യൂണിറ്റ് : 3
പാഠത്തിന്റെ പേര് : മാനത്ത് പട്ടം
ടീച്ചറുടെ പേര് : സതി. ടി.വി
എസ് . വി.യു.പി സ്കൂൾ
മുത്തത്തി. പയ്യന്നൂർ.
കുട്ടികളുടെ എണ്ണം : ......
ഹാജരായവർ : .......
തീയതി : ...../...../2025
പിരീഡ് 1 |
പ്രവര്‍ത്തനം 1 - സംയുക്ത ഡയറി, കഥാവേള, വായനക്കൂടാരം. വായനപാഠം
പഠനലക്ഷ്യങ്ങള്‍:
1. കഥാവേളകളിൽ ചെറു സദസ്സിനു മുമ്പാകെ കഥ ഭാവാത്മകമായി പറയുന്നു.
2. കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയച്ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു.
3. കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകള്‍ കണ്ടെത്തി വിലയിരുത്തലുകള്‍ പങ്കിടുന്നു.
4. തന്റെ അനുഭവങ്ങളും ചിന്തകളും ആശയങ്ങളും പരിചിത അക്ഷരങ്ങൾ ഉപയോഗിച്ച് ലളിതമായ
വാക്യങ്ങളിൽ എഴുതി പ്രകടിപ്പിക്കുന്നതിനുള്ള കഴിവ് നേടുന്നു.
പ്രതീക്ഷിത സമയം - 40 മിനുട്ട്
കരുതേണ്ട സാമഗ്രികള്‍ - സംയുക്തഡയറി, കഥാപുസ്തകങ്ങള്‍, വായനപാഠങ്ങള്‍,
പ്രക്രിയാവിശദാംശങ്ങള്‍
സംയുക്ത ഡയറി പങ്കിടല്‍ 10 മിനുട്ട്
1. ടീച്ചര്‍ എഴുതിയ ഡയറി വായിച്ചുകേള്‍പ്പിക്കുന്നു. ചിത്രവും കാണിക്കുന്നു
2. ക്രമനമ്പര്‍ പ്രകാരം മുന്‍ദിവസങ്ങളില്‍ വായിച്ചവരുടെ തുടര്‍ച്ചയായി വരുന്ന മൂന്നുപേരുടെ സംയുക്ത ഡയറി വാങ്ങി ടീച്ചര്‍ വായിക്കുന്നു. അവര്‍ വരച്ച ചിത്രങ്ങള്‍ എല്ലാവരെയും കാണിക്കുന്നു.
3. ഡയറിയിലെ സവിശേഷതകള്‍ ചൂണ്ടിക്കാട്ടി അഭിനന്ദിക്കുന്നു. ആ സവിശേഷതകള്‍ ഗുണാത്മകക്കുറിപ്പുകളായി ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കിടുന്നു.
4. സംയുക്തഡയറി എഴുതിയവരാരെല്ലാം?
5. എഴുതാന്‍ പറ്റാതെ പോയവര്‍ ആരെല്ലാം? ( അവരുടെ പേര് കുറിച്ച് വെക്കുന്നു. കാരണം അനേഷിക്കുന്നു)
ഡയറി എഴുതാതെ വന്നവര്‍ക്ക്
പ്രത്യേക സമയത്ത് മൂന്നാം ക്ലാസിലെ കുട്ടികളുടെ സഹായത്തോടെ പിന്തുണ.
കൂടുതല്‍ പിന്തുണവേണ്ട കുട്ടികള്‍ക്ക് ടീച്ചര്‍ രചനാസഹായം നല്‍കുന്ന.
ഹാജരായ എല്ലാ കുട്ടികളും ഡയറി എഴുതി എന്ന് ഉറപ്പാക്കല്‍.
അക്ഷരബോധ്യച്ചാര്‍ട്ടിലേക്ക്
അക്ഷരബോധ്യച്ചാര്‍ട്ടില്‍ മൂന്ന് കുട്ടികളുടെ ഡയറി വിശകലനം ചെയ്ത് സഹായമില്ലാതെ എഴുതിയ പെന്‍സില്‍ വച്ച് എഴുതിയ) അക്ഷരങ്ങള്‍ രേഖപ്പെടുത്തുന്നു)
മറ്റുള്ളവരുടെ ഡയറിക്കുറിപ്പുകള്‍ ഉച്ചനേരം വായിച്ച് അംഗീകാരമുദ്ര നല്‍കല്‍. ശ്രദ്ധേയമായ കാര്യങ്ങള്‍ കുറിച്ച് വെക്കുന്നു.
വായനപാഠം വായിക്കല്‍ 20 മിനുട്ട്
ഒന്ന്, രണ്ട്, മൂന്ന്, നാല് ദിവസങ്ങളില്‍ നല്‍കിയ വായനപാഠങ്ങള്‍ പഠനക്കൂട്ടങ്ങള്‍ വന്ന് വായിക്കുന്നു.
പൂരിപ്പിച്ചത് അവതരിപ്പിക്കാന്‍ അവസരം. വ്യത്യസ്തമായി എഴുതിയവ കൂടി ചേര്‍ത്ത് ചാര്‍ട്ടില്‍ അത് ക്രോഡീകരിക്കുന്നു
കഥാ സചിത്രവായനക്കുറിപ്പ് 10 മിനുട്ട്
വീട്ടില്‍ വായിച്ചുകേട്ട കഥയിലെ ചിത്രം വരച്ചത് കാണിച്ച് കഥപറയല്‍
പിരീഡ് രണ്ട് |
പ്രവര്‍ത്തനം- ചേലുളള പട്ടം (വായന)
പഠനലക്ഷ്യങ്ങള്‍:
പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു
പ്രതീക്ഷിത സമയം - 40 മിനുട്ട്,
കരുതേണ്ട സാമഗ്രികള്‍ : ചാർട്ട്, കുഞ്ഞെഴുത്ത്
പ്രക്രിയാവിശദാംശങ്ങള്‍-
കണ്ടെത്തല്‍ വായന (വാക്യങ്ങൾ)
ആന പറഞ്ഞ കാര്യം എത്രാമത്തെ വരിയിലാണ്?
തത്ത പറഞ്ഞതോ?
വാലുള്ള പട്ടം എന്ന് പറഞ്ഞ ആളുടെ പേരുളള വരി ഏത്?
കണ്ടെത്തല്‍ വായന (വാക്കുകൾ)
ഒരേ പോലെ അവസാനിക്കുന്ന വാക്കുകള്‍ ഏതെല്ലാം? (കണ്ടു, പട്ടം, ചേലുളള, നൂലുള്ള, വാലുള്ള)
കണ്ടെത്തല്‍ വായന (ഊന്നൽ നൽകുന്ന അക്ഷരമുള്ള വരികൾ, വാക്കുകൾ, അക്ഷരങ്ങൾ)
ള്ളയുടെ അടിയില്‍ വരയിടുക
ക്രമത്തില്‍ വായിക്കല്‍
ഒന്ന്, രണ്ട്, മൂന്ന് എന്ന് നമ്പറെടുക്കുന്നു. ഒന്നാമത്തെ ആള്‍ തത്തയുമായി ബന്ധപ്പെട്ട വരികള്‍, രണ്ടാമത്തെയാള്‍ കാക്കയുമായി ബന്ധപ്പെട്ട വരികള്‍, മൂന്നാമത്തെയാള്‍ ആനയുമായി ബന്ധപ്പെട്ട വരികള്‍ എന്നിങ്ങനെ വായിക്കുന്നു
പറയുന്ന ക്രമത്തിൽ വാക്യങ്ങൾ വായിക്കൽ
മൂന്ന്, ഒന്ന്, രണ്ട്, രണ്ട്, ഒന്ന്, ഒന്ന് എന്നിങ്ങനെ നമ്പര്‍ പറയുമ്പോള്‍ നേരത്തെ നിശ്ചിച്ച കാഥാപാത്രങ്ങളുടെ പേരു കിട്ടിയ കുട്ടികള്‍ അതുമായി ബന്ധപ്പെട്ട വരികള്‍ ചാര്‍ട്ടില്‍ നോക്കി വായിക്കുന്നു.
താളാത്മക വായന
വാക്കുകള്‍ ചൂണ്ടി താളമിട്ട് വായിക്കുന്നു (ഗ്രൂപ്പ് പ്രവര്‍ത്തനം)
ഭാവാത്മക വായന
പട്ടത്തിന്റെ മനോഹാരിത വ്യക്തമാക്കും വിധം വായിക്കുന്നു. നൂലുളള, ചേലുളള, വാലുളള എന്നിവയ്ക് ഊന്നല്‍
വിലയിരുത്തല്‍
ഇതുവരെ പഠിച്ചപാഠങ്ങളിലെ നിര്‍ദേശിക്കുന്ന ഭാഗത്തെ വാക്യങ്ങള്‍ വായിക്കാന്‍ കഴിവുളളവര്‍ എത്ര പേര്‍?
പരിചയിച്ച അക്ഷരങ്ങളുളള വായനപാഠങ്ങള്‍ തനിയെ വായിക്കാന്‍ കഴിയുന്നവരെത്രപേര്‍?
ഭാവാത്മക വായനയില്‍ മെച്ചപ്പെടേണ്ടവര്‍ എത്രപേര്‍?
വായനയില്‍ സഹായം വേണ്ടവരുണ്ടോ? എന്താണ് അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍?
പിരീഡ് മൂന്ന് |
പ്രവര്‍ത്തനം- എഡിറ്റിംഗ്
പഠനലക്ഷ്യങ്ങള്‍.
അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദര്‍ഭങ്ങളില്‍ തെളിവെടുത്ത് എഴുതുന്നതിനും ഒറ്റയ്കും കൂട്ടായും മുതിര്‍ന്നവരുടെ സഹായത്തോടെയും രചനകള്‍ താരതമ്യം ചെയ്ത് തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നതിനും കഴിയുന്നു.
പ്രതീക്ഷിത സമയം - 10 മിനുട്ട്,
കരുതേണ്ട സാമഗ്രികള്‍- നോട്ടുബുക്ക്, ബോർഡ് ചാർട്ട്
പ്രക്രിയാവിശദാംശങ്ങള്‍-
പഠനക്കൂട്ടങ്ങള്‍ വന്ന് ഒരു വരി വീതം എഴുതണം. ബോര്‍ഡില്‍ മൂന്ന് കോളം വരയ്കുന്നു. ഓരോ കോളവും ഓരോ പഠനക്കൂട്ടത്തിനാണ്. രണ്ട് വാക്യമാണ് എഴുതേണ്ടത്. ഓരോ വാക്യത്തിലുമുള്ള ഒരു വാക്കേ ഒരാള്‍ എഴുതാവൂ. അടുത്ത വാക്ക് പഠനക്കൂട്ടത്തിലെ അടുത്തയാള്‍ എഴുതണം
പഠനക്കൂട്ടം ഒന്ന്- തത്തയുമായി ബന്ധപ്പെട്ട വാക്യങ്ങള്‍ (തത്ത നോക്കി. നൂലുള്ള പട്ടം)
പഠനക്കൂട്ടം രണ്ട്- കാക്കയുമായി ബന്ധപ്പെട്ട വാക്യങ്ങള്‍ (കാക്ക നോക്കി. വാലുള്ള പട്ടം)
പഠനക്കൂട്ടം മൂന്ന്- ആനയുമായി ബന്ധപ്പെട്ട വാക്യങ്ങള്‍ (ആന നോക്കി. ചേലുള്ള പട്ടം)
പഠനക്കൂട്ടം നാല് - എഡിറ്റിംഗിന് നേതൃത്വം നല്‍കുന്നു
പങ്കാളിത്തസ്വഭാവത്തോടെ മാനദണ്ഡങ്ങള്‍ വികസിപ്പിച്ച് എഡിറ്റ് ചെയ്യണം.
എഡിറ്റിംഗ് കഴിഞ്ഞാല്‍ എല്ലാവരും അവരവരുടെ ബുക്കുകളിലെ രേഖപ്പെടുത്തലുകള്‍ പരിശോധിച്ച് മെച്ചപ്പെടുത്തണം.
പ്രതീക്ഷിത ഉല്പന്നം-
ബോര്‍ഡിലെ രേഖപ്പെടുത്തലുകള്‍
വിലയിരുത്തല്‍
പഠനക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ കൂട്ടായി വാക്യമെഴുതിയപ്പോള്‍ ആരെല്ലാമാണ് സഹായം തേടിയത്?
പഠനക്കൂട്ടം എഡിറ്റിംഗിന് നേതൃത്വം നല്‍കിയപ്പോള്‍ എന്തെല്ലാം കാര്യങ്ങളാണ് അവര്‍ പരിഗണിച്ചത്?
അവരുടെ ശ്രദ്ധയില്‍ പെടാതെ പോയ കാര്യങ്ങള്‍ ഏതെല്ലാം?
പിരീഡ് നാല് |
പ്രവര്‍ത്തനം - പട്ടിയും പട്ടവും ( എഴുത്ത്)
പഠനലക്ഷ്യങ്ങള്‍.
മലയാളം ലിപികൾ അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലുപ്പം, ആലേഖന ക്രമം) സഹായത്തോടെ എഴുതി തീമുകളുമായി ബന്ധപ്പെട്ട സന്ദര്‍ഭങ്ങളിലെ വാക്കുകളും ചെറു വാക്യങ്ങളും പൂര്‍ത്തിയാക്കുന്നു.
അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവസന്ദര്‍ഭങ്ങളില്‍ തെളിവെടുത്ത് എഴുതുന്നു
പ്രതീക്ഷിത സമയം - 35 മിനുട്ട്,
കരുതേണ്ട സാമഗ്രികള്‍- ചാർട്ട്, കുഞ്ഞെഴുത്തു ബോർഡ്.
പ്രക്രിയാവിശദാംശങ്ങള്‍-
തത്തയ്കും കാക്കയ്കും ആനയ്കും ഹായ് പറഞ്ഞ് പട്ടം അങ്ങനെ പറക്കുകയായിരുന്നു. അപ്പോൾ താഴെ വഴിയിലൂടെ ഒരാൾ വന്നു (ആരായിരിക്കാം വന്നത്?)
കൂർത്ത ചെവി
വളഞ്ഞ വാല്
ആരായിരിക്കാം?
അതെ പട്ടി. എങ്ങനെയുള്ള പട്ടി ആണെന്നോ ?
ആരെ കണ്ടാലും കുരയ്ക്കുന്ന പട്ടി
എന്ത് കണ്ടാലും കടിച്ചുകീറുന്ന പട്ടി
എപ്പോഴും ഭൗ ഭൗഎന്ന് കുരക്കുന്ന പട്ടി
പട്ടി മുകളിലേക്ക് നോക്കി പട്ടത്തെ നോക്കി
പട്ടി നോക്കി
(പട്ടിയുടെ ചിത്രത്തിന് നിറം നല്‍കിയതിന് ശേഷം എഴുതുന്നു )
പട്ടി എന്താ ചെയ്തത്?
കുരകുരച്ചു
പട്ടം പേടിച്ചു
എങ്ങനെയാ പട്ടി കുരച്ചത്? (കുട്ടികൾക്ക് പട്ടി കുരക്കുന്ന ശബ്ദം ഉണ്ടാക്കാൻ അവസരം. അദ്ധ്യാപികയും ശബ്ദം അനുകരിക്കുന്നു )
എങ്ങനെയാ പട്ടി കുരയ്ക്കുന്നത്?
ഭൗ ഭൗ ഭൗ ഭൗ
പട്ടി ചെറുതായി കുരച്ചു
ഭൗ
പട്ടം കേട്ട ഭാവം നടിച്ചില്ല, പട്ടി ഉച്ചത്തിൽ കുരച്ചു
ഭൗ
എന്നിട്ടും പട്ടം പഴയതുപോലെ പറന്നു. പട്ടി വലിയ ഉച്ചത്തിൽ കുരച്ചു
ഭൗ ഭൗ
കുര കേട്ടപ്പോൾ പട്ടം പേടിച്ചുപോയി
എല്ലാവരും സചിത്രപ്രവര്‍ത്തന പുസ്തകമെടുക്കുന്നു. പട്ടത്തിന്റെ മുഖഭാവം വ്യാഖ്യാനിക്കുന്നു. പട്ടത്തിനും നിറം നല്‍കുന്നു.
തനിച്ചെഴുത്ത്
പ്രവര്‍ത്തനബുക്കില്‍ വരയിട്ട ഭാഗത്ത് എന്താ എഴുതേണ്ടത്? സാവധാനം വാക്കുകള്‍ പറയുന്നു. പരിചിയിച്ച അക്ഷരങ്ങളാണ് എല്ലാം. പുതിയ പ്രയോഗസന്ദര്‍ഭമായി കാണണം.
പട്ടി നോക്കി
കുരകുരച്ചു
പട്ടം പേടിച്ചു
പിന്തുണാനടത്തവും വ്യക്തിഗത പിന്തുണയും
ഓ, ഏ എന്നീ ചിഹ്നങ്ങള്‍ ശരിയായ ചേര്‍ത്തവര്‍
ക്ക, ട്ട എന്നിവ ശരിയായി എഴുതിയവര്‍
ടീച്ചറുടെ ബോര്‍ഡെഴുത്ത്
ഓരോ വാക്യവും സാവധാനം എഴുതുന്നു
പൊരുത്തപ്പെടുത്തി ശരിയാണെങ്കില്‍ ഓരോ വാക്കിനും അവര്‍തന്നെ ശരി നല്‍കുന്നു
തെറ്റിപ്പോയവര്‍ ആ വാക്കിന് വട്ടമിട്ട ശേഷം മുകളിലായി തിരുത്തി എഴുതി ശരി നല്‍കുന്നു
പ്രതീക്ഷിത ഉല്പന്നം
സചിത്രപുസ്തകത്തിലെ രേഖപ്പെടുത്തലുകള്‍
വിലയിരുത്തല്‍
ചിഹ്നബോധ്യച്ചാര്‍ട്ടിലേക്ക് ആരുടെയൊക്കെ വിവരങ്ങള്‍ ചേര്‍ക്കാനാകും?
പുതിയ പ്രയോഗസന്ദര്‍ഭത്തില്‍ സ്വന്തമായി എഴുതാന്‍ കഴിഞ്ഞവരെത്രപേര്‍?
ചിഹ്നം മാറിപ്പോയവരാരെല്ലാം?
എത്രപേര്‍ക്ക് സൂചനകള്‍ വേണ്ടി വന്നു?
സംയുക്തരചനയുടെ സാധ്യത വേണ്ടി വന്നരാരെല്ലാം?
എന്തെല്ലാം പ്രശ്നങ്ങളാണ് കണ്ടെത്താനായത്? അവ പരിഹരിക്കാനായി എന്താണ് ആസൂത്രണം ചെയ്തത്?
പിരീഡ് 5 |
പ്രവര്‍ത്തനം- പട്ടിയും പട്ടവും (വായന)
പഠനലക്ഷ്യങ്ങള്‍.
പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു
പ്രതീക്ഷിത സമയം - 35 മിനുട്ട്,
കരുതേണ്ട സാമഗ്രികള്‍- ചാർട്ട് ,കുഞ്ഞെഴുത്ത്
പ്രക്രിയാവിശദാംശങ്ങള്‍-
കണ്ടെത്തല്‍ വായന (വാക്യങ്ങൾ)
ചുവടെയുളള പട്ടിയുടെ ചിത്രത്തിലെ ആശയം വ്യക്തമാക്കുന്ന വരികള്‍ ഏതെല്ലാം
പട്ടത്തിന്റെ ചിത്രത്തിലെ ഭാവം വ്യക്തമാക്കുന്ന വരി ഏത്?
കണ്ടെത്തല്‍ വായന (വാക്കുകൾ)
പട്ടിയുടെ കുരകേട്ടപ്പോള്‍ പട്ടം പേടിച്ചുപോയി. ആ ആശയമുളള വാക്കേത്?
കുരച്ചു എന്ന വാക്ക് എത്രമാത്തെ വരിയിലാണ്?
കണ്ടെത്തല്‍ വായന (ഊന്നൽ നൽകുന്ന അക്ഷരമുള്ള വരികൾ, വാക്കുകൾ, അക്ഷരങ്ങള്‍)
നോ എന്ന അക്ഷരം ഏത് വാക്കിലാണ് ഉളളത്.
പേ എന്ന അക്ഷരം ഏത് വാക്കിലാണ്
ക്രമത്തില്‍ വായിക്കല്‍
പട്ടം പട്ടം മാനത്ത് പട്ടം എന്ന വരി മുതല്‍ വായിക്കണം. (പേജ് 20)
ഓരോ പഠനക്കൂട്ടത്തിനും ഓരോ പേജ് വീതം നല്‍കാം
പഠനക്കൂട്ടം ഒന്ന്- പേജ് 20
പഠനക്കൂട്ടം രണ്ട്- പേജ് 21
പഠനക്കൂട്ടം മൂന്ന്- പേജ് 22
പഠനക്കൂട്ടം നാല് - പേജ് 23
ഗ്രൂപ്പംഗങ്ങള്‍ സഹവര്‍ത്തിത വായനയാണ് നടത്തേണ്ടത് (പരസ്പരം സഹായിച്ച് വായന പരിശീലിപ്പിച്ച ശേഷം ഒരാള്‍ ഒരു വാക്യം എന്ന രീതിയില്‍)
താളാത്മക വായന
വരികള്‍ ചൂണ്ടി വായിക്കണം. ഗ്രൂപ്പ് പ്രവര്‍ത്തനം
വിലയിരുത്തല്‍
ആശയം സൂചിപ്പിച്ച് വാക്യങ്ങള്‍ കണ്ടെത്താനുളള പ്രവര്‍ത്തനത്തോട് ശരിയായി പ്രതികരിച്ചവരെത്രപേര്‍?
ആശയം സൂചിപ്പിച്ച് വാക്കുകള്‍ കണ്ടെത്താനുളള പ്രവര്‍ത്തനത്തോട് ശരിയായി പ്രതികരിച്ചവരെത്രപേര്‍?
ചിഹ്നം ചേര്‍ന്ന അക്ഷരം കണ്ടെത്തിയവരെത്ര പേര്‍?
വ്യക്തിഗത പിന്തുണ ആര്‍ക്കെല്ലാം വേണ്ടി വന്നു?
വായനപാഠം
1
ആഴകുള്ള പട്ടം മാനത്ത്
ചേലുള്ള പട്ടം ………..
ആടും പട്ടം പാറും പട്ടം
കുരകേട്ട് ……... പട്ടം
2
പട്ടത്തിനുണ്ടേ വാല്
പട്ടിക്കുമുണ്ടേ വാല്
പട്ടത്തിനുണ്ടേ ചേല്
പട്ടിക്കുമുണ്ടേ ചേല്.
അനുബന്ധം
മുന്‍ ആസൂത്രണക്കുറിപ്പുകള്‍ക്ക് ക്ലിക് ചെയ്യുക
വായനപാഠങ്ങള്‍
അക്ഷരഘടന
No comments:
Post a Comment