Pages

Tuesday, November 23, 2021

കെ ആർ മീരയും ടീച്ചേഴ്സ് ക്ലബ്ബും ഗായത്രിയും

 ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി നടത്തിയ ഓൺലൈൻ അധ്യാപക വായനാ പരിപാടിയെക്കുറിച്ച് ഈ ബ്ലോഗിൽ നേരത്തെ കുറിച്ചിരുന്നു. (അധ്യാപക വായനയുടെ..)

ആ പരിപാടിയുടെ ഉജ്ജ്വലത ബോധ്യപ്പെടാൻ പ്രശസ്ത എഴുത്തുകാരി കെ ആർ മീര FB യിൽ എഴുതിയ കുറിപ്പ് പങ്കിടുന്നു

'ഘാതകൻ' വായനാനുഭവം - 100

നൂറാമത്തെ   ഈ വായനാനുഭവം 'ഘാതക'ന്റെ ആദ്യ വായനാനുഭവമാണ്. 

'ഘാതകൻ' പുസ്തകമായി അച്ചടിക്കുന്ന സമയത്ത് 'ആരാച്ചാർ' നോവലിനെപ്പറ്റി ഒരു ഓൺലൈൻ ചർച്ചയിൽ പങ്കെടുക്കാൻ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ് എന്നെ ക്ഷണിച്ചു.  'ആരാച്ചാർ' ഒരുപാടു ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞെന്നും 'ആരാച്ചാർ പഠനങ്ങൾ' എന്ന പേരിൽ പ്രമുഖരായ നിരൂപകർ എഴുതിയ ലേഖനങ്ങൾ ചേർത്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഒരു പുസ്തകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും 'ഘാതകൻ' വായനക്കാർ എങ്ങനെ സ്വീകരിക്കുന്നു എന്നറിയാനാണ് ആകാംക്ഷയെന്നും ഞാൻ അറിയിച്ചു. പുതിയ പുസ്തകത്തിന്റെ ആദ്യ ചർച്ച നടത്താൻ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബിലേക്ക് എന്നെ ക്ഷണിച്ച കോലഞ്ചേരി പുറ്റുമാനൂര്‍ ഗവ. സ്കൂള്‍ അധ്യാപകനായ ശ്രീ ടി.ടി. പൗലോസ് താൽപര്യം പ്രകടിപ്പിച്ചു. അച്ചടി കഴിഞ്ഞു പുസ്തകശാലകളിൽ എത്തുന്നതിനു മുമ്പു തന്നെ പ്രസാധകരിൽ നിന്നു നേരിട്ട് 'ഘാതകൻ' കോപ്പികൾ വാങ്ങി പരസ്പരം കൈമാറി വായിച്ച് കേരളത്തിലുടനീളമുള്ള ഇരുനൂറ്റിയമ്പതോളം അധ്യാപകർ പങ്കെടുത്ത ഗംഭീരമായ ഓൺലൈൻ ചർച്ച തന്നെ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ് നടത്തി. അതെനിക്ക് ഒരു പുതിയ അനുഭവമായിരുന്നു. അതായിരുന്നു 'ഘാതക'നെ കുറിച്ചുള്ള ആദ്യ ചർച്ച. കോവിഡ് രണ്ടാം തരംഗത്തിന്റെ മൂർധന്യത്തിലാണ് ഈ സംഭവം.  ഈ ചർച്ച എനിക്കു നൽകിയ  മാനസികമായ ഊർജ്ജം അളവറ്റതായിരുന്നു.  

Friday, September 24, 2021

സ്കൂളുകളും കോളേജുകളും തുറക്കുമ്പോൾ :

കൊവിഡ് മൂലം ദീർഘകാലം അടഞ്ഞുകിടന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രർത്തിക്കുന്നതു സംബന്ധിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് കേരള സർക്കാരിൻ്റെ പരിഗണനയ്ക്കായി സമർപ്പിച്ച നിർദ്ദേശങ്ങളുടെ പൂർണ രൂപം ചുവടെ വായിക്കാം

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന് പറയാനുള്ളത്

   

ആമുഖം

സ്കൂളുകളും കോളേജുകളും മറ്റും അടച്ചത് കുട്ടികള്‍ക്കും കുട്ടികളിലൂടെ മുതിര്‍ന്നവര്‍ക്കുമുള്ള വലിയ തോതിലുള്ള രോഗവ്യാപനം തടയാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ കുട്ടികൾക്ക് രോഗപ്രതിരോധ ശേഷി കൂടുതലാണെന്ന് അനുഭവത്തിലൂടെ തന്നെ വ്യക്തമായിക്കഴിഞ്ഞു. അതിനാൽ വിദ്യാലയങ്ങള്‍ തുറക്കുന്നതുമൂലം കുട്ടികൾക്ക് സാരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഭയക്കേണ്ടതില്ല. മറിച്ച് വീട്ടിലുള്ള മുതിര്‍ന്നവരിലേക്ക് രോഗാണുവ്യാപനം നടന്ന് അത്യാഹിതങ്ങള്‍ ഉണ്ടാകുന്നതേ ശ്രദ്ധിക്കേണ്ടതുള്ളൂ എന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. 

Friday, September 17, 2021

ആൻ്റി ടീച്ചർമാരുടെ അനുഭവക്കുറിപ്പുകൾ



(ആൻറി ടീച്ചർമാരുടെ അനുഭവക്കുറിപ്പുകൾ പങ്കിടുന്നതിന് കാരണമുണ്ട്. രക്ഷിതാക്കളിൽ പലർക്കും ജിവിതത്തിരക്കിനിടയിൽ സ്വന്തം കുട്ടികളെ സഹായിക്കാനാകുന്നില്ല. കലവൂർ ഹൈസ്കൂളിൽ സന്നദ്ധരക്ഷിതാക്കൾ മറ്റു കുട്ടികളുടെ കൂടി പ0ന പ്രോത്സാഹകരായി ചുമതല വഹിക്കുന്നുണ്ടെന്ന് പിടിഎ പ്രസിഡൻ്റ് മോഹനദാസ് പറഞ്ഞിരുന്നു. അങ്ങനെയിരിക്കെയാണ് കായംകുളത്തെ ഗായത്രി ടീച്ചർ മറ്റൊരു മാതൃക വികസിപ്പിച്ചത്.മുൻ ലക്കത്തിൽ ടീച്ചറുടെ കുറിപ്പാണ് പങ്കിട്ടത്. നേതൃത്വം വഹിച്ചവർ അനുഭവം പങ്കിടുന്നതാകും കൂടുതൽ തെളിച്ചം കിട്ടുക.അതിനാൽ മൂന്ന് ആൻ്റിമാരുടെ കുറിപ്പുകൾ ചൂണ്ടുവിരലിൽ പ്രസിദ്ധീകരിക്കുകയാണ്. എഡിറ്റിംഗ്‌ ഇല്ലാതെ.)

1

Wednesday, September 15, 2021

ഗായത്രി ടീച്ചറും ആൻ്റി ടീച്ചർമാരും കൈകോർത്ത കഥ

 (പ്രാദേശിക രക്ഷാകർതൃ ഓൺലൈൻ കൂട്ടായ്മകളുടെ പ്രായോഗിക സാധ്യത കേരളത്തിനു മുമ്പാകെ അവതരിപ്പിക്കുകയാണ് ഗായത്രി ടീച്ചർ.കൊവിഡാനന്തര കാലത്തും അനുയോജ്യവത്കരിച്ച് തുടരാവുന്ന മാതൃക.)

 *ആശങ്കക്കടലിൽപ്പെട്ട രക്ഷിതാക്കൾ* 

കോവിഡ് കാലം പ്രതിസന്ധിയിലാക്കിയ പഠന പ്രശ്നങ്ങളുടെ  സങ്കടപ്പെടലുകളിലായിരുന്നു രക്ഷാകർത്താക്കൾ.


 ⭕പഠിക്കുന്നുണ്ടന്നോ പുസ്തകം ഉണ്ടന്നോ വിദ്യാർത്ഥി ആണെന്നോ തന്നെ മറന്നുപോയ സ്വന്തം കുട്ടികളെക്കുറിച്ചുള്ള സങ്കടങ്ങളാണ്  ഓരോ രക്ഷിതാവിനും പറയാനുള്ളത്.

Saturday, July 24, 2021

ഹരിതാമൃതം 50 ദിവസം പിന്നിടുമ്പോൾ

കടകരപ്പളളി വിദ്യാലയം


അസാധാരണമാകുന്നത് പുതിയ പുതിയ പ്രവർത്തന മാതൃകകൾ വികസിപ്പിക്കുന്നതിലൂടെയാണ്.

ഓരോ ദിവസവും അവർക്ക് വിശേഷങ്ങൾ പങ്കിടാനുണ്ട്. എനിക്ക് അക്കാദമിക വാർധക്യം വരാതിരിക്കുന്നത് ഇത്തരം വിദ്യാലയങ്ങൾ ആവേശപ്പെടുത്തുന്നതു കൊണ്ടാണ്. രണ്ടു തവണ ആ വിദ്യാലയത്തിൽ പോയിട്ടുണ്ട്. അതിലേറെ തവണ കുട്ടികളുമായി സംവദിച്ചിട്ടുണ്ട്.
അവർ അക്കാദമിക ചൈതന്യം നിരന്തരം അറിയിച്ചു കൊണ്ടിരിക്കുന്നു.
കൊവിഡ് ഒന്നും അവർക്കു പ്രശ്നമല്ല.
അതിഗംഭീരമായ ഹരിതാമൃതം പദ്ധതിയാണ് ഈ വർഷത്തെ കിടുകാച്ചി പ്രവർത്തനം
അതിൻ്റെ വിശദാംശങ്ങളാണ് ചുവടെ

Monday, July 19, 2021

അധ്യാപക വായനയുടെ മനോഹര സാധ്യത

വായനാവാരം എന്നൊരു പരിപാടിയുണ്ട്. കുട്ടികളെ വായിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ്. ക്വിസ് പ്രോഗ്രാമിലൂടെ വായന വളർത്തുമെന്ന് വിശ്വസിക്കുന്ന അധ്യാപകരുണ്ട്. ഈ അവസരവും കാണാപാഠം പഠിക്കാൻ നിർബന്ധിക്കും


ആജീവനാന്ത വായന എന്നതാകണം. ലക്ഷ്യം. അപ്പോൾ വായനവാരം നടത്തേണ്ടി വരില്ല. സ്വന്തം വീട് ശുചിത്വമുള്ളതാണെങ്കിൽ ശുചീകരണ വാരം വീട്ടിൽ വേണ്ടല്ലോ. കുമാരനാശാനെക്കാളും വലിയ സ്ഥാനം പിഎൻ പണിക്കർക്ക് നൽകുന്ന രീതിയാണ് ഇപ്പോൾ.
ആദ്യം വായനാ സംസ്കാരം ഉണ്ടാകേണ്ടത് അധ്യാപകരിലാണ്. നല്ല വായനക്കാരായ അധ്യാപകർക്കേ വിദ്യാർഥികളെ നല്ല വായനക്കാരാക്കാൻ പറ്റൂ. ദേ കേരളത്തിൽ അങ്ങനെ ഒരു മഹാ സംഭവം നടന്നിരിക്കുന്നു.

Monday, July 12, 2021

ഡിജിറ്റൽ നൈപുണി വികസനത്തിനായുള്ള അധ്യാപക ശാക്തീകരണം

കേരളം ഹൈടെക് വിദ്യാഭ്യാസത്തിലേക്ക് മാറുകയാണ്. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഹൈടെക് ആകേണ്ടതുണ്ട്. പത്തനംതിട്ട ജില്ലയിലെ റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതി പഞ്ചായത്തിലെ മുഴുവൻ അധ്യാപകർക്കും ഡിജിറ്റൽ നൈപുണി വികസിപ്പിക്കാനുള്ള


അവസരമൊരുക്കിയിരിക്കുകയാണ്.ഈ വർഷം ജൂണാദ്യം തന്നെ വാർഡു വിദ്യാഭ്യാസ സമിതികൾ രൂപീകരിച്ചു പ്രവർത്തിക്കുന്ന പഞ്ചായത്ത് ലേണിംഗ് ടീച്ചേഴ്സ് കേരളയുടെ അക്കാദമിക പിന്തുണയോടെയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ സഹകരണത്തോടെയുമാണ് E ഗുരു (ഹൈ ടെക് ടീച്ചർ) എന്ന പരിപാടി സംഘടിപ്പിക്കുന്നത്

Monday, June 28, 2021

ഓൺലൈൻ കാലത്തെ ശബ്ദ പുസ്തകം

 കൈപ്പകഞ്ചേരി സ്കൂളിലെ നാലാം ക്ലാസ് അധ്യാപികയായ സിജി ടീച്ചർക്ക് ചൂണ്ടുവിരലിൻ്റെ ആദരം. അതികഠിനമായ ആരോഗ്യ പ്രശ്നങ്ങൾ അനുഭവിച്ചുകൊണ്ട് ഓൺലൈൻ സാധ്യത സർഗാത്മകമായി പ്രയോജനപ്പെടുത്തുകയാണ് ടീച്ചർ. വായിച്ച ശേഷം അധ്യാപികയിൽ നിന്നും നേരിട്ട് അറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമല്ലോ

ഫോൺ നമ്പർ+91 95262 26592

ശബ്ദപുസ്തകം

കുട്ടികളുടെ രചനകൾ അവരുടെ തന്നെ ശബ്ദത്തിൽ വായിച്ചു കേൾക്കുന്ന രീതിയിൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണ് ശബ്ദപുസ്തകം
ലക്ഷ്യങ്ങൾ :-

1 മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ആകർഷകമായ ഓൺലൈ ൻ പഠനപ്രവർത്തനം രൂപപ്പെടുത്തും.
2. അധ്യാപക കേന്ദീ കൃതമല്ലാത്ത പ്രവർത്തനം ഓൺലൈൻ രീതി വികസിപ്പിക്കുക

Wednesday, June 23, 2021

ഓൺ ലൈൻ പ0നം മാർഗരേഖയും ബദലും

 ഭാഗം 1


*ചാനൽ ക്ലാസും മാർഗരേഖയും* 

പൊതു നിരീക്ഷണങ്ങൾ

1.കൊവിഡ് കാലത്ത് പ്രതിസന്ധി മറികടക്കാൻ താൽക്കാലിക സംവിധാനം വേണ്ടി വരും. അത് പൂർണമായും കുറ്റമറ്റതാകണമെന്നില്ല. അതിനാൽ വിമർശനങ്ങൾ ,നിർദ്ദേശങ്ങൾ യാഥാർഥ്യ ബോധം ഉൾക്കൊണ്ടാകണം

Sunday, June 13, 2021

ഡിജിറ്റൽ ഡിവൈഡില്ലാത്ത മികച്ചവിദ്യാലയം

 വിദ്യാലയങ്ങൾ സ്വയം ശാക്തീകരിക്കണം.പിന്തുണാ സംവിധാനങ്ങൾ അതിന് കരുത്തുപകർന്നാൽ നല്ലത്
 
കുട്ടികളുടെ എണ്ണത്തിലെ കുറവുകൊണ്ടും വിഭവപരിമിതികൊണ്ടും ശ്വാസം കിട്ടാതെ സ്വോഭാവികമരണത്തെ പുൽകുവാൻ തയ്യാറായിനിന്ന, എറണാകുളം ജില്ലയിലെ ഒരു വിദ്യാലയത്തിന്റെ അതിജീവനകഥ പറയാം.
 
2012 ലാണ് കഥയുടെ വഴിത്തിരിവ്.
ഒന്നാം ക്ലാസ്സിൽ കുട്ടികൾ അഞ്ച്.
പ്രവേശനം അവസാനിപ്പിക്കുവാൻ തീരുമാനിച്ച് ആദ്യവെടി പൊട്ടിച്ചത് അന്നാണ്.

Saturday, June 12, 2021

ശാസ്ത്ര പുസ്തകത്തെ ചിത്രകഥാരൂപത്തിലാക്കിയപ്പോൾ

ഭൗതിക ശാസ്ത്ര പാഠപുസ്തകം എല്ലാക്കാലത്തും ലേഖന സമാഹാരം പോലെയാകണമോ? ആശയ വിനിമയത്തിന് ബഹുവിധ സാധ്യതകൾ ഇരിക്കെ വ്യത്യസ്ത നിലവാരക്കാരെ കൂടി കണ്ടുകൊണ്ടുള്ള അനുരൂപീകരണ പാo പുസ്തകവും ആലോചിച്ചു കൂടെ? കൊവിഡ് കാലത്ത് കുട്ടികൾ ചിത്രകഥകൾ വായിച്ച് ശാസ്ത്രം പഠിക്കുന്നു

Wednesday, June 9, 2021

ഓൺ ലൈൻ പ0നം തവനൂർ മാതൃക'

ഓൺ ലൈൻ പഠനം മൂന്നു തരം അധ്യാപകരെ സൃഷ്ടിക്കുന്നുണ്ട്. ഒന്നാം ഗ്രൂപ്പ് സർഗാത്മകമായി ഇടപെടും. രണ്ടാം ഗ്രൂപ്പ് കേന്ദ്രീകൃതമായി നിർദ്ദേശിക്കുന്നതു. മറ്റു മാർഗങ്ങളിലൂടെ ലഭിക്കുന്നതും കുട്ടികൾക്ക് നൽകും.മൂന്നാം ഗ്രൂപ്പ് കേന്ദ്രീകൃതമായി നിർദ്ദേശിക്കുന്നവ മാത്രം ചെയ്യും.

ഒന്നാം ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങളാണ് പ്രതീക്ഷ. തവനൂർ കെ ജി എം യു പിസ്കൂളിലെ റോബിൻ നടത്തിയ ഇടപെടൽ ചർച്ചയ്ക്കായി അവതരിപ്പിക്കുകയാണ്. 

Sunday, May 30, 2021

ചെറിയ ക്ലാസ്സിലെ എഴുത്തും വായനയും

 കുഞ്ഞുങ്ങളെ എഴുത്തും വായനയും പഠിപ്പിക്കുന്നത് സംബന്ധിച്ച് പല സമീപനങ്ങളുണ്ട്.

എൻ്റെ ധാരണകൾ ഉദാഹരണ സഹിതം പങ്കിടുകയാണ്.
1. മൂന്നു തരം പാഠങ്ങൾ ഉണ്ടാകും
a ) ശ്രാവ്യപാഠം .ഇത് ടീച്ചർ ഭാവാത്മകമായി പറഞ്ഞ് അവതരിപ്പിക്കുന്നതാണ്.
b) ദൃശ്യപാഠം .ഇത് ടീച്ചർ/അമ്മ കുട്ടിയുമായുള്ള സംവദിക്കലിലൂടെ രൂപം കൊള്ളുന്നതാണ്
c) എഴുത്തു പാഠം.ഇത് കുട്ടി തൻ്റെ ആശയം പ്രകാശിപ്പിക്കാനായി എഴുതുന്നതാണ്. പിന്നീട് വായനാ പാഠമായും മാറും

Wednesday, May 26, 2021

ഓൺ ലൈൻ പഠനവും ക്ലാസ് ബോഗുകളും

ഒരു വർഷം കൂടി ഓൺലൈൻ പoനരീതി പിന്തുടരാൻ നാം നിർബന്ധിതരാവുകയാണ്.


ഈ രംഗത്ത് നടത്തിയ ചില പ0നങ്ങൾ സൂചിപ്പിക്കുന്നത് 42% ത്തോളം കുട്ടികൾ തുടർച്ചയായി ക്ലാസുകൾ കാണുന്നില്ല എന്നാണ്. വിക്ടേഴ്സ് ക്ലാസുകളുടെ ആശയ വിനിമയ രീതിയും ഭാഷയും ആശയരൂപീകരണത്തിന് ചില വിഷയങ്ങളിൽ പര്യാപ്തമാകാത്തത്, മടുപ്പ്, കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കവർ ചെയ്യൽ, അധ്യാപകർ കൂടുതൽ പ്രവർത്തനം നൽകൽ, മോണിറ്ററിംഗ് നടക്കാത്തത് തുടങ്ങിയവയും പ്രശ്നങ്ങളാണ്.
പ്രായോഗികമായ രീതി അന്വേഷിക്കേണ്ട വണ്.

Wednesday, April 14, 2021

940. പ്രാദേശിക പഠനകേന്ദ്രങ്ങളും കൊവിഡും

 1. പൊതാവൂർ മാതൃക

കാസർഗോഡ് ജില്ലയിൽ ചെറുവത്തൂർ ഉപജില്ല കയ്യുർ ചീമേനി പഞ്ചായത്തിൽ 1939 ൽ സ്ഥാപിതമാ യവിദ്യാലയം ,


അക്കാദമികവും കോകരിക്കു ല ർ കാര്യങ്ങളിലും സംസ്ഥാന /രാജ്യ ശ്രദ്ധ നേടിയിട്ടുണ്ട് 

2 അന്തർദേശീയ സമ്മേളനങ്ങളി ൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു 

ജൈവ വൈവിധ്യ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങളിൽ ഒരു പാട് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്

ഹെഡ് മാസ്റ്റർ കെ എം അനിൽകുമാർ

പിടിഎ പ്രസിഡൻ്റ് കെ ബാലൻ

മാനേജർ ടി രാജേശ്വരി

നേരിട്ട പ്രശ്നങ്ങൾ

1. പൊതാവൂരിൽ എല്ലാ ഫോണുകൾക്കും പല സ്ഥലത്തും റെയിഞ്ച് ഇല്ല 

Monday, April 12, 2021

പോസ്റ്റ് നമ്പർ 939. .കൊവിഡ് 2021 ലെ പ0നത്തെയും തടയുമോ?

അടുത്ത വർഷത്തെ വിദ്യാഭ്യാസത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി


ഫേസ്ബുക്കിൽ  ഒരു കുറിപ്പിട്ടു. 

ആ കുറിപ്പും അതിനോട് നാൽപതോളം പേരുടെ പ്രതികരണങ്ങളുമാണ് ഇവിടെ പങ്കിടുന്നത്

കുറിപ്പ് ആദ്യം വായിക്കാം

പ്രവേശനോത്സവമില്ലാത്ത രണ്ടാം വർഷം.കുട്ടികൾ വീണ്ടും വീട്ടുപഠിത്തത്തിൽ.?

ഇത് എങ്ങനെയെല്ലാം ബാധിക്കും?

1. പ്രൈമറി തലത്തിൽ അടിസ്ഥാന ഗണിത ഭാഷാ ശേഷികൾ ആർജിക്കുന്നതിനെ സാരമായി ബാധിക്കും

2. പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലാണ് ഏറെ ആഘാതമേൽപ്പിക്കുക

3. തുടർച്ചയായി ഒന്നു രണ്ടു വർഷം വീട്ടിലിരുന്നു ശീലിക്കുന്നത് വിദ്യാലയാഭിമുഖ്യം കുറയ്ക്കാം

Friday, March 19, 2021

വിദ്യാഭ്യാസം LDF ,UDF പ്രകടനപത്രിക

 LDF പ്രകടനപത്രികയിലെ വിദ്യാഭ്യാസ


വികസന കാര്യങ്ങൾ ചർച്ചക്കും വിശകലനത്തിനുമായി അവതരിപ്പിക്കുകയാണ്

സ്കൂൾ വിദ്യാഭ്യാസം

നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും. 

പുതിയ ഫര്‍ണ്ണിച്ചര്‍, ലാബ്, ലൈബ്രറി, കളിക്കളങ്ങള്‍ ഉറപ്പുവരുത്തും. 

വിദ്യാഭ്യാസ നിലവാരത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കു പരിഹാരബോധനത്തിനും പ്രത്യേക വിഷയങ്ങള്‍ക്കുള്ള പോഷണത്തിനും അധ്യയന അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സ്കീമുകളെ ശക്തിപ്പെടുത്തും. 

Wednesday, January 20, 2021

കൊവിഡ് കാലത്ത് എല്‍ എസ് എസും യു എസ് എസും വേണമോ?

1.

ഇത്തവണത്തെ ബജറ്റില്‍ ധനമന്ത്രി ഉപയോഗിച്ച കവിതയോടെ തുടങ്ങാം

ഉയിര്‍ത്തെണീക്കാനായി ജനിച്ചവര്‍ നമ്മള്‍

മരിക്കിലും തോല്‍ക്കില്ല നമ്മള്‍

ജാക്സണ്‍ എഴുതിയ ഈ വരികള്‍ പിന്മാറ്റത്തിന്റെ സന്ദേശമല്ല നല്‍കുന്നത്. പ്രതിസന്ധികള്‍ നേരിടുകയും സാധ്യമായ തലം വരെ മുന്നേറുകയും ചെയ്യുന്നവരാണ് കേരളക്കാര്‍.

സ്കൂള്‍ തുറക്കാന്‍ പറ്റാതായിട്ടും പഠനം മുടക്കാന്‍ നാം തയ്യാറായില്ല

ഓണ്‍ലൈന്‍ ക്ലാസാരംഭിച്ചപ്പോള്‍ എല്ലാ കുട്ടികള്‍ക്കും ടി വിയെ സ്മാര്‍ട്ട് ഫോണോ ഇല്ലെന്നു തിരിച്ചറിഞ്ഞ സമൂഹം ഉടന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

ഓണ്‍ലൈന്‍ പഠനത്തെ പിന്തുടരാന്‍ അധ്യാപകര്‍ അവരവരുടേതായ രീതികള്‍ സ്വീകരിച്ചു.

ഭവനസന്ദര്‍ശനം നടത്തി സംശയദുരീകരണം നടത്തിയവരുമുണ്ട്

Wednesday, January 13, 2021

ഗ്രാമപഞ്ചായത്തുകളും വിദ്യാഭ്യാസവികസനവും

പുതിയപഞ്ചായത്ത് ഭരണസമിതികള്‍ നിലവില്‍ വരികയാണ്. പ്രാദേശിക വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ

മാനം നല്‍കേണ്ടതുണ്ട്. അതിനായി വിശകലനാത്മകമായ ചിന്ത അനിവാര്യമാണ്. ഓരോ ഔദ്യോഗിക സംവിധാനവും അവരവരുടെ ചട്ടക്കൂട്ടിലേക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ മെരുക്കിയെടുക്കാന്‍ ശ്രമിക്കുക സ്വാഭാവികമാണ്. നിലവിലുളള രീതി തുടരാനായുളള പ്രവണതയും കണ്ടേക്കാം. ഭാവിസമൂഹത്തെക്കുറിച്ചു സ്വപ്നം കാണുന്ന പഞ്ചായത്തുകള്‍ക്ക് മുന്നോട്ട് പോകാനാകണം. ജനാധിപത്യപരമായ രീതിയില്‍ എല്ലാവരെയും വിശ്വാസത്തിലെടുത്തുകൊണ്ടാകണം അത്. വിദ്യാഭ്യാസ രഗത്തുളളവരുടെ സജീവപരിഗണനയ്കായി ചില കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ്.
വിദ്യാഭ്യാസ വിീകസനപരിഗണനകള്‍ എന്തെല്ലാമാകണം?
ഞാന്‍ നിര്‍ദേശിക്കുന്നത്  ചുവടെയുളള അഞ്ചു കാര്യങ്ങളാണ്.
1. സാമൂഹിക നീതി
2. നിലവാരം
3. സമഗ്രത
4. സമൂഹപങ്കാളിത്തം
5. പിന്തുണാസംവിധാനവും ഏകോപനവും
ഓരോന്നും ചര്‍ച്ച ചെയ്യാം

Monday, January 11, 2021

കോവിഡ് കാലത്തെ വിദ്യാലയപ്രവര്‍ത്തനങ്ങള്‍ (ചെറിയാക്കര മാതൃക)

ജൂണ്‍മഴ വന്നു വിളിച്ചിട്ടും കുട്ടികള്‍ വീട്ടിലിരുന്നു. വിദ്യാലയം അടഞ്ഞു കിടന്നു.


വിക്ടേഴ്സില്‍ ടി വി അധ്യാപകര്‍ കുട്ടികളുമായി സംവദിച്ചു. അസാധാരണമായ വര്‍ഷമാണ് കടന്നു പോയത്. ഈ പരിമിതികളെ എങ്ങനെ സര്‍ഗാത്മകമാക്കി ഉപയോഗിക്കാം എന്ന് ആലോചിച്ച അധ്യാപകരുടെ വിദ്യാലയങ്ങളുണ്ട്. ഓണ്‍ലൈന്‍ സാധ്യത വ്യാപകമായി പരീക്ഷിക്കപ്പെടുകയാണ്. കുട്ടികള്‍ക്ക് ഏകാന്തതാബോധം ഉണ്ടാവാതെ നോക്കണം. അവരുടെ ക്രിയാത്മകതയെ, മാനസീക സന്തോഷത്തെ , അന്വേഷണതൃഷ്ണയെ അഭിസംബോധന ചെയ്യണം. വേറിട്ട വഴികളാണ് പലരും തെരഞ്ഞെടുത്തത്. ചില വിദ്യാലയങ്ങള്‍ ജൂണിനു മുമ്പേ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അത്തരം വിദ്യാലയങ്ങളിലന്നാണ് ചെറിയാക്കര ഗവ.എൽ.പി സ്കൂള്‍. അവിടെ നടന്ന ചില പ്രവര്‍ത്തനങ്ങളാണ് ചൂണ്ടുവിരല്‍ പങ്കിടുന്നത്. കോവിഡ്കാലത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തിന്റേ ഭാഗമാകേണ്ടവയാണ്. ‍ അത് വിക്ടേഴ്സ് ക്ലാസുകളെ‍ മാത്രമായി ചുരുക്കിപ്പറഞ്ഞാല്‍ സര്‍ഗാത്മക വിദ്യാലയങ്ങളെ മാനിക്കാതിരിക്കലാകും.

Friday, January 1, 2021

202l ന് തുടക്കം കുറിച്ചത് ക്ലാസ് നൂതന പ്രൊജക്ടുകൾ

2020 അവസാനിക്കുന്ന ദിവസം സന്ധ്യ കഴിഞ്ഞപ്പോൾ കലവൂർ ഹൈസ്കൂളിലെ എലിസബത്ത് ടീച്ചർ വിളിച്ചു. അഭിമാനമുള്ള ഒരു കാര്യം പറയാനാണ് . 
"എന്താ ടീച്ചറെ പറയൂ? "
 "എൻ്റെ ആറ് സി ക്ലാസിലെ  എല്ലാവരും A, B ഗ്രേഡുകളിലായി. നാളെ അതിൻ്റെ വിജയപ്രഖ്യാപനമാണ്. " ടീച്ചർ അതിൻ്റെ വിശദാംശങ്ങൾ പറഞ്ഞു. വാക്കുകളിൽ ആവേശം.
അൽപം കഴിഞ്ഞപ്പോൾ
സ്കൂളിലെ എസ്എം സി ചെയർമാൻ മോഹനദാസിൻ്റെ ഫോൺ
" സ്കൂളിലെ പുതുവർഷത്തുടക്കം പുതുമകളോടെയാ" എന്ന ആമുഖത്തോടെ അദ്ദേഹം കലവൂർ ഹൈസ്കൂളിലെ ഗവേഷണാത്മക പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് പറഞ്ഞു.