വ്യവഹാരവാദം
/
ചേഷ്ടാവാദം/
പെരുമാറ്റ
മനശാസ്ത്രം /ബിഹേവിയറിസം
ശീര്‍ഷകം
നോക്കുക.
പലപേരുകളിലാണ്
വ്യവഹാരവാദം മലയാളത്തില്‍
അറിയപ്പെടുന്നത്.
പെരുമാറ്റം
എന്ന അര്‍ഥമാണ് ചേഷ്ടയ്കും
വ്യവഹാരത്തിനുമുളളത്.
അതിനാല്‍
ആശയക്കുഴപ്പം ആവശ്യമില്ല.
ചോദ്യങ്ങള്‍
വായിക്കുമ്പോള്‍ അതില്‍
പ്രധാന ആശയങ്ങള്‍ എത്രയുണ്ടെന്നു
നോക്കണം.
ശരിയായ
പ്രതികരണം മാത്രം നോക്കിയാല്‍
പോര.
ഉദാഹരണത്തിന്
ചുവടെയുളള ചോദ്യത്തില്‍
മൂന്നു പ്രതികരണങ്ങള്‍
ചേഷ്ടാവാദത്തിന്റെ സവിശേഷതകളാണ്.
അത്
അറിഞ്ഞിരിക്കണം.
1. താഴെപ്പറയുന്നവയില്‍
വ്യവഹാരവാദം മുന്നോട്ടുവെച്ച
വിദ്യാഭ്യാസ കാഴ്ചപ്പാടുകളില്‍
പെടാത്തത് ഏത് (
മലയാളം2018)
- കുട്ടി ഒഴിഞ്ഞ പാത്രമാണ്
- പഠനം രേഖീയ പ്രക്രിയയാണ്
- ബാഹ്യപ്രേരണകളാണ് പഠനത്തിലേക്ക് നയിക്കുന്നത്
- അനുഭവങ്ങളിലൂടെയാണ് അറിവ് നിര്‍മിക്കുന്നത്
എങ്കില്‍
മറ്റുളളവ ചേഷ്ടാവാദത്തിന്റെ
സവിശേഷതകളാണല്ലോ?
ഈ
ഉത്തരത്തിന്റെ അടിസ്ഥാനത്തില്‍
അടുത്ത ചോദ്യത്തിനുളള ശരിയുത്തരം
കണ്ടെത്തുക
2. ചോദക
പ്രതികരണങ്ങളുടെ ബന്ധത്തിലൂടെയുളള
പഠനത്തിന് ഊന്നല്‍ നല്‍കുന്നത്
(2017
Aug)
- ചേഷ്ടാവാദം
- ജാതൃവാദം
- ജ്‍ഞാന നിര്‍മിതി വാദം
- മാനവികതാവാദം
വ്യവഹാരവാദത്തെ
(
behaviourism)കുറിച്ച്
കൂടുതല്‍ വിവരങ്ങള്‍
ഒരു
പട്ടിക്കോ പൂച്ചയ്കോ എലിക്കോ
പ്രാവിനോ നിങ്ങളെ കെ ടെറ്റിന്
വിജയിപ്പിക്കാനാകും.
തോല്പിക്കാനാുമാകും.
അവരാണ്
താരങ്ങള്‍.
ആരുടെ
പട്ടി?.
പാവ്ലോവിന്റെ . എവിടുത്തെ പട്ടി? റഷ്യയിലെ
പട്ടി.
റഷ്യയിലെ
പട്ടിക്ക് കേരളത്തിലെന്തുകാര്യം?
വ്യവഹാരവാദികള്‍
മൃഗങ്ങളിലാണ് പരീക്ഷണങ്ങള്‍
നടത്തിയത് എന്നതുതന്നെ. പട്ടിയും പൂച്ചയും എലിയും പ്രാവും അവരുടെ പരീക്ഷണത്തിനു വിധേയമായി.
- ജീവികളില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ കണ്ടത്തിയ കാര്യങ്ങള്‍ മനുഷ്യര്‍ക്കും ബാധകമാണെന്ന് കരുതി.
- ജോണ്‍ ബി. വാട്സണ്‍ വ്യവഹാരവാദത്തിന് രൂപം നല്‍കി.
- മനസ്സ് നിരീക്ഷണവിധേയമല്ലാത്തതിനാല്‍ അതിനെ അവര്‍ തീര്‍ത്തും അവഗണിച്ചു.
- മനുഷ്യനുള്‍പ്പെടെയുള്ള എല്ലാ ജീവികളുടെയും വ്യവഹാരങ്ങള്‍ ചോദക-പ്രതികരണബന്ധങ്ങളില്‍ അധിഷ്ഠിതമാണെന്ന് വാദിച്ചു. S-R connection
- അനുകരണം, ആവര്‍ത്തനം എന്നിവ വഴി ഏതൊരു വ്യവഹാരത്തെയും നാം ആഗ്രഹിക്കുന്ന രീതിയിലേക്കു മാറ്റാനാവുമെന്ന വിശ്വാസത്തെ ബലപ്പെടുത്തി.
- പാവ ലോവ്, സ്കിന്നര്‍, തോണ്ടെയ്ക്ക് എന്നിവരായിരുന്നു മറ്റു പ്രധാന വക്താക്കള്‍.
പാവ്
ലോവിന്റെ classical
conditioning / respondent conditioning
(
അനുബന്ധനം)
ക്ലാസിക്കല്‍
കണ്ടീഷനിംഗ് എന്നതിനു പകരം
പൗരാണികാനുബന്ധ
സിദ്ധാന്തം ആരുടേതാണ്
എന്ന് ഒരിക്കല്‍ ചോദ്യമുണ്ടായി.
ഡി
എഡ് പാഠ്യപദ്ധതിയില്‍
ഉപയോഗിക്കാത്ത പദമാണത്.
ഏതോ
ആളുടെ പരിഭാഷയാണ്.
അതിനാല്‍
ഇത്തരം ചോദ്യങ്ങള്‍ വരുമ്പോള്‍
ചോദ്യത്തിന്റെ ഇംഗ്ലീഷ്
വേര്‍ഷന്‍ കൂടി നോക്കി
ചോദ്യകര്‍ത്താവ് ഉദ്ദേശിച്ചതെന്താണ്
എന്ന് വ്യക്തത വരുത്തണം
- പാവ് ലോവ് പരീക്ഷണം നടത്തിയത് നായയില്‍.
- നല്‍കുന്ന ചോദകത്തിനനുസരിച്ചുളള പ്രതികരണം എങ്ങനെ എന്നു കണ്ടെത്തുന്നതിനായിരുന്നു പരീക്ഷണം
- പുളി കണ്ടാല്‍ നമ്മുടെ വായില്‍ വെളളമൂറുന്നതുപോലെ ഇറച്ചി കണ്ടാല്‍ ഏതു നായയുടെ വായിലും വെളളമൂറും. ഇവിടെ ഇറച്ചി ചോദകവും ഉമിനീര്‍ പ്രതികരണവുമാണ്. സ്വാഭാവികമായി സംഭവിക്കുന്നതാകയാല്‍ സ്വാഭാവിക ചോദകമെന്നും ( UCS- UN CONDITIONED STIMULUS) സ്വാഭാവിക പ്രതികരണമെന്നും (UR- UN CONDITIONED RESPONSE) വിളിക്കാം.
- സ്വാഭാവിക ചോദകത്തിനു പകരം കൃത്രിമ ചോദകം ഉപയോഗിച്ചാല്‍ പ്രതികരണം എന്താകും?
- ആഹാരത്തോടൊപ്പം മണി ശബ്ദം കേള്‍പ്പിച്ചപ്പോഴും ഉമിനീര്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടു. അതായത് UCS+ CSസ്വാഭാവിക ചോദകം ( ഭക്ഷണം) +കൃത്രിമ ചോദകം ( മണിയൊച്ച) ഫലം ഉമീനീര്‍ ( ഇവിടെ ഭക്ഷണം സ്വാഭാവിക ചോദനവും മണിയൊച്ച കൃത്രിമ ചോദനവുമാണ്.)
- ക്രമേണ മണിശബ്ദം മാത്രം കേള്‍പ്പിച്ചു. നായ ഉമിനീര്‍ ഒലിപ്പിച്ചു. കൃത്രിമചോദകമായ മണിയൊച്ച കേട്ടപ്പോള്‍ ഉമിനീരുണ്ടായത് കൃത്രിമ പ്രതികരണമാണ്. കൃത്രിമ ചോദകം ( CS- CONDITIONED STIMULUS)ആയ മണിനാദം - കൃത്രിമ പ്രതികരണം ( CR-`CONDITIONED RESPONSE) ആയ ഉമിനീര്‍ ഉണ്ടാക്കി.
- പരീക്ഷണഘട്ടങ്ങളിങ്ങനെ ചുരുക്കിപ്പറയാം
- UCSസ്വാഭാവിക ചോദകം ( മാംസം)- URഉമിനീര്‍ ( സ്വാഭാവിക പ്രതികരണം )
- UCS+ CSസ്വാഭാവിക ചോദകം +കൃത്രിമ ചോദകം ( മണിനാദം - ഉമിനീര്‍
- CSകൃത്രിമ ചോദകം ( മണിനാദം - CRഉമിനീര്‍ ( കൃത്രിമ പ്രതികരണം )
(UCS- UN CONDITIONED STIMULUSCS- CONDITIONED STIMULUSUR- UN CONDITIONED RESPONSECR-`CONDITIONED RESPONSE)
ആഹാരം
കൊടുക്കാതെ കുറേ
തവണ മണിയടി
മാത്രം നടത്തി
പറ്റിച്ചാല്‍ ക്രമേണ പണി
മനസിലിക്കട്ടെ എന്നു നായ
കരുതും.
ഉമിനീര്‍
സ്രാവം കുറഞ്ഞുകുറഞ്ഞ്
ഇല്ലാതാകും.
ഇതിന്
വിലോപം എന്നു
പേര്.
വിലോപത്തിനു
ശേഷം കുറേ സമയം
കഴിഞ്ഞ്
പെട്ടെന്നു
മണിയടി
കേള്‍ക്കുമ്പോള്‍ ഉമിനീര്‍
വീണ്ടും ഉണ്ടാകുകയാണെങ്കില്‍
പുനപ്രാപ്തി എന്നും
പറയും.
3. പാവ്ലോവിന്റെ
പൗരാണിക അനുബന്ധന സിദ്ധാന്തത്തില്‍
അനുബന്ധനത്തിനു മുമ്പ്
പട്ടിക്ക് നല്‍കിയിരിക്കുന്ന
മാംസം അറിയപ്പെട്ടിരുന്നത്
(2019
ജൂണ്‍)
- കണ്ടീഷന്‍ഡ് ചോദനം
- കണ്ടീഷന്‍ഡ് പ്രതികരണം
- അണ്‍ കണ്ടീഷണ്‍ഡ് ചോദകം
- അണ്‍ കണ്ടീഷണ്‍ഡ് റസ്പോണ്‍സ്
പരീക്ഷണത്തിന്റെ
വിശദാംശങ്ങള്‍-
- ഇവിടെ ബന്ധിച്ചു നിര്‍ത്തിയ വിശക്കുന്ന നായയുടെ മുമ്പില്‍ ഭക്ഷണം കൊണ്ടുവരുമ്പോള്‍ അതിന്റെ വായില്‍ ധാരാളം ഉമിനീര് ഉത്പാദിപ്പിക്കപ്പെടുന്നു. ഉമിനീരിന്റെ അളവു കണക്കാക്കാന്‍ ഉമിനീര്‍ ഗ്രന്ഥിയിലേക്ക് ഒരു ട്യൂബും കടത്തിവെക്കുന്നു. പിന്നീട് ഭക്ഷണം കൊണ്ടുവന്നപ്പോഴെല്ലാം പരീക്ഷകന്‍ ഒരു മണിശബ്ദവും കേള്‍പ്പിച്ചു. അടുത്ത ഘട്ടത്തില്‍ ഭക്ഷമില്ലാതെ തന്നെ മണിശബ്ദം കേള്‍പ്പിച്ചപ്പോഴും നായയുടെ വായില്‍ ഉമിനീര്‍ ഊരുന്നതായി കണ്ടു.
- ഇതില്‍ നിന്നും സ്വാഭാവികചോദനയായ ഭക്ഷണത്തോടൊപ്പം ചേര്ത്തുപയോഗിച്ചതു കൊണ്ടാണ് നിഷ്ക്രിയ ചോദനയായിട്ടുകൂടി മണിശബ്ദത്തിന് ഉമിനീര്‍ എന്ന പ്രതികരണം ഉണ്ടാക്കാന്‍ കഴിഞ്ഞതെന്ന് അനുമാനിക്കപ്പെട്ടു.
- ഇങ്ങനെ ഈ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ ഉപയോഗക്രമത്തിലൂടെ ജീവികളില്‍ നിശ്ചിതമായ പ്രതികരണം ഉണ്ടാക്കാനാവുമെന്ന വ്യവഹാരവാദ പഠനസിദ്ധാന്തം ആവിഷ്കരിക്കപ്പെട്ടു
കണ്ടീഷനിംഗ്
നടത്തി എന്നാല്‍
പരുവപ്പെടുത്തിയെടുത്തു എന്നേ അര്‍ഥമുളളൂ. മുറിയിലെ വായുവിന്റെ താപനില പരുവപ്പെടുത്തുമ്പോഴാണല്ലോ എയര്‍ കണ്ടീഷനിംഗ് എന്ന് പറയുക
4. പാവ്ലോവിന്റെ
ക്ലാസിക്കല്‍ കണ്ടീഷനിംഗില്‍
ഒരു അനുബന്ധ ചോദകം ഉപയോഗിച്ച്
മറ്റൊരു അനുബന്ധനം
രൂപപ്പെടുത്തുന്നതിനെ
പറയുന്നത്?
(2018 ഒക്ടോബര്‍)
- സ്പൊണ്ടേനിയസ് റിക്കവറി
- എക്സ്റ്റിംങ്ഷന്‍
- സ്റ്റിമുലസ് റസ്പോണ്‍സ്
- കണ്ടീഷനിംഗിലെ ഉയര്‍ന്ന ചിന്ത
5. താഴെപ്പറയുന്ന
ഓരോ ഉദാഹരണങ്ങളും ഏതെല്ലാം
പഠനസിദ്ധാന്തങ്ങളുമായി
ബന്ധപ്പെട്ടവയാണ് ,
ശരിയായ
ക്രമം കണ്ടെത്തി എഴുതുക (
PSC 2017)
- ബെല്ലടിക്കുമ്പോള്‍ വിശപ്പു തോന്നുന്നു,
- അച്ഛന്‍ കുട്ടിയോട് പെട്ടിതുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇടത്തോട്ടും വലത്തോട്ടും പലതവണ തിരിച്ചപ്പോള്‍ പെട്ടി തുറന്നത്,
- പരീക്ഷയില്‍ ജയിച്ചാല്‍ സമ്മാനം ലഭിക്കുന്നത്,
- സിനിമാതാരങ്ങളെ അതുപോലെ അനുകരിക്കുന്നത്
- ചോദക പ്രതികരണം, ശ്രമ പരാജയം, ധനപ്രബലനം, നിരീക്ഷണ പഠന സിദ്ധാന്തം
- ചോദക പ്രതികരണം, നിരീക്ഷണ പഠന സിദ്ധാന്തം,, ധനപ്രബലനം, ശ്രമ പരാജയം
- ശ്രമ പരാജയം,ചോദക പ്രതികരണം, ധനപ്രബലനം, നിരീക്ഷണ പഠന സിദ്ധാന്തം
- നിരീക്ഷണ പഠന സിദ്ധാന്തം, ശ്രമ പരാജയം, ധനപ്രബലനം, ചോദക പ്രതികരണം
.
6."വിജയത്തെപ്പോലെ
വിജയിക്കുന്ന മറ്റൊന്നില്ല.”
തോണ്‍ടൈക്കിന്റെ
ഏതു സിദ്ധാന്തമാണ് ഈ പ്രസ്താവനയെ
പിന്താങ്ങുന്നത്?
(2019)
- സന്നദ്ധതാ നിയമം (Law of readiness)
- പരിണാമ നിയമം (law of effect) (ഫല നിയമം എന്ന് ചോദിച്ചിരുന്നെങ്കില്‍ കൂടുതല്‍ പേര്‍ ശരി ഉത്തരം എഴുതുമായിരുന്നു)
- ഉപയോഗനിയമം ( law of use)
- നിരുപയോഗനിയമം ( law of disuse)
7. തോണ്ടൈക്കിന്റെ
സിദ്ധാന്തങ്ങളില്‍ പെടാത്തതേത്
- ഫല നിയമം
- സന്നദ്ധതാ നിയമം
- അഭ്യാസ നിയമം, പരിശീലന നിയമം
- പൂര്‍ത്തീകരണ നിയമം
സംബന്ധ
സിദ്ധാന്തം -തോണ്‍ടൈക്
- എഡ്വേഡ് തോണ്‍ഡൈക്ക് ആവിഷ്‌കരിച്ച ചോദക പ്രതികരണ സിദ്ധാന്തമാണ് ശ്രമപരാജയ സിദ്ധാന്തം.
- ശ്രമപരാജയ പരീക്ഷണങ്ങള്‍ തോണ്‍ഡൈക്ക് നടത്തിയത് പൂച്ചയിലായിരുന്നു.
- പ്രശ്നപേടകത്തിനുളളില്‍ പൂച്ച. വെറും പൂച്ചയല്ല വിശന്ന പൂച്ച. പുറത്ത് ഭക്ഷണം.
- അത് കണ്ട ആക്രാന്തം പൂണ്ട പൂച്ച കൂടിനുളളില്‍ ചലിക്കുന്നു.
- പലവട്ടം പുറത്തേക്ക് പോകാന്‍ ശ്രമിക്കുന്നു.
- യാദൃശ്ചികമായി ലിവറില്‍അമര്‍ത്തുന്നു വാതില്‍ തുറക്കുന്നു.
- ക്രമേണ വേഗം പുറത്തിറങ്ങാന്‍ പഠിക്കുന്നു.
തോണ്‍ഡൈക്ക്
ആവിഷ്‌കരിച്ച മൂന്ന് പഠന
നിയമങ്ങള്‍
1.സന്നദ്ധതാ നിയമം(Law of Readiness)
2.ഫല നിയമം(Law of effect)
3.അഭ്യാസ നിയമം(Law of Exercise)
1. സന്നദ്ധതാ നിയമം
1.സന്നദ്ധതാ നിയമം(Law of Readiness)
2.ഫല നിയമം(Law of effect)
3.അഭ്യാസ നിയമം(Law of Exercise)
1. സന്നദ്ധതാ നിയമം
- സ്വയം സന്നദ്ധതയും താല്‍പ്പര്യവും ഉള്ള സമയമാണ് പ്രവര്‍ത്തിക്കാന്‍ ഏറ്റവും അനുയോജ്യം
- താല്‍പ്പര്യമില്ലെങ്കില്‍ പ്രവര്‍ത്തിക്കുക എന്നത് അസ്വാധ്വജനകമാണ്.
- എന്നാല്‍ സന്നദ്ധതയുള്ള സമയത്ത് പ്രവര്‍ത്തിക്കാതിരിക്കുന്നതും അതിലേറെ അസ്വാസ്ഥ്യകരമാണ്.
2.
ഫല
നിയമം (
പരിണാമ നിയമം)
- ഫല നിയമ പ്രകാരം നല്ല ഫലം കിട്ടിയാല്‍ മാത്രമേ ചോദക-പ്രതികരണങ്ങള്‍ തമ്മില്‍ കാര്യക്ഷമമായ ബന്ധം സ്ഥാപിതമാവൂ. . പൂച്ചയ്ക് മീന്‍ കിട്ടി.
3.അഭ്യാസ
നിയമം (
പരിശീലന
സിദ്ധാന്തം)
- ചോദക പ്രേരിതമായ ഒരു പ്രതികരണം എത്ര കൂടുതല്‍ ആവര്‍ത്തിക്കപ്പെടുന്നുവോ അത്ര കൂടുതല്‍ അത് നിലനില്‍ക്കും
- എന്നാല്‍ അഭ്യാസം ലഭിക്കുന്നില്ലെങ്കില്‍ ആ ബന്ധം ശിഥിലമാകും ഈ നിയമമാണ് അഭ്യാസനിയമംഓപ്പറന്റ് കണ്ടീഷനിംഗ് /പ്രവര്‍ത്തനാനുബന്ധന സിദ്ധാന്തം/ക്രീയാനുബന്ധനസിദ്ധാന്തം1938 ല്‍ സ്കിന്നര്‍ നടത്തിയ പരീക്ഷണങ്ങള്‍ പഠനത്തെ സംബന്ധിച്ച വ്യവഹാരവാദ കാഴ്ചപ്പാടില്‍ പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി.
- എലി, പ്രാവ് ,
- സമ്മാനം, ശിക്ഷ, പ്രബലനം, ആവര്‍ത്തനം
- സ്കിന്നര്‍ സവിശേഷമായ ഒരു പെട്ടിയുണ്ടാക്കി. അതില്‍ വിശന്ന എലിയെ പൂട്ടിയിട്ടു. പെട്ടിക്കു പുറത്ത് ഭക്ഷണവും ഒരുക്കി. ഭക്ഷണം വായിലാക്കാനുള്ള ശ്രമത്തില്‍ അത് വെപ്രാളത്തോടെ പെട്ടിയില്‍ തലങ്ങും വിലങ്ങും ഓടിത്തുടങ്ങി. ഈ ഓട്ടത്തിനിടയില്‍ യാദൃശ്ചികമായി ഒരു ലിവറില്‍ തട്ടിയപ്പോള്‍ ഭക്ഷണം ലഭ്യമായി. പരീക്ഷണം ആവര്‍ത്തിച്ചപ്പോള്‍ എലി ഭക്ഷണം കൈക്കലാക്കാന്‍ എടുക്കുന്ന സമയം കുറഞ്ഞുവരുന്നതായി സ്കിന്നര്‍ കണ്ടു. ഇതില്‍ നിന്നും പഠനത്തെ സംബന്ധിച്ച ചില അനുമാനങ്ങളില്‍ സ്കിന്നര്‍ എത്തിച്ചേര്‍ന്നു.
- ഈ പരീക്ഷണത്തില്‍, അനുകൂലമായ പ്രതികരണം ഉണ്ടായതിനാല്‍ ഒരു നിശ്ചിത പ്രവര്‍ത്തനം എലി ആവര്‍ത്തിക്കുന്നതായും അതുവഴി ആ പ്രവര്‍ത്തനം പ്രബലനം ചെയ്യപ്പെടുന്നതായും നാം കാണുന്നു. ഇവിടെ എലി തന്റെ പരിസരത്ത് പ്രവര്‍ത്തിക്കുന്നു (operates). ഭക്ഷണത്തിന്റെ ലഭ്യതയ്ക്ക് ആ പ്രവര്‍ത്തനം നിദാനമായി ( instrumental) തീരുന്നു.
- ഭക്ഷണം എന്നത് ഒരു സമ്മാനമായി (reward) അനുഭവപ്പെടുന്നു. അഥവാ അനുകൂലപ്രബലനം നടക്കുന്നു (positive reinforcement).
- ജീവിതത്തില്‍ ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ ഉടനുടനുള്ള ഗുണഫലങ്ങള്‍ ചില കാര്യങ്ങളില്‍ തുടര്‍ന്നും ഏര്‍പ്പെടാനുള്ള പ്രചോദനം നമുക്കും ഉണ്ടാക്കുന്നു എന്നത് വസ്തുതയാണ്.
എന്നാല്‍ പഠനം നടക്കണമെങ്കില്‍ ഒരോ ഘട്ടത്തിലും സമ്മാനങ്ങള്‍ കിട്ടണം എന്നു വരുന്നത് ആശാസ്യമല്ല. മനുഷ്യന്‍ എല്ലാ കാര്യങ്ങളും പഠിക്കുന്നത് ബാഹ്യമായ പ്രചോദനം കൊണ്ടാണോ എന്ന ചോദ്യവും പ്രസക്തമാണ്.
8. പരിക്രമീകൃതബോധനം
(
പ്രോഗ്രാംഡ്
ഇന്‍സ്ട്ര്ക്ഷന്‍)
രൂപപ്പെടുത്തിയത്
ഏത് പഠനസിദ്ധാന്തത്തെ
അടിസ്ഥാനപ്പെടുത്തിയാണ്?
( PSC 2017)
- സംബന്ധവാദം
- അനുബന്ധനം
- ഓപ്പറന്റ് കണ്ടീഷനിംഗ്
- സൂചനാപഠനം
9. പ്രബലനത്തിന്
ഊന്നല്‍ നല്‍കുന്ന പഠനസിദ്ധാന്തമാണ്
(2019)
- സാമൂഹിക വൈജ്ഞാനിക സിദ്ധാന്തം
- വൈജ്ഞാനിക നിര്‍മിതി സിദ്ധാന്തം
- വൈജ്ഞാനിക സിദ്ധാന്തം
- വ്യവഹാര വാദ സിദ്ധാന്തം
10. സ്കിന്നറുടെ
ആശയങ്ങളുമായി ബന്ധമില്ലാത്തതേത്
- പ്രബലനം
- പ്രോഗ്രാംഡ് ലേണിംഗ്
- ശിക്ഷയും സമ്മാനവും
- അനുരൂപീകരണം
- പാവ് ലോവിന്റെ പരീക്ഷണങ്ങളെയും സ്വന്തമായ പരീക്ഷണനിരീക്ഷണങ്ങളെയും ആസ്പദമാക്കി
11
മാസം
മാത്രം പ്രായമുള്ള ആല്‍ബര്‍ട്ട്
എന്ന കുഞ്ഞില്‍ വാട്സണ്‍
നടത്തിയ പരീക്ഷണം ഏഠെ പ്രശസ്തമാണ്.
ഇവിടെ
വെളുത്തഎലിയുമായി നല്ല പോലെ
ഇടപെട്ടിരുന്ന കുട്ടി പിന്നീട്
അതിനെ ഭയപ്പെടുന്നു.
അതിന്
ഇടവരുത്തിയത് വെളുത്ത
എലിയ്ക്കൊപ്പം കളിക്കുന്ന
ഘട്ടത്തില്‍ വലിയ ശബ്ദം കൂടി
കേള്‍പ്പിച്ചതാണ്.
ഇത്
ആവര്‍ത്തിച്ചപ്പോള്‍ എലിയെ
മാത്രമല്ല മറ്റു വെളുത്ത
വസ്തുക്കളെയും ഭയപ്പെടുന്ന
സ്ഥിതി ഉണ്ടാകുന്നു.
സാമ്പത്തികനേട്ടത്തോടെ
കെ ടെറ്റ് പരിശീലനം നടത്തുന്ന
സ്ഥാപനങ്ങളും വ്യക്തികളും
ഈ കുറിപ്പുകള്‍ ഉപയോഗിക്കരുതെന്ന്
അഭ്യർഥന
മറ്റു ലക്കങ്ങള്‍ വായിക്കാന്‍
വിശദമായ കുറിപ്പുകള്‍
വിശദമായ കുറിപ്പുകള്‍
- കെ ടെറ്റ് /PSC പഠനസഹായി.1
- കെ ടെറ്റ് പഠനസഹായി 2
- കെ ടെറ്റ് /PSCപഠനസഹായി -3
- കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
- കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
- കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
- കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം)
- കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
- കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)
- കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
- കെ ടെറ്റ് /PSC പഠനസഹായി 11,12
- ടെറ്റ് /PSC പഠനസഹായി 13,14
- കെ ടെറ്റ്/ PSC പഠനസഹായി 15
- കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം)
- കെ ടെറ്റ് /PSC പഠനസഹായി 17
- കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം)
- കെ ടെറ്റ് /PSC പഠനസഹായി 19 ( ഗണിതം)
- കെ ടെറ്റ് /PSC പഠനസഹായി 20( ഗണിതം)
- കെ ടെറ്റ് /PSC പഠനസഹായി 22 (ശാസ്ത്രം)
5 comments:
Unacademy psychology class ഇത് വച്ചാണ്
Good
Super
It's so helpful
ഒരുപാട് നന്ദി. ഇങ്ങനൊരു പ്രാക്ടീസ് session students നും ഉദ്യോഗാർത്ഥികൾക്കും വളരെ useful aanu.
Post a Comment