ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, September 10, 2025

എഴുത്തഴക്, ഭിന്നതല ആസൂത്രണക്കുറിപ്പ് 2

 

ക്ലാസ്: മൂന്ന്

വിഷയം മലയാളം

യൂണിറ്റ്: മൂന്ന്

പാഠത്തിൻ്റെ പേര്: പലഹാരക്കൊതി

ടീച്ചറുടെ പേര്:

സൈജ എസ്

ഗവ എൽ പി എസ് കൊല്ലൂർവിള , കൊല്ലം

കുട്ടികളുടെ എണ്ണം :.......

ഹാജരായവർ: .......

തീയതി : ..…../ 2025

പ്രവർത്തനം അക്ഷരപ്പലഹാരം

പഠനലക്ഷ്യങ്ങള്‍

ചേർച്ചയുള്ള വാക്കുകളെ കോർത്തിണക്കുമ്പോൾ ഗദ്യത്തിൽ വരുന്ന താളസ്വഭാവം അറിഞ്ഞാസ്വദിക്കുക. ഇത്തരം സൗന്ദര്യാംശങ്ങളിലൂന്നി ഗദ്യഭാഗങ്ങൾ ഭാവാത്മകതയോടെ ആകർഷകമായി പറഞ്ഞും വായിച്ചും അവതരിപ്പിക്കുക

കരുതേണ്ട സാമഗ്രികള്‍

സമയം മുപ്പത് മിനിറ്റ്

പ്രവർത്തനവിശദാംശങ്ങള്‍

ഘട്ടം ഒന്ന് ( പത്ത് മിനിറ്റ്)

അക്ഷരമാലച്ചാര്‍ട്ട് പ്രദര്‍ശിപ്പിക്കുന്നു. അതിലെ അക്ഷരക്രമത്തില്‍ ഓരോരുത്തരും പലഹാരത്തിന്റെ പേര് പറയണം. ഉദാഹരണം ഒന്നാമത്തെ ആള്‍ അ- അപ്പം, രണ്ടാമത്തെയാള്‍ ആ- പേര് കിട്ടിയില്ലെങ്കില്‍ പാസ് പറഞ്ഞ് ഇരിക്കണം. അടുത്തയാള്‍ അടുത്ത അക്ഷരം വച്ച് പറയണം. പേര് കിട്ടാതെ പോയവ ടീച്ചര്‍ കുറിച്ച് വക്കണം)






















അവസാന റൗണ്ട് വരെ പറയിക്കണം.

ഘട്ടം രണ്ട് ( പത്ത് മിനിറ്റ്)

ക്ലാസ്സിൽ ഒരു അപ്പാണ്യം - ചർച്ചയും ഒരുക്കങ്ങളും ആരംഭിക്കുന്നു.

നമ്മൾ എന്തെല്ലാം പലഹാരങ്ങൾ കൊണ്ടു വരും?

( ർഗ്ഗം:കേരളത്തിലെ ഭക്ഷ്യവിഭവങ്ങൾ വിക്കിയിലുള്ള പലഹാരങ്ങള്‍ പരിഗണിച്ച് അവയുടെ ആദ്യാക്ഷരം മാത്രം എഴുതിയ എ ഫോര്‍ പേപ്പര്‍ ക്ലാസിന്റെ പലഭാഗത്തായി പ്രദര്‍ശിപ്പിക്കുന്നു. എഴുതുമ്പോള്‍ തിരക്ക് ഒഴിവാക്കാനായുള്ള നിര്‍ദേശങ്ങള്‍

  • ഒരു സമയം പത്ത് പേര്‍ക്ക് എഴുതാന്‍ അവസരം.

  • ഒരാള്‍ക്ക് ഒന്നിലധികം പേപ്പറുകളില്‍ എഴുതാം.

  • ഒരു പേപ്പറില്‍ ഒരു പലഹാരത്തിന്റെ പേരേ എഴുതാവൂ.

  • നേരത്തെ എഴുതിയത് ആവര്‍ത്തിക്കരുത്.

  • പാഠപുസ്തകത്തിലുള്ളതും അറിവുള്ളതും എഴുതാം.

  • എഴുതാന്‍ പ്രയാസം നേരിടുന്ന കുട്ടികള്‍ ടീച്ചറുടെ സഹായത്തോടെ എഴുതണം.

  • അല്ലെങ്കില്‍ പഠനക്കൂട്ടത്തിന്റെ ലീഡറുടെ സഹായം തേടണം.

  • ആദ്യ പത്ത് പേര് എഴുതിക്കഴിഞ്ഞാല്‍ അടുത്ത പത്ത് പേര്‍ക്ക് അവസരം

ക്രോഡീകരണം

  • ഏറ്റവും കൂടുതല്‍ പലഹാരങ്ങള്‍ ഏത് അക്ഷരവുമായി ബന്ധപ്പെട്ടാണ്? ഇനിയും കൂട്ടാനാകുമോ?

  • പല പലഹാരങ്ങളും പല നാടുകളില്‍ നിന്നും വന്നവയാണ്. പല രാജ്യങ്ങളിലെ ജനങ്ങള്‍ തമ്മില്‍ ഇടകലരുമ്പോള്‍ ആഹാരങ്ങളും പരസ്പരം പകര്‍ത്തും.

ഘട്ടം മൂന്ന് ( പത്ത് മിനിറ്റ്)

ക്ലാസ് അപ്പാണ്യത്തില്‍ കൊണ്ടുവരുന്ന പലഹാരലിസ്റ്റ് അന്തിമമാക്കിയാല്‍ പലഹാരപ്രദര്ഡശനത്തിന് ബോര്‍ഡുകള്‍ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തുന്നു. ഭിന്നനിലവാരക്കാരുടെ പഠനക്കൂട്ടങ്ങൾ ഉണ്ടാക്കുന്നു. പലഹാരപ്പേരുകള്‍ വീതിച്ച് നല്‍കുന്നു. ക്ലാസ്സിലെ അപ്പാണ്യത്തിൽ വയ്ക്കാനായി പലഹാര ബോർഡുകൾ ഉണ്ടാക്കുന്നു. അവയിൽ പലഹാരപ്പേരുകൾ എഴുതുന്നു. ഓരോ പഠനക്കൂട്ടവും ഭംഗിയാക്കിയ പലഹാര ബോർഡുകൾ പ്രദർശിപ്പിക്കേണ്ടതുണ്ട്. അതിന് മുന്നേ പഠനക്കൂട്ടങ്ങളിൽ എഡിറ്റിങ് നടക്കണം.

നിശ്ചയിച്ച ദിവസം അപ്പാണ്യം നടത്തണം. രക്ഷിതാക്കളുടെ സഹകരണം തേടണം.

 അനുബന്ധം

അധ്യാപകർ ക്ലാസിൽ ചെയ്തതിൻ്റെ അനുഭവങ്ങൾ

അപ്പം അപ്പം നല്ലപ്പം 

എനിക്കിഷ്ടം നെയ്യപ്പം 

ഈ ഉദാഹരണം കൊടുത്തിട്ട് വരികൾ കൂട്ടിച്ചർക്കാൻ പ്രവർത്തനം കൊടുത്തപ്പോൾ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾ പോലും പലഹാര കൊതിയന്മാർ എന്ന പാഠഭാഗത്ത് നിന്നും പലതരത്തിലുള്ള അപ്പങ്ങളുടെ പേര് കണ്ടെത്തുകയും പുതിയ വരികൾ കൂട്ടിച്ചേർത്ത് എഴുതുകയും ചെയ്തു വളരെ മികച്ച രീതിയിൽ ഈ പ്രവർത്തനം പൂർത്തീകരിക്കാൻ സാധിച്ചു. ഇന്ന് ക്ലാസിൽ ചെയ്ത മറ്റൊരു പ്രവർത്തനം ആയിരുന്നു അക്ഷരമാല ക്രമത്തിൽ പലഹാരങ്ങളുടെ പേര് പറഞ്ഞുള്ള കളി എല്ലാ കുട്ടികളും നല്ല രീതിയിൽ പങ്കെടുത്തു . ആരും പിന്നോക്കം നിൽക്കുന്നതായി തോന്നിയില്ല ഏഴ് റൗണ്ട് വരെ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകാൻ സാധിച്ചു

ജൂലി ജോൺ 

ഗവ. യു. പി. സ്കൂൾ 

പായിപ്പാട്, ചങ്ങനാശ്ശേരി 

കോട്ടയം


അനുബന്ധം 2

ചില കുട്ടികള്‍ക്ക് പുസ്തകത്തില്‍ സൂചിപ്പിച്ച പരിഹാരങ്ങള്‍ പരിചയമുണ്ടാകില്ല

ചിത്രം കാണിക്കണം 

മൈസൂര്‍ പാക്

 

മുട്ടമാല

 

No comments: