ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, July 29, 2025

മാനത്ത് പട്ടം ആസൂത്രണക്കുറിപ്പ് 3


ക്ലാസ് : ഒന്ന്

യൂണിറ്റ് : 3

പാഠത്തിൻ്റെ പേര്  : മാനത്ത് പട്ടം 

ടീച്ചറുടെ പേര് വനജ .പി

കാടാച്ചിറ എൽ പി സ്കൂൾ

കണ്ണൂർ സൗത്ത് ഉപജ

കുട്ടികളുടെ എണ്ണം  :.......

ഹാജരായവർ : .......

തീയതി : ……………………./ 2025

പിരീഡ് ഒന്ന്

പ്രവർത്തനം 1 - സംയുക്ത ഡയറി , കഥാവേള , വായനക്കൂടാരം . വായനപാഠം , ക്ലാസ് എഡിറ്റിംഗ് 

പഠനലക്ഷ്യങ്ങൾ :   

  1. കഥാവേളകളിൽ ചെറു സദസ്സിനു മുമ്പാകെ കഥ ഭാവാത്മകമായി പറയുന്നു .

  2. കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയച്ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു .

  3. കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു .

  4. തൻ്റെ അനുഭവങ്ങളും ചിന്തകളും ആശയങ്ങളും പരിചിത അക്ഷരങ്ങൾ ഉപയോഗിച്ച് ലളിതമായ വാക്യങ്ങളിൽ എഴുതി പ്രകടിപ്പിക്കുന്നതിനുള്ള കഴിവ് നേടുന്നു .

അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവസന്ദർശകങ്ങളിൽ മെച്ചപ്പെടുത്തുന്നതിനും കഴിയുന്നു .

പ്രതീക്ഷിത സമയം - 40  മിനുട്ട്

കരുതേണ്ട സാമഗ്രികൾ - കഥാപുസ്തകങ്ങൾ , വായനപാഠങ്ങൾ ,

പ്രകൃതിവിശദാംശങ്ങൾ

സംയുക്ത ഡയറി പങ്കിടൽ 10 മിനുട്ട്

  1. ടീച്ചർ എഴുതിയ ഡയറി വായിക്കുന്നു . ചിത്രവും കാണിക്കുന്നു

  2. ക്രമനമ്പർ പ്രകാരം മുൻദിവസങ്ങളിൽ വായിച്ചവരുടെ തുടർച്ചയായി വരുന്ന മൂന്നുപേരുടെ സംയുക്ത ഡയറി വാങ്ങി ടീച്ചർ വായിക്കുന്നു . അവർ വരച്ച ചിത്രങ്ങൾ എല്ലാവരെയും കാണിക്കുന്നു

  3. ഡയറിയിലെ സവിശേഷതകൾ ചൂണ്ടിക്കാട്ടി അഭിനന്ദിക്കുന്നു . ആ സവിശേഷതകൾ ഗുണാത്മകമായി ക്ലാസ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കിടുന്നു

  4. സംയുക്ത എഴുതിയവരെല്ലാം ?

  5. എഴുതാൻ പറ്റാതെ പോയവർ ആരെല്ലാം ? ( അവരുടെ പേര് വെക്കുന്നു . കാരണം അനേഷിക്കുന്നു )

ഡയറി എഴുതാതെ വന്നവർക്ക്

  • പ്രത്യേക സമയത്ത് മൂന്നാം ക്ലാസിലെ കുട്ടികളുടെ സഹായത്തോടെ

  • കൂടുതൽപിന്തുണ വേണ്ട കുട്ടികൾക്ക് ടീച്ചർ രചനാസഹായം പറയുന്നു

ഹാജരായ എല്ലാ കുട്ടികളും ഡയറി എഴുതി എന്ന് ഉറപ്പാക്കൽ .

അക്ഷരബോധ്യചാർട്ടിലേക്ക്

  • അക്ഷരബോധ്യചാർട്ടിൽ മൂന്ന് കുട്ടികളുടെ ഡയറി വിശകലനം ചെയ്ത് സഹായമില്ലാതെ എഴുതിയത് ( പെൻസിൽ വച്ച് എഴുതിയത്) അക്ഷരങ്ങൾ രേഖപ്പെടുത്തുന്നു

  • മറ്റുള്ളവരുടെ ഡയറിക്കുറിപ്പുകൾ ഉച്ചനേരം വായിച്ച് അംഗീകാരമുദ്ര നൽകൽ . ശ്രദ്ധേയമായ കാര്യങ്ങൾ വക്കുന്നു

വായനപാഠം വായിക്കൽ 5+5 മിനുട്ട്

  • ഒന്നാം ദിവസം നൽകിയ രണ്ട് വായനപാഠങ്ങൾ പഠനക്കൂട്ടങ്ങളിൽ വായിക്കൽ

  • ഒരാൾ ഒരു വരി വീതം ഓരോ പഠനക്കൂട്ടത്തിൽ നിന്നും പൊതുവായി വായിക്കൽ

  • ഇന്നലെ ഹാജരാകാത്ത കുട്ടികൾ ചാർട്ടിലെ വാക്യങ്ങൾ ഉപയോഗിച്ച് വായിക്കണം .

വായനക്കൂടാരത്തിലെ പുസ്തകവായന 5 മിനുട്ട്

  • വായനച്ചാർട്ടിൽ രേഖപ്പെടുത്തലുകൾ നടത്തുന്നു

  • കഥാവേളയിൽ ഇതുവരെ കഥ അവതരിപ്പിക്കാത്തവർക്ക് അവസരം .

  • കഥാവേല പങ്കാളിത്ത ചാർട്ടിൽ അവരുടെ പേര് ചേർക്കുന്നു .

ക്ലാസ് എഡിറ്റിംഗ് 1 5 മിനുട്ട്

പ്രകൃതിവിശദാംശങ്ങൾ :

പട്ടം കണ്ട കാഴ്ചകൾ പറയുന്നു . ഒരാൾ ഒരു വാക്യം വീതം . ഇതിൽ ഏതെങ്കിലും ഇഷ്ടമുള്ള ഒരു വാക്യം എല്ലാവർക്കും വന്ന ബോർഡിൽ എഴുതണം . ഇന്നലെ ഹാജരാകാത്ത കുട്ടികൾ മറ്റുള്ളവർ എഴുതിയ ശേഷം വായിക്കണം .

കൂട്ട ബോർഡെഴുത്ത് .

ബോർഡെഴുതുത്തിനു ശേഷം എഡിറ്റിംഗിനുള്ള നിർദ്ദേശങ്ങൾ കുട്ടികളെക്കൊണ്ട് നൽകാം

  • വാക്കകലം പാലിച്ചോ ?

  • അക്ഷരങ്ങൾ ചേർന്നു പോയോ ?

  • അക്ഷരങ്ങൾ വിട്ടു പോയോ ?

  • ചിഹ്നങ്ങൾ വിട്ടു പോയോ ?

  • അക്ഷരം മാറിപ്പോയോ ?

  • ചിഹ്നം മാറിപ്പോയോ ?

  • അക്ഷരമോ ചിഹ്നമോ കൂടുതലായി എഴുതിയിട്ടുണ്ടോ ?

  • ഏതെങ്കിലും അക്ഷരം തിരുത്തി എഴുതേണ്ടതുണ്ടോ ?   

മുൻദിവസങ്ങളിൽ ഹാജരാകാത്ത  കുട്ടികൾക്ക് രചനാ പിന്തുണ

വിലയിരുത്തൽ :

സംയുക്ത ഡയറി എഴുതിയ കുട്ടികളിൽ ആരൊക്കെയാണ് വാക്കകലത്തിൽ ഇനിയും ശ്രദ്ധിക്കാത്തവർ ?

എന്ത് പിന്തുണയാണ് അവർക്ക് ഇനി വേണ്ടത് ?

എഡിറ്റിംഗ് ബോധത്തോടെ സ്വന്തം പ്രവർത്തനപുസ്തകത്തിലെ രേഖപ്പെടുത്തൽ പരിശോധിക്കാൻ നിർദ്ദേശിച്ചപ്പോൾ മെച്ചപ്പെടുത്തിയവരെല്ലാം ?

പിരീഡ് രണ്ട്

പ്രവർത്തനം - പൂമരം ( കൊളാഷ് )

പഠനലക്ഷ്യങ്ങൾ :

  • സൂക്ഷ്മ പേശീവികസനത്തിന് സഹായകമായ രീതിയിൽ വിവിധ ആവശ്യങ്ങൾക്കായി കടലാസുകൾ മടക്കുക , കീറുക , മുറിക്കുക , ഒട്ടിക്കുക , ചുരുട്ടുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏർപ്പെടുന്നു .

പ്രതീക്ഷിത സമയം - 40 മിനുട്ട്

കരുതേണ്ട സാമഗ്രികൾ - പച്ച , ചുവപ്പ് , മഞ്ഞ , ബ്രൗൺ നിറമുളള

വോന്നൽ നൽകുന്ന അക്ഷരങ്ങൾ : യ ,

പ്രകൃതിവിശദാംശങ്ങൾ

കുഞ്ഞെഴുത്ത് പേജ് 20

  • ചിത്രത്തിൽ എന്തൊക്കെ കാണാം ? നമുക്ക് അവയുടെ പേര് എഴുതാം . ചിത്രം ഓരോന്നായി അടയാളപ്പെടുത്തി പേര് എഴുതുന്നു

  • മരം , പുഴ , കിളി , മീൻ , പൂമരം , കുളം , നായ ( കിളി , കുളം എന്ന് എഴുതുമ്പോൾ ളയുടെ ഘടന വ്യക്തമാക്കണം . കട്ടിക്കെഴുത്ത് ബോർഡിൽ നടത്തണം , നായ എന്നെഴുതുമ്പോഴും ഘടന നടത്തണം . പുഴ, നായ എന്നിവ ഉച്ചരിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കും. 

തുടർന്ന് പാട്ടിലേക്ക് , എഴുത്തിലേക്ക് നീങ്ങുന്നു .

പാടാം എഴുതാം

മരമുണ്ട്

കിളിയുണ്ട്

കൂടുമുണ്ട് .


കുളമുണ്ട്

പുഴയുണ്ട്

മീനുമുണ്ട്

................................... .........................

................................... .........................

................................... .........................

വരികൾ വ്യക്തിഗതമായി എഴുതാം . കുഞ്ഞെഴുത്ത് പേജ് 21.

  • കിളിയുണ്ട് , പുഴയുണ്ട് എന്ന് കുട്ടികൾ എഴുതുമ്പോൾ യയ്ക്ക് പിന്തുണബുക്കൽ സഹായം

  • കിളിയുണ്ട് , കുളമുണ്ട് എന്ന് എഴുതുമ്പോൾ ളയ്ക്ക് പിന്തുണ ബുക്കിൽ സഹായം

പട്ടം താഴേക്ക് നോക്കി . ഒരു പൂമരം കണ്ടു . എങ്ങനെയുള്ള പൂമരം ?

  • ടീച്ചർ തയ്യാറാക്കിയ കൊളാഷ് ചിത്രം കാണിക്കുന്നു . കളർ പേപ്പറുകൾ മുറിച്ച് ചെറിയ കഷണങ്ങളാക്കി ഒട്ടിച്ചതാണ്

  • ഇതുപോലെ നമ്മളും ഉണ്ടാക്കാം .


  1. ആദ്യം പേപ്പറിൽ നിറഞ്ഞു നിൽക്കുന്ന ഒരു വലിയ മരം വരയ്ക്കണം

  2. ചുവന്നതും മഞ്ഞയുമായ കളർപ്പേപ്പറുകൾ ചെറിയ കഷണങ്ങളായി കീറണം

  3. കുട്ടികൾ പേപ്പറുകൾ കീറുന്നു .

  4. മരത്തിൻ്റെ മുകൾ ഭാഗത്ത് പശ തേച്ച് ഓരോരോ കഷണവും അതിൽ വച്ച് ഒട്ടിച്ച് പൂമരമാക്കുന്നു .

  5. തുടർന്ന് ബ്രൗൺ പേപ്പറുകൾ ഒട്ടിച്ച് മരത്തിൻ്റെ തടിയും 

  6. കൊളാഷ് പൂമരത്തിൻ്റെ മുകളിലെ പട്ടത്തിൻ്റെ ചിത്രം വരച്ചോ ഒട്ടിച്ചോ ചേർക്കുന്നു .

  7. തത്സമയം ടീച്ചറും നിർമ്മിക്കുന്നു

  8. കൊളാഷ് പരസ്പരം കാണിക്കുന്നു .

പ്രതീക്ഷിത ഉൽപന്നം - 

  • പൂമരത്തിൻ്റെ കൊളാഷ്

വിലയിരുത്തൽ

  • കൊളാഷ് നിർമ്മിച്ചപ്പോൾ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മികവ് പുലർത്തിയതാരെല്ലാം ?

  • സൂക്ഷ്മതയോടെ ചെറുകഷണങ്ങൾ ഒറ്റയ്ക്കാൻ എല്ലാവർക്കും കഴിഞ്ഞോ ?

  • ആർക്കൊക്കെ സഹായം നൽകേണ്ടി വന്നു ?

  • പരസ്പരം വിലയിരുത്തി കുട്ടികൾ പറഞ്ഞതെന്തെല്ലാമായിരുന്നു ?

  • വീടിൻ്റെ കൊളാഷ്ചിത്രം തനിയെ ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ ആത്മവിശ്വാസം പ്രകടിപ്പിച്ചത് ആരെല്ലാം ?

  • കൊളാഷ് നിർമ്മിക്കുമ്പോൾ

പിരീഡ് മൂന്ന്

പ്രവർത്തനം - പൂമരം കണ്ടു ( എഴുത്ത് )

പ്രതീക്ഷിത സമയം - 35 മിനുട്ട് ,

കരുതേണ്ട സാമഗ്രികൾ - ചാർട്ട് , ക്രയോൺസ്

പഠനലക്ഷ്യങ്ങൾ:

  1. മലയാളം ലിപികൾ അംഗീകൃത രീതിയിൽ ( അക്ഷരങ്ങളുടെ വലിപ്പം , ആലേഖന ക്രമം ) ഉപയോഗിച്ച് എഴുതി തീമുകളുമായി ബന്ധപ്പെട്ട സന്ദർഭങ്ങളിലെ വാക്കുകളും ചെറിയ വാക്യങ്ങളും പൂർണ്ണമാക്കുന്നു .

  2. അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവസന്ദർശനങ്ങളിൽ തെളിവെടുത്ത് എഴുതുന്നു

പ്രകൃതിവിശദാംശങ്ങൾ:

  • എല്ലാവരും പൂമരം നിർമ്മിച്ചില്ലേ ? സചിത്രപുസ്തകത്തിൽ പൂമരം ഉണ്ടോ ? എവിടെ ? നിറം നൽകാമോ ? വീടിന് അടുത്തുള്ള പൂമരത്തിലെ പൂവുകൾക്ക് അനുയോജ്യമായ നിറം നൽകുന്നു . ഏതെല്ലാം നിറങ്ങളിലുളള പൂക്കൾ നിങ്ങൾ കണ്ടിട്ടുണ്ട് . അതിലേതു നിറവും കൊടുക്കാം എന്നു പറഞ്ഞാൽ മതി . പൂമരങ്ങൾ നിറഞ്ഞ ഒരു മലയുണ്ട് . മല നിറയെ പൂക്കളാണ് . അങ്ങനെയുളളള മലയ്ക് എന്താ പേര് പറയുക?

പൂമല

ചിത്രത്തിലെ മലയ്ക്ക് നിറം കൊടുത്ത് പൂമലയാക്കാമോ ? എല്ലാവരും നിറം നൽകിയ ശേഷം ചോദിക്കേണ്ടത് - പട്ടം താഴേക്ക് നോക്കിയപ്പോൾ എന്തെല്ലാമാണ് കണ്ടത് ?

പൂമല

പൂമരം

സചിത്രപുസ്തകത്തിൽ എഴുത്ത്

പൂമല കണ്ടു 

പൂമരം കണ്ടു

എന്ന് എഴുതാമോ ? പൂവ് ചിരിച്ചു എന്ന പാഠത്തിൽ പൂ എന്ന് പഠിച്ചതാണ് . , , ല എന്നിവയും പഠിച്ചതാണ് .

തനിച്ചെഴുത്ത്

  • സചിത്രപുസ്തകത്തിൽ തനിച്ചെഴുതൽ ( പൂമരം , പൂമല )

  • തെളിവെടുത്ത് എഴുതൽ ( കണ്ടു )

  • ടീച്ചർ ബോർഡിൽ എഴുതൽ (രണ്ടു വരികൾ )

പൊരുത്തപ്പെടുത്തിയെഴുത്ത്

  • ടീച്ചര്‍ ബോര്‍ഡില്‍ എഴുതുന്നു

  • കുട്ടികൾ ടീച്ചറെഴുതിയതുമായി പൊരുത്തപ്പെടുന്നു

പിന്തുണാനടപടിയും വ്യക്തിഗത പിന്തുണയും

  • വാക്കകലം പാലിക്കുന്നുണ്ടോ?

  • ഘടന പാലിക്കുന്നുണ്ടോ?

  • വ്യക്തതയുണ്ടോ?

  • അക്ഷരം മാറിപ്പോയിട്ടുണ്ടോ ? തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ച് പിന്തുണ

പട്ടം സൂക്ഷിച്ചു നോക്കി, വീട്ടില്‍ നിന്നും വഴി ഉണ്ടോ? ഇല്ലല്ലോ? ഒരു വഴി വരയ്കാമോ? റോഡിലേക്കും പുഴയിലേക്കും വഴി വരയ്കണം. പുഴയ്ക് നിറം നല്‍കണം. വഴിക്കും.

സചിത്രപുസ്തകത്തില്‍ എഴുത്ത് 

പുഴ കണ്ടു

വഴി കണ്ടു

പട്ടം പറന്നു

ഴ രണ്ടാം യൂണിറ്റിൽപരിചയപ്പെട്ടതാണ് . മഴ , പുഴ . അത് തെളിവായി എടുത്ത് പുഴ കണ്ടു , വഴി കണ്ടു എന്ന് തനിച്ചെഴുതണം . , , ന്ന എന്നിവ ഒന്നാം യൂണിറ്റിലും രണ്ടാം യൂണിറ്റിലും വന്നതാണ് .

  • തനിച്ചെഴുതാൻ കഴിയുന്നവർ അങ്ങനെ എഴുതട്ടെ

  • തെളിവെടുത്തെഴുതേണ്ടവർ അങ്ങനെയും

  • അറിയാവുന്ന രീതിയിൽ എഴുതാനും അവസരം നൽകണം

പൊരുത്തപ്പെടുത്തിയെഴുത്ത്

  • തുടർന്ന് ടീച്ചറെഴുത്ത്

  • പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്തി എഴുത്ത് .

പ്രതീക്ഷിത ഉൽപന്നം :

  • സചിത്രപുസ്തകത്തിലെയും പാഠപുസ്തകത്തിലെയും രേഖപ്പെടുത്തലുകൾ

  • പൂമരം കൊളാഷ്

വിലയിരുത്തൽ

  • സ്വരത്തിൻ്റെ ചിഹ്നം എഴുതുന്നതിൽ ഇനിയും ഘടനപാലിക്കാത്തവരുണ്ടോ ?

  • , യു എന്നിവയുടെ ചിഹ്നങ്ങൾ മാറിപ്പോകുന്നവരുണ്ടോ ?

  • എഴുതിയപ്പോൾ എത്രകുട്ടികൾക്ക് സഹായം വേണ്ടിവന്നു ?

  • തനിച്ചെഴുത്തിലേക്ക് പുരോഗമിച്ചവർ എത്രശതമാനം വരും ?

വായനപാഠങ്ങൾ ( യ, ള, ണ്ട, ട്ട, ത്ത എന്നിവയ്ക് ഊന്നല്‍) ഴ, യ എന്നിവ ഉച്ചാരണത്തില്‍ ചില കുട്ടികള്‍ക്ക് പ്രശ്നം ഉണ്ട്. അത് എഴുത്തിനെയും ബാധിക്കാം. അതിനാല്‍ പുഴയും വഴിയും താഴെയുണ്ട് എന്നീ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നു)

പുഴയും കണ്ട്

വഴിയും കണ്ട്

പറന്നുപോയി പട്ടം

വീടും കണ്ട്

…………… .

പറന്നുപോയി പട്ടം

………… . കണ്ട്

മീനും കണ്ട്

…… …… ……

താഴെയുണ്ട് മരം

മരത്തിലുണ്ട് കിളി

താഴെയുണ്ട് മരം

മരത്തിലുണ്ട് കൂട്

താഴെയുണ്ട് കൂട്

കൂട്ടിലുണ്ട് മുട്ട

താഴെയുണ്ട് കുളം

കുളത്തിലുണ്ട് താമര

താഴെയുണ്ട് പുഴ

പുഴയിലുണ്ട് മീന്

സവിശേഷ സഹായ സമയം

  • കൂടുതൽ പിന്തുണ വേണ്ടവർക്ക് വായനപാഠം ഉപപാഠമായി നൽകൽ . സഹായവായന നടത്തണം

  • സഹായത്തോടെയുള്ള എഴുത്തും നടത്തണം .

  • സംയുക്ത ഡയറിയും സഹായത്തോടെ എഴുതൽ . ഒരു വാക്യം മതിയാകും .

ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കിടേണ്ടവ

  1. ഇന്നലെ നൽകിയ വായനപാഠം വായിച്ചവരുടെ എണ്ണം ..

  2. വായനപാഠം പൂരിപ്പിച്ചെഴുതിയവരുടെ എണ്ണം

  3. സംയുക്ത ഡയറി എഴുതിയവരുടെ എണ്ണം

  4. എഴുതാതെ വന്നവരുടെ എണ്ണം… . അവരെ പിന്തുണച്ച രീതി

  5. ഇന്ന് വായനപാഠം ഉണ്ട് . വൈകിട്ട് വരി പൂർണ്ണമാക്കി ചൊല്ലി ഗ്രൂപ്പിലിടണം

  6. ഓണ് ലൈന് ക്ലാസ്സ് പി ടി എ നാളെ ഉണ്ടായിരിക്കും . എല്ലാവരും പങ്കെടുക്കണം

    7. സംയുക്തഡയറി എഴുതല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

സ്കൂൾ റിസോഴ്സ് ഗ്രൂപ്പിൽ പങ്കിടേണ്ടത്

  1. പ്രതിദിന വായനപാഠം എങ്ങനെ കുട്ടികൾ ഏറ്റെടുത്തു എന്നത്

  2. പൂരിപ്പിച്ച് പൂർണമാക്കുന്നതിനുള്ള വായനപാഠവും പുനരനുഭവവും എന്ന തന്ത്രം ലേഖനത്തിൽ കൂടുതൽ പിന്തുണ ആവശ്യമുള്ള ഉയർന്ന ക്ലാസുകളിലെ കുട്ടികൾക്ക് പ്രയോജനപ്പെടുത്താനാകുമോ ?

  3. സംയുക്ത ഡയറി

  4. വായനപാഠം ലാമിനേറ്റ് ചെയ്യാൻ



No comments: