ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, April 30, 2020

മഞ്ഞ മഞ്ഞപ്പൂവിന് ഇംഗ്ലീഷ് ചിത്രകഥയുമായി കൊടക്കാട് GWUPS ലെ കുട്ടികള്‍


മഞ്ഞ മഞ്ഞപ്പൂവ് എന്ന കവിത ഞാന്‍ വീഡിയോ രൂപത്തില്‍ പങ്കിട്ടത് കേരളത്തിലെ ആയിരക്കണക്കിന് കുട്ടികള്‍ വീക്ഷിക്കുകയും പ്രതികരണങ്ങള്‍ അറിയിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.
ആ മലയാളം കവിത കുട്ടികള്‍ ഇംഗ്ലീഷ് ചിത്രകഥയാക്കിയതിന്റെ അനുഭവമാണ് ഇന്ന് പങ്കിടുന്നത്. (കഴിഞ്ഞ പോസ്റ്റില്‍ ചെറിയാക്കരയിലെ കുഞ്ഞുങ്ങള്‍ അത് മലയാള ചിത്രകഥയാക്കിയത് നാം ചര്‍ച്ച ചെയ്തിരുന്നല്ലോ) കാസര്‍കോട്ടെ സുധ ടീച്ചര്‍ കൊവിഡ് കാലത്ത് തന്റെതായ ഒരു രീതി സ്വീകരിക്കുന്നു.

Wednesday, April 29, 2020

കൊവിഡ് കാലത്തെ ട്രൈ ഔട്ടുകള്‍- ചെറിയാക്കര സ്കൂളില്‍

പത്രവാര്‍ത്തഇങ്ങനെ
"ജി എൽ പി എസ് ചെറിയാക്കരയുടെ  ഓൺലൈൻ പഠന പരിപാടിയിലെ മീറ്റ് ദ ഗ്രേറ്റ്സ് പ്രോഗ്രാം ശ്രദ്ധ നേടുന്നു. ഒരു വിശിഷ്ട വ്യക്തി കുട്ടികളുമായി സംവദിക്കാൻ നിത്യേ നെ സ്കൂൾ ഓൺ ലൈൻ ലേണിങ്ങ് ഗ്രൂപ്പിൽ എത്തുന്നുണ്ട് എന്നതാണ് സവിശേഷത. പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട് ഒരാഴ്ചയായി. വിശിഷ്ട വ്യക്തികൾ മുൻ കൂട്ടി തയ്യാറാക്കുന്ന പoന വീഡിയോ വഴിയും ഓൺലൈനിൽ സംവദിച്ചുമാണ് ക്ലാസുകൾ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ദിവസം പരിപാടിയിൽ കുട്ടികൾക്ക് മുന്നിൽ
എത്തിയത് സമഗ്രശിക്ഷ അഭിയാന്റെ മുൻ സംസ്ഥാന കൺസൾട്ടന്റും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. ടി.പി കലാധരൻ ആയിരുന്നു. അദ്ദേഹം കുട്ടികൾക്കായി ആയി മനോഹരമായൊരു ഭാഷാ ക്ലാസ് കൈകാര്യം ചെയ്തു. ക്ലാസിന് ഒടുവിൽ മുഴുവൻ കുട്ടികളും അദ്ദേഹം നിർദ്ദേശിച്ച  പ്രവർത്തനം ഏറ്റെടുക്കുകയും അദ്ദേഹം നിർദ്ദേശിച്ച രചനകൾ പൂർത്തിയാക്കി അടുത്ത ദിവസം അദ്ദേഹത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. ക്ലാസിൽ നിന്നുള്ള കുട്ടികളുടെ ഉല്പന്നങ്ങൾ ശേഖരിച്ച് വിദ്യാലയം പൊന്നിതൾ തുമ്പിലെ മഞ്ഞു തുള്ളി എന്ന ഡിജിറ്റൽ പുസ്തകവും  പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസിന് തൊട്ടടുത്ത ദിവസം ഡോ.ടി.പി കലാധരൻ തന്നെ കുട്ടികൾക്ക് വ്യക്തിഗതമായി ഭാഷാ പഠനത്തിലെ ഫീഡ്ബാക്കും നൽകിയിട്ടുണ്ട്. ഓരോ ദിവസവും പല മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളാണ്  ഗ്രൂപ്പിൽ എത്തുന്നത്. ഇതിനകം  ഉദയൻ കുണ്ടംകുഴി ,വിനയൻ പിലിക്കോട്, അനിൽകുമാർ ഇടയിലക്കാട്, പ്രമോദ് അടുത്തില, സുഭാഷ് അറുകര  എന്നിവരൊക്കെ  കുട്ടികൾക്ക് മുന്നിൽ എത്തിക്കഴിഞ്ഞു. അടുത്ത ദിവസത്തെ അതിഥി നിലമ്പൂർ സ്വദേശി ടോമി ഇ.വി യാ ണ്.ശാസ്ത്ര പരീക്ഷണ സെഷനാണ് അദ്ദേഹം കൈകാര്യം ചെയ്യുക.സംസ്ഥാനത്തെ അമ്പതോളം വിശിഷ്ട വ്യക്തിത്വങ്ങളെ  മീറ്റ് ദ ഗ്രേറ്റ് പരിപാടിയിൽ കുട്ടികൾക്ക് മുന്നിൽ എത്തിക്കുക എന്നതാണ്  വിദ്യാലയം ലക്ഷ്യമിടുന്നതെന്ന് പ്രധാന അധ്യാപിക വി.എം പുഷ്പവല്ലി പറഞ്ഞു "
ഓണ്‍ലൈന്‍ പഠനവിഭവങ്ങള്‍
എന്റെ മലയാളം നല്ല മലയാളം പരിപാടി ചെയ്യുന്നതിനിടയിലാണ് കുറേ പഠനവിഭവങ്ങള്‍ തയ്യാറാക്കണമെന്ന ആവശ്യം എനിക്ക് ഉണ്ടായത്. യുറീക്കപ്പാട്ടുകളില്‍ വിശ്വനെഴുതിയ കുഞ്ഞു കുഞ്ഞിപ്പൂവ് എന്ന കുട്ടിക്കവിത കുഞ്ഞുമലയാളം പരിപാടിയിലെ കുട്ടികള്‍ക്കുമായി നല്‍കി. പി ഡി എഫ് ഫയലാണ് നല്‍കിയത്. അതിന് മികച്ച പ്രതികരണം ഉണ്ടായി. നൗഫല്‍ കുറെ ഉല്പന്നങ്ങള്‍ അയച്ചു തന്നു. അപ്പോഴാണ് അത് ചൊല്ലി അവതരിപ്പിച്ചു നല്‍കിയാലോ എന്ന് ആലോചിച്ചത്. കവിത ഇതാ. നിങ്ങളും ചൊല്ലി നോക്കൂ.
മഞ്ഞ മഞ്ഞപ്പൂവ്
കുഞ്ഞു കുഞ്ഞുപൂവ്
മഞ്ഞുകാലം വന്നു
കുഞ്ഞിതള്‍ വിടര്‍ന്നു

മഞ്ഞലയില്‍
പൊന്‍ വെയിലില്‍
കുഞ്ഞുപൂവു നിന്നു

പൊന്നിതളിന്‍ തുമ്പിലൊരു
മഞ്ഞുതുളളി മിന്നി
മെല്ലെ മെല്ലെ ഇളകിടുമ്പോള്‍
എന്തൊരിന്ദ്രജാലം!

കുഞ്ഞുറുമ്പൊരരിമണിയും
കൊണ്ടതുവഴി വന്നു
കുഞ്ഞുപൂവിനരികിലെത്തി
തെല്ലു നേരം നിന്നു


മെല്ലെയൊരു തെന്നല്‍ വീശി
കുഞ്ഞു പൂവുലഞ്ഞ
മണ്ണിലൊരു ചെറുനനവായ്
മഞ്ഞു തുളളി മാഞ്ഞു

എങ്ങുപോയി വര്‍ണഭംഗി?
എങ്ങുപോയി വര്‍ണഭംഗി?
കുഞ്ഞുറുമ്പു തേങ്ങി
കുഞ്ഞുറുമ്പു തേങ്ങി

അങ്ങനെ വീഡിയോപാഠം തയ്യാറായി. ഒരു കവിത എങ്ങനെ തുടര്‍പ്രവര്‍ത്തനസഹിതം നല്‍കാനാകും എന്നതിനുളള അന്വേഷണം. വീട്ടിലിരിക്കുന്ന കുട്ടികളാണ് ലക്ഷ്യഗ്രൂപ്പ്. പല വിദ്യാലയങ്ങളിലെയും അധ്യാപകര്‍ ഇത് ഏറ്റെടുക്കുകയും കുട്ടികള്‍ക്ക് നല്‍കുകയും ചെയ്തുു. ( ഇതെ പ്രവര്‍ത്തനം നാലാം ക്ലാസിലെ അധ്യാപകരെ വെച്ച് ചെയ്തതിന്റെ ഫലം കുറേ വര്‍ഷങ്ങള്‍ക്കമുമ്പ് പങ്കിട്ടിരുന്നു) ഇപ്പോള്‍ ഓണ്‍ലൈന്‍ രീതിയില്‍ വീടുകളിലെത്തിച്ച് രക്ഷിതാക്കളുടെ സഹായത്തോടെ കണ്ട് പ്രതികരിക്കലാണ്.
കാസറകോഡ് ചെറിയാക്കര സ്കൂളില്‍ എല്ലാ കുട്ടികള്‍ക്കും മഹേഷ് അയച്ചുകൊടുത്തു
കുട്ടികള്‍ ആവേശത്തോടെ സ്വീകരിച്ചു
ഒന്നാം ക്ലാസിലെ കുട്ടികളുടെ ഉല്പന്നങ്ങളാണ് ഇവിടെ പങ്കിടുന്നത്
ഇതില്‍ ഓരോ കുട്ടിയും അവരുടെതായ രീതിയിലാണ് പ്രതികരിച്ചത്. (രക്ഷിതാക്കളുടെ സഹായം ചെറിയതോതില്‍ ലഭിച്ചവരുണ്ടാകാം)
കവിതയെ ചിത്രീകരിക്കാമോ ചിത്രമാക്കാമോ എന്നു മാത്രമാണ് ചോദിച്ചത്
എത്ര വൈവിധ്യമാണ് എഴുത്തില്‍ എന്നു നോക്കൂ.
ഒരു കവിതയെ മറ്റൊരു സര്‍ഗാത്മക ആവിഷ്കാരത്തിലൂടെ ധന്യമാക്കുന്ന ഇത്തരം പ്രക്രിയകളല്ലേ ക്ലാസുകളില്‍ നടക്കേണ്ടത്. കുട്ടികള്‍ നിര്‍മിച്ചവ എല്‍ സി ഡി പ്രൊജക്ടറില്‍ പ്രദര്‍ശിപ്പിച്ച് വായനാപാഠങ്ങളാക്കാം.
മറ്റ് ഒട്ടേറെ വിദ്യാലയങ്ങളില്‍ നിന്നും എനിക്ക് പ്രതികരണങ്ങള്‍ കിട്ടിക്കൊണ്ടേയിരിക്കുന്നു. മാവേലിക്കര ഉപജില്ലയിലെ മുഴുവന്‍ സ്കൂളുകള്‍ക്കും ബി പി ഒ ഇത് അയച്ചുകൊടുത്തുവെന്നറിയിച്ചു. അവിടെ അധ്യാപകരും ഒരു കൈ നോക്കാന്‍ തീരുമാനിച്ചു. ടീച്ചര്‍വേര്‍ഷനും കിട്ടി.
ചെറിയാക്കരയിലെ കുട്ടികള്‍ അയച്ചു തന്ന രചനകള്‍ ഞാന്‍ ശ്രദ്ധാപൂര്‍വം വായിക്കുകയും ഓഡിയോ ഫീഡ്ബാക്ക് നല്‍കുകയും ചെയ്തു. അത് ഓരോ ഉല്പന്നവുമായും ചേര്‍ത്തുവെച്ച് വീഡിയോഫോര്‍മാറ്റിലാക്കി മഹേഷ് എല്ലാ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും നല്‍കി.
അവര്‍ക്ക് അത് ഇഷ്ടപ്പെട്ടു. മഹേഷിനും. മറ്റ് അധ്യാപകക്കൂട്ടായ്മകളിലും ഈ ഫീഡ് ബാക്ക് വീഡിയോ നല്‍കി. എല്ലാ കുട്ടികളുടെയും ഒരേ പ്രവര്‍ത്തനത്തിലുളള ഉല്പന്നങ്ങള്‍ എല്ലാ രക്ഷിതാക്കള്‍ക്കും കാണാനവസരം കിട്ടുന്ന ഈ സാധ്യത പ്രയോജനപ്പെടുത്തുമെന്നാണ് പ്രതികരണം. പക്ഷേ ക്ലാസിന്റെ നിലവാരം അതനുസരിച്ച് ഉയര്‍ന്നില്ലെങ്കില്‍ അധ്യാപകര്‍ക്ക് പ്രയാസമായിരിക്കും. ആ വെല്ലുവിളി ഏറ്റെടുക്കുന്ന അധ്യാപകര്‍ക്കാകട്ടെ ഡിജിറ്റല്‍ പോര്‍ട്ട് ഫോളിയോ ഫീഡ് ബാക്ക് സഹിതം സൂക്ഷിക്കാനുമാകും. കുട്ടിയെ കേന്ദ്രീകരിച്ചും പ്രവര്‍ത്തനത്തെ കേന്ദ്രീകരിച്ചും പോര്‍ട്ട് ഫോളിയോ ആകാം.
ഓണ്‍ലൈന്‍ ട്രൈ ഔട്ട് എന്ന നിലയില്‍ നല്‍കിയ മറ്റ് പഠനവിഭവങ്ങളെക്കുറിച്ച് അടുത്ത പോസ്റ്റുകളില്‍ പങ്കിടാം.
ചെറിയാക്കരയിലെഒന്നാം ക്ലാസിലെ കുട്ടികളുടെ ഉല്പന്നങ്ങള്‍ ആസ്വദിക്കൂ. വിലയിരുത്തൂ. ( മറ്റു ക്ലാസുകളിലെ ചലതും നല്‍കിയിട്ടുണ്ട്)
 












 
 



ഇനി ആലപ്പുഴയിലെ അധ്യാപകന്റെ രചന


Tuesday, April 28, 2020

കൊറോണ ഭീതിയില്ലാതെ ശാസ്ത്രത്തിന്റെ വിസ്മയ ലോകത്തേക്ക്


കുട്ടികളും രക്ഷിതാക്കളും സർഗാത്മകമായി വിനിയോഗിക്കണം എന്ന് നമ്മുടെ
ബഹു.മുഖ്യമന്ത്രി (30-3-20) പത്രസമ്മേളനത്തിൽ ആഹ്വാനം ചെയ്തു.
ചൂണ്ടുവിരല് ബ്ലോഗില്‍ ‍ കൊറോണയും കുട്ടികളും എന്ന ശീര്‍ഷകത്തില്‍ ഇതു സംബന്ധിച്ച് ഒരു ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. ആ പോസ്റ്റ് മലപ്പുറത്തെ ശാസ്ത്രാധ്യാപകകൂട്ടായ്മയുടെ സെക്രട്ടറി ബിജു മാത്യു പങ്കിട്ടു. അതവസാനിപ്പിച്ചതിങ്ങനെയാണ് .
"പ്രിയരേ ,
കുട്ടികള്‍ക്ക് സർഗാത്മക പ്രവർത്തനങ്ങൾക്ക് അവസരം നൽകുക
ശാസ്ത്ര സർഗ്ഗാത്മകതയിൽ താൽപര്യമുള്ള  കുട്ടികളെ ടെക്ക് മലപ്പുറത്തിന്റെ പ്രവർത്തകർ  ശാസ്ത്രത്തിന്റെ വിസ്മയ ലോകത്തേക്ക് നയിക്കും
പല വിദ്യാഭ്യാസ ആപ്പുകളും അവരുടെ സേവനത്തിന് വലിയതുക ഈടാക്കുമ്പോൾ
ഞങ്ങൾ സൗജന്യമായി ഓൺ ലൈൻ സഹായം ലഭ്യമാക്കുന്നു.നിങ്ങൾ ചെയ്യേണ്ടത് യുട്യൂബ് ചാനൽ Subscribe ചെയ്യുക മാത്രം
ചാനൽ വീക്ഷിച്ച് കുട്ടികൾ പരീക്ഷണ ഉപകരണങ്ങൾ തയ്യാറാക്കി പ്രവർത്തനം ചെയ്യട്ടെ.  വീട്ടിൽ നിന്ന് തന്നെ ലഭ്യമാകുന്നതും വില കുറഞ്ഞതുമായ വസ്തുക്കൾ ഉപയോഗിച്ച് ഇംപ്രവൈസ്ഡ്  ഉപകരണങ്ങൾ സ്വയം തയ്യാറാക്കി പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രാശയങ്ങളും ശാസ്ത്ര ത്തിന്റെ പ്രക്രിയാ ശേഷികളും സ്വയം കൈവരിക്കുവാൻ ഈ സവിശേഷ സാഹചര്യത്തിൽ അതിനാവശ്യമായ സഹായം രക്ഷിതാക്കൾ ചെയ്താൽ മതിയാകും.
രക്ഷിതാക്കൾ കൂടി വീഡിയോ കാണുന്നത് കുട്ടിയുടെ മെൻറർ ആകുവാൻ സഹായകമാകും"
ചോദ്യങ്ങളില്‍ നിന്നും പരീക്ഷണങ്ങളിലേക്ക്
കുട്ടികളെ ശാസ്ത്രപരീക്ഷണങ്ങളിലേക്ക് നയിക്കാന്‍ ജിജ്ഞാസയുര്‍ത്തുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചു
നിങ്ങൾക്കറിയാമോ ?
1. പ്രകാശിക്കുന്ന ഒരു മെഴുകു തിരിയെ എങ്ങനെ ആയിരക്കണക്കിന് മെഴുകു തിരികളാക്കി മാറ്റാം?
2 .നാം കണ്ണാടിയിൽ മുഖം നോക്കുമ്പോൾ പ്രതിബിംബം കണ്ണാടി (mirror )ക്കുള്ളിലായിരിക്കുമോ കണ്ണാടിക്ക് പുറത്തായിരിക്കുമോ.
3. ന്യൂട്ടന്റെ കളർ ഡിസ്കിൽ 7 നിറങ്ങളുണ്ട്. അതിലെ 3 നിറങ്ങൾ മാത്രം ഉൾപ്പെടുത്തി ഡിസ്ക് തയ്യാറാക്കി കറക്കിയാൽ വെള്ള നിറം ലഭിക്കുമോ?
4 .ഒരു ദർപ്പണത്തെ എങ്ങനെ ഫ്ലക്സിബിൾ ആക്കാം?
5. വെളുത്ത  പ്രകാശത്തിനു പിന്നാലെ രഹസ്യം എന്ത്?
6. ഭൂമിയിൽ എല്ലാ ദിവസവും സൂര്യൻ ഉദിക്കാത്ത പ്രദേശം ഉണ്ടോ ?എന്തുകൊണ്ട് ?
7 .സൂര്യപ്രകാശത്തിൽ നിന്ന് തീ ഉണ്ടാകുമോ?
8. ഒരു കോൺവെക്സ് ലെൻസ് സൂര്യ പ്രകാശത്ത്  (നല്ല വെയിൽ ഉള്ളപ്പോൾ) പിടിച്ചാൽ നിഴൽ ഉണ്ടാകുമോ?
9. ലേസർ ടോർച്ചിന്റെ പ്രകാശ പാത വായുവിൽ കാണാൻ കഴിയുന്നില്ല എന്നാൽ പുകയിൽ കാണുവാൻ കഴിയുന്നു.
എന്തുകൊണ്ട് ?
10. ഒരു ടെലസ് കോപ്പിന്റെ  മാതൃക എങ്ങനെ നിർമിക്കാം?
11.വിസരിത പ്രതി പതനം എങ്ങനെ കാണുവാൻ കഴിയും?
12. ആന്തരിക അപവർത്തനം എങ്ങനെ നിരീക്ഷിക്കുവാൻ കഴിയും?
13. കുളത്തിലെ മത്സ്യം ഉയർന്ന് നിൽക്കുന്നതായി തോന്നുന്നത് എന്തുകൊണ്ട്?
14. മഴവില്ലിനു പിന്നിലെ രഹസ്യം എന്ത്? ഒരു മഴവിൽ പെട്ടി എങ്ങനെ തയ്യാറാക്കാം?
15. കോൺ കേവ് മിറർ ഉപയോഗിച്ച് പ്രകാശം സ്ക്രീനിൽ പതിപ്പിക്കുവാൻ കഴിയുന്നതെന്തു കൊണ്ട്?
16. കോൺ കേവ് ലെൻസ് ഉപയോഗിക്കുമ്പോൾ പ്രകാശം സ്ക്രീനിൽ പതിപ്പിക്കുവാൻ കഴിയാത്തതെന്തുകൊണ്ട്
17. ഏതെല്ലാം അടിസ്ഥാന വർണങ്ങൾ ചേർന്നാണ് സിയാൻ
നിറമുണ്ടാകുന്നത്?
18. ഏതെല്ലാം നിറങ്ങൾ ചേർന്നാൽ മഞ്ഞക്കളർ ലഭിക്കും
19. കണ്ണിന്റെ മാതൃക എങ്ങനെ തയ്യാറാക്കാം?
ഞങ്ങൾ ശാസ്ത്രത്തോടൊപ്പം എന്നവർക്ക് ഉറക്കെ പറയുവാൻ കഴിയണം.
ഈ കുട്ടി ശാസ്ത്രജ്ഞർ ഈ ചോദ്യങ്ങൾക്ക് ഉത്തരം സ്വയം പരീക്ഷിച്ച് കണ്ടെത്തട്ടെ എന്നാണ് നിര്‍ദേശം
യൂട്യൂബില്‍ നല്‍കിയ പരീക്ഷണങ്ങള്‍/ ശാസ്ത്രപ്രവര്‍ത്തനങ്ങള്‍
കുട്ടികള്‍ക്ക് ചെയ്തുനോക്കാനായി നല്‍കിയ പ്രവർത്തനങ്ങളുടെ പേരുകൾ താഴെ നൽകുന്നു
1. അക്ഷയ പാത്രം
2 .wishig hand
3. വായു വ്യാപന ദർശിനി
4 .Loving Balls
5.Raising Ball
6. പങ്കുവെക്കാത്ത ഇരട്ടകൾ
7.Vittal Capacity      Measurement  Jar
8. ഓട്ടോമാറ്റിക് സൈഫൺ
9. ജലമർദ മാപിനി
10.Magic Stick
11. അനുസരിക്കുന്ന ജലകന്യക
12.Loving Disc
13.Ball and Funnel
14.Juice Drinker.
15. കുട്ടി മോട്ടോർ
16. കുളിക്കുന്ന ബലൂൺ
17.Magic Bottle
18.Hanging Fountain
19.Balloon Boat
20 .Magic Glass
21. വലിച്ചാൽ വീർക്കുന്ന ബലൂൺ
22. ചുരുങ്ങാത്ത ബലൂൺ
23.Simple Sprayer 
24. കൃത്രിമ മഴ
25. ജലമർദ ദർശിനി
26.Raising Ribbon
എല്ലാ വിഭാഗം കുട്ടികള്‍ക്കും പരിഗണന
  • എൽ.പി.വിഭാഗം കുട്ടികൾക്ക് 17 പ്രവർത്തനങ്ങളും up വിഭാഗം കുട്ടികൾക്ക് 54 പ്രവർത്തനങ്ങളും ചാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ UP,HS വിഭാഗം കുട്ടികൾക്ക് beetvscience. ചാനലും പ്രയോജനപ്പെടുത്താം.
  • എല്ലാ ക്ലാസുകളിലെയും അധ്യായങ്ങൾകൂടി ഇത്തരത്തിൽ അപ് ലോഡ് ചെയ്യപ്പെടും.
  • ശാസ്ത്ര കൗതുകം എന്ന നിലയിൽ മറ്റു ക്ലാസിലെ കുട്ടികൾക്കും ഇപ്പോൾ തന്നെ ഈ പ്രവർത്തനങ്ങൾ ഏറ്റെടുക്കാം
  • ചില മൂല്യനിർണയ പ്രവർത്തനങ്ങളും ഉണ്ട്. മൂല്യനിർണയ പ്രവർത്തനം അറിവിന്റെ പ്രയോഗത്തിന് ഊന്നൽ നൽകുന്നു.
പക്ഷികളുടെ കൗതുക ലോകം
ലോകപ്രശസ്ത പക്ഷി നിരീക്ഷൻ ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികൾ എന്ന പുസ്തകത്തെ അവലംബം ആക്കി ശ്രീ.വാസുവിളയിൽ (കോർ.എസ്.ആർ.ജി.അംഗം, പാഠപുസ്തക ശില്പശാല അംഗം, ) തയ്യാറാക്കിയ കേരളത്തിലെ പക്ഷികൾ എന്ന പoനവിഭവം ( pdf  ) മികച്ച രീതിയിൽ വിദ്യാർത്ഥികൾക്കും പക്ഷി നിരീക്ഷണം ഇഷ്ടപ്പെടുന്നവർക്കും പ്രയോജനപ്പെടുത്തുവാൻ കഴിയും. ഇത് പ്രയോജനപ്പെടുത്താനമസവരം . 124 ൽ പരം ഇനങ്ങളിലായി അഞ്ഞൂറോളം പക്ഷികളെ പരിചയപ്പെടുത്തുന്നു ഇതിൽ. ഒരേ ഇനത്തിലെ പ്രധാന ജീൻ ഡൈവേഴ്സിറ്റി ഉൾപ്പെടുത്തിയിരിക്കുന്നു.
നിങ്ങളുടെ വീട്ടുമുറ്റത്തും വീട്ടു വളപ്പിലും എത്തുന്ന പക്ഷികളെ തിരിച്ചറിയുക.
ഏതെങ്കിലും ഒന്നോ രണ്ടോ ഇനങ്ങളെ സംബന്ധിച്ച് വിശദമായ കുറിപ്പ് തയ്യാറാക്കുന്നതിനും നിര്‍ദേശിച്ചിരിക്കുന്നു.
കുറിപ്പിൽ താഴെ പറയുന്ന ഇനങ്ങൾ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുമല്ലോ.
1. എത്ര ഉപവിഭാഗങ്ങൾ ( ജനിതക വൈവിധ്യം )
2 ആവാസവ്യവസ്ഥയുടെ സ്വഭാവം
3 ആഹാരരീതി
4 സഞ്ചാര രീതി (ഒറ്റക്ക്, ജോഡിയായി, ചെറു കൂട്ടമായി, വലിയ കൂട്ടങ്ങൾ, താഴ്ന്ന് പറക്കുന്നു ,ഉയർന്ന് പറക്കുന്നു, കൂടുതൽ സമയം നിലത്ത് കൂടി നടക്കുന്നു etc)
5. പരിസ്ഥിതി പ്രാധാന്യം (കീട നിയന്ത്രണം, വിത്തു വിതരണം, പരാഗണം, ഭക്ഷ്യ ശൃംഖലയിലെ പ്രധാന കണ്ണി etc)
6 കൂടുണ്ടാക്കുന്ന കാലം, രീതി.
7. അടയിരുപ്പുകാലം, രീതി,മുട്ടയുടെ എണ്ണം,
8. ശാരീരിക പ്രത്യേകതകൾ.
9. തദ്ദേശി, ദേശാടകർ etc
തുടങ്ങിയ വിവരങ്ങൾ അന്വേഷിച്ച് കണ്ടെത്തി കുറിപ്പിൽ ചേർക്കാം.
വിവരങ്ങൾക്കായി പക്ഷി നിരീക്ഷകരെ വിളിക്കാം. ഏതാനും പക്ഷി നിരീക്ഷകരുടെ  ഫോൺ നമ്പറുകൾ അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കാം
1. ഷെമീം മങ്കട ,9847197509
2.Dr.അബ്ദുള്ള പാലേരി 9447059711
3. കൃഷ്ണ മൂർത്തി പാലക്കാട്,9446789752.
പക്ഷിനീരിക്ഷണത്തിലേക്ക് കൊവിഡ് കാലത്തെ മാറ്റുന്നതിനു സഹായകമാണ് ഈ ഇടപെടല്‍.
മൂന്നാഴ്ചകൾ കൊണ്ട് 130  ൽ പരം പരീക്ഷണങ്ങൾ., 400 ൽ പരം subscribers.
LP വിഭാഗം കുട്ടികൾക്ക് കളിപ്പങ്ക 62 പരീക്ഷണങ്ങൾ.
UP വിഭാഗം കുട്ടികൾക്ക്
  • SCIENCE FUN activity
  • SCIENCE MAGIC 
  •  Evaluation Activity
  • Extension Activity
  • നിർമാണ പ്രവർത്തനങ്ങൾ
കാലിഡോ സ്കോപ്പ് എന്ന ബാനറിലാണ് എല്ലാ പ്രവര്‍ത്തനങ്ങളും. എന്താണ് അത്?
കാലിഡോ സ്കോപ്പ്
  • ശാസ്ത്രത്തിന്റെ വിസ്മയലോകത്തേക്ക് കുട്ടികളെ കൈ പിടിച്ചാനയിക്കുക.
  • ഓരോ കുട്ടിയേയും ശാസ്ത്ര പ്രതിഭയായി വളർത്തുക എന്നതാണ് കാലിഡോസ്കോപ്പിന്റെ ലക്ഷ്യം.
  • പ്രതിഭയാകുവാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ ഓരോ സമയവും വളരെ വിലപ്പെട്ടതാണ്. തന്റെ ഓരോ നിമിഷങ്ങളെയും അവര്‍ സർഗാത്മകമായി വിനിയോഗിക്കും.
  • കുട്ടികൾ, അവരുടെ രക്ഷിതാക്കൾ, അധ്യാപകർ, Ded, Bed - വിദ്യാർത്ഥികൾ എന്നിവരെ ലക്ഷ്യം വെച്ചുള്ള ഒരു ഓൺലൈൻ ശാസ്ത്ര പരിപോഷണ പരിപാടിയാണ്.
കാലിഡോസ്കോപ്പ് (A science process skill enhancement programme )
പ്രത്യേക സാഹചര്യത്തിൽ U -tube ചാനൽ വഴി കുട്ടികൾക്ക് നൽകുന്ന ഓൺ ലൈൻ പoനസഹായം . പാഠപുസ്തക രചയിതാവ്, കോർ .എസ് .ആർ .ജി. അംഗം, ശാസത്രാധ്യാപക കൂട്ടായ്മയുടെ സെക്രട്ടറി എന്നീ നിലകളിൽ പ്രവര്‍ത്തിക്കുന്ന ബിജുമാത്യുവിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍.
യൂ ട്യൂബ് ലിങ്ക് ചുവടെ
ലളിതമായ ഭാഷയിലാണ് പരീക്ഷണങ്ങള്‍
വീട്ടിലും ,സ്കൂൾ പ0ന സമയത്ത് വിദ്യാലയത്തിലെ കൂട്ടുകാരോടൊപ്പവും ഇത് ഏറ്റെടുക്കാം.
താത്പര്യമുള്ളവർക്ക് പ്രവർത്തനം വീഡിയോ എടുത്ത് അയച്ചു കൊടുക്കാം.
മികച്ച പ്രവർത്തനങ്ങൾ കാലിഡോസ്കോപ്പ് ചാനലിൻ അപ് ലോഡ് ചെയ്യും
കാരണം അത് ശാസ്ത്രപ്രേമികളായ നിങ്ങളുടെ ചാനലാണ്.
ശാസ്ത്ര പരിപോഷണ പരിപാടിയിൽ പങ്കാളിയാകാം. മികവുകൾ ഷെയർ ചെയ്യാം .
ഓരോ കുട്ടിയേയും ശാസ്ത്ര പ്രതിഭകളാക്കാം.
കൂട്ടുകാർ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ചെയ്യുന്നത് കാണൂ.
മെക്കാനിക്കൽ, ഇലക്ട്രിക്കൽ
മാജിക് എന്നിവ രക്ഷിതാക്കൾക്കും അയക്കാം .
കൂടാതെകുട്ടികളോ രക്ഷിതാക്കളൊ ഏറ്റെടുക്കുന്ന ശാസ്ത്ര സംബന്ധിയായ പ്രവർത്തനങ്ങൾ ഡോക്കുമെന്റ് ചെയ്യുക.
ഉദാ.. നിങ്ങൾ ചെയ്ത പുതിയ കൃഷിരീതി,
വളർത്തു മൃഗങ്ങളെ പരിപാലിക്കൽ 
തുടങ്ങിയവ.
പക്ഷിനിരീക്ഷണം
പൂമ്പാറ്റ നിരീക്ഷണം
പ്രൊജക്ടുകൾ എന്നിവയും
കൂടാതെ മൂല്യനിർണയം എന്ന പേരിൽ ചാനലിൽ നൽകിയ പരീക്ഷണ പ്രവർത്തനങ്ങൾ,
നിങ്ങളുടെ സ്വന്തം പരീക്ഷണ പ്രവർത്തനങ്ങൾ എന്നിവയെല്ലം ആകാം.
Wake up Activity
എന്ന നിലയിൽ കലാപരിപാടികളും ക്രാഫ്റ്റ് വർക്കുകളും എല്ലാം ഉൾപ്പെടുത്താം.
0ന കാര്യങ്ങളിൽ ഓരോ കുട്ടിയേയും സഹായിക്കുവാൻ  മനസു കാണിക്കാം. എന്നും ബിജു മാത്യു കുട്ടികളോടും രക്ഷിതാക്കളോടും പറയുന്നു ( ഫോൺ:8075601984, Waatsaaap 9446769131.)
കൊവിഡ് കാലത്തെ ശ്രദ്ധേയമായ ഇടപെടലാണ് ബിജുവും സംഘവും നടത്തുന്നത്.
താല്പര്യമുളളവര്‍ അദ്ദേഹത്തിന്റെ ഫോണ്‍നമ്പരില്‍ ബന്ധപ്പെടുകയും ശാസ്ത്രവ്യാപനപരിപാടിയില്‍ പങ്കാളികളാവുകയും ചെയ്യുക
ശാസ്ത്രമാണ് മറുപടി.