6. പിയാഷെ ( വൈജ്ഞാനിക വികാസം ), ജ്ഞാനനിര്‍മിതിവാദം
വൈജ്ഞാനിക വികാസ സിദ്ധാന്തം ആവിഷ്കരിച്ചത്?
A) ജീന്‍ പിയാഷെ
B) ഏബ്രഹാം മാസ്ലോ
C) വില്യം ജയിംസ്
D) റോബര്‍ട്ട് ഗാഗ്നെ
ജ്ഞാനനിര്‍മിതി വാദത്തിന്റെ ഉപജ്ഞാതാവ്
A) ഫ്രോയിഡ്
B) പീയാഷെ
C) വൈഗോഡ്സ്കി
D) വെര്‍ത്തിമര്‍
മനുഷ്യൻ തൻറെ അനുഭവങ്ങളിലൂടെയും ആശയങ്ങളിലൂടെയും അറിവ് നിർമ്മിക്കുമെന്ന ഒരു മനശാസ്ത്ര തത്ത്വമാണ് ജ്ഞാനനിർമ്മിതിവാദം. ജ്ഞാതൃവാദത്തിന്റെ പ്രധാനവക്താവ് ജീന്‍ പിയാഷെയാണ് ( സാമൂഹിക ജ്ഞാനനിര്‍മിതിവാദവുമായിീ ബന്ധപ്പെട്ടാണ് വൈഗോഡ്സ്കി)
പിയാഷെയുമായി ബന്ധപ്പെട്ടുളള കാര്യങ്ങളെ രണ്ടായി തിരിക്കാം.
1) പിയാഷെ പഠനത്തെക്കുറിച്ച് മുന്നോട്ട് വെച്ച കാഴ്ചപ്പാട്
2) പിയാഷെ വികാസവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച കാര്യങ്ങള്‍
പിയാഷെ വികാസവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച കാര്യങ്ങളാണ് കെ ടെറ്റിന് കൂടുതല്‍ വന്നിട്ടുളളത്. ആയതിനാല്‍ ആദ്യം അത്‍ നോക്കാം.
പിയാഷെയുടെ അഭിപ്രായത്തില്‍ വൈജ്ഞാനിക വികാസം നടക്കുന്നതിന്റെ ശരീയായ ക്രമം ഏത്
A) ഇന്ദ്രിയ ചാലകഘട്ടം-- മൂര്‍ത്ത മനോവ്യാപാരഘട്ടം, ഔപചാരിക മനോവ്യാപാര ഘട്ടം,പ്രാഗ് മനോവ്യാപാരഘട്ടം
B) ഇന്ദ്രിയ ചാലകഘട്ടം-പ്രാഗ് മനോവ്യാപാരഘട്ടം- മൂര്‍ത്ത മനോവ്യാപാരഘട്ടം, ഔപചാരിക മനോവ്യാപാര ഘട്ടം,
C) ഇന്ദ്രിയ ചാലകഘട്ടം-ഔപചാരിക മനോവ്യാപാര ഘട്ടം,പ്രാഗ് മനോവ്യാപാരഘട്ടം- മൂര്‍ത്ത മനോവ്യാപാരഘട്ടം
D) ഇന്ദ്രിയ ചാലകഘട്ടം-പ്രാഗ് മനോവ്യാപാരഘട്ടം- ഔപചാരിക മനോവ്യാപാര ഘട്ടം,മൂര്‍ത്ത മനോവ്യാപാരഘട്ടം,
വിവിധ വൈജ്ഞാനിക വികാസഘട്ടങ്ങള്‍ ഉണ്ട്. ഇന്ദ്രിയ ചാലകഘട്ടം-പ്രാഗ് മനോവ്യാപാരഘട്ടം- മൂര്‍ത്ത മനോവ്യാപാരഘട്ടം- ഔപചാരിക മനോവ്യാപാര ഘട്ടം എന്നാണ് അതിന്റെ ക്രമം.
• ഓരോ ഘട്ടത്തിലും പ്രത്യേക രീതിയിലാണ് കുട്ടി ചിന്തിക്കുന്നത്. അതിനാല്‍ അവ അധ്യാപകര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഓരോന്നും വിശദീകരണവും ചോദ്യങ്ങളും സഹിതം ചുവടെ നല്‍കുന്നു.
• ഇന്ദ്രിയശ്ചാലകഘട്ടം- ജനനം മുതല്‍ രണ്ടു വയസ് വരെ. ഇന്ദ്രിയ സംവേദനങ്ങളും ശരീര ചലനങ്ങളുംകൊണ്ട് ലോകത്തോട് പ്രതികരിക്കുന്നു. വസ്തുസ്ഥിരതാ ബോധം വികസിക്കുന്നു ( ഒബ്ജക്ട് പെര്‍മനന്‍സ്) ഒരു വസ്തു കണ്‍വെട്ടത്തു നിന്നു മാറിയാലും അത് നിലനില്‍ക്കുന്നുണ്ടെന്ന ധാരണയാണ് വസ്തുസ്ഥിരത (Object permanence is a child's understanding that an object continues to exist even though they cannot see or hear it.) ഇനി ചുവടെയുളള ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തുക
പിയാഷെയുടെ അഭിപ്രായത്തില്‍ ഏതു വികാസഘട്ടത്തിലാണ് ഒബജക്ട് പെര്‍മനനന്‍സ് എന്ന ബോധം വികസിക്കുന്നത്?
A) ഇന്ദ്രിയ ചാലകഘട്ടം
B) മൂര്‍ത്തമനോവ്യാപാരഘട്ടം
C) ഔപചാരിക മനോവ്യാപാരഘട്ടം
D) പ്രാഗ് മനോവ്യാപാരഘട്ടം
പ്രാഗ് മനോവ്യാപാരഘട്ടം-മനോവ്യാപാര പൂര്‍വഘട്ടം എന്നും പറയും. രണ്ടു മുതല്‍ ഏഴു വയസ് വരെയാണിത്.
പിയാഷെയുടെ അഭിപ്രായത്തില്‍ ജീവനില്ലാത്തവയ്കും ജീവനുളളവയുടെ ഗുണങ്ങളുണ്ട് എന്ന് കുട്ടികള്‍ സങ്കല്പിക്കുന്ന ഘട്ടം ( PSC 2017)
A) അമൂര്‍ത്ത ചിന്തനഘട്ടം ( ഫോര്‍മല്‍ ഓപ്പറേഷണല്‍)
B) ഇന്ദ്രിയചാലകഘട്ടം
C) പ്രാഗ് മനോവ്യാപാര ഘട്ടം ( പ്രീ ഓപ്പറേഷണല്‍)
D) മൂര്‍ത്ത ചിന്തനഘട്ടം ( കോണ്‍ക്രീറ്റ് ഓപ്പറേഷണല്‍)
പ്രാഗ് മനോവ്യാപാരഘട്ടത്തിന്റെ സവിശേഷതകള്‍?
• സചേതന ചിന്ത ( വസ്തുക്കളില്‍ ജീവികളുടെ പ്രത്യേകതകള്‍ ആരോപിക്കല്‍)
• അഹം കേന്ദ്രിത ചിന്ത-സ്വന്തം വീക്ഷണകോണിലൂടെ മാത്രം കാണുന്നു.
മൂന്നാമത്തെ ഘട്ടമാണ് മൂര്‍ത്ത മനോവ്യാപാരഘട്ടം. മനോവ്യാപാരമെന്നാല്‍ ചിന്ത , മാനസിക പ്രക്രിയ എന്നര്‍ഥം. ഏഴു മുതല്‍ പതിനൊന്നു വയസ് വരെ. മൂര്‍ത്ത വസ്തുക്കളെ ആസ്പദമാക്കി മാത്രം ചിന്ത നടക്കുന്നു എന്നതിനാലാണ് ഈ പേര് ലഭിച്ചത്. ലോവര്‍ പ്രൈമറി തലത്തിലെ കുട്ടികള്‍ക്ക് അമൂര്‍ത്തമായ ആശയതലമുളള പാഠഭാഗങ്ങള്‍ ഗ്രഹിക്കാന്‍ പ്രയാസമാണ് എന്നു ചുരുക്കം. ഈ ഘട്ടത്തിലെ സവിശേതകള്‍
• ഒന്നിലേറെ സവിശേഷതകളെ ഏകോപ്പിച്ച് നിഗമനത്തിലെത്താനാകുന്നു
• ദൂരം , വേഗം, സമയം എന്നിവയെക്കുറിച്ചുളള അടിസ്ഥാന ധാരണകള്‍ രൂപീകരിക്കുന്നു
• ഒന്നിലേറെ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് തരംതിരിക്കാന്‍ കഴിയുന്നു
എട്ടു വയസായ അഹമ്മദിന് വസ്കുക്കളെ അതിന്റെ വലുപ്പത്തിനനുസരിച്ച് ക്രമീകരിക്കാവുനാകും. പിയാഷെയുടെ അഭിപ്രായത്തില്‍ അഹമ്മദിനുളള കഴിവാണ്
A) റിവേഴ്സിബിലിറ്റി
B) ശ്രേണീകരണം
C) സ്ഥിരത
D) സന്തുലീകരണം
ഒരിക്കല്‍ പിയാഷെ പശുക്കളും കുതിരകളുമുളള ഒരു ചിത്രം കാണിച്ചിട്ട് ഈ ചിത്രത്തില്‍ പശുക്കളാണോ മൃഗങ്ങളാണോ കൂടൂതല്‍ എന്നു ചോദിച്ചു. ആറു വയസുകാരായ കുട്ടികള്‍ പശുക്കളാണ് എന്നുത്തരം പറഞ്ഞു. ഇതേ പോലെ കുട്ടികളില്‍ പരീക്ഷണങ്ങള്‍ നടത്തിയാണ് ഓരോ ഘട്ടത്തിലെയും ചിന്താരീതി അദ്ദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ രണ്ട് ആശയങ്ങള്‍ നോക്കുക.
• കണ്‍സര്‍വേഷന്‍-ഏതെങ്കിലും ഒരു വസ്തു രൂപാന്തരണത്തിന് വിധേയമാക്കിയാലും അവയ്ക് പഴയ അളവ് തന്നെയുണ്ടെന്ന ധാരണ . (Conservation refers to a logical thinking ability that allows a person to determine that a certain quantity will remain the same despite adjustment of the container, shape, or apparent size)
• പ്രത്യാവര്‍ത്തനം ( റിവേഴ്സിബിലിറ്റി) തിരിച്ചു ചിന്തിക്കാനുളള കഴിവെന്നു പറയാം. ഉദാഹരണത്തിലൂടെ വ്യക്തമാക്കാം നിനക്ക് ഒരു സഹോദരനുണ്ടോ? ഉണ്ട്. നിന്റെ സഹോദരന് ഒരു സഹോദരനുണ്ടോ? ഉണ്ട് എന്നു പറയുകയാണെങ്കില്‍ പ്രത്യാവര്‍ത്തനശേഷിയുണ്ട്. 3+2=5, എന്നു അറിയാവുന്ന കുട്ടിയോട് 5 – 3 = എത്രയെന്നു ചോദിച്ചാല്‍ 2 എന്നു പറയാന്‍ കഴിഞ്ഞാല്‍ പ്രത്യാവര്‍ത്തനശേഷിയുണ്ട്.
ഇനി ചോദ്യങ്ങള്‍ പരിശോധിക്കാം
നാല് അമ്പത് പൈസ ചേര്‍ന്നാല്‍ രണ്ടു രൂപയാകും എങ്കില്‍ രണ്ടു രൂപയില്‍ എത്ര അമ്പതുപൈസയുണ്ട് എന്നു ചോദിച്ചാല്‍ ഉത്തരം പറയാന്‍ പ്രയാസപ്പെടുന്ന കുട്ടി പിയാഷെയുടെ പ്രാഗ്മനോവ്യാപാരഘട്ടത്തില്‍ ഏതു പരിമിതിയാണുളളത്? ( PSC 2017)
A) പ്രത്യാവര്‍ത്തന ചിന്ത
B) പ്രതീകാത്മക ചിന്തനം
C) കണ്‍സര്‍വേഷന്‍
D) സചേതനചിന്ത
എട്ടാം ക്ലാസില്‍ പഠിക്കുന്ന അനുവിന് രസതന്ത്രത്തിലെ സമവാക്യങ്ങള്‍ സമീകരിക്കുന്നതിന് മിക്കപ്പോഴും പ്രയാസം നേരിടുന്നു. പിയാഷെയുടെ സിദ്ധാന്തമനുസരിച്ച് അവന് ഏതു ന്യൂനതയാണുളളത്?
A) വസ്തുസ്ഥിരത
B) കണ്‍സര്‍വേറ്റിസം
C) പ്രത്യാവര്‍ത്തന ചിന്ത
D) യുക്തിപരമായ ചിന്ത
മൂര്‍ത്തമനോവ്യാപാരഘട്ടം കഴിഞ്ഞുളളതാണ് ഔപചാരിക മനോവ്യാപാരഘട്ടം. പന്ത്രണ്ട് വയസുമുതലാണിത്. അമൂര്‍ത്തമായ ചിന്തയ്കുളള കഴിവ് നേടുന്നത് ഈ ഘട്ടത്തിലാണ്. അതിനാലാണ് അപ്പര്‍പ്രൈമറി തലത്തില്‍ പ്രപഞ്ചം, ആറ്റം, ആള്‍ജിബ്ര തുടങ്ങിയ അമൂര്‍ത്ത ആശയങ്ങള്‍ ആരംഭിക്കുന്നത്.
ബൗദ്ധിക വികാസത്തെക്കുറിച്ചുളള പിയാഷെയുടെ സിദ്ധാന്തം പ്രധാനമായും
A) ഇന്ദ്രിയ ചാലകവികാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചാണ്
B) ചിന്താശേഷീ വികാസത്തെക്കുറിച്ചാണ്
C) തെറ്റായ ചിന്തകളെ ശരിയായ വഴിയിലേക്ക് നയിക്കാനുളള ചികിത്സയെക്കുറിച്ചാണ്
D) വളരുന്ന കുട്ടിയില്‍ സാമൂഹിക ലോകം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചാണ്
ഭാഗം രണ്ട്
പഠനത്തെക്കുറിച്ചുളള പിയാഷെയുടെ ആശയങ്ങള്‍ പരിശോധിക്കാം. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍
◦ കുട്ടി ഏകാകിയായ ഗവേഷകയാണ്
◦ പഠനപ്രക്രിയയില്‍ അധ്യാപകന്റെ പങ്ക് പരിമിതമാണ്
◦ പഠനം എന്നത് അനുരൂപീകരണ പ്രക്രിയയാണ് . (ജീവികള്‍ ചുറ്റുപാടുമായി ശാരീരികമായി പൊരുത്തപ്പെടുന്നതു പോലെ മാനസികമായും പൊരുത്തപ്പെടുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഈ പ്രക്രിയയാണ് അനുരൂപീകരണം (adaptation).)
◦ ആന്തരിക പ്രചോദനം പഠനത്തിലേക്ക് നയിക്കുന്നു
◦ സന്തുലനാവസ്ഥ ( ഒരു വ്യക്തി ബൗദ്ധികമായ പ്രശ്നങ്ങളും വെല്ലുവിളികളും സംശയങ്ങളും നേരിടുമ്പോള്‍ വൈജ്ഞാനികഘടനയില്‍ ഒരു അസന്തുലിതാവസ്ഥ (disequilibrium) ഉടലെടുക്കുന്നു. ഈ അസന്തുലിതാവസ്ഥ ഇല്ലാതാവണമെങ്കില്‍ പ്രസ്തുതപ്രശ്നം പരിഹരിക്കപ്പെടണം. ഇത് രണ്ടുതരത്തില്‍ നടക്കാമെന്ന് പിയാഷെ പറയുന്നു. ഒന്നാമത്തെ മാര്‍ഗം നിലവിലുള്ള അറിവുപയോഗിച്ച് പ്രശ്നപരിഹരണം നടത്തലാണ്. അതിനു സാധ്യമല്ലെങ്കില്‍ പുതിയ വിജ്ഞാനം സൃഷ്ടിച്ചുകൊണ്ട് പ്രശ്നപരിഹരണം ഉണ്ടാക്കണം. ) കുട്ടികളില്‍ വൈജ്ഞാനിക അസന്തുലിതാവസ്ഥ ഉണ്ടാക്കും വിധം പഠനപ്രശ്നങ്ങള്‍ അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് സൂചിപ്പിക്കുന്നത്. സമാനമായ ആശയം ബ്രൂണര്‍ പറഞ്ഞതുകൂടി നോക്കുക.
◦ സ്കീമ -പഠിതാവിന്റെ മനസ്സില്‍ ഇപ്രകാരം സൃഷ്ടിക്കപ്പെട്ട അനവധി അറിവുകളുണ്ട്. ഓരോ അറിവിനെയും ഓരോ സ്കീമ എന്നു വിളിക്കുന്നു. അനവധി സ്കീമകള്‍ ചേരുമ്പോഴാണ് വിജ്ഞാനഘടനകള്‍ (schemes) ഉണ്ടാവുന്നത്.
◦ സ്വാംശീകരണം -വൈജ്ഞാനിക ഘടനയില്‍ പുതിയ വിജ്ഞാനശകലങ്ങള്‍ ഉള്‍ച്ചേരുന്ന പ്രക്രിയയാണ് സ്വാംശീകരണം (assimilation)
◦ സംസ്ഥാപനം- പുതിയ അറിവ് വൈജ്ഞാനികഘടനെ പുതുക്കുകയും വൈജ്ഞാനിക ഘടനയുടെ ഭാഗമാവുകയും ചെയ്യും. അത് സ്ഥാപിക്കപ്പെടും. അതിനെയാണ് സംസ്ഥാപനം (accommodation) എന്നു പറയുന്നത്.
◦ അനുരൂപീകരണവും സമായോജനവും
◦ പരിപക്വനം, അനുഭവങ്ങള്‍, സാമൂഹിക പരിസ്ഥിതി, സന്തുലനാവസ്ഥ
അനുബന്ധം
കുട്ടിയുടെ മുന്നില്‍ വെച്ച് തുല്യ അളവ് വെളളം എടുത്തു. എന്നിട്ട് വണ്ണം കുറഞ്ഞ നീളമുളള ഒരു പാത്രത്തിലേക്ക് അതില്‍ ഒരു പാത്രത്തിലെ വെളളം പകര്‍ന്നു. ഉയരം നോക്കി കുട്ടി കൂടുതല്‍ ജലം വണ്ണം കുറഞ്ഞ പാത്രത്തിലാണെന്നു പറയുന്നു. മനസില്‍ മുന്‍ അനുഭവം വെച്ച് പുതിയ സന്ദര്‍ഭത്തില്‍ പ്രയോഗിക്കുന്നില്ല.
https://www.simplypsychology.org/piaget.html

ഘട്ടങ്ങള്‍
|
സവിശേഷതകള്‍
|
ഇന്ദ്രിയശ്ചാലക
ഘട്ടം
0-2
|
ഇന്ദ്രിയാനുഭവങ്ങളും
ചലനാനുഭവങ്ങളും ഉപയോഗിച്ച്
വൈജ്ഞാനിക വികാസം 1.അനിശ്ചാഘട്ടം ( തന്റെ ഇശ്ച അനുസരിച്ചല്ലാതെ പ്രതികരിക്കല്‍) 2.വര്‍ത്തുളഘട്ടങ്ങള്‍- ഒരേ പ്രവര്‍ത്തനം അതേ പോലെ ആവര്‍ത്തിക്കുന്നതിനാല്‍ ( സന്തോഷം നല്‍കുന്നവ, ഫലം ആഗ്രഹിച്ച്, വസ്തുസ്ഥിരത-കണ്‍വെട്ടത്തു നിന്നു മറഞ്ഞാലും അതുണ്ടെന്ന് ത്രിതീയവര്‍ത്തുള ഘട്ടത്തില്‍ ധാരണ 3. മാനസിക പ്രതിനിധാനഘട്ടം ( ചിന്താപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍, ഓര്‍ത്തുപറയല്‍.. |
മനോവ്യാപാരപൂര്‍വഘട്ടം 2-7 |
പ്രതീകാത്മകമായ
ചിന്തനം ( തലയിണയെ
കുട്ടിയായി സങ്കല്പിക്കും ജീവികളുടെ പ്രത്യേകതകള്‍ വസ്തുക്കളില്‍ ആരോപിക്കല്‍ അഹംകേന്ദ്രിത ചിന്ത ( തന്റെ വീക്ഷണകോണില്‍ മാത്രം എല്ലാം കാണുന്നു. മറ്റുളളവരും അങ്ങനെ തന്റെതന്നെ രീതിയിലുളള കാഴ്ചയാണ് കാണുന്നതെന്ന വിചാരം ) പ്രത്യാവര്‍ത്തനത്തിന് കഴിയില്ല. |
മൂര്‍ത്ത മനോവ്യാപാരഘട്ടം 7-11 |
വിവിധ
സവിശേഷതകള്‍ ഏകോപിപ്പിച്ച്
ചിന്തിക്കും പ്രത്യാവര്‍ത്തനശേഷി കൈവരും ബാഹ്യരൂപത്തില്‍ വ്യത്യാസം വരുത്തിയാലും അതേ അളവ് എന്നു പറയും തരംതിരിക്കാനുളള കഴിവ്, ക്രമീകരിക്കാനുളള കഴിവ് യുക്തിചിന്ത സമയം, ദൂരം, വേഗത എന്നിവയുമായി ബന്ധപ്പെട്ട ധാരണകള്‍ |
ഔപചാരിക
മനോവ്യാപാര ഘട്ടം 11- |
അമൂര്‍ത്തമായി ചിന്തിക്കും, സാമാന്യവത്കരണം, യുക്തിചിന്തനം, പരികല്പനരൂപീകരിക്കും, സങ്കീര്‍ണമായ മനോവ്യാപാരങ്ങള്‍, നാനാവശങ്ങളും അപഗ്രഥിക്കും |
സാമ്പത്തികനേട്ടത്തോടെ
കെ ടെറ്റ് പരിശീലനം നടത്തുന്ന
സ്ഥാപനങ്ങളും വ്യക്തികളും
ഈ കുറിപ്പുകള്‍ ഉപയോഗിക്കരുതെന്ന്
അഭ്യർഥന
മറ്റു ലക്കങ്ങള്‍ വായിക്കാന്‍
വിശദമായ കുറിപ്പുകള്‍
വിശദമായ കുറിപ്പുകള്‍
- കെ ടെറ്റ് /PSC പഠനസഹായി.1
- കെ ടെറ്റ് പഠനസഹായി 2
- കെ ടെറ്റ് /PSCപഠനസഹായി -3
- കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
- കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
- കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
- കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം)
- കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
- കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)
- കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
- കെ ടെറ്റ് /PSC പഠനസഹായി 11,12
- ടെറ്റ് /PSC പഠനസഹായി 13,14
- കെ ടെറ്റ്/ PSC പഠനസഹായി 15
- കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം)
- കെ ടെറ്റ് /PSC പഠനസഹായി 17
- കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം)
- കെ ടെറ്റ് /PSC പഠനസഹായി 19 ( ഗണിതം)
- കെ ടെറ്റ് /PSC പഠനസഹായി 20( ഗണിതം)
- കെ ടെറ്റ് /PSC പഠനസഹായി 22 (ശാസ്ത്രം)
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി