Pages

Wednesday, February 5, 2020

കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)


വ്യക്തിത്വം

ഓരോ വ്യക്തിയെയും വേര്‍തിരിക്കുന്ന സവിശേഷമായ ഘടകങ്ങളില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന സവിശേഷകത്തിന് ആല്‍പോര്‍ട്ട് നല്‍കുന്ന പേര്? ( PSC 2017)
  1. കേന്ദ്ര സവിശേഷതകള്‍
  2. മുഖ്യസവിശേഷതകള്‍
  3. ദ്വതീയ സവിശേഷതകള്‍
  4. ബാഹ്യസവിശേഷതകള്‍
ആല്‍പോര്‍ട്ട് - ട്രെയിറ്റ് തീയറി
  • സ്ഥിരതയാര്‍ന്ന സ്വഭാവ സവിഷേതകളാണ് ട്രെയിറ്റുകള്‍
  • മുഖ്യസവിശേഷതകള്‍ (ാര്‍ഡിനല്‍ ട്രെയ്റ്റ്)- ഒരു വക്തിയുടെ എല്ലാ പ്രതികരണങ്ങളിലും പ്രകടമാകുന്ന സ്വഭാവസവിശേഷത ( ഗാന്ധി- സത്യസന്ധത)
  • കേന്ദ്ര സവിശേഷതകള്‍ (സെന്‍ട്രല്‍ ട്രെയിറ്റ്) സവിശേഷമായ ട്രെയിറ്റുകള്‍ വ്യക്തിത്വത്തെ നിയന്ത്രിക്കുന്നവ ( ദയ, അനുസരണ, സാമൂഹികബോധം)
  • ദ്വതീയ സവിശേഷതകള്‍( സെക്കണ്ടറി ട്രെയിറ്റ്)-ചില സന്ദര്‍ഭങ്ങളില്‍ മാത്രം പ്രകടമാകുന്നവ ( കയര്‍ത്തു സംസാരിക്കല്‍)
ഫ്രോയിഡ്
മനോവിശ്ലേഷണസിദ്ധാന്തം
ഫ്രോയിഡിന്റെ അഭിപ്രായത്തില്‍ ഇദ് പ്രവര്‍ത്തിക്കുന്നത് (2019)
  1. സുഖതത്വം
  2. യാഥാര്‍ത്ഥ്യബോധതത്വം
  3. സാന്‍മാര്‍ഗ തത്വം
  4. അസ്വാഭാവിക തത്വം
ഫ്രോയിഡിന്റെ അഭിപ്രായത്തില്‍ യാഥാര്‍ഥ്യതത്വം , സന്മാര്‍ഗതത്വം, എന്നിവ വ്യക്തിത്വത്തിന്റെ ഏതൊക്കെ ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു ( PSC 2017)
  1. ഇദ്, ഈഗോ
  2. ഈഗോ, ലിബിഡോ
  3. ഈഗേ, സൂപ്പര്‍ ഈഗോ
  4. ഇദ്, ലിബിഡോ
മനോവിശ്ലേഷണ സിദ്ധാന്തം ( Psycho analytic theory )
    • ആസ്ട്രിയന്‍ മന:ശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡാണ് ഇതിന്റെ ആവിഷ്കര്‍ത്താവ്.
    • കാള്‍ യുങ്ങ്, ആല്‍ഫ്രഡ് അഡ്ലര്‍ എന്നിവരാണ് മറ്റു വക്താക്കള്‍.
മനസിന് മൂന്നു തലങ്ങള്‍
  1. ബോധമനസ് ( പ്രത്യക്ഷത്തില്‍ അറിവുളളതും ഓര്‍ക്കാന്‍ കഴിയുന്നതുമായ അനുഭവങ്ങള്‍)
  2. ഉപബോധമനസ്
  3. ആബോധമനസ് ( പൂര്‍ത്തീകരിക്കപ്പെടാത്ത ആഗ്രഹങ്ങള്‍, വേദനാജനകമായ അനുഭവങ്ങള്‍ എന്നിവ ഇവിടെയാണ്. അടിച്ചമര്‍ത്തപ്പെട്ടവ) അബോധതലത്തിലുള്ള കാര്യങ്ങളാണ് ചിന്തയിലൂടെയും സ്വപ്നങ്ങളിലൂടെയുമൊക്കെ പ്രകാശിതമാവുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
മനസിന്റെ ഘടന
  1. ഇദ്ദ്-മാനസീക ഊര്‍ജത്തിന്റെ ഉറവിടം, മനുഷ്യനിലെ മൃഗവാസനകള്‍, സ്വന്തം ആനന്ദം മാത്രം ലക്ഷ്യം. വൈകാരിക നിയന്ത്രണമില്ല
  2. ഈഗോ- യാഥാര്‍ത്ഥ്യബോധത്താല്‍ നയിക്കപ്പെടുന്നു. നിയമങ്ങളെ മാനിക്കുന്നു.
  3. സൂപ്പര്‍ ഈഗോ- ആദര്‍ശബോധം, ഉയര്‍ന്ന ധാര്‍മിക ബോധം, മനസാക്ഷി
ഇദ്ദ് കൂടിയാലും സൂപ്പര്‍ ഈഗോ കൂടിയാലും പ്രശ്നമാണ്.
മനോലൈംഗിക ഘട്ടങ്ങളെക്കുറിച്ചും ഫ്രോയ്ഡ് പറഞ്ഞു
ലിബിഡോ- ഇദ്ദിനെ പ്രവര്‍ത്തനനിരതമാക്കുന്ന ഊര്‍ജം.
    • ബോധതലമല്ല മറിച്ച്, അബോധതലമാണ് ശരിയായ യാഥാര്‍ഥ്യമെന്ന് അദ്ദേഹം കരുതി.
ഒരു വ്യക്തിയുടെ വ്യക്തിത്വം നിര്‍ണയിക്കുന്നതില്‍ മനസിന്റെ സൈക്കോഡൈനാമിക്സിന് ഊന്നല്‍ നല്‍കുന്ന സിദ്ധാന്തം അറിയപ്പെടുന്നത് (2019)
  1. സൈക്കോ സോഷ്യല്‍ തീയറി
  2. സൈക്കോ ഡൈനാമിക് തീയറി
  3. സൈക്കോ അനലറ്റിക് തീയറി ( മനോ വിശകലന സിദ്ധാന്തം)
  4. ട്രെയിറ്റ് തീയറി

എറിക് എറിക്സണ്‍ -സ്റ്റേജ് തീയറി- സാമൂഹിക വികാസവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യും

സാമ്പത്തികനേട്ടത്തോടെ കെ ടെറ്റ് പരിശീലനം നടത്തുന്ന സ്ഥാപനങ്ങളും വ്യക്തികളും ഈ കുറിപ്പുകള്‍ ഉപയോഗിക്കരുതെന്ന് അഭ്യ‍ർഥന
മറ്റു ലക്കങ്ങള്‍ വായിക്കാന്‍
വിശദമായ കുറിപ്പുകള്‍
  1. കെ ടെറ്റ് /PSC പഠനസഹായി.1
  2. കെ ടെറ്റ് പഠനസഹായി 2
  3. കെ ടെറ്റ് /PSCപഠനസഹായി -3
  4. കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
  5. കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
  6. കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
  7. കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം) 
  8. കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
  9. കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)  
  10. കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
  11. കെ ടെറ്റ് /PSC പഠനസഹായി 11,12  
  12. ടെറ്റ് /PSC പഠനസഹായി 13,14
  13. കെ ടെറ്റ്/ PSC പഠനസഹായി 15 
  14. കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം) 
  15. കെ ടെറ്റ് /PSC പഠനസഹായി 17 
  16. കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം) 
  17. കെ ടെറ്റ് /PSC പഠനസഹായി 19 ( ഗണിതം) 
  18. കെ ടെറ്റ് /PSC പഠനസഹായി 20( ഗണിതം) 
  19. കെ ടെറ്റ് /PSC പഠനസഹായി 22 (ശാസ്ത്രം) 

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി