ഇവ പ്രവര്‍ത്തിക്കുന്നു.? ഏതോ സ്കൂളുകളുടെ അദൃശ്യ സഹായം ..?!
ഇനി വരുമാനവും ചെലവും തമ്മില്‍ പരിശോധിക്കാം
ശമ്പളം ഇനത്തില്‍ അമ്പതു കോടിയോളം ചെലവാകുന്നു( ഇതിനു മറുപടി നല്‍കുന്ന ഒരു പട്ടിക വരുന്നുണ്ട്.).എല്ലാ ചിലവിനങ്ങളും ന്യായം . .
മിച്ചം ഒന്നും ഇല്ല.കച്ചവടം നഷ്ടത്തിലാ. ലോണും വാടകയും ഒക്കെയാണ് കടം കേറി ആത്മഹത്യ ചെയ്യേണ്ടി വരും
Appreciate your efforts.
ReplyDeleteഇത്രയൊക്കെ പറയാമെങ്കില്‍ ഹിന്ദു - ക്രിസ്തീയ - മുസ്ലീം സമുദായങ്ങളുടെ വകയായി എത്ര സ്കൂളുകള്‍ ഉണ്ട് എന്നും കൂടി പറയാമായിരുന്നു.
ReplyDeleteഅംഗീകാരം ഉണ്ടോ ഇല്ലയോ എന്ന് നോക്കാതെ മക്കളെ വിടുന്നവര്‍ക്കെല്ലാം ഒരേ മതം .
ReplyDeleteകച്ചവടത്തിന്റെ മുമ്പില്‍ ദൈവത്തിന്റെ വചനം എഴുതി വെക്കുന്നോര്‍ക്കും ഒരേ മതം
നിയമ കൊണ്ട് നേരിടാന്‍ കഴിയാത്ത രാഷ്ട്രീയക്കാര്‍ക്കും ഒരേ മതം.
പിന്നെന്തിനു തരം തിരിവ്
RTE ACT 2009 SAYS
ReplyDeleteOn what basis can recognition be granted to schools?
A school already in existence must fulfill norms and standards mentioned in the Schedule of the Act and Rule 15 of the Right of Children to Free and Compulsory Education Kerala Rules, 2010, within 3 years of commencement of the Act failing which the school will be de-recognised. Apart from this, schools those are established after the commencement of the Act and do not fulfill the norms and standards mentioned in the schedule shall be treated as unrecognized schools and shall be required to stop functioning.
What shall be the consequence if the school decides to function even without recognition?
Such a school will be liable to pay a fine Rs. 1 lakh and if it continues the contravention, the fine will be at the rate of Rs. 10,000 per day. This fine will be imposed by the Director of Public Instruction.
RTE ACT 2009 SAYS
ReplyDeleteOn what basis can recognition be granted to schools?
A school already in existence must fulfill norms and standards mentioned in the Schedule of the Act and Rule 15 of the Right of Children to Free and Compulsory Education Kerala Rules, 2010, within 3 years of commencement of the Act failing which the school will be de-recognised. Apart from this, schools those are established after the commencement of the Act and do not fulfill the norms and standards mentioned in the schedule shall be treated as unrecognized schools and shall be required to stop functioning.
What shall be the consequence if the school decides to function even without recognition?
Such a school will be liable to pay a fine Rs. 1 lakh and if it continues the contravention, the fine will be at the rate of Rs. 10,000 per day. This fine will be imposed by the Director of Public Instruction.
കഴിഞ്ഞ വര്‍ഷം കിട്ടിയ ഒരു ഡാറ്റ അനുസരിച്ച്, 12,400 വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഉള്ളതില്‍ ജനസംഖ്യയില്‍ 55 % ഉള്ള ഹിന്ദുവിന് സ്വാധീനമുള്ള സ്ഥാപനങ്ങളുടെ എണ്ണം 268 മാത്രം.
ReplyDeleteപ്രിയ പാര്‍ഥന്‍
ReplyDeleteമത ന്യൂനപക്ഷങ്ങളിലെ ധനമോഹികള്‍ ചെയ്ത പാപത്തിന്റെ പങ്കു കിട്ടിയില്ലെന്ന് വ്യാകുലതയാണോ അങ്ങ് പ്രകടിപ്പിക്കുന്നത്?
എങ്കില്‍ ഞാന്‍ വിയോജിക്കുന്നു.
എന്‍ എസ് എസ് ,എസ് എന്‍ ഡി പി ഇവയൊക്കെ വിദ്യാലയനഗ്ല്‍ നടത്തുന്നതും ചിന്മായനും അമൃതാനന്ദ മയിയും കച്ചവടം നടത്തുന്നതും തമ്മില്‍ വ്യത്യാസം ഉണ്ട്. സരസ്വതീ വിദ്യാലയങ്ങളും ഒട്ടും നല്ല സൂചന അല്ല നല്‍കുന്നത്. ഇതും ളോഹയിട്ട കച്ചവട തിരുമേനിമാരും ചെയ്യുന്നത് തെറ്റാണെന്ന് പറയാന്‍ കഴിയണം. എല്ലാവരും ജാതി മത ഭേദമെന്യേ ഒന്നിച്ചിരുന്നു പഠിച്ച ബഞ്ചുകള്‍ നമ്മുടെ കുട്ടിക്കാലത്തുണ്ട്.
എല്ലാത്തിനും മതത്തിന്റെ പങ്കു ചൊദിക്കരുതു. മതം ഉപയോഗിച്ച് ചൂഷണം ചെയ്യുന്ന നെറികേടിനെ ചോദ്യം ചെയ്യുകയും വേണം
[മതം ഉപയോഗിച്ച് ചൂഷണം ചെയ്യുന്ന നെറികേടിനെ ചോദ്യം ചെയ്യുകയും വേണം.]
ReplyDeleteഇത്രയേ ഞാനും ഉദ്ദേശിച്ചുള്ളൂ. ഒരു പക്ഷത്തിന്റെയും പങ്കുപറ്റാന്‍ ആഗ്രഹോം ഇല്ല.
ബ്രിട്ടീഷുകാര്‍ തുടങ്ങിവെച്ച ന്യൂനപക്ഷ പ്രീണനം അവരുടെ പിന്തുടര്‍ച്ചക്കാരായി വരുന്ന ഒരു സര്‍ക്കാരിനും മാറ്റാനും കഴിയുന്നില്ല.