Pages

Saturday, February 1, 2020

കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം)


ഗസ്റ്റാള്‍ട്ട് മനശാസ്ത്രം/സാമഗ്ര്യതാ ദര്‍ശനം, ക്ഷേത്രസിദ്ധാന്തം
പഠനം നടക്കുന്നത് ഉള്‍ക്കാഴ്ചകൊണ്ടാണെന്നു സിദ്ധാന്തിച്ചത്? ( PSC 2017)
  1. വ്യവഹാര വാദം
  2. ഗസ്റ്റാള്‍ട്ട് മനശാസ്ത്രം
  3. ജ്ഞാതൃവ്യവഹാരവാദം ( കോഗ്നറ്റീവ് ബിഹേവിയറിസം)
  4. സാമൂഹിക ജ്ഞാനനിര്‍മിതി വാദം
താഴെപ്പറയുന്നവരില്‍ സാമഗ്ര്യവാദ സിദ്ധാന്തവുമായി ബന്ധമില്ലാത്തത് ആര്? (KTET2019)
  1. ബി എഫ് സ്കിന്നര്‍
  2. മാക്സ് വെര്‍‍തിമര്‍
  3. കുര്‍ട്ട് കോഫ്ക്
  4. ഫുള്‍ഫ്ഗാംഗ് കോളര്‍
കൂട്ടിമുട്ടാത്ത വരകള്‍ ദൂരെ നിന്നു നോക്കായാല്‍ ഒരു വീടുപോലെ തോന്നും. ജസ്റ്റാള്‍ട്ട് സിദ്ധാന്തത്തിലെ ഏത് തത്വപ്രകാരമാണിങ്ങനെ സംഭവിക്കുന്നത്? (KTET2019)
  1. പൂര്‍ണതാ നിയമം
  2. സാമീപ്യനിയമം
  3. സാമ്യതാ നിയമം
  4. തുടര്‍ച്ചാ നിയമം
അടുത്തിരിക്കുന്ന വസ്തുക്കളെ ഗ്രൂപ്പായി കാണുന്ന നിയമമാണ് (KTET2017 Aug)
  1. പൂര്‍ത്തീകരണം
  2. സാദൃശ്യം
  3. സാമീപ്യം
  4. തുടര്‍ച്ച
പഠനത്തെക്കുറിച്ചുളള ഉള്‍ക്കാഴ്ചാ സിദ്ധാന്തം പ്രചരിപ്പിച്ചത് (KTET2018 June)
  1. ഇവാന്‍ പാവ്ലോവ്
  2. കോഹ്ലര്‍
  3. ലെവ് വൈഗോഡ്സ്കി
  4. ജറോം എസ് ബ്രൂണര്‍

സംവേദന സംവിധാനത്തിന്റെ നിയമങ്ങള്‍
  1. സാമീപ്യം law of proximity ( അടുത്തടുത്തുളളവ കൂട്ടങ്ങളായി കാണുന്നു)
  2. സാദൃശ്യം law of similarity ( ഒരേ രൂപസാദൃശ്യമുളളവ കൂട്ടങ്ങളായി കാണുന്നു)
  3. തുറന്ന ദിശ , അടഞ്ഞു കാണല് ,പൂര്‍ത്തീകരണം (‍ law of closure) വിടവുകള്‍ നികത്തി പൂര്‍ണതയുളള ദൃശ്യമായി കാണല്‍
  4. ലാളിത്യം
  5. തുടര്‍ച്ചാ നിയമം (law of continuity (തുടര്‍ച്ചയുടെ രീതിയില്‍ കാണുന്ന രീതി)
  6. രൂപപശ്ചാത്തല നിയമം
ഗസ്റ്റാള്‍ട് സിദ്ധാന്തം ( Gestalt )
ഗസ്റ്റാള്‍ട്ട് എന്നാല്‍ രൂപം ,ആകൃതി എന്നാണ് അര്‍ഥം
ജര്‍മന്‍ മന:ശാസ്ത്രജ്ഞനായ മാക്സ് വര്‍തീമറാണ് ഇതിന്റെ പ്രധാന വക്താവ്.
  • കര്‍ട് കൊഫ്ക, വുള്‍ഫ്ഗാങ്ങ് കൊഹ്ലര്‍ എന്നിവരാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ കൂട്ടുകാര്‍.
  • 1912 ലാണ് ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെട്ടത്.
  • ഭാഗങ്ങളുടെ ആകെത്തുകയെക്കാള്‍ വലുതാണ് സമഗ്രത എന്നതാണ് ഇതിന്റെ അടിസ്ഥാന കാഴ്ചപ്പാട്.
    കൊഹ്ലര്‍ സുല്‍ത്താന്‍ എന്ന കുരങ്ങില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ പഠനത്തെ സംബന്ധിച്ച ഇവരുടെ കാഴ്ചപ്പാടിന് മൂര്‍ത്തരൂപം നല്‍കി.
    • സുല്‍ത്താന് പഴം  സ്വന്തമാക്കാന്‍ കഴിഞ്ഞത് പ്രശ്നസന്ദര്‍ഭത്തെ സമഗ്രമായി കാണാന്‍ കഴിഞ്ഞതുകൊണ്ടാണ്.
    • ഘടകങ്ങള്‍ക്കല്ല സമഗ്രതയ്കാണ് പ്രാധാന്യം എന്നു സിദ്ധാന്തിച്ചു
    • ഉദ്ഗ്രഥിത പഠനത്തിന് ആശയാടിത്തറ
    • ഉള്‍ക്കാഴ്ചാപഠനം
    • ചിന്തയ്ക് പ്രാധാന്യം

      അനുബന്ധം.
  • ഫൈ പ്രതിഭാസം- ചിത്രം നോക്കുക

  1. സാമീപ്യം (LAW OF PROXIMITY)  The objects that are closed to each other are grouped together

  2. സാദൃശ്യം, ( law of similarity)  Items that are similar to each other are grouped together”
     
     
    3. പൂര്‍ത്തീകരണം, (law of closure)  The tendency of our mind to perceive incomplete shapes as a whole figure”.
     
    4.  ലാളിത്യംReality should be transformed or to reduced into the simplest form”.
    5 രൂപപശ്ചാത്തല നിയമം
      തുടര്‍ച്ചാ നിയമം

    സാമ്പത്തികനേട്ടത്തോടെ കെ ടെറ്റ് പരിശീലനം നടത്തുന്ന സ്ഥാപനങ്ങളും വ്യക്തികളും ഈ കുറിപ്പുകള്‍ ഉപയോഗിക്കരുതെന്ന് അഭ്യ‍ർഥന
    മറ്റു ലക്കങ്ങള്‍ വായിക്കാന്‍
    വിശദമായ കുറിപ്പുകള്‍
    1. കെ ടെറ്റ് /PSC പഠനസഹായി.1
    2. കെ ടെറ്റ് പഠനസഹായി 2
    3. കെ ടെറ്റ് /PSCപഠനസഹായി -3
    4. കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
    5. കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
    6. കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
    7. കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം) 
    8. കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
    9. കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)  
    10. കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
    11. കെ ടെറ്റ് /PSC പഠനസഹായി 11,12  
    12. ടെറ്റ് /PSC പഠനസഹായി 13,14
    13. കെ ടെറ്റ്/ PSC പഠനസഹായി 15 
    14. കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം) 
    15. കെ ടെറ്റ് /PSC പഠനസഹായി 17 
    16. കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം) 
    17. കെ ടെറ്റ് /PSC പഠനസഹായി 19 ( ഗണിതം) 
    18. കെ ടെറ്റ് /PSC പഠനസഹായി 20( ഗണിതം) 
    19. കെ ടെറ്റ് /PSC പഠനസഹായി 22 (ശാസ്ത്രം) 

2 comments:

  1. വളരെ നന്ദി യുണ്ട്. ആദ്യമായി ktetഎഴുതുന്നഎനിക്ക് ഉപകാരപ്രദമായ.

    ReplyDelete

പ്രതികരിച്ചതിനു നന്ദി