ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, November 5, 2025

271 .ആസൂത്രണക്കുറിപ്പ് 11. പിന്നേം പിന്നേം ചെറുതായി


ആസൂത്രണക്കുറിപ്പ്
11- പിന്നേം പിന്നേം ചെറുതായി

യൂണിറ്റ് ആറ്

ക്ലാസ്: ഒന്ന്

യൂണിറ്റ്: 6

ടീച്ചറുടെ പേര്അനീഷ് 

വെളിയനാട് സബ്ജില്ല

കുട്ടികളുടെ എണ്ണം:.......

ഹാജരായവർ: .......

തീയതി: ..…../ 2025

പിരീഡ് ഒന്ന്

പഠനലക്ഷ്യങ്ങൾ:

  • കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു.

  • പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങൾ‍, പദങ്ങൾ എന്നിവ ഒറ്റയ്‌ക്കും സഹായത്തോടെയും വായിക്കുന്നു.

  • ചിത്രസൂചനകളിൽ നിന്നും കഥ വികസിപ്പിച്ചെഴുതി പങ്കിടുന്നു. സ്വന്തം കഥകൾക്ക് ചിത്രീകരണം നടത്തുന്നു

പ്രതീക്ഷിത സമയം40 മിനുട്ട്

കരുതേണ്ട സാമഗ്രികൾ - കഥാപുസ്തകങ്ങൾ, വായനപാഠങ്ങൾ, അക്ഷരബോധ്യച്ചാർട്ടും ചിഹ്നബോധ്യച്ചാർട്ടും

പ്രക്രിയാവിശദാംശങ്ങൾ

സംയുക്ത ഡയറി പങ്കിടൽ 10 മിനുട്ട്

1. തനിയെ എഴുതിയവർക്ക് അവസരം

2. സഹായത്തോടെ എഴുതിയെങ്കിലും തനിയെ വായിക്കാൻ‍ കഴിയുന്നവർക്ക് അവസരം -

3. ടീച്ചറുടെ പങ്കാളിത്തത്തോടെ വായിക്കാൻ അവസരം

കാര്‍ട്ടൂണ്‍ ഡയറി പങ്കിടല്‍


  • ആരെങ്കിലും കാര്‍ട്ടൂണ്‍ ഡയറി എഴുതിയിട്ടുണ്ടോ? അത് പങ്കിടാമോ?

  • ഡയറി പ്രദര്‍ശിപ്പിക്കുന്നു.

  • കുട്ടികള്‍ പ്രതികരിക്കുന്നു.

ഡയറിയില്‍ നിന്നും അഭിനയം

  • ഡയറിയില്‍ എഴുതിയ കാര്യം ആര്‍ക്ക് അഭിനയിക്കാം?

രചനോത്സവ ചിത്രകഥകളുടെ അവതരണം

  1. നല്‍കിയ രചനോത്സവ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചിത്രകഥാപുസ്തകം തയ്യാറാക്കിയത്

  2. ക്ലാസില്‍ അവതരിപ്പിക്കാന്‍ അവസരം

  3. നാല് പേരുടെ ചിത്രങ്ങളും കഥയും പൊതുവായി വായിപ്പിക്കുന്നു

  4. അഭിനന്ദിക്കുന്നു

  5. കഥ ‍ഡിജിറ്റല്‍ രൂപത്തില്‍ ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കിടുന്നു.

കുട്ടിപ്പാട്ടുകളുടെ അവതരണം

  1. പാഠത്തിന്റെ ഭാഗമായി ആഹാരവുമായി ബന്ധപ്പെട്ട് കുട്ടികള്‍ എഴുതിയ പാട്ടുകള്‍ പങ്കിടാന്‍ അവസരം

  2. മറ്റൊരു സ്കൂളിലെ കുട്ടി കൊഴുക്കട്ടയെക്കുറിച്ച് എഴുതിയ പാട്ട് ടീച്ചര്‍ പാടുന്നു.

( ഇവാന്റെ പാട്ട്) വായ്താരി ചേര്‍ത്ത് പാടണം.)

കൊഴുക്കട്ട കൊഴുക്കട്ട


തക തക തകതാരോ

രുചിയുള്ള കൊഴുക്കട്ട

തക തക തകതാരോ

ഇതുപോലെ നിങ്ങളുടെയും പാട്ട് തയ്യാറാക്കും.

എല്ലാവരും നാളെ പലഹാരത്തെക്കുറിച്ച് പാട്ടെഴുതണേ.

അവ ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കിടും.

പിരീഡ് രണ്ട്, മൂന്ന്

പ്രവര്‍ത്തന 34 : പാട്ടരങ്ങ് ( സചിത്രപ്രവര്‍ത്തനപുസ്തകം പേജ് 39,)

പഠനലക്ഷ്യങ്ങള്‍

  • സംഭാഷണ ഗാനങ്ങൾ, ചോദ്യോത്തരപ്പാട്ടുകൾ എന്നിവ താളത്തോടെ അവതരിപ്പിക്കുന്നു

  • പാഠത്തിൽ നിന്ന് നിശ്ചിത വാക്യങ്ങൾ, പദങ്ങൾ, അക്ഷരങ്ങൾ എന്നിവ കണ്ടെത്തി വായിക്കുന്നതിനും വലുപ്പം, ആലേഖനക്രമം ,വാക്കകലം എന്നിവ പാലിച്ച്  എഴുതാനുള്ള കഴിവ് നേടുന്നു 

പ്രതീക്ഷിതസമയം : 40 മിനിട്ട്

കരുതേണ്ട സാമഗ്രികള്‍ : പാട്ടുകള്‍ എഴുതിയ ചാര്‍ട്ടുകള്‍ 

പ്രക്രിയാവിശദാംശങ്ങള്‍

  • കുട്ടികളെ ഭിന്ന നിലവാര ഗ്രൂപ്പാക്കൽ

  • താനാരം പാട്ടും വരികൾ നൽകുന്നു

  • സചിത്ര പ്രവർത്തന പുസ്തകത്തിലെ പലഹാരപ്പാട്ട് ചാർട്ടിൽ എഴുതി പ്രദർശിപ്പിക്കുന്നു

  • പഠനക്കൂട്ടങ്ങളാണ് ഉത്തരം പറയേണ്ടത്? ഓരോ പഠനക്കൂട്ടത്തിലെയും എല്ലാവരും ഉത്തരം കണ്ടുപിടിക്കണം. പരസ്പരം സഹായിക്കാം.

  • ടീച്ചര്‍ ചുവടെയുള്ള ചോദ്യങ്ങള്‍ ഓരോ പഠനക്കൂട്ടത്തിലെയും കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരോട് ചോദിക്കുന്നു. സഹായത്തോടെ കണ്ടെത്തി ഉത്തരം ചാര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

  • അവരെ അഭിനന്ദിക്കുന്നു

  • ആ വരി ടീച്ചറുടെ സഹായത്തോടെ സാവധാനം വീണ്ടും വായിക്കുന്നു.

കണ്ടെത്തൽ വായന ( കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരെ പരിഗണിച്ച്)

  • മധുരത്തിനെ കുറിച്ച് പറയുന്ന വരികൾ തൊട്ടുചൊല്ലാമോ?

  • അങ്ങാടിയുടെ കാര്യം പറയുന്ന വരി ചൊല്ലാമോ?

  • നിറത്തെ കുറിച്ച് പറയുന്ന വരി ഏതാണ് ?

  • ………………

  • തെരുവ് എന്ന് പദം വരുന്ന വരികൾ ചൊല്ലാമോ 

  • മധുരം എന്ന പദം എത്ര തവണ വന്നിട്ടുണ്ട്?

  • ഹൽവയെ കുറിച്ച് പറയുന്ന വരി ഏതാണ്

  • ധ എന്ന അക്ഷരം എത്ര പ്രാവശ്യം വന്നിട്ടുണ്ട്?

  • ഹ എന്ന അക്ഷരം എത്ര പ്രാവശ്യം വന്നിട്ടുണ്ട്?

സചിത്ര പ്രവർത്തന പുസ്തകത്തിലെ അപ്പം വേണോ ഏതപ്പം എന്ന പാട്ട്  ചാര്‍ട്ടില്‍ എഴുതി പ്രദര്‍ശിപ്പിക്കുന്നു .പ്രവര്‍ത്തന പുസ്തകം പേജ് 48  പൂരിപ്പിക്കു പടം വരയ്ക്കു 

  • ആദ്യ മൂന്നു വരി വ്യക്തിഗതമായി വായിക്കുന്നു

  • സചിത്ര പ്രവർത്തന പുസ്തകത്തിൽ പേജ് 48 ൽ വലതുഭാഗത്തായി വരികൾക്ക് നേരെ വരച്ചു ചേർക്കുന്നു.

  • പിന്തുണ നടത്തം.

താളമിട്ട് ചൊല്ലാം

  • ചെറു  സംഘങ്ങളായി കൂട്ടുവായന നടത്തി താളമിട്ടു ചൊല്ലുന്നു

തനിച്ചെഴുത്ത്

  • അടുത്ത വരി എഴുതാമോ? എല്ലാവരും തനിച്ചെഴുത്ത് നടത്തുന്നു.

  • പിന്തുണ നടത്തം . ആവശ്യമെങ്കില്‍ തെളിവെടുത്തെഴുതാന്‍ സഹായസൂചനകള്‍ നല്‍കുന്നു.

ടീച്ചറെഴുത്ത്

  • ടീച്ചര്‍ ചാര്‍ട്ടില്‍ എഴുതുന്നു .പൊരുത്തപ്പെടുത്തല്‍ എല്ലാവരും  എഴുതി എന്ന് ഉറപ്പുവരുത്തുന്നു 

വായന

അടുത്തവരി വായിക്കാമോ ?

സന്നദ്ധ വായന.സഹായവായന.

തനിച്ചെഴുത്ത്

  • കുഴലുപോലുള്ള ഏതു പലഹാരം കൂട്ടുകാര്‍ക്കറിയാം ?

  • വിളിച്ചു പറയാതെ പ്രവര്‍ത്തന പുസ്തകത്തില്‍ എഴുതി വരി പൂര്‍ത്തിയാക്കാമോ?

  • പിന്തുണ നടത്തം .ഓരോ വാക്കിനും ശരി നല്‍കുന്നു .

തനിച്ചെഴുത്ത്

  • അടുത്ത വരി എന്തായിരിക്കും ? എഴുതാം. അപ്പം വേണോ ഏതപ്പം?

  • തനിച്ചെഴുത്തിന് ശേഷം സന്നദ്ധതയുള്ളവരുടെ ബോര്‍ഡെഴുത്ത്

ടീച്ചറെഴുത്ത്

  • ടീച്ചര്‍ ചാര്‍ട്ടില്‍ എഴുതുന്നു. പൊരുത്തപ്പെടുത്തി തിരുത്തി എഴുതല്‍ .

  • അംഗീകാരം നല്‍കല്‍

പാട്ട് നീട്ടല്‍

  • ഈ രീതിയില്‍ വരികള്‍ വരികള്‍ കൂട്ടിച്ചേര്‍ത്ത്‌ പാട്ട് നീട്ടുന്നു .

അപ്പം വേണോ?

ഏതപ്പം

വട്ടത്തിലുള്ളൊരു വട്ടയപ്പം

അപ്പം വേണോ?

ഏതപ്പം

കുഴലു പോലുള്ള കുഴലപ്പം

അപ്പം വേണോ?

ഏതപ്പം?

ശർക്കര ചേർത്തൊരു ഇലയപ്പം.


വരികള്‍ കൂട്ടിച്ചേര്‍ക്കാം.

അപ്പം വേണോ?

ഏതപ്പം

ആവിയില്‍ വെന്ത കലത്തപ്പം

കുമ്പിളിലാക്കിയ കുമ്പിളപ്പം

ഉള്ളിലറയുള്ള അച്ചപ്പം

അപ്പം വേണോ?

ഏതപ്പം

വരികള്‍ താളത്തില്‍ കൂട്ടിച്ചേര്‍ത്ത്  വ്യക്തിഗതമായി പാടുന്നു. സചിത്ര പുസ്തകത്തില്‍ എഴുതുന്നു.

പാട്ട് കേട്ട് ഉറുമ്പ് പറഞ്ഞത് എന്താണെന്നോ?

തിന്നാൻ ഇപ്പോള്‍ നേരമില്ല

തന്നാൽ ‍ പിന്നെ തിന്നോളാം

തനിച്ചെഴുത്ത്

  • സചിത്ര പ്രവർത്തന പുസ്തകത്തിൽ പൂരിപ്പിച്ചെഴുതുന്നു.

  • പഠനക്കൂട്ടത്തില്‍ പരസ്പരം പരിശോധിച്ച് മെച്ചപ്പെടുത്തുന്നു.

സഹവർത്തിത വായന* .

  • ഒരാൾ ഒരു വരി വീതം പറഞ്ഞു വായിക്കൽ. സഹായം ആവശ്യമുള്ളവരെ കൂട്ടിവായന പഠിപ്പിക്കൽ.

  • എല്ലാവരും പറഞ്ഞു വായന നടത്തിയ ശേഷം ചൊല്ലൽ.റിഹേഴ്സൽ

  • ഒരാൾ പാടും മറ്റുള്ളവർ ഏറ്റു ചൊല്ലൽ നടത്തും.

  • വിവിധ ഉപകരണങ്ങളുപയോഗിച്ച് താളമിട്ട് പാടി പരിശീലിക്കുന്നു.

പാട്ടരങ്ങ് പോസ്റ്റർ തയ്യാറാക്കൽ

  • പഠനക്കൂട്ടത്തില്‍ തയ്യാറാക്കാന്‍ നിര്‍ദേശം.

  • പോസ്റ്ററില്‍ എന്തെല്ലാം വേണം?

    • പാട്ടരങ്ങ് ( ഏറ്റവും വലുതായി)

    • ഒന്നാം ക്ലാസ്

    • കൂട്ടമായി പാടുന്ന ചിത്രം

    • തീയതിയും സമയവും

    • വരൂ കേള്‍ക്കൂ രസിക്കൂ ( എന്നതുപോലെ വരികള്‍)

പാട്ടരങ്ങ് അവതരണം.

റിക്കാർഡ് ചെയ്യൽ

പ്രതീക്ഷിത ഉല്പന്നം : പാട്ടരങ്ങ് വീഡിയോ

വിലയിരുത്തൽ :

  • കണ്ടെത്തല്‍ വായനയിലൂടെ ധ ,ഹ എന്നീ  അക്ഷരങ്ങള്‍ തിരിച്ചറിയാന്‍  എല്ലാ കുട്ടികള്‍ക്കും കഴിയുന്നുണ്ടോ?

  • വരികള്‍ തിരിച്ചറിഞ്ഞു പാടാന്‍ കഴിയ്ന്നുണ്ടോ?

  • താളാത്മകമായി ചുവടുവച്ചു കൊട്ടിപ്പാടാന്‍ കഴിയുന്നുണ്ടോ?

പിരീഡ് നാല്

പ്രവര്‍ത്തന 35 : പാട്ടരങ്ങ് (പാഠപുസ്തകം പേജ് 50)

പഠനലക്ഷ്യങ്ങള്‍

  1. സംഭാഷണ ഗാനങ്ങൾ, ചോദ്യോത്തരപ്പാട്ടുകൾ എന്നിവ താളത്തോടെ അവതരിപ്പികുന്നു

  2. പാഠത്തിൽ നിന്ന് നിശ്ചിത വാക്യങ്ങൾ, പദങ്ങൾ, അക്ഷരങ്ങൾ എന്നിവ കണ്ടെത്തി വായിക്കുന്നതിനും വലുപ്പം, ആലേഖനക്രമം, വാക്കകലം എന്നിവ പാലിച്ച്  എഴുതാനുള്ള കഴിവ് നേടുന്നു 

പ്രതീക്ഷിതസമയം : 40 മിനിട്ട്

കരുതേണ്ട സാമഗ്രികള്‍ : പാട്ടുകള്‍ എഴുതിയ ചാര്‍ട്ടുകള്‍ 

പ്രക്രിയാവിശദാംശങ്ങള്‍

പാഠപുസ്തകം പേജ് 50. പട്ടികയെ പാട്ടാക്കല്‍

  • ചര്‍ച്ചയിലൂടെ ഓരോ വിഭാഗത്തിലെയും ആഹാരങ്ങള്‍ കണ്ടെത്തി താളത്തിനനുസരിച്ച് കൂട്ടിച്ചേര്‍ത്തു പട്ടിക പൂര്‍ത്തിയാക്കണം.

ഉദാ: ആവിയിൽ വേവും ആഹാരങ്ങൾ 

ഇലയട, പുട്ട്, കൊഴുക്കട്ട, കുമ്പിളപ്പം, നൂലപ്പം ……………..(കുട്ടികള്‍ക്ക് എളുപ്പം പറയാന്‍ കഴിയണമെന്നില്ല.

ടീച്ചര്‍ വട്ടയപ്പം ഉണ്ടാക്കുന്ന വിധം പരിചയപ്പെടുത്തുന്നു.

ഇഡ്ഡലി ഉണ്ടാക്കുന്ന വിധം പരിചയപ്പെടുത്തുന്നു.

ഏത്തപ്പഴം പുഴുങ്ങുന്ന രീതി പരിചയപ്പെടുത്തുന്നു.

പുഴുങ്ങിയ പഴം, വട്ടയപ്പം എന്ന് ചേര്‍ത്ത് ചൊല്ലിനോക്കുന്നു. പഴം പുഴുങ്ങിയത്, വട്ടയപ്പം എന്ന് ചേര്‍ത്താലോ? ഏതാണ് ചൊല്ലാന്‍ പറ്റിയതെന്ന് കുട്ടികള്‍ പറയട്ടെ. അത് ചേര്‍ത്ത് വരികള്‍ പൂര്‍ണമാക്കണം.

ആവിയില്‍ വേവും പലഹാരങ്ങള്‍ ഇലയട, പുട്ട്, കൊഴുക്കട്ട,

കുമ്പിളപ്പം നൂലപ്പം വട്ടയപ്പം……….

ചുട്ടെടുക്കും പലഹാരങ്ങള്‍

  • ചപ്പാത്തി, പത്തിരി, മസാലദോശ തുടങ്ങിയവ പറയാം. കുട്ടികള്‍ പറഞ്ഞില്ലെങ്കില്‍ പരിചയപ്പെടുത്തണം. ഇതില്‍ ഏതെല്ലാം ചേര്‍ത്താല്‍ താളത്തിനൊക്കും എന്ന് പരിശോധിക്കുന്നു. ക്രമം കണ്ടെത്തുന്നു. പൂരിപ്പിക്കുന്നു.

വറുത്തെടുക്കുന്നവ

  • ബോളി, പരിപ്പുവട, ഉഴുന്നുവട, നെയ്യപ്പം, ഉള്ളിവട, പഴംപൊരി, കായ് വറുത്തത്, പൂരി… ഇതില്‍ ഏതെല്ലാം ചേര്‍ത്താല്‍ താളം പാലിച്ച് ചൊല്ലാനാകും. ചൊല്ലിനോക്കുന്നു. പൂരിപ്പിക്കുന്നു.

വേവിക്കാത്തവ

  • ലസി, പഴങ്ങള്‍ ( മുന്തിരിപ്പഴം, ചക്കപ്പഴം എന്നിങ്ങനെ പറയിക്കണം), പഴച്ചാറ് പാനീയങ്ങള്‍, കരിമ്പ്, പഴം നുറുക്ക്, അവല്‍

എല്ലാവരുടെ പുസ്തകത്തിലും രേഖപ്പെടുത്തല്‍ ഉണ്ടാകണം. പൂരിപ്പിച്ച ശേഷം പഛനക്കൂട്ടങ്ങളില്‍ എഴുതിയത് പരിശോധിക്കല്‍. കൂടുതല്‍ പിന്തുണ വേണ്ടവരെ സഹായിക്കല്‍

ഓരോ പഠനക്കൂട്ടവും ഓരോ തരം പാചകരീതിയിലുള്ളവ പാടി അവതരിപ്പിക്കുന്നു.

പ്രതീക്ഷിത ഉല്പന്നം :

  • പാഠപുസ്തകത്തിലെ രേഖപ്പെടുത്തൽ  

  • പട്ടികപ്പാട്ട് അവതരിപ്പിക്കുന്ന വീഡിയോ

വിലയിരുത്തൽ :

  • എത്ര കുട്ടികൾക്ക് സ്വന്തമായി വായിച്ച് പ്രവർത്തനം ചെയ്യാൻ കഴിഞ്ഞു?

  • പട്ടികയെ പാട്ടാക്കിയത് ഗുണകരമായോ? എങ്ങനെ?

വായനപാഠങ്ങള്‍

കുട്ടികള്‍ എഴുതിയ പലഹാരപ്പാട്ടുകള്‍

No comments: