ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, February 9, 2020

കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം)


ഭാഷാ വികാസം , ഭാഷാപഠനം
താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏതു നിരീക്ഷണമാണ് നോം ചോംസ്കിയുടെ ഭാഷാര്‍ജനത്തെ അനുകൂലിക്കുന്നത്? (2018 June)
  1. ുട്ടിീയുടെ ഭാഷാവികസനം ഏതു സംസ്കാരത്തിലായാലും ഒരേ രീതിയിലാണ് നടക്കുന്നത്
  2. കുട്ടികള്‍ വളരെ വേഗത്തിലും അനായാസമായും ഭാഷാശേഷി കൈവരിക്കുന്നു
  3. ഭാഷാ വികസനഘട്ടങ്ങള്‍ ഭൂരിഭാഗം കുട്ടികളിലും ഒരേ പ്രായത്തില്‍ത്തന്നെയാണ് നടക്കുന്നത്
  4. ഇവയെല്ലാം തന്നെ.
ഭാഷ ആര്‍ജിച്ചെടുക്കാനുളള സ്വതസിദ്ധമായ കഴിവ് തലച്ചോറിനുണ്ട് എന്ന് പറഞ്ഞതാര്?2019
  1. നോം ചോംസ്കി
  2. വൈഗോഡ്സ്കി
  3. പിയാഷെ
  4. ബ്രൂണര്‍
ഭാഷയിലെ അര്‍ഥപൂര്‍ണമായ ചെറിയ ഘടകം ഏത്? (2018 June)
  1. അര്‍ഥം
  2. വാക്യഘടന
  3. രൂപിമം
  4. സ്വനിമം
സാര്‍വലൗകിക ഭാഷാവ്യാകരണത്തിലൂടെ ഭാഷാഘടകങ്ങളും വ്യാ൩കരണവും കുട്ടിയുടെ മനസില്‍ വളരുകയാണ് എന്നു സൂചിപ്പിച്ചത് (2018 ഒക്ടോബര്‍)
  1. നോം ചോംസ്കി
  2. ലവ് വൈഗോഡ്സ്കി
  3. ബി എഫ് സ്കിന്നര്‍
  4. ജീന്‍ പിയാഷെ
രക്ഷിതാക്കളുടെ പ്രബലനത്തോടെയുളള പ്രതികരണമായി കുട്ടികള്‍ ഉചിതമായ ശബ്ദവും രൂപവും ആര്‍ജിക്കുന്നു. ഏതു ഭാഷാ വികസനസിദ്ധാന്തമാണ് ഇങ്ങനെ നിര്‍ദേശിക്കുന്നത്? (2018 June)
  1. വ്യവഹാരവാദം
  2. ജ്ഞാനനിര്‍മിതി വാദം
  3. സാമഗ്ര്യാദര്‍ശനം
  4. മാനവികതാവാദം
നോം ചോംസ്കിയുടെ അഭിപ്രായത്തില്‍ ഭാഷയുടെ അവികസിത രൂപം രൂപപ്പെടുന്നത്
  1. മസ്തിഷ്കത്തില്‍
  2. സമൂഹത്തില്‍
  3. വിദ്യാഭ്യാസത്തിലൂടെ
  4. ആശയവിനിമയത്തിലൂടെ
ഭാഷാവളര്‍ച്ചയെ സംബന്ധിച്ച് രണ്ടു പ്രശസ്തരായ മനശാസ്ത്രജ്ഞരുടെ കാഴ്ചപ്പാടുകള്‍ താഴെക്കൊടുക്കുന്നു.
  1. അഹം കേന്ദ്രിത ഭാഷണം- സാമൂഹിക ഭാഷണം
  2. സാമൂഹികഭാഷണം- സ്വയംഭാഷണം
ഈ കാഴ്ചപ്പാടുകളുടെ ഉപജ്ഞാതാക്കളാണ്
  1. വൈഗോഡ്സ്കി - ബ്രൂണര്‍
  2. വൈഗോഡ്സ്കി- പിയാഷെ
  3. പിയാഷെ- വൈഗോഡ്സ്കി
  4. പി യാഷെ - ബ്രൂണര്‍
വിവിധ സമീപനങ്ങള്‍
  1. സ്കിന്നര്‍ ഭാഷയെ ഒരു വാചിക ചേഷ്ടയായി കണ്ടു. അത് പരിശീലനത്തിലൂടെ നേടാം. പ്രബലനത്തിലൂടെ ഉറപ്പിക്കാം
  2. ോംസ്കി-
    1. ജന്മസിദ്ധമായ ഭാഷാഘടകം എല്ലാവരിലും ഉണ്ട്
    2. കുട്ടി ഭാഷ സ്വായത്തമാക്കുകയാണ്
    3. പ്രവചനീയമായ പ്രായത്തില്‍ എല്ലാവരും ഭാഷ ഉപയോഗിക്കുന്നു
    4. സാര്‍വലൗകിക വ്യാകരണം ഉണ്ട്.
  3. പിയാഷെ
    1. ഭാഷയെ നിര്‍ണയിക്കുന്നത് ചിന്തയാണ്-
    2. ചിന്ത ആദ്യം ഉണ്ടാകുന്നു. പിന്നെ ഭാഷ വികസിക്കുന്നു.
    3. സ്വയം ഭാഷണം പ്രവര്‍ത്തനങ്ങളുടെ അകമ്പടിയാണ്.
    4. സ്വയം ഭാഷണം അസ്തമിച്ചതിനു ശേഷം സാമൂഹിക ഭാഷണം
  4. വൈഗോഡ്സ്കി
    1. ഭാഷയും ചിന്തയും പരസ്പരം സ്വാധീനിക്കുന്നുണ്ട്
    2. ഭാഷാരഹിത ചിന്തയും ചിന്താരഹിത ഭാഷയും വേറിട്ടു വികസിച്ച് രണ്ടു വയസാകുമ്പോഴേക്കും കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു ( വൈഗോഡ്സ്കി)
    3. കുട്ടി ആന്തരിക ഭാഷണം നടത്തുന്നു. അത് പ്രത്യക്ഷപ്പെടുന്നതോടെ സ്വയം ഭാഷണം അവസാനിക്കുന്നു.
ചോംസ്കിയുടെ ഭാഷാസിദ്ധാന്തങ്ങളെ പിന്‍പറ്റി വികസിപ്പിച്ച ബോധനസമീപനം
  1. ഭാഷാ സമഗ്രതാസമീപനം
  2. ഉദ്ഗ്രഥന സമീപനം
  3. ചാക്രിക സമീപനം
  4. ഉരുവിട്ടുപഠിക്കല്‍ രീതി
മസ്തിഷ്കം

  • വെര്‍ണിക്ക – ആശയസ്വീകരണം ( ഭാഷയുമായി ബന്ധപ്പെട്ട ഭാഗം)
  • ബ്രോക്ക – ആശയപ്രകടനം  ( ഭാഷയുമായി ബന്ധപ്പെട്ട ഭാഗം)
  • സെറിബ്രം- വിഷമകരമായ ചിന്തകളുടെ ഇരിപ്പിടം. പഠിക്കുക, ഓര്‍മിക്കുക, ചിന്തിക്കുക, നിയന്ത്രിക്കുക, ധാരാളം ചുളിവുകളും മടക്കുകളും ഉപരിതലവിസ്തീര്‍ണം കൂടുതല്‍ 1.5 sq feet
  • തലാമസ്- ഗന്ധം ഒഴികെയുളള എല്ലാ ആവേഗങ്ങളും കടന്നു പോകുന്നു
  • ഹൈപ്പോതലാമസ്- ജീവല്‍ പരമായ ആവശ്യങ്ങളെ നിയന്ത്രിക്കുന്നു
  • സെറിബല്ലം- പിന്‍മസ്തിഷ്കത്തിലാണ്. ചലനത്തെ ക്രോഡീകരിക്കുന്നു. സന്തുലനാവസ്ഥ നിലനിറുത്തുന്നു
  • ന്യൂറോണുകളുടെ സ്നാപ്തിക ബന്ധം

മലയാളം
  1. അവധാരണം -ഗദ്യം ( 5) ഗദ്യഭാഗം ഒന്നോ രണ്ടോ തവണ ശ്രദ്ധാപൂര്‍വം വായിച്ചാല്‍ ഉത്തരമെഴുതാവുന്നതേയുളളൂ. അമിതമായ ആത്മവിശ്വാസം പാടില്ല. ഉത്തരം എഴുതിയ ശേഷം മറ്റു ഉത്തര സാധ്യതയുണ്ടോ എന്നു കൂടി പരിശോധിക്കണം. എന്തെല്ലാമാണ് ചോദ്യങ്ങളായി പരിഗണിക്കുക എന്നു നോക്കാം.
    1. കേന്ദ്രാശയം കണ്ടെത്തല്‍,
    2. വിശകലനം ചെയ്യല്‍,
    3. പരസ്പരബന്ധം കണ്ടെത്തല്‍,
    4. സംഗ്രഹിക്കല്‍)
  2. അവധാരണം -പദ്യം ( 5) കവിത പദച്ചേരുവ മനസിലാക്കി വായിക്കണം. പൊതു ആശയതലവും ഓരോ വരികളിലെയും ആശയവും മനസിലാക്കണം. പ്രത്യക്ഷത്തില്‍ കിട്ടുന്ന ആശയവും ചിന്തിച്ച് കണ്ടെത്താവുന്നവയും വ്യാഖ്യാനിച്ചെടുക്കാവുന്നവയും ഉണ്ടാകും. ഏതെങ്കിലും പദങ്ങള്‍ക്ക് അര്‍ഥം കിട്ടിയില്ലെങ്കില്‍ ആ കാവ്യസന്ദര്‍ഭത്തില്‍ എന്താകാം അര്‍ഥമെന്നു ഊഹിക്കണം.
    1. കേന്ദ്രാശയം കണ്ടെത്തല്‍ ,
    2. വിശകലനം ചെയ്യല്‍,
    3. ബിംബകല്പനകള്‍,ആസ്വാദനാംശങ്ങള്‍ കണ്ടെത്തല്‍)
  3. മാതൃഭാഷയും ബോധനശാസ്ത്രവും ( 10) ഇത് പഠനമനശാസ്ത്രമേഖലയിലും വരാം .പത്ത് മാര്‍ക്ക് നിസാരമല്ല.
    1. ഭാഷാസമീപനം, (ഭാഷാര്‍ജനസിദ്ധാന്തങ്ങള്‍, ബഹുമുഖബുദ്ധി )
    2. ക്ലാസ് റൂം പ്രക്രിയ,പ്രായോഗികതലം) ( നിരന്തരവിലയിരുത്തല്‍, പഠനതന്ത്രം, പഠനസാമഗ്രികള്‍, ആസൂത്രണം, പ്രശ്നപരിഹരണം, ഐ ടി)
    3. ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം
  4. ഭാഷ, സാഹിത്യം, സംസ്കാരം (10)
    1. പ്രയോഗങ്ങള്‍,ശൈലികള്‍,
    2. ചൊല്ലുകള്‍,
    3. പ്രായോഗികവ്യാകരണം ,
    4. താളം,
    5. വ്യവഹാരരൂപങ്ങള്‍
മലയാളത്തില്‍ ഇതുവരെ വന്ന ചോദ്യങ്ങള്‍ അവയുടെ സവിശേഷത പരിഗണിച്ച് ലിസ്റ്റ് ചെയ്തിരിക്കുന്നു. വസ്തുനിഷ്ഠ ചോദ്യങ്ങളുടെ ഊന്നലാണ് താഴെയുളളത് .

സിദ്ധാന്തതലം
  1. വ്യവഹാരരൂപം
  2. സിദ്ധാന്തം ( സാമൂഹികവികാസവും പഠനപ്രവര്‍ത്തനവും)
  3. സിദ്ധാന്തം ( ജനാധിപത്യവിദ്യാഭ്യാസം)
  4. സിദ്ധാന്തം (ഡീ സ്കൂളിംഗ്)
  5. നിലവിലുളള ഭാഷാപഠനവുമായി ബന്ധപ്പെടാത്തത് ഏത്?
  6. മാതൃഭാഷയുമായി ബന്ധപ്പെട്ട ഉചിതമായ പ്രസ്താവന
  7. ഭാഷാസമഗ്രതാദര്‍ശനവുമായി ബന്ധമില്ലാത്തത്
  8. ഭാഷയും ചിന്തയും
ഐ സി ടി
  1. ഐ സി ടി സാധ്യതയുമായി യോജിക്കാത്ത പ്രസ്താവന
  2. ദൃശ്യശ്രാവ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ടുളള നേട്ടങ്ങള്‍
  3. ഭാഷാഭേദങ്ങളെ സംബന്ധിച്ച പ്രസക്തമായ കാര്യം
കവിത
  1. കവിതാപഠനത്തിന്റെ ഉദ്ദേശ്യം
  2. കവിതയിലെ വരികളോടു സമാനമായ അര്‍ഥമുളള വരികളേവ
  3. സമാനതാളമുളള വരികള്‍
  4. അലങ്കാരപ്രയോഗത്തില്‍ വ്യത്യസ്തതയുളളത്
കൃതി , രചയിതാവ്
  1. അവാര്‍ഡ് കൃതി, രചയിതാവ്
  2. കൃതിയും ഗ്രന്ഥകര്‍ത്താവും
  3. പുരാണപശ്ചാത്തലം സ്വീകരിക്കാത്ത കൃതി
പദം, വാക്യം
  1. തെറ്റായ വാക്യം ഏത്?
  2. ശരിയായ വാക്യം ഏത്?
  3. ശരിയായ പദം ഏത്?
  4. കൂട്ടത്തില്‍ പെടാത്ത പദം ഏത്?
ചൊല്ല്
  1. ചൊല്ലിന്റെ സമാനമായ അര്‍ഥമുളള ചൊല്ല് ഏത് (കുരയ്കും പട്ടി കടിക്കില്ല)
  2. നിര്‍ദിഷ്ട തീമുമായി ബന്ധമുളള ചൊല്ലേത്? ( മഴയും കൃഷിയും)
ശൈലി
  1. ശൈലിയുടെ അര്‍ഥം
സന്ധി, സമാസം തുടങ്ങിയവ
  1. സന്ധി ചെയ്യുമ്പോള്‍ വ്യത്യസ്തതയുളളത്
  2. സന്ധിക്ക് ഉദാഹരണം
  3. പദം വിഗ്രഹിക്കുന്നതെങ്ങനെ?
  4. ശരിയായ വിഗ്രഹാര്‍ഥം
  5. അനുപ്രയോഗം ( നല്‍കുന്ന സൂചന),
  6. അപൂര്‍ണക്രിയ ഇല്ലാത്ത വാക്യം,
  7. നാനാര്‍ഥം
പഠനപ്രക്രിയ, തന്ത്രം
  1. എഡിറ്റിംഗ് പ്രക്രിയ
  2. വാചികപ്രവര്‍ത്തനം അല്ലാത്തത്
  3. ദൃശ്യവത്കരണപ്രവര്‍ത്തനം
  4. ഭാഷാശേഷികളുടെ ഉദ്ഗ്രഥനത്തിന് കൂടുതല്‍ സാധ്യതയുളള പഠനപ്രവര്‍ത്തനം
  5. വിലയിരുത്തല്‍ തന്നെ പഠനം-ഉദാഹരണം
  6. കലാരൂപവുമായി ബന്ധമില്ലാത്തത് ( കഥകളി)
  7. കഥാസ്വാദനത്തിലേക്ക് നയിക്കുന്നതിനുളള ബോധനതന്ത്രം

    അനുബന്ധം- ഒന്ന്
    സമാസം 
    ഒന്നിലധികം പദങ്ങൾ ചേർത്ത് പുതിയ പദം രൂപപ്പെടുത്തുന്ന പ്രക്രിയയാണ്‌ സമാസം. ഇങ്ങനെ രൂപപ്പെട്ട പദത്തിന്‌ സമസ്തപദം എന്ന് പേർ. ഘടകപദങ്ങളിൽ ആദ്യത്തെ പദത്തെ പൂർവ്വപദം എന്നും രണ്ടാമത്തേതിനെ ഉത്തരപദം എന്നും വിളിക്കും. സമസ്തപദത്തെ പ്രത്യയങ്ങൾ ചേർത്ത് പിരിച്ചെഴുതുന്നത് വിഗ്രഹിക്കൽ

    അർത്ഥമനുസരിച്ചുള്ള വർഗ്ഗീകരണം

    • തൽപുരുഷൻ - ഉത്തരപദത്തിന്‌ പ്രാധാന്യം. 
      • ഉദാ :പാക്കുവെട്ടി - പാക്കിനെ വെട്ടുന്നത് എന്ന് വിഗ്രഹിക്കാം .
      • കേരളദേശം - കേരളമെന്ന ദേശം
      • അശോക ചക്രവർത്തി - അശൊകനെന്ന ചക്രവർത്തി.
      •  മരംകൊത്തി - മരത്തെ കൊത്തുന്ന പക്ഷി.
      • മുടിവെട്ട് - മുടിയെ വെട്ടുന്ന ജോലി.
      • ജാതിനിർണയം - ജാതിയെ നിർണയിക്കൽ .
      • കലാനിരൂപണം - കലയെ നിരൂപിക്കൽ
      •  ഈശ്വരതുല്യൻ - ഈശ്വരനോട് തുല്യൻ.
      • രാക്ഷസതുല്യൻ - രാക്ഷസനോട് തുല്യൻ.
      • ശീശുഭക്ഷണം - ശിശുവിന്‌ നൽകുന്ന ഭക്ഷണം
      • കാലിത്തീറ്റ - കാലിക്ക് നൽകുന്ന തീറ്റ.
      •  സ്വർണ്ണമോതിരം - സ്വർണ്ണത്താൽ ഉള്ള മോതിരം
      • സ്വർണ്ണവാൾ - സ്വർണ്ണത്താൽ ഉള്ള വാൾ.
      • പിതൃസ്വത്ത് - പിതാവിന്റെ സ്വത്ത്.
      • രാജകിരീടം - രാജാവിന്റെ കിരീടം.
      •  സംഗീതവാസന - സംഗീതത്തിൽ ഉള്ള വാസന.
    • കർമ്മധാരയൻ‍ - ഉത്തരപദത്തിന്‌ പ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ സമാനാധികരണത്തിൽ.നീലമേഘം എന്ന സമസ്ത പദത്തിൽ നീല പൂർവ്വപദവുo മേഘം ഉത്തരപദവുമാണ്.ഉത്തര പദമായ മേഘത്തെ വിശേഷിപ്പിക്കുന്നതിനായി ചേർത്തിരിക്കുന്ന പദമാണ് നീല. വിശേഷണം നിലയും വിശേഷ്യം മേഘവുമാണ് .വിശേഷണ വിശേഷ്യങ്ങൾ പുർവ്വപദവും ഉത്തരപദവുമായി സമാസിച്ചാൽ അതു കർമ്മധാരയൻ സമാസം.
      • മഞ്ഞക്കിളി
      • മധുരക്കിഴങ്ങ്
    • ദ്വിഗുസമാസം - പൂർ‌വ്വപദം എണ്ണത്തെ സൂചിപ്പിക്കുന്നു.
      • ഉദ: പഞ്ചബാണൻ - അഞ്ചു ബാണം ഉള്ളവൻ.
      • ത്രിലോകം - മൂന്ന് ലോകങ്ങളും.
      • സപ്തവർണ്ണങ്ങൾ - ഏഴു വർണ്ണങ്ങൾ.
      • പഞ്ചേന്ദ്രിയങ്ങൾ - അഞ്ച് ഇന്ദ്രിയങ്ങൾ.
      • പഞ്ചലോഹങ്ങൾ - അഞ്ച് ലോഹങ്ങൾ.
      • ഷഡ്‌വികാരങ്ങൾ - ആറ് വികാരങ്ങൾ.
      • സപ്തർഷികൾ - ഏഴു ഋഷികൾ
      •  മുക്കണ്ണൻ, നാന്മുഖൻ, ദശാനനൻ
    • അവ്യയീഭാവൻ - നാമത്തോട് നാമമോ അവ്യയമോ ഉപസർഗ്ഗമോ ചേർന്ന് ക്രിയയെ വിശേഷിപ്പിക്കുന്നു.
      • അനുദിനം - ദിനം തോറും.
      • സസ്നേഹം - സ്നേഹത്തോട് കൂടി.
      • പ്രതിശതം - ഓരോ നൂറിനും.
      • സംതൃപ്തി - നല്ല തൃപ്തി.
      •  
    • ദ്വന്ദ്വൻ - പൂർ‌വ്വപദത്തിനും ഉത്തരപദത്തിനും തുല്യപ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ സമാനാധികരണത്തിൽ.
      • ഉദ: ചരാചരങ്ങൾ - ചരങ്ങളും അചരങ്ങളും
      • ദേവാസുരന്മാർ - ദേവന്മാരും അസുരന്മാരും
      • രാമലക്ഷ്മണന്മാർ: രാമനും ലക്ഷ്മണനും
      • കൈകാലുകൾ: കൈയും കാലും
      • മാതാപിതാക്കൾ : മാതാവും പിതാവും
      •  രാപകൽ - രാവും പകലും
      • വരവുചെലവ് - വരവും ചെലവും
      • അടിപിടി - അടിയും പിടിയും
      • ആനമയിലൊട്ടകം : ആനയും മയിലും ഒട്ടകവും
    • ബഹുവ്രീഹി - ഇരുപദങ്ങൾക്കും പ്രാധാന്യമില്ല; മറ്റൊന്നിന് പ്രാധാന്യം. . പലപ്പോഴും വിശേഷണങ്ങളായാണ് ഈ സമാസം ഉപയോഗിക്കപ്പെടുന്നത് .
      • ഉദ: ചെന്താമരക്കണ്ണൻ-ചെന്താമര പോലെ കണ്ണുള്ളവൻ എന്നാണ് പിരിച്ചുപറയുമ്പോൾ കിട്ടുന്നത്. ഇവിടെ ചെന്താമരക്കും കണ്ണിനും പ്രാധാന്യം ഇല്ല. ആർക്കാണോ ഇത്തരം കണ്ണുള്ളത് അയാൾക്കാണ് ഇതിൽ പ്രാധാന്യം. അതുവഴി അദ്ദേഹത്തിന് വിശേഷണവുമായി ഈ പദം മാറുന്നു. 
      •  സ്ഥിരബുദ്ധി: സ്ഥിര = ഉറച്ച, സ്ഥിരബുദ്ധി = ഉറച്ച ബുദ്ധിയുള്ളവൻ.
      • പങ്കജാക്ഷി: പങ്കജം = താമര, അക്ഷി = കണ്ണു്, പങ്കജാക്ഷി = താമരയിതൾ പോലെയുള്ള കണ്ണുകളുള്ളവൾ, സുന്ദരി.
    അനുബന്ധം രണ്ട്
    സന്ധി
    'സന്ധി' എന്ന പദത്തിനു് സാമാന്യമായ അർത്ഥം 'ചേർച്ച' എന്നാണ്. അക്ഷരങ്ങൾ, അല്ലെങ്കിൽ വ്യാകരണശാസ്ത്രപ്രകാരമുള്ള വർണ്ണങ്ങൾ, തമ്മിൽ ചേരുമ്പോഴും ഓരോതരം മാറ്റങ്ങൾ ഉണ്ടായിട്ടും ഇല്ലാതെയും വരുന്നതാണു്. ആവക സംഗതികളെപ്പറ്റി വിവരിക്കുന്ന ഭാഗത്തിനാണു് വ്യാകരണത്തിൽ "സന്ധിപ്രകരണം' എന്നു പറയുന്നതു്
    • ലോപസന്ധി- സന്ധിക്കുന്ന വർണ്ണങ്ങളിലൊന്ന് ലോപിക്കുന്നതാണ്‌ ലോപസന്ധി.

      • കൊടുത്തു + ഇല്ല = കൊടുത്തില്ല.

      • വരിക + എടോ = വരികെടോ

    മലയാളത്തിൽ പൂർവ്വപദാന്തത്തിലെ സംവൃതോകാരം മറ്റൊരു സ്വരത്തിനുമുൻപ് സാർവത്രികമായി ലോപിക്കുന്നു.
      • തണുപ്പു് + ഉണ്ട് = തണുപ്പുണ്ട്, 
      • കാറ്റു് + അടിക്കുന്നു =കാറ്റടിക്കുന്നു 
    • ആഗമസന്ധി- സന്ധിക്കുന്ന വർണ്ണങ്ങൾക്കിടയിൽ മൂന്നാമതൊരു വർണ്ണം ആഗമിക്കുന്നതാണ്‌ ആഗമസന്ധി.
      • തിരു + അനന്തപുരം = തിരുവനന്തപുരം,
      • പന + ഓല = പനയോല. യ, വ തുടങ്ങിയ ഉപസ്വരങ്ങൾ ആഗമിക്കുന്നു.
      •  നകാരം ആഗമമായി ചേർക്കാറുണ്ടു്.ഉദാ: കരി+ പുലി= കരിമ്പുലി 
      • പുളി+ കുരു= പുളിങ്കുരു
    • ദ്വിത്വസന്ധി- രണ്ടുവർണ്ണങ്ങൾ ചേരുമ്പോൾ അവയിലൊന്ന് ഇരട്ടിക്കുന്നതാണ്‌ ദ്വിത്വസന്ധി. 

      • നിൻ + എ = നിന്നെ, പച്ച + കല്ല്= പച്ചക്കല്ല്, തല+ കെട്ട്= തലക്കെട്ടു് പശു+ ദാനം= പശുദ്ദാനം താമര+ കുളം= താമരക്കുളം പൂ+ തട്ടം= പൂത്തട്ടം ഉത്സവ+ ധിറുതി= ഉത്സവദ്ധിറുതി മാതൃ+ കല്ല്= മാതൃക്കല്ല് തേങ്ങാ+ കൂട്= തേങ്ങാക്കൂടു് കെ+ തൊഴിൽ= കെത്തൊഴിൽ മാങ്ങാ+ പുര= മാങ്ങാപ്പുര മയിൽ+ കുട്ടി= മയിൽക്കുട്ടി മടി+ ശീല= മടിശ്ശീല കവിൾ+ തടം= കവിൾത്തടം പണി+ പുര= പണിപ്പുര തിങ്കൾ+ കിടാവ്= തിങ്കൾക്കിടാവ് തീ+ കനൽ= തീക്കനൽ മലർ+ പൊടി= മലർപ്പൊടി പുഴു+ കേട്= പുഴുക്കേടു് തളിർ+ കൂട്ടം= തളിർക്കൂട്ടം

    • ആദേശസന്ധി‌- ആദേശസന്ധിസന്ധിക്കുന്ന വർണ്ണങ്ങളിൽ ഒന്നിന്‌ സവർണ്ണനം വഴി മറ്റൊരു വർണ്ണം പകരംവരുന്നതാണ് ആദേശസന്ധി‌.

    • അവൻ + ഓടി = അവനോടി (/ൻ/ > /ന/), വിൺ + തലം = വിണ്ടലം (/ത/ > /ട/),നെൽ + മണി = നെന്മണി (/ല/ > /ന/) വിൺ+ തലം= വിണ്ടലം നിൻ+ തു= നിന്തു (നിന്നു) തൺ+ താർ= തണ്ടാർ വലഞ്ഞ്+ തു= വലഞ്ചു (വലഞ്ഞു) എൺ+ നൂറ്= എണ്ണൂറു് പൊരിഞ്ഞ്+ തു= പൊരിഞ്ചു (പൊരിഞ്ഞു) എൻ+ തു= എൻ(എന്നു) അകൽ+തുന്നു = അക+തുന്നു = (അകററുന്നു) വിൽ+തു = വി+തു = (വിററു) വേൾ+തു = വേട്+തു = (വേട്ടു) കേൾ+തു = കേട്+തു = (കേട്ടു) നൽ+നൂൽ = നൻ+നൂൽ = (നന്നൂൽ) തൊൾ+നൂറു് = തൊ+നൂറു് = (തൊണ്ണൂറ്) വില്+തു= വിതു= വിററു അകല്+തുന്നു= അകററുന്നു നെല്+മണി= നെന്മണി ഉള്+മ= ഉൺമ കല്+മദം= കന്മദം നല്+നൂൽ= നന്നൂൽ

    സ്വരസന്ധി

    അ/ആ + അ/ആ = ആ
    പരമ + അർത്ഥം = പരമാർത്ഥം
    രത്ന + ആകരം = രത്നാകരം
    വിദ്യാ + അഭ്യാസം = വിദ്യാഭ്യാസം
    കലാ + ആലയം = കലാലയം
    ഇ/ഈ + ഇ/ഈ = ഈ
    കവി + ഇന്ദ്രൻ = കവീന്ദ്രൻ
    കവി + ഈശ്വരൻ = കവീശ്വരൻ
    മഹീ + ഇന്ദ്രൻ = മഹീന്ദ്രൻ
    മഹീ + ഈശ്വരൻ = മഹീശ്വരൻ
    ഉ/ഊ + ഉ/ഊ = ഊ
    ഗുരു + ഉപദേശം = ഗുരൂപദേശം
    സിന്ധു + ഊർമ്മി = സിന്ധൂർമ്മി
    വധൂ + ഉത്സവം = വധൂത്സവം
    വധൂ + ഊർമ്മിളാ = വധൂർമ്മിളാ
    ഋ + ൠ = ൠ പിതൃ + ഋണം = പിതൄണം
    അ/ആ + ഇ/ഈ = ഏ
    അ + ഇ = ഏ : ദേവ + ഇന്ദ്രൻ = ദേവേന്ദ്രൻ
    ആ + ഇ = ഏ : മഹാ + ഇന്ദ്രൻ = മഹേന്ദ്രൻ
    അ + ഈ = ഏ : പരമ + ഈശ്വരൻ = പരമേശ്വരൻ
    ആ + ഈ = ഏ : രമാ + ഈശൻ = രമേശൻ
    അ/ആ + ഉ/ഊ = ഓ
    അ + ഉ = ഓ : വീര + ഉചിതം = വീരോചിതം
    ആ + ഉ = ഓ : മഹാ + ഉത്സവം = മഹോത്സവം
    അ + ഊ = ഓ : നവ + ഊഢാ = നവോഢാ
    ആ + ഊ = ഓ : ഗംഗാ + ഊർമ്മി = ഗംഗോർമ്മി
    അ/ആ + ഋ = അർ
    അ + ഋ = അര് : സപ്ത + ഋഷി = സപ്തർഷി
    ആ + ഋ = അര് : മഹാ + ഋഷി = മഹർഷി
    അ + ഌ = അല് പ്ലുത + ഌകാരം = പ്ലതൽകാരം
    വ്യഞ്ജനസന്ധി
    • ഉദാഹരണം.
    മനസ് + ശക്തി = മനശ്ശക്തി
    തപസ് + ചര്യ = തപശ്ചര്യ
    മഹത് + ചരിതം = മഹച്ചരിതം
    ശരത് + ചന്ദ്രൻ = ശരച്ചന്ദ്രൻ
    സുഹൃത് + ജയ = സുഹൃജ്ജയ

     
    സാമ്പത്തികനേട്ടത്തോടെ കെ ടെറ്റ് പരിശീലനം നടത്തുന്ന സ്ഥാപനങ്ങളും വ്യക്തികളും ഈ കുറിപ്പുകള്‍ ഉപയോഗിക്കരുതെന്ന് അഭ്യ‍ർഥന
    മറ്റു ലക്കങ്ങള്‍ വായിക്കാന്‍
    വിശദമായ കുറിപ്പുകള്‍
    1. കെ ടെറ്റ് /PSC പഠനസഹായി.1
    2. കെ ടെറ്റ് പഠനസഹായി 2
    3. കെ ടെറ്റ് /PSCപഠനസഹായി -3
    4. കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
    5. കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
    6. കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
    7. കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം) 
    8. കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
    9. കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)  
    10. കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
    11. കെ ടെറ്റ് /PSC പഠനസഹായി 11,12  
    12. ടെറ്റ് /PSC പഠനസഹായി 13,14
    13. കെ ടെറ്റ്/ PSC പഠനസഹായി 15 
    14. കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം) 
    15. കെ ടെറ്റ് /PSC പഠനസഹായി 17 
    16. കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം) 
    17. കെ ടെറ്റ് /PSC പഠനസഹായി 19 ( ഗണിതം) 
    18. കെ ടെറ്റ് /PSC പഠനസഹായി 20( ഗണിതം) 
    19. കെ ടെറ്റ് /PSC പഠനസഹായി 22 (ശാസ്ത്രം) 

No comments: