Pages

Thursday, February 13, 2020

കെ ടെറ്റ് /PSC പഠനസഹായി 22 (ശാസ്ത്രം)


ജന്തുശാസ്ത്രം
ഡ്രൈ ഡേ ആചരണവുമായി ബന്ധമില്ലാത്തത്
  1. മാസത്തിലൊരിക്കല്‍ നടത്തുന്നത്
  2. ആഴ്ചയിലൊരിക്കല്‍ നടത്തുന്നത്
  3. കെട്ടിക്കിടക്കുന്ന ജലം ഒഴിവാക്കുന്നത്
  4. കൊതുകിന്റെ മുട്ട വിരിയുന്നത് എട്ടു ദിവസം കൊണ്ടാണ് എന്നത് പരിഗണിച്ചു നടത്തുന്നത്
ബാക്ടീരിയ മൂലം ഉണ്ടാകുന്നത്
  1. ചിക്കന്‍ഗുനിയ,
  2. ഡങ്കിപ്പനി
  3. മന്ത്
  4. വയറിളക്കം
കൊതുകുമൂലം പകരാത്തത്
  1. മലമ്പനി
  2. ചിക്കന്‍ഗുനിയ
  3. ഡെങ്കിപ്പനി
  4. കോളറ
മലിനജലം , മലിനമായ ആഹാരം എന്നിവയിലൂടെ പകരുന്ന രോഗം
  1. ജലദോഷം
  2. ക്ഷയം
  3. മഞ്ഞപ്പിത്തം
  4. ചെങ്കണ്ണ്
സൂപ്പര്‍ബഗ് കണ്ടു പിടിച്ചത് ( മോഹന്‍ ചക്രവര്‍ത്തി)
ഫംഗസ് മൂലം ഉണ്ടാകുന്ന രോഗങ്ങളില്‍ പെടാത്തത്
  1. വില്ലന്‍ചുമ
  2. ചുണങ്ങ്
  3. വട്ടച്ചൊറി
  4. അസ്പര്‍ജിലോസിസ് ( ശ്വാസകോശ രോഗം)
വൈറസ് മൂലം ഉണ്ടാകുന്നവയില്‍ പെടാത്തത്
  1. ഹെപ്പിറ്റൈറ്റിസ്
  2. ജപ്പാന്‍ജ്വരം
  3. ചിക്കന്‍ഗുനിയ
  4. മലമ്പനി
(ജലദോഷം, മുണ്ടിനീര്‍, പിളളവാതം( പോളിയോ), ഡെങ്കിപ്പനി, എയ്ഡ്സ്, പക്ഷിപ്പനി, ചിക്കന്‍പോക്സ്, അഞ്ചാംപനി, റൂബെല്ലാ, പേവിഷബാധ)
ബാക്ടീരിയ മൂലം പകരുന്നത്
  1. വില്ലന്‍ചുമ
  2. ടോണ്‍സിലൈറ്റിസ്
  3. കുഷ്ഠം
  4. മുകളില്‍ പറഞ്ഞവയെല്ലാം
(എലിപ്പനി, ക്ഷയം, ആന്ത്രാക്സ്, പ്ലേഗ്, ഡിഫ്തീരിയ, അതിസാരം , കോളറ)
മലമ്പനി ഉണ്ടാകുന്നത്
  1. പ്രോട്ടോസമൂലം
  2. വൈറസ് മൂലം
  3. ഫംഗസ് മൂലം
  4. വിരകള്‍ മൂലം
ഡി പി റ്റി വാക്സിന്‍ ഏതിനുളള പ്രതിരേധ കുത്തിവെയ്പാണ്
  1. ഡിഫ്തീരിയ, പോളിയോ, ടെറ്റനസ്
  2. ഡിഫ്തീരിയ ,ടെറ്റനസ്, വില്ലന്‍ചുമ
  3. ഡിഫ്തീരിയ, അഞ്ചാം പനി, ടെറ്റനസ്
  4. ഡിഫ്തീരിയ,മഞ്ഞപ്പിത്തം, ടെറ്റനസ്
ബി സി ജി എന്തിനുളള കുത്തിവെയ്പാണ്
  1. ക്ഷയം
  2. മഞ്ഞപ്പിത്തം
  3. വില്ലന്‍ചുമ
  4. പോളിയോ?
ജനിച്ച ഉടനേ നല്‍കുന്ന പ്രതിരോധകുത്തിവെയ്പില്‍ പെടാത്തത്
  1. ഒ പി വി
  2. ഹെപ്പിറ്റൈറ്റിസ്
  3. ബി സിജി
  4. പെന്റാവാലന്റ്

ഉളളടക്കം ( അപ്പര്‍ പ്രൈമറി തലം)
1.
പഞ്ചേന്ദ്രിയങ്ങള്‍
  • കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക്
കണ്ണ്
  • കണ്‍പോള, കണ്‍പീലി, കൃഷ്ണമണി, കോണ്‍വെക്സ് ലെന്‍സ്, റെറ്റിന (തലതിരിഞ്ഞതും ചെറുതുമായ പ്രതിബിംബം രൂപപ്പെടുന്നിടം), നേത്രനാഡി (റെറ്റിനയില്‍ നിന്നും സന്ദേശത്തെ തലച്ചോറിലെത്തിക്കുന്നു), തലച്ചോറ് വസ്തുവിന്റെ യഥാര്‍ത്ഥവും നിവര്‍ന്നതുമായ കാഴ്ച സാധ്യമാക്കുന്നു.
ദ്വിനേത്രദര്‍ശനം
  • രണ്ടുകണ്ണും ഒരേസമയം ഒരു വസ്തുവില്‍ കേന്ദ്രീകരിച്ച് കാണാന്‍ കഴിയുന്നത്.
  • വസ്തുക്കളുടെ അകലം, സ്ഥാനം, ത്രിമാനരൂപം എന്നിവ തിരിച്ചറിയുന്നതിന് സഹായകം
വൈറ്റ് കെയിന്‍
  • അന്ധര്‍ സുരക്ഷിതമായി സഞ്ചരിക്കാന്‍ ഉപയോഗിക്കുന്ന വെളുത്ത വടി
എമ്പോസ്ഡ് മാപ്പുകള്‍
  • പശയില്‍ മുക്കിയ നൂല്, മണല്‍, തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ച് സംസ്ഥാനാതിര്‍ത്തികള്‍, പര്‍വതങ്ങള്‍, നദികള്‍ എന്നിവ സ്പര്‍ശിച്ചറിയാവുന്ന തരത്തില്‍ തയ്യാറാക്കുന്ന ഭൂപടങ്ങള്‍.
ബ്രെയില്‍ ലിപി
  • അന്ധര്‍ക്ക് എഴുതാനും വായിക്കാനുമുള്ള ലിപി സമ്പ്രദായം
  • അന്ധര്‍ക്കുള്ള സഹായ സംവിധാനങ്ങള്‍
  • വൈറ്റ് കെയിന്‍, ബ്രെയില്‍ ലിപി, എമ്പോസ്ഡ് മാപ്പുകള്‍, ടാക്‌റ്റൈല്‍ വാച്ച്, ടോക്കിങ് വാച്ച്,...
നേത്രസംരക്ഷണം
  • കണ്ണില്‍ പൊടി വീണാല്‍ തണുത്ത വെള്ളെ കൊണ്ട് കഴുകണം, ഊതുകയോ തിരുമ്മുകയോ ചെയ്യരുത്
  • മങ്ങിയ പ്രകാശം, തീവ്രപ്രകാശം, ഓടിക്കൊണ്ടിരിക്കുന്ന വാഹനം -എന്നിവയില്‍ വായിക്കരുത്
  • നിശ്ചിത അകലത്തിലിരുന്നു മാത്രമേ ടി വി കാണാവൂ. മുറിയില്‍ ആവശ്യത്തിന് വെളിച്ചം ഉണ്ടാവണം
  • രാസവസ്തുക്കളോ അന്യവസ്തുക്കളോ കണ്ണില്‍ വീഴാതെ സൂക്ഷിക്കണം
  • കൂര്‍ത്ത വസ്തുക്കള്‍ കണ്ണില്‍ കൊള്ളാതെ നോക്കണം
ചെവി -കേള്‍വി
  • ചെവിക്കുട, കര്‍ണനാളം, കര്‍ണപടം, മാലിയസ്, ഇന്‍കസ്, സ്റ്റേപ്പിസ്, ഓവല്‍ വിന്‍ഡോ, കോക്ലിയ, ശ്രവണനാഡി, തലച്ചോറ്
രുചി
  • നാക്കിലെ രസമുകുളങ്ങള്‍ ഉത്തേജിപ്പിക്കപ്പെടുന്നതുമൂലം
  • രസമുകുളങ്ങളുടെ സ്ഥാനം
  • മധുരം - നാക്കിന്റെ മുന്‍ അറ്റത്ത്
  • ഉപ്പ് - നാക്കിന്റെ മുന്‍അറ്റത്ത് ഇരു വശങ്ങളില്‍
  • പുളി - നാക്കിന്റെ മധ്യഭാഗത്ത് ഇരുവശങ്ങളില്‍
  • കയ്പ് -നാക്കിന്റെ മപിന്‍ അറ്റത്ത്
ത്വക്ക്
  • മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം
  • ചൂട്, തണുപ്പ്, മര്‍ദം, സ്പര്‍ശം, വേദന,... എന്നിവ തിരിച്ചറിയുന്നു
സ്നെല്ലന്‍ ചാര്‍ട്ട്
  • കാഴ്ച പരിശോധനക്കുപയോഗിക്കുന്ന ചാര്‍ട്ട് . അക്ഷരങ്ങളോ അക്കങ്ങളോ ചിഹ്നങ്ങളോ വ്യത്യസ്ത വലുപ്പത്തില്‍ ഏഴു വരികളായി രേഖപ്പെടുത്തിയിരിക്കും.
സാലിം അലി
  • ലോകപ്രശസ്തനായ പക്ഷിനിരീക്ഷകന്‍
  • അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 12 ദേശീയ പക്ഷിനിരീക്ഷണ ദിനമായി ആചരിക്കുന്നു
  • ആത്മകഥ – ഒരു കുരുവിയുടെ പതനം
  • ബേഡ്സ് ഓഫ് ഇന്ത്യ, ബേഡ്സ് ഓഫ് കേരള എന്നിവ അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്
ഉഭയജീവികള്‍
  • തവള (Frog & Toad), സീസിലിയന്‍, സാലമാന്റര്‍
മുട്ടയിടുന്ന ജീവികള്‍
  • പ്രാണികള്‍, മത്സ്യങ്ങള്‍, ഉഭയജീവികള്‍, ഉരഗങ്ങള്‍, പക്ഷികള്‍
രൂപാന്തരണം
  • ചില ജീവികളുടെ മുട്ട വിരിഞ്ഞ് മാതൃജീവിയോട് സാദൃശ്യമില്ലാത്ത ലാര്‍വകളുണ്ടാകും. അവ വിവിധ ഘട്ടങ്ങളിലൂടെ കടന്ന് മാതൃജീവിയോട് സാദൃശ്യമുള്ളവയായി മാറുന്ന പ്രക്രിയ.
    ഉദാ - പൂമ്പാറ്റ, കൊതുക്, തവള,
സസ്തനികള്‍
  • കുഞ്ഞുങ്ങളെ പ്രസവിച്ച് പാലൂട്ടി വളര്‍ത്തുന്ന ജീവികള്‍
  • വവ്വാല്‍ -പറക്കുന്ന സസ്തനി
  • എക്കിഡ്ന, പ്ലാറ്റിപ്പസ്-മുട്ടയിടുന്ന സസ്തനികള്‍
  • പ്രസവിക്കുന്ന അച്ഛന്‍-കടല്‍ക്കുതിര (പെണ്‍ കടല്‍ക്കുതിരകള്‍ ആണ്‍ജീവിയുടെ ഉദരഭാഗത്തെ സഞ്ചിയില്‍ മുട്ടകളിടും. ആണ്‍ കടല്‍ക്കുതിരകളുടെ ഉദര സഞ്ചിയില്‍ നിന്നും മുട്ട വിരിഞ്ഞ് കുട്ടുങ്ങള്‍ പുറത്തുവരും. ആണ്‍ കടല്‍ക്കുതിരകള്‍ പ്രസവിക്കുന്നതുപോലെ തോന്നും)
  • സഞ്ചിമൃഗം-കംഗാരു
  • പ്രസവിക്കുന്ന പാമ്പ്-അണലി
പവിഴപ്പുറ്റുകള്‍
  • കടലിലെ മഴക്കാടുകള്‍ എന്നു വിശേഷിപ്പിക്കുന്ന ജീവിവര്‍ഗം
  • ഏറ്റവും വലിയ പവിഴപ്പുറ്റ് ആസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫ് ആണ്.
  • 1997, 2008 പവിഴപ്പുറ്റ് വര്‍ഷമായി ആചരിച്ചു.
രോഗകാരികളായ സൂക്ഷ്മ ജീവികള്‍
  • ബാക്ടീരിയ -(കുഷ്ഠം, എലിപ്പനി, കോളറ, ടൈഫോയ്ഡ്, ടെറ്റനസ്, വില്ലന്‍ചുമ,...)
  • വൈറസ് - (പോളിയോ, പേവിഷബാധ, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, ചിക്കന്‍പോക്സ്, വസൂരി, മണ്ണന്‍, AIDS, നിപ, ...)
  • ഫംഗസ്
  • രോഗങ്ങള്‍
  • പകരുന്നവയും പകരാത്തവയും
പകര്‍ച്ച വ്യാധികള്‍
  • വായുവിലൂടെ - (ജലദോഷം, ചിക്കന്‍പോക്സ്, മണ്ണന്‍(മീസില്‍സ്), ക്ഷയം, ...)
  • ജലം, ആഹാരം എന്നിവയിലൂടെ - ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, കോളറ, എലിപ്പനി,...)
  • ഈച്ച മുഖേന (കോളറ, വയറിളക്കം,...)
  • കൊതുക് മുഖേന - (ഡെങ്കിപ്പനി, മന്ത്, ചിക്കന്‍ഗുനിയ, മലമ്പനി,...)
  • സമ്പര്‍ക്കം മുഖേന - (ചെങ്കണ്ണ്, കുഷ്ഠം,...)
പകരാത്ത രോഗങ്ങള്‍
  • പ്രമേഹം, വിളര്‍ച്ച, കാന്‍സര്‍, തിമിരം,...
ഡ്രൈഡേ ആചരണം
  • കെട്ടിക്കിടക്കുന്ന ജലം ആഴ്ചയില്‍ ഒരിക്കല്‍ ഒഴിവാക്കുന്നു
  • എട്ടുദിവസം കൊണ്ടാണ് കൊതുകുമുട്ടകള്‍ വിരിയുന്നത്. ഡ്രൈഡേ ആചരണം കൊതുകുമുട്ടകള്‍ വിരിയുന്നതും പെരുകുന്നതും തടയും
സൂക്ഷ്മജീവികള്‍ കൊണ്ടുള്ള പ്രയോജനങ്ങള്‍
  • ജൈവാവശിഷ്ടങ്ങള്‍ ജീര്‍ണിപ്പിച്ച് മണ്ണില്‍ ചേര്‍ക്കുന്നു
  • പാല് തൈരാക്കുന്നു
  • അരിമാവ് പുളിപ്പിക്കുന്നു
  • അന്തരീക്ഷ നൈട്രജനെ നൈട്രേറ്റാക്കി മണ്ണില്‍ ചേര്‍ക്കുന്നു
  • വിസര്‍ജ്യങ്ങളെ വിഘടിപ്പിച്ച് മണ്ണില്‍ ചേര്‍ക്കുന്നു
  • പാലുല്‍പ്പന്നങ്ങള്‍, വിനാഗിരി, ചണം, പുകയില, തുകല്‍,..തുടങ്ങിയ വ്യവസായങ്ങളില്‍ ഉപയോഗിക്കുന്നു
  • ചികിത്സാരംഗത്ത് പ്രയോജനപ്പെടുത്തുന്നു
സൂപ്പര്‍ബഗുകള്‍
  • എണ്ണ ഭക്ഷിക്കുന്ന ബാക്ടീരിയകള്‍
  • ആനന്ദ് മോഹന്‍ ചക്രബര്‍ത്തി ജനിതക എന്‍ജിനീയറിങ്ങിലൂടെ വികസിപ്പിച്ചെടുത്തത്
പ്രതിരോധകുത്തിവയ്പുകള്‍
ശുചിത്വശീലങ്ങള്‍
  • ഭക്ഷണത്തിനു മുമ്പും പിന്‍പും കൈകഴുകള്‍
  • നഖം മുറിക്കല്‍
  • ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മൂടിവെയ്ക്കല്‍
  • രാവിലെയും രാത്രിയും പല്ല് തേക്കല്‍
  • വൃത്തിയുള്ള വസ്ത്രം ധരിക്കല്‍
  • തുറന്നുവെച്ചതും പഴകിയതുമായ ആഹാരങ്ങള്‍ ഒഴിവാക്കല്‍
  • ടോയ്‌ലറ്റില്‍ പോയതിനുശേഷം സോപ്പുപയോഗിച്ച് കൈകഴുകല്‍
  • പഴങ്ങള്‍ നന്നായി കഴുകി ഉപയോഗിക്കല്‍
ഹാന്റ് ലെന്‍സ്
  • ചെറിയ വസ്തുക്കളെ/ ജീവികളെ വലുതാക്കി കാണാം
സൂക്ഷ്മ ജീവികള്‍
  • നഗ്നനേത്രം കൊണ്ട് കാണാന്‍ സാധിക്കാത്ത ജീവികളാണ് സൂക്ഷ്മ ജീവികള്‍
  • ഉദാ - ബാക്ടീരിയ, വൈറസ്, അമീബ, പാരമീസിയം, യൂഗ്ലിന, ...
മൈക്രോസ്കോപ്പ്
  • നഗ്നനേത്രം കൊണ്ട് കാണാന്‍ സാധിക്കാത്ത സൂക്ഷ്മ ജീവികളെ കാണാന്‍ കഴിയും
കോശം
  • ജീവശരീരം നിര്‍മിക്കപ്പെട്ട അടിസ്ഥാന ഘടകങ്ങള്‍
ഏകകോശജീവികളും ബഹുകോശജീവികളും
  • ഒരു കോശം മാത്രമുള്ള ജീവികളാണ് ഏകകോശജീവികള്‍ (ഉദാ - ബാക്ടീരിയ, അമീബ, പാരമീസിയം, യൂഗ്ലിന,...)
  • ശരീരത്തില്‍ ഒന്നിലധികം കോശങ്ങളുള്ള ജീവികളാണ് ബഹുകോശജീവികള്‍ (ജന്തുക്കള്‍, സസ്യങ്ങള്‍)


ജീവികളുടെ വലുപ്പവ്യത്യാസം
  • കോശങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസം കൊണ്ടാണ്
  • ജീവികളുടെ വലുപ്പം കോശങ്ങളുടെ വലുപ്പത്തെയല്ല എണ്ണത്തെയാണ് ആശ്രയിക്കുന്നത്.
ജന്തുകോശങ്ങള്‍ പലതരം
  • രക്തകോശം
  • നാഡീകോശം
  • പേശീകോശം
  • ആവരണകോശം
  • അസ്ഥീകോശം
ജന്തുകോശം
  • മര്‍മം
  • കോശദ്രവ്യം
  • കോശസ്തരം
  • ചെറിയ ഫേനം
സസ്യകോശം
  • മര്‍മം
  • കോശദ്രവ്യം
  • കോശസ്തരം
  • വലിയ ഫേനം
  • ഹരിതകം
  • കോശഭിത്തി
കോശം ---കല---അവയവം---അവയവവ്യവസ്ഥ---ജീവി

ധാന്യകം
  • കാര്‍ബണ്‍,ഹൈഡ്രജന്‍,ഓക്സിജന്‍ എന്നിവ കൊണ്ട് നിര്‍മിച്ചിരിക്കുന്നു.
  • ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജം പ്രദാനം ചെയ്യുന്നു
  • അന്നജം, പഞ്ചസാര,സെല്ലുലോസ് തുടങ്ങിയവ വിവിധ രൂപങ്ങളാണ്
    അന്നജം -അയഡിന്‍ ലായനിയുമായി പ്രവര്‍ത്തിക്കുമ്പോള്‍ കടും നീലനിറം ഉണ്ടാകുന്നു.
മാംസ്യം (പ്രോട്ടീന്‍)
  • ശരീര നിര്‍മിതിക്കും വളര്‍ച്ചക്കും സഹായകമായ ആഹാരഘടകം
  • കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍, നൈട്രജന്‍, സള്‍ഫര്‍ എന്നിവ അടങ്ങിയിരിക്കുന്നു
    ക്വാഷിയോര്‍ക്കര്‍
  • പ്രോട്ടീന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം
  • ശരീരം ശോഷിച്ചും വയര്‍ വീര്‍ത്തുമിരിക്കും.
വിറ്റാമിനുകള്‍
  • കൊഴുപ്പില്‍ ലയിക്കുന്നവ – A,D,E,K
  • വെള്ളത്തില്‍ ലയിക്കുന്നവ -B, C
    വിറ്റാമിന്‍ A
  • കണ്ണ് , ത്വക്ക്, മുടി എന്നിവയുടെ ആരോഗ്യം
  • നിശാന്ധത, വര്‍ണാന്ധത
    വിറ്റാമിന്‍ B
  • ധാന്യകങ്ങള്‍, പ്രോട്ടീന്‍ എന്നിവ പ്രയോജനപ്പെടുത്തല്‍, ചുവന്ന രക്താണുക്കളുടെ നിര്‍മാണം, ത്വക്കിന്റെ ആരോഗ്യം
  • ബെറിബെറി, വായ്പ്പുണ്ണ്
    വിറ്റാമിന്‍ C
  • ത്വക്ക്, പല്ല്, മോണ, രക്തകോശങ്ങള്‍ എന്നിവയുടെ ആരോഗ്യം
  • അഭാവം സ്കര്‍വി രോഗത്തിനു കാരണം (മോണയില്‍ പഴുപ്പും രക്തസ്രാവവും)
    വിറ്റാമിന്‍ D
  • എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം
  • സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ശരീരത്തില്‍ നിര്‍മിക്കപ്പെടുന്നു
  • കണരോഗം
    വിറ്റാമിന്‍ E
  • നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യം.
  • ലൈഗികാവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക്
    വിറ്റാമിന്‍ K
  • രക്തം കട്ടപിടിക്കാന്‍
അപര്യാപ്തതാരോഗങ്ങള്‍
  • പോഷകഘടകങ്ങളുടെ അപര്യാപ്തതമൂലമുണ്ടാകുന്ന രോഗങ്ങള്‍
  • ക്വാഷിയോര്‍ക്കര്‍ - പ്രോട്ടീന്‍
  • അനീമിയ – ഇരുമ്പ്
  • ഗോയിറ്റര്‍ - അയഡിന്‍


ആവാസം
  • ഒരു ജീവി ജീവിക്കുന്ന പ്രകൃതിദത്തമായ ചുറ്റുപാട്
ആവാസ വ്യവസ്ഥ
  • ജീവീയ അജീവീയ ഘടകങ്ങളുടെ പരസ്പര ബന്ധത്തിലൂടെ നിലനില്‍ക്കുന്നു (ഉല്‍പ്പാദകര്‍, ഉപഭോക്താക്കള്‍,വിഘാടകര്‍, അജീവീയ ഘടകങ്ങള്‍)
ഭക്ഷ്യശൃംഖല
ഭക്ഷ്യശൃംഖലാജാലം
  • ഭക്ഷ്യശൃംഖലയിലെ ഒന്നാം ട്രോപ്പിക് തലം ഹരിതസസ്യം
ഹരിതസസ്യങ്ങള്‍ - ഉല്‍പ്പാദകര്‍
ജന്തുക്കള്‍ - ഉപഭോക്താക്കള്‍
ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മ ജീവികള്‍ - വിഘാടകര്‍

ബാഹ്യാസ്ഥികൂടം
(ശരീരത്തിനു പുറത്ത് കാണുന്നു)
  • ശരീരഭാഗങ്ങളെ സംരക്ഷിക്കുന്നു, ആകൃതി നല്‍കുന്നു, ശത്രുക്കളില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കുന്നു
  • ചെതുമ്പലുകള്‍, തൂവലുകള്‍, രോമങ്ങള്‍, കൊമ്പുകള്‍, കുളമ്പുകള്‍, നഖങ്ങള്‍,...
ആന്തരാസ്ഥികൂടം
(ശരീരത്തിനുള്ളില്‍ കാണുന്നു)
  • മനുഷ്യ രരീരത്തിലെ ഏറ്റവും ബലമുള്ള അസ്ഥി - കീഴ്ത്താടിയെല്ല്
  • ഏറ്റവും വലിയ അസ്ഥി - തുടയെല്ല്
  • ഏറ്റവും ചെറിയ അസ്ഥി - സ്റ്റേപ്പിസ്
  • മനുശ്യശരീരത്തില്‍ 206 എല്ലുകള്‍
പോഷണം
  • ജീവികള്‍ ആഹാരം സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നത്.
സ്വപോഷികള്‍ (Autotrophs)
  • ഹരിതസസ്യങ്ങള്‍ - പ്രകാശസംശ്ലേഷണത്തിലൂടെ ആഹാരം സ്വയം നിര്‍മിക്കുന്നു
പരപോഷികള്‍ (Heterotrophs)
  • ജന്തുക്കള്‍ - ആഹാരത്തിനുവേണ്ടി മറ്റു ജീവികളെ ആശ്രയിക്കുന്നു
പരാദസസ്യങ്ങള്‍
  • പൂര്‍ണപരാദം - മൂടില്ലാത്താളി (ആതിഥേയ സസ്യത്തില്‍ നിന്നും ആഹാരം വലിച്ചെടുക്കുന്നു)
  • അര്‍ധപരാദം - ചന്ദനം, ഇത്തില്‍ ( ആതിഥേയ സസ്യത്തില്‍ നിന്നും ജലവും ലവണവും വലിച്ചെടുക്കുന്നു)
ശവോപജീവികള്‍
  • മോണോട്രോപ്പ, കൂണ്‍ ( ജീര്‍ണിച്ച ജൈവാവശിഷ്ടങ്ങളില്‍ നിന്ന് ആഹാരം
ബാഹ്യപരാദം
ആന്തരപരാദം
  • പേന്‍, ചെള്ള്, ...
  • വിര, കൊക്കപ്പുഴു, ...
ഇരപിടിയന്‍ സസ്യം
  • വീനസ് ഫ്ലൈ ട്രാപ്പ്, സണ്‍ഡ്യൂ ചെടി, നെപ്പന്തസ് (പിച്ചര്‍ ചെടി)
  • നൈട്രജന്‍ അപര്യാപ്തത പരിഹരിക്കാന്‍
  • മനുഷ്യനില്‍ ദഹനം വായില്‍ തുടങ്ങും ഉമിനീരിലെ ടയലിന്‍ ഇതിനു സഹായിക്കുന്നു
  • ഇനാമല്‍ - മനുഷ്യ ശരീരത്തിലെ ഏറ്റവും കഠിനമായ പദാര്‍ത്ഥം
  • പാല്‍പ്പല്ലുകള്‍ - മുകളിലും താഴെയുമായി 20 എണ്ണം
  • സ്ഥിരദന്തം - 32, ഉളിപ്പല്ല് (8 എണ്ണം), കോമ്പല്ല് (4 എണ്ണം), അഗ്രചര്‍വണകം (8 എണ്ണം), ചര്‍വണകം (12 എണ്ണം)
പെരിസ്റ്റാള്‍സിസ്
  • അന്നനാളത്തിന്റെ തരംഗരൂപത്തിലുള്ള ചലനം
പോഷണപ്രക്രിയയിലെ ഘട്ടങ്ങള്‍
  • ആഹാരസ്വീകരണം ...... ദഹനം ..... ആഗിരണം ...... സ്വാംശീകരണം വിസര്‍ജനം

ഉച്ഛ്വാസം
  • വായു ഉള്ളിലേക്കെടുക്കുന്ന പ്രവര്‍ത്തനം
നിശ്വാസം
  • വായു പുറത്തുവിടുന്ന പ്രവര്‍ത്തനം
മനുഷ്യനിലെ ശ്വസനവ്യവസ്ഥ
  • നാസാദ്വാരം
  • ശ്വാസനാളം (Trachea)
  • ശ്വസനി (Bronchi)
  • ശ്വാസകോശം
ചുണ്ണാമ്പുവെള്ളം(കാല്‍സ്യം ഹൈഡ്രോക്സൈഡ്) + CO2 കാല്‍സ്യം കാര്‍ബണേറ്റ് (വെള്ള നിറം)


സാമ്പത്തികനേട്ടത്തോടെ കെ ടെറ്റ് പരിശീലനം നടത്തുന്ന സ്ഥാപനങ്ങളും വ്യക്തികളും ഈ കുറിപ്പുകള്‍ ഉപയോഗിക്കരുതെന്ന് അഭ്യ‍ർഥന
മറ്റു ലക്കങ്ങള്‍ വായിക്കാന്‍
വിശദമായ കുറിപ്പുകള്‍
  1. കെ ടെറ്റ് /PSC പഠനസഹായി.1
  2. കെ ടെറ്റ് പഠനസഹായി 2
  3. കെ ടെറ്റ് /PSCപഠനസഹായി -3
  4. കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
  5. കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
  6. കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
  7. കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം) 
  8. കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
  9. കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)  
  10. കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
  11. കെ ടെറ്റ് /PSC പഠനസഹായി 11,12  
  12. ടെറ്റ് /PSC പഠനസഹായി 13,14
  13. കെ ടെറ്റ്/ PSC പഠനസഹായി 15 
  14. കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം) 
  15. കെ ടെറ്റ് /PSC പഠനസഹായി 17 
  16. കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം) 
  17. കെ ടെറ്റ് /PSC പഠനസഹായി 19 ( ഗണിതം) 
  18. കെ ടെറ്റ് /PSC പഠനസഹായി 20( ഗണിതം) 
  19. കെ ടെറ്റ് /PSC പഠനസഹായി 22 (ശാസ്ത്രം) 

6 comments:

  1. Psychology yude bhagathu ninn kooduthal questions pratheekshikkunnu..... Thank you so much for your efforts....

    ReplyDelete
  2. ഗണിതം കുറച്ചുകൂടെ ആകാം

    ReplyDelete
  3. Etheallam parayunna vedio undo sir.

    ReplyDelete

പ്രതികരിച്ചതിനു നന്ദി