Pages

Monday, January 27, 2020

കെ ടെറ്റ് /PSCപഠനസഹായി -3

3. വിലയിരുത്തല്‍

മലയാളം, ഗണിതം, ഇംഗ്ലീഷ്, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെല്ലാം വിലയിരുത്തലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ വരും. അധ്യാപകര്‍ക്ക് വിലയിരുത്തലിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലേ പഠിതാവിനെയും പഠനപ്രക്രിയയെയും വിലയിരുത്തി ഗുണനിലവാരം ഉറപ്പാക്കാനുളള ഇടപെടല്‍ നടത്താനാകൂ. മൂന്നു മാര്‍ക്കിന്റെ വരെ ചോദ്യങ്ങള്‍ കെ ടെറ്റില്‍ വരാം.
വിലയിരുത്തലുമായി ബന്ധപ്പെട്ട പ്രധാന പദാവലികള്‍ ഓര്‍ത്തുനോക്കാം
    • ആത്യന്തിക മൂല്യനിര്‍ണയം
    • തുടര്‍ മൂല്യനിര്‍ണയം, നിരന്തര വിലയിരുത്തല്‍, സംരചനാമൂല്യനിര്‍ണയം
    • പോര്‍ട്ട് ഫോളിയോ
    • ഫീഡ് ബാക്ക്
    • വിലയിരുത്തല്‍ തന്നെ പഠനം
    • പഠനത്തിനായുളള വിലയിരുത്തല്‍
    • പഠനത്തെ വിലയിരുത്തല്‍
    • നിദാനനിര്‍ണയം ( ഡയഗണോസ്ററിക് ടെസ്റ്റ്)
    • സ്വയം വിലയിരുത്തല്‍
    • പരസ്പര വിലയിരുത്തല്‍
    • ടീച്ചറുടെ വിലയിരുത്തല്‍
    • ഗ്രേഡിംഗ്
    • വിലയിരുത്തല്‍ സൂചകങ്ങള്‍
    • അനുരൂപീകരണ ചോദ്യങ്ങള്‍
    • ടേം മൂല്യനിര്‍ണയം
    • യൂണിറ്റ് ടെസ്റ്റ്
    • തത്സമയ വിലയിരുത്തല്‍
    • വാര്‍ഷിക പരീക്ഷ
    • ക്ലാസ് ടെസ്റ്റ്
    • ചെക്ക് ലിസ്റ്റ്
    • റേറ്റിംഗ് സ്കെയില്‍
    • നിരീക്ഷണം
    • ക്യുമുലേറ്റീവ് റിക്കാര്‍ഡ്
    • തുറന്ന ചോദ്യങ്ങളും അടഞ്ഞ ചോദ്യങ്ങളും
    • മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍
    • വസ്തുനിഷ്ഠ ചോദ്യങ്ങള്‍
ചിലതൊന്നും ഓര്‍മയില്‍ തെളിയുന്നില്ല. അല്ലെങ്കില്‍ അവ്യക്തം. സാരമില്ല. വിലയിരുത്തലുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലേക്ക് പോകും മുമ്പ് ഈ കുറിപ്പ് വായിക്കുക

 മൂന്നു തരം വിലയിരുത്തല്‍

1. പഠനത്തിനായുള്ള വിലയിരുത്തല്‍  (Assessment for learning )
പഠനം നടക്കുമ്പോള്‍ അതിന്റെ ഫലപ്രാപ്തിക്കായി നടത്തുന്ന വിവിധ ഇടപെടലുകളും വിലയിരുത്തലും ഫീഡ്ബാക്ക് നല്‍കലുമാണ് പഠനത്തിനായുള്ള വിലയിരുത്തല്‍ .
    • കുട്ടികളുടെ പ്രകടനം, പഠനത്തെളിവുകള്‍, അധ്യാപികയുടെ നിരീക്ഷണം ,കുട്ടിയുമായുളള ചര്‍ച്ച എന്നിങ്ങനെ വിവിധമാര്‍ഗങ്ങളിലൂടെ വിവരം ശേഖരിച്ചാണ് വിലയിരുത്തുക
    • ലിഖിതമോ വാചികമോ ആയ ഫീഡ് ബാക്ക് കുട്ടികള്‍ക്ക് നല്‍കണം. അത് പോസിറ്റീവാകണം. എങ്ങനെയെല്ലാം ചെയ്താന്‍ കൂടുതല്‍ മികവിലേക്കുയരാനാകുമെന്നുളള വ്യക്തമായ ധാരണ പകരലാണത്. വിവരണാത്മകമാകണം. കുറ്റങ്ങളും കുറവുകളും പറയലല്ല    • ഗ്രോഡോ സ്കോറോ പഠനത്തിനായുളള വിലയിരുത്തലില്‍ ഇല്ല.
    • പഠനപ്രക്രിയയിലുടനീളം സംഭവിക്കണം.
    • അധ്യാപികയുടെ വിലയിരുത്തലും കുട്ടികളുടെ പരസ്പര വിലയിരുത്തലും പഠനത്തിനായുളള വിലയിരുത്തലില്‍ വരും
2. വിലയിരുത്തല്‍ തന്നെ പഠനം  (Assessment as learning )
ഇത് പ്രധാനമായും സ്വയം വിലയിരുത്തലാണ്. താന്‍ ചെയ്ത പ്രവര്‍ത്തനത്തിലൂടെ സ്വയം വിമര്‍ശനപരമായി കടന്നുപോകുന്ന ഒരു പഠിതാവ് തന്റെ മികവുകളും പരിമിതികളും തിരിച്ചറിയുന്ന ഒരുപ്രക്രിയയാണിത്.
    • ഗ്രോഡോ സ്കോറോ പഠനത്തിനായുളള വിലയിരുത്തലില്‍ ഇല്ല.
    • പഠനപ്രക്രിയയിലുടനീളം സംഭവിക്കണം.
    • എത്തേണ്ട ലക്ഷ്യത്തെക്കുറിച്ചും നേടേണ്ട നിലവാരത്തെക്കുറിച്ചും ധാരണയുളള കുട്ടിയ്കാണ് സ്വയം വിലയിരുത്തല്‍ നന്നായി നടത്താനാവുക
3. പഠനത്തെ വിലയിരുത്തല്‍  (Assessment of learning )ഒരു നിശ്ചിത കാലയളവിനുശേഷം എന്തൊക്കെ എത്രത്തോളം പഠിച്ചു എന്നു വിലയിരുത്തല്‍.  നിശ്ചിത കാലയളവില്‍‍ ഒരു പഠിതാവിലുണ്ടായ മാറ്റം, പഠന നിലവാരം എന്നിവ വിലയിരുത്തുന്നതിനെ പഠനത്തെ വിലയിരുത്തല്‍ എന്നു പറയാം. ടേം വിലയിരുത്തലുകള്‍ ഈ ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്.
    • അധ്യാപകരാണ് നടത്തുക
    • ഗ്രേഡിംഗ് നടത്തും
    • കുട്ടികളുടെ നേട്ടത്തെ നിലവാരവുമായി താരതമ്യം ചെയ്യും
    • ഫലം രക്ഷിതാക്കളുമായും കുട്ടികളുമായും പങ്കിടും
    • ഒരു യൂണിറ്റിന്റെയോ ടേമിന്റെയോ നിശ്ചിത കാലയളവിന്റെേയോ അവസാനം നടത്തുന്നു
 വായിച്ചു എന്നതുകൊണ്ട് ധാരണയായി എന്നു കരുതേണ്ടതില്ല. പുതിയസന്ദര്‍ഭത്തില്‍ പ്രയോഗിക്കണം. അപ്പോള്‍ സംശയം വന്നാല്‍ വീണ്ടും വിശദീകരണക്കുറിപ്പ് വായിക്കുക.
1. വിലയിരുത്തല്‍തന്നെ പഠനം (ASSESSMENT AS LEARNING) ആകുന്നതിന് കൂടുതല്‍ സാധ്യതയുളള പ്രവര്‍ത്തനം ഏതാണ്  (2013 MAL)
    A) അധ്യാപിക പഠനോല്പന്നങ്ങള്‍ വായിച്ച് തെറ്റു തിരുത്തി നല്‍കുമ്പോള്‍
    B) പഠനത്തിനിടയില്‍ ക്ലാസ് ടെസ്റ്റുകള്‍ നടത്തുമ്പോള്‍
    C) ഓരോ യൂണിറ്റിന്റെയും ഒടുവില്‍ എഴുത്തുപരീക്ഷ നടത്തുമ്പോള്‍
    D) കുട്ടികള്‍ സ്വയം വിലയിരുത്തി മെച്ചപ്പെട്ട സാധ്യതകള്‍ കണ്ടെത്തുമ്പോള്‍
2 കുട്ടികളുടെ പഠനനേട്ടം ഉറപ്പാക്കാനായി അധ്യാപിക നടത്തുന്ന വിലയിരുത്തലിനെ ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുത്താം ( പരിസരപഠനം 2019)
    A) പഠനത്തെ വിലയിരുത്തല്‍
    B) വിലയിരുത്തല്‍തന്നെ പഠനം
    C) പഠനത്തിനായുളള വിലയിരുത്തല്‍
    D) ടേം മൂല്യനിര്‍ണയം
.3 പാദവാര്‍ഷിക പരീക്ഷ താഴെപ്പറയുന്ന ഏത് ഇനം വിലയിരുത്തലാണ് (2018 maths)
    A) പഠനം തന്നെ വിലയിരുത്തല്‍
    B) വിലയിരുത്തല്‍ തന്നെ പഠനം
    C) പഠനത്തെ വിലയിരുത്തല്‍
    D) പഠനത്തിനായുളള വിലയിരുത്തല്‍
4 മൂന്നാം ക്ലാസിലെ പരിസരപഠനവുമായി ബന്ധപ്പെട്ട് കുട്ടി എന്തൊക്കെ പഠിച്ചു എന്നറിയാനായി ടീച്ചര്‍ ഒരു പ്രവര്‍ത്തനം നല്‍കി. ഇത് വിലയിരുത്തലിന്റെ ഏത് തലമാണ് ( 2018 പരിസരപഠനം)
    A) പഠനത്തിനായുളള വിലയിരുത്തല്‍
    B) പഠനത്തെ വിലയിരുത്തല്‍
    C) വിലയിരുത്തല്‍ തന്നെ പഠനം
    D) പഠനം തന്നെ വിലയിരുത്തല്‍
5. ഒരു പാഠഭാഗത്തിന്റെ/യുണിറ്റിന്റെ വിനിമയത്തിനു ശേഷം എന്തൊക്കെ പഠിച്ചു എന്നു വിലയിരുത്തുന്ന പ്രക്രിയ ഏത്? (2017 MAL)
    A) പഠനത്തിനായുളള വിലയിരുത്തല്‍ (FOR)
    B) പഠനത്തെ വിലയിരുത്തല്‍ (OF)
    C) വിലയിരുത്തല്‍ തന്നെ പഠനം (AS)
    D) പ്രക്രിയയെ വിലയിരുത്തല്‍
6. പഠനപുരോഗതിക്ക് വേണ്ടി നിരന്തരം നിര്‍വഹിക്കുന്നതും പഠനപ്രവര്‍ത്തനത്തോട് ഇഴ ചേര്‍ന്നു നില്‍ക്കുന്നതുമായ മൂല്യനിര്‍ണയ പ്രക്രിയ (2018 mal)
    A) പഠനത്തെ വിലയിരുത്തല്‍ (OF)
    B) പഠനത്തിനായുളള വിലയിരുത്തല്‍ (FOR)
    C) വിലയിരുത്തല്‍ തന്നെ പഠനം (AS)
    D) ആത്യന്തിക മൂല്യനിര്‍ണയം (summative evaluation)
7.  ജലത്തിനോ മണ്ണെണ്ണയ്കോ സാന്ദ്രത കൂടുതല്‍ എന്നു കണ്ടെത്തുന്നതിനുളള പരീക്ഷണത്തില്‍ അധ്യാപിക കുട്ടികളെ എല്ലാ ഘട്ടങ്ങളിലും വിലയിരുത്തുന്നു. ഇത് വിലയിരുത്തലിന്റെ ഏതു തലത്തില്‍ ഉള്‍പ്പെടുന്നു? ( പരിസ്ഥിതി പഠനം 2019)
    A) പഠനത്തിനായുളള വിലയിരുത്തല്‍
    B) പഠനത്തെ വിലയിരുത്തല്‍
    C) പഠനം തന്നെ വിലയിരുത്തല്‍
    D) വിലയിരുത്തല്‍ തന്നെ പഠനം
ശരിയായ ഉത്തരം കണ്ടെത്താനായോ? പരിശോധിക്കാം
    1-D , 2-C , 3-C, 4-A , 5- B , 6 -A

ഗ്രേഡിംഗ്

ആദ്യം ചോദ്യങ്ങള്‍ പരിശോധിക്കാം
 1.ഗ്രേഡിംഗ് ഉപയോഗിക്കുന്നത്  (2018)
    A) ഒരു പരീക്ഷയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുളള കുട്ടിയെ കണ്ടെത്താന്‍
    B) കുട്ടികളെ അവരുടെ കഴിവനുസരിച്ച് പ്രത്യേകഗ്രൂപ്പുകളായി തരംതിരിക്കാന്‍
    C) കുട്ടികളുടെ ശക്തിയും ദൗര്‍ബല്യങ്ങളും തിരിച്ചറിയാന്‍
    D) മുകളില്‍ കൊടുത്തിരിക്കുന്നവ എല്ലാം
2. കോഴ്സ് തുടങ്ങുന്നതിനു മുമ്പുതന്നെ നിശ്ചിത പരിധി നിര്‍ണയിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഗ്രേഡിംഗ് സമ്പ്രദായം (2019)
    A) അബ്സല്യൂട്ട് ഗ്രേഡിംഗ്
    B) റിലേറ്റീവ് ഗ്രേഡിംഗ്
    C) ‍ഡയറക്ട് ഗ്രേഡിംഗ്
    D) കംപാരറ്റീവ് ഗ്രേഡിംഗ്
3. കേരളത്തില്‍ ലോവര്‍ പ്രൈമറി തലത്തിലെ കുട്ടികളെ വിലയിരുത്തുന്നതിന് ഉപയോഗിീക്കുന്ന രീതി 2018
    A)  ത്രി പോയന്റ് ഡയറക്ട് ഗ്രേഡിംഗ്
    B) ഫൈവ്  പോയന്റ് ഡയറക്ട് ഗ്രേഡിംഗ്
    C) ത്രീ പോയന്റ് അബ്സല്യൂട്ട് ഗ്രേഡിംഗ്
    D) ഫൈവ് പോയന്റ് അബ്സല്യൂട്ട് ഗ്രേഡിംഗ്
 4.കുട്ടികള്‍ക്ക് ഗ്രേഡ് നല്‍കുന്നതിന്റെ ഉദ്ദേശ്യമെന്ത്? (2018)
    A) അധ്യാപികയ്ക് കുട്ടികളുടെ കഴിവുകള്‍ വിലയിരുത്താന്‍
    B) കുട്ടികളുടെ പഠനപുരോഗതിയെക്കുറിച്ച് വിവരം നല്‍കുന്നതിന്
    C) കുട്ടികള്‍ എത്രമാത്രം മിടുക്കരാണെന്ന് രക്ഷിതാക്കളെ അറിയിക്കാന്‍
    D) കുട്ടികളെ പഠിക്കാന്‍ നിര്‍ബന്ധിക്കുന്നതിന്
ഡയറക്ട് ഗ്രേഡിംഗില്‍ ഓരോ ചോദ്യത്തിനും ഗ്രേഡുകള്‍ നല്‍കും. ഇന്‍ഡയറക്ട് ഗ്രേഡിംഗില്‍ പെടുന്നവയാണ് അബ്സല്യൂട്ട് ഗ്രേഡിംഗും റിലേറ്റീവ് ഗ്രേഡിംഗും. അബ്സല്യൂട്ട് ഗ്രേഡിംഗില്‍ കുട്ടികള്‍ക്ക് ഗ്രേഡാണ് നല്‍കുക. സ്കോര്‍ നല്‍കാറില്ല. ‍ ഓരോ സൂചകത്തിന്റെയും മൂല്യം പരിഗണിച്ച് വിവിധ തലങ്ങള്‍ക്ക് വ്യത്യസ്ത ഗ്രേഡ് നല്‍കും. നൂറിനെ ആധാരമാക്കിയാകും വിവിധ തലങ്ങള്‍ നിശ്ചയിക്കുക.
റിലേറ്റീവ് ഗ്രേഡിംഗില്‍ ലഭിച്ച സ്കോര്‍  എത്രയാണോ അതനുസരിച്ച് ഗ്രേഡ് നല്‍കും. ഇത് ക്ലാസില്‍ താരതമ്യവിശകലനം നടത്തും. കംപാരറ്റീവ് ഗ്രേഡിംഗ് പേരു സൂചിപ്പിക്കുന്നതുപോലെ താരതമ്യം ചെയ്യാനുളളതാണ്. ക്ലാസിലെ ശരാശരി നിലയിലെ ആധാരമാക്കിയാണ് താരതമ്യം.

ഇനി ഉത്തരത്തിലേക്ക് വരാം
1-D, 2-A, 3 -B, 4 – നല്‍കിയ ഉത്തരങ്ങളില്‍  ഏറെക്കുറെ ശരിയായത് A

സ്വയം വിലയിരുത്തലും പരസ്പര വിലയിരുത്തലും (peer assessment)

1) . One of the ways of promoting learner autonomy is through (2013,Eng)
    A) self assessment
    B) peer assessment
    C) teacher assessment
    D) parent assessment
2) The learners observe each other and give feedback .It is called ( 2018 Eng)
    A) self assessment
    B) Teacher assessment
    C) peer assessment
    D) placement assessment

നിരന്തര വിലയിരുത്തലും ( Continuous Evaluation/Formative evaluation) ആത്യന്തിക വിലയിരുത്തലും (Summative evaluation)

1). ഒരു കുട്ടിയുടെ സമഗ്രപ്രകടനത്തെ വിലയിരുത്താന്‍ ഉപയോഗിക്കാവുന്ന ഏറ്റവും അനുയോജ്യമായ രീതിയാണ് (2019)
    A) ആത്യന്തിക മൂല്യനിര്‍ണയം
    B) നിരന്തര മൂല്യനിര്‍ണയം
    C) പ്രകടന മൂല്യനിര്‍ണയം
    D) നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണയം
2) നിരന്തരവിലയിരുത്തലിനെ സംബന്ധിച്ച ശരിയായ ധാരണ ഏതാണ്? (മലയാളം2019)
    A) പഠനപ്രവര്‍ത്തനത്തോടൊപ്പം സ്വാഭാവികമായി നടക്കുന്നത്
    B) ഓരോ ടേമിന്റെയും ഒടുവില്‍ നടക്കുന്നത്
    C) കേന്ദ്രീകൃതമായ മൂല്യനിര്‍ണയം ആവശ്യമുളളത്
    D) കൃത്യമായ ടൈം ടേബില്‍ തയ്യാറാക്കി നടത്തേണ്ടത്.
3) Continuous Evaluation is part of ........( 2019 Eng)
    A) Summative evaluation
    B) Term end evaluation
    C) Formative evaluation
    D) Peer evaluation
4)  നിരന്തരവിലയിരുത്തലിന്റെ ഭാഗമല്ലാത്തത് ഏത്? ( ഗണിതം 2019)
    A) സ്വയം വിലയിരുത്തല്‍
    B) ടേം വിലയിരുത്തല്‍
    C) ക്ലാസ് ടെസ്റ്റ്
    D) പരസ്പര വിലയിരുത്തല്‍
5) A teacher who observes the learners while they are engaged in group activity and gives feedback to each of them in conducting ( 2014 ENG)
    A) formative assessment
    B) peer assessment
    C) summative assessment
    D) self assessment
6) സംരചനാമൂല്യനിര്‍ണയത്തിന്റെ ആവശ്യമെന്ത്?(2018)
    A) എന്തളക്കണമെന്നു തീരുമാനിക്കാന്‍
    B) പരീക്ഷകള്‍ വികസിപ്പിക്കാന്‍
    C) കുട്ടികളുടെ പുരോഗതി വിലയിരുത്താന്‍
    D) പരീക്ഷകള്‍ നടപ്പിലാക്കാന്‍
7) താഴെക്കൊടുത്തിരിക്കുന്നവയില്‍ നിരന്തരവിലയിരുത്തലിന്റെ ഭാഗമായുളള പഠനപ്രക്രിയയിലൂടെ വിലയിരുത്തലുമായി ബന്ധമില്ലാതെ സൂചകമേത്? ( 2018 പരിസരപഠനം)
    A) പ്രവര്‍ത്തനത്തിലെ പങ്കാളിത്തം
    B) സാമൂഹ്യനിലവാരം
    C) രേഖപ്പെടുത്തല്‍/ തയ്യാറാക്കല്‍
    D) പ്രകടനം/അവതരണം
 8) കുട്ടികളുടെ പഠനപുരോഗതി നിരീക്ഷിക്കുവാനായി ഒരു അധ്യാപകന്‍ എന്ന നിലയില്‍ നിങ്ങള്‍ ഏത് മൂല്യനിര്‍ണയ രീതിയാണ് സ്വീകരിക്കുക?(2019)
    A) ഡയഗ്ണോസ്റ്റിക് ടെസ്റ്റ്
    B) ‍പ്ലേസ്മെന്റ് മൂല്യനിര്‍ണയം
    C) സമ്മേറ്റീവ് മൂല്യനിര്‍ണയം
    D) ഫോര്‍മേറ്റീവ് മൂല്യനിര്‍ണയം
ഒരു അധ്യയന വർഷത്തിന്റ്റെ അവസാനത്തില്‍ നടത്തുന്ന പരീക്ഷ രീതി?
A. സംരചനാ മൂല്യനിർണയം
B. ആത്യന്തിക മൂല്യനിർണയം
C. നിദാന ശോധകം
D. സിദ്ധി ശോധകം

പഠനത്തെളിവ്/പോര്‍ട്ട് ഫോളിയോ


നിരന്തര വിലയിരുത്തലിന്റെ ഭാഗമായി കുട്ടികളുടെ പോര്‍ട്ട് ഫോളിയോയില്‍ ഉള്‍പ്പെടാത്തത് ( പരിസ്ഥിതി പഠനം 2019)
    A) പരിസരപഠന ഡയറി
    B) സെമിനാര്‍ റിപ്പോര്‍ട്ട്
    C) ടീച്ചിംഗ് മാന്വല്‍ പ്രക്രിയാപേജ്
    D) കുട്ടികള്‍ തയ്യാറാക്കിയ മാതൃകകള്‍

മൂല്യനിര്‍ണയോപാധികള്‍

തന്നിരിക്കുന്നവയില്‍ നിരന്തരമൂല്യനിര്‍ണയത്തിനുളള ഒരു ഉപാധി കണ്ടെത്തുക ( പരിസരപഠനം 2019)
    A) ചെക്ക് ലിസ്റ്റ്
    B) റേറ്റിംഗ് സ്കെയില്‍
    C) നിരീക്ഷണം
    D) ക്യുമുലേറ്റീവ് റിക്കാര്‍ഡ്
ഉപകരണം ( tool) ഉപാധി (  technique) ഇവ തമ്മിലുളള വ്യത്യാസം മനസിലാക്കണം. ഉപാധിക്ക് തന്ത്രമെന്നും പറയും. പരീക്ഷ ഒരു ഒരു വിലയിരുത്തല്‍ തന്ത്രമാണ്. അതിന് ചോദ്യപേപ്പറെന്ന ഉപകരണം ഉപയോഗിക്കുന്നു. നിരീക്ഷണമെന്ന തന്ത്രം സ്വീകരിക്കുമ്പോള്‍ ചെക്ക് ലിസ്റ്റും റേറ്റിംഗ് സ്കെയിലും ഉപയോഗിക്കും. അവ ഉപകരണമാണ്.

വിവിധതരം ശോധകങ്ങള്‍

 കുട്ടിയുടെ പഠനനേട്ടം അളക്കുന്നതിനുളള ശോധകം (2018)
    A) സിദ്ധി ശോധകം
    B) അഭിക്ഷമതാപരീക്ഷ
    C) അഭിഭാവ മാപിനി
    D) ബുദ്ധിശോധകം
ശോധകം എന്നാല്‍ പരീക്ഷ എന്ന അര്‍ഥത്തില്‍ എടുത്താല്‍ മതി.
പഠിതാക്കള്‍ക്ക്പാഠൃപദ്ധതിയിലെ പ്രത്യേക ഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രയാസങ്ങള്‍, കഴിവില്ലായ്മകള്‍, പോരായ്മകള്‍, വിടവുകള്‍, തുടങ്ങിയവ നിര്‍ണ്ണയിക്കാനും അവ സുക്ഷ്മമായി പരിശോധിക്കാനും, പരിഹാര ബോധാനത്തിലൂടെ അവ അകറ്റാനും വേണ്ടി രൂപ കല്പന ചെയ്യുന്ന ശോധകമാണ് ' നിദാന ശോധകം' .
കുട്ടികളുടെ നേട്ടം ( എന്തു സിദ്ധിച്ചു?) വിലയിരുത്തുന്നത് സിദ്ധി ശോധകം

നിദാനശോധകം , പരിഹാരബോധനം, ക്രിയാഗവേഷണം

 1.)കുട്ടികളുടെ പഠനപ്രശ്നങ്ങളും പഠനപോരായ്മകളും കണ്ടെത്തുവാനായി ഉപയോഗിക്കാവുന്നത് (2019)
    A) പ്ലേസ്മെന്റ് മൂല്യനിര്‍ണയം
    B) ഡയഗ്ണോസ്റ്റിക് മൂല്യനിര്‍ണയം
    C) സമ്മേറ്റീവ് മൂല്യനിര്‍ണയം
    D) ഇതൊന്നുമല്ല
2). നിരീക്ഷണവുമായി ബന്ധപ്പെട്ട ശേഷി എല്ലാ കുട്ടികളും ആര്‍ജിച്ചിട്ടില്ല എന്ന പ്രശ്നം ടീച്ചറിന് അനുഭവപ്പെട്ടു. ഇത് പരിഹരിക്കാന്‍ അവലംബിക്കാവുന്ന ഏറ്റവും ഉചിതമായ മാര്‍ഗം ഏത്? ( പരിസരപഠനം 2019)
    A) ക്രിയാഗവേഷണം
    B) കേസ് സ്റ്റഡി
    C) ഇന്‍വെന്ററി
    D) അനക്ഡോട്ടല്‍ റിക്കാര്‍ഡ്

 ചോദ്യപേപ്പര്‍ തയ്യാറാക്കല്‍

ചോദ്യപേപ്പല്‍ തയ്യാറാക്കുമ്പോള്‍ പല കാര്യങ്ങളും പരിഗണിക്കണം. അവ പരിശോധിക്കാം.
 വിശ്വാസ്യതയും സാധുതയും വസ്തുനിഷ്ഠതയും
ചോദ്യങ്ങളും ഗുണങ്ങളായി പരിഗണിച്ചിട്ടുളള ഇവ മൂന്നും പരിഗണിച്ച് ചോദ്യങ്ങള്‍ വന്നിട്ടുണ്ട്,
1) എന്താണോ അളക്കാനുദ്ദേശിക്കുന്നത് അതു തന്നെ അളക്കുകയാണെങ്കില്‍ അത്തരം മൂല്യനിര്‍ണയം അറിയപ്പെടുന്നത്  (2019)
    A) വിശ്വാസയോഗ്യമായത് (reliable)
    B) സാധുവായത് ( valid)
    C) വിശ്വാസയോഗ്യമല്ലാത്തത്
    D) അസാധുവായത്
2) ഏതു സാഹചര്യത്തില്‍ നടത്തിയാലും ഒരേ സ്കോര്‍ ലഭിക്കുന്നുവെങ്കില്‍ അത്തരം ടെസ്റ്റിന്റെ ഏതു ഗുണമാണ് ഇവിടെ പ്രകടമാകുന്നത്2018
    A) സാധുത ( validity)
    B) വിവേചനപരത
    C) വസ്തുനിഷ്ഠത
    D) വിശ്വാസ്യത (reliability)
ശരിയായ ഒരു ഉത്തരം മാത്രമുളള ചോദ്യമാണ് വസ്തുനിഷ്ഠത എന്ന ഗുണം ഉളളത്.
ആപേക്ഷിക പ്രാധാന്യം  (വെയ്റ്റേജ്)
 വിലയിരുത്തലുമായി ബന്ധപ്പെട്ട് ചോദ്യപേപ്പര്‍ തയ്യാറാക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ ചോദ്യപേപ്പര്‍ ഡിസൈന്‍ തയ്യാറാക്കേണ്ടതുണ്ട്. താഴെപ്പറയുന്നവയില്‍ ഈ പ്രക്രിയയുമായി ബന്ധമില്ലാത്തത് ഏത്  (2018)
    A) ചിന്താശേഷിക്കുളള വെയ്റ്റേജ്
    B) ഗ്രേഡിംഗ് സൂചകങ്ങള്‍ക്കുളള വെയ്റ്റേജ്
    C) വിവിധ ചോദ്യമാതൃകകള്‍ക്കുളള വെയ്റ്റേജ്
    D) കാഠിന്യനിലവാരത്തിനുളള വെയ്റ്റേജ്
എന്താണ് ചിന്താ പ്രക്രിയകള്‍? ഉയര്‍ന്ന ചിന്താപ്രക്രിയകളും താഴ്ന്ന ചിന്താപ്രക്രിയകളുമുണ്ട്.  വിശകലനം ചെയ്യുക, വിമര്‍ശനാത്മകമായി പരിശോധിക്കുക, നിരൂപണം ചെയ്യുക, സമര്‍ഥിക്കുക എന്നിവ ഉയര്‍ന്ന ചിന്താ പ്രക്രിയകളില്‍ പെടും. ഓര്‍മിക്കുക, തിരിച്ചറിയുക തുടങ്ങിയവ താഴ്ന്ന ചിന്താ പ്രക്രിയകളിലും. ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രം ഊന്നല്‍ വന്നുകൂടാ. ഓരോന്നിനുമുളള പ്രാധാന്യം ചോദ്യകര്‍ത്താവ് തീരുമാനിക്കണം. ഇതാണ് ആപേക്ഷിക പ്രാധാന്യം. അതുപോലെ ഉപന്യാസ മാതൃകയിലുളള  ചോദ്യവും ചെറിയ ഉത്തരമെഴുതേണ്ട ചോദ്യവും ഒറ്റ വാക്കിലോ വാക്യത്തിലോ ഉത്തരമെഴുതേണ്ട ചോദ്യവും ഉണ്ടല്ലോ. അവയ്കും ആപേക്ഷിക പ്രാധാന്യം തീരുമാനിക്കണം. ഇതിനെയാണ് ചോദ്യമാതൃകകള്‍ക്കുളള ആപേക്ഷിക പ്രാധാന്യം എന്നു പറയുക. ക്ലാസില്‍ ശരാശരിക്കാരും ശരാശരിയില്‍ താഴെയുളളവരും അതിസമര്‍ഥരും ഉണ്ടാകും അവരെയെല്ലാം പരിഗണിക്കുന്നതാണ് ചോദ്യങ്ങളുടെ കാഠിന്യനിലവാരത്തിലുളള ആപേക്ഷിക പ്രാധാന്യം .
ബ്ലൂ പ്രിന്റ് ഉപയോഗിക്കുന്ന ശോധക രീതി?
A. സിദ്ധി ശോധകം
B. നിദാന ശോധകം
C. പ്രവചന ശോധകം
D. സംരചന മൂല്യനിർണയം
ചോദ്യം തയ്യാറാക്കുന്നതിനുളള ആസൂത്രണരൂപരേഖയാണ് ബ്ലൂപ്രിന്റ് അല്ലെങ്കില്‍ ചോദ്യപേപ്പര്‍ ഡിസൈന്‍.
താഴെ പറയുന്നവയിൽ ബ്ലൂ പ്രിന്റ് ൽ  ഉൾപ്പെടാത്ത ഘടകം?
A. ബോധനോദ്ദേശങ്ങൾ
B. പഠന രീതി
C. മാർക്ക്‌
D. ഉള്ളടക്കം

വിലയിരുത്തല്‍ സമീപനം

ചുവടെ കൊടുത്തിരിക്കുന്നവയില്‍ ഇന്നത്തെ പരീക്ഷാ രീതിയുടെ സവിശേഷതകളില്‍ പെടാത്തത് ഏത്?( ml 2018)
    A) നിര്‍ദിഷ്ടപഠനനേട്ടങ്ങളെ പരിഗണിക്കുന്നു
    B) ഓര്‍മപരിശോധിനയ്ക് പ്രാധാന്യം നല്‍കുന്നു
    C) എല്ലാ നിലവാരക്കാര്‍ക്കും പരിഗണന നല്‍കുന്നു
    D) ചിന്താപ്രക്രിയയ്ക് പ്രാധാന്യം നല്‍കുന്നു
 The learning process  becomes a self evaluation process when:(2013 Eng)
    A) Constant unit tests are conducted
    B) Learner autonomy is self regulatory
    C) Teacher guidance is regular
    D) PTA/MPTA meetings are regular
4. Knowledge construction in language class takes place through... (2013 Eng)
    A) collaborative learning
    B) rote learning
    C) repetition of concepts
    D) unit tests
മറ്റു ലക്കങ്ങള്‍ വായിക്കാന്‍
  1. കെ ടെറ്റ് /PSC പഠനസഹായി.1
  2. കെ ടെറ്റ് പഠനസഹായി 2
  3. കെ ടെറ്റ് /PSCപഠനസഹായി -3
  4. കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
  5. കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
  6. കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
  7. കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം) 
  8. കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
  9. കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)  
  10. കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
  11. കെ ടെറ്റ് /PSC പഠനസഹായി 11,12  
  12. ടെറ്റ് /PSC പഠനസഹായി 13,14
  13. കെ ടെറ്റ്/ PSC പഠനസഹായി 15 
  14. കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം)  
  15. കെ ടെറ്റ് /PSC പഠനസഹായി 17

അനുബന്ധം




സാമ്പത്തികനേട്ടത്തോടെ കെ ടെറ്റ് പരിശീലനം നടത്തുന്ന സ്ഥാപനങ്ങളും വ്യക്തികളും ഈ കുറിപ്പ് ഉപയോഗിക്കരുതെന്ന് അഭ്യ‍ർഥന

6 comments:

  1. ഉദ്ദേശിക്കപ്പെട്ടത് അളക്കാൻ കഴിയ്യന്നത് സാധുതയും ഏതു സാഹചര്യത്തിൽ നടത്തിയാലും ഒരേ സ്കോർ ലഭിക്കുന്നുവെങ്കിൽ വിശ്വാസ്യതയുേല്ലേ സാർ ?

    ReplyDelete
    Replies
    1. Ys pyq വിൽ അങ്ങനെയാ കണ്ടത്

      Delete
  2. വളരെ ഉപകാരപ്രദമായി സർ

    ReplyDelete
  3. വിലയിരുത്തൽ തന്നെ പഠനവും / പഠനം തന്നെ വിലയിരുത്തലും ഒന്നാണോ സാർ?

    ReplyDelete
  4. Grading Enna bagate.question num 3 lovar primary talatil kuttikale vilayirutunate.3point diract grading enna oru k tet groupil vannate.itil 5point diract grading etha correct?

    ReplyDelete

പ്രതികരിച്ചതിനു നന്ദി