ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, August 4, 2025

മാനത്ത് പട്ടം ആസൂത്രണക്കുറിപ്പ് 7

 

മാനത്ത് പട്ടം ആസൂത്രണക്കുറിപ്പ്  7

ക്ലാസ് : ഒന്ന്

യൂണിറ്റ് : 3

പാഠത്തിൻ്റെ പേര്  : മാനത്ത് പട്ടം

ടീച്ചറുടെ പേര് : നിഷാകുമാരി. ടി

എസ്എൻഡിപി എൽപി സ്കൂൾ തിരുമേനി

പയ്യന്നൂർ സബ്ജില്ല 

കുട്ടികളുടെ എണ്ണം  :.......

ഹാജരായവർ : .......

തീയതി : ..…../ 2025

പിരീഡ് 1

പ്രവർത്തനം 1 : - സംയുക്ത ഡയറി , കഥാവേള , വായനക്കൂടാരം . വായനപാഠം , ക്ലാസ് എഡിറ്റിംഗ്

പഠനലക്ഷ്യങ്ങള്‍

  1. കഥാവേളകളിൽ ചെറു സദസ്സിനു മുമ്പാകെ കഥ ഭാവാത്മകമായി പറയുന്നു .

  2. കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയച്ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം

  3. ഭാഷയിൽ അവതരിപ്പിക്കുന്നു .

  4. കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു .

  5. തൻ്റെ അനുഭവങ്ങളും ചിന്തകളും ആശയങ്ങളും പരിചിത അക്ഷരങ്ങൾ ഉപയോഗിച്ച് ലളിതമായ

  6. വാക്യങ്ങളിൽ എഴുതി പ്രകടിപ്പിക്കുന്നതിനുള്ള കഴിവ് നേടുന്നു.

  7. പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു

  8. അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദര്‍ഭങ്ങളില്‍ തെളിവെടുത്ത് എഴുതുന്നതിനും ഒറ്റയ്കും കൂട്ടായും മുതിര്‍ന്നവരുടെ സഹായത്തോടെയും രചനകള്‍ താരതമ്യം ചെയ്ത് തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നതിനും കഴിയുന്നു.

പ്രതീക്ഷിത സമയം - 40 മിനുട്ട്

കരുതേണ്ട സാമഗ്രികള്‍- കഥാപുസ്തകങ്ങൾ , വായനപാഠങ്ങൾ

പ്രക്രിയാവിശദാംശങ്ങൾ

സംയുക്ത ഡയറി പങ്കിടൽ 10 മിനുട്ട്

  • ടീച്ചർ എഴുതിയ ഡയറി വായിക്കുന്നു .

  • ചിത്രവും കാണിക്കുന്നു

  • ക്രമനമ്പർ പ്രകാരം മുൻ ദിവസങ്ങളിൽ വായിച്ചവരുടെ തുടർച്ചയായി വരുന്ന മൂന്നുപേരുടെ സംയുക്ത ഡയറി വാങ്ങി ടീച്ചർ വായിക്കുന്നു

  • അവർ വരച്ച ചിത്രങ്ങൾ എല്ലാവരെയും കാണിക്കുന്നു.

  • ഡയറിയിലെ സവിശേഷതകൾ ചൂണ്ടിക്കാട്ടി അഭിനന്ദിക്കുന്നു

  • ആ സവിശേഷതകൾ ഗുണാത്മകമായി ക്ലാസ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കിടുന്നു.

  • ഹാജരായ എല്ലാ കുട്ടികളും ഡയറി എഴുതി എന്ന് ഉറപ്പാക്കൽ .

  • മറ്റുള്ളവരുടെ ഡയറിക്കുറിപ്പുകൾ ഉച്ചനേരം വായിച്ച് അംഗീകാരമുദ്ര നൽകൽശ്രദ്ധേയമായ കാര്യങ്ങൾ വായിക്കുന്നു.

വായനപാഠം വായിക്കൽ 5+5 മിനുട്ട്

  1. കഴിഞ്ഞ ദിവസം നൽകിയ രണ്ട് വായനപാഠങ്ങൾ പഠനക്കൂട്ടങ്ങളിൽ വായിക്കൽ

  2. ഒരാൾ ഒരു വരി വീതം ഓരോ പഠനക്കൂട്ടത്തിൽ നിന്നും പൊതുവായി വായിക്കൽ

ഇന്നലെ ഹാജരാകാത്ത കുട്ടികൾ

  • ചാർട്ടിലെ വാക്യങ്ങൾ സഹായത്തോടെ വായിക്കണം.

  • വായനപാഠം ഉപപാഠമാക്കി സവിശേഷ സഹായസമയത്ത് പിന്തുണ

വായനക്കൂടാരത്തിലെ പുസ്തകവായന 5 മിനുട്ട്

  • വായനച്ചാർട്ടിൽ രേഖപ്പെടുത്തലുകൾ നടത്തുന്നു

  • കഥാവേളയിൽ ഇതുവരെ കഥ അവതരിപ്പിക്കാത്തവർക്ക് അവസരം .

  • കഥാവേള പങ്കാളിത്ത ചാർട്ടിൽ അവരുടെ പേര് ചേർക്കുന്നു .

എഡിറ്റിംഗ്  - 10 മിനുട്ട്

ടീച്ചര്‍ പറയുന്ന വരികള്‍ എഴുതണം. (, , സ്വരങ്ങളുടെ ചിഹ്നങ്ങള്‍ വരുന്ന വരികള്‍)

    • പട്ടി നോക്കി

    • നൂല് പൊട്ടി 

    • പട്ടം പേടിച്ചു

(, എന്നിവയുടെ ചിഹ്നം വരുന്ന വരികള്‍)

    • നൂല് പൊട്ടി,

പഠനക്കൂട്ടങ്ങള്‍ എഡിറ്റ് ചെയ്യുന്നു. ഒരു വാക്യം ഒരു പഠനക്കൂട്ടം എഡിറ്റ് ചെയ്യണം.

വിലയിരുത്തല്‍

  • നിര്‍ദേശിക്കുന്ന വരികള്‍ എഴുതാനാവശ്യപ്പെട്ടത് എഡിറ്റിംഗിന് കൂടുതല്‍ സഹായകമായോ?

  • തെളിവെടുത്ത് എഡിറ്റ് ചെയ്യുന്നതിന് ആര്‍ക്കെല്ലാം അവസരം നല്‍കി?

  • ചിഹ്നബോധ്യം വരാത്ത കുട്ടികളിനിയും ക്ലാസിലുണ്ടോ

പിരീഡ്  2

പ്രവര്‍ത്തനം - റൊട്ടേഷന്‍ എക്സര്‍സൈസ് 

പഠനലക്ഷ്യങ്ങള്‍.  

ശരീരാവയവങ്ങളുടെ വഴക്കത്തിനും നിയന്ത്രണത്തിനും സഹായകമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു

പ്രതീക്ഷിത സമയം - 30 മിനുട്ട്

പ്രക്രിയാവിശദാംശങ്ങള്‍-

നിര്‍ദ്ദേശം

  • പരസ്‌പരം തൊടാതെ സ്വതന്ത്രരായി നടക്കുക.

  • അധ്യാപിക 'ഫ്രീസ്' എന്ന് നിർദേശിക്കുമ്പോൾ കുട്ടികൾ ചലനങ്ങൾ നിർത്തണം

  • കൈകൾ വശങ്ങളിലേക്ക് വിടർത്തി വട്ടംകറങ്ങുക.

  • സുഹൃത്തുക്കളുടെ കൈകൾ തമ്മിൽ കൂട്ടിമുട്ടാതെ പരസ്പരം അകലം പാലിച്ച് വ്യക്തിഗത ഇടം കണ്ടെത്തുക.

  • ഇപ്പോള്‍ പട്ടമാണ്. പരസ്പരം തൊടാതെ ഇതേ അകലത്തില്‍ കൈകള്‍ ഇരുവശത്തേക്കും നീട്ടി പറന്ന് സഞ്ചരിക്കുക

  • ഫ്രീസ്

  • ഹെഡ് റൊട്ടേഷൻ : കൈകൾ രണ്ടും അരക്കെട്ടിൽ വയ്ക്കുക. തല മുകളിലേക്കും താഴേക്കും ഇരുവശങ്ങളിലേക്കും ചലിപ്പിക്കുക. തല ചലിപ്പിച്ച് വലതുവശത്തും ഇടതുവശത്തും ഒരു അർദ്ധവൃത്തം വരയ്ക്കുക.

  • വേഗതയില്‍ നടക്കുക. പരസ്പരം കൂട്ടി മുട്ടരുത്

  • ഫ്രീസ്

  • ആം റൊട്ടേഷൻ : ഇരു കൈകളും മുന്നിലേക്ക് കറക്കുക അതിനുശേഷം പിറകിലേക്കും കറക്കുക.

  • സാവധാനം നടക്കുക

  • ഫ്രീസ്

  • റിസ്റ്റ് റൊട്ടേഷൻ : കൈക്കുഴ വലതുവശത്തേക്കും ഇടതുവശത്തേക്കും കറക്കുക.

  • ആനയായി നടക്കുക. പട്ടത്തെ നോക്കി ഹായ് പറയുക.

  • ഫ്രീസ്

  • ഹിപ്പ് റൊട്ടേഷൻ : അരക്കെട്ട് ഇരുവശത്തേക്കും വൃത്താകൃതിയിൽ ചലിപ്പിക്കുക.

  • മഴയത്ത് കുട പിടിച്ച് നടക്കുക.

  • ഫ്രീസ്

  • ആങ്കിൾ റൊട്ടേഷൻ: കാൽക്കുഴ വൃത്താകൃതിയിൽ കുറക്കുക.

  • പട്ടത്തിന് നേരെ കുരച്ച് ചാടുക

  • ഫ്രീസ്

  • ഹെഡ് റൊട്ടേഷൻ, ആം റൊട്ടേഷൻ, റിസ്റ്റ് റൊട്ടേഷൻ, ഹിപ്പ് റൊട്ടേഷൻ, ആങ്കിൾ റൊട്ടേഷൻ

പ്രതീക്ഷിത ഉല്പന്നം- കുട്ടികൾ എക്സർസൈസ് ചെയ്യുന്ന വീഡിയോ

വിലയിരുത്തല്‍

  • എല്ലാ കുട്ടികൾക്കും എക്സർസൈസ് ചെയ്യാൻ സാധിച്ചുവോ

  • കുട്ടികളുടെ  താല്പര്യം.

  • അധ്യാപികയുടെ നിർദ്ദേശം അനുസരിച്ചു പ്രവർത്തിക്കാൻ സാധിച്ചുവോ.  

പിരീഡ് 3

പ്രവര്‍ത്തനം - കുരുങ്ങിയ പട്ടി ( എഴുത്ത്)

പഠനലക്ഷ്യങ്ങള്‍.  

  1. മലയാളം ലിപികൾ അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലിപ്പം, ആലേഖന ക്രമം) സഹായത്തോടെ എഴുതി തീമുകളുമായി ബന്ധപ്പെട്ട സന്ദര്‍ഭങ്ങളിലെ വാക്കുകളും ചെറു വാക്യങ്ങളും പൂര്‍ത്തിയാക്കുന്നു.

  2. അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവസന്ദര്‍ഭങ്ങളില്‍ തെളിവെടുത്ത് എഴുതുന്നു.

പ്രതീക്ഷിത സമയം - 35 മിനുട്ട്

കരുതേണ്ട സാമഗ്രികള്‍- കുഞ്ഞെഴുത്ത്

ഊന്നല്‍ നല്‍കുന്ന അക്ഷരങ്ങള്‍- ങ്ങ, ല്‍

ഊന്നല്‍ നല്‍കുന്ന ചിഹ്നങ്ങള്‍- സ്വരത്തിന്റെ ചിഹ്നം

പ്രക്രിയാവിശദാംശങ്ങള്‍-

പട്ടം കറങ്ങി കറങ്ങി കറങ്ങി കറങ്ങി താഴേക്ക് വീണു. പട്ടി നോക്കിയപ്പോൾ തന്റ നേരെ പട്ടം വരുന്നു! ഇത് കണ്ടപ്പോൾ പട്ടി ഭയന്നു. ഒറ്റ ഓട്ടം.

പട്ടം കറങ്ങി കറങ്ങി പട്ടിയുടെ പുറകെ വരുന്നു. പട്ടി ഓടി. ഓടിപ്പോകുന്നതിനിടയിൽ പട്ടം പട്ടിയുടെ മേലെ വീണു. പട്ടം വീണു, പട്ടീടെ മേലെ. വാലും ചുരുട്ടി മോങ്ങിക്കൊണ്ട് ഒറ്റ ഓട്ടം. ചരട് കുരുങ്ങി, കാലിൽ കുരുങ്ങി .കാലിൽ ചരട് കുടുങ്ങിയപ്പോൾ പട്ടി ഉരുണ്ടു പിരണ്ടു. ഉരുണ്ട പിരണ്ടപ്പോൾ ദേഹമാകെ ചരട് കുരുങ്ങി.

(പട്ടിയുടെ ദേഹമാകെ ചരട് കുരുങ്ങി. കൂടുതല്‍ നൂല് സചിത്രപുസ്തകത്തിലെ പട്ടിയുടെ ചിത്രത്തിൽ വരച്ചു ചേര്‍ക്കുന്നു.)

കാലിലും കൈയിലും തലയിലും വാലിലും പട്ടത്തിന്റെ നൂല് കുരുങ്ങി.

നൂല് കുരുങ്ങിയത് എവിടെയെല്ലാം?

വാലിൽ കുരുങ്ങി

കാലിൽ കുരുങ്ങി

മേലാകെ കുരുങ്ങി

അനങ്ങാൻ പറ്റാതായി അപ്പോൾ പട്ടി എന്തായിരിക്കും ചെയ്തത്?(പല പ്രതികരണങ്ങൾ)

പട്ടി കരയാൻ തുടങ്ങി

ആരെ കണ്ടാലും കുരയ്ക്കുന്ന പട്ടി

എന്ത് കണ്ടാലും കടിച്ചുകീറുന്ന പട്ടി

എപ്പോഴും ഭൗ ഭൗഎന്ന് കുരക്കുന്ന പട്ടി

ഇപ്പോൾ ചരടിൽ കുരുങ്ങി മോങ്ങുകയാണ്.

മോ...മോ..മോ..

പട്ടി മോങ്ങി

കുട്ടികള്‍ ശബ്ദാനുകരണം നടത്തണം.

കുട്ടികളുടെ എഴുത്ത്. സംഭവം ക്രമത്തില്‍ പറയിച്ച് ഓരോ വാക്യം വീതം എഴുതണം

നൂല് കുരുങ്ങി

വാലിൽ കുരുങ്ങി

കാലിൽ കുരുങ്ങി

മേലാകെ കുരുങ്ങി

മോ...മോ..മോ..

പട്ടി മോങ്ങി

ടീച്ചറെഴുത്ത്

നൂല് കുരുങ്ങി

വാലില്‍ കുരുങ്ങി

എന്നീ വരികള്‍ ടീച്ചറെഴുതണം. ങ്ങ, ല്‍ ങ്ങ, എന്നിവ പുതിയ അക്ഷരങ്ങളാണ്. ഘടന പാലിച്ച് എഴുതണം..

പ്രവര്‍ത്തനപുസ്തകത്തിലെഴുത്ത്

  • നൂല് കുരുങ്ങി, വാലില്‍ കുരുങ്ങി എന്നീ വാക്യങ്ങള്‍ കുട്ടികള്‍ ടീച്ചറെഴുതിയതില്‍ നിന്നും തെളിവെടുത്തെഴുതുന്നു

പിന്തുണ നടത്തം, കട്ടിക്കെഴുത്ത്

  • ങ്ങ -കട്ടിക്കെഴുത്ത് വേണ്ടി വരും. പിന്തുണനടത്തവും പിന്തുണബുക്കിന്റെ ഉപയോഗവും

തെളിവെടുത്ത് തനിച്ചെഴുത്ത്

  • തുടര്‍ന്നുള്ള വരികള്‍ സാവധാനം പറയണം. കുട്ടികള്‍ തെളിവെടുത്ത് എഴുതണം.

  • കുട്ടികള്‍ എഴുതുമ്പോള്‍‍ പിന്തുണാനടത്തവും വ്യക്തിഗത പിന്തുണയും നല്‍കുന്നു

  • മോ എന്ന് മാത്രം എഴുതിയ വരിയില്‍ മോ മോങ്ങി എന്നും അടുത്ത വരിയില്‍ പട്ടി മോങ്ങി എന്നുമാണ് എഴുതേണ്ടത് എന്ന് സൂചിപ്പിക്കുന്നു

  • തുടര്‍ന്ന് ടീച്ചര്‍ വരികള്‍ ഓരോന്നായി എഴുതുന്നു

  • പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്തുന്നതിന് അവസരം 

പ്രതീക്ഷിത ഉല്പന്നം- പ്രവര്‍ത്തനപുസ്തകത്തിലെ രേഖപ്പെടുത്തല്‍

വിലയിരുത്തല്‍

  • ങ്ങ യുടെ പുരനനുഭവം വരുന്ന വാക്കുകള്‍ ഘടനപാലിച്ചെഴുതുന്നതിനും തെളിവെടുത്തെഴുതുന്നതിനും കുട്ടികള്‍ക്ക് സഹായകമായോ?

  • ല്‍ എന്ന അക്ഷരത്തിന് ഘടന പാലിക്കുന്നതിന് സഹായം നല്‍കേണ്ടി വന്നോ?

  • ഓ സ്വരത്തിന്റെ ചിഹ്നത്തിന് പ്രാധാന്യം നല്‍കിയത്‍ ആ ചിഹ്നത്തില്‍ അവ്യക്തതയുളള കുട്ടികള്‍ക്ക്‍ എങ്ങനെ പ്രയോജനപ്പെട്ടു?

പിരീഡ് 4

പ്രവര്‍ത്തനം - കുരുങ്ങിയ പട്ടി ( വായന

പഠനലക്ഷ്യങ്ങള്‍.  

  • പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു.

പ്രതീക്ഷിത സമയം - 35 മിനുട്ട്,

കരുതേണ്ട സാമഗ്രികള്‍- കുഞ്ഞെഴുത്ത്, ചാർട്ട്

പ്രക്രിയാവിശദാംശങ്ങള്‍-

കണ്ടെത്തല്‍ വായന (വാക്യങ്ങൾ)

  • പട്ടി കരഞ്ഞു എന്ന ആശയമുളള വരി ഏത്?

  • ഒരേ വാക്ക് ആവര്‍ത്തിക്കുന്ന എത്ര വരികളുണ്ട്?

കണ്ടെത്തല്‍ വായന (വാക്കുകൾ)

  • കുരുങ്ങി എന്ന വാക്കുകള്‍ എത്ര തവണ ഉണ്ട്

കണ്ടെത്തല്‍ വായന (ഊന്നൽ നൽകുന്ന അക്ഷരമുള്ള വരികൾ, വാക്കുകൾ, അക്ഷരങ്ങള്‍)

  • ങ്ങി എന്ന അക്ഷരം വരുന്ന വാക്കുകളുടെ ചുറ്റും വട്ടം വരയ്കുക

  • ല്‍ എന്ന അക്ഷരം വരുന്ന വാക്കിന് അടിയില്‍ ഒരു ചെറു വരയിടുക.

ക്രമത്തില്‍ വായിക്കല്‍

  • പഠനക്കൂട്ടം ഒന്ന്

ചങ്ങല വായന

  • പഠനക്കൂട്ടം രണ്ട്

പറയുന്ന ക്രമത്തിൽ വാക്യങ്ങൾ വായിക്കൽ

  • പഠനക്കൂട്ടം മൂന്ന്

    • മൂന്നാം വരിമുതല്‍ മുകളിലേക്ക്

    • ഏറ്റവും ഒടുവിലെ രണ്ടു വരി

താളാത്മക വായന

  • പഠനക്കൂട്ടം നാല്

ഓരോ വാക്കും ചൂണ്ടി താളാത്മകമായി വായിക്കണം

ഭാവാത്മക വായന

  • സന്നദ്ധതയുള്ള പഠനക്കൂട്ടം

  • പട്ടിയുടെ ദയനീയമായ അവസ്ഥ ഉള്‍ക്കൊണ്ട് ഭാവാത്മകമായി വായിക്കണം

  • കുട്ടികളുടെ വായനയ്ക് ശേഷം ടീച്ചര്‍ മാതൃക നല്‍കണം

പ്രതിദിന വായനപാഠം

  • തനിയെ വായിക്കുന്നതിന് എത്രമാത്രം കഴിവ് നേടി എന്നതിന്റെ വിലയിരുത്തലാണ്

  • ചിത്രകഥാ രൂപത്തിലുള്ള വായനപാഠം തനിയെ വായിച്ച് ക്ലാസ് വാട്സാപ്പ് ഗ്രൂപ്പിലിടണം

  • പ്രത്യേക അക്ഷരമോ ചിഹ്നമോ വരുന്ന വാക്കിന് കുട്ടി സഹായം ചോദിച്ചാല്‍ രക്ഷിതാവ് നല്‍കണം. ഏതിനാണ് സഹായം നല്‍കേണ്ടി വന്നത് എന്ന് ടീച്ചറോട് പറയണം.

വിലയിരുത്തല്‍

  • സ്വതന്ത്രവായന ശേഷി നേടിയവര്‍ എത്ര? നിലവാരം എങ്ങനെ

  • ചെറിയ സഹായം തേടിയവരെത്ര?

സവിശേഷ സഹായസമയം

വായപാഠം വായിക്കാന്‍ സഹായം വേണ്ടവരും മുന്‍ ദിവസം ഹാജരാകാത്തവരും അക്ഷരബോധ്യച്ചാര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പിന്തുണവേണ്ടവരുമായ കുട്ടികളെയാണ് സവിശേഷ സഹായസമയത്ത് പരിഗണിക്കേണ്ടത്.

പ്രതീക്ഷിത സമയം മുപ്പത് മിനിറ്റ്

കരുതേണ്ട സാമഗ്രി വായനപാഠത്തിലെ ഒന്നാം ഫ്രെയിം

പ്രക്രിയാ വിശദാംശങ്ങള്‍

അടിസ്ഥാനമാക്കി വാക്യം നിര്‍മ്മിച്ച് എഴുതണം. ഓരോ ചോദ്യത്തിനുമുള്ള പ്രതികരണം എഴുതണം. പരസ്പരം പരിശോധിക്കണം. ടീച്ചര്‍ ആവശ്യമെങ്കില്‍ തെളിവ് നല്‍കണം.

എന്താണ് കാണുന്നത്?

ചെടി

ചെടിയില്‍ പച്ച നിറത്തില്‍ കാണുന്നതെന്താണ്? (ഇന്ന് പരിചയപ്പെടുത്തിയ ല്‍ എന്ന അക്ഷരത്തിന് പരിഗണന)

ചെടിയില്‍ ഇല

ഇലയില്‍ ആരാണ്? ( ല്‍ പുനരനുഭവം)

ഇലയില്‍ പുഴു

പുഴു എന്തിനാണ് വന്നത്?

ഇല തിന്നാന്‍ പുഴു വന്നു

ആരാണ് പറന്നുവരുന്നത്?

കിളി

കിളി എന്തായിരിക്കും ചെയ്യുക

പുഴുവിനെ കിളി തിന്നു.

എല്ലാവരും ശരിയായി എഴുതിയ ശേഷം വായിപ്പിക്കണം. തുടര്‍ന്ന് വായനപാഠത്തില്‍ ഇതേ വാക്യങ്ങള്‍ തന്നെയാണോ എന്ന് പരിശോധിക്കാനായി വായനപാഠം നല്‍കുന്നു. താരതമ്യം ചെയ്യല്‍ വായന നടത്തുന്നു. വ്യത്യാസം കണ്ടെത്തുന്നു

സവിശേഷ സഹായ സമയത്ത് മറ്റു കുട്ടികള്‍ പഠനക്കൂട്ടങ്ങളായി ഇരുന്ന പുതിയ വായനപാഠങ്ങള്‍ തയ്യാറാക്കണം.

സൂചനകള്‍

പൂവ്

വലിയ പൂവ്

ചെടിയില്‍ വലിയ പൂവ്

ചെടിയില്‍ ………… വലിയ പൂവ്

………………………….

……………………………….

അനുബന്ധം

മുന്‍ ആസൂത്രണക്കുറിപ്പുകള്‍ക്ക് ക്ലിക് ചെയ്യുക 

 വായനപാഠങ്ങള്‍

 അക്ഷരഘടന

  • മാനത്ത് പട്ടം അക്ഷരങ്ങള്‍

  • No comments: