ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, February 3, 2020

കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)

നൈതിക വികാസം /സന്മാര്‍ഗവികാസം/ധാര്‍മിക വികാസം - കോള്‍ബര്‍ഗ്
‍‍ഭാഷാ വികാസം, ചാലക വികാസം, വൈകാരിക വികാസം, വൈജ്ഞാനിക വികാസം, സന്മാര്‍ഗവികാസം എന്നിവ കുട്ടിയുടെ വികാസവുമായി ബന്ധപ്പെട്ട് പഠിക്കേണ്ടതുണ്ട്. വൈജ്ഞാനിക വികാസത്തില്‍ പ്രധാനമായും പിയാഷെയുടെ സിദ്ധാന്തങ്ങളാണ് പരിഗണിക്കുന്നത്. അതാകട്ടെ മുന്‍ ലക്കത്തില്‍ ( ജ്‍ഞാനനിര്‍മിതിവാദം) ചര്‍ച്ച ചെയ്തു. ഈ ലക്കത്തില്‍ സന്മാര്‍ഗ വികാസമാണ്. ചെറിയ പാഠമാണ്. പക്ഷേ മനസിരുത്തിയില്ലെങ്കില്‍ പ്രയോഗസന്ദര്‍ഭത്തില്‍ പ്രയോജനപ്പെടില്ല.
ചെറുപ്പകാലം മുതല്‍ മനുഷ്യരുടെ സദാചാര നിലപാടുകള്‍ക്ക് കാരണം പലതാണെന്ന് കോള്‍ ബര്‍ഗ് പറയുന്നു
മൂന്നു വളര്‍ച്ചാഘട്ടങ്ങള്‍
ഓരോ ഘട്ടത്തിലും രണ്ട് ഉപവിഭാഗങ്ങള്‍
സദാചാരഘട്ടങ്ങളെ ആസ്പദമാക്കി വന്ന ചോദ്യങ്ങള്‍ നോക്കുക.
1. ശിക്ഷയില്‍ നിന്നും ഒഴിവാകാന്‍ ഒരു കുട്ടി അനുസരണ സ്വഭാവം കാണിക്കുന്നു. കോള്‍ബര്‍ഗിന്റെ നൈതിക വികാസ സിദ്ധാന്തമനുസരിച്ച് അവര്‍ ഉള്‍പ്പെടുന്നത് (2019)
    A) പ്രാഗ് യാഥാസ്ഥിതിക സദാചാര ഘട്ടം
    B) യാഥാസ്ഥിതിക സദാചാരഘട്ടം
    C) യാഥാസ്ഥിതികാനന്തര സദാചാരഘട്ടം
    D) ഇവയൊന്നുമല്ല
2. കോള്‍ബര്‍ഗിന്റെ സാന്മാര്‍ഗിക വികാസഘട്ടത്തില്‍ ശിക്ഷയും അനുസരണവും എന്നത് ഏതു ഘട്ടത്തിലാണ് സംഭവിക്കുന്നത് (2019)
    A) മൂര്‍ത്തമനോവ്യാപാരഘട്ടം
    B) യാഥാസ്ഥിതികാനന്തര സദാചാരഘട്ടം
    C) പ്രാഗ് യാഥാസ്ഥിതിക സദാചാര ഘട്ടം
    D) യാഥാസ്ഥിതിക സദാചാരഘട്ടം
3. മറ്റുളളവരുടെ പ്രയാസങ്ങളും ദുഖങ്ങളും തിരിച്ചറിഞ്ഞ് നിയമങ്ങളുടെ അതിര്‍വരമ്പുകള്‍ മാറ്റി മറിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍ കോള്‍ബര്‍ഗിന്റെ സന്മാര്‍ഗസിദ്ധാന്തമനുസരിച്ച് ഏത് ഘട്ടത്തില്‍ വരുന്നു? ( PSC 2017)
    A) സാമൂഹിക സുസ്ഥിതി പാലനം
    B) സാര്‍വജനീന സദാചാരം
    C) അന്തര്‍വൈയക്തിക സമന്വയം
4. നല്ല കുട്ടി എന്ന പറയിക്കാനുളള ശ്രമം നൈതികവികാസത്തിന്റെ ഒരു ഘട്ടത്തില്‍ ഉണ്ടാകും . ഈ ആശയം ഉന്നയിച്ചത് 
    A) എറിക്സണ്‍
    B) സ്കിന്നര്‍
    C) പിയാഷെ
    D) കോള്‍ബര്‍ഗ്
കോള്‍ബര്‍ഗിന്റെ സന്മാര്‍ഗവികാസഘട്ടങ്ങള്‍
വിശദാംശങ്ങള്‍
    1. യാഥാസ്ഥിതിക പൂര്‍വഘട്ടം,/പ്രാഗ് യാഥാസ്ഥിതിക സദാചാര ഘട്ടം
        1. ശിക്ഷയും അനുസരണവും  ( ഇവിടെ കുട്ടി ശിക്ഷ പേടിച്ചാണ് അനുസരിക്കുക. ടേയ് നല്ല തല്ലുകിട്ടുമേ എന്നു പറഞ്ഞാല്‍ മതി ചെയ്തിരിക്കും)
        2. സംതൃപ്തിദായകത്വം,/പ്രായോഗികമായ ആപേക്ഷികത്വം ( ഭാവിയിലെ ആനൂകൂല്യം പ്രതീക്ഷിച്ച്. അല്ലെങ്കില്‍ ആവശ്യം തൃപ്തിപ്പെടുത്താനായി നിയമങ്ങള്‍ പാലിക്കും. മോളെ ചേച്ചിക്ക് ഈ ബുക്കൊന്നു കൊണ്ടുകൊടുത്താല്‍ ഒരു മിഠായി തരാം എന്നു കേള്‍ക്കുമ്പോള്‍ മിഠായി പ്രതീക്ഷിച്ച് അനുസരിക്കുന്നു)
    2. യാഥാസ്ഥിതിക ഘട്ടം/ യാഥാസ്ഥിതിക സദാചാരഘട്ടം
        1. അന്തര്‍ വൈയക്തിക സമന്വയം /നല്ല കുട്ടി ( മറ്റുളളവരുടെ പ്രീതിക്ക് ) അംഗീകാരം കിട്ടാനായി അനുസരിക്കുന്നു. നല്ല കുട്ടി, മിടുക്കി എന്നൊക്കെ കേട്ട് രോമാഞ്ചമണിയാന്‍ കുട്ടി ഉളളാലെ ആഗ്രഹിക്കുന്നു.
        2. സാമൂഹികക്രമം നിലനിറുത്തല്‍/ സാമൂഹിക പാലനം (സാമൂഹികചിട്ടകള്‍ക്കുവേണ്ടി നിയമങ്ങള്‍ പാലിക്കുന്നു) ചില ചിട്ടകള്‍ പാലിക്കേണ്ടത് തന്റെ കടമയാണെന്ന ധാരണയോടെ അനുസരിക്കുന്നു
    3. യാഥാസ്ഥിതികാനന്തര ഘട്ടം /യാഥാസ്ഥിതികാനന്തര സദാചാരഘട്ടം ( ഇത് ഉയര്‍ന്ന സദാചാര ഘട്ടമാണ്
        1. സാമൂഹിക വ്യവസ്ഥ നിയമപരഘട്ടം ( സമൂഹത്തിന്റെ നിയമങ്ങള്‍ മനുഷ്യനന്മയ്ക് എന്ന വിശ്വാസത്തോടെ പെരുമാറല്‍)
        2. സാര്‍വലൗകികമായ സദാചാരതത്വങ്ങള്‍ ( ന്യായം , നീതി, സമത്വം തുടങ്ങിയ ഉന്നതമായ ആശയങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു)

ഇനി എത്ര ദിവസം കൂടിയുണ്ട്?
പഠനാസൂത്രണമെങ്ങനെ?
ഓരോ ദിവസവും നിശ്ചിത സമയം നീക്കി വെക്കുന്നുണ്ടല്ലോ

സാമ്പത്തികനേട്ടത്തോടെ കെ ടെറ്റ് പരിശീലനം നടത്തുന്ന സ്ഥാപനങ്ങളും വ്യക്തികളും ഈ കുറിപ്പുകള്‍ ഉപയോഗിക്കരുതെന്ന് അഭ്യ‍ർഥന
മറ്റു ലക്കങ്ങള്‍ വായിക്കാന്‍
വിശദമായ കുറിപ്പുകള്‍
  1. കെ ടെറ്റ് /PSC പഠനസഹായി.1
  2. കെ ടെറ്റ് പഠനസഹായി 2
  3. കെ ടെറ്റ് /PSCപഠനസഹായി -3
  4. കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
  5. കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
  6. കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
  7. കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം) 
  8. കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
  9. കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)  
  10. കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
  11. കെ ടെറ്റ് /PSC പഠനസഹായി 11,12  
  12. ടെറ്റ് /PSC പഠനസഹായി 13,14
  13. കെ ടെറ്റ്/ PSC പഠനസഹായി 15 
  14. കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം) 
  15. കെ ടെറ്റ് /PSC പഠനസഹായി 17 
  16. കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം) 
  17. കെ ടെറ്റ് /PSC പഠനസഹായി 19 ( ഗണിതം) 
  18. കെ ടെറ്റ് /PSC പഠനസഹായി 20( ഗണിതം) 
  19. കെ ടെറ്റ് /PSC പഠനസഹായി 22 (ശാസ്ത്രം)