നിരന്തര വിലയിരുത്തലിനും പോര്‍ട്ട് ഫോളിയോ വിലയിരുത്തലിനും ഒന്നും കേരളത്തിലെ അധ്യാപകര്‍ക്ക് വിശ്വാസമില്ലെന്നു തോന്നുന്നു. അവര്‍ക്ക് കോളനി വാഴ്ചയുടെ നിഴല്‍ മനസില്‍ നിന്നും മാറിയിട്ടില്ല. പരീക്ഷയില്‍ കാലോചിതമായ മാറ്റം എന്നാല്‍ എഴുത്തുപരീക്ഷയിലെ ക്രമീകരണത്തില്‍ മാറ്റം എന്ന അര്‍ഥത്തിനപ്പുറം ചിന്തയില്ല. വിദ്യാഭ്യാസ നിലവാരത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആസ്ത്രേലിയ പാഠ്യപദ്ധതി നിശ്ചയിക്കുമ്പോള്‍ കുട്ടികളില്‍ നിന്നും പ്രതീക്ഷിക്കുന്ന പ്രകടനത്തിന്റെ തെളിവുകള്‍ കൂടി ഉദാഹരിച്ച് വ്യക്തത നല്‍കും. കുട്ടി നേടേണ്ട കഴിവുകളെ മൂര്‍ത്തമായ ഉദാഹരണം വെച്ച് അവതരിപ്പിക്കുന്നതിനാല്‍ അധ്യാപകര്‍ക്കു് കൃത്യമായ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കാനാകും. കുട്ടികളുടെ പോര്‍ട്ട് ഫോളിയോ അതത് അധ്യാപകര്‍മാക്രമല്ല പാഠ്യപദ്ധതി വിദഗ്ധരും പരിശോധിക്കും. മികച്ചതും ശരാശരിയിലുളളതും ശരാശരിക്കു താഴെയുളളതുമായ ഉല്പന്നങ്ങളുടെ ഉദാഹരണങ്ങള്‍ നല്‍കുമെന്നതിനാല്‍ കുട്ടികളെ വിലയിരുത്തുന്നതില്‍ അവ്യക്തത കുറയും. ഒന്നാം ക്ലാസ് രണ്ടാം ക്ലാസ് എന്നിങ്ങനെ പറയുന്നതിനു പകരം ഒന്നാം വര്‍ഷം , രണ്ടാം വര്‍ഷം ,മൂന്നാം വര്‍ഷം എന്നിങ്ങനെ ക്ലാസുകളെ വിളിക്കുന്ന ആസ്ത്രേലിയയിലെ മൂന്നാം പഠനവര്‍ഷക്കാരുടെ പോര്‍ട്ട് ഫോളിയോ ഉദാഹരണങ്ങളില്‍ ചിലതാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ക്ലാസിലെ കുട്ടികളുടെ ഉല്പനന്നങ്ങള്‍ വൈവിധ്യമുളളതായിരിക്കും. കാരണം അവര്‍ ഗൈഡ് നോക്കി എഴുതുകയോ അധ്യാപിക എല്ലാവര്‍ക്കും ബോര്‍ഡിലെഴുതി പകര്‍ത്തിക്കുകയോ ചെയ്യില്ല. കുട്ടികള്‍ സ്വയം കഴിവുകള്‍ വികസിപ്പിക്കുന്നതില്‍ അഭിമാനിക്കുന്ന അധ്യാപകര്‍ക്കുവേണ്ടി ശാസ്ത്രത്തിന്റെ തെളിവുകള്‍ ഇതാ
കുട്ടികളുടെ ചിത്രീകരണം എത്ര ഗംഭീരം
ശാസ്ത്രത്തിന്റെ രീതിയിലൂടെ കടത്തിവിടുന്ന കൃത്യതയുളള വര്‍ക് ഷീറ്റുകള്‍ . കുട്ടിയിലെ ശാസ്ത്രാന്വേഷകയെ വളര്‍ത്താന്‍ പര്യാപ്തം
താരതമ്യംത്തിന് ഗ്രാഫിക് ഓര്‍ഗനൈസര്‍. നിദമനമെഴുതാന്‍ വേറെ സ്ഥലം. ചോദ്യക്കൂട്ടങ്ങളുടെ ചട്ടക്കൂട്ടില്‍ ഇതൊന്നും വരില്ലല്ലോ.
പക്ഷിനീരീക്ഷണത്തിന്റെ ഭാഗമായ പ്രവചനവും രേഖപ്പെടുത്തലുകളും പട്ടിക, ഗ്രാഫ് എന്നീ സങ്കേതങ്ങള്‍ ഉപയോഗിക്കലും
ഇത്തരം നിഗമനത്തിലെത്തിച്ചേരാന്‍ എന്തു വിവരങ്ങളെയായിരിക്കും അടിസ്ഥാനമാക്കിയിട്ടുണ്ടാവുക.?
പക്ഷികള്‍ക്ക് നിറം നല്‍കുന്നതി സൂക്ഷ്മനിരീക്ഷണത്തിലേക്ക് നയിക്കും. കുട്ടിയുടേതായ രീതിയലുളള വരപ്പ് ഹൃദ്യവുമാണ്.
എന്താ ഇത്തരം സാധ്യതകള്‍ ഓരോ അധ്യാപകര്‍ക്കും സ്വന്തം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍. മേലേ തലങ്ങളില്‍ നിന്നുളള പാഠ്യപദ്ധതി പരിഷ്കാരത്തിനു പകരം താഴേതലത്തില്‍ നിന്നുളള ഗവേഷണാത്മക പരിഷ്കാരത്തിനു കഴിയും അതിനു സ്വാതന്ത്ര്യം നല്‍കണ്ടേ? കേന്ദ്രീകൃതമായി ചോദ്യപേപ്പര്‍ അച്ചടിച്ചു നല്‍കുന്ന രീതി തന്നെ അധ്യാപനത്തിനു അതിരുവരയ്കുകയാണ്. നേടേണ്ട ശേഷികളുടെ ലിസ്റ്റ് അടിസ്ഥാനമാക്കി സ്വന്തം പാഠങ്ങള്‍ തയ്യാറാക്കാന്‍ കൂടി അനുവദിക്കപ്പെടണം

2 comments:
തന്റെ കുട്ടികള്‍ സ്വയം പരീക്ഷണ നിരീക്ഷണങ്ങളുലേര്‍പ്പെടുന്നതും തത്വങ്ങള്‍ രൂപീകരിക്കുന്നതും താല്പര്യമുള്ള അധ്യാപകരുടെ കുട്ടികള്‍ വളരെ ഉയര്‍ന്നശേഷികള്‍ കൈവരിക്കുന്നുണ്ട് .അവര്‍ക്ക് ഇത്തരം വേറിട്ട അനുഭവങ്ങള്‍ മുതല്‍കൂട്ടായിരിക്കും.പക്ഷെ ഇത്തരത്തിലുള്ള അനുഭവങ്ങളുടെ സുഖം അനുഭവിക്കാത്തവരോ അനുഭവിക്കാന്‍ ആഗ്രഹിക്കാത്തവരോ ആയ അധ്യാപകര്‍ക്ക് ഇതെങ്ങനെ പ്രയോജനപ്രദമാക്കും?
The elementary research method of study help the learners to understand, analyse n apply scientific concepts n knowledge .But the teachers who are feeding the kids with anses for answering the exam questions may not appreciate this..they want to play their traditional game in a safe zone....aptitude n attitude of teachers matter a lot
Post a Comment