Pages

Wednesday, August 6, 2025

മാനത്ത് പട്ടം ആസൂത്രണക്കുറിപ്പ് 8

ക്ലാസ് : ഒന്ന്

യൂണിറ്റ് : 3

പാഠത്തിൻ്റെ പേര്  : മാനത്ത് പട്ടം 

ടീച്ചറുടെ പേര് :  റിഷാദ് എസ് എം 

തെരൂർ മാപ്പിള എൽ പി സ്കൂൾ 

എടയന്നൂർ, മട്ടന്നൂർ, കണ്ണൂർ 

കുട്ടികളുടെ എണ്ണം  :.......

ഹാജരായവർ : .......

തീയതി : ……………………./ 2025

പിരീഡ് ഒന്ന്

പ്രവർത്തനം 1 - സംയുക്ത ഡയറി, വായനപാഠം, ക്ലാസ് എഡിറ്റിംഗ് 

പഠനലക്ഷ്യങ്ങൾ :   

  1. കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു .

  2. തൻ്റെ അനുഭവങ്ങളും ചിന്തകളും ആശയങ്ങളും പരിചിത അക്ഷരങ്ങൾ ഉപയോഗിച്ച് ലളിതമായ വാക്യങ്ങളിൽ എഴുതി പ്രകടിപ്പിക്കുന്നതിനുള്ള കഴിവ് നേടുന്നു .

  3. അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവസന്ദർഭങ്ങളിൽ മെച്ചപ്പെടുത്തുന്നതിനും കഴിയുന്നു.

  4. പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു

  5. അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദര്‍ഭങ്ങളില്‍ തെളിവെടുത്ത് എഴുതുന്നതിനും ഒറ്റയ്കും കൂട്ടായും മുതിര്‍ന്നവരുടെ സഹായത്തോടെയും രചനകള്‍ താരതമ്യം ചെയ്ത് തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നതിനും കഴിയുന്നു.

പ്രതീക്ഷിത സമയം - 40  മിനുട്ട്

കരുതേണ്ട സാമഗ്രികൾ - കഥാപുസ്തകങ്ങൾ , വായനപാഠങ്ങൾ ,

പ്രക്രിയാവിശദാംശങ്ങൾ

സംയുക്ത ഡയറി പങ്കിടൽ 10 മിനുട്ട്

വായനപാഠം വായിക്കൽ 5+5 മിനുട്ട്

പഠനക്കൂട്ടത്തിന് എഴുതാന്‍ നല്‍കിയ പ്രവര്‍ത്തനത്തിന്റെ ഉല്പന്നം ഓരോ ഗ്രൂപ്പും പങ്കിടുന്നു. എല്ലാവരുടെയും ആശയം സ്വീകരിച്ച് ടീച്ചര്‍ വായനപാഠം വിപുലീകരിക്കുന്നു.

പൂവ്

വലിയ പൂവ്

ചെടിയില്‍ വലിയ പൂവ്

ചെടിയില്‍ ചുവന്ന വലിയ പൂവ്

ചെടിയില്‍ ചുവന്ന നിറമുള്ള വലിയ പൂവ്

ചെടിയില്‍ ചുവന്ന നിറമുള്ള വലിയ മണമുള്ള പൂവ്

ചിത്രകഥാരൂപത്തിലുള്ള വായനപാഠം ഓരോ ഫ്രെയിം ഓരോ പഠനക്കൂട്ടം വായിക്കുന്നു. സവിശേഷ സഹായസമയത്ത് പിന്തുണരചന നടത്തിയവര്‍ ഒന്നാം ഫ്രെയിമിന് എഴുതിയ വാക്യങ്ങള്‍ വായിക്കുന്നു

വായനക്കൂടാരത്തിലെ പുസ്തകവായന 5 മിനുട്ട്

  • വായനച്ചാർട്ടിൽ രേഖപ്പെടുത്തലുകൾ നടത്തുന്നു

  • കഥാവേളയിൽ ഇതുവരെ കഥ അവതരിപ്പിക്കാത്തവർക്ക് അവസരം .

  • കഥാവേല പങ്കാളിത്ത ചാർട്ടിൽ അവരുടെ പേര് ചേർക്കുന്നു .

ക്ലാസ് എഡിറ്റിംഗ് 15 മിനുട്ട്

പ്രക്രിയാവിശദാംശങ്ങൾ:

ഒരോ പഠനക്കൂട്ടത്തില്‍ നിന്നും ഓരോ ആള്‍ വീതം വന്ന് വാക്യത്തിലെ ഒരു വാക്ക് വീതം എഴുതുന്നുയ അടുത്ത പഠനക്കൂട്ടത്തിലെ പ്രതിനിധി വന്ന് വാക്യം പൂര്‍ണമാക്കുന്നു. ടീച്ചര്‍ വാക്യം പറയണം.

  1. നൂല് ………..

  2. ………..കുരുങ്ങി

  3. ………... കുരുങ്ങി

  4. മേലാകെ ……..

  5. മോ..മോ …..

  6. …….. മോങ്ങി

എല്ലാ വാക്യങ്ങളും എഴുതിക്കഴിഞ്ഞാല്‍ ഓരോ വാക്യവും എഡിറ്റ് ചെയ്യണം. ഓരോ പഠനക്കൂട്ടമായി വന്ന് എ‍‍ഡിറ്റ് ചെയ്യുകയാണ് വേണ്ടത്. ഒരു വാക്യം ഒരു പഠനക്കൂട്ടം.

നിർദ്ദേശങ്ങൾ കുട്ടികളെക്കൊണ്ട് പറയിക്കണം.

  1. വാക്കകലം പാലിച്ചോ ?

  2. അക്ഷരങ്ങൾ വിട്ടു പോയോ ?

  3. ചിഹ്നങ്ങൾ വിട്ടു പോയോ ?

  4. അക്ഷരം മാറിപ്പോയോ ?

  5. ചിഹ്നം മാറിപ്പോയോ ?

  6. ഏതെങ്കിലും അക്ഷരം തിരുത്തി എഴുതേണ്ടതുണ്ടോ ?   

മുൻദിവസങ്ങളിൽ ഹാജരാകാത്ത  കുട്ടികൾക്ക് വായിക്കാന്‍ അവസരം. അവരുടെ കുഞ്ഞെഴുത്ത് പൂര്‍ത്തിയാക്കാന്‍ പഠനക്കൂട്ടത്തെ ചുമതലപ്പെടുത്തല്‍

വിലയിരുത്തൽ :

  • സംയുക്ത ഡയറി എഴുതിയ കുട്ടികളിൽ ആരൊക്കെയാണ് വാക്കകലത്തിൽ ഇനിയും ശ്രദ്ധിക്കാത്തവർ ?

  • എന്ത് പിന്തുണയാണ് അവർക്ക് ഇനി വേണ്ടത് ?

  • എഡിറ്റിംഗ് ബോധത്തോടെ സ്വന്തം പ്രവർത്തനപുസ്തകത്തിലെ രേഖപ്പെടുത്തൽ പരിശോധിക്കാൻ നിർദ്ദേശിച്ചപ്പോൾ മെച്ചപ്പെടുത്തിയവരെല്ലാം?

 പിരീഡ് 2

പ്രവര്‍ത്തനം - പട്ടത്തെ കണ്ടപ്പോള്‍, അരങ്ങ്  (റീഡേഴ്സ് തിയറ്റര്‍)

പഠനലക്ഷ്യങ്ങള്‍ 

  1. കേട്ടതോ വായിച്ചതോ ആയ കഥകളിലെ കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ സഹപാഠികളുമായി ചേർന്ന് റോൾപ്ലേയിലൂടെ സദസ്സിനു മുമ്പാകെ അവതരിപ്പിക്കുന്നു.

  2. തീമിനെ അടിസ്ഥാനമാക്കി വിവിധ സന്ദർഭങ്ങളും സംഭവങ്ങളും സംഘം ചേർന്ന് ആസൂത്രണം നടത്തി ചമഞ്ഞുകളി, പാവനാടകം, മൈമിംഗ്  തുടങ്ങിയവയിലൂടെ ആവിഷ്കരിക്കുന്നു.

പ്രതീക്ഷിത സമയം - 30 മിനുട്ട്

കരുതേണ്ട സാമഗ്രികള്‍- പട്ടം, തത്ത, കാക്ക, ആന, പട്ടി എന്നിവയുടെ കട്ടൗട്ട് പിടിപ്പിച്ച കടലാസ് തൊപ്പി.

പ്രക്രിയാവിശദാംശങ്ങള്‍-

ഘട്ടം ഒന്ന്- 5 മിനുട്ട്

  • ആറ് പേര് വീതമുള്ള ഗ്രൂപ്പുകളാക്കുന്നു. ഓരോ ഗ്രൂപ്പിലും കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരും അവരെ സഹായിക്കാന്‍ കഴിയുന്നവരും ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നു. നിര്‍ദേശങ്ങള്‍ നല്‍കുന്നു. ( ടീച്ചര്‍ക്കും ഒരു റോള്‍ എടുക്കാം)

  1. പട്ടിയും പട്ടവും എന്ന കഥ അഭിനയസാധ്യത പ്രയോജനപ്പെടുത്തി അവതരിപ്പിക്കണം

  2. പട്ടം, തത്ത, കാക്ക, ആന, പട്ടി എന്നീ കഥാപാത്രങ്ങള്‍, ഒരാൾക്ക് അവതാരക ആകാം.

  3. സംഭാഷണം എഴുതണം. പുസ്തകത്തിലും കുഞ്ഞെഴുത്തിലും ഉള്ളത് അതേപോലെയാകാം. കൂട്ടിച്ചേര്‍ക്കുകയുമാകാം. ഉദാ ആനേ നീ കണ്ടോ? അതാ ചേലുള്ള പട്ടം.

  4. ഗ്രൂപ്പുകളുടെ അവതരണത്തിനായി അവർക്ക് സചിത്രപ്രവർത്തന പുസ്തകത്തിൽ എഴുതിയത് വായിക്കാം.

ഘട്ടം രണ്ട് 10 മിനുട്ട്

  • ഗ്രൂപ്പില്‍ ചുമതല വിഭജിക്കല്‍

  • ഓരോരുത്തരും വായിക്കേണ്ടത്, അവതാരക പറയേണ്ടത് ഇവ തീരുമാനിക്കല്‍

  • വായിക്കുമ്പോള്‍ നല്‍കേണ്ട ഭാവം, ആംഗ്യം ഇവ എന്തായിരിക്കണം? ചര്‍ച്ച

  • കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരെ പരിശീലിപ്പിക്കല്‍

  • റിഹേഴ്സല്‍

ഘട്ടം മൂന്ന് 10 മിനുട്ട്

  • അവതരണം

ഘട്ടം നാല് 5 മിനുട്ട്

  • വിലയിരുത്തല്‍

  • അവതരണം കഴിഞ്ഞാൽ പരസ്പര വിലയിരുത്തൽ നടത്തിക്കണം.

  • അതിനായി സൂചകങ്ങൾ പങ്കാളിത്ത രീതിയിൽ വികസിപ്പിക്കണം

പ്രതീക്ഷിത ഉല്പന്നംവീഡിയോ

വിലയിരുത്തൽ

  • കഥാരംഗങ്ങള്‍ അഭിനയ സാധ്യത പ്രയോജനപ്പെടുത്തി അവതരിപ്പിക്കാനുളള കഴിവ് എല്ലാവരും നേടിയോ?

  • എത്രപേർക്കാണ് കൂടുതല്‍ അവസരം വേണ്ടി വരുന്നത്?

  • അവതരണത്തിനു മുമ്പ് സഹവർത്തിത വായനയും റിഹേഴ്സലും നടത്തിയോ?

  • കുട്ടികൾ പരസ്പരം വിലയിരുത്തി പറഞ്ഞ കാര്യങ്ങള്‍ എന്തെല്ലാം?

  • വായനയെ സ്വയം വിലയിരുത്തി ആരെങ്കിലും സംസാരിച്ചോ

 പിരീഡ് 3

പ്രവർത്തനം - കഥ പറയാം ( പട്ടവും പട്ടിയും)

പഠനലക്ഷ്യങ്ങൾ.  

  1. കഥാ വേളകളിൽ ചെറു സദസിനു മുൻപിൽ കഥ ഭാവാത്മകമായി പറയുന്നു.

  2. കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയച്ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു.

  3. സചിത്ര പുസ്തകങ്ങൾ വായിച്ച് കഥ മറ്റുള്ളവരുമായി പങ്കിടുന്നു.

പ്രതീക്ഷിത സമയം - 35 മിനുട്ട്

കരുതേണ്ട സാമഗ്രികള്‍

പ്രക്രിയാവിശദാംശങ്ങൾ ‍-

  • കുട്ടികളെ ഗ്രൂപ്പുകളാക്കുന്നു

  • ഓരോ ഗ്രൂപ്പും സചിത്രപ്രവർത്തനപുസ്തകത്തിലെ ചിത്രങ്ങളും കുറിപ്പുകളും നോക്കണം

  • ഓരോരുത്തരും ഓരോ പേജിലെ ഉള്ളടക്കമാണ് പറയേണ്ടത്. ( വായിക്കുകയല്ല)

  • ഭാവാത്മകമായി പറയണം.

  • ഒരാൾ പറഞ്ഞതിന്റെ തുടർച്ചയാണ് അടുത്തയാള്‍  പറയേണ്ടത്.

  • പുസ്തകത്തിലെഴുതിയത് അതേ പോലെ പറയുകയല്ല വേണ്ടത്. ആ ആശയം വരണമെന്നു മാത്രം. കൂട്ടിച്ചേർക്കലുകളുമാകാം

  • കഥ പറച്ചില്‍ എങ്ങനെയാകണം എന്നത് ഗ്രൂപ്പിന് തീരുമാനിക്കാം

  • റിഹേഴ്സലിന് അവസരം നല്കാം.

  • ഓരോ ഗ്രൂപ്പിനും അഞ്ച് മിനിറ്റ് അനുവദിക്കാം

അവതരണം റിക്കാർഡ് ചെയ്യണം

  • പരസ്പര വിലയിരുത്തലിനും അവസരം നല്കണം.

വിലയിരുത്തൽ

  • ആശയച്ചോർച്ചയില്ലാതെ തുടർച്ചയായി കഥ പറയാന്‍ എല്ലാ ഗ്രൂപ്പുകള്‍ക്കും കഴിഞ്ഞുവോ?

  • സ്വന്തം ഭാഷയില്‍ ആശയം പങ്കിടാന്‍ കഴിവുളളവരാരെല്ലാം?

  • കഥയുടെ ഭാവം അവതരണത്തില്‍ പ്രതിഫലിപ്പിച്ച ഗ്രൂപ്പുകള്‍ ഏതെല്ലാം?

  • അടുത്തതവണ ഇത്തരം പ്രവര്‍ത്തനം വന്നാല്‍ മെച്ചപ്പെട്ട രീതിയില്‍ അവതരിപ്പിക്കുന്നതിന് എന്തു നിര്‍ദേശമാണ് കുട്ടികള്‍ പറഞ്ഞത്

 പിരീഡ് 4

പ്രവര്‍ത്തനം- പുതുകളികള്‍ (ആവോ മീനോ പോലെ) പരിസരപഠനം/കായികം

രൂപീകരിക്കേണ്ട ആശയങ്ങള്‍

  • പലതരം കളികള്‍ നാട്ടിലുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പറ്റിയ കളികളുണ്ട്. എല്ലാവരും കളികള്‍ ഇഷ്ടപ്പെടുന്നു.

  • "കളികളുടെ ഭാഗമാണ് തോല്‍വിയും ജയവും.

പഠനലക്ഷ്യങ്ങള്‍

  1. നാട്ടിലുളള കളികളെക്കുറിച്ച് അന്വേഷിച്ചറിയുന്നു. പരിചിതമായ കളികളുടെ പ്രത്യേകതകള്‍ പറയുന്നു.

  2. പല പ്രായക്കാര്‍ ഏര്‍പ്പെടുന്ന കളികള്‍ക്ക് ഉദാഹരണങ്ങള്‍ കണ്ടെത്തുന്നു.

  3. കളികളില്‍ പങ്കെടുത്ത എല്ലാവരുമായി സൗഹൃദം തുടര്‍ന്നും നിലനിറുത്താന്‍ കഴിയുന്നു.

  4. കളികള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നതിന് ആവശ്യമായ നിയമങ്ങളും മാനദണ്ഡങ്ങളും കൂട്ടായി വികസിപ്പിക്കുന്നതിനും പാലിക്കുന്നതിനും  കഴിയുന്നു.

പ്രക്രിയാശേഷികള്‍

  • കളികളെ പലരീതിയില്‍ തരംതിരിക്കുന്നു.

  • സാമൂഹിക നൈപുണികള്‍

മനോഭാവം, മൂല്യങ്ങള്‍

  • "സഹകരണമനോഭാവം.

  • കൂട്ടായ്മയ്കു വേണ്ടി നിലകൊള്ളാനുളള സന്നദ്ധത

പ്രതീക്ഷിത സമയം - 35 മിനുട്ട്

കരുതേണ്ട സാമഗ്രികള്‍- കുട്ടികള്‍ കരുതുന്ന വസ്തുക്കള്‍

പ്രക്രിയാവിശദാംശങ്ങള്‍-

  • കുട്ടികള്‍ക്കറിയാവുന്ന കളികളുടെ പേര് പറയിക്കുന്നു. ടീച്ചര്‍ ബോര്‍ഡില്‍ അതെല്ലാം രേഖപ്പെടുത്തണം. കളി എപ്രകാരമാണ് നടത്തുക? ഓരോ കളിയും നടത്തുന്ന വിധം കുട്ടികളെക്കൊണ്ട് വിശദീകരിപ്പിക്കുന്നു. (ആശയക്രമീകരണം പാലിച്ച് ഭാഷണം). കുട്ടികള്‍ പറഞ്ഞ കളികളുമായി ബന്ധപ്പെട്ട പാട്ടുകളുണ്ടോ? അവതരിപ്പിക്കാന്‍ അവസരം

  • ഏതെങ്കിലും മൂന്നോ നാലോ കളികള്‍ ക്ലാസില്‍ നടത്തണം. കളികള്‍ തെരഞ്ഞെടുക്കാന്‍ കുട്ടികള്‍ക്ക് അവസരം. സംഘമായി ആലോചിച്ച് കളികള്‍ നടത്താനുളള നിര്‍ദേശങ്ങള്‍ നല്‍കാന്‍ കുട്ടികളെ ചുമതലപ്പെടുത്തുന്നു

  • എന്തെല്ലാം നിര്‍ദേശങ്ങള്‍ എന്ന് സംഘത്തില്‍ തീരുമാനിക്കട്ടെ

  • തുടര്‍ന്ന് ക്ലാസില്‍ കളി നടത്തല്‍.

  • ചര്‍ച്ചയിലൂടെ എത്തിച്ചേരേണ്ട നിഗമനം-ഓരോ കളിക്കും അതിന്റേതായ രീതികളുണ്ട്. അതിനാല്‍ കളികള്‍ തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു.

പ്രതീക്ഷിത ഉല്പന്നം

കളികള്‍ ലിസ്റ്റ്

കളിനടത്തിയതിന്റെ വീഡിയോ

വിലയിരുത്തല്‍

  • കളികളെക്കുറിച്ച് പറയാന്‍ എത്രപേര്‍ക്ക് അവസരം കിട്ടി?

  • കുട്ടികളുടെ അഭിപ്രായത്തെ മാനിക്കുന്നതിന് കളിനടത്തിപ്പിന്റെ ചുമതല നല്‍കിയത് എത്രമാത്രം കഴിഞ്ഞു?

വായനപാഠം

(ന്ന, ത്ത, ട്ട. ച്ച, ങ്ങ , ണ്ട എന്നീ കൂട്ടക്ഷരങ്ങള്‍ക്കും ല്‍, , യ എന്നീ അക്ഷരങ്ങള്‍ക്കും ഏ, , , , , , , ഏ എന്നീ സ്വരങ്ങളുടെ ചിഹ്നങ്ങള്‍ക്കും പുനരനുഭവം ലഭിക്കുന്ന ഒന്നാം വായനപാഠം പഠനക്കൂട്ടങ്ങളില്‍ സഹവര്‍ത്തിത വായന നടത്തുന്നു)

1

2

3

നൂല് പൊട്ടി

പട്ടം വീണു

മരത്തില്‍ തങ്ങി

പട്ടം ആടി

തത്ത കണ്ടു

നൂലില്‍ കൊത്തി

പുഴയില്‍ വീഴുമോ

പുഴയില്‍ മുങ്ങുമോ

ആന പേടിച്ചു

കാക്ക പേടിച്ചു

കുരുവി പേടിച്ചു

തേനീച്ച:

അങ്ങകലെ കാട്ടില്‍ നിന്ന്

പാറി വന്നതാണ് ഞാന്‍

രുചിയുള്ള തേന്‍ തേടി

പാറി വന്നതാണ് ഞാന്‍

അഴകുള്ള പൂവേ കൊച്ചുപൂവേ

മണമുള്ള പൂവേ കൊച്ചുപൂവേ

പൂവ്:

………… …………. നിന്ന്

പാറി വന്ന കൊച്ചുതേനീച്ചേ

തേന്‍ തരാമേ …………….

രുചിയുള്ള തേന്‍ തരാമേ

അനുബന്ധം

മുന്‍ ആസൂത്രണക്കുറിപ്പുകള്‍ക്ക് ക്ലിക് ചെയ്യുക 

 വായനപാഠങ്ങള്‍

 അക്ഷരഘടന

  • മാനത്ത് പട്ടം അക്ഷരങ്ങള്‍

  •  

    No comments:

    Post a Comment

    പ്രതികരിച്ചതിനു നന്ദി