ശാസ്ത്രപഠനമേഖലകള്‍
ശാസ്ത്രപഠനമേഖലകള്‍
എല്ലാ തവണയും ചോദിക്കുന്നതാണ്
കാരണം ശാസ്ത്രാധ്യാപനത്തില്‍
പ്രധാനപ്പെട്ടതാണ് എന്നതു
തന്നെ. ഓരോ
മേഖലയുടെയും വിശദാംശങ്ങള്‍
വായിച്ച് ചുവടെയുളള ചോദ്യങ്ങള്‍ക്ക്
ഉത്തരം കണ്ടെത്തുക
സര്‍ഗാത്മക
മേഖല
- മനോചിത്രങ്ങള്‍ രൂപീകരിക്കല്‍
- വസ്തുക്കളെയും ആശയങ്ങളെയും പുതിയ രീതിയില്‍ ബന്ധിപ്പിക്കല്‍
- സാധാരണമല്ലാത്ത, ബദല്‍ ഉപയോഗങ്ങള്‍ കണ്ടെത്തല്‍
- പ്രശ്നങ്ങള്‍ക്കും പ്രഹേളികകള്‍ക്കും ഉത്തരം കണ്ടെത്തല്‍
- ഭ്രമകല്പനകള്‍ രൂപവത്കരിക്കല്‍
- ഉപകരണങ്ങളും യന്ത്രങ്ങളും രൂപകല്പന ചെയ്യല്‍
- വേറിട്ട ചിന്തകള്‍
- സ്വപ്നം കാണല്‍
മനോഭാവ
മേഖല
- ശാസ്ത്രത്തോട് കൂടുതല്‍ മമത
- സ്വന്തം കഴിവിലുളള വിശ്വാസം
- മാനുഷിക വികാരങ്ങളെ മനസിലാക്കാനും വിലമതിക്കാനുമുളള കഴിവ്
- മറ്റുളളവരുടെ നിലപാടുകളോടും ചിന്തകളോടും കൂടുതല്‍ സംവേദനക്ഷമതയുണ്ടാകല്‍
- സ്വന്തം വികാര വിചാരങ്ങള്‍ സൃഷ്ടിപരമായി പ്രകടിപ്പിക്കല്‍
- വൈയക്തിക മൂല്യങ്ങളില്‍ കാര്യകാരണബോധത്തോടെ ചിന്തിച്ചു തീരുമാനമെടുക്കല്‍.
പ്രയോഗമേഖല
- ശാസ്ത്രാശയങ്ങളുടെ ഉദാഹരണങ്ങള്‍ നിത്യജീവിതത്തില്‍ നിരീക്ഷിക്കല്‍
- സ്വായത്തമാക്കിയ ധാരണ, ശേഷി, പ്രക്രിയ എന്നിവ പ്രശ്നപരിഹരണത്തിനായി ഉപയോഗിക്കല്‍
- വീട്ടിലെ ഉപകരണങ്ങളുമായി ബന്ധപ്പെട്ട് ശാസ്ത്രാശയങ്ങളെക്കുറിച്ച് ധാരണയുണ്ടാകല്‍
- മറ്റു വിഷയങ്ങളുമായി ശാസ്ത്രത്തെ ബന്ധപ്പെടുത്തല്‍
- ആഹാരം , ആരോഗ്യം, ജീവിതശൈലി തുടങ്ങിയവയില്‍ വ്യക്തിപരമായി ശാസ്ത്രീയ തീരുമാനമെടുക്കല്‍
വിജ്‍ഞാന
മേഖല
- വസ്തുതകള്‍
- ആശയങ്ങള്‍
- നിയമങ്ങള്‍
- താല്കാലിക നിഗമനങ്ങളും സിദ്ധാന്തങ്ങളും
- ശാസ്ത്രവും സാമൂഹിക പ്രശ്നങ്ങളും
പ്രക്രിയാമേഖല
- പ്രക്രിയാശേഷികളെല്ലാം.
ചോദ്യങ്ങള്‍
1. മലിനജനം
ശുദ്ധീകരിക്കുന്നതിനുളള
നൂതനമായ ഒരു ഉപകരണം രൂപകല്പന
ചെയ്യുന്ന കുട്ടിയില്‍
വികസിക്കുന്ന മേഖല എതാണ്?
(2019 February)
- വിജ്ഞാനമേഖല
- പ്രക്രിയാമേഖല
- പ്രയോഗമേഖല
- സര്‍ഗാത്മക മേഖല
2.
ശാസ്ത്രസംബന്ധമായ
ആശയങ്ങള്‍ സ്വായത്തമാക്കല്‍
ഏത് ശാസ്ത്രപഠനമേഖലയുടെ
ഭാഗമായി വിലയിരുത്താം 2019
JUNE
- വിജ്ഞാന മേഖല
- പ്രയോഗമേഖല
- പ്രക്രിയാമേഖല
- മനോഭാവ മേഖല
3. പരിസരപഠനത്തില്‍
ദത്തങ്ങള്‍ ശേഖരിക്കുന്നതിനും
രേഖപ്പെടുത്തുന്നതിലും ഒരു
കുട്ടി മികവ് പ്രദര്‍ശിപ്പിക്കുന്നു.
താഴെ
കൊടുത്തിരിക്കുന്നവയില്‍
ഏത് മേഖലയില്‍ ഉള്‍പ്പെടുത്തിയാണ്
ഇത് വിലയിരുത്തുന്നത്
- വിജ്ഞാനമേഖല
- മനോഭാവമേഖല
- പ്രക്രിയാശേഷീമേഖല
- പ്രയോഗമേഖല
4. ബ്ലൂമിന്റെ
ബോധനോദ്ദേശ്യങ്ങളുടെ
വര്‍ഗീകരണത്തില്‍ പെടാത്ത
മേഖല
- ശാരീരിക ചലനപരമേഖല
- വൈകാരികമേഖല
- വൈജ്ഞാനിക മേഖല
- പ്രക്രിയാമേഖല
പാഴ്
വസ്തുക്കളും വിലകുറഞ്ഞ
വസ്തുക്കളും ഉപയോഗിച്ച്
ക്ലാസില്‍ കുട്ടി ഉപകരണങ്ങള്‍
തയ്യാറാക്കുന്നത് താഴെപ്പറയുന്ന
ശാസ്ത്രപഠനതലങ്ങളില്‍ ഏതു
വിഭാഗത്തില്‍ പെടും(2018
June)
- വൈജ്‍ഞാനിക തലം
- പ്രയോഗതലം
- പ്രക്രിയാതലം
- സര്‍ഗാത്മക തലം
കെ
ടെറ്റ് ശാസ്ത്രത്തില്‍ വന്ന
മറ്റു ചില ചോദ്യമേഖലകള്‍
കൂടി നോക്കുക.
അന്വേഷണാത്മക
പഠനഘട്ടങ്ങള്‍ (
അഞ്ച്
Eമാതൃക)
പരിസരപഠനത്തില്‍
അന്വേഷണാത്മക പഠനത്തിന്റെ
ഭാഗമായി കുട്ടികള്‍ ഗ്രൂപ്പുകളായി
പരീക്ഷണക്കുറിപ്പുകള്‍
തയ്യാറാക്കി അവതരിപ്പിക്കുന്നു.
ഇത്
അന്വേഷണാത്മക പഠനത്തിന്റെ
ഏതു ഘട്ടത്തില്‍ പെടുന്നു
- engage
- explain
- explore
- extend
ഫീല്‍ഡ്
ട്രിപ്പിലൂടെ പരീക്ഷണത്തിന്
അനുയോജ്യമായ വത്യസ്ത സസ്യങ്ങളുടെ
ഇലകള്‍ ശേഖരിക്കുക എന്നത്
അന്വേഷണാത്മക പഠനത്തിന്റെ
ഏത് ഘട്ടത്തില്‍ ഉള്‍പ്പെടുന്നു
(2018 June)
- ENGAGE (മാനസികമായി ഏറ്റെടുക്കല്‍)
- EXPLORE ( കണ്ടെത്തല്‍, അന്വേഷണം)
- EXPLAIN ( കണ്ടെത്തിയ ആശയങ്ങള്‍ വിശദീകരിക്കല്‍)
- ELABORATE (പ്രയോഗം, വിപുലനം)
- EVALUATE ( സ്വയം വിലയിരുത്തല്‍)
പഠനശൈലി
പരീക്ഷിച്ചു
നോക്കി കാര്യങ്ങള്‍ ചെയ്തു
പഠിക്കാന്‍ ഇഷ്ടപ്പെടുന്ന
വിഭാഗത്തിലുളള പഠിതാക്കളാണ്(2019
February)
- സാമാന്യയുക്തി പഠിതാക്കള്‍
- ക്രിയാത്മക പഠിതാക്കള്‍
- വിശകലനാത്മക പഠിതാക്കള്‍
- ഭാവനാത്മക പഠിതാക്കള്‍
ഒരു
ക്ലാസ് മുറയില്‍ പ്രശ്നത്തെ
സമഗ്രമായി കണ്ട് ആശയങ്ങള്‍
തമ്മില്‍ പരസ്പരബന്ധം
കണ്ടെത്തുന്ന പഠിതാക്കളാണ്
(2018
June)
- സാമാന്യയുക്തി പഠിതാക്കള്‍
- ക്രിയാത്മക പഠിതാക്കള്‍
- വിശകലനാത്മക പഠിതാക്കള്‍
- ഭാവനാത്മക പഠിതാക്കള്‍
മനശാസ്ത്രജ്ഞര്‍,
വിചാരധാരകള്‍
2. ശരിയായ
ജോഡി കണ്ടെത്തുക (2019
February)
- കണ്ടെത്തല്‍ പഠനം -ഹവാര്‍ഡ് ഗാര്‍ഡ്ണര്‍
- സാമൂഹികജ്ഞാനനിര്‍മിതി വൈഗോഡ്സ്കി
- ജ്ഞാന നിര്‍മിതി - ബ്രൂണര്‍
- ബഹുമുഖ ബുദ്ധി - പിയാഷെ
3.4. ചാക്രികാരോഹരണരീതിയുടെ
ഉപജ്ഞാതാവ് (2019
February)
- പിയാഷെ
- വൈഗോഡ്സ്കി
- ബ്രൂണര്‍
- അസുബല്‍
. ശരിയായ
ജോഡി കണ്ടെത്തുക 2019
JUNE
- സാമൂഹികജ്ഞാനനിരമിതി വാദം- വൈഗോഡ്സ്കി
- ജ്ഞാനനിര്‍മിതി വാദം -ബ്രൂണര്‍
- ബോധനോദ്ദേശങ്ങളുടെ വര്‍ഗീകരണം- പിയാഷെ
- ചാക്രികാരോഹണം- ബഞ്ചമിന്‍ ബ്ലൂം
5.6. മറ്റുളളവരോട്
ഇടപഴകാനും സംഘങ്ങളില്‍
പ്രവര്‍ത്തിക്കാനും തല്പരരായ
കുട്ടികളില്‍ പ്രകടമാകുന്ന
ബഹുമുഖ ബുദ്ധിയുടെ ഘടകമാണ്
(2019 February)
- വ്യക്ത്യാന്തബുദ്ധി
- ആന്തരിക വൈയക്തികബുദ്ധി
- ഭാഷാപരബുദ്ധി
- ദൃശ്യസ്ഥലപരബുദ്ധി
.പാഠ്യപദ്ധതിയില്‍
ചാക്രികാരോഹരണ രീതിയുചെ
പ്രാധാന്യം ബോധ്യപ്പെടുത്തിയ
മനശാസ്ത്രജ്ഞന്‍ (2018
June)
- ബ്രൂണര്‍
- പിയാഷെ
- ഗാള്‍ട്ടണ്‍
- തോണ്‍ഡൈക്ക്
വിലയിരുത്തല്‍
ജലത്തിനാണോ
മണ്ണെണ്ണയ്കാണോ സാന്ദ്രത
കൂടുതല്‍ എന്നു കണ്ടെത്തുന്നതിനുളള
പരീക്ഷണത്തില്‍ അധ്യാപിക
കുട്ടികളെ എല്ലാ ഘട്ടങ്ങളിലും
വിലയിരുത്തുന്നു.
ഇത്
വിലയിരുത്തലിന്റെ ഏതു തലത്തില്‍
ഉള്‍പ്പെടുന്നു (2019
February)
- പഠനത്തെ വിലയിരുത്തല്‍
- പഠനത്തിനായുളള വിലയിരുത്തല്‍
- പഠനം തന്നെ വിലയിരുത്തല്‍
- വിലയിരുത്തല്‍ തന്നെ പഠനം
നിരന്തര
വിലയിരുത്തലിന്റെ ഭാഗമായി
കുട്ടികളുടെ പോര്‍ട്ട്
ഫോളിയോയില്‍ ഉള്‍പ്പെടാത്തത്
(2019 February)
- പരിസരപഠനഡയറി
- സെമിനാര്‍ റിപ്പോര്‍ട്ട്
- ടീച്ചിംഗ് മാന്വലിന്റെ പ്രക്രിയാ പേജ്
- കുട്ടികള്‍ തയ്യാറാക്കിയ മാതൃകകള്‍
എല്ലാ
കുട്ടികള്‍ക്കും പഠനനേട്ടം
ഉറപ്പാക്കാനായി ടീച്ചര്‍
നടത്തുന്ന വിലയിരുത്തലിനെ
ഏത് വിഭാഗത്തില്‍ പെടുത്തും?
2019 JUNE
- പഠനത്തെ വിലയിരുത്തല്‍
- വിലയിരുത്തല്‍ തന്നെ പഠനം
- പഠനത്തിനായുളള വിലയിരുത്തല്‍
- ടേം മൂല്യനിര്‍ണയം
താഴെപ്പറയുന്നവയില്‍
പരിസരപഠന ക്ലാസില്‍ വിലയിരുത്തലിനായി
ഉപയോഗിക്കാവുന്ന രീതി (2018
June)
- മള്‍ട്ടിപ്പിള്‍ ചോയ്സ് പരീക്ഷ
- കേട്ടെഴുത്ത്
- കാണാതെ പറയല്‍
- റിഫ്ലക്ടീവ് ജേണല്‍
വിലയിരുത്തലുമായി
ബന്ധപ്പെട്ട് ചോദ്യപേപ്പര്‍
ഡീസൈന്‍ തയ്യാറാക്കുമ്പോള്‍
ആദ്യഘട്ടത്തില്‍ പരിഗണിക്കേണ്ടാത്തത്
ഏത്?
- ചിന്താശേഷികള്‍ക്കുളള ആപേക്ഷിക പ്രാധാന്യം
- ഗ്രേഡിംഗ് സൂചകങ്ങള്‍ക്കുളള ആപേക്ഷിക പ്രാധാന്യം
- ചോദ്യമാതൃകകള്‍ക്കുളള വെയ്റ്റേജ്
- കാഠിന്യ നിലവാരത്തിനുളള വെയ്റ്റേജ്
ഒരു
പ്രത്യേക മേഖലയില്‍ പഠിതാവിന്റെ
ഭാവിയിലെ പ്രകടനം പ്രവചിക്കുന്ന
ടെസ്റ്റ് ഏത്?
- സമ്മേറ്റീവ് ടെസ്റ്റ്
- പ്രോഗ്ണോസ്റ്റിക് ടെസ്റ്റ്
- ഡയഗ്ണോസ്റ്റിക് ടെസ്റ്റ്
- അച്ചീവ്മെന്റ് ടെസ്റ്റ്
.
തന്നിരിക്കുന്നവയില്‍
നിരന്തരമൂല്യനിര്‍ണയത്തിനുളള
ഉപാധി (2019
JUNE)
- ചെക്ക് ലിസ്റ്റ്
- റേറ്റിംഗ് സ്കെയില്‍
- നിരീക്ഷണം
- ക്യുമുലേറ്റീവ് റിക്കാര്‍ഡ്
മൂന്നാം
ക്ലാസിലെ പരിസരപഠനവുമായി
ബന്ധപ്പെട്ട് കുട്ടി എന്തൊക്കെ
പഠിച്ചു എന്നറിയാനായി ടീച്ചര്‍
ഒരു പ്രവര്‍ത്തനം നല്‍കി.
ഇത്
വിലയിരുത്തലിന്റെ ഏതു തലമാണ്?
2018 October
- പഠനത്തിനായുളള വിലയിരുത്തല്‍
- പഠനത്തെ വിലയിരുത്തല്‍
- വിലയിരുത്തല്‍ തന്നെ പഠനം
- പഠനം തന്നെ വിലയിരുത്തല്‍
താഴെക്കൊടുത്തിരിക്കുന്നവയില്‍
നിരന്തര വിലയിരുത്തലിന്റെ
ഭാഗമായുളള പഠപ്രക്രിയയുടെ
വിലയിരുത്തലുമായി ബന്ധമില്ലാത്തത്
ഏത്?
- പ്രവര്‍ത്തനത്തിലെ പങ്കാളിത്തം
- സാമൂഹ്യ നിലവാരം
- രേഖപ്പെടുത്തല്‍
- പ്രകടനം , അവതരണം
നിരീക്ഷണവുമായി
ബന്ധപ്പെട്ട ശേഷി എല്ലാ
കുട്ടികളും ആര്‍ജിച്ചിട്ടില്ല
എന്ന പ്രശ്നം ടീച്ചറിന്
അനുഭവപ്പെട്ടു.
ഇത്
പരിഹരിക്കാന്‍ സ്വീകരിക്കാവുന്ന
ഏറ്റവും ഉചിതമായ മാര്‍ഗം
ഏത്2019 JUNE
- ക്രിയാഗവേഷണം
- കേസ് സ്റ്റഡ്
- ഇന്‍വെന്ററി
- അനക് ഡോട്ടല്‍ റിക്കാര്‍ഡ്
താഴെക്കൊടുത്തിരിക്കുന്നവയില്‍
വൈജ്ഞാനിക മേഖലയിലെ വികാസം
സംബന്ധിച്ച വിലയിരുത്തലില്‍
ഉള്‍പ്പെടാത്തത് ഏത്?
- പഠനപ്രക്രിയ വിലയിരുത്തല്‍
- സര്‍ഗാത്മക ശേഷി വിലയിരുത്തല്‍
- പോര്‍ട്ട് ഫോളിയോ വിലയിരുത്തല്‍
- ടേം വിലയിരുത്തല്‍
ശാസ്ത്രഗവേഷണസ്ഥാപനങ്ങള്‍,
പ്രധാന
വ്യക്തികള്‍,
പുസ്തകങ്ങള്‍,
സംഭവങ്ങള്‍
10. താഴെകൊടുത്തിരിക്കുന്നവയില്‍
ശരിയായ ജോഡി ഏത്(2019
February)
- CPCRI- മങ്കൊമ്പ്
- CTCRI- ശ്രീകാര്യം
- RRII- തൃശൂര്‍
- RRS- കാസറ്‍കോഡ്
ഇന്ത്യയുടെ
ബഹിരാകാശ ഗവേഷണപദ്ധതിയുടെ
പിതാവ് (2019
February)
- വിക്രം സാരാഭായ്
- സതീഷ് മാധവന്‍
- എപി ജെ അബ്ദുല്‍ കലാം
- ജി മാധവന്‍നായര്‍
ഏതു സംഘടനയാണ്
വംശനാശഭീഷണി നേരിടുന്ന
ജീവികളുടെ പട്ടികയായ റെഡ്
ഡേറ്റാ ബുക്ക് പ്രസിദ്ധീകരിക്കുന്നത്
(2019 February)
- ഗ്രീന്‍ പീസ്
- IUCN
- UNEP
- WWF
സൈലന്റ്
സ്പ്രിംഗ് എന്ന കൃതിയുടെ
കര്‍ത്താവ്(2018
June)
- വന്ദനശിവ
- അരുന്ധതി റോയ്
- റേച്ചര്‍ കാര്‍സന്‍
- മേനകാഗാന്ധി
സലീം
അലി സെന്റര്‍ ഫോര്‍ ഓര്‍തിനോളജി
ആന്റ് നാച്വറല്‍ ഹിസ്റ്ററി
എന്ന സ്ഥാപനം സ്ഥിതിചെയ്യുന്നതെവിടെ?
(2018 June)
- പൂനെ
- കോയമ്പത്തൂര്‍
- തിരുവനന്തപുരം
- ഹൈദരബാദ്
ഇന്ത്യയിലെ
ആദ്യത്തെ നാഷണല്‍ പാര്‍ക്ക്?(2018
June)
- സൈലന്റ് വാലി
- കോര്‍ബറ്റ്
- കാസിരംഗ
- ബന്ദിപ്പൂര്‍
10. ഗംഗാനദിയുടെ
സംരക്ഷണത്തിനായുളള ഗംഗാ
ആക്ഷന്‍ പ്ലാന്‍ ആരംഭിച്ച
വര്‍ഷം (2018
June)
- 1985
- 1988
- 1980
- 1978
Violence of green
revolution എന്ന
കൃതിയുടെ കര്‍ത്താവ്
- ഡോ എം എസ് സ്വാമിനാഥന്‍
- ചാള്‍സ് എല്‍റ്റണ്‍
- വില്യം ഗൗഡ്
- വന്ദനശിവ
പോയ്ന്റ്
കാലിമര്‍ വന്യമൃഗസങ്കേതം
എവിടെ?
- കര്‍ണാടകം
- തമിഴ്നാട്
- മധ്യപ്രദേശ്
- ഉത്തരഖണ്ഡ്
EIA എന്നതുകൊണ്ട്
ഉദ്ദേശിക്കുന്നത്
- Environmental impact assessment
- environmental and industrial activities
- environmental internal activities
- environmental impact activities
1972ലെ
മനുഷ്യനും പരിസ്ഥിതിയും
കോണ്‍ഫ്രന്‍സ് നടന്നത്
- സ്റ്റോക് ഹോം
- പാരീസ്
- ജനീവ
- ആസ്ട്രേലിയ
പരിസ്ഥിതി
സൗഹൃദമായ3R?
- REDUCE, REUSE, RECALL
- REDUCE ,REUSE, RECYCLE
ആസൂത്രണം
നാലാം
ക്ലാസിലെ പരിസരപഠനവുമായി
ബന്ധപ്പെട്ട് അധ്യാപിക
തയ്യാറാക്കിയ ഫോര്‍മാറ്റില്‍
പ്രശ്നം,
പ്രക്രിയ,
ആശയം,
പ്രക്രിയാശേഷികള്‍,മൂല്യങ്ങള്‍
മനോഭാവങ്ങള്‍,പ്രയോഗതലം
, സര്‍ഗാത്മക
തലം എന്നിവ കോളങ്ങളില്‍
രേഖപ്പെടുത്തിയിരിക്കുന്നു.
ഇത്
ആസൂത്രണത്തിന്റെ ഏതു തലമാണ്
- യൂണിറ്റാസൂത്രണം
- വാര്‍ഷികാസൂത്രണം
- ദൈനംദിനാസൂത്രണം
- വിലയിരുത്തല്‍
താഴെക്കൊടുത്തിരിക്കുന്നവയില്‍
ടീച്ചിംഗ് മാന്വലിലെ
പ്രതിഫലനപേജുമായി ബന്ധമില്ലാത്ത
പ്രസ്താവന
- പ്രതിവാര എസ് ആര്‍ ജി യോഗത്തില്‍ അവതരിപ്പിക്കുന്നു
- തുടര്‍ ആസൂത്രണത്തിന് ദിശാബോധം നല്‍കുന്നു
- ആശയങ്ങള്‍ ധാരണകള്‍ എന്നിവ സ്വാംശീകരിക്കുന്നതിന് ഉപയോഗിക്കുന്നു
- ടേമിലെ സി ഇ ക്രോഡീകരണത്തിന് ഉപയോഗിക്കുന്നു
പഠനോപകരണങ്ങള്‍
ഇംപ്രൊവൈസേഷന്‍
വഴി നിര്‍മിക്കുന്ന പഠനോപകരണത്തിന്റെ
സവിശേഷത ഏത്?2019
JUNE
- വിദഗ്ധരുടെ സഹായത്താല്‍ നിര്‍മിക്കുന്നു
- വില കൂടിയ വസ്തുക്കള്‍ ഉപയോഗിക്കുന്നു
- പാഴ്വസ്തുക്കള്‍ പ്രയോജനപ്പെടുത്തുന്നു
- പ്ലാസ്റ്റിക് ഉപയോഗിക്കുന്നില്ല
10. ക്ലാസില്‍
ഉപയോഗിക്കുന്ന ബ്ലാക്ക്
ബോര്‍ഡ് താഴെക്കൊടുത്തിരിക്കുന്നവയില്‍
ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുത്താം?
2019 JUNE
- ശ്രാവ്യ പഠനോപകരണം
- ദൃശ്യപഠനോപകരണം
- ദൃശ്യ-ശ്രാവ്യ പഠനോപകരണം
- പ്രോജക്ട് ഉപകരണം
പഠനതന്ത്രങ്ങള്‍
11. താഴെക്കൊടുത്തിരിക്കുന്നവയുടെ
ശരിയായ ക്രമീകരണം തെരഞ്ഞെടുക്കുക
(2019 February)
- പ്രശ്നാവതരണം
- ദത്തങ്ങളുടെ വിശകലനം
- പരികല്പനരൂപീകരണം
- ദത്തശേഖരണം
- നിഗമന രൂപീകരണം
- ആസൂത്രണം
3. കുട്ടിക്ക്
നേരിട്ട് അനുഭവം ലഭിക്കുന്നതിന്
അനുയോജ്യമായ പഠനരീതിയാണ്
2019 JUNE
- സെമിനാര്‍
- പ്രോജക്ട്
- അസൈന്‍മെന്റ്
- ഫീല്‍ഡ് ട്രിപ്പ്
4.
താഴെക്കൊടുത്തിരിക്കുന്ന
പ്രസ്താവനകളില്‍ പ്രക്രിയാധിഷ്ഠിത
ക്ലാസിന് യോജിക്കാത്തത് ഏത്?
2019 JUNE
- കുട്ടികള്‍ പരസ്പരം വിവരങ്ങള്‍ കൈമാറുന്നു
- കുട്ടികള്‍ സംശയം ഉന്നയിക്കുന്നു
- ടീച്ചര്‍ ആശയം വിശദീകരിക്കുന്നു
- പ്രശ്നത്തിന്റെ പരിഹാരം കുട്ടികള്‍ കണ്ടെത്തുന്നു
മാക്കോമാര്‍ക്ക്,
യാജര്‍
വര്‍ഗീകരണത്തില്‍ പ്രക്രിയാശേഷികളുടെ
പട്ടികയില്‍ ഉള്‍പ്പെടാത്തത്
ഏതാണ്?2019 JUNE
- നിരീക്ഷണം
- വര്‍ഗീകരണം
- ക്രോഡീകരണം
- നിഗമനം
6. പഠനത്തിന്റെ
ഭാഗമായി കുട്ടികളോട് പ്രോജക്ട്
ചെയ്യാന്‍ നിര്‍ദേശിക്കുന്നുയ
താഴെപ്പറയുന്നവയില്‍ ഏതാണ്
ഇതിന്റെ ആദ്യഘട്ടം?
(2018 June)
- പരികല്പനരൂപീകരണം
- ലക്ഷ്യങ്ങള്‍ നിര്‍ണയിക്കല്‍
- പ്രശ്നം അനുഭവപ്പെടല്‍
- വിവരശേഖരണം
12.
താഴെക്കൊടുത്തിരിക്കുന്നവയില്‍
സാമൂഹിക ജ്‍ഞാനനനിര്‍മിതയിലധി,ഷിഠിതമായ
ഒരു പരിസരപഠനക്ലാസിനെ
വിശദീകരിക്കുന്ന ഏറ്റവും
അനുയോജ്യമായ പ്രവര്‍ത്തനം
ഏത്? (2018 June)
- കുട്ടികള്‍ നിഷ്ക്രിയ ശ്രോതാക്കളാണ്
- കുട്ടികള്‍ ഗ്രൂപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നു
- കുട്ടികള്‍ പാഠഭാഗങ്ങള്‍ വായിക്കുന്നു
- കുട്ടികള്‍ കൂട്ടമായി നിരീക്ഷണം, ശേഖരണം, അപഗ്രഥനം എന്നീ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നു
താഴെക്കൊടുത്തിരിക്കുന്നവയില്‍
അവകാശാധിഷ്ഠിത വിദ്യാഭ്യാസവുമായി
ബന്ധമില്ലാത്ത മേഖല
- മെന്ററിംഗ്
- പങ്കാളിത്തം
- ലഭ്യത
- സംരക്ഷണം
താഴെക്കൊടുത്തിരിക്കുന്നവയില്‍
കുട്ടികള്‍ നേടിയിരിക്കണമെന്നു
ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്ന
ജീവിതനൈപുണികളില്‍ പെടാത്തത്
- വിമര്‍ശനാത്മക ചിന്ത
- തീരുമാനമെടുക്കല്‍
- പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം
- ആശയവിനിമയ ശേഷി
താഴെപ്പറയുന്നവയില്‍
പരിസരപഠനത്തിലെ വൈകാരികാന്തരീക്ഷത്തില്‍
പെടാത്തത്
- സ്വതന്ത്രവും നിര്‍ഭയവുമായ അന്തരീക്ഷം
- ഓരോ പഠിതാവിനെയും പരിഗണിക്കപ്പെടല്‍
- പഠനോപകരണങ്ങളുടെ യഥേഷ്ടമുളള ഉപയോഗം
- റഫറന്‍സ് സാമഗ്രികളുടെ ലഭ്യതസസ്യശാസ്ത്രംകെ ടെറ്റിന് യു പി തലത്തിലെ വരെയുളള പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളുണ്ടാകും. പഠനമനശാസ്ത്രവുമായി ബന്ധപ്പെട്ടും ഉളളടക്കവുമായി ബന്ധപ്പെട്ടുമുളള ചോദ്യങ്ങളാണ് വരികഉളളടക്കവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ പാഠഭാഗങ്ങളെല്ലാം വിശകലനം ചെയ്ത് ധാരണ നേടുകയാണ് നല്ലത്. പക്ഷേ പാഠപുസ്തകത്തിലെ ക്രമീകരണം റഫറന്‍സിന് സഹായകമായ വിധമല്ല. ചോദ്യങ്ങളുടെ സ്വഭാവം മനസിലാക്കാനായി ചില ചോദ്യങ്ങള്‍ പങ്കിടുന്നുതാഴെ പറയുന്നവയില്‍ ഗോതമ്പിന്റെ സങ്കരയിനം അല്ലാത്തത് ഏത്?
- കല്യാണ്‍ സോന
- ത്രിവേണി
- ഗിരിജ
- സോണാലിക
പ്രകാശസംശ്ലേഷണത്തിന്
സൂര്യപ്രകാശം ആവശ്യമുണ്ടെന്നു
തെളിയിക്കുന്നതിനുളള പരീക്ഷണത്തെ
സഹായിക്കാത്ത ചരം ഏത്?
- ഓക്സിജന്‍
- ജലം
- കാര്‍ബണ്‍ ഡൈ ഓക്സൈഡ്
- ഹരിതകം
സസ്യങ്ങളും
അവയുടെ പരാഗണരീതിയും സംബന്ധിച്ച്
താഴെ തന്നിരിക്കുന്നവയില്‍
നിന്നും ശരിയായ ജോഡി കണ്ടെത്തുക
- കരുമുളക്-ഷഡ്പദം
- തെങ്ങ്- കാറ്റ്
- വാലിസ്റ്റേറിയ- ഷഡ്പദം
- ആമ്പല്‍- ജലം
ചോദ്യങ്ങള്‍
വായിച്ചല്ലോ? അടിസ്ഥാന
ധാരണയില്ലാതെ ഉത്തരമെഴുതാന്‍
കഴിയില്ല. അതിനാല്‍
യു പി ക്ലാസിലെ ശാസ്ത്രസംബന്ധമായ
പ്രധാന ആശയങ്ങള്‍ ക്രോഡീകരിച്ച്
നല്‍കുകയാണ്. സസ്യശാസ്ത്രം,
ജന്തുശാസ്ത്രം,
രസതന്ത്രം,
ഭൗതികശാസ്ത്രം
എന്നിങ്ങനെ വിഭാഗങ്ങളായി
തിരിച്ചാണ് നല്‍കുന്നത്.
ആദ്യം സസ്യശാസ്ത്രം
ഔഷധസസ്യങ്ങള്‍ | ആടലോടകം,കറിവേപ്പ്, കുറുന്തോട്ടി, പനിക്കൂര്‍ക്ക, ആര്യവേപ്പ്, തൊട്ടാവാടി |
പ്രകാശസംശ്ലേഷണം | ആസ്യരന്ധ്രങ്ങള്‍(വാതകവിനിമയം) CO2+H2O ഗ്ലൂക്കോസ് +O2 ഗ്ലൂക്കോസ് അന്നജം (സംഭരിക്കുന്നു) |
വര്‍ണകണങ്ങള്‍ | പച്ച
-ഹരിതകം മഞ്ഞ -സാന്തോഫില്‍ ഓറഞ്ച് -കരോട്ടീന്‍ ചുവപ്പ് - ആന്തോസയാനിന്‍ |
വിവേറിയം-പഠനത്തിനും നിരീക്ഷണത്തിനും വേണ്ടി സസ്യങ്ങളെയും ജന്തുക്കളെയും സൂക്ഷിക്കുന്ന സ്ഥലം - | പലതരം
വിവേറിയങ്ങള്‍ അക്വേറിയം (ജലജീവികള്‍) ഓഷ്യാനേറിയം ഇന്‍സക്റ്റേറിയം ഫോര്‍മിക്കേറിയം (ഉറുമ്പ്) ടെറേറിയം (Dry habit-desert,woodland, forest..) പാലുഡേറിയം (ചതുപ്പ് നിലം) ഹെര്‍പ്പറ്റേറിയം (ഉരഗങ്ങള്‍) പെന്‍ഗ്വിനേറിയം ഓര്‍ക്കിഡേറിയം |
ഹരിതസസ്യങ്ങള്‍ | സ്വപോഷികള്‍ (ഉല്‍പ്പാദകര്‍)- സ്വന്തമായി ആഹാരം നിര്‍മിക്കുന്നു |
സ്വപോഷികളല്ലാത്ത സസ്യങ്ങള്‍ | പരാദങ്ങള്‍
-
പൂര്‍ണപരാദം
(ആതിഥേയ
സസ്യത്തില്‍ നിന്നും ആഹാരം
വലിച്ചെടുക്കും (റഫ്ലേഷ്യ,
മൂടില്ലാത്താളി),
അര്‍ദ്ധപരാദം (ആതിഥേയ സസ്യത്തില്‍ നിന്നും ജലവും ലവണവും വലിച്ചെടുക്കും(ഇത്തിള്‍) ശവോപജീവികള്‍ - ജീര്‍ണാവശിഷ്ടങ്ങളില്‍ നിന്ന് പോഷണം വലിച്ചെടുക്കുന്നു. (മോണോട്രോപ്പ, നിയോട്ടിയ,...) |
എപ്പിഫൈറ്റുകള്‍ | വാസസ്ഥലത്തിനായി മാത്രം മറ്റു സസ്യങ്ങളെ ആശ്രയിക്കുന്നു -ഓര്‍ക്കിഡുകള്‍ |
ആരോഹികള്‍ | ദുര്‍ബലകാണ്ഡസസ്യങ്ങള്‍.
മറ്റു
ചെടികളില്‍ പടര്‍ന്ന് കയറാന്‍
-പ്രതാനം - പാവല്‍, പടവലം,... പറ്റുവേര് -കുരുമുളക്, വെറ്റില, മണിപ്ലാന്റ്... |
ഇഴവള്ളികള്‍ | ദുര്‍ബലകാണ്ഡസസ്യങ്ങള്‍. നിലത്ത് പടര്‍ന്ന് വളരും. പ്രതാനമോ പറ്റുവേരോ ഇല്ല. മധുരക്കിഴങ്ങ്, കൊടങ്ങല്‍...) |
താങ്ങുവേര് | പേരാല്‍ |
പൊയ്ക്കാല്‍ വേര് | കൈത |
ശ്വസനവേര് | കണ്ടല്‍ച്ചെടി |
സംഭരണവേര് | മരച്ചീനി, മധുരക്കിഴങ്ങ്, കാരറ്റ്, മുള്ളങ്കി, ബീറ്റ്റൂട്ട്... |
ഭൂകാണ്ഡം | ഉരുളക്കിഴങ്ങ്, ഇഞ്ചി, ചേന, മഞ്ഞള്‍... |
ബീജാങ്കുരണം (വിത്തുമുളയ്ക്കല്‍) | ഭ്രൂണം
തൈച്ചെടിയാകുന്നത്.
ആദ്യം ബീജമൂലവും (വേരുപടലമാകും) തുടര്‍ന്ന് ബീജശീര്‍ഷവും (കാണ്ഡവും ഇലയുമാകും) പുറത്ത് വരും ഇല പ്രകാശസംശ്ലേഷണം നടത്താന്‍ പാകമാകുന്നതുവരെ ബീജപത്രത്തിലെ ആഹാരമാണ് മുളച്ചുവരുന്ന സസ്യം ഉപയോഗിക്കുന്നത്. |
ബീജാങ്കുരണത്തിന് ആവശ്യമായ ഘടകങ്ങള്‍ | വായു,
ജലം,
അനുകൂല
താപനില മണ്ണ്, സൂര്യപ്രകാശം എന്നിവ അനിവാര്യമല്ല. |
കായികപ്രജനനം | സസ്യങ്ങളുടെ വേര്, തണ്ട്, ഇല എന്നിവയില്‍ നിന്ന് പുതിയ സസ്യം ഉണ്ടാകുന്ന പ്രക്രിയ |
വിത്തുവിതരണ രീതികള്‍ | കാറ്റ്
--
അപ്പൂപ്പന്‍താടി,
മഹാഗണി,... ജലം -- തെങ്ങ് ജന്തുക്കളിലൂടെ --ആല്‍മരം, പ്ലാവ്, പേര, കശുമാവ്, മാവ്, അത്തി, അസ്ത്രപ്പുല്ല്, ... പൊട്ടിത്തെറിച്ച് --വെണ്ട, കാശിത്തുമ്പ,... |
വിത്തുവിതരണം നടക്കുന്നില്ലെങ്കില്‍ | മാതൃസസ്യത്തിന്റെ ചുവട്ടില്‍ വീണുമുളയ്ക്കുന്ന എല്ലാ തൈച്ചെടികള്‍ക്കും വളരാനാവശ്യമായ മണ്ണ്, വെള്ളം, സൂര്യപ്രകാശം, ധാതുലവണങ്ങള്‍ എന്നിവ ലഭിക്കാതെ ഏറെയും നശിച്ചുപോകും. |
കൃഷിയ്ക്കനുയോജ്യമായ മണ്ണ് | വളക്കൂറുള്ളത്, സൂര്യപ്രകാശം ലഭിക്കുന്നിടത്തുള്ളത്, നീര്‍വാര്‍ച്ചയുള്ളത്. |
കൃഷിയില്‍ ശ്രദ്ധിക്കേണ്ടത് | മണ്ണ് വളക്കൂറുള്ളത്, സൂര്യപ്രകാശം ലഭിക്കുന്നിടത്തുള്ളത്, നീര്‍വാര്‍ച്ചയുള്ളത്, ഗുണമേന്മയുള്ള വിത്ത്, ജലലഭ്യത, ശരിയായ വളപ്രയോഗം, കീടനിയന്ത്രണം, കളനിയന്ത്രണം,... |
പൂവിന്റെ ഭാഗങ്ങള്‍ | പൂഞെട്ട് പുഷ്പാസനം - പൂവിന്റെ ഭാഗങ്ങള്‍ക്ക് ഇരിപ്പിടം ഒരുക്കുന്നു. വിദളം -മൊട്ടായിരിക്കുമ്പോള്‍ പൂവിനെ സംരക്ഷിക്കുന്നു, വിരിഞ്ഞതിനുശേഷം ദളങ്ങളെ താങ്ങി നിര്‍ത്തുന്നു ദളം ജനിപുടം - പൂവിലെ പെണ്‍ലിംഗാവയവം കേസരപുടം- പൂവിലെ ആണ്‍ലിംഗാവയവം |
അണ്ഡം കാണപ്പെടുന്നത് അണ്ഡാശയത്തിലെ ഒവ്യൂളിന് അകത്താണ് | |
കേസരപുടം | പരാഗി തന്തുകം |
പുംബീജം കാണപ്പെടുന്നത് കേസരപുടത്തിലെ പരാഗിയിലെ പരാഗരേണുക്കളിലാണ് | |
ദ്വിലിംഗ പുഷ്പം | ഒരേ പൂവില്‍ കേസരപുടവും ജനിപുടവും |
ഏകലിംഗപുഷ്പം | കേസരപുടവും ജനിപുടവും വെവ്വേറെ പൂക്കളില്‍ |
ആണ്‍പൂവും പെണ്‍പൂവും |
മത്തന്‍, വെള്ളരി, പാവല്‍, പടവലം, കുമ്പളം, തെങ്ങ്, കവുങ്ങ് |
ആണ്‍മരവും
പെണ്‍മരവും |
കുടപ്പന, കുടംപുളി, ജാതി, റംബുട്ടാന്‍,... |
ബീജസങ്കലനം | പരാഗരേണുക്കളില്‍ നിന്ന് പുംബീജം അണ്ഡാശയത്തിലെത്തി അണ്ഡവുമായി കൂടിച്ചേരുന്ന പ്രവര്‍ത്തനം |
പരാഗണം | പരാഗിയില്‍ നിന്ന് പരാഗരേണുക്കള്‍ പരാഗണകാരികള്‍ മുഖേന പരാഗണസ്ഥലത്ത് പതിക്കുന്നത് |
പരാഗണകാരികള്‍ | പൂമ്പാറ്റ,
തേനീച്ച,
പക്ഷികള്‍,
പ്രാണികള്‍ ഈച്ച (ചേന, ചേമ്പ്,...) കാറ്റ് -നെല്ല്, ഗോതമ്പ്, ചോളം, കരിമ്പ് (ധാരാളം പൂമ്പൊടി, പരാഗണരേണുക്കള്‍ക്ക് ഭാരം കുറവ്) ജലം -കുരുമുളക് |
കൃത്രിമ പരാഗണം | മികച്ച വിത്തിനങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിന് ഗുണമേന്‍മയുള്ള ചെടിയില്‍ നിന്ന് പരാഗരേണുക്കള്‍ ശേഖരിച്ച് മറ്റൊരു പൂവിന്റെ പരാഗണസ്ഥലത്ത് പതിപ്പിക്കുന്നത്. |
സ്വപരാഗണം | ഒരുപൂവിലെ പരാഗരേണുക്കള്‍ അതേ പൂവിലെ പരാഗണസ്ഥലത്ത് / ഒരു ചെടിയിലെ ഒരു പൂവിലെ പരാഗരേണുക്കള്‍ അതേ ചെടിയിലെ മറ്റൊരു പൂവിന്റെ പരാഗണസ്ഥലത്ത് പതിക്കുന്നത് |
പരപരാഗണം | ഒരു ചെടിയിലെ പൂവില്‍ നിന്ന് പരാഗരേണുക്കള്‍ മറ്റൊരു ചെടിയിലെ പൂവില്‍ പതിക്കുന്നത് |
ഒവ്യൂള്‍
വളര്‍ന്ന് വിത്തായി മാറും അണ്ഡാശയം ഫലമായി മാറും |
|
ലഘുഫലം | ഒരു പൂവില്‍ നിന്ന് ഒരു ഫലം (മാമ്പഴം, തക്കാളി,...) |
പുഞ്ജഫലം | ഒരു പൂവില്‍ നിന്ന് ഒന്നിലധികം ഫലം (സീതപ്പഴം, ബ്ലാക്ക്ബെറി, അരണമരം |
സംയുക്തഫലം | അനേകം ചെറുപൂക്കള്‍ ഒരു പൊതുതണ്ടില്‍ (പൂങ്കുല)ഓരോ പൂവില്‍ നിന്നും ഓരോ ഫലം (ചക്ക).ചക്കച്ചുള(ഫലം),ചക്കക്കുരു (വിത്ത്),ചവിണി (ബീജസങ്കലനം നടന്ന് ഫലമാകാത്ത പൂക്കള്‍) ഇവയെല്ലാം ഒരു പൊതു ആവരണത്തിനുള്ളില്‍ ക്രമീകരിച്ച് ഒരു ഫലം പോലെയാകുന്നു. |
കപടഫലങ്ങള്‍ | പൂഞെട്ട്, പുഷ്പാസനം തുടങ്ങിയ ഭാഗങ്ങള്‍ വളര്‍ന്ന് ഫലം പോലെയാകുന്നു. (കശുമാങ്ങ, ആപ്പിള്‍ |
നല്ല വിളവു ലഭിക്കാന്‍ |
|
വിത്ത് ശേഖരിക്കേണ്ടത് |
|
ലൈംഗികപ്രത്യുല്പാദനം | വിത്തില്‍ നിന്ന് പുതിയ തൈച്ചെടിയുണ്ടാകുന്നത് |
കായികപ്രജനനം | വേര്, തണ്ച്, ഇല എന്നിവയില്‍ നിന്ന് പുതിയ തൈച്ചെടിയുണ്ടാകുന്നത് |
പതിവയ്ക്കല്‍൯Layering) |
2. വലുപ്പം കുറവ്. 3. മാതൃസസ്യത്തിന്റെ ഗുണങ്ങള്‍ ഉണ്ടാകും. 4. വേഗത്തില്‍ പൂക്കുകയും കായ്ക്കുകയും ചെയ്യും. 5. തായ്‌വേരുപടലം ഉണ്ടാകില്ല. |
ടിഷ്യൂകള്‍ച്ചര്‍ |
|
കൊമ്പ് ഒട്ടിക്കല്‍ (Grafting) |
|
മുകുളം ഒട്ടിക്കല്‍ | |
നീളം കൂടിയ തെങ്ങിനങ്ങള്‍ |
|
നീളം കുറഞ്ഞ തെങ്ങിനങ്ങള്‍ |
|
വര്‍ഗസങ്കരണം | ഒരേവര്‍ഗത്തില്‍ പെട്ടതും വ്യത്യസ്ത സ്വഭാവസവിശേഷതകള്‍ ഉള്ളതുമായ ചെടികളെത്തമ്മില്‍ കൃത്രിമ പരാഗണം നടത്തി പുതിയ വിത്തുകള്‍ ഉല്പാദിപ്പിക്കുന്ന രീതി. |
സങ്കരയിനം തെങ്ങുകള്‍ |
|
സങ്കരയിനം നെല്ല് |
|
സങ്കരയിനം പയര്‍ |
|
സങ്കരയിനം മുളക് |
|
സങ്കരയിനം വെണ്ട |
|
സങ്കരയിനം വഴുതന |
|
സങ്കരയിനം തക്കാളി |
|
സങ്കരയിനം പാവല്‍ |
|
സങ്കരയിനം ചീര |
|
സങ്കരയിനം വെള്ളരി |
|
സങ്കരയിനം മത്തന്‍ |
|
സങ്കരയിനം പടവലം |
|
ഉത്തരം
കണ്ടെത്തിയെഴുതുക
വിത്തുമുളയ്കാന്‍
അനിവാര്യമല്ലാത്ത ഘടകം
- ജലം
- വായു
- മണ്ണ്
- അനുയോജ്യമായ താപനില
കായികപ്രജനനത്തില്‍
പെടാത്തത്
- മരച്ചീനി നടല്‍
- ഇലമുളച്ചി വളരുന്നത്
- പയര്‍ചെടി മുളയ്കുന്നത്
- ഇവയൊന്നുമല്ല
ജോഡികളല്ലാത്തത്
ഏത്
- കൈതച്ചക്ക- അമേരിക്ക
- തേയില – ചൈന
- കശുമാവ്- ബ്രസീല്‍
- കാബേജ്- ആഫ്രിക്ക
നെല്ലിനത്തില്‍
പെടാത്തത്
- ജ്യോതി
- അന്നപൂര്‍ണ
- txd
- IR8
ലക്ഷഗംഗയുമായി
യോജിക്കുന്നതേത്
- നദീജലകരാര്‍
- ലക്ഷദ്വീപിലെ ഭൂമി
- തെങ്ങിനം
- ആകാശഗംഗ
സാമ്പത്തികനേട്ടത്തോടെ
കെ ടെറ്റ് പരിശീലനം നടത്തുന്ന
സ്ഥാപനങ്ങളും വ്യക്തികളും
ഈ കുറിപ്പുകള്‍ ഉപയോഗിക്കരുതെന്ന്
അഭ്യർഥന
മറ്റു ലക്കങ്ങള്‍ വായിക്കാന്‍
വിശദമായ കുറിപ്പുകള്‍
വിശദമായ കുറിപ്പുകള്‍
- കെ ടെറ്റ് /PSC പഠനസഹായി.1
- കെ ടെറ്റ് പഠനസഹായി 2
- കെ ടെറ്റ് /PSCപഠനസഹായി -3
- കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
- കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
- കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
- കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം)
- കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
- കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)
- കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
- കെ ടെറ്റ് /PSC പഠനസഹായി 11,12
- ടെറ്റ് /PSC പഠനസഹായി 13,14
- കെ ടെറ്റ്/ PSC പഠനസഹായി 15
- കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം)
- കെ ടെറ്റ് /PSC പഠനസഹായി 17
- കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം)
- കെ ടെറ്റ് /PSC പഠനസഹായി 19 ( ഗണിതം)
- കെ ടെറ്റ് /PSC പഠനസഹായി 20( ഗണിതം)
- കെ ടെറ്റ് /PSC പഠനസഹായി 22 (ശാസ്ത്രം)
English class ?
ReplyDeleteമലയാളം വിഷയത്തെ സംബന്ധിച്ച ക്ലാസ്സ് ഉണ്ടോ?
ReplyDeleteക്ലാസ് 8, 9, 10 കൂടി കവർ ചെയ്യാമോ..
ReplyDeleteThis comment has been removed by the author.
ReplyDeleteScience തുടക്കത്തിലെ questions ന്റെ Answers marck ചെയ്തിട്ടില്ലാല്ലോ?
ReplyDelete