വിദ്യാഭ്യാസമനശാസ്ത്രധാരകള്‍
1. മനശാസ്ത്രത്തിന്റെ പിതാവ്? ( PSC 2017)
A) സിഗ്മണ്ട് ഫ്രോയിഡ്
B) വില്യം വൂണ്ട്
C) വില്യം ജയിംസ്
D) ഇവാന്‍ പാവ്ലോവ്
(മനോവിശ്ലേഷണ സിദ്ധാന്തം, ഘടനാവാദം, ധര്‍മവാദം, വ്യവഹാരവാദം എന്നിവയുമായി ബന്ധപ്പെട്ടവരാണ് മുകളിലുളളവര്‍ എന്നതും ശ്രദ്ധിക്കുക. ഘടനാവാദിയായ വില്യം വൂണ്ടാണ് ആദ്യത്തെ മനശാസ്ത്ര പരീക്ഷണ ശാല സ്ഥാപിച്ചത്)
2. താഴെപ്പറയുന്നവയില്‍ ഒരേ വിചാരധാരയില്‍ പെടുന്ന മനശാസ്ത്രജ്ഞര്‍ ആരെല്ലാം? ( PSC 2017)
A) കോഫ്ക, കൊഹ്ലര്‍, തോണ്ടെൈക്
B) എറിക്സണ്‍, ബന്ദുര, ടോള്‍മാന്‍
C) വാട്സണ്‍, വില്യം ജയിംസ്, വില്യം വൂണ്ട്
D) പിയാഷെ, ബ്രൂണര്‍, വൈഗോഡ്സ്കി
പിയാഷെ ജ്ഞാനനിര്‍മിതി വാദിയും മററു രണ്ടുപേര്‍ സാമൂഹിക ജ്ഞാനനിര്‍മിതി വാദികളുമാണ്. കുട്ടി അറിവ് നിര്‍മിക്കുന്നു എല്ല തലത്തില്‍ ജ്ഞാനനിര്‍മിതി വാദത്തെ പരിഗണിക്കുകയാണെങ്കില്‍ ഇവര്‍ ഒരു വിചാരധാരയില്‍ പെടും.
മനശാസ്ത്രശാഖകള്‍
പ്രയുക്തമനശാസ്ത്രശാഖയില്‍ പെടാത്തത് ഏത്? ( PSC 2017)
A) വിദ്യാഭ്യാസ മനശാസ്ത്രം
B) അപസാമാന്യ മനശാസ്ത്രം
C) ചികിത്സാ മനശാസ്ത്രം
D) കുറ്റകൃത്യമനശാസ്ത്രം
(പ്രയുക്തം എന്നാല്‍ പ്രയോഗിച്ചു നോക്കാവുന്നത് എന്നാണര്‍ഥം. ഉദാഹരണം Educational psychology, clinical psychology, counseling psychology, evolutionary psychology, industrial and organizational psychology, legal psychology, neuropsychology, occupational health psychology, sports psychology, community psychology, and medical psychology. )
മനശാസ്ത്രധാരകള്‍ ഇവയാണ്.
1. വിദ്യാഭ്യാസ മന:ശാസ്ത്രം (Educational psychology)
കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ഉളളടക്കം , പഠനതന്ത്രങ്ങള്, വിലയിരുത്തല്‍, പഠനസാമഗ്രികള്‍, സമായോജനം, പഠനപ്രശ്നങ്ങള്‍, തുടങ്ങിയവ മന:ശാസ്ത്രപരമായ തിരിച്ചറിവുകളുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കല്‍
2. ചികിത്സാ മന:ശാസ്ത്രം (Clinical psychology)
മാനസികപ്രശ്നങ്ങള്‍ , അവയുടെ കാരണങ്ങള്‍ , അതിനുളള പരിഹാരം എന്നിവ കണ്ടെത്തുന്നതിനുളള മന:ശാസ്ത്രശാഖ
3. ക്രിമിനല്‍ മന:ശാസ്ത്രം (Criminal psychology)
കറ്റവാളികളുടെയും സാമൂഹ്യവിരുദ്ധരുടെയും സാഹചര്യങ്ങള്‍ , അവരുടെ പ്രശ്നങ്ങള്‍ എന്നിവ മനസിലാക്കി അവരെ പരിവര്‍ത്തിപ്പിക്കാന്‍ സഹായിക്കല്‍ എന്നിവ
4. വ്യവസായ മന:ശാസ്ത്രം (Industrial psychology)
വ്യാവസായിക പുരോഗതി കൈവരിക്കുന്നതിന് ശാസ്ത്രീയമായ രീതികളിലൂടെ മെച്ചപ്പെട്ട ജീവനക്കാരെ തെരഞ്ഞെടുക്കല്‍, അവരുടെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കുന്നതിനും പ്രോത്സാഹനം നല്‍കിയും മെച്ചപ്പെട്ട വ്യക്ത്യാന്തര ബന്ധങ്ങള്‍ സൂക്ഷിച്ചും ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും
5. വികാസ മന:ശാസ്ത്രം (Developmental psychology)
ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണം വരെ വിവിധ മേഖലകളില്‍ ഉണ്ടാവുന്ന വികാസത്തിന്റെ വിവിധ വശങ്ങള്‍ ഇതില്‍ പഠനവിധേയമാക്കുന്നു. വികസനത്തില്‍ പാരമ്പര്യം, പക്വത, കുടുംബസാഹചര്യം, സാമൂഹ്യ സാമ്പത്തിക ചുറ്റുപാടുകള്‍ എന്നിവ വഹിക്കുന്ന പങ്ക് പരിഗണിക്കുന്നു
6. സാമൂഹ്യ മന:ശാസ്ത്രം (Social psychology)
സമൂഹത്തിലെ അംഗമെന്ന നിലയിലുള്ള വ്യക്തിയുടെ സാമൂഹ്യകാഴ്ചപ്പാടുകള്‍, സാമൂഹ്യബന്ധങ്ങള്‍, സാമൂഹ്യ ഇടപെടലുകള്‍ എന്നിവ പഠിക്കുന്നു
7. നാഡീമന:ശാസ്ത്രം (Neuro-psychology)
മനുഷ്യവ്യവഹാരങ്ങള്‍ക്കു പിന്നിലെ നാഡീസംബന്ധമായ മാറ്റങ്ങള്‍ സ്കാനിങ്ങ് തുടങ്ങിയ രീതികളുപയോഗിച്ച് പഠിക്കുന്നു.
8. പരിസര മന:ശാസ്ത്രം (Environmental psychology)
പരിസരത്തിലെ വിവിധ ഘടകങ്ങള്‍ മനുഷ്യനില്‍ ചെലുത്തുന്ന സ്വാധീനം പഠിക്കുന്നു
9. കായിക മന:ശാസ്ത്രം (Sports psychology)
കായികതാരങ്ങളെ മെച്ചപ്പെട്ട പ്രകടനത്തിന് പ്രാപ്തമാക്കുന്ന സാഹചര്യങ്ങള്‍ തിരിച്ചറിയലും പ്രയോജനപ്പെടുത്തലുമാണ് ഇതിന്റെ ഉള്ളടക്കം
A) നിരീക്ഷണം /ചോദ്യാവലി
B) കേസ് പഠനം ( ഏക വ്യക്തി പഠനം)
C) പരീക്ഷണം/അഭിമുഖം
D) അഭിമുഖം /സോഷ്യോമെട്രി
ക്ലാസ് റൂം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ രീതി (2018 June)
A) സര്‍വേ
B) കേസ് സ്റ്റഡി
C) ക്രിയാഗവേഷണം
D) നിരീക്ഷണം
താഴെക്കൊടുത്തിരിക്കുന്നവയില്‍ പ്രക്ഷേപണരീതി ഏത്? (2018 June)
A) തീമാററിക് അപ്പര്‍സെപ്ഷന്‍ ടെസ്റ്റ്
B) റോഷാ മഷിയൊപ്പു പരീക്ഷ
C) വൈയ്ക്തിക പ്രശ്നപരിഹരണരീതി
D) ഏ യും ബി യും
പഠനരീതികളും ഉപാധികളും
• അന്തര്‍ദര്‍ശനം
• നിരീക്ഷണരീതി
• അഭിമുഖം
• സോഷ്യോമെട്രി ( സാമൂഹ്യബന്ധ പരിശോധന)
• ചോദ്യാവലി
• പരീക്ഷണ രീതി
• കേസ് സ്റ്റഡി
• സര്‍വേ രീതി
• അനക്ഡോട്ടല്‍ റിക്കാര്‍ഡ് ( അവിചാരിതമായ പ്രതികരണങ്ങള്‍ രേഖപ്പെടുത്തുന്നു, സംഭവവിവരണം, സംഭവ വ്യാഖ്യാനം )
• സഞ്ചിത രേഖ ( കുട്ടിയെക്കുറിച്ച് തുടര്‍ച്ചയായി രേഖപ്പെടുത്തുന്നത്. സമഗ്രമായ വിവരങ്ങള്‍)
• ഇന്‍വെന്ററി (
• റോഷാമഷിയൊപ്പ് പരീക്ഷ
• തീമാറ്റിക് അപ്പര്‍സെപ്ഷന്‍ ടെസ്റ്റ്
• ചില്‍ഡ്ര്ന്‍സ് അപ്പര്‍സെപ്ഷന്‍ ടെസ്റ്റ് ( മൃഗലോകത്തുനിന്നുളള സാങ്കല്പിക ചിത്രീകരണങ്ങള്‍ നല്‍കും
• വാക്യപൂരണപരീക്ഷ
• പദസഹചരത്വ പരീക്ഷ
• ചെക്ക് ലിസ്റ്റ്
• റേറ്റിംഗ് സ്കേല്‍
• വ്യക്തിത്വത്തിന്റെ വിവിധ മാനങ്ങള്‍ പരിശോധിക്കുന്ന ചോദ്യാവലി)
വിശദാംശങ്ങള്‍ ചുവടെനല്‍കുന്നു
1. അന്തര്‍ദര്‍ശനം ( introspection)
ഒരാളുടെ മനസ്സിലുള്ള കാര്യങ്ങള്‍ ആയാളെക്കൊണ്ട് തന്നെ പറയിച്ച് പഠിക്കുന്ന രീതി. ഉളളിലേക്ക് നോക്കുന്നു എന്ന അര്‍ഥത്തിലാണ് അന്തര്‍ദര്‍ശനം എന്ന വാക്ക് ഉപയോഗിക്കുന്നത്.ഹിപ്നോട്ടിസത്തില്‍ ആള്‍ സ്വയം വിവരിക്കുന്ന രീതി കാണാം. വില്യം വുണ്ടും വില്യം ജെയിംസും ഈ രീതി ഉപയോഗിക്കുകയുണ്ടായി.
1. നിരീക്ഷണം ( observation)
പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള നേരിട്ടുള്ള വിവരശേഖരണംമാണല്ലോ നിരീക്ഷണം..നിരീക്ഷണപഠനത്തിന് പല രീതികള്‍ അനുവര്‍ത്തിക്കാം. നേരിട്ടുള്ളത് /അല്ലാത്തത്, നിയന്ത്രിതം / അനിയന്ത്രിതം, പങ്കാളിത്തപരം /അല്ലാത്തത് എന്നിവ ഉദാഹരണം.
1. അഭിമുഖം ( interview)
മുഖാമുഖത്തിലൂടെ വിവരശേഖരണം നടത്തുന്ന രീതിയാണിത്. നേരിട്ടും ടെലഫോണിലൂടെയും ഇന്റര്‍നെറ്റ് വഴിയുമൊക്കെ അഭിമുഖം നടത്താം. ക്രമീകൃതമായത് /അര്‍ധക്രമീകൃതമായത് / ക്രമീകൃതമല്ലാത്തത് എന്നത് ഒരു തരംതിരിവാണ്
1. ഉപാഖ്യാനരീതി ( anecdotal method)
ഒരാള്‍ ചില പ്രത്യേകസന്ദര്‍ഭങ്ങളില്‍ എങ്ങനെ പെരുമാറുന്നു എന്ന് പഠിക്കുന്നത് ഉപാഖ്യാനരീതി. ഇതിലൂടെ അയാളുടെ വ്യക്തിത്വത്തെ സംബന്ധിച്ച പല വിലപ്പെട്ട സൂചനകളും ലഭിക്കുന്നു.ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ നിരീക്ഷകന്‍ അപ്പപ്പോള്‍ രേഖപ്പെടുത്തുന്നു. ഇത് രണ്ട് കോളത്തില്‍ ചെയ്യാം. ഒന്നാം കോളത്തില്‍ സംഭവവിവരണവും രണ്ടാം കോളത്തില്‍ അതിന്റെ വ്യാഖ്യാനവും. സ്കൂള്‍ അധ്യാപകരെ സംബന്ധിച്ച് കുട്ടികളെ മനസ്സിലാക്കാന്‍ വളരെ ഉപകാരപ്പെടുന്ന രീതിയാണിത്.
1. സഞ്ചിതരേഖാരീതി ( cumulative record)
ഒരു വ്യക്തിയെ സംബന്ധിച്ച വിവിധ വിവരങ്ങള്‍ തുടര്‍ച്ചയായി രേഖപ്പെടുത്തുന്ന രീതിയാണിത്. ഉദാഹരണമായി ശാരീരികസ്ഥിതികള്‍, ആരോഗ്യനില, പഠനനേട്ടങ്ങള്‍,വ്യക്തിത്വസവിശേഷതകള്‍ എന്നിവ. വിദ്യാഭ്യാസരംഗത്ത് കുട്ടികളുടെ സമഗ്രമായ വിലയിരുത്തലിന് ഇത് സഹായിക്കും. അതുവഴി കുട്ടി ഏത് മേഖലയില്‍ പഠനം തുടരുന്നതാണ് ഗുണകരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ കുട്ടിയെയും രക്ഷിതാവിനെയുംസഹായിക്കാനാവും.
1. പരീക്ഷണരീതി ( experimental method)
ഇതില്‍ മനുഷ്യന്റെ ഒരു വ്യവഹാരത്തില്‍ വരുന്ന മാറ്റം മറ്റൊന്നില്‍ എന്ത് മാറ്റമുണ്ടാക്കുന്നു എന്നു പഠിക്കുന്നു. ഇതില്‍ ആദ്യത്തെ ഘടകത്തെ സ്വതന്ത്രവ്യതിരേകം (independent variable) എന്നും രണ്ടാമത്തെ ഘടകത്തെ പരതന്ത്രവ്യതിരേകം (dependent variable)എന്നും പറയുന്നു. രണ്ടാമത്തെ ഘടകത്തില്‍ വരുന്ന മാറ്റത്തെ അതിനെ നേരിട്ട് വ്യക്തമാക്കുന്ന ഏതെങ്കിലും വ്യവഹാരത്തില്‍ വരുന്ന മാറ്റത്തിലൂടെ അളന്നെടുക്കുന്നു.പരീക്ഷണം നടത്തുന്നതിനായി വ്യക്തികളെ രണ്ടു ഗ്രൂപ്പുകളാക്കുന്നു. ആദ്യഗ്രൂപ്പിനെ പരീക്ഷണഗ്രൂപ്പായും രണ്ടാമത്തെ ഗ്രൂപ്പിനെ നിയന്ത്രിതഗ്രൂപ്പായും കണക്കാക്കുന്നു. പരീക്ഷണഗ്രൂപ്പില്‍ വരുന്ന മാറ്റത്തെ നിയന്ത്രിതഗ്രൂപ്പിന്റെ മാറ്റവുമായി താരതമ്യം ചെയ്യുന്നു.അതിലൂടെ പരീക്ഷണഫലം നിര്‍ണയിക്കുന്നു.
1. ഏകവ്യക്തിപഠനം ( case study)
ഒരു വ്യക്തിയെ സംബന്ധിച്ച ആഴത്തിലുള്ള പഠനമാണിത്. ഇതിനായി പല തന്ത്രങ്ങളും ഉപയോഗിക്കേണ്ടതായി വരും. പലതരം വിവരങ്ങള്‍ ശേഖരിക്കേണ്ടതായി വരും. ചില പ്രത്യേകതകളുള്ള കുട്ടികളെ സംബന്ധിച്ച് പഠിക്കാന്‍ ഇത് സഹായിക്കും. ഉദാഹരണമായി അന്തര്‍മുഖനായ ഒരു കുട്ടി.
1. സര്‍വെ (survey)
ഒരുവിഭാഗം ആള്‍ക്കാര്‍ക്കിടയില്‍ ഒരു പ്രത്യേക കാര്യത്തോടുള്ള സമീപനം എന്തെന്നു മനസ്സിലാക്കാന്‍ സര്‍വെ ഉപകരിക്കുന്നു.രക്ഷിതാക്കള്‍ക്ക് / ഉപഭോക്താക്കള്‍ക്ക് ഇടയിലൊക്കെ സര്‍വെ നടത്താറുണ്ട്. സര്‍വെയിലൂടെ ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി നിഗമനങ്ങളില്‍ എത്തിച്ചേരുന്നു.
1. ക്രിയാഗവേഷണം ( action research)
ഏതെങ്കിലും പ്രത്യേകമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടത്തുന്ന ഗവേഷണപ്രവര്‍ത്തനമാണ് ഇത്.
മന:ശാസ്ത്ര പഠനോപാധികള്‍ (Tools of psychological studies)
1. ചെക് ലിസ്റ്റ് (check list)
പഠനോദ്ദേശവുമായി ബന്ധപ്പെട്ട ഘടകങ്ങളുടെ / സവിശേഷതകളുടെ ചെക് ലിസ്റ്റ് തയ്യാറാക്കുന്നു. ഒരു ഇനം ബാധകമെങ്കില്‍ അതിനു നേരെ ടിക് ചെയ്യുന്നു. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിന്‍ ചില നിഗമനങ്ങളിലെത്തുന്നു
2. റേറ്റിങ്ങ് സ്കെയില്‍ (rating scale)
ഇതില്‍ ഒരോ സവിശേഷതയുടെയും നിലയെ സൂചിപ്പിക്കുന്ന പോയിന്റുകള്‍ / ഗ്രേഡ് / നിലവാരസൂചിക നല്‍കിയിരിക്കും. 3,5,7തുടങ്ങിയ പോയിന്റുകള്‍ ആണ് സാധാരണ നല്‍കാറുള്ളത്.
3. ചോദ്യാവലി ( questionnaire)
ഒരു വലിയ പ്രശ്നത്തിന്റെ വിശദാംശങ്ങള്‍ തേടാന്‍ കുറേയേറെ ചോദ്യങ്ങള്‍ തയ്യാറാക്കിയാല്‍ ചോദ്യാവലിയായി. സര്‍വേകളില്‍ ഇത്തരം ചോദ്യാവലികളാണ് ഉപയോഗിക്കുന്നത്. പ്രതികരിക്കുന്ന വ്യക്തിക്ക് എഴുതിയോ പറഞ്ഞോ മറുപടി നല്‍കാം.
4. മന:ശാസ്ത്രശോധകം ( psychological tests)
വ്യക്തികളുടെ ബുദ്ധി, വ്യക്തിത്വം, വികാരം തുടങ്ങിയവ കണ്ടെത്താന്‍ ശാസ്ത്രീയമായി തയ്യാറാക്കിയ ശോധകങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഇവയാണ് മന:ശാസ്ത്രശോധകങ്ങള്‍. ഇവ വാചികം, ലിഖിതം,നിര്‍വഹണം എന്നിങ്ങനെ മൂന്നു രീതികളിലാവാം.
5. സാമൂഹ്യാലേഖനരീതി ( sociometry)വ്യക്തികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ബന്ധങ്ങളെ സംബന്ധിച്ച വിവരം ലഭിക്കാന്‍ ഈ രീതി പ്രയോജനപ്പെടും. വ്യക്തികള്‍ തങ്ങള്‍ക്ക് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരുടെ പേരുകള്‍ എഴുതുകയാണെങ്കില്‍ കൂടുതല്‍ പേര്‍ ആരെയാണ് തെരഞ്ഞടുത്തതെന്ന് അറിയാനാകും. ഇവരാണ് stars. പരസ്പരം തെരഞ്ഞെടുത്ത ചെറുഗ്രൂപ്പുകളെയും ഇതിലൂടെ കണ്ടെത്താം. അത്തരം ഗ്രൂപ്പുകളാണ് cliques. ആരും തെരഞ്ഞടുക്കാത്തവരും ഉണ്ടായേക്കാം.അവരാണ് isolates.2.
പഠനമനശാസ്ത്രം -
ടീച്ചര്‍ ചിത്രങ്ങള്‍, സിഡികള്‍ എന്നിവ ഉപയോഗിച്ച് ക്ലാസ് ആരംഭിച്ച് വ്യക്തിഗത പ്രവര്‍ത്തനം സംഘപ്രവര്‍ത്തനം എന്നിവ നല്‍കി. ക്രോഡീകരിച്ചു. ഇത്തരമൊരു ക്ലാസില്‍ ഏതൊക്കെ മനശാസ്ത്ര തത്വങ്ങളുടെ പ്രയോഗം കണ്ടെത്താന്‍ കഴിയും? ( PSC 2017)
A) പ്രശ്നോന്നീത സമീപനം, വിമര്‍ശനാത്മകബോധനം, സാമൂഹികജ്ഞാന നിര്‍മിതി
B) പ്രശ്നോന്നീത സമീപനം, ഗസ്റ്റാള്‍ട്ട്, വിമര്‍ശനാത്മകബോധനം
C) പ്രശ്നോന്നീത സമീപനം, ഗസ്റ്റാള്‍ട്ട്, ബഹുമുഖബുദ്ധി
D) പ്രശ്നോന്നീത സമീപനം, ഗസ്റ്റാള്‍ട്ട്, സാമൂഹിക ജ്ഞാനനിര്‍മിതി
താഴെപ്പറയുന്നവയില്‍ അബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത് ഏത്? ( PSC 2017)
A) ശാരീരിക ആവശ്യങ്ങള്‍
B) സുരക്ഷിതത്വം
C) സ്നേഹം
D) സ്വത്വാവിഷ്കാരം
മാസ്ലോയുടെ ആവശ്യകതാശ്രേണിയിലെ ഏറ്റവും താഴെയുളള ആവശ്യം (2019)
A) കൊഗ്നറ്റീവ്
B) ശരീരശാസ്ത്രപരമായത് ( ശാരീരികാവശ്യങ്ങള്‍)
C) ബഹുമാനം
D) സുരക്ഷ
മാസ്ലോ വിവരിക്കുന്ന ആവശ്യങ്ങളുടെ ശ്രേണിയിലെ ആദ്യ പടി ഏതാണ് (2018 June)
A) സാമൂഹികാവശ്യങ്ങള്‍
B) സുരക്ഷാ ആവശ്യങ്ങള്‍
C) ശാരീരികാവശ്യങ്ങള്‍
D) വളര്‍ച്ചയുടെ ആവശ്യങ്ങള്‍
അബ്രഹാം മാസ്ലോ നിര്‍ദേശിച്ച വളര്‍ച്ചാ ആവശ്യം താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏതാണ്? (2018 ഒക്ടോബര്‍)
A) ശാരീരികാവശ്യങ്ങള്‍
B) സ്നേഹിക്കുക, സ്നേഹിക്കപ്പെടുക
C) ആദരിക്കപ്പെടാനുളള ആഗ്രഹം
D) ആത്മസാക്ഷാത്കാരം
അഭാവ ആവശങ്ങളും (deficiency needs (D-needs)), വളര്‍ച്ചാ ആവശ്യങ്ങളും (growth or being needs (B-needs)).എന്ന് രണ്ടായി ആവശ്യങ്ങളെ തിരിക്കാം. ശാരാരികം സുരക്ഷിതത്വം, സാമൂഹികം, ആവശ്യകതകൾ കുറവ് കാരണം ഉണ്ടാകുന്ന കുറവ് ആവശ്യമാണ്. ഈ താഴ്ന്ന തലത്തിലുള്ള ആവശ്യങ്ങൾ തൃപ്തിപ്പെടുത്തേണ്ടത് പ്രധാനമാണ്.
വളർച്ചയുടെ ആവശ്യകതയെ മസ്ലോ പിരമിഡിന്റെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് കണക്കാകുന്നത്. ഈ ആവശ്യങ്ങൾ എന്തോ ഒരു അഭാവത്തിൽ നിന്നല്ല, മറിച്ച് ഒരു വ്യക്തിയെന്ന നിലയിൽ വളരുവാൻ ആഗ്രഹിക്കുന്നതില്‍ നിന്നാണ്.
• This five-stage model can be divided into deficiency needs and growth needs.
• The first four levels are often referred to as deficiency needs (D-needs), and
• the top level is known as growth or being needs (B-needs).

ഗവേഷണ രീതികള്‍
കുട്ടികളുടെ സ്വഭാവം പഠിക്കുന്നതിനായി അധ്യാപിക ഒരു കുട്ടിയെ തെരഞ്ഞെടുത്ത് അവളെ വിശദമായി പഠിക്കുന്ന രീതി ഉപയോഗിക്കുന്നതിനെ പറയുന്നത് (2019) ഒരു കുട്ടിയെക്കുറിച്ച് ആഴത്തിലും പരപ്പിലുമുളള പഠനത്തിന് ഉപയോഗിക്കുന്ന രീതി ഏത്? (2019) ജൂണ്‍A) നിരീക്ഷണം /ചോദ്യാവലി

പഠനസഹായി 14
മാനവികതാ ദര്‍ശനം, അബ്രഹാം മാസ്ലോ
എബ്രഹാം മാസ്ലോവ് മുന്നോട്ടുവെച്ച ഒരു സിദ്ധാന്തമാണ് മാസ്ലോവിന്റെ ആവശ്യകതകളുടെ ശ്രേണി (ഇംഗ്ലീഷിൽ: Maslow's hierarchy of needs) എന്ന് അറിയപ്പെടുന്നത്. മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളായ ആഹാരം, വസ്ത്രം, പാർപ്പിടം എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങളെ ഇദ്ദേഹം അഞ്ച് വിഭാഗങ്ങളിലായി വർഗ്ഗീകരിച്ചിരിക്കുന്നു. ശാരീരികമായ ആവശ്യങ്ങൾ(Physiological), സുരക്ഷിതത്വ ആവശ്യങ്ങൾ(Safety), മാനസീക ആവശ്യങ്ങള്‍/സ്നേഹ സംബന്ധമായ ആവശ്യങ്ങൾ(Belongingness and Love), ആദര സംബന്ധമായ ആവശ്യങ്ങൾ(Esteem), വ്യക്തിത്വ ആവശ്യങ്ങൾ/ സ്വത്വാവിഷ്കാരം/ ആത്മസാക്ഷാത്കാരം (Self-Actualization) എന്നിവായാണ് ആ അഞ്ച് വിഭാഗങ്ങൾ.താഴെപ്പറയുന്നവയില്‍ അബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത് ഏത്? ( PSC 2017)
A) ശാരീരിക ആവശ്യങ്ങള്‍
B) സുരക്ഷിതത്വം
C) സ്നേഹം
D) സ്വത്വാവിഷ്കാരം
മാസ്ലോയുടെ ആവശ്യകതാശ്രേണിയിലെ ഏറ്റവും താഴെയുളള ആവശ്യം (2019)
A) കൊഗ്നറ്റീവ്
B) ശരീരശാസ്ത്രപരമായത് ( ശാരീരികാവശ്യങ്ങള്‍)
C) ബഹുമാനം
D) സുരക്ഷ
മാസ്ലോ വിവരിക്കുന്ന ആവശ്യങ്ങളുടെ ശ്രേണിയിലെ ആദ്യ പടി ഏതാണ് (2018 June)
A) സാമൂഹികാവശ്യങ്ങള്‍
B) സുരക്ഷാ ആവശ്യങ്ങള്‍
C) ശാരീരികാവശ്യങ്ങള്‍
D) വളര്‍ച്ചയുടെ ആവശ്യങ്ങള്‍
അബ്രഹാം മാസ്ലോ നിര്‍ദേശിച്ച വളര്‍ച്ചാ ആവശ്യം താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏതാണ്? (2018 ഒക്ടോബര്‍)
A) ശാരീരികാവശ്യങ്ങള്‍
B) സ്നേഹിക്കുക, സ്നേഹിക്കപ്പെടുക
C) ആദരിക്കപ്പെടാനുളള ആഗ്രഹം
D) ആത്മസാക്ഷാത്കാരം
അഭാവ ആവശങ്ങളും (deficiency needs (D-needs)), വളര്‍ച്ചാ ആവശ്യങ്ങളും (growth or being needs (B-needs)).എന്ന് രണ്ടായി ആവശ്യങ്ങളെ തിരിക്കാം. ശാരാരികം സുരക്ഷിതത്വം, സാമൂഹികം, ആവശ്യകതകൾ കുറവ് കാരണം ഉണ്ടാകുന്ന കുറവ് ആവശ്യമാണ്. ഈ താഴ്ന്ന തലത്തിലുള്ള ആവശ്യങ്ങൾ തൃപ്തിപ്പെടുത്തേണ്ടത് പ്രധാനമാണ്.
വളർച്ചയുടെ ആവശ്യകതയെ മസ്ലോ പിരമിഡിന്റെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് കണക്കാകുന്നത്. ഈ ആവശ്യങ്ങൾ എന്തോ ഒരു അഭാവത്തിൽ നിന്നല്ല, മറിച്ച് ഒരു വ്യക്തിയെന്ന നിലയിൽ വളരുവാൻ ആഗ്രഹിക്കുന്നതില്‍ നിന്നാണ്.
• This five-stage model can be divided into deficiency needs and growth needs.
• The first four levels are often referred to as deficiency needs (D-needs), and
• the top level is known as growth or being needs (B-needs).
സാമ്പത്തികനേട്ടത്തോടെ
കെ ടെറ്റ് പരിശീലനം നടത്തുന്ന
സ്ഥാപനങ്ങളും വ്യക്തികളും
ഈ കുറിപ്പുകള്‍ ഉപയോഗിക്കരുതെന്ന്
അഭ്യർഥന
മറ്റു ലക്കങ്ങള്‍ വായിക്കാന്‍
വിശദമായ കുറിപ്പുകള്‍
വിശദമായ കുറിപ്പുകള്‍
- കെ ടെറ്റ് /PSC പഠനസഹായി.1
- കെ ടെറ്റ് പഠനസഹായി 2
- കെ ടെറ്റ് /PSCപഠനസഹായി -3
- കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
- കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
- കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
- കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം)
- കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
- കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)
- കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
- കെ ടെറ്റ് /PSC പഠനസഹായി 11,12
- ടെറ്റ് /PSC പഠനസഹായി 13,14
- കെ ടെറ്റ്/ PSC പഠനസഹായി 15
- കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം)
- കെ ടെറ്റ് /PSC പഠനസഹായി 17
- കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം)
- കെ ടെറ്റ് /PSC പഠനസഹായി 19 ( ഗണിതം)
- കെ ടെറ്റ് /PSC പഠനസഹായി 20( ഗണിതം)
- കെ ടെറ്റ് /PSC പഠനസഹായി 22 (ശാസ്ത്രം)
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി