Pages

Thursday, December 27, 2012

ഇതാ ഒരു പുരോഗമന പാഠശാല

അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം -2
.................................................................................................................................................................
നൂതനമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും അക്കാദമിക മികവു കൊണ്ടും പ്രദേശികസമൂഹം പഞ്ചനക്ഷത്ര ചിഹ്നം നല്‍കി ആദരിക്കുന്ന പാഠശാല. അതാണ് കാലിഫേര്‍ണിയയിലെ വിദ്യാലയം- ബര്‍ക്ക്വുഡ് ഹെഡ്ജ് സ്കൂള്‍. അറുപതു വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യം
കണ്‍സ്ട്രക്ടിവിസ്റ്റ് ദര്‍ശനം പിന്തുടരുന്ന സ്കൂള്‍ എന്ന നിലയില്‍ കേരളക്കാര്‍ക്ക് ചില പാഠങ്ങള്‍ നല്‍കാന്‍ ഈ വിദ്യാലയപരിചയപ്പെടുത്തല്‍ അവരുടെ അനുഭവങ്ങളുടെ പങ്കുവെക്കല്‍ സഹായിക്കും. ബര്‍ക്കിലി പ്രദേശത്തെ ആദ്യത്തെ ബഹുവംശീയവിദ്യാലയം. ചെറിയ ക്ലാസുകള്‍ , ഓരോ കുട്ടിയെയും കഴിവിന്റെ പരമാവധിയിലേക്കുയര്‍ത്താനുളള നിര്‍ബന്ധം, അക്കാദമിക കാര്യക്ഷമത
വിദ്യാലയം എന്നതു കുട്ടികളും അധ്യാപകരും കുടുംബങ്ങളും അടങ്ങുന്ന ചെറുസമൂഹമാണവര്‍ക്ക്.
പ്രവേശനനിരക്ക് വര്‍ദ്ധിക്കുന്നത് വിദ്യാലയമികവു മൂലം.
നൂറില്‍ താഴെ കുട്ടികള്‍
വിദ്യാലയത്തെക്കുറിച്ചുളള വിലയിരുത്തലുകള്‍ നെറ്റില്‍ നിന്നും വായിക്കാന്‍ കഴിയും .അതില്‍ ചിലത്.

ഒരു രക്ഷിതാവു് ഇങ്ങനെ കുറിച്ചു-
"ഓരോരുത്തരേയും പേരു ചെല്ലി വിളിക്കാന്‍ കഴിയും വിധം എല്ലാവര്‍ക്കും എല്ലാവരെയും അറിയാം. “
2
മറ്റൊരാള്‍ എഴുതി
"കുട്ടികളില്‍ സമ്മര്‍ദ്ദമുണ്ടാക്കി പഠനത്തിലേക്കു തളളിവിടുന്നതിനു പകരം അവരില്‍ വെല്ലുവിളിയുണര്‍ത്തുന്ന വിദ്യാലയം.ഗുണനപ്പട്ടികയും മറ്റും ഉരുവിട്ടു പഠിക്കുന്നതിനല്ല വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം. എന്റെ കുട്ടിക്ക് പഠനത്തില്‍ നല്ല താല്പര്യമുണ്ട്. അവന്‍ ലൈബ്രറിയില്‍ പോവുകയും പുസ്തകങ്ങള്‍ തെരഞ്ഞെടുത്തു വായിക്കുയും ചെയ്യുന്നു. നമ്മുടെ ഭൂമിയുടെ കേന്ദ്രം എവിടെയാണെന്നവന്‍ ആരായുന്നു. പഠനം നന്നായി ആസ്വദിക്കുന്ന കുട്ടി.”
3
മറ്റൊരു പ്രതികരണം-
"എന്റെ മക്കള്‍ അവിടെ മൂന്നാം വര്‍ഷമാണ്. അവരുടെ അക്കാദമികവും സാമൂഹികവുമായ വളര്‍ച്ച വിലമതിക്കത്തക്കതാണ്. ചിന്തിക്കുന്നവരും സമര്‍പ്പണമനോഭാവമുളളവരുമാണ് അവിടുത്തെ അധ്യാപകര്‍. ക്രിയാതമകമായ രീതിയിലാണ് പഠിപ്പിക്കുന്നത്. ശരിക്കും ഈ വിദ്യാലയം തെരഞ്ഞെടുത്തത് ഏറ്റവും ശരിയായ തീരുമാനമായി ഞാന്‍ കരുതുന്നു.”

4
"സഹജമായ ജിജ്ഞാസയെ അംഗീകരിക്കുന്നതിനാല്‍ കണ്ടെത്തലിന്റെ ആഹ്ലാദം അറിയുന്ന കുട്ടികള്‍. എലിമെന്ററി തലത്തില്‍ നിന്നും നേടേണ്ടതൊക്കെ നേടുന്ന കുട്ടികള്‍. പിന്തുണയുടെയും തനിമയാര്‍ന്ന പഠനാനുഭവങ്ങളുടെയും കാര്യത്തില്‍ സമൃദ്ധം. ഞാന്‍ ഈ സ്കൂളിനെ വളരെ ഇഷ്ടപ്പെടുന്നു. കാരണം വംശവ്യത്യാസമില്ലാതെ എല്ലാവരെയും വ്യത്യസ്ത സാമ്പത്തിക വിഭാഗങ്ങളില്‍പെടുന്ന എല്ലാവരെയും ഈ വിദ്യാലയം ഉല്‍ക്കൊളളുന്നു. മറ്റു സ്വകാര്യവിദ്യാലയങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തം. നിങ്ങള്‍ ഈ വിദ്യാലയം സന്ദര്‍ശിക്കുകയാണെങ്കില്‍ അതു ഫീല്‍ ചെയ്യും.”
(അവലംബം http://www.greatschools.org/)
നല്ല വാക്കു പറയിപ്പിക്കുക .ഏതൊരു വിദ്യാലയവും നേടുന്ന വലിയ അവാര്‍ഡ് അതുതന്നെ.
.വിദ്യാലയവിശേഷങ്ങള്‍ തുടരുന്നു.
പാരിസ്ഥിക,സാമൂഹിക പ്രശ്നങ്ങളില്‍ നായകത്വം വഹിക്കുന്ന ഈ വിദ്യാലയം ആഴത്തിലുളള പഠനം പ്രദാനം ചെയ്യുന്ന അതിന്റെ വികസിക്കുന്ന പാഠ്യപദ്ധതി കൊണ്ടു പേരുകേട്ടതാണ്. Alameda County യിലെ ഒന്നാംസ്ഥാനത്തുളള സ്കൂള്‍. പുരോഗമന പാഠശാല എന്നു വിളിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. അവരുടെ വാക്കുകള്‍ നോക്കൂ അവ പാഠ്യപദ്ധതിയോടും പഠനത്തോടും കുട്ടികളോടുമുളള അവരുടെ പരോഗമന നിലപാട് പ്രതിഫലിപ്പിക്കുന്നു.
Our constructivist philosophy is reflected in our dynamic and engaging integrated curriculum. The teachers at Berkwood Hedge are flexible and responsive to each student's learning style and needs. We nurture their social and emotional development as carefully as their academic growth. Above all, we strive to create an environment where all students feel safe, secure, and valued.”
ഓരോ കുട്ടിയുടെയും പഠനശൈലിയും ആവശ്യങ്ങളും കണക്കിലെടുക്കുന്നു എന്നു പറഞ്ഞാല്‍ അത് വിദ്യാലയപ്പെരുമ തന്നെ. നമ്മുടെ പല അധ്യാപകര്‍ക്കും മനസ്സിലാകാത്ത കാര്യം .പഴി പറഞ്ഞിരിക്കുന്നവര്‍ക്കു വഴിവെട്ടാനാകില്ല. ക്ലാസുകള്‍ കാടുപിടിച്ചു കിടക്കും.

വിദ്യാലയത്തിന്റെ ചുറ്റുമതിലിനകത്തായാലും പുറത്തായാലും 

രക്ഷിതാക്കള്‍ക്കു എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കാളിത്തം 

അനുവദിക്കുന്നു. എന്തിന് ക്ലാസുമുറിക്കുളളില്‍ പോലും.

സവിശേഷപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഏകേപനച്ചുമതലയും അവര്‍ക്കു തന്നെ.
Berkwood Hedge School's developmental curriculum is based on the understanding that children construct their knowledge of the world through hands-on, integrated, and active child-centered learning experiences. The strength of the Berkwood Hedge developmental curriculum is that it allows children to develop as creative participants in their own learning. Our teachers support this development across the cognitive, emotional, physical, social, and moral domains.”
അനുഭവസമ്പത്തും അന്വേഷകമനോഭാവവുമുളള അധ്യാപകര്‍.
കുട്ടികളുടെ ചിന്തയെ വെല്ലുവിളിക്കുന്ന അവര്‍ക്കും സ്വയം മുഴുകാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ശ്രദ്ധാലുക്കളാണ് അധ്യാപകര്‍. നിരന്തരം നടത്തുന്ന ആഴത്തിലുളള പഠനത്തിന്റെ ഫലമായാണ് അവര്‍ പാഠ്യപദ്ധതി രൂപപ്പെടുത്തുന്നത്.കുട്ടിയുടെ വ്യതിരിക്തമായ ആവശ്യത്തെ അഭിസംബോധന ചെയ്യുന്ന വൈവിധ്യമുളള പഠനേപകരണങ്ങള്‍ ഉപയോഗിക്കുന്നു. ഓരോ കുട്ടിയും എങ്ങനെ ചിന്തിക്കുന്നു എന്നുമനസ്സിലാക്കുക എന്നത് അധ്യാപകരുടെ പ്രധാന റോളാണ്.
The curriculum is active, so students engage in experimenting, drawing, writing, dramatizing, discussing, questioning, reading, building, and inventing. In this way, children are able to tap into a range of learning strategies and represent their thinking in many ways.”
കുട്ടിയുടെ കഴിവുകള്‍ വിലയിരുത്തുന്നത് എങ്ങനെ എന്നറിയേണ്ടേ?
പലതരത്തിലുളള സന്ദര്‍ഭങ്ങളെയും രീതികളെയും പ്രയോജനപ്പെടുത്തുന്നു. ഉദാഹരണമായി-
  • നിര്‍ദിഷ്ട പ്രവര്‍ത്തനങ്ങളിലെ കുട്ടിയുടെ പെര്‍ഫോമന്‍സ്
  • ക്ലാസില്‍ പഠനപ്രവര്‍ത്തനത്തില്‍ മുഴുകുമ്പോഴുളള അധ്യാപകരുടെ നിരീക്ഷണം
  • കുട്ടികളുടെ പ്രദര്‍ശനങ്ങള്‍ വിലയിരുത്തല്‍
  • മറ്റുളളവരുമായുളള ഇടപഴകലില്‍ നിന്നും വിലപ്പെട്ട വിവരങ്ങള്‍ സമാഹരിക്കല്‍
വിശകലനം ചെയ്യാനും പ്രവചിക്കാനും സൃഷ്ടിക്കാനുമൊക്കെ ഇടം നല്‍കുന്ന പ്രക്രിയയെ മനസ്സിലാക്കുകയും വിലമതിക്കുകയും ചെയ്യുന്ന വിദ്യാലയം.
Overall, we see children as competent, articulate, and curious about their world. Teachers create a safe learning environment that provides students with the appropriate level of challenge, while helping children to take on the responsibility for being creative learners who take pride in their growing abilities.”
പരിസ്ഥിതിസംരക്ഷണം, സാമൂഹികനീതിക്കു വേണ്ടി നിലകൊളളല്‍ എന്നിവയില്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും പ്രതിബദ്ധത പുലര്‍ത്തുന്നു. സാംസ്കാരികവും വംശീയവും,പഠനശൈലീപരവും സാമ്പത്തികവും ലിംഗപദവീപരവുമായ എല്ലാ വിധ വൈവിദ്ധ്യത്തെയും മാനിക്കുന്നു.

We hold these values to be at the core of our mission: (click and read )

കഥോത്സവം

എല്ലാ പ്രായക്കാര്‍ക്കും വേണ്ടി എല്ലാ വര്‍ഷവും കഥോത്സവം നടത്തുന്ന വിദ്യാലയം.
ഈ വര്‍ഷത്തെ കഥോത്സവം ഒക്ടോബര്‍ പതിമൂന്നിനായിരുന്നുഒരു മണിമുതല്‍ അഞ്ചുവരെപ്രശസ്തരമായ കഥപറച്ചിലുകാരും പ്രാദേശിക കഥാവതാരകരും എത്തുംകഥ അവതരണം ഒരു ആവിഷ്കാരമാണ്പല രീതികള്‍ സ്വീകരിക്കുംവേഷച്ചമയങ്ങളോടെ ചിലര്‍ എത്തുംചിലരാകട്ടെ അബിനയത്തെ കൂട്ടുപിടിക്കുംരംഗസജ്ജീകരണവും ഉണ്ടാകുംഒന്നിലധികം പേര്‍ ചേര്‍ന്നുളള കൂട്ടു പ്രകടനവും ...കഥാഖ്യാനസാധ്യതകള്‍ കുട്ടികളെയും മുതിര്‍ന്നവരെയും അത്ഭുതലോകത്തെത്തിക്കും.
ടിക്കറ്റ് വെച്ചാണ് പരിപാടിമുതിര്‍ന്നവര്‍ക്കു പത്തു ഡോളര്‍കുട്ടികള്‍ക്കു അഞ്ചും.

വിശകലനത്തിന് -

നമ്മുടെ നാട്ടില്‍ വിദ്യാലയങ്ങള്‍ക്കു സ്വാതന്ത്ര്യം കൊടുക്കാഞ്ഞതാണോ അന്വേഷണ സംസ്കാരം വളരാത്തതിന്റെ കാരണം ?

അധ്യാപകരുടെ മുന്‍കൈകള്‍ മാനിക്കപ്പെടാത്തതോ ?

വഴക്കമുള്ള കരിക്കുലം  എന്ന് ഭംഗി വാക്ക് പറയുകയും അത് അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് കൊണ്ടാണോ ?

അധ്യാപകരെ സൃഷ്ടാക്കലായി കാണാത്തതാണോ ?


അനുബന്ധം-


LEARNING SPECIALIST PROGRAM


Each classroom at Berkwood Hedge includes a Learning Specialist.
The role of the Learning Specialist is based on the knowledge and experience that there is great diversity in learning. The more that we know about how our students learn, the more we can support a positive and successful school experience.
The primary role of the Learning Specialists at Berkwood Hedge is to provide support to the classroom teachers and students by:
  • Providing resources to teachers and parents
  • Discussing students' individual needs with teachers and parents
  • Conducting classroom observations
  • Recommending classroom accommodations and curriculum modifications
  • Providing small group remediation
  • Administering in-house screenings
  • Suggesting outside referrals
  • Conferencing with parents, guardians, and/or other professionals
In grades K-2, the Learning Specialists work closely with the classroom teachers on developing foundational skills in reading and math.
In grades 3-5, the focus is on building upon these skills, dependent on the students' individual needs.
The Learning Specialists are able to help identify and understand children's unique profiles and to strategize ways for teachers to address a variety of individual learning needs in the classroom. At times, they work directly with children to support their success with curricular activities or to address underlying learning needs. They focus on the child's particular learning profile, always mindful of each child's areas of strength and individual learning styles.

Sunday, December 23, 2012

അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം

ആമുഖം
പ്രിയ സുഹൃത്തേ,
           ചൂണ്ടുവിരല്‍ പുതിയൊരു പരമ്പര ആരംഭിക്കുന്നു. 
ലോകത്തെ വിദ്യാഭ്യാസനൂതനാന്വേഷണ ശ്രമങ്ങള്‍  പരിചയപ്പെടുത്തുകയാണ്. 
  • കേരളത്തിലെ മാധ്യമങ്ങള്‍ അവരുടെ ചില അജണ്ടകള് നടപ്പിലാക്കാന്‍ വേണ്ടി ആഘോഷസ്വഭാവത്തോടെ വിദ്യാലയങ്ങളെ കൊണ്ടു പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുപ്പിക്കുന്നതിനു പരസ്പരം മത്സരിക്കുന്ന കാഴ്ച ഒരു വശത്ത്.
  • മൊത്തം കുട്ടികളുടെ നിലവാരം അശേഷം പരിഗണിക്കാതെ പ്രകടനാത്മക പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന മറ്റൊരു കൂട്ടം വിദ്യാലയങ്ങള്‍, 
  • ബോധനരീതികളില്‍ ധീരമായ ഇടപടെല്‍ നടത്തുന്ന ആരും ശ്രദ്ധിക്കാത്ത മറ്റൊരു വിഭാഗം അധ്യാപകര്‍.
 ചൂണ്ടു വിരല്‍  മൂന്നാം കൂട്ടരെ ആദരിക്കുന്നു. അവര്‍ ഒത്തു തീര്‍പ്പുകള്‍ക്കു വഴങ്ങുന്നില്ല.സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തും  പാഠ്യപദ്ധതിയുടെ പരിമിതികളെ സ്വന്തം സര്‍ഗാത്മകത കൊണ്ടു മറികടക്കും. അത്തരം അധ്യാപകരെ ലക്ഷ്യമിട്ടാണ് ഈ പരമ്പര ആരംഭിക്കുന്നത്
           ഈ പരമ്പര പ്രയോജനപ്പെടുമെന്നു തോന്നുന്നുവെങ്കില്‍ ഇ മെയില്‍ വിലാസമുളള താങ്കളുടെ അധ്യാപകസുഹൃത്തുക്കള്‍ക്ക് ലിങ്ക് അയച്ചു കൊടുത്ത് സംവാദാന്തരീക്ഷസൃഷ്ടിയില്‍ പങ്കാളിയാകണമെന്ന് അഭ്യര്‍ഥിക്കുന്നു.
സസ്നേഹം
കലാധരന്‍
............................................................................................................

1.         Creative Competency Curriculum ('CCC')     

-Marsden Heights Community College-UK
 മാറിക്കൊണ്ടിരിക്കുന്ന ലോകത്തിനനുയോജ്യരാകുന്ന സ്വതന്ത്ര -സര്‍ഗാതമക- ജിജ്ഞാസാഭരിത വദ്യാര്‍ഥികളെ
( independent, creative and inquisitive learners ) രൂപപ്പെടുത്തിയെടുക്കുന്നതിനു വേണ്ടിയാണ് വേറിട്ട പാഠ്യപദ്ധതി തയ്യാറാക്കാന്‍ ഈ സെക്കണ്ടറി  വിദ്യാലയം ശ്രമിച്ചത്.
            വിവരവിനിമയത്തിനു പ്രാധാന്യം നല്‍കുന്ന ദേശീയപാഠ്യപദ്ധതിയേക്കാള്‍ കൂടുതല്‍ വിശാലവും സന്തുലിതവും അവിസ്മരണീയവുമായ പഠനാനുഭവങ്ങള്‍ കുട്ടികള്‍ക്കു പ്രധാനം ചെയ്യണമെന്നു അവര്‍ കരുതി.
           തുടക്കത്തില്‍ സാമൂഹികശാസ്ത്ര വി‍ഷയങ്ങളും ആവിഷ്കാരവിഷയങ്ങളും വിവരവിനിമയസാങ്കേതിക വിദ്യയും കോര്‍ത്തിണക്കാന്‍ തീരുമാനിച്ചു. ഏഴാം വര്‍ഷക്കാര്‍ക്ക്
(പാശ്ചാത്യനാടുകളില്‍ പ്രായമാണ് പഠിക്കുന്ന ക്ലാസിനെ സൂചിപ്പിക്കാന്‍ സാധാരണയായി സൂചിപ്പിക്കുക) ആഴ്ചയില്‍ എട്ടു മണിക്കൂര്‍ ഇത്തരം അനുഭവങ്ങള്‍. ഒരു അധ്യാപികയക്ക് ചുമതല. വിഷയാന്തരവും വിവിധാധ്യാപകാനുഭവപരവുമായ പ്രോജക്ടുകള്‍ ആസൂത്രണം ചെയ്തു.
  • താല്പര്യമുളള ഉളളടക്കം,
  • ബഹുമേഖലകളില്‍ പ്രയോജനപ്പെടുത്താവുന്ന നൈപുണികളുടെ പരിഗണന.
  • പഠനവിഷയങ്ങളേക്കാള്‍ പാഠ്യപദ്ധതിയുടെ പൊതു സത്തയ്ക്കു പ്രാധാന്യം കൊടുത്തു.
  • നേടേണ്ട നൈപുണികള്‍ക്കു ഫോക്കസ് നല്‍കി.
  • ഈ ചുവടുമാറ്റം അധ്യാപകരില്‍ വെല്ലുവിളിയുണര്‍ത്തി.
  • Exploration (History, Geography, RE) + Expression (Art, Music, Drama) +ICT
  • പ്രമേയാധിഷ്ടിതം( thematic)
  • ശേഷീവികസനലക്ഷ്യോന്മുഖം (competence-led )
  • സാമൂഹികവും വൈകാരികവുമായ നൈപുണികള്‍ക്കു പരിഗണന
രണ്ടാം വര്‍ഷത്തിലേക്കു കടന്നപ്പോള്‍ ഭാഷാവിഷയവും ഉള്‍പ്പെടുത്തി.
സംഗിതം വലിയൊരു ഉപകരണമാക്കി.
പഠനത്തെ ത്വരിതപ്പെടുത്തുന്നതിനു സഹായകമായ വിധം ഊഷ്മളവും മനസ്സിനെ ക്ഷണിക്കുന്നതുമായ സംഗീതാത്മകക്ലാസന്തരീക്ഷം .അപരാഹ്നഗാനാലാപനവെളളിയാഴ്ചകള്‍.
ആഴ്ചയില്‍ പന്ത്രണ്ടു മണിക്കൂര്‍ നീക്കി വെച്ചു.
ഓരോ ടേമിലും മൂന്നു വിശാലപ്രമേയത്തെ അടിസ്ഥാനമാക്കി നിരന്തരം രൂപപ്പെട്ടുവരുന്ന ( evolving ) പാഠ്യപദ്ധതി .
ലോകാവബോധസൃഷ്ടിക്കു വേണ്ടി വിഷയാതീതമാനം നല്കി.
നമ്മുടെ വര്‍ത്തമാനകാലസമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളും പ്രശ്നങ്ങളും പാഠ്യപദ്ധതിയുടെ ഭാഗമാക്കി.
നിരന്തരം വികസിച്ചു വരുന്ന പാഠ്യപദ്ധതിയുടെ വിജയത്തിന് അതിനോടുളള പ്രതികരണങ്ങളും (reflection) വിലയിരുത്തലുകളും (evaluation )അനുരൂപീകരണങ്ങളും (adaptation )അനിവാര്യമാണ്.
മൃദുനൈപുണികളുടെ(soft skills) വികാസം വിലയിരുത്തല്‍ പ്രയാസകരമായിരുന്നു. വ്യക്തിഗതനൈപുണികള്‍ വിലയിരുത്തുന്നതിനുളള മാര്‍ഗങ്ങള്‍ അന്വേഷിച്ചു.
അതിനായി സ്വയം വിലയിരുത്തലും പരസ്പരവിലയിരുത്തലും പ്രോത്സാഹിക്കപ്പെട്ടു.
ചിന്തയെക്കുറിച്ചുളള ചിന്ത (metacognition )എല്ലാ വാരാദ്യത്തിലും ഒരു പ്രധാന സെഷനായി.
കുട്ടികള്‍ അവരുടെ വ്യക്തിവികാസവുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ പുനരാലോചനയ്ക്കു വിധേയമാക്കി. തടസ്സങ്ങള്‍ ,പ്രശ്നങ്ങള്‍,ശീലങ്ങള്‍ ഒക്കെ വിശകലനം ചെയ്തു.
ഓരോ പ്രോജക്ട് തീരുമ്പോഴും കുട്ടികള്‍ വിലയിരുത്തലിനു വിധേയമാവുകയും മെച്ചപ്പടുത്തേണ്ടവ സംബന്ധിച്ച ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തു.
നിരന്തരാവലേകനാസൂത്രണയോഗങ്ങള്‍,
അന്വേഷണാത്മക വിദ്യാലയമായി സ്വയം മാറുന്നതിനുളള തീവ്രശ്രമം.

ഈ വിദ്യാലയത്തെക്കുറിച്ച്  വന്ന വാര്‍ത്ത വായിക്കൂ.

"The school has a Communication faculty covering English, modern foreign languages and media studies, a Discovery faculty for maths and science and an Exploration faculty which includes RE, history, geography and citizenship.
An Expression faculty teaches art, music, drama, PE while the Realisation faculty deals with technology, ICT and business studies."
By Nafeesa Shan, Reporter




കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങള്‍
ആകെ 714 വിദ്യാര്‍ഥികള്‍
വംശക്കൂട്ടര്‍
പ്രത്യേകപരിഗണനക്കൂട്ടര്‍
22% വെളളക്കാര്‍ (ബ്രിട്ടീഷ്)21% of the student population are on the SEN register
78% മറ്റുളളവര്‍
 ഏഷ്യന്‍ വംശജര്‍)
25% of the student population eligible for free school meals

ഇത്തരം കുട്ടികളെ ഒഴിവാക്കുന്നില്ല ഈ വിദ്യാലയം.

അനുബന്ധം-
വിദ്യാലയത്തിന്റെ ഇന്‍സ്പെക്ഷന്‍ യു കെയില്‍ എങ്ങനെ എന്നറിയണ്ടേ? ഇതാ ഈ വിദ്യാലയം വിലയിരുത്തിയതിന്റെ റിപ്പോര്‍ട്ട നെറ്റില്‍ ലഭ്യമാണ്. കേരളത്തില്‍ ഏതെങ്കിലും ഒരു വിദ്യാഭ്യാസ ഓഫീസര്‍ ഇത്തരം ഒരു റിപ്പോര്‍ട്ടു തയ്യാറാക്കുന്നതിനെക്കുറിച്ചാലോചിക്കാമോ? അങ്ങനെ തയ്യാറാക്കിയാല്‍ തന്നെ അതു പരസ്യപ്പെടുത്താന്‍ അനുവദിക്കുമോ? സുതാര്യമാകാന്‍ തയ്യാറല്ലാത്ത സംസ്കാരം. റിപ്പോര്‍ട്ട് പരിചയപ്പെടൂ.
click here..

Monday, December 17, 2012

പരീക്ഷയുടെ മൂല്യബോധവും മൂല്യബോധത്തിന്റെ പരിരക്ഷയും


മ്മുടെ കുട്ടികള്‍ വിശ്വസിക്കാന്‍ കൊളളാത്തവരാണെന്നു വീണ്ടും വീണ്ടും അവരെ ബോധ്യപ്പെടുത്തുന്ന പ്രക്രിയയാണോ പരീക്ഷ?

കുട്ടികള്‍ക്കു അധ്യാപിക ചേദ്യക്കടലാസ് നല്‍കുന്നു. ഭാരമുളള നിശബ്ദത കൊണ്ടു കുട്ടികളെ മൂടുന്നു. കളളത്തരം പിടിക്കാന്‍ ജാഗ്രത കാട്ടുന്ന പോലീസുകാരെപ്പോലെ മുഖത്തു ഗൗരവം നിറച്ച് , കണ്ണുകളുടെ മുന കൂര്‍പ്പിച്ച്, കൃത്രിമമായ പിരിമുറുക്കം വരുത്തി സൂപ്പര്‍വൈസറായി അവതരിക്കുന്ന അധ്യാപിക കുട്ടികള്‍ക്ക നല്‍കുന്ന സന്ദേശം എന്താണ്?
  • ആരെങ്കിലും കോപ്പിയിടിക്കാന്‍ തുനിഞ്ഞാല്‍ തൂക്കിയെടുക്കും ഞാന്‍.
  • നിന്നെയൊന്നും വിശ്വസിക്കാന്‍ കൊളളില്ല.
  • ഞാനില്ലേല്‍ നിങ്ങള്‍ തീര്‍ച്ചയായും കണ്ടെഴുതുകയും കളളത്തരം കാണിക്കുകയും ചെയ്യുന്നവരാണെന്ന് എനിക്കറിയാം..
പരീക്ഷയ്ക്കു കാവല്‍ നില്‍ക്കുന്ന ഓരോ അധ്യാപികയും അറിഞ്ഞോ അറിയാതെയോ തന്റെ കുട്ടികളെ വിശ്വസ്തതയുടെ പാഠം പഠിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ എന്നു ആത്മവിചാരണ നടത്തേണ്ട സമയമാണ് പരീക്ഷക്കാലം.
സഹപാഠി ശത്രു
ഓരോ കുട്ടിയും അടുത്തിരുന്ന പഠിച്ച കുട്ടിയോടകലം പാലിച്ചു വേണം സ്വന്തം കഴിവ് പ്രകടിപ്പിക്കാന്‍.തന്റെ കഴിവ് അപരന്‍ തട്ടിയെടുത്താലോ? അതെ സഹപാഠി അടിച്ചുമാറ്റല്‍ സംസ്കാരത്തിന്റെ ഉടമയാണെന്നു കുട്ടിയെ നാം പഠിപ്പിക്കുയാണ്. നിന്റെ സഹപാഠിയെ നീ അവിശ്വസിക്കുക .ഇതാണോ അടുപ്പത്തിന്റെ പാഠം? സഹവര്‍ത്തിതസംസ്കാരം?
ജനാധിപത്യവും മൂല്യബോധവും
"നിയമത്തെ പേടിക്കുന്നതു കൊണ്ടു മാത്രം ഞാന്‍ നിയമം പാലിക്കുന്നു. എവിടെയൊക്കെ നിയമത്തിന്റെ കണ്ണില്‍ പെടാതെയിരിക്കാന്‍ പറ്റുമോ അത്തരം സുരക്ഷിത സന്ദര്‍ഭങ്ങളില്‍ ഞാന്‍ ഇവയൊന്നും പാലിക്കില്ല..'
ഇങ്ങനെയുളള അവബോധമാണോ കുട്ടികള്‍ക്കു വേണ്ടത്".
അതോ ,
"ജനാധിപത്യക്രമത്തില്‍ നിയമങ്ങള്‍ അനിവാര്യമാണ്. അതു സാമൂഹിക നന്മയ്ക്കു വേണ്ടിയാണ്. എല്ലാവരുടെയും ക്ഷേമം എന്റെ ക്ഷേമവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നിയമങ്ങള്‍ ബാഹ്യശക്തിയുടെ സമ്മര്‍ദ്ദമില്ലാതെ പാലിക്കുമ്പോഴാണ് ഞാന്‍ സമൂഹത്തോടു വിശ്വസ്തതയുളളയാളാവുക.”

എന്നുളള തിരിച്ചറിവോടെ പ്രവര്‍ത്തിക്കുന്ന കുട്ടികളെയോ നമ്മള്‍ക്കു വേണ്ടത്?
ആദ്യത്തേതിനെ പിന്തുണയ്ക്കുന്ന സംസ്കാരമാണ് ഇപ്പോഴത്തെ പരീക്ഷാരീതിയിലൂടെ നാം ഊട്ടിവളര്‍ത്തുന്നത്.
വ്യത്യസ്ത രാഷ്ട്രീയ സമാഹിക കാഴ്ചപ്പാടുകള്‍ പുലര്‍ത്തുകയും സ്വയം പുരോഗമനവാദിയെന്നു അഭിമാനിക്കുയും ചെയ്യുന്ന അധ്യാപകര്‍ അസ്വസ്ഥതപ്പെടുന്നില്ല എന്നതാണ് ഏറ്റവും വേദനാജനകം.
നമ്മുടെ ഗുരു സങ്കല്പത്തെ പരിഹസിക്കുന്ന പ്രവണതകളെ ചോദ്യം ചെയ്യാതെ വിടുകയാണവര്‍.
ഏതധ്യാപകനു/ അധ്യാപികയ്ക്ക /വിദ്യാലയത്തിനു പ്രഖ്യാപിക്കാന്‍ കഴിയും "എന്റെ/ ‍ഞങ്ങളുടെ വിദ്യാര്‍ഥികള്‍ ഉന്നതമായ മൂല്യബോധം സ്വാംശീകരിക്കാന്‍ അവസരം ലഭിച്ചവരാണ്. അതിനു ഹാനികരമായ ഒന്നും അവരുടെ ഭാഗത്തു നിന്നും ഉണ്ടാകില്ല. ഏതെങ്കിലും കുട്ടി അറിയാതെ വ്യതിചലിച്ചാല്‍ അയാളെ നേര്‍വഴിക്കു കൊണ്ടുവരാന്‍ കൂട്ടായി സ്നേഹത്തിന്റെ ഭാഷയില്‍ ഇടപെടുന്നവരാണ് അവര്‍.."എന്ന്.‌
പതിറ്റാണ്ടുകള്‍ പഠിപ്പിച്ചാലും പരിതാപകരമായ അവസ്ഥയിലാണല്ലോ നാം എത്തിച്ചേരുക.? മാനവികതയുടെ പ്രായോഗിക പാഠങ്ങള്‍ പഠിപ്പിക്കാന്‍ മറന്ന നമ്മുടെ ഗുരുത്വത്തിന്റെ ഗുരുതരാവസ്ഥ.
യുപി തലം മുതല്‍ ജനാധിപത്യം വെളിച്ചം നല്‍കുന്ന പ്രായോഗികാനുഭവം ആകണം. അതിന്‍ നിന്നും കുട്ടിയുടെ മനോഭാവം വളര്‍ന്നു പന്തലിച്ച് മറ്റുളളവര്‍ക്കു തണലും കുളിര്‍മയും ചൊരിയണം.വിദ്യാലയജനാധിപത്യത്തില്‍ പ്രധാനമാനമാകണം പൊതു നിയമങ്ങള്‍ രൂപ്പെടുത്തലും പാലിക്കലും. അവയോടും അതില്‍ പങ്കാളികളായവരോടും വിശ്വസ്തരാവുക എന്നതും.
എവിടെയാണ് പഠിപ്പിക്കുന്നതെന്നു ചോദിച്ചാല്‍ മൂല്യബോധത്തിന്റെ പാഠശാലയിലാണെന്നു അഭിമാനപൂര്‍വം പറയാന്‍ കഴിയണം. വിശ്വസ്തവിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ കാര്യങ്ങള്‍ എങ്ങനെയാകണം എന്നാലേചിക്കണം. അത്തരം ആലോചനകള്‍ ദീര്‍ഘകാലനിക്ഷേപമാണ്. കുട്ടികളെ വിശ്വാസത്തിലെടുക്കുക, അവരുടെ കഴിവില്‍ വിശ്വസിക്കുക, കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുക, പരസ്പരവിശ്വാസത്തിന്റെ സാംസ്കാരികാന്തരീക്ഷം നിലനിര്‍ത്തുക , അധ്യാപകരില്‍ പഠനം സുരക്ഷിതമാകുമെന്നു വിശ്വസിക്കുക എന്നിങ്ങനെ വിശ്വാസത്തിന്റെ ബഹുമുഖത സ്വന്തം വിദ്യാലയത്തില്‍ ഹരിതപാഠമായി വിളയുന്നത് ആലോചിക്കൂ. അവിശ്വാസിയായ വിശ്വാസിയെന്ന അപവാദം നിങ്ങളില്‍ വീഴാതിരിക്കട്ടെ.
ജനാധിപത്യവിദ്യാലയം എന്തു ചെയ്യണം?
  • പരീക്ഷയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ സ്കൂള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണം.
  • നിയമാവലികള്‍ തയ്യാറാക്കണം.
  • അതുക്ലാസില്‍ അവതരിപ്പിച്ച് അംഗീകാരം നേടണം.
  • വിശ്വസ്തതയുടെ പരിരക്ഷയാണ് പരീക്ഷയുടെ മൂല്യം എന്നു മനസ്സിലാക്കണം.
താനെന്തു പഠിച്ചു തനിക്കര്‍ഹമായതു മാത്രം തനിക്കു മതി, പരമിതികള്‍ മറച്ചു വെക്കാനുളളതല്ല തിരിച്ചറിഞ്ഞു പരിഹരിക്കാനുളളതാണ്. ഏതെങ്കിലും ചോദ്യത്തിനുത്തരമറിയില്ലെങ്കില്‍ അതു എന്റെ മാത്രം കുറ്റമല്ല. അതു എനിക്കു നന്നായി മനസ്സിലാകും വിധം പഠിപ്പിക്കാന്‍ അധ്യാപികയ്ക്കു വേണ്ടത്ര കഴിഞ്ഞിട്ടുണ്ടാകില്ല. ഇക്കാര്യം അധ്യാപിക മനസ്സിലാക്കിയാലേ എന്നെ സഹായിക്കാനാകൂ. സമാന പ്രശ്നങ്ങള്‍ ഉളള കുട്ടികളുണ്ടാകും . അതു ക്ലാസിന്റെ പൊതു സ്ഥിതിയുമാകാം. ഇവ സംബന്ധിച്ച സത്യസന്ധമായ വിവരം ലഭിക്കാനുളള അവസരമെന്ന നിലയിലാണ് ഞാന്‍ പരീക്ഷയെ കാണേണ്ടതുണ്ട്. എന്നു കുട്ടികള്‍ തിരിച്ചറിയണം
  • പരീക്ഷാഹാളില്‍ അധ്യാപക സാന്നിധ്യം അനിവാര്യമോ? സെമിനാറും നടത്താം.
ഉയര്‍ന്ന മൂല്യബോധമുളള ഞങ്ങളുടെ വിദ്യാലയത്തില്‍ അധ്യാപകരുടെ അസാന്നിദ്ധ്യത്തില്‍ ഞങ്ങള്‍ പരീക്ഷ എഴുതും. എത്ര അടുത്തിരുന്നാലും സംയമനം പാലിക്കും. കണ്ടെഴുതുകയോ കേട്ടെഴുതുകയോ ചെയ്യില്ല. ഞങ്ങള്‍ സത്യസന്ധതയുടെ പാഠം പഠിച്ചവര്‍. ഞങ്ങളുടെ ഗുരുക്കളോളുടുളള കടപ്പാട് പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിപ്പിക്കും.ഉത്തമപൗരത്വപരിശീലനം പ്രവൃത്തിയിലൂടെ എന്നു വിശ്വസിക്കുന്നവരാണ് ഞങ്ങള്‍.കുട്ടികള്‍ നാളെയുടെ വാഗ്ദാനങ്ങളെന്ന സമൂഹത്തിന്റെ വിശ്വാസത്തില്‍ കളങ്കമാകില്ലൊരിക്കലും ഞങ്ങള്‍.
ഇത്തരം പ്രതിജ്ഞ ഉളളില്‍ തട്ടി ചൊല്ലുന്ന കുട്ടികള്‍ ഉണ്ടെങ്കില്‍ പിന്നെ നാം ആരെ അവിശ്വസിക്കണം.? നേരും നെറിവും അറവിന്റെ ഭാഗമാണ്.
ഇങ്ങനെ ധീരതീരുമാനങ്ങള്‍ എടുക്കണമെങ്കില്‍ ശരിക്കും നമ്മള്‍ക്കു നമ്മളെ വിശ്വാസം വേണം.അതാദ്യം വരട്ടെ.
നിങ്ങള്‍ പുരോഗമനവാദിയാണോ എന്നു സ്വയം ആലോചിക്കൂ.
ഗമനചിന്തയുടെ രാസപ്രവര്‍ത്തനം ഒരിടത്തു കുറ്റിയടിച്ച പോലെ നിങ്ങളെ നിറുത്തില്ല. അങ്ങനെയല്ല നിശ്ചലമാണ് എങ്കില്‍
ഹാ കഷ്ടം , കുഞ്ഞുങ്ങളുടെ ഭാവി ഈ പാപിയുടെ കരങ്ങളില്‍ അരക്ഷിതമാണല്ലോ എന്നു ഓര്‍ത്തു സ്വയം വിലപിക്കുകയല്ല വേണ്ടത് .
മാറാനിനിയും വൈകിയില്ലെന്നു തിരിച്ചറിയുക.
പുതു ചിന്തയുടെ, പുതിയ നിലപാടുകളുടെ പുതുവര്‍ഷം ആശംസിക്കുന്നു


0

Thursday, December 13, 2012

ക്ലസ്ടര്‍ യോഗങ്ങള്‍ നിരാശപ്പെടുത്തിയോ , അതോ ?

ഇക്കഴിഞ്ഞ ക്ലസ്ട്ടര്‍  പരിശീലനം എങ്ങനെ ? പ്രതികരണം അറിയാന്‍ വേണ്ടി  വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു.
ബി ആര്‍ സിയില്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു
വേണ്ടത്ര കാര്യക്ഷമമായി നടത്താന്‍ കഴിഞ്ഞിട്ടില്ല എന്ന് വിലയിരുത്തല്‍
പ്രധാന പ്രശ്നങ്ങള്‍ ഇവയാണ്-
  • പങ്കാളിത്തം വളരെ കുറവ് .ചിലയിടങ്ങളില്‍ നാല്പതു ശതമാനം പോലും ഇല്ല.
  • എല്‍ പി വിഭാഗം എട്ടോ  പത്തോ അധ്യാപകരുടെ യോഗമായി മാറി . ചിലയിടങ്ങളില്‍ നാല് അഞ്ചു അധ്യാപകര്‍ മാത്രം.( ക്ലസ്റര്‍ സെന്റര്‍ പരിധിയില്‍ ഉള്ളവര്‍ മാത്രം കൂടിയാല്‍ മതി എന്ന നിര്‍ദേശം മൂലമാണിത് .)
  • കൂടുതല്‍ ഡിവിഷനുകള്‍ ഉള്ള സ്കൂളുകളില്‍ നിന്നും ഒരാളെ മാത്രമേ നിയോഗിച്ചുള്ളൂ 
  • മാനേജ് മെന്റ് പരിശീലനം നടക്കുന്നതിനാല്‍ ക്ലസ്ടരില്‍ പങ്കെടുക്കേണ്ട ചിലര്‍ വന്നില്ല 
  • പരീക്ഷ , മേള എന്നിവ കാരണവും ആള്‍ക്കാര്‍ മാറി നിന്നു 
ഇവ കൂടാതെ വേറെയും  കാരണങ്ങള്‍ കണ്ടേക്കാം.അതിന്റെ കാരണങ്ങള്‍ വേറെ ഉണ്ടാകാം .
  • ക്ലസ്ടരിനു റിസോഴ്സ് പെഴ്സന്‍ വേണ്ട എന്ന നിര്‍ദേശം അധ്യാപകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല .
  • ദിശാബോധം നല്‍കണം .അതിനു എന്തെങ്കിലും സംവിധാനം അനിവാര്യം 
  • അധ്യാപകരുടെ പ്രതീക്ഷ, അനുഭവം ഇവ തമ്മില്‍ പൊരുത്തപ്പെട്ടില്ല 
  • ഒന്ന് മുതല്‍ ഏഴു വരെ ക്ലാസിലെ വിഷയങ്ങള്‍ക്ക് മുമ്പില്‍ സി ആരി സി കോര്ടിനേടര്‍ പതറി .കായികാധ്യാപകരോ  സംഗീത അധ്യാപകരോ ആയ ഇവര്‍ കുറേക്കാലം ഫീല്‍ഡില്‍ ഇല്ലായിരുന്നു . അത് മനസ്സിലാക്കി അവരെ സജ്ജമാക്കിയില്ല .
  • ആവശ്യാധിഷ്ടിതം  ആയില്ല . ഉദാഹരണം-യു പിയില്‍ സയന്‍സിനു വന്ന അധ്യാപകര്‍ ആറില്‍ പഠിപ്പിക്കുന്നവര്‍ ഏഴില്‍ പഠിപ്പിക്കുന്നില്ല ഏഴില്‍ എടുക്കുന്നവര്‍ അഞ്ചില്‍ ഇല്ല. ഒരോരുത്തരുടെയും  ആവശ്യം പരിഗണിച്ചു ഒരു തന്ത്രം രൂപപ്പെടുത്താന്‍ കഴിഞ്ഞില്ല.
  • ക്ലസ്റര്‍ കൊണ്ട് ഫീല്‍ഡില്‍ എന്ത് ഗുണപരമായ മാറ്റം ഉണ്ടാകണമെന്ന് ഓരോ ക്ലാസിലും ആലോചിച്ചില്ല 
കൂട്ടായ്മ കൊണ്ട് തീരെ ഗുണം ഇല്ലാതില്ല. പരസ്പരം കാണാനും സൗഹൃദം പുതുക്കാനും കഴിഞ്ഞു
ആലോചനകള്‍ നടന്നു .
ഇനി അടുത്ത ക്ലസ്റര്‍ വരും
അതിങ്ങനെ പോരാ
എന്ത് ചെയ്യാം ? 
  • കൃത്യമായ ലക്‌ഷ്യം തീരുമാനിക്കണം 
  • വികേന്ദ്രീകൃത സംസ്കാരം ഉള്‍ക്കൊണ്ടു തന്നെ . 
  • എല്ലാ സ്കൂളുകളിലെയും എസ ആര്‍ ജി കണ്വീനര്‍ മാരുടെ യോഗം ഉപജില്ലാടിസ്ഥാനത്തില്‍ വിളിക്കണം .എല്‍ പി യു പി വേറെ വേറെ .
ആ യോഗത്തില്‍ സ്കൂളിലെ അക്കാദമികാവ്ശ്യങ്ങള്‍ അവതരിപ്പിക്കണം .പരീക്ഷയുടെ ഫലം വിശകലനം ചെയ്ത് അവ കണ്ടെത്താം .ഇനി വരുന്ന മൂന്നു മാസം കൊണ്ട് ഓരോ ക്ലാസിലെയും എല്ലാ കുട്ടികള്‍ക്കും നിര്‍ദിഷ്ട നിലവാരം ഉറപ്പാക്കാനുള്ള ആലോചന സ്കൂളില്‍ നടക്കണം അതില്‍ നിന്നാണ് ആവശ്യങ്ങള്‍ രൂപപ്പെടുത്തേണ്ടത്
  • ഡ യ റ്റ് , ബി ആര്‍  സി എന്നിവയിലെ അക്കാദമിക ജീവനക്കാര്‍  സ്കൂളുകള്‍ സന്ദര്‍ശിക്കണം .അത് വെറും കാണല്‍ ആയിക്കൂടാ . മുന്‍കൂട്ടി തീരുമാനിച്ച ഫോര്‍മാറ്റ് ഉപയോഗിച്ച് അധ്യാപകരുടെ ആവശ്യങ്ങള്‍ കണ്ടെത്തണം 
(ക്ലസ്റര്‍ ദുര്‍ബലമാകുന്നതിന്റെ ഉത്തരവാദിത്വം ഈ സ്ഥാപനങ്ങള്‍ക്ക് ഉണ്ട് . എസ എസ എ ,ഡ യ റ്റ് എന്നിവയുടെ കൂട്ടായ്മയുടെ അഭാവം കഴിഞ്ഞ ക്ലസ്ടരില്‍ കണ്ടു .അത് ഇനി ആവര്‍ത്തിക്കരുത് .)
  • സ്കൂളുകളില്‍ നല്ല അധ്യാപകര്‍ ഉണ്ട് .അവരെ കണ്ടെത്തണം

ഞാന്‍ കല്ത്തോട്ടി എ എം യു സ്കൂളില്‍ പോയി .അവിടെ ഉള്ള അധ്യാപകര്‍ സന്നദ്ധര്‍ .അവര്‍ക്ക് കഴിവും ഉണ്ട്. ഒരു സിസ്റര്‍ എന്നെ അത്ഭുതപ്പെടുത്തി. ആ അധ്യാപികയുടെ കഴിവ് പങ്കുവെച്ചാല്‍ തന്നെ ഒരു ക്ലസ്റര്‍ ധന്യമാകും. അതെ പോലെ നിരവധി പേരുണ്ട് .കണ്ടെത്തണം .
നേതൃത്വം എവിടെയും രൂപപ്പെടും .അതാണ്‌ സാമൂഹിക അനുഭവം 
  • അത് പോലെ തന്നെ ബി ആര്‍ സികള്‍ ശില്പശാലകളും സെമിനാറുകളും നടത്തി പ്രാദേശിക മുന്കൈകളെ പ്രോത്സാഹിപ്പിക്കണം 

പുതിയ അന്വേഷങ്ങള്‍ ആവശ്യപ്പെടുന്ന സംസ്കാരം വളര്‍ത്താന്‍ഒരു ഇടം  എന്ന നിലയില്‍ ക്ലസ്ടര്‍ കൂട്ടായ്മയെ മാറ്റി എടുക്കേണ്ട ചുമതല നമ്മള്‍ക്ക് ഉണ്ട് 
ജില്ലതല സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണം .ഇല്ലെങ്കില്‍ താഴെയുള്ള സ്കൂളുകള്‍ .അല്ലെങ്കില്‍ പൊതുവിദ്യാലയങ്ങള്‍ ക്ഷയിക്കരുതെന്നു  കരുതുന്നവര്‍ ഏറ്റെടുക്കണം ഈ കൂട്ടായ്മയുടെ അവസരത്തെ .
പ്രത്യാശയുടെ ഒരു വിത്ത് 
അത് നിങ്ങളുടെ പക്കലും ഉണ്ടല്ലോ 

Saturday, December 8, 2012

സര്‍ഗാത്മക പാഠശാലയും ബാലയും

Building as a Learnind Aid-KERALA .


http://www.scribd.com/doc/116005557/Building-as-a-Learnind-Aid-KERALA
പി ഡി എഫ് ഫയലുകളില്‍ പോസ്റ്റ് ചെയ്യേണ്ടിവരുന്നു. ഫോട്ടോ അപ് ലോഡ് ചെയ്യാന്‍ തടസ്സമുളളതിനാല്‍.



Wednesday, November 28, 2012

പുകയിലവിമുക്തവിദ്യാലയവും ഗണിതപഠനവും


പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സെപ്തം ഇരുപത്തിനാലിനു പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം എല്ലാ വിദ്യാലയങ്ങളും പുകയില വിമുക്തവിദ്യാലയമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം.
ഇതും ഗണിതപഠനവും തമ്മില്‍ എന്തു ബന്ധം ?
നോക്കാം.
ക്ലാസില്‍ അധ്യാപികയുടെ അവതരണം.
ഇന്ത്യയില്‍ ഓരോ നിമിഷവും പുകയിലജന്യരോഗങ്ങളാല്‍ ഒരാള്‍ വീതം മരിക്കുന്നു. 274.9 ദശലക്ഷത്തിലേറെ പേര്‍ പുകയില ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നു. വായില്‍ അര്‍ബുദം ബാധിച്ചു മരിക്കുന്നവരില്‍ 80% പേരും ഇന്ത്യാക്കാരാണ്. രാജ്യത്തെ 13 വയസ്സിനും 15 വയസ്സിനും ഇടയിലുളള 14.6 % വിദ്യാര്‍തികള്‍ പുകയില ഉപയോഗിക്കുന്നവരാണ്.

ചോദ്യം-1. ഒരു വര്‍ഷം ഇന്ത്യില്‍ പുകിയല ജന്യരോഗങ്ങളാല്‍ മരിക്കുന്നവരെത്ര വരും? ഊഹിച്ചു പറയല്‍ .ക്രിയ ചെയ്തു ഊഹവുമായി പൊരുത്തപ്പെടുത്തല്‍ .വ്യത്യസ്ത ക്രിയാരീതികള്‍ പങ്കിടല്‍
ചോദ്യം 2. ഇതൊരു സാമൂഹിക വിപത്താണെന്നു തോന്നുന്നുണ്ടോ?
നമ്മള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും.?
ചര്‍ച്ച. നിര്‍ദ്ദേശങ്ങള്‍ എസ് എം സിയില്‍ അവതരിപ്പിക്കാന്‍ തീരുമാനം. വിദ്യാര്‍ഥി പ്രതിനിധിക്കു ചുമതല.
വിദ്യാലയ സംരക്ഷണ സമിതി രൂപീകരണത്തിന്റെ അറിയിപ്പ് തയ്യാറാക്കല്‍.
പുകയിലവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തയ്യാറാക്കേണ്ട ബോര്‍ഡ് ഡിസൈന്‍ ചെയ്യല്‍

ബോര്‍ഡുകള്‍ തയ്യാറാക്കല്‍ വ്യക്തിഗതമായി ആസൂത്രണം ചെയ്യല്‍. ചാര്‍ട്ടുകളാണ്‍ നല്‍കുക.

  • വലിപ്പം ( നീളം വീതി) എത്ര വരും? പത്രത്താളില്‍ ഡമ്മി തയ്യാറാക്കല്‍.
  • വൃത്തത്തിന്റെ സ്ഥാനം കൃത്യം എവിടെ ( ഇരു വശത്തുനിന്നും ? എത്ര വലിപ്പത്തില്‍. )
  • രണ്ടു വൃത്തം . പുറംവട്ടം, അകം വട്ടം ഇവ തമ്മിലുളള ബന്ധം. അകലം.വരയ്കുന്ന രീതി.)
  • സിഗരറ്റിന്റെ മേലേ യുളള വെട്ടു വര എത്ര കോണില്‍ . ( കോണ്‍ പാലിച്ച് കൃത്യതയോടെ വരയ്ക്കല്‍)
  • താഴെയുളള എഴുത്ത്. ഒരേ വലിപ്പത്തില്‍ ഒറ്റ വരിയില്‍ വേണം. ഇരു വശത്തുനിന്നും ഒരേ അകലം. എങ്കില്‍ എത്ര വലിപ്പം വേണം.? അക്ഷരങ്ങള്‍ തമ്മിലും വാക്കുകള്‍ തമ്മിലുമുളള അകലം? 
ഗ്രൂപ്പില്‍ മെച്ചപ്പെടുത്തല്‍ 
ബോര്‍ഡു തയ്യാരാക്കല്‍ 
മികച്ച ഗണിതധാരണ പ്രതിഫലിക്കുന്ന ബോര്ഡുകള്‍ ഏതെല്ലാം? പരസ്പരവിലയിരുത്തല്‍.

ഈ യാര്‍ഡെന്നു പറഞ്ഞാല്‍ എത്രയാ ? 
അളവുകള്‍ പലവിധം 
പ്രോജക്ട് ഏറ്റെടുക്കല്‍
ഒരു സര്‍ക്കുലര്‍ പോലും പഠനപ്രവര്‍ത്തനമാക്കി മാറ്റാവുന്നതേയുളളൂ. ക്ലാസ് നിലവാരം പരിഗണിച്ച്  ആഴം കൂട്ടുകയോ കുറയ്ക്കുകയോ ആകാം.
ഇങ്ങനെ സാമൂഹിക പ്രശ്നത്തെ ഗണിതവുമായി ഇഴചേര്‍ക്കാന്‍ കഴിയും. 
ഗണിതാധ്യാപികയ്ക്കു സാമൂഹികബോധമുണ്ടെങ്കില്‍ .

Sunday, November 25, 2012

ശിലയില്‍ ബാല


വിദ്യാലയാത്തെ സര്‍വാംഗം പഠനോപകരണ മാക്കുന്നതിനുള്ള നിരവധി ആലോചനകള്‍ നാലഞ്ചു വര്‍ഷമായി കേരളത്തില്‍ നടക്കുന്നു. 
വേറിട്ട അന്വേഷങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല.
എല്ലാവരും ചുമരില്‍ പഞ്ചതന്ത്ര കഥയോ പ്രകൃതി ഭംഗി വരയ്ക്കാലോ ആണ് ബാല എന്ന് കരുതുന്നു 
ഇടുക്കി ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം ചില ഇടപെടല്‍ നടത്തി.
അതിന്റെ തുടര്‍ച്ച വേണം 
ഈ മാസം മറ്റൊരു ശില്പ ശാല സംഘടിപ്പിച്ചു 
അതിലെ ആശയങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് കുറെ സമയം വേണ്ടി വരും 
എങ്കിലും ചില സാധ്യതകള്‍ കണ്ടെത്തി 
കൊല്ലത്തെ ഗോപാലകൃഷ്ണന്‍ സാര്‍ സ്കൂലാകെ ഒന്ന് നോക്കി 
അതാ അവിടെ ഒരു മുള്ളന്‍ പന്നി !
എല്ലാവരും അങ്ങോട്ട്‌ നോക്കി .
എവിടെ 
ആ കല്ലുകള്‍ക്കിടയില്‍ ..
ആരും കാണുന്നില്ലേ?
എങ്കില്‍ ഞാന്‍ കാട്ടിത്തരാം 
അദ്ദേഹം കരിങ്കല്‍ കൂനയിലേക്ക് പോയി 
മുള്ളന്‍ പന്നിയെയും കൊണ്ട് തിരികെ വന്നു .
ആല്‍മര ച്ചോട്ടില്‍  ആ ജീവി അഭയം തേടി 
ചിത്രം നോക്കൂ.. ( ;ചിത്രം അപ് ലോഡ് ചെയ്യാന്‍ ഗൂഗിള്‍ സമ്മതിക്കുന്നില്ല .ഒരു ജി ബി കഴിഞ്ഞെന്നു !? ഇനി എന്ത് ചെയ്യും ? പണം കൊടുക്കണം ഓരോ മാസവും .അതിനു ഒരു മറു വഴി കണ്ടെത്തണമല്ലോ ..)
അങ്ങനെ ശിലകളെ വ്യത്യസ്ത രീതിയില്‍ നോക്കാനും കലാബോധ വികാസം സാധ്യമാക്കാനും ആവിഷ്കാരത്തിന്റെ നവ സാധ്യത കണ്ടെത്താനും കഴിഞ്ഞു.
ആല്‍മരവും രൂപം മാറി 
ആനയും പാമ്പും,കിളികളും ഒക്കെ സന്നിവേശിച്ചു 
മരം ഒരു പഠനകേന്ദ്രം ആയി 

Thursday, November 22, 2012

കാന്തപ്പാവകള്‍ ക്ലാസിലേക്ക്


ആനന്ദന്‍ മാഷ്‌ടെ ഒരു നിര്‍മിതി 
.കുട്ടികളോടോത്ത്തുള്ള അദ്ദേഹത്തിന്റെ നിമിഷങ്ങളില്‍ രൂപം കൊണ്ടത്‌.. 
കഥകള്‍ അവതരിപ്പിക്കാന്‍ അനുയോജ്യം 
നിര്‍മാണ രീതി ലളിതം
ചിത്രം നോക്കൂ. എങ്ങനെ നിര്‍മിക്കാമെന്നു വ്യക്തമാണോ? എങ്കില്‍ ചുവടെയുളള വിശദീകരണവുമായി ചിന്ത ഒത്തു നോക്കൂ.



കഥയിലെ കഥാപാത്രങ്ങളെ വെട്ടിയെടുക്കുക. 
വരച്ചു നിറം നല്‍കി കട്ടൗട്ട് എടുത്താല്‍ മതി.
പശ്ചാത്തല ചിത്രങ്ങളും വെട്ടിയെടുക്കുക
ചലിപ്പിക്കേണ്ട കഥാപാത്രങ്ങളുടെയും വസ്തുക്കളുടെയും ചുവട്ടില്‍ ആണി  പിടിപ്പിക്കുക.
മറിഞ്ഞു വീഴാതിരിക്കാന്‍ ഒരു കട്ടിയുളള പേപ്പര്‍ കഷണം അടിയില്‍ ഒട്ടിക്കുക
ഇനി ഒരു വലിയ കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ ഇവ വെക്കുക 
ചില മരങ്ങളും മറ്റും ഒട്ടിച്ചു വെക്കാം
രണ്ടു  ചെറിയ കാന്തങ്ങള്‍ കാര്‍ബോര്ഡ് പെട്ടിയുടെ  അടിയില്‍ പിടിക്കുക.-ഏതു കഥാപാത്രമാണോ ചലിക്കേണ്ടത് അതിന്റെ താഴെ
ഇനി പാവനാടകം തുടങ്ങാം.
ക്ലാസില്‍ അധ്യാപികയുടെ മേശപ്പുറത്ത് പാവകളി നടക്കും.
പ്രൈമറി ക്ലാസുകളില്‍ പ്രയോഗിക്കൂ.

Friday, November 16, 2012

അനുരൂപീകരണപഠനസാമഗ്രികളുടെ നിര്‍മാണം കോട്ടയം മാതൃക


കോട്ടയം ജില്ലയിലെ മൂലവട്ടം അമൃതസ്കൂള്‍ പ്രത്യേകപരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി എല്ലാ വിഷയങ്ങളിലെയും പഠനസാമഗ്രീകള്‍ അനുരൂപീകരിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു.സംസ്ഥാനത്താദ്യമായാണ് ഒരു വിദ്യാലയം ഇത്തരം പ്രവര്‍ത്തനം ഏറ്റെടുക്കുന്നത്. സ്കൂള്‍ മുഴുവനും മനസ്സര്‍പ്പിക്കുന്നു എന്നതാണിതിന്റെ സമിശേഷതമായായി ചൂണ്ടിക്കാട്ടുന്നത്.
ചിത്രരചനയില്‍ മികവുപുലര്‍ത്തുന്ന പത്തു വിദ്യാര്‍ഥികള്‍, കംമ്പ്യൂട്ടര്‍ പരിജ്ഞാനമുളള അധ്യാപകര്‍, കലാധ്യാപകന്‍, റിസോഴ്സ് അധ്യാപിക, വിഷയാധ്യാപകര്‍ എന്നിവരുടങ്ങുന്ന ടീമാണ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം വഹിക്കുന്നത്.
പ്രവര്‍ത്തനമിങ്ങനെ
  • സബ്ജക്ട് കൗണ്‍സില്‍ യോഗം
  • പാഠപുസ്തകവിശകലനം
  • ഒരോ പാഠത്തിലും നേടേണ്ട പ്രധാന ആശയങ്ങള്‍, ധാരണകള്‍ ഇവ കണ്ടെത്തല്‍
  • ശേഷി നേടുന്നതിനു സഹായകമായ പ്രധാന പഠനപ്രവര്‍ത്തനങ്ങളുടെ വിശദപരിശോധനയും പഠനസാമഗ്രികള്‍ ലിസ്റ്റ് ചെയ്യലും
  • മുന്‍ഗണന തീരുമാനിക്കല്‍
  • റിസോഴ്സ് അധ്യാപികയുമായി വിഷയാധ്യാപകര്‍ ചര്‍ച്ച നടത്തുന്നു
  • അനുരൂപീകരണ സാധ്യതകള്‍ കണ്ടെത്തുന്നു
  • വിദ്യാര്‍ഥികള്‍, കംമ്പ്യൂട്ടര്‍ പരിജ്ഞാനമുളള അധ്യാപകര്‍, കലാധ്യാപകന്‍, റിസോഴ്സ് അധ്യാപിക, വിഷയാധ്യാപകര്‍ എന്നിവര്‍ അനുരൂപീകരണരീതി സ്വാംശീകരിക്കുന്നു
  • ശനിയാഴ്ച്ച പഠനസാമഗ്രി നിര്‍മാണ ശില്പശാല
  • കംമ്പ്യൂട്ടറില്‍ തയ്യാറാക്കുന്നവ വിഷയാടിസ്ഥാനഫോള്‍ഡറില്‍ , രൂപങ്ങള്‍, ചിത്രങ്ങള്‍, മോഡലുകള്‍ എന്നിവയും തയ്യാറാക്കി

Tuesday, November 13, 2012

ഉച്ചക്കഞ്ഞി ഒരു പാഠം തന്നെ.

ലോകത്തുളള സര്‍വതിനെയും കുറിച്ചു പഠിപ്പിക്കും . വിദ്യാലയത്തിനകത്തു നടക്കുന്ന പല കാര്യങ്ങളു പഠനമൂല്യമുളളതല്ലെന്നു കരുതി അവഗണിക്കും. കുട്ടി സമൂഹ ജീവിതത്തിന്റെ സൂക്ഷ്മരൂപങ്ങള്‍ അറിയുന്നത് വിദ്യാലയത്തില്‍ നിന്നാണ്. സമൂഹത്തിന്റെ കരുതലുകള്‍ പരിഗണനകള്‍, മുന്‍ഗണനകള്‍, ജനാധിപത്യ വഴക്കങ്ങള്‍, സാമ്പത്തിക വിനിയോഗ നിയന്ത്രണങ്ങള്‍, ഭരണത്തിന്റെ ബോധ്യപ്പെടുത്തല്‍ രീതികള്‍ , സുതാര്യത ..ഇങ്ങനെ പലതും വിദ്യാലയാനുഭവങ്ങളില്‍ നിന്നും മനസ്സിലാക്കാം.
ഉദാഹരണമായി ഉച്ചക്കഞ്ഞിപ്പദ്ധതി പരിശോധിക്കാം.
സുതാര്യത
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ ഇങ്ങനെ പറയുന്നു.



  • എന്തിനാണ് ഇങ്ങനെ എഴുതി വെക്കുന്നത്?
  • ആരെ ബോധ്യപ്പെടുത്താന്‍. ?
ജനാധിപത്യ സമൂഹത്തില്‍ സാമ്പത്തിക വിനിയോഗം ,അതിന്റെ ഗുണത ഇവ ജനങ്ങള്‍ക്ക് /ഗുണഭോക്താക്കള്‍ക്ക് അറിയാന്‍ അവകാശമുണ്ട്.

  •  അറിയാനുളള അവകാശവുമായി ബന്ധിപ്പിച്ചാണോ ഇവ വിദ്യാലയത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്?. 
  • എങ്കില്‍ വിദ്യാര്‍ഥികളുമായി അതു ചര്‍ച്ച ചെയ്യേണ്ടതായിരുന്നില്ലേ? 
  • സ്കൂള്‍ പാര്‍ലമെന്റിനും എസ് എം സിക്കും ഉച്ചഭക്ഷണക്കമ്മറ്റിക്കും എന്തു റോളാണ്‍ വിദ്യാലയം നല്‍കിയത്?

ഇതേ പോലെ വേറെ ഏതെല്ലാം ബോര്‍ഡുകള്‍? എസ്‍ എസ് എ ധനലഭ്യത സംബന്ധിച്ച് വിദ്യാലയത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡ് ഒരു പഠനവ്സതുവാക്കിയോ? പഞ്ചായത്തില്‍ ഇത്തരം ഏര്‍പ്പാടുണ്ടോ? അതെ നല്ലോരു ചര്‍ച്ചയ്യക്കു വകുപ്പുണ്ട്. പക്ഷേ ജനാധിപത്യം പ്രസംഗിക്കുന്ന പല അധ്യാപകരും സാധ്യത പ്രയോജനപ്പെടുത്തുന്നില്ല.
2.
സര്‍ക്കാര്‍ തരുന്ന ഓരോ രൂപയും ലക്ഷ്യത്തിനനുയോജ്യമായ വിധം ചെലവഴിക്കുന്നതിനു ക‍ത്യമായ രീതികളും രേഖകളും ഉണ്ട്. അതു കുട്ടികള്‍ അറയണ്ടേ?


  • ഇത്രയും രേഖകള്‍ സൂക്ഷിക്കണമെന്നു നിര്‍ദ്ദേശിക്കാന്‍ കാരണമെന്താകും.? 
  • വിദ്യാലയ പ്രവര്ത്തനങ്ങള്‍ അറിയല്‍ ജനാധിപത്യ ഭരണരീതി അറിയലു കൂടിയാകുമല്ലോ? ഒപ്പം പ്രഥമാധ്യാപകരുടെ ചുമതലകളെത്രയെന്നും.

3.ഗണിതപഠനം
ഗണിതപഠനത്തിനു ഉപയോഗിക്കാവുന്ന ചിലസാധ്യതകള്‍ നോക്കൂ. ചുവടെ നല്‍കിയിട്ടുളള മാനദണ്ഡ പ്രകാരം നിങ്ങളുടെ  വിദ്യാലയത്തില്‍ ഒരു മാസത്തെ ചിലവെത്ര വരും?




4.തൊഴിലും കൂലിയും.
സര്‍ക്കാര്‍ എന്തിനാണ് കൂലി നിശ്ചയിച്ചു നല്‍കുന്നത്.? ദേശീയ തൊഴിലുറപ്പുു പദ്ധതി പ്രകാരം കൂലി എത്രയാണ്. എപ്പോഴൊക്കെയാണ് കൂലി വര്‍ദ്ധിപ്പിക്കുന്നത്. തൊഴിലാളികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുന്നു. പാചകത്തോഴിലാളികള്‍ക്കു സംഘടനയുണ്ടോ? എന്തിനാണ് സംഘടനകള്‍? അവര്‍ക്കു പെന്‍ഷന്‍ ഉണ്ടോ? എന്തിനാണ് പെന്‍ഷന്‍? പഞ്ചായത്ത് ആര്‍ക്കെല്ലാം പെന്ഞഷന്‍ നല്‍കുന്നുണ്ട്?
5.ഉച്ചഭക്ഷണവും പോഷകാഹാരവും
വിദ്യാഭ്യാസവകുപ്പിന്റെ സര്‍ക്കുലറിലെ പ്രസക്തഭാഗം നോക്കൂ. ഇത് ഫോട്ടോ കോപ്പിയെടുത്ത് പോഷകാഹാരത്തെക്കുറിച്ചു പഠിപ്പിക്കുമ്പോള്‍ ഉപയോഗിക്കാമല്ലോ? 



6.നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ എന്തു സംഭവിക്കും?
കുട്ടികളോടു ചോദിച്ചിട്ടുണ്ടോ?  നിയമങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ച ചെയ്യാം.
7. ഉച്ചഭക്ഷണപരിപാടിയുടെ ചരിത്രം


  • 1984- ഉച്ചക്കഞ്ഞിപദ്ധതിക്ക് തുടക്കം കുറിച്ചു.
    മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരപ്രദേശങ്ങളിലെയും ആദിവാസികളുടെ മലയോരപ്രദേശങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട 535 ലോവര്‍ പ്രൈമറി സ്കൂളുകളിലായിരുന്നു ആദ്യം ഉച്ചക്കഞ്ഞിപദ്ധതി നടപ്പിലാക്കിയത്.
  • 1985 എല്ലാ എല്‍ പി സ്കൂളുകളിലേക്കും വ്യാപിപ്പിച്ചു.
  • 1987 -88 സര്‍ക്കാര്‍ സംസ്ഥാനത്തെ എല്ലാ യു.പി. സ്കൂളുകളെയും കൂടി ഉച്ചക്കഞ്ഞിപദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഏകദേശം 40 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിനെ പ്രയോജനം ലഭിച്ചത്.
  • 2007-08 എട്ടാം ക്ലാസിലേക്കും ബാധകമാക്കി.
  • 1995 ആഗസ്റ്റ് 15 നാണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതി ഏറ്റെടുത്തത്. ഇപ്പോള്‍ കേന്ദ്രാവിഷ്കൃതപദ്ധയാണ്.

    ദേശീയാസൂത്രണകമ്മീഷന്‍ സ്കൂള്‍ ഉച്ചഭക്ഷണപരിപാടിയുടെ പെര്‍ഫോമന്‍സ് ഇവാലുവേഷന്‍ റിപ്പോറ്‍ട്ടില്‍ വിവിധസംസാഥാനങ്ങളിലെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ച വര്‍ഷം സൂചിപ്പിക്കുന്നുണ്ട്. അതിലെ വിവരങ്ങള്‍ നോക്കൂ.


State
Year
Details

Tamil Nadu

1923

Started in Madras City by Madras Municipal Corporation & extended to full State in 1982

West Bengal

1928

Started in Calcutta city by Keshav Academy of Calcutta as compulsory Mid-day Tiffin on payment basis at the rate of four annas per child per month.

Maharashtra

1942

Started free mid day meal in Bombay. It was launched in 1995-96 as a centrally sponsored scheme.

Karnataka

1946

Started in Bangalore city to provide cooked rice and yoghurt. There was provision of giving 3 kg of rice/wheat per month /per child who had 80% or more attendance in 1995. Cooked meal was started in 7 north eastern districts during 2002-03.

Uttar Pradesh

1953

It introduced a scheme on voluntary basis to give boiled gram, ground- nut, puffed rice and seasonal fruits.

Kerala

1960

Scheme had been funded by CARE (Cooperate American Relief Everywhere) under US Assistance during the period 1960-1983 (in a pilot manner).

Bihar

1995

Started with dry ration of 3 kg/per student/per month and started providing cooked meal in 30 blocks of 10 districts in 2003-04

Andhra Pradesh

1995

There was provision of giving 3 kg of rice/wheat per month per child with 80% or more attendance in school.

Madhya Pradesh

1995

Initially dry rations or Dalia was provided. Rajasthan -1995 -Students of Government Primary schools were provided wheat at the rate of 3 kg/ per student /per month

Arunachal Pradesh

1995

Initially only dry ration was provided in five districts of the state, extended to all schools since 2004.

Punjab

1995

Students of Government Primary schools were provided wheat at the rate of 3 kg per student/ per month and switched over to cooked meal in one block of every district in 2002-03.

Haryana

1995

Initially implemented in 17 blocks of 6 districts & extended to 44 blocks where female literacy rate was lower than the national level in 1996-97.

Himachal Pradesh

1995

Initially dry ration was provided

Jammu &Kashmir -

1995

Initially dry ration was provided

Meghalaya

1995

-Started with dry ration of 3 kg per student /per month.

Jharkhand

2003

It was taken up on a pilot basis in 3140 government primary schools in 19 districts initially


പല സംസ്ഥാനങ്ങളും വൈകി. കുട്ടികളോടുളള അവരുടെ സമീപനം വിശകലനം ചെയ്യാം 

8.മറ്റു രാജ്യങ്ങളില്‍ എങ്ങനെ ?
............................................................................................................അമേരിക്കയില്‍ നിന്നും ശ്രീ മനോജ് ഇങ്ങനെ എഴുതി
"ഇനി എനിക്ക് ചൂണ്ടി കാട്ടുവാനുള്ളത് അമേരിക്കയിൽ നടക്കുന്ന ഉച്ച ഭക്ഷണ വിതരണത്തെ കുറിച്ചാണു. സ്കൂൾ ക്യാന്റീനിൽ നിന്ന് “അർഹരായ” കുട്ടികൾക്ക് സൌജന്യമായി ഭക്ഷണം നൽകുന്നു. ഇനി അല്ല്ലാത്തവർക്ക് പണം നൽകി ആഹാരം വാങ്ങാം. സൌജന്യമായി കിട്ടിയവരും പണം നൽകി വാങ്ങിയവരും വീട്ടിൽ നിന്ന് കൊണ്ടു വരുന്നവരും ഒരുമിച്ചിരുന്ന് ഒരേ ഹോളിൽ ഇരുന്ന് കഴിക്കുന്നു!

സ്കൂളിലെ ഭക്ഷണം ആരോഗ്യപരമായ ഒന്നല്ല എന്ന് കണ്ട് പ്രഥമ വനിത മിച്ചേൽ ഒബാമ (നമ്മുടെ നാട്ടിലെ ഭാഷയിൽ പറഞ്ഞാൽ സ്ത്രീ-കുട്ടി ആരോഗ്യ ക്ഷേമ മന്ത്രിയാണവർ) നേരിട്ട് ഇടപ്പെട്ട് പോഷകമൂല്യമുള്ള ആഹാരം ലഭ്യമാക്കുവാനുള്ള ശക്തമായ നടപടികൾ എടുത്തു. സ്കൂളുകളിൽ നിന്ന് കോളകൾ പിൻ‌വലിപ്പിച്ച് പകരം വെള്ളം ഏർപ്പെടുത്തി.

വമ്പൻ കമ്പനികൾക്ക് സബ്സിഡി കൊടുക്കുവാൻ മടിയില്ലാത്ത നമ്മുടെ നാട്ടിലെ ഭരണവർഗ്ഗത്തിനു പക്ഷേ സ്കൂൾ കുട്ടികൾക്ക് പോഷകം ഉള്ള ഭക്ഷണത്തിനു സബ്സിഡി നൽകുവാൻ മനസ്സില്ല്ല!!

എന്റെ സ്കൂൾ ഡിസ്ട്രിക്ക്റ്റിലെ “ഉച്ച കഞ്ഞിയെ” പറ്റി അറിയുവാൻ താലപര്യമുണ്ടെങ്കിൽ ഈ ലിങ്ക് നോക്കുക http://www.shaker.org/lunch.aspx

അമേരിക്കൻ ഗവണ്മെന്റ് നടപ്പിലാക്കുന്ന പുതിയ ഉച്ച ഭക്ഷണത്തെ പറ്റി കൂടുതൽ അറിയുവാൻhttp://www.fns.usda.gov/cnd/lunch/

സൌജന്യ ഭക്ഷണത്തിനു അർഹരായവരെ തെരഞ്ഞെടുക്കുന്നതിനെ പറ്റിയുള്ള മാനദണ്ഡം അറിയുവാൻ http://www.fns.usda.gov/cnd/Governance/notices/iegs/IEGs.htm

ഇത് പോലെയുള്ള ഭരണകർത്താക്കൾ നമുക്കും ലഭിച്ചിരുന്നുവെങ്കിൽ "
..........................................................................................................................................................................................
വിവിധരാജ്യങ്ങളിലെ സ്കൂള്‍ ഭക്ഷണരീതിയെക്കുറിച്ച് ബി ബി സി വാര്‍ത്ത വായിക്കൂ.
വിക്കിപീഡിയയില്‍ കൊടുത്തിട്ടളളത് വായിക്കാന്‍

School meal







History of mid day meal scheme 
One of the pioneers of the scheme is the city of Madras that started providing cooked meals to children in corporation schools in the city in 1923. The programme was introduced on a large scale in the 1960s under the Chief Ministership of K. Kamaraj
There is an interesting story about how K. Kamaraj got the idea of a noon meal scheme. He saw a few boys busy with their cows and goats. He asked one small boy, "What are you doing with these cows? Why didn't you go to school?" The boy immediately answered, "If I go to school, will you give me food to eat? I can learn only if I eat." The boy's retort sparked the entire process into establishing the midday meal programme.
The first major thrust came in 1982 when the Chief Minister of Tamil Nadu, Dr. M. G. Ramachandran, decided to universalize the scheme for all children up to class 10. Tamil Nadu’s midday meal programme is among the best known in the country. Less known, but equally interesting is the history of Pondicherry, which started universal school feeding as early as 1930s.



അവലംബം.
1.