ക്ലാസ്: ഒന്ന്
യൂണിറ്റ്: 4
പാഠത്തിൻ്റെ പേര്: പിറന്നാള്‍ സമ്മാനം
ടീച്ചർ: ഫില്‍സി.കെ
മാക്കൂട്ടം എ എം യു പി സ്കൂൾ
കുന്ദമംഗലം
ആസൂത്രണ കുറിപ്പ് 8
കുട്ടികളുടെ എണ്ണം:.......
ഹാജരായവർ: .......
തീയതി: ..…../ 2025
പ്രവർത്തനം 1 - സംയുക്ത ഡയറി, വായനപാഠം
പഠനലക്ഷ്യങ്ങൾ:
കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു .
തൻ്റെ അനുഭവങ്ങളും ചിന്തകളും ആശയങ്ങളും പരിചിത അക്ഷരങ്ങൾ ഉപയോഗിച്ച് ലളിതമായ വാക്യങ്ങളിൽ എഴുതി പ്രകടിപ്പിക്കുന്നതിനുള്ള കഴിവ് നേടുന്നു.
പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു
പ്രതീക്ഷിത സമയം - 40 മിനുട്ട്
കരുതേണ്ട സാമഗ്രികൾ - വായനപാഠങ്ങൾ ,
പ്രക്രിയാവിശദാംശങ്ങൾ
സംയുക്ത ഡയറി പങ്കിടൽ 10 മിനുട്ട്
തെരഞ്ഞെടുത്ത് ഒരു ഡയറി കുട്ടികളുടെ മുമ്പാകെ വായനച്ചാര്‍ട്ടാക്കുന്നു. ഓരോ വാക്യവും ടീച്ചര്‍ വായിക്കും. ഓരോ പഠനക്കൂട്ടത്തില്‍ നിന്നും രണ്ട് പേര്‍ വന്ന് സംയുക്തമായി എഴുതും. പരസ്പരം സഹായിക്കാം. ( പിന്തുണ വേണ്ട ഒരു കുട്ടിയും അതിലുണ്ട് എന്ന് ഉറപ്പാക്കണം). അതിന് ശേഷം മറ്റുള്ളവരുടെ നിര്‍ദേശപ്രകാരം മെച്ചപ്പെടുത്തി ടീച്ചര്‍ ചാര്‍ട്ടില്‍ എഴുതും
ഇന്ന് പുഴയില്‍ പോയി.
പുഴയില്‍ കുളിച്ചു
കടയില്‍ പോയി.
പഴം പൊരി തിന്നു
വയറ് നിറഞ്ഞു
സന്തോഷമായി
പുഴ, പോയി, പഴംപൊരി എന്നിവ ചൂണ്ടിക്കാട്ടാന്‍ നിര്‍ദേശം.
ഡയറിയിലെ വാക്യം വായിക്കുമ്പോള്‍ മൈം ചെയ്യല്‍ ( പുഴയില്‍ കുളിക്കുന്നത്, പഴം പൊരി തിന്നുന്നത്)
ഞ്ഞ, ന്ത, ഷ എന്നീ അക്ഷരങ്ങള്‍ കണ്ടെത്തല്‍.
ഓയുടെ ചിഹ്നം ചേര്‍ത്ത വാക്കുകളേത്? ( സന്തോഷം, പോയി)
കുട്ടികളുടെ ഡയറിയെ വായനപാഠങ്ങളാക്കല്‍
കുട്ടികളുടെ ഡയറിക്കുറിപ്പുകൾ ഉച്ചനേരം വായിച്ച് അംഗീകാരമുദ്ര നൽകുന്നു. വായനപാഠങ്ങളാക്കാന്‍ പറ്റുന്നവ തെരഞ്ഞെടുക്കുന്നു. വായനപാഠങ്ങളാക്കി ഗ്രൂപ്പില്‍ ഇടുന്നു
വായനപാഠങ്ങളാക്കുമ്പോള്‍ പരിചിതാക്ഷരങ്ങളാണ് ഉള്ളതെന്ന് ഉറപ്പാക്കണം.
അതിനായി ചില വാക്കുകള്‍ ഒഴിവാക്കുകയോ പകരം ചേര്‍ക്കുകയോ ആകാം.
വായനപാഠം വായിക്കൽ 5+5 മിനുട്ട്
കഴിഞ്ഞ ദിവസം നൽകിയ രണ്ട് വായനപാഠങ്ങൾ പഠനക്കൂട്ടങ്ങളിൽ വായിക്കൽ
ഒരാൾ ഒരു വരി വീതം ഓരോ പഠനക്കൂട്ടത്തിൽ നിന്നും പൊതുവായി വായിക്കൽ
ഇന്നലെ ഹാജരാകാത്ത കുട്ടികൾ ചാർട്ടിലെ വാക്യങ്ങൾ ഉപയോഗിച്ച് വായിക്കണം
പിരീഡ് രണ്ട് |
പ്രവർത്തനം - ചിരിയോ ചിരി (എഴുത്ത്)
പഠന ലക്ഷ്യങ്ങൾ
മലയാളം ലിപികൾ അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലിപ്പം, ആലേഖന ക്രമം) സഹായത്തോടെ എഴുതി തീമുകളുമായി ബന്ധപ്പെട്ട സന്ദർഭങ്ങളിലെ വാക്കുകളും ചെറുവാക്യങ്ങളും പൂർത്തിയാക്കുന്നു.
അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദർഭങ്ങളിൽ തെളിവെടുത്ത് എഴുതുന്നു.
കഥയിലെ സംഭവ ചിത്രങ്ങൾക്ക് അനുയോജ്യമായ ലഘു സംഭാഷണങ്ങൾ രേഖപ്പെടുത്തുന്നു.
പ്രതീക്ഷിത സമയം- 70 മിനിറ്റ്
പ്രക്രിയ വിശദാംശങ്ങൾ
ആടും പട്ടിയും കോഴിയും താറാവും മുകളിൽ മുകളിൽ കയറി.
എന്നിട്ട് അവർക്ക് മുത്ത് കിട്ടിയിട്ടുണ്ടാകുമോ? കുട്ടികളുടെ സ്വതന്ത്ര പ്രതികരണം.
ചിത്ര വായന.
എന്താണ് സംഭവിച്ചത്?
മുത്തു കിട്ടിയോ?
ചിത്രം നോക്കി കുട്ടികൾ ആശയം പങ്കുവയ്ക്കുന്നു.
അധ്യാപിക ചാർട്ടിൽ എഴുതുന്നു. ( സംയുക്ത എഴുത്ത്)
പരിചയിച്ച അക്ഷരങ്ങൾ വരുന്ന വാക്യങ്ങൾ കുട്ടികൾ തനിയെ എഴുതുന്നു. അവരെഴുതുമ്പോൾ ടീച്ചർ ചുറ്റി നടന്ന് ശരിയായി എഴുതിയ ഓരോ വാക്കിനും ശരി അടയാളം നൽകുന്നു. തെറ്റിപ്പോയവയുടെ അടിയിൽ പെൻസിൽ വച്ച് വരയിടുന്നു. എല്ലാവരുടെയും എഴുത്ത് പരിശോധിച്ചതിന് ശേഷമുള്ള ടീച്ചറെഴുത്തിനുശേഷം പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്തുന്നു. മെച്ചപ്പെടുത്തിയവർക്ക് ശരിയടയാളം നൽകുന്നു.
ചിത്രം നോക്കൂ പുതിയ ഒരാളുണ്ടല്ലോ ആരാണ് വന്നത് ?
കീരി വന്നു
അപ്പോൾ പട്ടി എന്ത് ചെയ്തു കാണും? (ശബ്ദാനുകരണം)
പട്ടി കുരച്ച് ചാടി
തനിച്ചെഴുത്ത്, ടീച്ചറുടെ വിലയിരുത്തൽ, ശരി അടയാളം നൽകൽ, പിന്തുണ നൽകൽ,
അക്ഷരബോധ്യച്ചാര്‍ട്ടിലെ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ പ, ട്ട, ക, ച്ച, ട, ര എന്നീ അക്ഷരങ്ങളില്‍ പിന്തുണ വേണ്ടവര്‍ വന്ന് ബോര്‍ഡില്‍ പട്ടി കുരച്ച് ചാടി എന്ന് എഴുതണം
ടീച്ചറെഴുത്ത് പൊരുത്തപ്പെടുത്തിയെഴുത്ത്
പട്ടിയുടെ കുരകേട്ട കീരി എന്തു ചെയ്തു കാണും? (ചലനാനുകരണം )
കീരി ഒറ്റ ഓട്ടം
(റ്റ ഘടന വ്യക്തമാക്കണം)
കീരിയുടെ ചിത്രത്തിന് അടുത്ത് താഴെ എഴുതുന്നു.
കീരി, എന്നത് കുട്ടികൾ എഴുതുന്നു (ബോർഡിൽ ) ഒറ്റ , ഓട്ടം എന്നിവ ടീച്ചർ എഴുതുന്നു. എന്നത് കുട്ടികൾ എഴുതുന്നു.(സംയുക്ത എഴുത്ത്))
പിന്തുണ നൽകൽ ( ചിഹ്നബോധ്യച്ചാര്‍ട്ടിലെ വിശകനത്തിന്റെ അടിസ്ഥാനത്തില്‍ ഇ, ഈ എന്നിവയുടെ ചിഹ്നങ്ങളില്‍ പിന്തുണ വേണ്ടവര്‍ ബോര്‍ഡില്‍ വന്ന് കീരി എന്ന് എഴുതണം)
അക്ഷരബോധ്യച്ചാര്‍ട്ടിലെ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ പ, ട്ട, ക, ച്ച, ട, ര എന്നീ അക്ഷരങ്ങളില്‍ പിന്തുണ വേണ്ടവര്‍ വന്ന് ബോര്‍ഡില്‍ പട്ടി കുരച്ച് ചാടി എന്ന് എഴുതണം
പൊരുത്തപ്പെടുത്തിയെഴുത്ത്
പട്ടി ചാടിയപ്പോൾ പട്ടിയുടെ മുകളിൽ നിന്ന കോഴിക്കെന്തു പറ്റിക്കാണും?
കോഴി വീണു
തനിച്ചെഴുത്ത്, ടീച്ചറുടെ വിലയിരുത്തൽ, ശരി അടയാളം നൽകൽ,പിന്തുണ നൽകൽ,
(ചിഹ്നബോധ്യച്ചാര്‍ട്ടിലെ വിശകനത്തിന്റെ അടിസ്ഥാനത്തില്‍ ഇ, ഈ, ഓ, ഉ എന്നിവയുടെ ചിഹ്നങ്ങളില്‍ പിന്തുണ വേണ്ടവര്‍ ബോര്‍ഡില്‍ വന്ന് കോഴി വീണു എന്ന് എഴുതണം)
അക്ഷരബോധ്യച്ചാര്‍ട്ടിലെ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ഴ, ണ എന്നീ അക്ഷരങ്ങളില്‍ പിന്തുണ വേണ്ടവര്‍ വന്ന് ബോര്‍ഡില്‍ കോഴി, വീണു എന്നിവ എഴുതണം. സഹായം നല്‍കാം.
ടീച്ചറെഴുത്ത്, പൊരുത്തപ്പെടുത്തിയെഴുത്ത്
താഴെ വീണ കോഴിക്ക് വേദനിച്ചു കാണില്ലേ?
കോഴി എന്തു ചെയ്തു കാണും ? (സ്വ: പ്ര)
തനിച്ചെഴുത്ത്, ടീച്ചറുടെ വിലയിരുത്തൽ, ശരി അടയാളം നൽകൽ,പിന്തുണ നൽകൽ,ടീച്ചറെഴുത്ത്,
പൊരുത്തപ്പെടുത്തിയെഴുത്ത്
കോഴി വീണപ്പോൾ അതിനു മുകളിൽ നിന്ന് താറാവിന് എന്തുപറ്റി കാണും?
താറാവ് വീണു
തനിച്ചെഴുത്ത്, ടീച്ചറുടെ വിലയിരുത്തൽ, ശരി അടയാളം നൽകൽ,പിന്തുണ നൽകൽ,
ചിഹ്നബോധ്യച്ചാര്‍ട്ടിലെ വിശകനത്തിന്റെ അടിസ്ഥാനത്തില്‍ ആ, ഈ, ഉ എന്നിവയുടെ ചിഹ്നങ്ങളില്‍ പിന്തുണ വേണ്ടവര്‍ ബോര്‍ഡില്‍ വന്ന് താറാവ്, വീണു എന്ന് എഴുതണം)
അക്ഷരബോധ്യച്ചാര്‍ട്ടിലെ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ റ, വ എന്നീ അക്ഷരങ്ങളില്‍ പിന്തുണ വേണ്ടവര്‍ വന്ന് ബോര്‍ഡില്‍ താറാവ് എന്ന് എഴുതണം. സഹായം നല്‍കാം.
ടീച്ചറെഴുത്ത്,
പൊരുത്തപ്പെടുത്തിയെഴുത്ത്
താഴെ വീണ താറാവിന് വേദനിച്ചു കാണില്ലേ?
അത് എന്തു ചെയ്തു കാണും ?
(സ്വ:പ്ര)
വീണ് വേദനിച്ചപ്പോൾ കോഴിയും താറാവും എന്തു ചെയ്തു കാണും ?
അവർ കരഞ്ഞു
തനിച്ചെഴുത്ത്, ടീച്ചറുടെ വിലയിരുത്തൽ, ശരി അടയാളം നൽകൽ,പിന്തുണ നൽകൽ, ടീച്ചറെഴുത്ത്,
പൊരുത്തപ്പെടുത്തിയെഴുത്ത്
പൂച്ച എന്തു ചെയ്തിട്ടുണ്ടാകും?
കൊച്ചുപൂച്ച ചിരിച്ചു
പൊട്ടിച്ചിരിച്ചു
തനിച്ചെഴുത്ത്,ടീച്ചറുടെ വിലയിരുത്തൽ, ശരി അടയാളം നൽകൽ, പിന്തുണ നൽകൽ,
ചിഹ്നബോധ്യച്ചാര്‍ട്ടിലെ വിശകനത്തിന്റെ അടിസ്ഥാനത്തില്‍ ഇ, ഉ, ഊ എന്നിവയുടെ ചിഹ്നങ്ങളില്‍ പിന്തുണ വേണ്ടവര്‍ ബോര്‍ഡില്‍ വന്ന് പൂച്ച ചിരിച്ചു എന്ന് എഴുതണം)
അക്ഷരബോധ്യച്ചാര്‍ട്ടിലെ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ച, ച്ച എന്നീ അക്ഷരങ്ങളില്‍ പിന്തുണ വേണ്ടവര്‍ വന്ന് ബോര്‍ഡില്‍ പൂച്ച, ചിരിച്ചു എന്ന് എഴുതണം. സഹായം നല്‍കാം
ടീച്ചറെഴുത്ത്,
പൊരുത്തപ്പെടുത്തിയെഴുത്ത്
പ്രതീക്ഷിത ഉൽപ്പന്നം
സചിത്ര പ്രവർത്തന പുസ്തകത്തിലെ രേഖപ്പെടുത്തൽ
വിലയിരുത്തൽ
∆ചിത്രം നോക്കി എല്ലാ കുട്ടികളും ആശയം പങ്കുവെച്ചോ?
∆ആശയം പങ്കുവയ്ക്കാൻ പ്രയാസം നേരിട്ടവർക്ക് പിന്തുണ നൽകിയിരുന്നോ?
∆തനിച്ചെഴുത്ത് ആദ്യം നടത്തിയത് കുട്ടികളുടെ സ്വതന്ത്ര രചനാ ശേഷി മെച്ചപ്പെടുത്താൻ സഹായിക്കുമോ?
∆പരമ്പരാഗത രീതിയിലുള്ള കേട്ടെഴുത്തും സന്ദർഭവുമായി ബന്ധപ്പെടുത്തിയുള്ള തനിച്ചെഴുത്തും ഏതാണ് കൂടുതൽ സ്വാഭാവികം?തീമുമായി ചേർന്നു നിൽക്കുന്നത് ?
∆ അക്ഷര ചിഹ്നബോധ്യച്ചാര്‍ട്ടുകള്‍ വച്ച് ക്ലാസില്‍ പിന്തുണാസന്ദര്‍ഭം സൃഷ്ടിക്കുന്ന രീതി പ്രയോജനം ചെയ്യുന്നുണ്ടോ?
പിരീഡ് മൂന്ന് |
പ്രവർത്തനം - ചിരിയോ ചിരി (വായന )
പഠന ലക്ഷ്യങ്ങൾ
സചിത്ര പുസ്തകങ്ങൾ വായിച്ച് കഥ മറ്റുള്ളവരുമായി പങ്കിടുന്നു.
പരിചിതാക്ഷരങ്ങളുള്ള ലഘുവാക്യങ്ങൾ,പദങ്ങൾ, എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു
പ്രതീക്ഷിത സമയം: 30 മിനിറ്റ്
പ്രക്രിയാ വിശദാംശങ്ങള്‍
സചിത്ര പാഠപുസ്തകം
കണ്ടെത്തൽ വായന (വാക്യങ്ങൾ )
കീരിയുമായി ബന്ധപ്പെട്ട വാക്യങ്ങൾ ഏതെല്ലാം?
താറാവുമായി ബന്ധപ്പെട്ട വാക്യം ഏത്?
കണ്ടെത്തൽ വായന( വാക്കുകൾ)
ഒരേ പോലെ അവസാനിക്കുന്ന വാക്കുകൾ കണ്ടെത്താമോ?
കഥാപാത്രങ്ങളുടെ പേരുകൾക്കടിയിൽ വരയിടാമോ?
…………………………….
കണ്ടെത്തൽ വായന (ഊന്നൽ നൽകുന്ന അക്ഷരങ്ങൾ)
ഏത് അക്ഷരം കൂടുതൽ തവണ
റ്റ വരുന്ന വാക്കുകൾ ഏവ ?
…………………..
കണ്ടെത്തൽ വായന (ചിഹ്നം ചേർന്ന അക്ഷരം)
പൊ എന്ന അക്ഷരം ചേർന്ന് വാക്കേത്
കോ എന്ന അക്ഷരമുള്ള വാക്കേത്?
………………...
കണ്ടെത്തൽ വായന (പുനരനുഭവമുള്ള അക്ഷരങ്ങൾ)
അക്ഷരബോധ്യച്ചാര്‍ട്ട്, ചിഹ്നബോധ്യച്ചാര്‍ട്ട് എന്നിവയുടെ വിശകനത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പിന്തുണ വേണ്ടവര്‍ നിര്‍ദേശിക്കുന്ന വാക്യങ്ങളും വാക്കുകളും അക്ഷരങ്ങളും കണ്ടെത്തുന്നു
ക്രമത്തിൽ വായിക്കൽ
ഒരു വരി ഒരാൾ
ഒരാൾ നിർത്തിയെടുത്ത് നിന്ന് അടുത്തയാൾ
നിർദ്ദേശിക്കുന്ന ക്രമത്തിൽ വാക്യങ്ങൾ വായിക്കൽ
പൊട്ടിച്ചിരിച്ചു ,എന്നവാക്ക് വരുന്ന വരികൾ
കുരച്ചു എന്ന വാക്ക് വരുന്ന വരികൾ
വീണു എന്ന വാക്ക് വരുന്ന വരികൾ
സഹവർത്തിത വായന (ഒഴിവുസമയങ്ങളിൽ)
സഹവർത്തിത സംഘം (ക്ലാസിലെ കുട്ടികളുടെ എണ്ണം പരിഗണിച്ച് ഗ്രൂപ്പുകൾ ഉണ്ടാക്കുന്നു.)വായന റിഹേഴ്സൽ നടത്തിയതിനുശേഷം അവതരണം.
പ്രതിദിന വായനാ പാഠം
ആട് പറഞ്ഞു.
പുറത്ത് കയറ്.
ഒറ്റ ചാട്ടത്തിന് പട്ടി കയറി.
പട്ടി പറഞ്ഞു.
പുറത്ത് കയറ്.
എനിക്ക് പറ്റുമോ?
പറ്റും നീ കയറ്.
കോഴി പറന്ന് കയറി.
കോഴി പറഞ്ഞു.
പുറത്ത് കയറ്.
എനിക്ക് പറ്റുമോ?
പറ്റും നീ കയറ്
താറാവും പറന്ന് കയറി.
2
മുത്തു പറിക്കാൻ എത്തുന്നില്ല.
മുത്തു പറിക്കാൻ പറ്റുന്നില്ല.