ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, December 30, 2011

പൌരബോധം മുളയ്ക്കാത്ത വിദ്യാര്‍ഥിമനസ്സുകള്‍

 ടോപ്‌ സ്കൂളുകള്‍ ടോപ്പാണോ -6
പൌരബോധം പരിശോധിക്കാന്‍ എങ്ങും തൊടാത്ത കുറെ ചോദ്യങ്ങള്‍ നാം ചോദിക്കും.കണ്മുമ്പിലെ സത്യങ്ങളോടുള്ള പ്രതികരണമോ, പ്രശനങ്ങളിലുള്ള നിലപാടുകളോ ആവശ്യപ്പെടാറില്ല.അത് കൊണ്ട് തന്നെ പരീക്ഷാ ചോദ്യങ്ങള്‍ കുട്ടികളുടെ ഉത്തരത്തില്‍ ചരമം പ്രാപിക്കും.സത്യത്തില്‍ വേണ്ടത് ചിന്തയുടെ ഉജ്വലമായ ഉണര്‍വ് അനിവാര്യമാക്കുന്ന ചോദ്യങ്ങല്ലേ .അത് സാമൂഹിക ചര്‍ച്ചകള്‍ക്ക് കൂടി വഴി വെക്കുന്ന രീതിയില്‍ ആയാലോ. ജനാധിപത്യ രാഷ്ട്രത്തില്‍ തെരഞ്ഞെടുപ്പുകളില്‍ നിലപാടുകള്‍ സ്വീകരിക്കുന്നത് വികസന പ്രശ്നങ്ങള്‍ വിശകലനം ചെയ്താണോ? അതോ സ്വന്തം മതം ജാതി, പാര്‍ടി ഇവയിലുള്ള അന്ധ വിശ്വാസം അടിസ്ഥാനമാക്കിയോ? പാര്‍ടി വേണം പക്ഷെ അത് ശരിയായ വികസന അവബോധത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ളതാകണം.അങ്ങനെ ഉള്ള പാര്‍ടികളിലെ അണികളും നല്ല കാഴ്ചപ്പാടും നിലപാടുകളും ഉള്ളവരാകണം.അതിനു സ്കൂളുകളില്‍ നിന്നും ലഭിക്കുന്ന വിശകലന ശേഷികള്‍ നിര്‍ണായകം.ഇപ്പോള്‍ പ്ലസ് ടു കഴിഞ്ഞിറങ്ങുന്ന കുട്ടി വോട്ടു ചെയ്യാനുള്ള അര്‍ഹതയുടെ പടിവാതിലില്‍ ആണെന്നുമോര്‍ക്കണം. 


വിപ്രോ നടത്തിയ പഠനത്തിലെ ഒരു ചോദ്യവും അതിന്റെ പ്രതികരണവും നോക്കുക. രാഷ്ട്രീയ നേതാവിന്റെ നിലപാടുകള്‍ അപ്പടി വിഴുങ്ങുന്നതിനു പകരം ശരിയാണെങ്കില്‍ യോജിക്കുക എന്നാ സന്ദേശം ആണ് ചോദ്യം പൊതുവേ നല്‍കുന്നത്. പ്രതികരണങ്ങള്‍ നമ്മുടെ ഭാരതത്തിലെ സമ്പന്ന വിഭാഗങ്ങളിലെ കുട്ടികളുടെ ചിന്താ രീതി അടയാളപ്പെടുത്തുന്നു. ഡി തെരഞ്ഞെടുത്ത പതിനേഴു ശതമാനം കടുത്ത സങ്കുചിത പ്രാദേശിക വാദം പുലര്ത്തുന്നവരാന്. സി യോട് യോജിച്ച ഇരുപത്തിനാല് ശതമാനവും അടിമകള്‍ ആണ് .അവര്‍ക്ക് ശരിയായ നിലപാടില്ല. മറ്റുള്ളവര്‍ പറയുന്നത് വേദവാക്യം. മറ്റു സംസ്ഥാനക്കാര്‍ക്ക് തൊഴില് കൊടുത്തു കൂടാ എന്നു നിലപാടുള്ള പതിനെട്ടു ശതമാനം കൂടിയാകുമ്പോള്‍ ബഹു ഭൂരിപക്ഷവും ഇന്ത്യ എന്ന വികാരം ഇല്ലാത്തവരായി.  സ്കൂളുകളില്‍ നിന്നും കിട്ടുന്ന പാഠങ്ങള്‍ ഇത്രയ്ക്ക് ദുര്‍ബലമോ .സ്വകാര്യ കച്ചവട വിദ്യാലയങ്ങളിലെ കുട്ടികള്‍ പൌരബോധം ഇല്ലാത്തവരായി പുറത്തിറങ്ങിയാല്‍ അത് സമൂഹത്തെ എങ്ങനെ ബാധിക്കും? എന്നിട്ടും നമ്മുടെ നേതാക്കളുടെ മക്കള്‍ ജീവനക്കാരുടെ മക്കള്‍ ഒക്കെ തേടിപ്പോകുകയാണ് അവിടേക്ക്. ഇന്ത്യയുടെ ഭാവി ഭീഷണി നേരിടുന്നത് കുട്ടികളുടെ ബോധതലത്തിലെ പുഴുക്കുത്തു വിദ്യാഭ്യാസത്തില്‍ നിന്നാവും
-


ഇനി മതാതീത മാനവികത സംബന്ധിച്ച ചോദ്യത്തിലേക്ക് കടക്കാം.
 ബി പ്രസ്താവന അംഗീകരിച്ചവര്‍ പതിനേഴു ശതമാനം വരും.അതായത് "ചില മതങ്ങളില്‍ "പെട്ടവര്‍ താരതമ്യേന   അക്രമാസക്തര്‍ ആണന്നു അവര്‍ കരുതുന്നു. മതങ്ങളെ കുറിച്ച് അവര്‍ക്ക് നല്‍കിയിട്ടുള്ള പാഠങ്ങള്‍ മത മൌലികവാദികള്‍ തയ്യാരാക്കിയതാകും? അല്ലെങ്കില്‍ തന്നെ ആരാണ് സ്വകാര്യ  കച്ചവട വിദ്യാലയങ്ങളിലെ കരിക്കുലവും പാടപുസ്തകവും മത നിരപെക്ഷമാണോ എന്ന്  പരിശോധിക്കുന്നത്.?
അപകടകരമായ വസ്തുക്കള്‍ ,അതിനോടുള്ള സമീപനം പ്രധാനമാണ് .(കേരളത്തില്‍ ഇപ്പോള്‍ വിളപ്പില്‍ശാല ചര്‍ച്ച ചെയ്യുകയാണല്ലോ ) പത്ത് ശതമാനം കുട്ടികള്‍ അപകടം പിടിച്ച  മാലിന്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ചാര്ത്തിക്കൊടുക്കണം എന്നാണു പറയുന്നത്. ഹോ ഇവര്‍ സമ്പന്നരും സ്വാധീനം ഉള്ളവരും കൂടിയാണെങ്കില്‍ നാട് മുടിഞ്ഞു പോകുമല്ലോ. പരിസ്ഥിതി മലിനമാക്കി പ്രശ്നം കൈകാര്യം ചെയ്യാമെന്നുള്ള നിലപാടുകാരാന് ബി വിഭാഗക്കാര്‍. എല്ലാം സര്‍ക്കാരിന്റെ തലയില്‍ കെട്ടി വെച്ച് സ്വന്തം ഉത്തരവാദിത്വം ഒഴിയുന്നവരും നല്ലൊരു ശതമാനം.

-മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അടുത്ത ചോദ്യം ഇങ്ങനെ. മുപ്പത്തി മൂന്നു ശതമാനം മറ്റുള്ളവര്‍ ചെയ്യുന്ന അതിനാല്‍ നമ്മള്‍ക്കും അങ്ങനെ ചെയ്യാമല്ലോ എന്നാണു കരുതുന്നത്.ഇതാണോ പൌര ബോധം?
തെരഞ്ഞെടുപ്പുകളിലെ മുനഗണന നിശ്ചിയിക്കള്‍ പ്രധാനമാണ്. അത് തെറ്റിപ്പോയാല്‍ തെറ്റുന്നത് അഞ്ചു വര്‍ഷത്തെ സാമൂഹിക ജീവിതം മാത്രമല്ല ഭാവി   സന്തുലിത രഹിതമായ വികസനം വിതയ്ക്കുന്ന പ്രത്യാഘാതങ്ങള്‍ നിറഞ്ഞത്‌ ആകുകയും ചെയ്യും.കുട്ടികളോട് ഇത് സംബന്ധിച്ച് ചോദിച്ചപ്പോള്‍ കിട്ടിയ പ്രതികരണങ്ങള്‍ പരിശോധിക്കാം. ഗതാഗത സൗകര്യം പോലും ഇല്ലാത്ത ,വികസന പിന്നാക്കാവസ്ഥ ഉള്ള  പ്രദേശത്ത് സിനിമ ഹാള്‍ പണിയുമെന്ന് ഒമ്പത് ശതമാനം കുട്ടികള്‍ ! അതില്വിഷമല്ലേ ബി വിഭാഗത്തിലെ പതിനെട്ടു ശതമാനം !


എന്തിനാ നാം ഈ ചോദ്യങ്ങള്‍ വിശകലനം ചെയ്യുന്നത്
വിദ്യാഭ്യാസ നിലവാരം എന്ന് പറഞ്ഞാല്‍ കേവലം വിഷയങ്ങളുടെ ഉള്ളടക്കം മാത്രമല്ല.
ഒരു സമൂഹത്തില്‍ നല്ല പൌരനായി ജീവിക്കാനുള്ള കാഴ്ചപ്പാടും നിലപാടുകളും അതിലേക്കു നയിക്കുന്ന അനുഭവങ്ങളും നല്‍കുന്ന സ്കൂള്‍ ആണോ എന്ന് കൂടി പരിശോധിക്കപ്പെടണം.
നാടിനെ ക്രിച്ചുള്ള കരുതല്‍ മറക്കുന്ന വിദ്യാഭ്യാസം കാശ് കൊടുത്തു വാങ്ങുന്നവര്‍ ഇത് കേള്‍ക്കിലായിരിക്കാം എങ്കിലും പറയാതെ വയ്യ.
പുതുവര്‍ഷത്തില്‍ മനസ്സില്‍ വിദ്യാഭ്യാസത്തെ കുറിച്ച് കൂടി നല്ല നിലപാടുകള്‍ ഉണ്ടാകണേ ? 
ആശംസകളോടെ  
കലാധരന്‍ 
....................................................................................
വിപ്രോ നടത്തിയ പഠനം അടുത്ത ലക്കത്തില്‍ ? അത് അപ്പോള്‍ വായിക്കാം.  മുന്‍ ലക്കങ്ങള്‍ ഇഷ്ടപ്പെട്ടുവെങ്കില്‍ അത് മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്ത്തനം.ലിങ്ക് കൊടുത്താലും മതി.
 കഴിഞ്ഞ അഞ്ചു  ലക്കങ്ങള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക 
  1. വിവേചനത്തിന്റെ പാഠങ്ങള്‍ വിദ്യാലയങ്ങളില്‍ ..
  2. "ഇംഗ്ലീഷ് മീഡിയത്തിലെ ഇംഗ്ലീഷ് ഇങ്ങനെയും
  3. വിദ്യാര്‍ഥികളുടെ പഞ്ചനക്ഷത്ര വിവരക്കേട്
  4. ഏതു ഗാന്ധിയാണ് ജീവിച്ചിരിക്കുന്നത്‌?!
  5. ടോപ്‌ സ്കൂളുകള്‍ ടോപ്പാണോ -1

1 comment:

മേഴത്തൂര്‍ക്കാരന്‍ said...

Why dont we conduct a survey with these questions in our GOVT SCHOOLS to find what our education has given them?