ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, July 31, 2011

ഓണപ്പരീക്ഷ

പാദവാര്‍ഷിക മൂല്യനിര്‍ണയം-2011-12
സമയം = രണ്ടു  മണിക്കൂര്‍  

ചോദ്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചു ഉത്തരം എഴുതുക  
 
1.സംഭാഷണം പൂര്‍ത്തിയാക്കുക
ഹോട്ടലില്‍ സാധാരണ ഉച്ചഭക്ഷണം കഴിച്ച അധ്യാപകന് ഇരുന്നൂറു രൂപയുടെ ബില്ല്. !ക്ഷുഭിതനായ  അധ്യാപകനും ഹോട്ടലുടമയും തമ്മിലുള്ള സംഭാഷണം പൂര്‍ത്തിയാക്കൂ.
ഹോട്ടലുടമ- "മാഷിന്റെ മെസ്സ് അലവന്‍സ് എത്രയാ?"
 അധ്യാപക:- "മനസ്സിലായില്ല"
ഹോട്ടലുടമ;- "പരിശീലനത്തിന് പോകുമ്പോള്‍ കിട്ടുന്ന കാശെ, മെസ്സ് അലവന്സന്നല്ലേ അതിന്റെ പേര്?അത് എത്രയാന്നാ ചോദിച്ചേ ? "
അധ്യാപക:- "നൂറ്റി ഇരുപത്തഞ്ചു രൂപ."
ഹോട്ടലുടമ:-"എത്റ വേണമെന്നാ ഡിമാന്റ്"
അധ്യാപക:- "ഇരുനൂറു രൂപാ"
ഹോട്ടലുടമ:-"കേരളത്തില്‍ എവിടെയാ മാഷേ ഇരുന്നൂറു രൂപയുടെ ഊണ്? മാഷ്‌ കൈയ്യീന്ന് കാശ് കൊടുത്തു എന്നെങ്കിലും കഴിച്ചിട്ടുണ്ടോ   ?"
അധ്യാപക:-?!
ഹോട്ടലുടമ:-"ഒരു ഊണിനു എത്ര രൂപാ മാഷ്‌ തരും?"
അധ്യാപക:- "അമ്പത്."
ഹോട്ടലുടമ:- :-"അപ്പോള്‍ ബാക്കി രൂപാ വകമാറ്റി ചെലവഴിക്കാനോ? നാട്ടുകാരുടെ നികുതിപ്പണം ..മിണ്ടാണ്ട്‌ ബില്ലടച്ചു പോ മാഷേ  "
അധ്യാപക:-....................................................................
ഹോട്ടലുടമ:- ..................................................................
അധ്യാപക:-  ...............................................................
ഹോട്ടലുടമ:- ................................................................

2.വിമര്‍ശനക്കുറിപ്പ്
സി ബി എസ് ഇ ,ഐ സി എസ് ഇ സിലബസില്‍ മക്കളെ വിടുന്നവര്‍    വലതു പക്ഷ പാഠങ്ങളാണ് അവര്‍ക്ക് (സമൂഹത്തിനും)  നല്‍കുന്നത്.ഈ പ്രസ്താവനയോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ ?ഐ സി എസ് ഇ ഏഴാം ക്ലാസ് മലയാള പാഠം (മുരിക്കന്‍) മുന്‍ നിറുത്തി വിമര്‍ശനക്കുറിപ്പ് തയ്യാറാക്കുക.
അത്തരം സ്കൂളുകളില്‍  മക്കളെ ചേര്‍ത്ത ഇടതു പക്ഷക്കാര്‍ക്കുള്ള നിര്‍ദേശങ്ങളും  ഉള്‍പ്പെടുത്തണം
 
3.ക്രമീകരിക്കുക
ചുവടെ നല്‍കിയിട്ടുള്ള പത്ര വാര്‍ത്താ ശീര്‍ഷകങ്ങള്‍ കാലം പരിഗണിച്ചു ക്രമീകരിക്കുക. 
വിദ്യാര്‍ഥികളുടെ എണ്ണം 1.30 ലക്ഷത്തിലേറെ കുറഞ്ഞു
സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി: ഉത്തരവിറക്കി
 എസ്.എസ്.എ. ഇടപാടുകളില്‍ വിജിലന്‍സ് അന്വേഷണം
ഒന്നാംഭാഷ മലയാളം ഈ വര്‍ഷം തന്നെ
മലയാളത്തിന് വീണ്ടും തിരിച്ചടി 
എട്ടാം ക്ലാസിലെ 55000 പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി സൈക്കിള്‍

പാഠപുസ്തകം നിശ്ചയിക്കേണ്ടത് കാത്തോലിക്കസഭയല്ല: യുക്തിവാദിസംഘം 

പാഠപുസ്തകം പലതും കിട്ടിയില്ല; സ്‌കൂളുകളില്‍ പഠനം പ്രതിസന്ധിയില്‍

ഓണപ്പരീക്ഷ പുനസ്ഥാപിക്കും.  

ബി പി എല്‍ സര്‍വേ അധ്യാപകര്‍   സഹകരിക്കില്ല 

ഇതില്‍ ഏതെങ്കിലും ഒന്നിന് ആസ്വാദന കുറിപ്പ് തയ്യാറാക്കുക

 

 4.പട്ടിക വിശകലം ചെയ്യുക 
എസ് എസ് എ യുടെ  കഴിഞ്ഞ വര്‍ഷങ്ങളിലെ വാര്‍ഷിക പദ്ധതി അടങ്കലും   വിനിയോഗവും ലക്ഷത്തില്‍. പട്ടിക വിശകലനം ചെയ്തു  നിഗമനങ്ങള്‍ എഴുതുക.
2002-03--  ( OUTLAY-8682.53, EXPENDITURE-2485.80-     28.63%)
2003-04-- ( OUTLAY-12742.88, EXPENDITURE-6078.03-    47.70%)
2004-05-- ( OUTLAY-16789.72, EXPENDITURE-9151.93-    54.51%)
2005-06-- ( OUTLAY-17542.00, EXPENDITURE-10303.44-  58.74%)
2006-07-- ( OUTLAY-17154.00, EXPENDITURE-9998.96--   58.29%)
2007-08-- ( OUTLAY-15956.39, EXPENDITURE-13760.40-   86.24%)
2008-09-- ( OUTLAY-18860.80, EXPENDITURE-16599.00 -  88.01%)
2009-10-- ( OUTLAY-21265.40, EXPENDITURE-19233.30-   90.44%)
2010-11--  (OUTLAY-43218.61, EXPENDITURE-26017.01-   60.20% )

5.നിലപാട് വ്യക്തമാക്കുക

പത്താം ക്ലാസ് സാമൂഹിക ശാസ്ത്ര പുസ്തകത്തെ കുറിച്ച് എം ജി എസ് നാരായണന്റെ പ്രതികരണം വായിച്ചുവോ?

.(ഇല്ലെങ്കില്‍ ഇവിടെ ക്ലിക്ക്  ചെയ്യുക.  സാമൂഹ്യ ശാസ്‌ത്രം).

അദ്ദേഹത്തിന്റെ നിലപാടുകളോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ.നിങ്ങളുടെ നിലപാട് വ്യക്തമാക്കുക.

 6.കത്ത് തയ്യാറാക്കുക
ചുവടെ കൊടുത്തിട്ടുള്ള കത്തിന് ഒരു മറുപടി തയ്യാറാക്കുക.(എസ് എസ് എ ശക്ത്തി പ്പെടുത്താനുള്ള നിര്‍ദേശം സഹിതം )  

സുഹൃത്തുക്കളെ,
സര്‍വശിക്ഷാ  അഭ്യാന്‍  മുന്നോട്ടു കൊണ്ട് പോകുന്നതില്‍ നമ്മുടെ കൂട്ടായ്മ വലിയ പങ്കു വഹിച്ചു.
എസ് എസ് എ യുടെ കരുത്തു സമൂഹത്തിനു കാട്ടിക്കൊടുത്ത വര്‍ഷങ്ങള്‍ സന്തോഷദായകം
  • നൂറ്റുക്ക് നൂറു
  • മികവു
  • ഗവേഷനാത്മക ഒ എസ് എസ്
  • കളരി
  • ക്ലസ്ടര്‍
  • വര്ക്ഷീറ്റുകള്‍
  • ബാല
  • ബിഗ്‌ പിക്ചര്‍
  • വായനാക്കാര്‍ഡുകള്‍
  • ഐ ടി ഉപയോഗിച്ചുള്ള പരിശീലനം
  • എല്‍ ഇ പി
  • പ്രഥമാ ധ്യാപകരുടെ സ്കൂള്‍  എക്സ്ചെഞ്ഞ്ച്ചു പ്രോഗ്രാം
  • പോര്‍ട്ട്‌ ഫോളിയോ,
  • നിരന്തര വിലയിരുത്തല്‍
  • സ്കൂള്‍ ഗ്രാന്റ് മാര്‍ഗ രേഖ
  • ക്ലാസ് മുറികള്‍ ശിശു സൌഹൃടപരമാക്കല്‍ ..
  • ലാബ് ശാക്തീകരണം
  • ഇവിടെ ജീവിക്കുന്നവര്‍ സി ഡി
ഇങ്ങനെ നിരവിധി പ്രവര്‍ത്തനങ്ങളുമായി  പൊതു വിദ്യാലയങ്ങള്‍ ശക്തിപ്പെടുത്താന്‍ നാം കൈ കോര്‍ത്തു.
അധ്യാപക പരിശീലനം ചിട്ടപ്പെടുത്തി.
കണ്ണൂര്‍ ജില്ലയുടെ മഴവില്ല് തീര്‍ക്കുന്നവര്‍ എന്ന സി ഡി പ്രദര്‍ശിപ്പിച്ചു കൊണ്ട് തുടങ്ങിയ അധ്യാപക പരിശീലനം മുതല്‍ നാം മുന്നോട്ടു തന്നെ ആയിരുന്നു.ഉള്ളടക്കത്തിലും പ്രക്രിയയിലും സംഘാടനത്തിലും..
കഴിഞ്ഞ വര്‍ഷം  എസ് ഇ ആര്‍ ടി അവധിക്കാല പരിശീലന ചുമതല പൂര്‍ണമായും എസ് എസ് യെ ഏല്പിച്ചു.നമ്മുടെ ട്രെയിനര്‍മാരുടെ ഉയര്‍ന്ന അക്കാദമിക നിലവാരം,നാം സ്വീകരിച്ച പ്രക്രിയ ഇവ ഗുണ നിലവാരമുള്ള പരിശീലന മോഡ്യൂള്‍ തയ്യാറാക്കാന്‍ വഴിയൊരുക്കി.നല്ല പ്രതികരണം .പത്ത് ദിവസത്തെ പരിശീലനം എന്ന വെല്ലുവിളി നാം ഏറ്റെടുത്തു വിജയിപ്പിച്ചു.
ഈ വര്‍ഷവും പൂര്‍ണമായും  എസ് എസ് എ തന്നെയാണ് അവധിക്കാല പരിശീലന മോഡ്യൂള്‍ തയ്യാറാക്കിയത്.
തെരഞ്ഞെടുപ്പും മറ്റും കാരണം സമയക്കുറവുണ്ടായിട്ടും ചുമതല നന്നായി നിറവേറ്റാന്‍ കഴിഞ്ഞു.
 അതിനു നിങ്ങളോട് കടപ്പെട്ടിരിക്കുന്നു
കഴിഞ്ഞ വര്‍ഷങ്ങളിലെ പരിശീലനം ഒന്ന് വിലയിരുത്താം.
വര്‍ഷം ,  ചെലവഴിച്ച തുകയുടെ ശതമാനം ഇവ നോക്കൂ.

  • 2002-03---8.7%.%
  • 2003-04---20.73%
  • 2004-05--25.02%
  • 2005-06--36.22%
  • 2006-07--39.02%
  • 2007-08--81.40% ( പുതിയ  നേതൃത്ത്വത്തില്‍  നമ്മള്‍  ഒരുമിച്ചപ്പോള്‍  )
  • 2008-09--76.07%  (ബഹിഷ്കരണ  കാലം  )
  • 2009-10--92.54%
  • 2010-11--88.43
പഴയ കാലം നല്‍കുന്ന സൂചന ഓര്‍മയില്‍ ഉണ്ടാകണം.

വിശേഷങ്ങളും വാര്‍ത്തകളും പങ്കിടാന്‍ മറക്കരുതേ .
ഞാന്‍  എസ് എസ് എ വിട്ടു
എല്ലാ സഹകരണവും ഓര്‍മയിലുണ്ട്
പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താന്‍ ഒപ്പം ഉണ്ടാകും.

സ്നേഹ പൂര്‍വ്വം 

കലാധരന്‍ ടി പി

7. കവിത പൂരിപ്പിക്കുക.

ചിങ്ങമാസം വന്നു ചേര്‍ന്നാല്‍
പൊന്പരീക്ഷാ പൊങ്ങിവരും
------------------------------------

------------------------------------
------------------------------------
------------------------------------
ആരൊക്കെയാണ് ആമോദത്തോടെ ഈ വരികള്‍ ചൊല്ലാനിടയുള്ളത്‌.
അതിന്റെ കാരണം വ്യക്തമാക്കാമോ.

Saturday, July 30, 2011

സ്വതന്ത്രവായനയ്ക്ക് അവസരമൊരുക്കല്‍-ഏലൂര്‍ എംഇഎസ് ഈസ്റ്റേണ്‍ യുപിസ്കൂളിന്‍റെ ലക്‌ഷ്യം



അധ്യയനവര്‍ഷത്തെ പഠന പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സ്വതന്ത്രവായനയ്ക്ക് അവസരമൊരുക്കല്‍. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇപ്രാവശ്യം അധ്യാപക പരിശീലനം നടത്തിയത്.
ലക്ഷ്യത്തോടെ പുസ്തകസഞ്ചി വിതരണവും കുട്ടികളായ ലൈബ്രേറിയന്മാര്‍ക്ക് പരിശീലനവും തുടങ്ങി.



ഏലൂര്‍ എംഇഎസ് ഈസ്റ്റേണ്‍ യുപിസ്കൂളിന്‍റെ ലക്‌ഷ്യം
  • വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും സ്വതന്ത്ര വായനയിലേക്ക് നയിക്കുക
  • കുട്ടികളെ പുസ്തകങ്ങളിലേക്ക് അടുപ്പിക്കുക, വായനയുടെ ലോകത്തേക്ക് അവരെ എത്തിക്കുക
ഉച്ചയ്ക്ക് ഒന്നേകാല്‍ മുതല്‍ രണ്ട് മണിവരെ -പുസ്തകസഞ്ചി
  • പ്രീപ്രൈമറി ക്ലാസ് മുതല്‍ അഞ്ചാം ക്ലാസു വരെ ഇനിയെന്നും ഓരോ ക്ലാസ്സിലും ദിവസവും ഉച്ചയ്ക്ക് ഒന്നേകാല്‍ മുതല്‍ രണ്ട് മണിവരെ കുട്ടി ലൈബ്രേറിയന്മാര്‍ പുസ്തകസഞ്ചിയുമായെത്തും. ഓരോ സഞ്ചിയിലും 50 പുസ്തകവും ഒരു ദിനപ്പത്രവും ഒരു വിതരണരജിസ്റ്ററും ഉണ്ടാകും. കുട്ടികള്‍ക്കാവശ്യമായ പുസ്തകം അവര്‍ക്ക് തിരഞ്ഞെടുക്കാം. കുട്ടികളെടുക്കുന്ന പുസ്തകവിവരം ലൈബ്രേറിയന്‍ വിതരണ രജിസ്റ്ററിലും കാര്‍ഡിലും രേഖപ്പെടുത്തും.
ഒരുവര്‍ഷം ഒരു കുട്ടി 50 പുസ്തകമെങ്കിലും
  • ഒരുവര്‍ഷം ഒരു കുട്ടി 50 പുസ്തകമെങ്കിലും വായിക്കണമെന്നാണ് ലക്ഷ്യം. വായിച്ച പുസ്തകത്തെക്കുറിച്ച് ലഘുകുറിപ്പ് തയ്യാറാക്കണം.
വായനയെ പിന്തുടരും
  • ക്ലാസധ്യാപകന്‍ ആഴ്ചയിലൊരിക്കല്‍ ഇവ പരിശോധിച്ച് ഗ്രേഡ് നല്‍കും. വായിച്ച പുസ്തകത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിന് സ്‌കൂള്‍ അസംബ്ലിയില്‍ അവസരമൊരുക്കും.
നിലവാരത്തിനനുസരിച്ച് പുസ്തകങ്ങള്‍ അതതുക്ലാസ്സുകളില്‍
  • ഓരോ ക്ലാസ്സിലെയും കുട്ടികളുടെ നിലവാരത്തിനനുസരിച്ച് പുസ്തകങ്ങള്‍ അതതുക്ലാസ്സുകളില്‍ നിന്നും കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കുകയാണ് ഈ പദ്ധതിവഴി നടപ്പിലാക്കുന്നത്.
രക്ഷിതാക്കളുടെസഹകരണം
  • രക്ഷിതാക്കളുടെ പൂര്‍ണസഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് ബിനാനി സിങ്കിന്റെ സഹായസഹകരണവുമുണ്ട്.
ഉദ്ഘാടനം
  • പദ്ധതിയുടെ ഉദ്ഘാടനം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ബിനാനി സിങ്ക് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ എ.എസ്.സുരേഷ്‌കുമാര്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് മോഹന്‍ദാസ് അധ്യക്ഷനായി. കെ.കെ. സ്മിത പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് ഷീബ ബര്‍ണാഡ്, ഏലൂര്‍ നഗരസഭ വികസനകാര്യസമിതി ചെയര്‍മാന്‍ കെ.എം. മുഹമ്മദാലി, കൗണ്‍സിലര്‍മാരായ കെ.എന്‍. വേലായുധന്‍, അബ്ദുള്‍ റസാഖ്, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി വി.വി. പ്രിയകുമാരി, സീനിയര്‍ അസിസ്റ്റന്റ് എ.കെ. വാസന്തി, ജെ. രജനി എന്നിവര്‍സംസാരിച്ചു

Friday, July 29, 2011

രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളിലെ ആദ്യ ഇ-ടോയ്‌ലറ്റ് ഇന്നു തുറക്കും

29-Jul-2011
കൊച്ചി: സ്കൂളുകളില്‍ ഇ-ടോയ്ലറ്റ് എന്ന ആധുനിക കക്കൂസ്സംവിധാനം എറണാകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ വെള്ളിയാഴ്ച നിലവില്‍വരും.
  • സ്കൂളുകളില്‍ ഇത്തരമൊന്ന് ഇന്ത്യയില്‍ത്തന്നെ ഇതാദ്യം.
  • പി രാജീവ് എംപി ആവിഷ്കരിച്ച ശുചി അറ്റ് സ്കൂള്‍ പദ്ധതി പ്രകാരമുള്ളതാണ് സംവിധാനം. തന്റെ പ്രാദേശികവികസനഫണ്ടില്‍നിന്ന് ഒരുകോടി രൂപ അനുവദിച്ച് ജില്ലയിലെ 25 സ്കൂളുകളില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ യൂണിറ്റിനാണ് തുടക്കമാകുന്നത്..
  • പതിവുരീതിയില്‍നിന്നു വിട്ട്, സ്കൂള്‍ മുറ്റത്തുതന്നെയാണ് അഞ്ച് കക്കൂസുകള്‍ ക്രമീകരിച്ച ഇ-ടോയ്ലറ്റ് സജ്ജമാക്കിയിട്ടുള്ളത്.
  • വീടുകളിലെന്നപോലെ വെടിപ്പായി, ഭംഗിയുള്ള തറയില്‍ ലോഹതകിടിലും ആധുനിക മേല്‍ക്കൂര തകിടിലുമാണ് ഏഴടി ഉയരവും മൂന്നടി സമചതുരവുമുള്ള കക്കൂസ് ഓരോന്നും. പുറം അത്യാകര്‍ഷകമായ വര്‍ണപ്പകിട്ടില്‍ . വാതിലില്‍ ശുചിത്വബോധം ഉളവാക്കുന്ന കൗതുകകരമായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രീകരണം.
  • പുറത്ത് ഭംഗിയുള്ള പച്ചവെളിച്ചം ഉണ്ടെങ്കില്‍ അകത്ത് ആളില്ല എന്നര്‍ഥം. ആള്‍ അകത്തുകയറി കതകടച്ചാല്‍ പുറത്ത് ചുവന്നവെട്ടം താനേ തെളിയും. ബട്ടണ്‍ അമര്‍ത്തിയാല്‍ കതകു തുറക്കും. ആള്‍ അകത്തുണ്ടെങ്കില്‍ കതകു തുറക്കില്ല.
  • അകം അതീവഭംഗിയും ആധുനിക സംവിധാനത്തോടെയും അത്യാകര്‍ഷകം.
  • വൃത്തിയാക്കാനുള്ള സംവിധാനം സ്വയം പ്രവര്‍ത്തിച്ചുകൊള്ളും. ക്ലോസറ്റ് മാത്രമല്ല, തറയിലെയും. 10 പേര്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ തറയാകെ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ വൃത്തിയാകും. ഉപയോഗത്തിന്റെ സമയം അനുസരിച്ചാണ് ഫ്ളഷ്ചെയ്യുന്ന വെള്ളത്തിന്റെ അളവിന്റെ ക്രമീകരണം.
  • പെണ്‍കുട്ടികള്‍ക്കുള്ള ടോയ്ലറ്റില്‍ നാപ്കിന്‍ , ഇന്‍സിനറേറ്ററുകളിലൂടെ കത്തിച്ചുകളയാന്‍ കഴിയും.
  • ടോയ്ലറ്റ് മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് പൂട്ടിയിടാം. സ്കൂള്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന മൊബൈല്‍ ഫോണില്‍നിന്ന് എസ്എംഎസ് അയച്ചാല്‍മതി. ഈ സമയം അകത്ത് ആളുണ്ടായാലും പ്രശ്നമില്ല. തുറക്കാന്‍ അകത്ത് പ്രത്യേക ബട്ടണ്‍ അമര്‍ത്തിയാല്‍മതിയാകും.
  • ചുരുക്കത്തില്‍ അങ്ങേയറ്റം കാര്യക്ഷമം, കൗതുകകരം. കേരളത്തില്‍ ഒരിടത്തും ഇങ്ങനെ വേറെയില്ല. നാണയത്തുട്ടിട്ട് ഉപയോഗിക്കുന്ന ഏകദേശ മാതൃക ഡല്‍ഹിയില്‍ ചുരുക്കമായുണ്ട്. സ്കൂളുകളില്‍ ഇന്ത്യയില്‍ത്തന്നെ ഇതാദ്യമാണെന്ന് പി രാജീവ് വാര്‍ത്തസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
  • തിരുവനന്തരപുരം ടെക്നോ പാര്‍ക്കിലെ ഇറാം സയന്റിഫിക് സൊലൂഷ്യനാണ് ഇ-ടോയ്ലറ്റ് രൂപകല്‍പ്പനചെയ്തത്. കെല്‍ട്രോണിന്റെ സാങ്കേതികസഹായവും. ടോയ്ലറ്റിന്റെ പ്രവര്‍ത്തനം ഇറാം സയന്റിഫിക് സൊല്യൂഷന്‍ ഡയറക്ടര്‍ മനോഹരന്‍ പ്രദര്‍ശിപ്പിച്ചു.
  • ജില്ലയിലെ സര്‍ക്കാര്‍ -എയ്ഡഡ് മേഖലയിലെ മറ്റ് 24 സ്കൂളുകളില്‍ക്കൂടി ഒരുമാസത്തിനകം ഇ-ടോയ്ലറ്റ് നിലവില്‍വരുമെന്ന് രാജീവ് പറഞ്ഞു.
  • ഒരു യൂണിറ്റിന് ഒന്നരലക്ഷം രൂപ ചെലവുവരും. മൊത്തം ഒന്നരക്കോടി രൂപ ചെലവ്. കൊച്ചി റിഫൈനറി ഈ പദ്ധതിയുമായി സഹകരിക്കുന്നു.
  • കുട്ടികളില്‍ ശുചിത്വംബോധം വളര്‍ത്തുന്നതിന് ശുചി അറ്റ് സ്കൂള്‍ പരിപാടി വലിയ പ്രാധാന്യം നല്‍കുന്നു.
  • ഈ വര്‍ഷം ശുചിത്വത്തില്‍ ഏറ്റവും മികച്ച സ്കൂളിന് അരലക്ഷം രൂപ സമ്മാനം നല്‍കും.
  • കുട്ടികള്‍ക്ക് എളുപ്പം മനസ്സിലാകുംവിധമുള്ള അനിമേഷന്‍ കഥാപാത്രങ്ങള്‍ ( പൂച്ച, കാക്ക, തവള, മണ്ണിര) ടോയ്ലറ്റിന്റെ കതകില്‍ ചിത്രീകരിച്ചിട്ടുണ്ട്. അവയ്ക്ക് രൂപംനല്‍കിയ കുട്ടികള്‍ക്ക് ഉദ്ഘാടനച്ചടങ്ങില്‍ സമ്മാനം നല്‍കും.
  • എംപി എന്ന നിലയില്‍ തന്റെ പ്രാദേശികവികസനഫണ്ടില്‍നിന്ന് ഒരുകോടി രൂപ അനുവദിച്ചാണ് പി രാജീവ് ശുചി അറ്റ് സ്കൂള്‍ എന്ന പദ്ധതിക്ക് രൂപംനല്‍കിയത്. ജില്ലയിലെ സര്‍ക്കാര്‍ , എയ്ഡഡ് സ്കൂളുകളില്‍ വൃത്തിയുള്ള കക്കൂസുകള്‍ സജ്ജീകരിക്കാനും കുട്ടികളില്‍ ശുചിത്വ അവബോധം വളര്‍ത്താനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിദ്യാലയങ്ങളില്‍ സമഗ്ര സുസ്ഥിര ശുചിത്വസംവിധാനം ഉറപ്പുവരുത്തുകയാണ് പരിപാടിയുടെ ആത്യന്തികലക്ഷ്യം. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍വഴി അപേക്ഷ ക്ഷണിക്കുകയും അതില്‍നിന്ന് എട്ട് സര്‍ക്കാര്‍ ഹൈസ്കൂളുകളും 17 എയ്ഡഡ് സ്കൂളുകളും തെരഞ്ഞെടുക്കുകയുംചെയ്തെന്ന് രാജീവ് പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കി എംപി ഫണ്ട് വിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.
  • . സാമൂഹ്യപ്രതിബദ്ധത കാട്ടുന്ന സംഘടനകളെയും സ്ഥാപനങ്ങളെയും സഹകരിപ്പിച്ച് എംപി ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കുന്ന രീതിയാണ് നടപ്പാക്കുന്നത്.
  • പകല്‍ 11നു ചേരുന്ന ചടങ്ങില്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സ്കൂള്‍ മുറ്റത്തു ചേരുന്ന ഉദ്ഘാടനസമ്മേളനത്തില്‍ മേയര്‍ ടോണി ചമ്മണി അധ്യക്ഷനാകും. പി രാജീവ് ആമുഖ പ്രഭാഷണം നടത്തും. ഹൈബി ഈഡന്‍ എംഎല്‍എ, കലക്ടര്‍ ഷേഖ് പരീത്, ഡെപ്യൂട്ടി മേയര്‍ ഭദ്ര സതീഷ്, നഗരസഭാ പ്രതിപക്ഷ നേതാവ് കെ ജെ ജേക്കബ്, കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ നന്ദകുമാര്‍ , സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വി എ സക്കീര്‍ഹുസൈന്‍ , റിഫൈനറി എച്ച്ആര്‍ ജനറല്‍ മാനേജര്‍ എം വി ഗോവിന്ദരാജന്‍ എന്നിവര്‍ സംസാരിക്കും.

Thursday, July 28, 2011

ബത്തേരി പഞ്ചായത്തും ഒന്നാംതരം പ്രവര്‍ത്തനങ്ങളും

ഴിഞ്ഞ വര്ഷം ജൂലൈ ഇരുപത്തെട്ടിനു ഒരു പ്രധാന സംഭവം നടന്നു.
ഈ ബ്ലോഗിന് അത് പ്രധാനം എന്ന് .
എന്താണെന്നോ ? അന്നാണ് ചൂണ്ടുവിരല്‍ പിറക്കുന്നത്‌.
ഇന്ന് ചൂണ്ടുവിരലിന്റെ ജന്മവാര്‍ഷിക ദിനം.
ഈ ബ്ലോഗിലെ ആദ്യത്തെ പോസ്റ്റ്‌ ബത്തേരി പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ പ്രവര്‍ത്തനം സംബന്ധിച്ചുള്ളത് ആയിരുന്നു .
അത് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -big picture workshop
ജന്മവാര്‍ഷിക വിഭവവും ബത്തേരി പി ഇ സി യുടെതാകട്ടെ
ഒരു പത്ര വാര്‍ത്ത ആദ്യം വായിക്കാം.
പ്രകാശനം ചെയ്തു

ബത്തേരി: പഞ്ചായത്ത് വിദ്യാഭ്യാസസമിതിയുടെ ആഭിമുഖ്യത്തില്‍ ഒന്നാംക്ലാസിലെ കുട്ടികള്‍ക്ക് തയ്യാറാക്കിയ വര്‍ക്ക്ബുക്കിന്റെ പ്രകാശനം ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ,പഞ്ചായത്ത് പ്രസിഡന്റ് പി പി അയൂബിന് നല്‍കി ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി പരീക്ഷക്ക് മികച്ച വിജയം നേടിയ വിദ്യാലയങ്ങളെയും എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച സ്ഥാനം നേടിയവരെയും ഇതോടൊപ്പം അനുമോദിച്ചു. പി പി അയൂബ് അധ്യക്ഷനായി. ഷബീര്‍അഹമ്മദ്, ബാബുപഴുപത്തൂര്‍ , ഷാലി, ഒ എം ജോര്‍ജ്, വി പി സുഹാസ്, നിസ്സിഅഹമ്മദ് എന്നിവര്‍ സംസാരിച്ചു. കുര്യാക്കോസ് ആന്റണി സ്വാഗതവും എന്‍ എ വിജയകുമാര്‍ നന്ദിയും പറഞ്ഞു.

ഒന്നാം ക്ലാസിനു വര്‍ക്ക് ബുക്ക് കഴിഞ്ഞ വര്ഷം എസ് എസ് എ ഒന്നാം ക്ലാസിലേക്ക് വര്ക്ഷീറ്റ് തയ്യാറാക്കി നല്‍കിയിരുന്നു പരിശീലനത്തില്‍ അതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്തു.പ്രയോഗിച്ച സ്കൂളുകള്‍ക്ക് നല്ല അനുഭവം. വര്ക്ഷീട്ടുകള്‍ വേണമെന്ന അധ്യാപകരുടെ ആവശ്യം ബത്തേരി പി ഇ സി പരിഗണിച്ചു. കുര്യാക്കോസ് ആന്റണി സര്‍ അക്കാദമിക ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനും നേതൃത്വം നല്‍കുന്നതിലും മുന്നില്‍ .ചുമതലകള്‍ ഏറ്റെടുക്കുന്നതില്‍ സന്തോഷമുള്ള പി ഇ സി കണ്‍വീനറായ എച് എം ആണുഅദ്ദേഹം. പൂമാല ഗവ എല്‍ പി സ്കൂളിലെ സിഞ്ഞിമോള്‍ തങ്കപ്പനും ബീനാച്ചി സ്കൂളിലെ ജെസ്സി ടീച്ചറും കൂടിയാണ് വര്‍ക്ബുക് തയ്യാറാക്കിയത് സ്കൂള്‍ അധ്യാപകരുടെ അനുഭവം ആശയങ്ങള്‍ ക്രോഡീ കരിച്ചാല്‍ ഇത് പോലെ നിരവധി പിന്തുണാ സാഗ്രികള്‍ ഉണ്ടാക്കാം കഴിയും. ഓരോ കുട്ടിക്കും വര്‍ക്ബുക്ക് ഈ വര്ഷം ജൂണില്‍ തന്നെ ലഭിച്ചു .പഞ്ചായത്ത് പ്രസിടന്റ്റ് ശ്രീ പി പി അയ്യൂബ് പറയുന്നു പാടപുസ്തകങ്ങളും കൈപ്പുസ്തകങ്ങളും ഉണ്ടെങ്കിലും അധാപകന്‍-കുട്ടി-രക്ഷിതാവ് എന്ന തലത്തില്‍ ഒരു വിനിമയ വിടവ്. താഴ്ന ക്ലാസുകളില്‍ എങ്കിലും ഇത് പരിഹരിക്കപ്പെടെണ്ടാതുണ്ട്.ഈ പശ്ചാത്തലത്തില്‍ ആണ് ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് ഒരു വര്‍ക്ക് ബുക്ക് ഉണ്ടാക്കുന്നതിനെ പറ്റി ആലോചിച്ചത്. കുര്യാക്കോസ് ആന്റണി സര്‍ പറയുന്നു, സമഗ്രമായ ഒരു വര്‍ക്ബുക്ക് എന്ന് അവകാശപ്പെടുന്നില്ല എന്നാല്‍ ഓരോ പാഠത്തിലെയും ആഖ്യാനത്തിലൂടെ കടന്നു പോകുമ്പോള്‍ ഒരു മോട്യൂലിനു ഒരു പ്രവര്‍ത്തനം എന്ന തോതില്‍ ഇതില്‍ പ്രവര്‍ത്തനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒന്നാം ക്ലാസില്‍ കുട്ടി നേടി എടുക്കേണ്ട് ഭാഷയുടെ വ്യത്യസ്ത വ്യവഹാര രൂപങ്ങളും ഗണിത ശേഷികളും പരിസരപട്ന ശേഷികളും പരിഗണിച്ചാണ് പ്രവര്‍ത്തനങ്ങള്‍ . ഞാന്‍ വര്‍ക്ക് ബുക്ക് കണ്ടു ആദ്യ ശ്രമം എന്ന നിലയില്‍ അഭിനന്ദനീയം. ഇനിയും മെച്ചപ്പെടുത്താന്‍ ആകും ലെ ഔട്ട് മനോഹരം. ചെറിയ കുട്ടികള്‍ക്ക് എഴുതാന്‍ വഴങ്ങുന്ന സ്ഥല വിന്യാസം. ഭാഷാ സമീപനത്തോട് കുറച്ചു കൂടി അടുക്കാനുണ്ട്..അത് പരിഹരിക്കാവുന്നതേയുള്ളൂ കഴിഞ്ഞ വര്ഷം നല്‍കിയ വര്‍ക്ക് ഷീറ്റ് ഉള്‍ചേര്‍ക്കാം .യാന്ത്രികമായ ചില പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം. ഡയറി എഴുത്ത് എങ്ങനെ പിന്തുടരും എന്ന് ആലോചിക്കണം. അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയോ? ഇല്ലെങ്കില്‍ വേണ്ടിവരും. ഈ വര്‍ക്ബുക്ക് ഉപയോഗിക്കുമ്പോള്‍ തന്നെ പുതിയ ആശയങ്ങള്‍ രൂപീകരിക്കുകയും വേണം. വര്ക്ഷീട്റ്റ് മാതൃകകള്‍ വികസിപ്പിക്കണം.പഞ്ചായത്തിലെ എല്ലാ സ്കൂളിന്റെയും അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ക്കണം. അത് അടുത്ത വര്‍ഷത്തേക്ക് മുതല്കൂട്ടാകും.
ഓരോ കുട്ടിക്കും പരിസ്ഥിതി സൌഹൃദ സ്കൂള്‍ ബാഗും ബത്തേരി പഞ്ചായത്ത് നല്‍കി.അതിന്റെ ചിത്രങ്ങളാണ് മുകളില്‍

---------------------------------------------------------------------------------
വര്‍ക്ബുക്കിനു സഹായകമായ ചില നിര്‍ദേശങ്ങള്‍ ചൂണ്ടുവിരലില്‍ പ്രകാശിപ്പിച്ചിരുന്നു അത് വായിക്കാന്‍ ക്ലിക്ക് ചെയ്യുക,
ഒന്നാം ക്ലാസില്‍ ഒന്നുമുണ്ടാവില്ലേ കുട്ടികളുടെ ബു...

ഒന്നാം ക്ലാസിലെക്കുള്ള മറ്റു വിഭവങ്ങള്‍ക്ക്
  1. ഒന്നാം ക്ലാസിലെ കുട്ടികള്‍ വായിക്കണ്ടേ? ഞാന്‍ അ..
  2. വായനയുടെ ലളിത പാഠങ്ങള്‍ ഒന്നിലെയും രണ്ടിലെയും
  3. ഇടുക്കി ഡയറ്റ് ലാബ് സ്കൂള്‍ മാതൃകയാകുന്നു
  4. ഒന്നാം ക്ലാസിലെ കുട്ടികള്‍ വളര്‍ത്തിയെടുത്ത സൂചക..
  5. ഒന്നാം ക്ലാസിലെ പത്രം അസംബ്ലിയില്‍
  6. ക്ലാസില്‍ കച്ചവട മൂല
  7. വാര്‍ത്തകള്‍ വായിക്കാനും പാവ നാടകം നടത്താനും
  8. ഗണിതം വാഴുന്ന ക്ലാസുകള്‍
  9. സി ഡി പുഷ്പങ്ങള്‍
  10. ചുമരില്‍ മരങ്ങള്‍ പൂക്കും കായ്ക്കും
  11. ഗണിത ജാലകം
  12. ഈ വിദ്യാലയത്തില്‍ ബാല കോഴിക്കോട് ഫറോക്കില്‍ ഒ.
  13. വളയിട്ട ജനലഴികള്‍. ഫാറൂക്ക് ഉപജില്ലയിലെ കാലിക്ക
  14. പുതുമയുടെ പൂക്കാലം
  15. വളരുന്ന പഠനോപകരണം ഇങ്ങനെ ഈ വര്ഷം
  16. ബിഗ്പിക്ച്ചറിന്റെ സാധ്യതകള്‍
  17. പാഠം ൮ സിന്ധു ടീച്ചറാണ് താരം.
  18. പാഠം ൭ ഒന്നാം ക്ലാസ്സിലെ ടീച്ചറാണോ ?
  19. പാഠം 6 കഥ പറയുന്ന മണല്‍ത്തടം.
  20. പാഠം-൪ ചിരിക്കുന്ന പൂക്കള്‍ ( കുഞ്ഞുങ്ങളുടെ കുട്ടി...
  21. പാഠം -൩
  22. പഠന മികവിന്റെ ഒന്നാം ക്ലാസ്
  23. കഥപറയുന്ന ചിത്രത്തൂണുകള്‍ കുട്ടികളിലേക്ക്
  24. എം.ടി. എല്‍. പി.എസ്.വെങ്ങോല.-കളരി അനുഭവങ്ങള്‍

Monday, July 25, 2011

വായനയുടെ വര്‍ണലോകമൊരുക്കി തവനൂര്‍ സ്‌കൂളിലെ പുസ്തകപ്പുര




എടപ്പാള്‍: സ്‌കൂള്‍ ലൈബ്രറി കാണുമ്പോള്‍ നിങ്ങള്‍ പുറംതിരിഞ്ഞ് നടക്കാറുണ്ടോ? അതിനുള്ളിലെ അന്തരീക്ഷം നിങ്ങളുടെ മനം മടുപ്പിക്കുന്നുണ്ടോ? എങ്കില്‍ തവനൂര്‍ കെ.എം.ജി.വി. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പുസ്തകപ്പുരയിലേക്ക് വരിക. ഒരു പുതിയ പുസ്തകലോകം നിങ്ങളെ കാത്തിരിക്കുന്നു. ചിതലരിച്ച പുസ്തകങ്ങളോ, മനം മടുപ്പിപ്പിക്കുന്ന മണമോ, ഇരുണ്ടുമുഷിഞ്ഞ ചുവരുകളോ ഇല്ലാത്ത ഒരു ലോകം. വര്‍ണ്ണക്കൂട്ടുകളുടെ ചിത്രപ്പണികളുടെ കവിതാശകലങ്ങളുടെ ഒരു ലോകം.

തവനൂര്‍ കേളപ്പജി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷവേളയിലാണ് പുതുമയുള്ള ഈ പുസ്തകപ്പുരയൊരുക്കിയത്.

തിരക്കേറിയ ഈ കാലത്ത് കുട്ടികള്‍ പുസ്തകശാലയിലേക്ക് കയറണമെങ്കില്‍ അതിന്റെ കെട്ടും മട്ടുമൊക്കെ മാറണം. അതിനാണ് വ്യത്യസ്തമായ ഈ പുസ്തകപ്പുര. ഇതിന് ചുക്കാന്‍ പിടിച്ച, സ്‌കൂളിലെ ചിത്രകലാധ്യാപകനായ ഗോപു പട്ടിത്തറയും അധ്യാപകന്‍ പി.വി. സേതുമാധവനും പറയുന്നു.

പുസ്തകപ്പുരയുടെ പ്രവേശനകവാടംതന്നെ വര്‍ണ്ണമനോഹരമായ ചിത്രങ്ങളാലലംകൃതമായ ഒരു മ്യൂസിയം പോലെയാണ്. അകത്തുകടന്നാല്‍ ചുമരിലും അലമാരകളുടെ ചുറ്റിലുമെല്ലാം കുട്ടികളെ ആകര്‍ഷിക്കുന്ന ചിത്രങ്ങള്‍. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, കൂടെ വായനയുടെ മഹത്വം വിളിച്ചോതുന്ന കവിതകള്‍, ഉദ്ധരണികള്‍ എന്നിവയും.

''വാക്കെന്റെ അമ്മയുമച്ഛനുമാകുന്നു. വാക്കിന്‍ വിരല്‍ തൂങ്ങിയല്ലോ നടക്കുന്നു...'' എന്ന മധുസൂദനന്‍ നായരുടെ കവിതയ്‌ക്കൊപ്പം വി.ടിയുടെ പ്രശസ്തമായ വാക്കുകളും പുസ്തകപ്പുരയെ അലങ്കരിക്കുന്നു.

ഒരിക്കല്‍ കയറിയാല്‍ വായനയ്ക്കുവേണ്ടിയല്ലെങ്കില്‍പ്പോലും വീണ്ടുംവീണ്ടും കുട്ടികളെ ഈ പുര മാടി വിളിക്കുന്നു. പുസ്തകപ്പുര

Sunday, July 24, 2011

വായനോത്സവം വര്‍ഷം മുഴുവന്‍

  • വായനയുടെ വസന്തം തീര്‍ത്ത് രായരോം
    -എ ആര്‍ പ്രസാദ്-അക്ഷരമുറ്റം -ദേശാഭിമാനി)
  • "ആദ്യമൊന്നും എനിക്ക് വായന ഇഷ്ടമല്ലായിരുന്നു. പിന്നീട് ക്ലാസില്‍ എല്ലാവരും വായിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാനും കുറച്ചുകുറച്ച് വായിക്കാന്‍ തുടങ്ങി. അങ്ങനെ വായിച്ച് വായിച്ച് ഞാനിപ്പോള്‍ പതിമൂന്ന് പുസ്തകം തികച്ചു. ഞാന്‍ പുസ്തകത്തെ സ്നേഹിച്ചുതുടങ്ങി"

    - സ്നേഹ അബ്രഹാം (അഞ്ചാം തരം)

    "സ്കൂളില്‍നിന്ന് വീട്ടിലെത്തിയാല്‍ ഞാന്‍ എന്നും ടിവിയുടെ മുന്നിലായിരുന്നു. ഇപ്പോള്‍ ഞാന്‍ അരമണിക്കൂര്‍ മാത്രമേ ടിവി കാണാറുള്ളൂ. വായനവാരം എന്റെ പുസ്തകത്തോടുള്ള താല്‍പര്യം വര്‍ധിപ്പിച്ചു. മുമ്പ് കഥാപുസ്തകങ്ങള്‍ മാത്രംവായിച്ചിരുന്ന ഞാന്‍ ഇപ്പോള്‍ ശാസ്ത്രപുസ്തകങ്ങളും മറ്റുപുസ്തകങ്ങളും വായിക്കാന്‍ തുടങ്ങി"

    - റോസ്ലെറ്റ് ജോര്‍ജ് (ആറാം ക്ലാസ്)

    കണ്ണൂര്‍ ജില്ലയിലെ രയരോം ഗവ. യുപി സ്കൂളില്‍ വായനവാരാചരണകാലത്ത് വിദ്യാര്‍ഥികള്‍ നടത്തിയ പുതുമയേറിയ ചില അനുഭവക്കുറിപ്പുകളാണിവ. അവിശ്വസനീയമെന്ന് തോന്നുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നത്.
  • ഒരാഴ്ചകൊണ്ട് 2200 പുസ്തകങ്ങള്‍ വായിക്കുക!
  • വായന വാരത്തിന്റെ സമാപനത്തില്‍ വായിച്ച പുസ്തകങ്ങളുടെ വായന കുറിപ്പുകള്‍ സമാഹരിച്ച് പ്രസിദ്ധീകരിക്കുക. സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയും സ്കൂള്‍ എസ്ആര്‍ജിയും ചേര്‍ന്നാണ് വേറിട്ട വായനോത്സവം സംഘടിപ്പിച്ചത്.
  • 3,4 ക്ലാസുകളിലെ കുട്ടികള്‍ രണ്ട് പുസ്തകം വീതവും യുപി ക്ലാസുകളിലുള്ളവര്‍ നാലു പുസ്തകം വീതവും വായിച്ചിരിക്കണം എന്നായിരുന്നു തീരുമാനം.
  • അങ്ങനെ ഒരാഴ്ച കൊണ്ട് ആയിരം പുസ്തകങ്ങളായിരുന്നു ലക്ഷ്യം. എന്നാല്‍ രണ്ടായിരം കടന്നു.
  • ഒരു പുസ്തകം മുതല്‍ 32 പുസ്തകങ്ങള്‍ വായിച്ച കുട്ടികളുണ്ട്.
  • കൂടുതല്‍ പുസ്തകം വായിച്ചവര്‍ക്കും ക്ലാസിനും മികച്ച വായനക്കുറിപ്പ് തയ്യാറാക്കിയവര്‍ക്കും ഓരോ ക്ലാസിലെയും മികച്ച വായനക്കാര്‍ക്കും പ്രത്യേകം സമ്മാനങ്ങളുണ്ട്.
  • വായനോത്സവം വര്‍ഷം മുഴുവന്‍ പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമാക്കുകയാണ് വിദ്യാരംഗം സാഹിത്യവേദി
    ----

    വായനാ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഒട്ടേറെ വാര്‍ത്തകള്‍ കാണാറുണ്ട്‌
    ലക്‌ഷ്യം എത്ര നേടി എന്നാരും പറയില്ല.
    ചടങ്ങുകള്‍ നടത്തിയതിന്റെ റിപ്പോര്‍ട്ട് മാത്രം .
    ഈ സ്കൂളില്‍ വായന ഒരു സംസ്കാരം ആക്കി മാറ്റിയിരിക്കുന്നു
    വര്ഷം മുഴുവനും അത് തുടരും
    ഇതല്ലേ വായനക്കൂട്ടം പരിപാടി?
    . സ്കൂള്‍ ക്ലാസ് തലത്തില്‍ വായനാനുഭവങ്ങള്‍ പങ്കിടുന്ന പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സാധ്യമാണ്ചൂണ്ടു വിരലിന്റെ ആശംസകള്‍
    മറ്റു സ്കൂളിലെ എസ ആര്‍ ജിയില്‍ ഇത് ചര്‍ച്ച ചെയ്യാം
    അടുത്ത ക്ല്സ്ടരിലും

Saturday, July 23, 2011

Bengal may do away with exams till class 8


July 11, 2011
The West Bengal government is considering a proposal to make examinations till Class 8 optional to reduce the burden on school students, said state School Education Minister Bratya Basu Monday.
“Children are gradually becoming afraid of exams. In order to free them from this trauma, we are thinking of making exams till Class 8 as optional,” Basu said, talking to reporters here.
“I am not against the examination system, I just propose to make it optional. This way we can lessen the burden on children who feel the pressure. How can you effectively assess a student if he or she is traumatised,” said Basu.
Emphasising on the need for students to speak English, the minister said: “I have discussed with educationists, teachers and others. They all feel that for students to do well both at the state and the national level they must know how to speak in English. So, we are thinking of introducing a 50-mark test of spoken English from Class 1.”
Basu added that emphasis on the language would be given in all schools across the state.
Observing that teachers who are posted away from their homes spend a lot of time in travelling to and from school which reduces their effectiveness, Basu proposed introduction of a “mutual transfer system”.
“I have talked to the (education) secretary and will also talk to the chief minister (Mamata Banerjee) on how we can save the teachers from spending time on travelling. If the teachers are posted near to where they live, it would save them time which they can dedicate to the students.”
Basu added that all the proposals were at a conceptual stage and talks were on with people concerned to find ways and means for their implementation.

Friday, July 22, 2011

ഒന്നാം ക്ലാസില്‍ ഒന്നുമുണ്ടാവില്ലേ കുട്ടികളുടെ ബുക്കില്‍ ?


  1. -രക്ഷിതാക്കള്‍ കുട്ടിയുടെ നോട്ടുപുസ്തകം പ്രധാനപ്പെട്ട പഠന ത്തെളിവുകളില്‍ ഒന്നായി പരിഗണിക്കുന്നു. പക്ഷെ അത് പല്പ്പ്പോഴും അവരെ തൃപ്ത്തിപ്പെടുത്തുന്നില്ല.കാരണം -ഒന്നാം ക്ലാസില്‍ ആദ്യ ഘട്ടത്തില്‍ കുട്ടിക്ക് എഴുതാനുള്ള അവസരങ്ങള്‍ കുറവാണ്
  2. ഈ പ്രശ്നം പരിഹരിക്കുന്നതിന് സമീപനത്തില്‍ നിന്നും വ്യതിചലിച്ചു കുട്ടിയെ പരിഗണിക്കാതെയുള്ള യാന്ത്രികമായ ആവര്ത്തിചെഴുത്ത് പല സ്കൂളുകളും പിന്തുടരുന്നു.
  3. ഒന്നാം ക്ലാസിലെ കുട്ടിയുടെ നോട്ടു പുസ്തകം -അതിനെ കുറിച്ച് ശിശു സൌഹൃദമായഒരു കാഴ്ചപ്പാട് ,അതിന്റെ ഉള്ളടക്ക സാധ്യതകള്‍ ഇവ സംബന്ധിച്ച ധാരണ ഇനിയും രൂപപ്പെട്ടിട്ടില്ല
.
എന്‍റെ കണ്ടെത്തലുകള്‍ /നിര്‍ദേശങ്ങള്‍

1.ആദ്യ ദിനം മുതല്‍ തന്നെ എഴുത്തും വായനയും
  • ഒന്നാം ക്ലാസിലെത്തുന്ന കുട്ടിയുടെ നിലവാരം .ചിന്താ പ്രക്രിയ ഇവ പരിഗണിച്ചു ആദ്യ ദിനം മുതല്‍ തന്നെ എഴുത്തും വായനയും തുടങ്ണം . ഗ്രാഫിക് റീഡിംഗ് ഗ്രാഫ്‌ എഴുത്ത് .ഇവ ആദ്യ ഘട്ടങ്ങളില്‍ അനുയോജ്യമാണ് .
2.വര്‍ക്ക്‌ ഷീറ്റുകള്‍
  • അരങ്ങ് ഒരുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വര്‍ക്ക്‌ ഷീട്ട് നല്‍കാം
  • ഓരോ യുണിട്ടിലും മുന്‍ കൂട്ടി തീരുമാനിച്ച വര്‍ക്ക്‌ ഷീറ്റുകള്‍...അവ ചേര്‍ത്ത് വച്ചാല്‍ നോട്ടു പുസ്തകത്തിന് ചില പേജുകള്‍ ആയി.
ഉദാഹരണം -1
ആഖ്യാനം തുടരുന്നു .
അമ്മുവിന്റെ കുട കാണാന്‍ കുഞ്ഞിക്കിളി മാത്രം വന്നില്ല ..
മഞ്ഞക്കിളി വിചാരിച്ചു ...
അവള്‍ക്കു ഒരു ചിത്രം വരച്ചു നല്‍കാം.
നമുക്കും വരച്ചാലോ.. വരച്ചതോടൊപ്പം അവള്‍ ചില കാര്യങ്ങള്‍ എഴുതുകയും ചെയ്തു ...കൂട്ടിചെര്ത്തെഴുതാമോ ? വലിയ പേപ്പര്‍ നല്‍കുന്നു ...
അമ്മുവിന്റെ കുട ..അമ്മുവിന്റെ പുള്ളിക്കുട എന്നെഴുതിയ വര്‍ക്ക്‌ ഷീറ്റു നല്‍കുന്നു .. ഇഷ്ടമുള്ള കുട വരച്ചു എഴുതി വരാന്‍ നിര്‍ദേശിക്കുന്നു.[പിറ്റേന്ന് കുട വിശേഷങ്ങള്‍ എഴുതിയ പേപ്പറുമായി അവര്‍ വന്നു .. ഓരോരുത്തരും കൂട്ടുകാരുടെതും തന്‍റെ ചിത്രവുമായി തട്ടിച്ചു നോക്കുന്നതാണ് കണ്ടത് . ]
ഉദാഹരണം -2
കുഞ്ഞിക്കിളി.വീട്ടിലെത്തി ..
അവള്‍ മക്കളോട് മഴ വന്നതും അമ്മുവിന് കുട വാങ്ങിയതുമൊക്കെ പറഞ്ഞു
പിന്നെയും എന്തെല്ലാം കാര്യങ്ങളാണ് ?
സഹായമായി ചിത്രങ്ങള്‍ വരച്ചു നല്‍കി ... . ... ...സൂര്യനെ മേഘം മറച്ചു.. മഴവില്ല് കണ്ടു.. പുഴയില്‍ മഴ പെയ്തു എന്നൊക്കെയായിരുന്നു പ്രതികരണങ്ങള്‍ ..അവ വര്‍ക്ക്‌ ഷീറ്റ്‌ ആക്കി

3. അനുബന്ധ എഴുത്ത്
  • ആഖ്യാന സന്ദര്‍ഭത്തില്‍ കുട്ടികളില്‍ നിന്ന് ലഭിക്കുന്ന സ്വതന്ത്ര പ്രതികരണങ്ങള്‍ ചാര്‍ട്ടില്‍ രേഖപ്പെടുത്തുന്നത് ഉപയോഗിച്ച് അനുബന്ധ എഴുത്ത് നല്‍കാം .ഭാഷാപ്രയോഗങ്ങള്‍.വ്യത്യസ്ത രചനാ ശൈലികള്‍ സ്വതന്ത്ര ചിന്ത ഇവ ഉള്‍പ്പെട്ട എഴുത്ത് .എന്നിവ ഈ അവസരത്തില്‍ ലഭിക്കും .അനുബന്ധ എഴുത്ത് -ഒറ്റപ്പെട്ട സ്വതന്ത്ര പ്രതികരണങ്ങള്‍ കുട്ടി എഴുതേണ്ടതില്ല...എന്നാല്‍ കൂട്ടിച്ചേര്‍ത്ത ആഖ്യാനത്തിലൂടെ ഈ പ്രതികരണങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു .( കുട്ടികള്‍ പറഞ്ഞ പ്രതികരണങ്ങളില്‍ ചിലത് ഉള്‍പ്പെടുത്തി വരച്ചു നല്‍കി ...കൂടുതല്‍ വരയ്ക്കാനും എഴുതാനുമുള്ള അവസരം അതില്‍ നല്‍കിയിരുന്നു . )... അറിയാവുന്നവ എഴുതാം അല്ലാത്തവര്‍ക്ക് വരച്ചു ചേര്‍ക്കാം... അതു പരസ്പരം നോക്കാം.ആരാണ് കൂടുതല്‍ എഴുതിയത് .മറ്റെന്തെല്ലാം കൂട്ടിച്ചേര്‍ക്കാം .
    പിറ്റേന്ന് എഴുതിയും വരച്ചും വന്നു.അന്ന് ക്ലാസ്സില്‍ നടന്നതിനെക്കുറിച്ച് കുട്ടികള്‍ക്ക് പറയാന്‍ ഒരുപാടുണ്ടായിരുന്നു എന്നാണു അമ്മമാര്‍ പറഞ്ഞത് ... ഫലത്തില്‍ പുതിയ വിവരങ്ങള്‍ ഉള്‍ക്കൊണ്ട വായന മെട്ടീരിയാല്‍ കൂടി അത് മാറി..പിറ്റേ ദിനം ആഖ്യാനം
    തുടങ്ങിയത് ഈ സൃഷ്ടികളില്‍ നിന്നായിരുന്നു .....
    പ്രോസ്സസ്--
    • മൂന്നു പേരുടെ അവതരണം ...
    • ഗ്രൂപ്പില്‍ പങ്കു വയ്ക്കല്‍
    • ഓരോ ഗ്രൂപ്പിനും ഡിസ്പ്ലേ ബോര്‍ഡില്‍ വയ്ക്കാന്‍ അവസരം ...
    • കഥാപാത്രങ്ങളെ ചേര്‍ത്ത് ആഖ്യാന അവതരണം
4. പുതു കഥ
  • വായനാ സാമഗ്രികള്‍ നല്‍കുമ്പോള്‍ അതിലെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെ ഉപയോഗിച്ച് കുട്ടിക്ക് പുതു കഥ എഴുതാം . കുട്ടിക്ക് ഇഷ്ടമുള്ള കഥാപാത്രം .(വായിച്ചു കേട്ട കഥയിലെ) ഏതെന്നും എന്ത് കൊണ്ടെന്നും പറയാന്‍ അവസരം ..
    എങ്കില്‍ ഈ കഥാപാത്രത്തിന്റെ മറ്റൊരു കഥ പറയാമോ . എഴുതാമോ ...ചിത്രമാക്കാമോ
    അഭി ഗിരിഷ്‌ .. ആനക്കുട്ടന്റെ ചിത്രം . തെനീച്ചക്കടി കൊള്ളുന്ന ......ആയി വന്നു.
    അരുണും അരവിന്ദും പുതിയ കഥ എഴുതി.
    .(.ആന യെ കണ്ടപ്പോള്‍ പേടി തോന്നി ... ഒടുവില്‍ആനക്ക് വാഴപ്പഴം വായില്‍ വച്ച് കൊടുത്തതും .. അതാണ്‌ അരുണ്‍ എഴുതി വന്ന കഥ .
    കഥയില്‍ രണ്ടു കഥാപാത്രങ്ങള്‍ ഉണ്ട് ..
    അവരുടെ വര്‍ത്തമാനം ഉണ്ട് .
    അച്ഛന്‍ വരച്ചു കൊടുത്ത ചിത്രവും ഒപ്പമുണ്ട്)
    എല്ലാവര്ക്കും കൂടുതല്‍ ഇഷ്ടപ്പെട്ടത് ആന വെള്ളം കുടിക്കുന്ന പേജ്... പക്ഷെ.അനഘക്ക് ഇഷ്ടം പുലി തന്നെ ..

5. വീട്ടു വിശേഷം-ഡയറി
  • മുതിര്‍ന്ന ക്ലാസുകളില്‍ ഡയറി എഴുതുവാനുണ്ട് ..ഇതിന്‍ തുടക്കമെന്നോണം പ്രക്രിയയില്‍ ഉള്‍പ്പെടുത്തിയുള്ള വീട്ടു വിശേഷം എഴുതാം .ഒരു ദിനം ഒന്ന് മതി. അമ്മയ്ക്ക് കുട്ടിയെ സഹായിക്കാനാവും.
    ഞാന്‍ കുട്ടികളോട് പറഞ്ഞു ..അമ്മുവിന്‍റെ വീട്ടില്‍ നാളെ ഒരു വിശേഷമുണ്ട്‌ ...എന്‍റെ വീട്ടിലും ..നിങ്ങളുടെ വീട്ടിലോ / ഉണ്ട് ..നോക്കട്ടെ ...ചോദിക്കാം ..
    നെ പറയാം എന്നൊക്കെ മറുപടി . എങ്കില്‍ നാളെ ചിത്രം വരച്ചോ എഴുതിയോ വിശേഷം പറയാമെന്നു അവര്‍ ...ഒരാള്‍ ഒരെണ്ണം പോരെ...
    ഞാന്‍ചോദിച്ചു ,...മതി ...

    പിറ്റേന്ന് രാവിലെ അവര്‍ എന്നെ കാത്തിരുന്നു ..വീട്ടു വിശേ ഷങ്ങള്‍ പങ്കു വയ്ക്കാന്‍ ..മിക്കവരും എഴുതി വന്നു ..രക്ഷിതാക്കളുടെ ആരോഗ്യപരമായ ഇടപെടല്‍ അവയില്‍
    ഞാന്‍ കണ്ടു ..
    അമ്മുവിന്‍റെ മുത്ത ശ്ശി വിശേഷമാണ് ആഖ്യാനമായി അവതരിപ്പിച്ചത് .
    .ഞാനും പറഞ്ഞു ഒരു വിശേഷം ...
    ആകെ പുത്തനുനര്‍വ്വ് ..
    ഇന്ന് വള്ളം ഉണ്ടാക്കി എണ്ണി എടുക്കണം ... വള്ളം വരച്ചു നിറം കൊടുത്തു ...ഓരോരുത്തരും ഉണ്ടാക്കിയത് ഒട്ടിച്ചു .ആസിയ കൊടുത്ത നിറങ്ങള്‍ ഞങ്ങളെ അത്ഭുതപ്പെടുത്തി .combination contrast .. proportion ... വലിയ ചിത്രകാരന്മാര്‍ക്ക് തുല്യം ... അതും അവളുടെ നോട്ടു പുസ്തകത്തിന്‍ പേജ് ആയി മാറി .
6. വായനാസാമഗ്രി -കഥ തുടരല്‍ പേജ്
  • വായനാസാമഗ്രി നല്‍കുമ്പോള്‍ കഥ തുടരല്‍ പേജ് കൂടി ഉണ്ടെങ്കില്‍ കുട്ടിക്ക് സ്വന്തം ഭാവന ഉപയോഗിച്ച് മറ്റൊരു കഥ നിര്‍മ്മിക്കാം.രണ്ടോ മൂന്നോ വരികള്‍ മതിയാവും .
അമ്മുവിന്‍റെ കുടയുടെ വായനാസാമഗ്രി യാണ് ഇന്ന് പ്രോസിസ്സ്ചെയ്യേണ്ടത് ..ഓരോരുത്തരും അമ്മുവിന്‍റെ കുടചിത്രം കൊണ്ട് വന്നത് ഡിസ്പ്ലേ ബോര്‍ഡില്‍ വച്ചു..
ആഖ്യാനം... കുട്ടികള്‍ കൊണ്ടുവന്ന ചിത്രത്തിലെ പ്രത്യേകതകള്‍ കൂടി ഉള്‍പ്പെടുത്തി ഞാന്‍ ആഖ്യാനം അവതരിപ്പിച്ചു ..
അമ്മുവിന്‍റെ ചുവന്ന പുള്ളികളുള്ള പുന്നാരക്കുട ...
അവളും തവള ച്ചാരും ഞണ്ടും ഒന്നിച്ചു കളിക്കാന്‍ തുടങ്ങി...
പെട്ടെന്ന് കാറ്റു വന്നു .. അവര്‍ പേടിച്ചു ...
അയ്യോ ... അമ്മു നിലവിളിച്ചു .എന്‍റെ കുട ..
.അമ്മുവിന്‍റെ കുടയ്ക്ക് എന്ത് പറ്റിക്കാണും?
കുട്ടികള്‍ക്ക് പറയാന്‍ അവസരം .. 5 പേര്‍ വീതം ഗ്രൂപ്പകുന്നു ..
ഗ്രൂപ്പില്‍ പ്രവചനങ്ങള്‍ എഴുത്ത് ... അവതരണം
ഞാന്‍ മുന്‍കൂട്ടി തയാരക്കിയ വായനാ സാമഗ്രി നല്‍കി... (അമ്മുവിന്റെ കുട എന്ന വായനാസാമഗ്രി..) അവര്‍ സംഭവിച്ചതെന്താണെന്ന് കണ്ടെത്തി .[ ഫോട്ടോ കോപ്പി എല്ലാവര്‍ക്കും കൊടുത്തു .]
തുടര്‍ന്നു ടീച്ചര്‍ വേര്‍ഷന്‍ ഉള്‍പ്പെടുത്തിയ ഓരോ പേജ് നല്‍കി ... കുടയെടുക്കാനായി അമ്മു കൈ നീട്ടി ... പെട്ടെന്ന് ...
.കഥ തുടരാനുള്ള സന്ദര്ഭാമോരുക്കിയിരുന്നു ..
.അതു വീട്ടില്‍ വച്ചു എഴുതാം
അമ്മമാര്‍ക്കും കുട്ടിയെ സഹായിക്കാം ...
ആഖ്യാന ഭാഗമാണ് ആദ്യം കഥാ രൂപേനെ നല്‍കിയിരുന്നത്
വയമ്പ് ..രീതിയാണ് വായനാസാമഗ്രി ക്കായി തെരഞ്ഞെടുത്തത് .. ഓരോ വാക്ക് ..വരി എന്നിവയോക്കെയെ കുട്ടികള്‍ എഴുതിയുള്ളൂ ..വായിക്കാന്‍ കഥ എഴുതിക്കൊടുത്ത്തപ്പോള്‍ തന്നെ ഒരു പേജ് കൂടി തയാറാക്കിയിരുന്നു ... അതില്‍ ആഖ്യാനത്തിന്‍ ഒരു ചെറിയ ഭാഗം ചേര്‍ത്തിരുന്നു ..അമ്മ അത് പറയുമ്പോള്‍ .കുട്ടിക്ക് തുടര്‍ക്കഥ അവളുടെ ഭാവനയില്‍ വിരിയിക്കാന്‍ കഴിയും കുട്ടി .. പറയുന്നത് അമ്മയ്ക്ക് എഴുതി നല്‍കാം

7. ബിഗ്‌ പിക്ചര്‍
  • ബിഗ്‌ പിക്ചര്‍ ആവിഷ്ക്കരിക്കാനുള്ള നിര്‍ദേശം കുട്ടികള്‍ക്ക് നല്‍കാം അവര്‍ വരച്ചു കൊണ്ട് വരുന്ന ചിത്രങ്ങള്‍ അവതരിപ്പിച്ചു ഇഷ്ടമുള്ളതും അനുയോജ്യമായതും തെരഞ്ഞെടുക്കാം

നാളെ വലിയ കാന്‍വാസില്‍ വെക്കാന്‍ ഈ കഥയുമായി ബന്ധപ്പെട്ട ചിത്രം വരച്ചു വരാമോ എന്നു ചോദിച്ചു ... കൂട്ടുകാര്‍ ..മഞ്ഞക്കിളി ..ഞണ്ട് .. തവള ... അവര്‍ എന്തോ പറയുന്നുണ്ട് ... എന്താവും ...ടീച്ചറിനെ സഹായിക്കലാണ് ..അവര്‍ സന്തോഷ പൂര്‍വ്വം ഏറ്റെടുത്തു .
രാവിലെ കുട്ടികക്ക് എന്തുല്സാഹം ... ഞാന്‍ എത്തുന്നതിനു മുന്‍പേ അവര്‍ കാന്‍വാസ് ഒരുക്കാന്‍ തുടങ്ങിയിരുന്നു
.ഡിസ്പ്ലേ ബോര്‍ഡില്‍ വിവിധ തരം കാന്‍വാസ് ആവിഷ്കാരങ്ങള്‍ ...അതു എല്ലാവര്ക്കും കാണാന്‍ അവസരം ..
തവളയും ഞണ്ടും തമ്മില്‍ ഇന്ന് കാര്യം പറയും ... അതെഴുതിയാല്‍ ആദ്യ പോര്‍ട്ട് ഫോളിയോ ആകും

8. ആഖ്യാനത്തില്‍ കൂട്ടി ചേര്‍ക്കലുകള്‍
  • ആഖ്യാനത്തില്‍ കൂട്ടി ചേര്‍ക്കലുകള്‍ നടത്തി കൂടുതല്‍ വ്യവഹാര രൂപങ്ങള്‍ എഴുതാന്‍ അവസരം നല്‍കണം
  • വ്യവഹാര രൂപങ്ങളുടെ എണ്ണം കുറവായതിനാല്‍ .. ആഖ്യാനം വികസിപ്പിച്ചു . കഥാപാത്രങ്ങളെ കൂട്ടി ചേര്‍ത്ത് കുട്ടിക്ക് കൂടുതല്‍ എഴുതാനുള്ള അവസരം നല്‍കി
9. നോട്ട് പുസ്തകം .

മഴനടത്തം കഴിഞ്ഞപ്പോള്‍..
അമ്മമാര്‍ മക്കളെ വിളിക്കാന്‍ എത്തി...
അവര്‍ കൌത്കത്ത്തോടെ ക്ലാസ്റൂം നോക്കി .
ചിത്രങ്ങളും എഴുത്തും നോക്കി ..
ഞാന്‍ ചോദിച്ച ..എന്തൊക്കെ വിശേഷം?
അപ്പോള്‍ മനസ്സിലായി ന്നലെ കഥ എഴുതിയത് എല്ലാവര്‍ക്കും ബോധ്യപ്പെട്ടിരിക്കുന്നു അത് ഫലം ചെയ്തു. ..
നോട്ടു പുസ്തകത്തിന്‍ വളര്‍ച്ച.. ആര്‍ക്കും അമിത ഭാരം നല്‍കാതെ...
ചിന്തക്ക് വക നല്‍കി യുള്ളത് .
  • ഇപ്പോള്‍ വിപണിയില്‍ നിന്ന് ലഭിക്കുന്ന ബുക്കുകള്‍ കുട്ടിയെ പരിഗണിക്കുന്നതല്ല ..... ആകര്‍ഷകമായ ലേ-ഔട്ട്‌ ...സ്ടിക്കരുകള്‍ ഇവ നല്‍കി ആകര്ഷകമാക്കണം
  • വിരലുകള്‍ സ്വതന്ത്രമാകും വണ്ണം വലിയപേപ്പറില്‍ ഉള്ള ബുക്ക് നല്‍കണം അത് കുട്ടിയുടെ ശേഖരണ പുസ്തകവുമാണ് .
  • കുട്ടിയുടെ ഉയര്‍ന്ന പഠനത്തെളിവായി നോട്ട് പുസ്തകം ( പോര്‍ട്ട്‌ ഫോളിയോ) നില നില്‍ക്കുന്നു
എന്റെ ലക്‌ഷ്യം ഇവയായിരുന്നു
  • ക്ലാസ്‌ റൂം പ്രക്രിയയിലൂടെ ശിശുസൌഹൃദ നോട്ടു പുസ്തകം രൂപപ്പെടുത്തുക..
  • കുട്ടി അധ്യാപിക രക്ഷിതാവ് -ഇവര്‍ക്കിടയില്‍ കണ്ണിയാകാനുള്ള ഇടം നിലനിര്‍ത്തുക .സമീപനത്തില്‍ കൂടുതല്‍ തെളിച്ചം സമൂഹത്ത്തിനുണ്ടാകും വിധം ക്ലാസ്‌ പി.ടി.എ യില്‍ പ്രയോജനപ്പെടുത്തുക
  • വളരുന്ന പുസ്തകമാക്കിക്കൂടി മാറ്റാനുള്ള പ്രക്രിയകള്‍ ഇണക്കി ചേര്‍ക്കുക
കുട്ടിയുടെ നോട്ടു പുസ്തകം പഠന ത്തെളിവായി നില നില്‍ക്കണമെങ്കില്‍ ഒന്നാം ക്ലാസിലെ ഭാഷാ ക്ലാസില്‍ -ക്ലാസ്റൂം പ്രക്രിയയില്‍ എന്തെല്ലാം ശ്രദ്ധിക്കണം- എന്ന അന്വേഷണം നടത്തിയത് ജി. എല്‍ .പി എസ് പേരുമലയില്‍ . 14 -7 -11 മുതല്‍ 27 -6 -11 വരെ.
  • ആകെ കുട്ടികള്‍ --30
  • ക്ലാസ് ടീച്ചര്‍ ---ശ്രീമതി -മായ ഒപ്പം ഉണ്ടായിരുന്നു.
-ബിന്ദു.വി .എസ്
ആറ്റിങ്ങല്‍ ബിആര്‍ സി
---
=

Tuesday, July 19, 2011

Haryana proposes teacher evaluation

July 18, 2011
Haryana has proposed a teacher evaluation system to improve their skills and provide quality education to students in government institutions, a spokesman of the education department said here Monday.
Under the proposed strategy, teachers would be evaluated on three counts — self-appraisal, management’s evaluation and grading, and management’s suggestions.
“The total marks for evaluation would be 100. Of these, 50 would be for students’ results, 20 for assessment of principal and 10 each for assessment of school management and development committee (SMDC), additional professional qualifications acquired during the year and minimum training attended during the year,” the spokesman said.
“Evaluation would be placed within a growth oriented and fair framework and the evaluation experience would be non-threatening and beneficial for all parties, especially the students,” he added.
The proposed teachers’ evaluation strategy has been uploaded on the department website and all stakeholders have been invited to send their comments through post or e-mail to identify areas for improvement, he said.
Third-party evaluation of performance of students has also been proposed under the scheme.
The SMDC would comprise members from parents, local bodies, panchayats, teachers and even students community.
“The committee would oversee the overall development of the school and also frame a school development plan. SMDC would keep an eye on each aspect of schooling – enrolment, retention, teacher attendance, discipline in the school, school infrastructure, school maintenance and cleanliness,” he said.
The committee would also be asked to rate each teacher on punctuality, participation in school management and upkeep, teaching quality and student development.



--------------------------------------------



പള്ളിക്കൂടം യാത്രകളില്‍ വായിക്കുക - ക്ലിക്ക് ചെയ്യൂ

നിര്‍മിതിയുടെ ആനന്ദം ക്ലാസ്സില്‍


--------------------------------------------

അക്കാദമിക ഭീകരത

ഭീകര പ്രവര്‍ത്തനം എന്നത് എന്താണ്?
അത് നിലവിലുള്ള നിയമങ്ങളെ വെല്ലു വിളിക്കും
സമൂഹത്തെ അതിന്റ വ്യവസ്ഥാപിത രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല
നശീകരണ സ്വഭാവമുള്ള ഇടപെടലുകള്‍ നടത്തും.അതിനെ ന്യായീകരിക്കാനും മടിക്കില്ല
ഹിഡന്‍ അജണ്ടകള്‍ മറ നീക്കി പുറത്തെടുക്കും
പൊതു സമൂഹത്തിന്റെ ആരോഗ്യം നശിപ്പിക്കുന്ന ആക്രമണങ്ങള്‍ നടത്തും
ഇത്തരം പ്രവണതകള്‍ എവിടെ കണ്ടാലും അത് ഭീകരത തന്നെ
സ്കൂളുകളില്‍ ഇത്തരം പ്രവണതകള്‍..?
എങ്കില്‍ അക്കാദമിക ഭീകരത എന്ന് വിളിക്കാം.
ശീര്‍ഷകം കടുത്തു പോയി ,
എങ്കിലും
ചൂണ്ടിക്കാണിക്കാതെ വയ്യ,
ഞാനും ആനന്ദന്‍ മാഷും കൂടി ഒരു വിദ്യാലയം സന്ദര്‍ശിച്ചു
അത് ഒരു മാനെജ്മെന്റ് സ്കൂള്‍
ഒന്ന് മുതല്‍ ഏഴു വരെ ക്ലാസുകള്‍
നാല് വരെ ഓരോ ഡിവിഷന്‍
കേരള സിലബസ് മലയാളം മീഡിയം സ്കൂള്‍
പാഠപുസ്തകം ഒന്നും മലയാളത്തില്‍ അല്ല.
എല്ലാം എന്‍ സി ആര്‍ ടി സിലബസ് എന്ന് അവകാശപ്പെടുന്ന മൂന്നാംകിട പ്രസാധകരുടെ പുസ്തകങ്ങള്‍.
മലയാളം മീഡിയം ഇംഗ്ലീഷില്‍ പഠിപ്പിക്കുന്ന സ്കൂള്‍.
ഇതാണ് ഭീകരത.
ഔദ്യോഗിക സംവിധാനങ്ങളെ വെല്ലുവിളിച്ചു തന്നിഷ്ടം കാണിക്കാന്‍ ധൈര്യം ഉള്ള സ്കൂള്‍

എച് എം പറഞ്ഞു സാര്‍ സമീപത്തുള്ള വിദ്യാലയങ്ങളിലും ഇങ്ങനെയൊക്കെയാ..
രക്ഷിതാക്കള്‍ കുട്ടികളെ വിടണമെങ്കില്‍ ഇങ്ങനെ ചെയ്യണം.

കടുത്ത സ്ന്മാര്ഗ പാഠങ്ങള്‍ പഠിപ്പിക്കുന്നതിനും പിരീഡ് കണ്ടെത്തുന്ന സ്കൂളിലെ അസന്മാര്ഗ പാഠങ്ങള്‍..
ഒരു മതത്തിന്റെ സന്മാര്‍ഗ ദര്‍ശനം ചില വിഷയങ്ങളുടെ പിരീഡ് വെട്ടിച്ചുരുക്കി പഠിപ്പിക്കലാണ്പണി.
വളഞ്ഞ വഴിയിലാണോ സന്മാര്‍ഗം.?
ദോഷം പറയരുതല്ലോ സ്ന്മാര്ഗ പാഠപുസ്തകം മാത്രമാണ് അവിടെ മലയാളത്തില്‍ പഠിപ്പിക്കുന്നത്.(അത് ഇംഗ്ലീഷില്‍ വേണ്ട എന്ന് തീരുമാനിച്ച യുക്തി ?)

മലപ്പുറത്ത് നിന്നും ഒരു സുഹൃത്ത് ഇങ്ങനെ ചോദിച്ചു.
"സര്‍,
നിരവധി പ്രൈമറി വിദ്യാലയങ്ങളില്‍ സ്വകാര്യ കമ്പനികളുടെ ഇംഗ്ലീഷ് പുസ്തകങ്ങള്‍ പഠിപ്പിക്കുന്നതായി അറിയുന്നു. ഇത് അനുവദനീയമാണോ? നിലവിലുള്ള പാഠപുസ്തകത്തെയും അറിവുനിര്‍മാന പ്രക്രിയയും വിശ്വാസത്തിലെടുക്കാത്ത ഇക്കൂട്ടരെ എന്ത് ചെയ്യാന്‍ കഴിയും? ഇവരും കൈപ്പറ്റുന്നത് സര്‍ക്കാര്‍ ശമ്പളമാണല്ലോ !!!!"

പത്തനംതിട്ടയില്‍ അതിലും രസകരമായ ഒരു അനുഭവം ഒരു എച് എം -അതും സര്‍ക്കാര്‍ സ്കൂള്‍ എച് എം-തീരുമാനിച്ചു ഇനി ഈ സ്കൂളില്‍ ഇംഗ്ലീഷ് മീഡിയം മാത്രം.
അവര്‍ നേരത്തെ ഇരുന്ന സ്കൂള്‍ അടച്ചു പൂട്ടിപ്പോയത്...
ഇതല്ലേ സ്വഭാവം.
എങ്ങനെ ഇവര്‍ക്കൊക്കെ ധൈര്യം വരുന്നു

സജന്യ മലയാളം പുസ്തകങ്ങള്‍ ഈ കുട്ടികള്‍ക്കും വാങ്ങും (അത് വെറുതെ വീട്ടില്‍ വെക്കാന്‍.)
ഈ അധ്യാപകര്‍ പരിശീലനത്തില്‍ എത്തും (എന്തിനു എന്ന് അവര്‍ക്കറിയാം .പ്രയോജനമില്ലാത്ത ഒരു വിശ്രമ ദിനം )
ഇത്തരം സ്കൂളുകളാണ് മോനിട്ടരിംഗ് അനുവദിക്കാത്തത്
.
സമാന്തര ഇംഗ്ലീഷ് മീഡിയം സര്‍ക്കാര്‍ അനുവദിച്ചപ്പോള്‍ അതിനും അപ്പുറത്തേക്ക് വിരുതര്‍ കടന്നു. ഉള്ളത് വേഷം മാറ്റി എടുത്തു.
പാഠപുസ്തകവിവാദക്കാര്‍ പുസ്തകങ്ങളുടെ കേമത്തം മിണ്ടുന്നില്ല.
കരിക്കുലം കമ്മറ്റിയും സംഘടനകളും ഒക്കെ പരിഹാസ്യരാകുന്നു.
കണ്ടില്ലെന്നു നടിച്ചു പോകാം അല്ലെ
അതോ കണ്ണ് പൊത്തി പോകാനോ.

ആഭ്യന്തര ശത്രുക്കള്‍ അണ്‍ എയിഡാട് സംവിധാനത്തെക്കാളും ഭീകരമായി ആക്രമിക്കുന്നു
അതിനു കൂട്ട് നില്‍ക്കുന്നവര്‍ മൌനാനുവാദം നല്‍കുന്നവര്‍ ..സംര്ക്ഷകരാണോ .? ആരുടെ?
പൊതു വിദ്യാഭ്യാസത്തിന്റെ യോ ?
ഒടുവില്‍ കണി കാണാന്‍ എങ്കിലും ഒരു പൊതു വിദ്യാലയം അവശേഷിക്കുമോ ?
അവശേഷിക്കുമോ ഒരു പൊതു വിദ്യാലയം?

Friday, July 15, 2011

കമ്പ്യൂട്ടര്‍ ക്ലാസ്റൂം പഠനത്തില്‍


കമ്പ്യൂട്ടറുകള്‍ സ്കൂളുകളില്‍ ഉണ്ട്. അവ ഒരു ലാബ് ഒരുക്കി അതില്‍ സൂക്ഷിക്കുകയാണ് പല വിദ്യാലയങ്ങളും.
ഞാന്‍ കാസ്റ്ഗോട് ചെന്നപ്പോള്‍ പ്രത്യേകം ട്യൂട്ടര്മാര്‍ സ്കൂളില്‍ ഉണ്ട് അവര്‍ ഊഴം അനുസരിച്ച് കുട്ടികളെ കമ്പ്യൂട്ടര്‍ പഠിപ്പിക്കും.ആലപ്പുഴ മുഹമ്മ പഞ്ചായത്തിലെ ഒന്നിലധികം സ്കൂളില്‍ സമാനമായ ഏര്‍പ്പാട് കണ്ടു.

ഇതിനാണോ സ്കൂളില്‍ കമ്പ്യൂട്ടര്‍ നല്‍കുന്നത്?
.കുട്ടികളുടെ പഠനം കൂടുതല്‍ ഫലപ്രദം ആക്കുന്നതിനല്ലേ.?
അധ്യാപകര്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ വിമുഖത കാണിക്കുന്നുണ്ടോ?. അവര്‍ക്ക് നല്‍കിയ പരിശീലനം ക്ലാസില്‍ എങ്ങനെ ഈ സങ്കേതം ഉപയോഗിക്കാം എന്നതില്‍ ഊന്നിയല്ല എങ്കില്‍ അത് കേവലം കമ്പ്യൂട്ടര്‍ പരിജ്ഞാന കോഴ്സാകും.
ഈ മേഖലയില്‍ അന്വേഷണം നടക്കണം
.ഇത്തവണ ബി ആര്‍ സി ട്രെയിനര്‍മാര്‍ അതിനു മുന്‍കൈ എടുത്തു.കളരി ആസംരഭത്തിനു സാക്ഷ്യം വഹിച്ചു. അതിന്റെ അനുഭവങ്ങളാണ് ഇവിടെ പങ്കിടുന്നത്.
വര്‍ക്കലയില്‍ നിന്നും ശ്രീകുമാര്‍ അവതരിപ്പിക്കുന്നത്‌ നോക്കാം.
ആദ്യം അദ്ദേഹം നിലവിലുള്ള അവസ്ഥ പഠിച്ചു. തുടര്‍ന്ന് ശാസ്ത്ര പാഠവുമായി ബന്ധപ്പെടുത്തി സാധ്യത പരിശോധിച്ചു.




ക്ലാസില്‍ സാധാരണ നടക്കേണ്ട പഠന രീതിക്കിടയില്‍ എങ്ങനെ കമ്പ്യൂട്ടര്‍ കടന്നു വരും .?


















ശ്രീകുമാര്‍ ക്ലാസില്‍ ഒരു കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിനു സ്വീകരിച്ച തന്ത്രം ആര്‍ക്കും പിന്തുടരാവുന്നതാണ്.ലാബ് സങ്കല്പം മാറണം.ക്ലാസിലേക്ക് കമ്പ്യൂട്ടര്‍ വരണം.ലാപ് ടോപ്‌ കൂടുതല്‍ വഴങ്ങും.ഈ ബ്ലോഗില്‍ പ്രീത പ്രേം പങ്കു വെച്ച അനുഭവം വീണ്ടും വായിക്കാം.
ലാപ് ടോപ്‌ സാധ്യത മൂന്നാം ക്ലാസില്‍

ഞാറു നടുന്നതെങ്ങിനെ ആണ് ടീച്ചര്‍ എന്ന് കുട്ടികള്‍ ചോദിക്കുകയുണ്ടായി.
നേരനുഭവം കൊടുക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ ഐ .സി .ടി സാധ്യത പ്രയോജനപ്പെടുത്തി .
ലാപ് ടോപ്‌ ഉപയോഗിച്ച് ഓരോ ഗ്രൂപ്പിലും കാണിച്ചു
പെരുമ്പാവൂര്‍ ബി ആര്‍ സി യിലെ മിനി ടീച്ചര്‍ സ്വീകരിച്ച രീതി ചൂണ്ടുവിരല്‍ പങ്കിട്ടിരുന്നു .
അതും കൂടി ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നാകും.
"

ICT സാധ്യതയിലൂടെ ആശയരൂപീകരണം
  • കുട്ടികളുടെ ചിന്തയില്‍ രൂപപ്പെടുന്ന ടെക്സ്റ്റ്‌ പ്രൊജക്റ്റ്‌ സ്ക്രീനില അവര്‍ കാണ്‍കെ ഡിടിപി ചെയ്യുന്നു.
  • ടീച്ചര്‍ വെര്‍ഷന്‍ കുട്ടികള്‍ കാണ്‍കെ അവരുടെ പങ്കാളിത്തത്തോടെ ഡിടിപി ചെയ്യുന്നു.
  • കുട്ടികള്‍ വരച്ച കുടയുടെ ചിത്രം സ്കാന്‍ ചെയ്ത് പ്രൊജക്റ്റ്‌ കളില്‍ കാണിക്കുന്നു. കട്ട്‌ & പേസ്റ്റ് ലൂടെ എണ്ണം മാറ്റം വരുത്തുന്നു. (മാജിക്‌) കുട്ടികള്‍ എണ്ണം അവരുടെ ബുക്ക്‌ കളില്‍ കുറിക്കുന്നു.
  • അവസാന ദിവസം ക്ലാസ്സിലെ പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്റ് ചെയ്ത ഫോട്ടോസ് കാണിച്ചുഅവരെക്കൊണ്ടു ഫോടോയില കാണുന്ന സംഭവങ്ങള്‍ വായിപ്പിച്ചു .അതെല്ലാം സെന്‍ കുട്ടികള്‍ ഉള്‍പ്പടെ വായിക്കുന്ന കാഴ്ചയാണ് നാം കണ്ടത് . ഇത് കണ്ടു എങ്ങനെയും ഒരു പ്രോജെക്ടര്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ഹീട്മിസ്രെസ്സ് .സ്കൂള്‍ ജനറല്‍ ബോടിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു .ലോക്കല്‍ റിസോഴ്സ് ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്
ഇത്തരത്തില്‍ ICT സാധ്യതയിലൂടെ ആശയരൂപീകരണം നടത്തുമ്പോള്‍ കുട്ടികള്‍ വളരെ താല്പര്യത്തോടെയും ഏകഗ്രതയോടെയും ക്ലാസ്സ്‌ഇല്‍ പങ്കെടുക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. എന്റെ അഭിപ്രായത്തില്‍ ഒന്നാം ക്ലാസ്സ്‌ മുതല്‍ തന്നെ ICT സാധ്യതകല്‍ പ്രയോജനപപെടുതെണ്ടതും അധ്യാപകര്‍ക്ക് അതിനുള്ള അനുകൂല സാഹചര്യങ്ങള്‍ സ്രിഷ്ടിക്കെണ്ടതും വളരെ അത്യാവശ്യമാണ്"".
ഐ ടി സാധ്യത സംബന്ധിച്ചുള്ള ചില പോസ്റ്റുകള്‍ കൂടി വായിക്കുക
ഐ ടി സാ.ധ്യതകള്‍

  1. ക്ലാസ്ചുമരില്‍ വെള്ളചതുരം.
  2. യു പി ക്ലാസില്‍ കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള പഠനം..
  3. രതീഷ ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍ അത് സ്കൂള്‍ കാണു...
  4. നരവൂര്‍ എല്‍ പി സ്കൂള്‍ പരീക്ഷാഫലം ഇന്ടര്‍നെട്ടില.
  5. സ്കൂളുകളില്‍ ഇനി പഠനം ആധുനിക സങ്കേതങ്ങള്‍ പ്രയോജന..
  6. എടപ്പാള്‍- സമ്പൂര്‍ണ ബ്ളോഗീകരണ പരിപാടി.
  7. മലയാള ബ്ലോഗുകൾ‍ക്ക് ന്യൂദില്ലിയില് അംഗീകാരം.