ജിഎംഎൽപിഎസ് വടക്കാങ്ങരയിൽ 2019 ജൂൺ മാസത്തിലാണ് ജോയിൻ ചെയ്യുന്നത്. അന്ന് തൊട്ട് ഇന്ന് വരെ ഒന്ന് ബി ക്ലാസിലെ പൂമൊട്ടുകളെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്താനായതിൽ വടക്കാങ്ങരക്കാരി കൂടിയായ എനിക്ക് ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. അതോടൊപ്പം തന്നെ സ്കൂളിലെ വിവിധ പ്രവർത്തനങ്ങളിലും പ്രധാന പങ്ക് വഹിക്കാനും സാധിക്കാറുണ്ട്.
ആശങ്കയോടെ
2025-26 അധ്യയന വർഷം ഏറെ ആശങ്കകളോടെയാണ് എന്നെ
വരവേറ്റത്. അഡ്മിഷനെടുത്ത ഭൂരിഭാഗം പേരും 1 ബി ക്ലാസിൽ . മറ്റു ക്ലാസുകളിൽ
ഇതിലധികം കുട്ടികളെ മുൻപ് പഠിപ്പിച്ചിട്ടുണ്ടെങ്കിലും ഒന്നാം ക്ലാസിൽ
ആദ്യമായാണ് ഇത്രയധികം കുട്ടികളെ പഠിപ്പിക്കുന്നത്.
- ആകെ 41 കുട്ടികൾ. 25 ആൺകുട്ടികളുo 16 പെൺകുട്ടികളും.
- എൽ കെ ജി യിൽ പോയവരും യു കെ ജി യിൽ പോയവരും
- അങ്ങനെ ഭിന്ന തലത്തിലുള്ള കുട്ടികളും.
- മാറിയ പാഠ പുസ്തകവും പഠന രീതിയും എങ്ങനെ ഇത്രയധികം കുട്ടികളിൽ പരാതിയും പരിഭവവുമേതുമില്ലാതെ എത്തിക്കുമെന്നത് നല്ലൊരു വെല്ലുവിളി തന്നെയായിരുന്നു.
സംയുക്ത ഡയറി
- ഡയറി എഴുതാൻ എല്ലാവർക്കും , വലിയ താത്പര്യമാണ്. സമയക്കുറവുമൂലം എല്ലാവരുടേതും വായിക്കാൻ കഴിയാറില്ല. 5 പേരുടെ വെച്ച് ദിവസവും വായിക്കും. അത് അവർക്ക് വലിയ സന്തോഷമാണ്. ഡയറിയിൽ നൽകുന്ന വ്യത്യസ്ത തരം സ്റ്റിക്കറുകളും അവർക്കേറെ ഇഷ്ടമാണ്. എല്ലാ ദിവസവും ഡയറി എഴുതുന്ന കൂട്ടുകാരാണ് മിക്കവരും. വായന പാഠം വായിക്കാനും മിടുക്കരാണവർ.ആദ്യം വായിക്കുന്ന കുട്ടിക്ക് നൽകുന്ന കിരീടം സ്റ്റിക്കർ കിട്ടാൻ ജാഗരൂഗരായിരിക്കുന്ന മിടുക്കരാണേറെയും.
ലൈബ്രറി പുസ്തകങ്ങൾ അവരിപ്പോൾ ഒറ്റക്ക് വായിക്കുന്നു
- എല്ലാ വെള്ളിയാഴ്ചയും നൽകുന്ന ലൈബ്രറി പുസ്തകങ്ങൾ അവരിപ്പോൾ ഒറ്റക്ക് വായിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി. ഞായറാഴ്ചത്തെ ഡയറിയിൽ അവരിപ്പോൾ സംയുക്ത വായനക്കുറിപ്പാണ് എഴുതുന്നത്.
അക്ഷര ബോധ്യചാർട്ടിലെ കളങ്ങൾ
- ഇതു കൊണ്ടൊക്കെ തന്നെ അക്ഷര ബോധ്യചാർട്ടിൽ കളങ്ങൾ ഒഴിഞ്ഞു കിടക്കുന്നവരുടെ എണ്ണം വളരെ കുറവാണ്.
പരീക്ഷയുടെ മാധുര്യം
- പാദവാർഷിക പരീക്ഷ കഴിഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നുകയുണ്ടായി.
- 15 പേർക്ക് എല്ലാ വിഷയത്തിലും എല്ലാ പ്രവർത്തനങ്ങൾക്കും എ ഗ്രേഡ്.
- 5 പേർക്കൊഴികെ എല്ലാവർക്കും ഓവറാൾ എ ഗ്രേഡും ഉണ്ട്.
മൂല്യനിർണയാനന്തര സി പി ടി എ
- മൂല്യനിർണയാനന്തരം നടത്തിയ സി പി ടി എ യിൽ 36 രക്ഷിതാക്കൾ പങ്കെടുത്തു.
- 5 പേർ അസൗകര്യം അറിയിച്ചിരുന്നു.
- 2 മണിക്ക് മുൻപ് തന്നെ ക്ലാസ് നിറഞ്ഞു കവിഞ്ഞിരുന്നു. ഒരാൾ പോലും വൈകി എത്തിയില്ല.
- മീറ്റിംഗിൽ ഓരോ രക്ഷിതാവും തങ്ങളുടെ കുട്ടിയെ കുറിച്ച് വാതോരാതെ പറയുന്നത് കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു .
- സ്കൂളിലെ മറ്റ് അധ്യാപകർ പോലും അത്ഭുതം കൂറി. എന്താണ് നിങ്ങളുടെ രക്ഷിതാക്കൾ ഇത്രയധികം സംസാരിച്ചതെന്ന്
- !കുട്ടികൾക്കെല്ലാം കൗതുകമാർന്ന സമ്മാനങ്ങളും നൽകി.
പുസ്തകക്കിഴി
- വായന കൂടിലേക്ക് വേണ്ട പുസ്തകങ്ങൾ ശേഖരിക്കാനായി പുസ്തകക്കിഴിയുടെ ഉദ്ഘാടനം മീറ്റിംഗിൽ നിർവഹിച്ചു.
ഡിജിറ്റൽ വായന കാർഡ് നിർമ്മാണ ശില്പശാല
- കൂടുതൽ വായന കാർഡുകൾ നിർമ്മിക്കുന്നതിനായി ഡിജിറ്റൽ വായന കാർഡ് നിർമ്മാണ ശില്പശാല നടത്തി.
- ഇപ്പോൾ രക്ഷിതാക്കൾ വായന കാർഡുകൾ ഉണ്ടാക്കി ഗ്രൂപ്പിൽ പങ്കു വെച്ചു തുടങ്ങി.
- ഇവയെല്ലാം പ്രിന്റ് എടുത്ത് ക്ലാസിൽ വായനക്കായി നൽകുന്നുമുണ്ട്.
*സ്നേഹ തീരം*
- പിന്നാക്കം നിൽക്കുന്ന 5 പേർക്കായി *സ്നേഹ തീരം* എന്ന പേരിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി.
- അവർക്ക് പ്രതേകം വായന സാമഗ്രികൾ നൽകി വരുന്നു.
- രാവിലെ ക്ലാസ് തുടങ്ങുന്നതിനു മുൻപ് 20മിനുട്ടും. വൈകുന്നേരം 30 മിനുട്ടും പഠന പിന്തുണക്കായി ഇവർക്ക് നൽകി വരുന്നു.
- 10 ദിവസം കഴിഞ്ഞപ്പോൾ തന്നെ നല്ല മാറ്റം ഇവരിൽ കണ്ടുകഴിഞ്ഞു.
- ഇവരെയും മറ്റു കുട്ടികൾക്കൊപ്പം എത്തിക്കുക എന്നതാണ് എന്റെ ഒന്നാമത്തെ ലക്ഷ്യം.
- പഠന കൂട്ടങ്ങളും ഇവർക്കൊപ്പമുണ്ട്.
കുട്ടികളിൽ വലിയ മാറ്റം
- മലയാളം 4 യൂണിറ്റുകൾ പൂർത്തീകരിച്ചു. ഇപ്പോൾ തന്നെ കുട്ടികളിൽ വലിയ മാറ്റം ഉണ്ടാക്കാൻ സാധിച്ചു.
- സ്കൂൾ അസംബ്ലിയിലും മറ്റമുള്ള ഒന്നാം ക്ലാസുകാരുടെ പ്രകടനം വലിയ പ്രശംസ യുളവാക്കാറുണ്ട്.
വിടരുന്ന പൂമൊട്ടുകൾ
- പാട്ടരങ്ങും റീഡേഴ്‌സ് തിയേറ്ററും പുസ്തക പരിചയവുമെല്ലാം അവർ നന്നായി ചെയ്തു വരുന്നു.ഇനിയും ഉയരങ്ങൾ കീഴടക്കി എന്റെ *വിടരുന്ന പൂമൊട്ടുകൾ* വിരിഞ്ഞ് പരിമളം പരത്തി പാരിൽ പരിലസിക്കട്ടെ 🥰💕💕
ജി എം എൽ പി എസ് വടക്കാങ്ങര
മങ്കട , മലപ്പുറം
1. നല്ലോണം സപ്പോർട് ചെയ്തതുകൊണ്ട് നല്ലവണ്ണം മാറ്റങ്ങൾ
ദാനിയൽ ആദാമിനെ LKG യിൽ നിന്ന് ഒന്നാം ക്ലാസ്സിലേക്ക് മാറ്റിയപ്പോൾ അവൻ ഇതൊക്കെ എങ്ങനെ പഠിക്കും എന്നുള്ള ടെൻഷൻ ആയിരുന്നു എനിക്ക്. ക്ലാസ്സ് തുടങ്ങിയത് മുതൽ അവൻ ഓരോന്നും മനസ്സിലാക്കി ചെയ്യുന്നതും പറയുന്നതും കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം ആയിരുന്നു. മലയാളം അക്ഷരങ്ങൾ പറഞ്ഞുകൊടുക്കുന്നത് അവൻ കണ്ടും കേട്ടും മനസ്സിലാക്കി എഴുതാനും വായിക്കാനും തുടങ്ങി. ഇങ്ങനെ അവനെ ഉഷാറാക്കി എത്തിച്ചത് ടീച്ചർ ആണ്. ടീച്ചർ കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുകൊടുത്തും എഴുതിച്ചും വായിപ്പിച്ചും ടീച്ചർ അവരെ നല്ലോണം സപ്പോർട് ചെയ്തതുകൊണ്ട് നല്ലവണ്ണം മാറ്റങ്ങൾ വരാൻ കാരണം.. ഇംഗ്ലീഷ് ആണ് അവൻ കുറച്ചു ബുദ്ധിമുട്ടുള്ള വിഷയം. ഇംഗ്ലീഷിൽ സ്പെല്ലിങ് മിസ്റ്റേക്ക് ആണ് അവൻ കൂടുതലായും വരുന്നത്. ഇംഗ്ലീഷിൽ ഒന്നും കൂടി ശ്രദ്ധ കിട്ടിയാൽ ഇന്ഷാ അല്ലാഹ് അവൻക് ഇനിയും മാർക് കിട്ടും. DHANIYAL ADHAM. P 1-B , G M L P SCHOOL, VADAKKANGARA
2. ഉത്തര പേപ്പർ കണ്ടപ്പോൾ വളരെ സന്തോഷമായി.
നമസ്കാരം,
ഞാൻ 1.B ക്ലാസ്സിലെ ഫാത്തിമ നുഹ യുടെ ഉമ്മ യാണ്. ഒന്നാം ക്ലാസ്സിലെ പാദവാർഷിക പരീക്ഷയുടെ ഉത്തര പേപ്പർ കണ്ടപ്പോൾ വളരെ സന്തോഷമായി. സ്കൂൾ തുറന്ന് 3 മാസം കൊണ്ട് ഒരുപാട് അക്ഷരങ്ങൾ എന്റെ മോൾ പഠിച്ചിട്ടുണ്ട്.
അക്ഷരങ്ങൾ പഠിക്കുന്നതോടൊപ്പം ദിവസവും ടീച്ചർ അയക്കുന്ന *വായന പാഠം* വായിക്കുന്നതു കൊണ്ട് തന്നെ അക്ഷരങ്ങൾ കൂട്ടി വായിക്കാനും പഠിക്കുന്നു.
അതുകാരണം തന്നെ ഒരു ബുക്ക് കിട്ടിയാലും ഇനി പാത്രം ആയാലും അറിയാവുന്ന അക്ഷരങ്ങൾ വെച്ച് കൂട്ടിവായിക്കാനും ശ്രമിക്കുന്നുണ്ട്. മലയാള വാക്കുകൾ എവിടെ കണ്ടാലും വായിക്കുന്നത് കാണുമ്പോൾ അല്ലെങ്കിൽ അതിനായി ശ്രമിക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം തോന്നാറുണ്ട്☺️. അതുപോലെ തന്നെ എടുത്തുപറയേണ്ടതാണ് എല്ലാ ദിവസവും എഴുതുന്ന *സംയുക്ത ഡയറി* യും. പഠിച്ച അക്ഷരങ്ങൾ വെച്ച് എഴുതുമ്പോൾ "ഞാൻ സ്വന്തമായി എഴുതിക്കോളാം എന്ന് പറയും.അറിയാത്ത അക്ഷരങ്ങൾ മാത്രം പറഞ്ഞു തന്നാൽ മതി എന്ന് പറയും ". ഓരോ ദിവസവും ഓരോ അനുഭവങ്ങൾ എഴുതുന്നതിലൂടെ ഓരോ ദിവസവും പുതിയ പുതിയ അക്ഷരങ്ങൾ പരിചയപ്പെടാൻ കുട്ടികൾക്ക് സാധിക്കുന്നു. അക്ഷരങ്ങൾ എഴുതുന്നതിനോടൊപ്പം അത് വായിക്കാനുംപഠിക്കുന്നു.
ഈ ഒരു രീതിയിൽ മുന്നോട്ട് പോകുന്നതീലൂടെ ഒന്നാന്തരം കഴിയുമ്പോൾ കുട്ടികൾ സ്വന്തമായി മലയാളം ആയാലും English ആയാലും വായിക്കാനും എഴുതാനും കഴിയുമെന്ന് പ്രതീക്ഷയുണ്ട്.
ഷഹല (m/oഫാത്തിമ നുഹ. സി.), ജി. എം. എൽ. പി. സ്കൂൾ, വടക്കാങ്ങര.
3. എനിക്ക് വളരെയധികം അത്ഭുതം
ബഹുമാനത്തോടെ....
🌹ഒന്ന് ബിയിൽ പഠിക്കുന്ന ഷെസിൻ ഹാദി 🧒🏻എന്ന എന്റെ മകനെ ഓർത്ത് രക്ഷിതാവായ എനിക്ക്👱🏻♀️ വളരെയധികം സന്തോഷം😍 തോന്നുന്ന ചില മാറ്റങ്ങൾഞാനിവിടെ കുറിക്കുന്നു......😍🥰❤🩹അതിൽ ചിലത് അവനെ എഴുതാനും📕 വായിക്കാനും✍🏻 പഠിച്ചതാണ്. അതിന് സ്കൂളും 🏫ടീച്ചറും👩🏻🏫 നൽകുന്ന പല അനുഭവങ്ങൾ ഉദാഹരണങ്ങളാണ്... ക്ലാസിൽ നിന്നും 📚📘പാഠപുസ്തക വായന/ലൈബ്രറി വായന /വായന📙 കാർഡുകൾ🗂️ എന്നിവയും വീട്ടിൽ നിന്ന് ലൈബ്രറി കഥകൾ വായിക്കുകയും വായിച്ചത് വായന കുറിപ്പ് എഴുതുന്നതും✍🏻 അത് മറ്റുള്ളവരുമായി പങ്കുവെക്കുന്നതും🫂ഇതിനുദാഹരണമാണ്. അതുപോലെ അക്ഷരങ്ങൾ തിരിഞ്ഞ് എഴുതുന്ന അമ്മയും കുഞ്ഞും🧒🏻👱🏻♀️ ഉള്ള സംയുക്ത ഡയറി. അമ്മക്കും ടീച്ചർക്കും എവിടെയെത്തിയെന്ന് അറിയുന്നതിനും📕 ഏറ്റവും നല്ലതും എനിക്കിഷ്ടപ്പെട്ടതുമായ ഒന്നാണ്.🗂️ അതുപോലെ സർഗാത്മക🧮 ക്രിയാത്മകശേഷികൾ ചില വസ്തുക്കൾ🖋️ ഉപയോഗിച്ച് മണ്ണ് ഇല പേപ്പർ നിർമ്മിക്കുന്നതും പേപ്പർ മടക്കി✂️📌📏 ഒട്ടിക്കുന്നതും പരീക്ഷ നിരീക്ഷണങ്ങളിൽ അവൻ താൽപര്യം ഉളവാക്കുകയും ചെയ്യുന്നത്🔎 കാണുമ്പോൾ എനിക്ക് വളരെയധികം അത്ഭുതം തോന്നുന്നു. 🥰അതുപോലെ അവനിലുള്ള മടി മാറ്റിയതും💞 പാട്ടുപാടാനും🎼 ചിത്രം വരക്കാനും കളർ കൊടുക്കാനും അവനിൽ ഒരു കുഞ്ഞു കലാകാരൻ ഉണ്ടെന്ന്🌼 തിരിച്ചറിഞ്ഞത് ഒന്നിലെത്തിയപ്പോൾ തന്നെയാണ്...🌸 അവനിലുള്ള കഴിവുകൾ കാണുമ്പോൾ ഉമ്മയായ എനിക്ക് കണ്ണും മനസ്സും ഒരുപോലെ നിറയുന്നു....😘💝 അതിനൊപ്പം നിന്ന ഷാഹിന ടീച്ചറെ ഇത്ര പ്രശംസിച്ചാലും മതി വരില്ല....❤🩹🌹✨
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ അവരെ🧒🏻👩🏻🏫 രണ്ടുപേരെയും അനുഗ്രഹിക്കണേ നാഥാ.........🤲🏻💞
എന്ന്
രക്ഷിതാവ്, ഷംന എം പി
4. എവിടെ മലയാളം വാക്കുകൾ കണ്ടാലും വായിക്കും.
ഒരുപാട് ആഗ്രഹിച്ചതായിരുന്നു മീറ്റിംഗിന് വരാൻ, പറ്റിയില്ല. ഗ്രൂപ്പിൽ രക്ഷിതാക്കളുടെ വോയിസ് കേട്ടപ്പോ എനിക്കും എന്റെ മോനെ കുറിച് അങ്ങനെ പറയാൻ പറ്റിയില്ലല്ലോ എന്നാലോചിച്ചപ്പോ സങ്കടം തോന്നി. അതാണ് ഇങ്ങനെ എഴുതാൻ തോന്നിയത്.😊
അവനു നല്ല ചേഞ്ച് ഉണ്ട്. എവിടെ മലയാളം വാക്കുകൾ കണ്ടാലും വായിക്കും. ആദ്യമൊക്കെ എല്ലാറ്റിനും മടി കാണിച്ച എന്റെ മോൻ ഒരുപാട് ഉത്സാഹത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ടീച്ചർ അവനോട് കാണിക്കുന്ന പരിഗണന തന്നെയാണ്. 🥰. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ്..🫂 അൽഹംദുലില്ലാഹ്,,
എന്റെ ചില പ്രയാസങ്ങൾ കൊണ്ടാണ് അവനെ ജി. എം. എൽ. പി. യിലേക്ക് മാറ്റി ചേർത്തത്. നല്ല ടെൻഷനുണ്ടായിരുന്നു അവന്റെ കാര്യത്തിൽ.. അവിടെ പഠനവുമായി ബന്ധപ്പെട്ടു നല്ല സപ്പോർട്ട് ആയിരുന്നു ടീച്ചേഴ്‌സൊക്കെ , എന്നാലും മോന് മറ്റുള്ള ആക്ടിവിറ്റികളിലും മറ്റും വളരെ പിറകിലായിരുന്നു . എക്സ്ട്രാ ആക്ടിവിറ്റി കാര്യത്തിൽ സ്കൂളിന് ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നു..ജി. എം. എൽ. പി യിൽ വന്നതിൽ പിന്നെ ആണ് അവന് ഒരുപാട് അവസരങ്ങൾ കിട്ടി. അതുകൊണ്ട് തന്നെ നല്ല ഉത്സാഹമാണ് അവന് . ഒന്നാം സ്ഥാനം കിട്ടിയില്ലേലും എല്ലാറ്റിനും കൂടണം എന്നുള്ള ഒരു മൈൻഡ് ഉണ്ട് ഇപ്പൊ..
പഠന കാര്യത്തിൽ സാഹചര്യം കൊണ്ട് വേണ്ടത്ര ശ്രദ്ധ എനിക്ക് കൊടുക്കാൻ പറ്റാറില്ല. അവന്റെ ഇങ്ങനെ ഒരു മാറ്റത്തിന് കാരണം ടീച്ചറുടെ ഈ ഒരു പഠന രീതിയും സ്കൂൾ തല പ്രോഗ്രാമുകളിൽ അവനും അവസരങ്ങൾ ലഭിക്കുന്നത് കൊണ്ടുംതന്നെയാണ് 💯 ❤️🙏
ഞാൻ എന്റെ മക്കളോടൊപ്പം ഒരുപാട് struggle ചെയ്താണ് മുന്നോട്ട് പോകുന്നത്..😔 അതുകൊണ്ട് തന്നെ എന്റെ മോന്റെ മാറ്റങ്ങൾ കാണുമ്പോൾ അതെനിക്ക് തരുന്ന സന്തോഷം ഒരുപാടാണ്..😌🫂
അതിനു അവസരം ഒരുക്കിത്തന്ന പ്രിയപ്പെട്ട ഷാഹിന ടീച്ചർക്ക്, അവന്റെ പേരെന്റ്സ് എന്ന നിലക്ക്. ഞങ്ങള്ക് ടീച്ചറോട് ഒരുപാട് സ്നേഹവും ബഹുമാനവും മാത്രം 🤲💜❤️🤍
Mohamed shazin rahman
1.B, ജി. എം. എൽ. പി. സ്കൂൾ വടക്കാങ്ങര.
5. ആറ് വര്‍ഷം മുമ്പത്തെ ഒന്നാം ക്ലാസും ഇന്നത്തെ ഒന്നാം ക്ലാസും
ഓണപരീക്ഷ കഴിഞ്ഞ് ഒന്നാം ക്ലാസ്സിന്റെ ആദ്യ CPTA യിൽ പങ്കെടുത്തപ്പോൾ ടെൻഷൻ ഉണ്ടായിരുന്നു കാരണം ആദ്യമായി മക്കൾ പരീക്ഷ എഴുതിയതല്ലേ...
പേപ്പറിൽ മോൾ എഴുതിയത് കണ്ടപ്പോൾ സന്തോഷമായി. വൃത്തിയായി, വാക്കുകൾ അകലം പാലിച്ച്, ഫുൾസ്റ്റോപ്പിട്ട് എഴുതിയിരിക്കുന്നു. ഏത് വലിയ വാക്കുകളും വായിക്കാനും ശ്രമിക്കുന്നുണ്ട്. ഇതിനുള്ള കാരണം എന്നുമുള്ള വായനപാഠം വായിക്കലും ഡയറി എഴുത്തും തന്നെയാണ്. ഡയറി എഴുതിലൂടെ എന്റെ മോളിൽ ഉണ്ടായ പ്രധാന കാര്യം ചിഹ്നങ്ങൾ തെറ്റില്ലാതെ എഴുതുകയും, അവൾ പഠിക്കാത്ത അക്ഷരങ്ങൾ പോലും അവർക്ക് മനസ്സിലാകുന്നുണ്ട്.
- 6 വർഷം മുമ്പ് ഇതേ ക്ലാസ്സിൽ എന്റെ മൂത്ത മോളുടെ cpta യിൽ ഞാൻ വളരെ ആശങ്കയോടെയാണ് പങ്കെടുത്തിരുന്നത്. Lkg മാത്രം പഠിച്ചമോൾക്ക് അന്ന് എഴുതാനും വായിക്കാനും വളരെ പ്രയാസമുണ്ടായിരുന്നു. അന്ന് ടീച്ചർ ' ആന യെ കുറിച്ചുള്ള ' ചെറിയ ഒരു വായനകാർഡ് കുട്ടികളെ കൊണ്ട് വായിച്ചപ്പോൾ കുറച്ച് പേർ ( Lkg, Ukg പഠിച്ചവർ) മാത്രമാണ് വായിച്ചത്.
- എന്നാൽ ഇന്ന് ഇവിടെ Lkg മാത്രം പഠിച്ചവരും, Lkg Ukg പഠിച്ചവരും ഒരേ നിലവാരത്തിൽ നിൽക്കുന്നു എന്നത് സന്തോഷകരം തന്നെ.
- അത്പോലെത്തന്നെ അന്ന് എന്റെ മൂത്ത മോൾക്ക് ചിഹ്നങ്ങൾ അറിയില്ലായിരുന്നു. അവൾ നാലാം ക്ലാസ്സിൽ എത്തിയിട്ടാണ് ചിഹ്നങ്ങൾ പഠിച്ചെടുത്തത് അന്ന് ഞാൻ വളരെ പ്രയാസപ്പെട്ടിരുന്നു.
- അന്ന് ഇതേ ക്ലാസ്സിൽ ആശങ്കയിലിരുന്ന ഞാൻ ഇന്ന് സന്തോഷത്തോടെ ഇവിടെ ഇരിക്കുന്നു 😁.
ഇതിന്റെയെല്ലാം പിന്നിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ സപ്പോർട്ടായ ഷാഹിന ടീച്ചറാണ്. ടീച്ചർക്ക് ഒരുപാട് നന്ദി അറീക്കുന്നു 🥰. ഈ ടീച്ചറും കുട്ടികളും ഒന്നിച്ചപ്പോൾ "ഒന്നാം ക്ലാസ്സ് ഒന്നാന്തരം" തന്നെ...❤️
സ്നേഹത്തോടെ ഫസ്ന ( Fathima Mina , 1.B) G. M. L. P. S Vadakkangara
6. പെട്ടെന്ന് അക്ഷരങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു
ഒന്നാം ക്ലാസുകളിലെ പുതിയ പഠന രീതി തുടക്കത്തിൽ ഒരു ആശങ്കവരുത്തിയെങ്കിലും ഓണപ്പരീക്ഷ പേപ്പർ കണ്ടപ്പോൾ വളരെയധികം സന്തോഷമായി🥰.
അക്ഷരങ്ങളിൽ നിന്ന് വാക്യങ്ങളിലേക്ക് എന്ന ള്ള രീതിയിൽ നിന്ന് വിത്യസ്തമായി വാക്യങ്ങളിൽ നിന്ന് അക്ഷരങ്ങൾ പിഠിപ്പിക്കുന്നത് ഒരു കൗതുകമായി👍. പെട്ടെന്ന് അക്ഷരങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. വായനാ പാഠവും സംയുക്ത ഡയറിയും വളരെ ഉപകാരപ്രദമാണ്.
ഷാഹിന ടീച്ചറുടെ effort ഉം Support ഉം വളരെ മികച്ച താണ്.
എന്നെന്നും ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ🥰🥰
Hadi Rahman. 1B, G.M.L. P.S vadakkanga, Mother. Shahana sherin
7. ടീച്ചർ കൂടെ നിന്നു
മീറ്റിങ്ങിന് എല്ലാ രക്ഷിതാക്കൾക്കും അവരുടെ മക്കളെക്കുറിച്ച് അഭിപ്രായങ്ങൾ പങ്കുവെക്കാൻ അവസരം നൽകിയത് വളരെ നല്ല കാര്യമായിരുന്നു.👍
വ്യത്യസ്ത പഠനരീതിയിലൂടെയാണ് പഠനം മുന്നോട്ടു കൊണ്ടു പോകുന്നതെന്നും അതു കുട്ടിയുടെ പഠനത്തെ എങ്ങനെ മെച്ചപ്പെടുത്തുന്നു എന്നും മനസ്സിലാക്കാൻ സാധിച്ചു👍💯.
എന്റെ മോൻ UKG പോകാതെ ഒരു വർഷം പഠനത്തിൽ നിന്നും വിട്ടു നിന്നതുകൊണ്ട് ... ഒന്നാം ക്ലാസിൽ എത്തിയപ്പോൾ അക്ഷരങ്ങൾ മനസ്സിലാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായിരുന്നു. ടീച്ചർ കൂടെ നിന്ന് support ചെയ്തതുകൊണ്ടും അതനുസരിച്ച് ഞാൻ പ്രവർത്തിച്ചതുകൊണ്ടും അവനിൽ ഇപ്പോൾ നല്ല മാറ്റം ഉണ്ട്.🥰
വെള്ളിയാഴ്ചകളിൽ നൽകുന്ന ലൈബ്രറിയും വായനപാഠവും വായന മെച്ചപ്പെടുത്തി അവനിൽ പഠനത്തിൽ താൽപര്യം ഉണ്ടാക്കുകയും ചെയ്തു🤝
ടീച്ചർ നൽകുന്ന ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളിൽ ഒരുപാട് മാറ്റങ്ങൾ വരുത്തുന്നുണ്ട്.... ഇതൊരുക്കുന്ന ഷാഹിന ടീച്ചർക്ക് പ്രത്യേക അഭിനന്ദങ്ങളും ബഹുമാനവും സ്നേഹവും ഞങ്ങൾ നൽകുന്നു🥰🫶
Shadi Ameen cp, 1B, Mother: Mubashira, GMPLS VADAKKANGARA
8. എന്റെ മോളും ഒരുപാട് ടീച്ചറെ വളരെ അധികം ഇഷ്ടപ്പെടുന്നു
മീറ്റിങ്ങിനു വന്നിരുന്നു എല്ലാ ഉമ്മമാരും പറഞ്ഞത് പോലെ തന്നെ എന്റെ മോളും ഒരുപാട് ടീച്ചറെ വളരെ അധികം ഇഷ്ടപ്പെടുന്നുണ്ട്. അങ്ങനെ തന്നെയാണ് വേണ്ടതും ഒരുപക്ഷെ ഞാനുമായി ഇടപഴക്കുന്നതിനേക്കാൾ ടീച്ചറുമായിട്ടാണല്ലോ അവൾ കൂടുതൽ സമയം ചിലവഴിക്കുന്നത് പഠന നിലവാരം വളരെ മെച്ചപ്പെട്ടിട്ടുണ്ട് keep going.♥️എന്റെ മറ്റു രണ്ടു മക്കളെ പഠിപ്പിച്ചത് കൊണ്ട് ടീച്ചറെ കാര്യത്തിൽ njan100% satisfied ആണ്.
Misna fathima (mother)sahina, . GMLP vadakkangara
9. ചെറിയ പുസ്തകങ്ങളും ന്യൂസ്പേപ്പറും എല്ലാം വായിക്കാൻ തുടങ്ങി.
റസാനെ LKG യിൽനിന്നും നേരിട്ട് ഒന്നാം ക്ലാസിലേക്ക് ചേർത്തപ്പോൾ ഒരു പേടി ഉണ്ടായിരുന്നു ഇപ്പോൾ എല്ലാം ശരിയായി👍 ചിഹ്നങ്ങളും അക്ഷരങ്ങളും എല്ലാം റഡിയായി വരുന്നു😃. ചെറിയ പുസ്തകങ്ങളും ന്യൂസ്പേപ്പറും എല്ലാം വായിക്കാൻ തുടങ്ങി. മലയാളം മാത്രമല്ല ഇംഗ്ലീഷ് വായിക്കും📖 വായിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ട്. പിന്നെ സ്വന്തമായി താനെ ഡയറി എഴുതാനും തുടങ്ങി🖋️ . ഞാൻ ആദ്യം വിചാരിച്ചു എങ്ങനെ ഇവൻ ഡയറി എഴുതും🖊️. ഇപ്പോൾ പ്രത്യേകിച്ച് എന്തെങ്കിലും ഒരു കാര്യം കണ്ടാൽ അവൻ പറയും ഇതെനിക്ക് ഡയറിയിൽ എഴുതണം ✏️. ഇതെല്ലാം കാണുമ്പോ നല്ല സന്തേഷമാണ്😊
41 കുട്ടികളെയും ടീച്ചർ ഒറ്റക്ക് എങ്ങനെ പഠിപ്പിക്കും എന്ന ഒരു പേടി ഉണ്ടായിരുന്നു😮 മീറ്റിങ്ങിന് വന്നപ്പോൾ ടീച്ചർ ഒരു കുട്ടിയെ കുറിച്ചുo പരാതി പറഞ്ഞില്ല..... ടീച്ചറോട് എത്ര അഭിനന്ദനങ്ങൾ പറയണം എന്ന് അറിയില്ല THANK YOU SO MUCH ❤️
Rasan aboobacker KT class 1B G. M. L. P vadakkangara എന്ന് umaira
10. എന്റെ മോൾക്ക് എഴുതിയ എല്ലാ പരീക്ഷയിലും A ഗ്രേഡ്
ഇതുവരെ എന്റെ മക്കളുടെ എല്ലാ മീറ്റിങ്ങിനും ഞാൻ പങ്കെടുത്തിട്ടുണ്ട്. ഈ മീറ്റിങ്ങിന് പ്രത്യേക സാഹചര്യം കൊണ്ട്എനിക്ക് പങ്കെടുക്കാൻ പറ്റിയില്ല എന്റെ മോൾക്ക് ഈ പരീക്ഷ വന്നപ്പോൾ എനിക്ക് ഒന്നും പഠിപ്പിക്കാൻ പറ്റിയിരുന്നില്ല ടീച്ചറുടെ ക്ലാസിലെ മെച്ചം കൊണ്ട് എന്റെ മോൾക്ക് എഴുതിയ എല്ലാ പരീക്ഷയിലും A ഗ്രേഡ് ലഭിച്ചിട്ടുണ്ട് ടീച്ചറുടെ വായനക്കാർഡും നല്ല ഉപകാരപ്പെടുന്നുണ്ട് ചില ദിവസങ്ങളിൽ ഡയറി എഴുതാൻ സാധിക്കാറില്ല എഴുതുന്ന ദിവസങ്ങളിലെ ഡയറി അവളെ കൊണ്ട് സ്വന്തം എഴുതിക്കാറുണ്ട് ഈ ഡയറി എഴുത്തുകാരണം ചിന്നങ്ങളും കുറെ മനസ്സിലാക്കുന്നുണ്ട് പിന്നെ അവൾക്ക് ഇംഗ്ലീഷ് കുറച്ച് പിറകിലാണ് അക്ഷരങ്ങളുടെ ഉച്ചാരണം ശരിയാകുമ്പോൾ അത് ശരിയാകുമായിരിക്കും കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിലാണ് ടീച്ചർ ക്ലാസ് എടുക്കുന്നത് ഞാൻ എന്റെ മക്കളെ കഴിയുന്ന രീതിയിൽ എല്ലാം ശ്രദ്ധിക്കാറുണ്ട്
Fathima riza. K 1.B, G. M. L.P school vadakkangara
Mother : Nusrath
11. എന്നാൽ ഞാൻ ഇന്ന് നോക്കുമ്പോഴുണ്ട് story തനിച്ചിരുന്ന് വായിക്കുന്നു!
എനിക്ക് ഇത് ടീച്ചറോട് പങ്കുവെക്കാതിരിക്കാൻ കഴിയുന്നില്ല. അത്രയും സന്തോഷം തോന്നി.🤩😍 വീക്കെൻ്റിൽ ടീച്ചർ കൊടുത്തു വിടാറുള്ള ലൈബ്രറി ബുക്ക് എപ്പോഴും ഞാൻ എനിക്ക് ഒഴിവുണ്ടാകുമ്പോഴാണ് കഥ പോലെ പറഞ്ഞ് വായിച്ചു കൊടുക്കാറ്, എന്നാൽ ഞാൻ ഇന്ന് നോക്കുമ്പോഴുണ്ട് story തനിച്ചിരുന്ന് വായിക്കുന്നു. ok അവൻ വായിക്കട്ടെ എന്നുകരുതി മാറി നിന്നു.😅 കുറച്ച് കഴിഞ്ഞ് അവൻ വന്ന് അതിലെ സംഭവങ്ങൾ story യായി എനിക്ക് പറഞ്ഞു തരുന്നു. ഞാൻ തന്നെ ഒരു നിമിഷം അതിശയിച്ചു പോയി.😇
അതുമാത്രമല്ല. എന്തെങ്കിലും പ്രോഗ്രാംസിൽ പങ്കെടുക്കാനൊക്കെ മടിയായിരുന്നു മോന് . ഇപ്പോൾ അതിൽ നിന്നൊക്കെ മാറി അസംബ്ലിയിൽ Participate ചെയ്യാനുമൊക്കെ ആള് റെഡിയാണ്.
ഈ മാറ്റത്തിനൊക്കെ കാരണം ടീച്ചറുടെ പരിഗണനയും ക്ലാസ് മാനേജ്മെൻ്റ് സ്ക്കില്ലുമാണ്.❤️💐
നാലുവർഷത്തോളമായി ഞാൻ നമ്മുടെ സ്കൂളിൻ്റെ ഭാഗമാകാൻ തുടങ്ങിയിട്ട് , അതിൽ ഞാൻ മനസ്സിലാക്കിയിട്ടുള്ളത് ഏറ്റവും കൂടുതൽ കുട്ടികളെയും രക്ഷിതാക്കളേയും സ്വാധീനിക്കുന്ന ക്ലാസ് ഒന്നാം ക്ലാസാണ്. 🌹
ഇതിനു ടീച്ചറെടുക്കുന്ന എഫേർട്ടിന് 🤝👏💐
ഇനിയും പല മാറ്റങ്ങളും കൊണ്ടു വരുവാൻ സാധിക്കട്ടെ🤲🏻
Mohammad arshan P (Mother: Shabna)
12 . ഇപ്പോൾ എല്ലാം സ്വന്തമായി ചെയ്യാൻ സാധിക്കുന്നു
എൻറെ മോൻറെ വായനയിൽ വളരെയധികം പുരോഗതിയുണ്ട്. എവിടെ അക്ഷരങ്ങൾ കണ്ടാലും കൂട്ടി വായിക്കാൻ ശ്രമിക്കുന്നുണ്ട്. സംയുക്ത ഡയറി എഴുതുന്നതിലൂടേ ഒരുപാട് അക്ഷരങ്ങൾ പഠിച്ചിട്ടുണ്ട്. ആദ്യമൊക്കെ ചില അക്ഷരങ്ങൾ എഴുതിക്കൊടുത്തിരുന്നെങ്കിലും ഇപ്പോൾ എല്ലാം സ്വന്തമായി ചെയ്യാൻ സാധിക്കുന്നുണ്ട്.വളരേ സന്തോഷം. 😊
എല്ലാ ദിവസവും വിടുന്ന വായനാ കാർഡുകളിലൂടേ ഓരോ കുട്ടിയേയും വായനക്ക് പ്രാപ്തരാക്കിയടുക്കുകയാണ്.
ഇതിന് പുറമെ വിവിധ തരത്തിലുള്ള ലൈബ്രറികളിലൂടയു० കുട്ടികൾക്ക് വായന മെച്ചപ്പെടുത്താൻ സാധിക്കുന്നു.
പിന്നെ എടുത്തു പറയേണ്ട കാര്യ० വളരെയധിക० പിന്തുണയാണ് ടീച്ചറുടെ അടുത്ത് നിന്നും. പുതിയ പഠനരീതികളു० ഓരോ കുട്ടിക്കും ടീച്ചർ കൊടുക്കുന്ന പരിഗണനയു० പ്രശ०സനീയവുമാണ്.
ഓരോ കുട്ടിയുടെയു० കഴിവുകൾ മനസ്സിലാക്കി ആകഴിവുകൾ വികസിപ്പിച്ചെടുക്കാൻ നല്ല രീതിയിലുള്ള പ്രോത്സാഹന० നമ്മുടെ ഷാഹിന ടീച്ചർ നൽകാറുണ്ട്. 💕
ഇനിയും ഒരുപാട് തലമുറകളിലെ കുരുന്നുകളെ അക്ഷര ലോകത്തേക്ക് കൈപിടിക്കാൻ സാധിക്കട്ടേ.. എന്ന് പ്രാർത്ഥിക്കുന്നു... ❤️
Bishrul Hafi Mk . 1 B, GMLP school Vadakkangara, Mother :Mubashira. P
13. വായന പാഠം ഇടുമ്പോൾ തന്നെ വേഗം വായിക്കാനും പഠിക്കാനും ഇരിക്കും
തമീൻ ഇപ്പൊ നന്നായി പഠിക്കുന്നുണ്ട്.
വായന പാഠം ഇടുമ്പോൾ തന്നെ വേഗം വായിക്കാനും പഠിക്കാനും ഇരിക്കും.
ക്ലാസ്സിൽ
ഓൾക്ക് മുന്നിലെ സീറ്റിൽ ഇരിക്കാൻ ആണ് താല്പര്യം. പലപ്പോഴും ബാക്ക്
സീറ്റും കിട്ടാറുണ്ട്. ടീച്ചർ നല്ലപോലെ ശ്രദ്ധിക്കുന്നത് കൊണ്ട് ആൾക്ക്
നല്ല പോലെ വായിക്കാൻ ഒക്കെ കിട്ടുന്നുണ്ട്.
ആയിഷ തമീൻ കെ.പി
മുംതാസ്
G. M. L. P. S Vadakkangara
14. "അത് എനിക്കറിയാം" എന്നും പറഞ്ഞു ബുദ്ധിമുട്ടുള്ള അക്ഷരങ്ങൾ വരെ ഇപ്പൊ സ്വന്തമായി എഴുതാന്‍ ശ്രമിക്കുന്നു
ഒന്നാന്തരം ഒന്നാമതാക്കുന്ന ഞങ്ങളുടെ മക്കളുടെ പ്രിയ ആദ്ധ്യാപിക *ഷാഹിന* *ടീച്ചർ* ക്ക് ഹൃദയാന്തരങ്ങളിൽ നിന്നും ഒരുപാട് കൃതജ്ഞതയും കടപ്പാടും രേഖപെടുത്തുന്നു.😍🤝
മക്കളുടെ തനതായിട്ടുള്ള കഴിവുകൾ കണ്ടറിഞ്ഞു അവരെ അതിലേക്ക് പ്രാപ്തരാക്കുന്നു. അതിയായ സന്തോഷം. 1ാം ക്ലാസ്സിന്റെ *Blooming* *Buds* വാട്ട്‌സാപ്പ് ഗ്രുപ്പിൽ ദിനേനെ പ്രിയ ടീച്ചർ അയക്കുന്ന ഓരോ വായനാ കാർഡും ഒന്നാമതായി വോയിസ് അയക്കാൻ തകൃതിയിൽ എവിടെ നിന്നും ഓടി വരുന്ന എന്റെ മോൻ.🤴 ഈ ഒരു symbol ന് വേണ്ടി പല പ്രാവശ്യങ്ങളിലായ് അവന് വാശി പിടിച്ചിട്ടുണ്ട്. ആദ്യം വായിച്ചവർക്കുള്ള ടീച്ചറുടെ പ്രത്യേക prize ആണിത്.ഇപ്പൊ പുറത്ത് എവിടെ പോയാലും ഏതൊരു വാക്ക് കണ്ടാലും അവൻ നല്ല ഉത്സാഹത്തോടെ വായിക്കുന്നു. സംയുക്ത ഡയറിയിൽ ആദ്യമൊക്കെ അവന് അറിയാത്ത അക്ഷരങ്ങൾ ഞാൻ പേന കൊണ്ട് എഴുതിയിരുന്നു. ഓരോ ദിനത്തിലും അതിൽ മികവ് പുലർത്തി ഇപ്പൊ വെറും പെൻസിൽ കൊണ്ടുള്ള എഴുത്തായ് മാറി. "അത് എനിക്കറിയ" എന്നും പറഞ്ഞു ബുദ്ധിമുട്ടുള്ള അക്ഷരങ്ങൾ വരേ ഇപ്പൊ സ്വന്തമായി എഴുതാൻ കഴിയുന്നു.ക്ലാസ്സുകളിൽ ഇടയ്ക്കിടെയുള്ള ക്വിസ് മത്സരങ്ങളും മറ്റും കുട്ടികളിൽ ഓരോ പുതിയ അറിവുകൾ നേടിയെടുക്കാൻ ഏറെ സഹായകമാകുന്നു.അതിൽ നിന്ന് കിട്ടുന്ന ഓരോ വിലയേറിയ prize *ഗിഫ്റ്റും* അവൻ തന്നെ മറക്കാത്ത ഓർമകളായ് സൂക്ഷിച്ച് വെച്ചിട്ടുണ്ട്. അൽഹംദുലില്ലാഹ് 🥰സന്തോഷം.
ആദ്യമൊക്കെ സ്റ്റേജ് കാണുമ്പോൾ,അവനോട് പാടാനൊക്കെ പറയുമ്പോൾ വലിയ മടിയും അതിലുപരി അതിയായ പേടിയും അവനിലുണ്ടായിരുന്നു. ടീച്ചറുടെ പൂർണ്ണ പിന്തുണ കൊണ്ട് മാത്രമാണ് അവനിക്ക് ഇപ്പോൾ ധൈ ര്യമായ് എന്തും അവതരിപ്പിക്കാനാവുന്നത്.എൻ പ്രിയ ടീച്ചർ മക്കളോട് കാണിക്കുന്ന അതീവ സ്നേഹവും ചേർത്തിനിർത്തലും പരിഗണനയും എല്ലാമാണ് ഞങ്ങൾ മക്കളുടെ ഓരോ രുത്തരുടേയും മുന്നോട്ടുള്ള കരുത്ത്💯. തുടർന്ന്, ഇനിയും പ്രിയ ടീച്ചർക്ക് മക്കളുടെ മുന്നോട്ടുള്ള പ്രയാണം അതിയായ സ്‌നേഹത്താലും സന്തോഷത്താലും സുന്ദരമാക്കാൻ സാധിക്കട്ടെ എന്ന് ഒരിക്കൽ കൂടി ആശംസിക്കുന്നു... 🤝🥰
*Muhammed Hazim. Mv* , 1.B, *Shafeeqa.Pm* Mother
15. ഇപ്പോൾ വായിക്കാൻ താല്പര്യപ്പെടുന്നു
എനിക്ക് പറയാനുള്ളത്.
പഠനകാര്യത്തിൽ പിറകിലായി നിന്ന മോൾ ഇപ്പോൾ മലയാളം എഴുതുന്നുണ്ട് .
കുറച്ചൊക്കെ വായിക്കുന്നുണ്ട്. ടീച്ചർക്ക് വിളിച്ചപ്പോ മോൾടെ മാറ്റം. പറഞ്ഞു
വളരെ സന്തോഷം തോന്നി.😊
മുമ്പൊക്കെ വായിക്കാൻ അലസത കാട്ടിയിരുന്നു.. ഇപ്പോൾ വായിക്കാൻ താല്പര്യപ്പെടുന്നുണ്ട്.. അതിൽ ടീച്ചറുടെ പങ്ക് വളരെ വലുതാണ്...😊
ഒരു കാര്യം പതിനഞ്ച് വട്ടം പറഞ്ഞാലും മനസ്സിൽ നിൽക്കില്ല. എല്ലാം സ്ലോ വായിട്ടാണ് ചെയ്യുന്നത്.
എനിക്ക് അത് സങ്കടം ആയിരുന്നു.🥲
എന്നാൽ ടീച്ചർ. അത് ശരിയാകും എന്ന് പറഞ്ഞു.
എനിക്ക് വളരെ സന്തോഷം തോന്നി. എല്ലാ ടീച്ചേഴ്സ് ൻ്റെയും പിന്തുണ യുണ്ട്.ഷാഹിന ടീച്ചർക്ക് പ്രത്യേക അഭിനന്ദനം....
ഇൻശാ അല്ലാഹ്. ഇനിയും നല്ല രീതിയിൽ മറികടക്കണം.☺️
Diya fathima 1 B, G.m.l.p school vadakkangara,
Mother: Farisa pp
16. divasavum tharunna vayanapadam ullat kond vayikkan nannayi shramikkarund
class teacher shahina madathinod aadyamyi nanni areekkunnu.
Ente mole kurich parayukayanankil avalk padikkan nalla agrahamund .pakshe ethra paranch koduthalum avalude manassil nilkukayilla.ennalum aval shramikkunnund. pinne teacher ude support parayatirikkan vayya.ella divasavum tharunna vayanapadam ullat kond vayikkan nannayi shramikkarund .vayana padathil teacher avark edutha aksharangalum.chinnangalum mathraman ulkollikkarullth. ath kond kuttykalk prayasmundavarilla. teachere ee avasarathil onn koodi nandi ariyikkunnu.
Yusriya Fathima.MK, 1.B, GMLP school vadakkangara.
17. ക്ലാസ്സിൽ ടീച്ചർക്ക് manage ചെയ്യാൻ കഴിയുന്നതിലും അധികം കുട്ടികൾ ഉണ്ടായിട്ടും ഓരോ കുട്ടിയുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധ
ഞാൻ rithika raj ന്റെ അമ്മയാണ്. എന്റെ കുട്ടി ക്ലാസ്സിലെ ഏറ്റവും ചെറിയ കുട്ടികളിൽ ഒരാളാണ്. പ്രായത്തിലും വലിപ്പത്തിലും അവളെക്കാൾ വലിയകുട്ടികളാണ് ക്ലാസ്സിൽ ഉള്ളത്. അതുകൊണ്ടു തന്നെ പഠന കാര്യത്തിൽ അവൾക്ക് മറ്റു കുട്ടികളുടെ കൂടെ എത്താൻ കഴിയുമോ എന്ന് എനിക്ക് ടെൻഷൻ ഉണ്ടായിരുന്നു. എന്നാൽ first term exam ന് ഒരു മാർക്കിന്റെ മാത്രം കുറവിൽ അവൾക്ക് ക്ലാസിൽ second position നിൽ എത്താൻ കഴിഞ്ഞു. ഷാഹിന ടീച്ചറുടെ support ഉം പഠനരീതിയും ആണ് ഇങ്ങനെ ഒരു വിജയം കൈവരിക്കാൻ കഴിഞ്ഞത്. ക്ലാസിന്റെ തുടക്കത്തിൽ തന്നെ ടീച്ചർ കുട്ടിയുടെ പരിമിതികൾ മനസ്സിലാക്കിക്കൊണ്ട് പഠനകാര്യത്തിൽ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് personal ആയിട്ട് എനിക്ക് മെസ്സേജ് അയക്കുമായിരുന്നു. കുട്ടിക്ക് പഠിക്കുന്ന കാര്യങ്ങൾ ഒന്നിൽ കൂടുതൽ പ്രാവശ്യം പറഞ്ഞു കൊടുക്കുമ്പോഴാണ് മനസ്സിലാക്കിയിരുന്നത് അതുകൊണ്ടുതന്നെ പഠിക്കാൻ കൂടുതൽ സമയം വേണ്ടിവന്നു. സ്കൂളിൽ നടത്തുന്ന ക്വിസ്സ്, മറ്റു മത്സരങ്ങളിലും പങ്കെടുക്കാൻ അവൾക്ക് വലിയ ഇഷ്ടമാണ്. പക്ഷേ വീട്ടിലെ ചില Situation കാരണം എനിക്ക് പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ മത്സരങ്ങളിൽ വിജയിച്ചില്ലെങ്കിലും പങ്കെടുക്കാൻ ഞാൻ പറയുമായിരുന്നു. എല്ലാ ദിവസവും ടീച്ചറുടെ നിർദ്ദേശപ്രകാരം ഡയറി എഴുതുകയും വായന പാഠം വായിക്കുകയും ചെയ്യുന്നതിലൂടെ കുട്ടിയിൽ വലിയ മാറ്റമുണ്ടാക്കി. ഇപ്പോൾ മലയാള വാക്കുകൾ എവിടെ കണ്ടാലും അവൾക്ക് വായിക്കാൻ വലിയ ഉത്സാഹമാണ്. ഇനി english words ഉം കുട്ടി തനിയെ ഇതുപോലെ വായിച്ചു കാണണം എന്നാണ് എന്റെ ആഗ്രഹം. അതിന് ടീച്ചറുടെ support കൂടെയുണ്ടാവും എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. ക്ലാസ്സിൽ ടീച്ചർക്ക് manage ചെയ്യാൻ കഴിയുന്നതിലും അധികം കുട്ടികൾ ഉണ്ടായിട്ടും ഓരോ കുട്ടിയുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധ കൊടുക്കാൻ ടീച്ചർ ശ്രമിക്കാറുണ്ട്. അതിന് ടീച്ചർക്ക് ഒരുപാട് നന്ദിയും സ്നേഹവും കടപ്പാടും അറിയിക്കുന്നു.
Rithika raj. P, 1 : B, GMLPS Vadakkangara, Mother : Midhila
18. 4 മാസം കൊണ്ട് മലയാളത്തിൽ എഴുതുവാനും വായിക്കുവാനും എന്റെ മകൻ പഠിച്ചു
എന്റെ മകൻ ഗൗതമിന് പഠനത്തിൽ നല്ല മാറ്റം ഉണ്ടായിട്ടുണ്ട്. 4 മാസം കൊണ്ട് മലയാളത്തിൽ എഴുതുവാനും വായിക്കുവാനും എന്റെ മകൻ പഠിച്ചിട്ടുണ്ട്. മലയാളത്തിൽ എഴുതുമ്പോൾ ചെറിയ രീതിയിൽ ചിഹ്നങ്ങൾ ശരിയാവാൻ ഉണ്ടെങ്കിലും അവൻ മലയാളം എഴുതുവാനും വായിക്കുവാനും പഠിച്ചിട്ടുണ്ട് എന്ന് തന്നെയാണ് എന്റെ അഭിപ്രായം.ടീച്ചർ തരുന്ന വായന പാഠവും ഡയറിയും ആണ് അവനെ കൂടുതൽ വായിക്കാനും എഴുതുവാനും സഹായിച്ചത്. പുറത്തു പോകുമ്പോൾ ഓരോ പേരുകളും എല്ലാം അവൻ കൂട്ടി വായിക്കാറുണ്ട്. അതെല്ലാം അവന് ഉണ്ടായ മാറ്റങ്ങളാണ്. പിന്നെ പരീക്ഷയിലും ഞാൻ വിചാരിച്ചതിനേക്കാൾ മാർക്ക് അവൻ നേടിയിട്ടുണ്ട് അതിനാൽ എനിക്ക് സന്തോഷമുണ്ട്. അടുത്ത പരീക്ഷയിൽ ഇതിലേക്കാട്ടിലും മെച്ചപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നു . നാല് മാസം കൊണ്ട് അവൻ ഇത്രയും മാറിയിട്ടുണ്ടെങ്കിൽ ഈ വർഷം മുഴുവൻ ആവുമ്പോഴേക്കും നല്ലൊരു മാറ്റം പ്രതീക്ഷിക്കുന്നു. ഇംഗ്ലീഷ് ആണ് എന്റെ മകൻ എഴുതാനും വായിക്കുവാനും ബുദ്ധിമുട്ട് ഉള്ളത് അതും ടീച്ചർ ശരിയാക്കി തരും എന്ന് പ്രതീക്ഷിക്കുന്നു. എന്റെ മകനെ ടീച്ചർ ക്ലാസിൽ ആക്കാൻ തന്നെ കാരണം ടീച്ചർ നല്ല രീതിയിൽ കുട്ടികളെ എഴുതുവാനും വായിക്കുവാനും പഠിപ്പിക്കും എന്നുള്ള ഉറപ്പിലാണ്. ഇംഗ്ലീഷ് മീഡിയത്തിലേക്ക് ആക്കിയത്.ടീച്ചർ കുട്ടികളെയും നല്ല രീതിയിൽ മാറ്റിയെടുക്കും എന്ന് പല പാരൻസ് പറഞ്ഞു കേട്ടിട്ടുണ്ട്. ടീച്ചറുടെ സപ്പോർട്ട് കൂടി എന്റെ മകന് നല്ലൊരു മാറ്റം ഉണ്ടായിട്ടുണ്ട് ഈ വർഷം മുഴുവൻ ആവുമ്പോഴേക്കും നല്ലൊരു മാറ്റം അവനിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇത്രയും അവനെ മാറ്റി
തന്ന ടീച്ചർക്ക് ഞാൻ നന്ദി പറയുന്നു.
Student name :ഗൗതം , Mother name:Athira, School name:G M L P S vadakkangara
19. വ്യത്യസ്ത പഠന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ഇപ്പോഴത്തെ പാഠ്യപദ്ധതി കുട്ടികളുടെ പഠനത്തെ മെച്ചപ്പെടുത്തി..
മീറ്റിങ്ങിന് എല്ലാ രക്ഷിതാക്കളും അവരുടെ കുട്ടികളെക്കുറിച്ച് അഭിപ്രായം പറഞ്ഞപ്പോൾ പഠനത്തിൽ ഓരോരുത്തരിലും വന്ന മാറ്റങ്ങൾ തിരിച്ചറിയാൻ സാധിച്ചു...
ടീച്ചർ ഓരോ ദിവസവും നൽകുന്ന പഠനപ്രവർത്തനങ്ങൾ കുട്ടികളിലെ വായനശീലം മെച്ചപ്പെടുത്തുവാനും അതുപോലെതന്നെ പഠനത്തിൽ താല്പര്യമുണ്ടാക്കി...
ക്ലാസ് തുടങ്ങുന്നതിനുമുമ്പ് ചേർന്ന മീറ്റിങ്ങിൽ കഴിഞ്ഞ കൊല്ലത്തെ കുട്ടികളുടെ സചിത്ര ഡയറി ടീച്ചർ കാണിച്ചുതരുകയുണ്ടായി.... അത് കണ്ടപ്പോൾ ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ഇങ്ങനെ എഴുതാൻ കഴിയുമോ എന്ന് ഞാൻ ചിന്തിച്ചു...... എന്ന തെറ്റിദ്ധാരണ എനിക്ക് മാറ്റമുണ്ടായി എൻറെ മോളും അതുപോലെ ഡയറി എഴുതി തുടങ്ങി ടീച്ചറുടെ ഭാഗത്ത് നിന്നുള്ള സപ്പോർട്ട് കൊണ്ടാണ് എൻറെ മോളിൽ ഇത്ര കുറേ മാറ്റങ്ങൾ ഉണ്ടായത്....
വായനാപാഠം കുട്ടികൾക്ക് അക്ഷരങ്ങൾ കൂട്ടി വലിയ വാക്കുകൾ വായിക്കാൻ ഏറെ സഹായമായി....
വ്യത്യസ്ത പഠന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ഇപ്പോഴത്തെ പാഠ്യപദ്ധതി കുട്ടികളുടെ പഠനത്തെ മെച്ചപ്പെടുത്തി....വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ പഠനത്തെ എളുപ്പവും രസകരവും ആക്കുന്ന ഷാഹിന ടീച്ചർക്ക് എന്റെ സ്നേഹവും ബഹുമാനവും നൽകുന്നു....
DHANA AKBAR, 1B, Mother: muhsina, GMLPS VADAKKANGARA
20. ഇടക്ക് Newspaper എടുത്ത് അവൾ പറയും. ഉമ്മച്ചീ... ഞാൻ പഠിച്ച വാക്കുകൾ ഇതിൽ ഉണ്ടല്ലോ
ഞാൻ 1.B യിൽ പഠിക്കുന്ന Isha Anam ൻ്റെ Mother ആണ്. എൻ്റെ മോളെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയാണെങ്കിൽ അവൾക്ക് മലയാളം പഠിക്കാൻ നല്ല ഇഷ്ടമാണ്. ഒന്നാം ക്ലാസ് തുടങ്ങി കുറച്ചായപ്പോൾ അവൾക്ക് കുറച്ചൊക്കെ ചിഹ്നങ്ങളും അക്ഷരങ്ങളും എല്ലാം മനസ്സിലായി അവൾ ചെറിയ രണ്ടോ മൂന്നോ അക്ഷരങ്ങൾ വരുന്ന വാക്കുകൾ എഴുതാൻ തുടങ്ങി. പിന്നീട് July മാസം ആയതോടെ അവരുടെ പ്രിയ teacher ആയ shahina teacher പറഞ്ഞു. കുട്ടികളെ കൊണ്ട് ഇനി മുതൽ സംയുക്ത ഡയറി എഴുതിക്കണമെന്ന് . എന്നാൽ കുട്ടികൾക്ക് എഴുതാനും വായിക്കാനും കൂടുതൽ കഴിയും പറഞ്ഞു ടീച്ചർ.കുട്ടികൾക്ക് അറിയാതെ വരുന്ന അക്ഷരങ്ങളും ചിഹ്നങ്ങളും parents പേന കൊണ്ട് എഴുതിക്കൊടുത്ത് അല്ലാത്തവ കുട്ടികൾ പെൻസിൽ ഉപയോഗിച്ചും എഴുതാൻ പറഞ്ഞു. അപ്പോൾ ഞാൻ ചിന്തിച്ചത് ഇപ്പോൾ മൂന്നാം ക്ലാസിൽ പഠിക്കുന്ന എൻ്റെ മോൻ അമനെയും ഈ ടീച്ചർ തന്നെ ആണല്ലോ ഒന്നിൽ പഠിപ്പിച്ചിരുന്നത്. അന്ന് അവൻക് ടീച്ചർ പറയുന്ന കാര്യങ്ങൾ പെട്ടെന്ന് catch ചെയ്യാൻ കഴിഞ്ഞിരുന്നു. അന്നും ടീച്ചറെ Support വളരെ പ്രിയപ്പെട്ട ഒന്നാണ്. എന്നാൽ ഇഷക്ക് അമൻ്റെ പോലെ പെട്ടെന്ന് ഒന്നും എഴുതാൻ കഴിയുന്നില്ലല്ലോ. ഇവൾ ഡയറിയിൽ എങ്ങനെ വലിയ വാക്കുകൾ ഒക്കെ ഉപയോഗിച്ച് എഴുതും എനിക്ക് tension ആയി. ടീച്ചറോട് ഞാൻ പറഞ്ഞു.Ishaക്ക് അമൻ്റെ പോലെ കഴിയുന്നില്ലല്ലോ. ടീച്ചർ പറഞ്ഞു. അത് ശരിയായിക്കോളും. അവൾക്ക് അറിയുന്നൊക്കെ ഉണ്ട്. സാവധാനം അവളും ശരിയാകും. അവൾ കുറച്ച് slow ആണ്. അല്ലാത്ത കുഴപ്പമൊന്നും ഇല്ലെന്ന് ടീച്ചർ പറഞ്ഞു. ഏതായാലും ടീച്ചറെ വാക്കുകൾ കേട്ട് അവളെ ഡയറിയെഴുത്ത് തുടർന്നു. ഞാനും കൂടെ ഇരുന്നു. ഇപ്പോൾ അവൾ കുറെ വാക്കുകൾ സ്വയം എഴുതുന്നും എഴുതി നോക്കാൻ ശ്രമിക്കുന്നു ഉണ്ട്. ഇടക്ക് Newspaper എടുത്ത് അവൾ പറയും. ഉമ്മച്ചീ... ഞാൻ പഠിച്ച വാക്കുകൾ ഇതിൽ ഉണ്ടല്ലോ. സ്കൂളിൽ നിന്നും ടീച്ചർ അത്രയ്ക്കും കുട്ടികളുടെ കൂടെ ഇരുന്ന് എല്ലാം മനസ്സിലാക്കി കൊടുത്തതുകൊണ്ടാണ് അവൾ ഇപ്പോൾ ഇതെല്ലാം ഇങ്ങനെ വായിച്ചു നോക്കാൻ ശ്രമിക്കുന്നത്. Maths um അവൾക്ക് intrest ആണ്. English ൻ്റെ കാര്യം പറയാണെങ്കിൽ English വായിക്കാൻ അവൾക്ക് മടിയായിരുന്നു.ഇംഗ്ലീഷ് എടുക്കാൻ പറഞ്ഞാൽ അപ്പൊ ഒരു ഉറക്കം വരവാ അവൾക്ക്. പക്ഷെ ഇപ്പോൾ അവൾ ഇംഗ്ലീഷും വായിക്കാൻ തുടങ്ങി. മിനിയാന്ന് English text ലെ Unit 2 എനിക്ക് വായിച്ച് തന്നു. Exam ൽ ഒക്കെ കുഴപ്പമില്ലാത്ത മാർക്കൊക്കെ ഉണ്ട്. അവൾക്ക് ടീച്ചറെ നല്ല ഇഷ്ടാ. സ്കൂളിൽ നിന്ന് ടീച്ചറെ ക്ലാസൊക്കെ ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ വീട്ടിൽ വന്നാൽ കുറച്ച് വാശിയും വികൃതിയും കൂടുതലാ. ഏതായാലും ടീച്ചറുടെ Support കൊണ്ട് തന്നെയാണ് എൻ്റെ രണ്ട് മക്കളെയും ഈ ഒരു വിജയത്തിലേക്ക് സഹായിച്ചത്. ഇനിയും ടീച്ചർ എന്നും കുട്ടികളുടെ കൂടെ ഉണ്ടാകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ടീച്ചർക്ക് ഒരായിരം നന്ദി.
21. ലൈബ്രെറി ബുക്കും വായനപാഠവും അവന്റെ വായന മെച്ചപ്പെടുന്നതിന് പ്രധാന പങ്കുവഹിക്കുന്നു
നമ്മുടെ ഒന്നാം ക്ലാസ്സ് നല്ലൊരു മാതൃകയാണ്. പഠന പാഠ്യാതര വിഷയത്തിൽ കുട്ടികളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് വേണ്ട നിർദേശങ്ങൾ നൽകി അവരെ പ്രാപ്തരാകുകയും ചെയ്യുന്ന ടീച്ചറാണ് ഷാഹിന ടീച്ചർ. എന്റെ മോൻ മലയാളം വായിക്കാൻ കുറച്ചു ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ അവൻ നല്ല രീതിയിൽ വായിക്കുന്നു
അൽഹംദുലില്ലാഹ്. ടീച്ചർ തരുന്ന ലൈബ്രെറി ബുക്കും വായനപാഠവും അവന്റെ വായന മെച്ചപ്പെടുന്നതിന് പ്രധാന പങ്കുവഹിക്കുന്നു. വായന പാഠത്തിന് നൽകുന്ന സ്റ്റിക്കർസാണ് അവനെ വായിക്കാൻ പ്രേരിപ്പിക്കുന്നത്.കഴിഞ്ഞാഴ്ച വീട് പൊളിച്ചതിനെ കുറിച്ചായിരുന്നു ഡയറി എഴുതിയിരുന്നത് അത്
കേരളത്തിലെ എല്ലാ ഒന്നാം ക്ലാസ്സുകാരും വായനപാഠമായി വായിച്ചു. വളരെ സന്തോഷം. ഈ കുറഞ്ഞ കാലയളവിൽ തന്നെ ഒരുപാട് പ്രോഗ്രാമുകളിൽ പങ്കെടുക്കാനും വിജയിക്കാനും സാധിച്ചു. അതിന്റെ പ്രദാന കാരണo ടീച്ചറുടെ സപ്പോർട്ട് തന്നെയാണ്. ടീച്ചർക്ക് ഒരുപാട് നന്ദി 🥰
മുഹമ്മദ് ബിഷ്ർ. കെ, Mother:ഉമ്മുൽ ഫസ്‌ല, GMLPS Vadakkangara
22. സ്നേഹതീരം ഗ്രൂപ്പിൽ തരുന്ന വായന കാർഡ് സ്വയം വായിക്കാൻ കഴിയുന്നുണ്ട്.
എന്റെ മകൻ മുഹമ്മദ് അനാം ന് വായിക്കാനും എഴുതാനും ഒക്കെ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എഴുതും പക്ഷെ വായിക്കുകയില്ല. ക്ലാസ്സിലെ പ്രവർത്തനങ്ങളിലൊന്നായ സംയുക്ത ഡയറി എഴുതാൻ ഞാനും അവനോടൊപ്പം കൂടിയിട്ടാണ് എഴുതിയിരുന്നത്. പതിയെ അവൻ തന്നെ എഴുതാൻ ശ്രമിച്ച് തെറ്റ് തിരുത്തി കൂടെ ഞാനും. അതിൽ വായിക്കാനും എഴുതാനും പിന്നോക്കം നിന്നതിൽ നിന്നുകുറച്ചു പേരെ ഒരു ഗ്രൂപ്പ് ആക്കി തിരിച്ചു. അതിനു സ്നേഹതീരം എന്ന പേര് കൊടുത്തു. അതിലൂടെ അവൻ കുറച്ചു ഭേദപ്പെട്ടു വന്നിട്ടുണ്ട്. ആ ഗ്രൂപ്പിൽ തരുന്ന വായന കാർഡ് സ്വയം വായിക്കാൻ കഴിയുന്നുണ്ട്. അതിൽ കുറച്ചു സന്തോഷം ഉണ്ട്. ടീച്ചറുടെ ഓരോ പരിശ്രമത്തിലൂടെ അതിനു കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ ഒരു അവസരം തന്നതിൽ ഷാഹിന ടീച്ചർക്ക് ഒരു പാടു നന്ദി പറയുന്നു.
എന്ന്
മുഹമ്മദ് അനാം , നസീമ, 1 ബി, ജി എം എൽ പി സ്കൂൾ, വടക്കങ്ങര
23 . ടീച്ചറുടെ നല്ലൊരു സപ്പോർട്ട് കൊണ്ടാണ് അവനിപ്പോൾ എഴുതുകയും വായിക്കുകയും ചെയ്യുന്നത്
എന്റെ
മകന് മലയാളം എഴുതാനും വായിക്കാനും പിറകിലായിരുന്നു. പരീക്ഷ കഴിഞ്ഞതിനുശേഷം
അവരുടെ ക്ലാസ് ടീച്ചറായ ഷാഹിന ടീച്ചർ അവർക്കായി ഒരു സ്നേഹതീരം എന്ന ഒരു
ഗ്രൂപ്പ് ഉണ്ടാക്കി . അതിൽ വരുന്ന വാക്കുകൾ എഴുതാനും വായിക്കാനും അവരോട്
പറഞ്ഞു. അതിൽ വരുന്ന വാക്കുകൾ ഇപ്പോൾ അവൻ ഒറ്റയ്ക്ക് വായിക്കുകയും
എഴുതുകയും ചെയ്യും. ടീച്ചറുടെ നല്ലൊരു സപ്പോർട്ട് കൊണ്ടാണ് അവനിപ്പോൾ
എഴുതുകയും വായിക്കുകയും ചെയ്യുന്നത്. എനിക്ക് വളരെ സന്തോഷമാണ് ഇപ്പോൾ അവൻ
ഒറ്റയ്ക്ക് ചെയ്യുന്നത് കണ്ടാൽ.
ടീച്ചർക്ക് ഒരുപാട് നന്ദിയുണ്ട്.
Nabhan. K, 1 B, G M L P School Vadakkangara, Mother. Irfana
24. എല്ലാ പ്രവർത്തനങ്ങൾക്കും പുറകിൽ ആയിരുന്ന അവൾ ഇപ്പോൾ മുന്നോട്ട് വരുന്നു
1
ആം ക്ലാസ്സിലെ കുട്ടി എന്ന നിലക്ക് എന്റെ മോൾക് നല്ല മാറ്റം ഉണ്ട്.
മലയാളം, ഇംഗ്ലീഷ് ലെറ്റേഴ്സ് അറിയാമെങ്കിലും കൂട്ടി വായിക്കാൻ അവൾ പഠിച്ചത്
ഈ ക്ലാസ്സിൽ നിന്നാണ്. അവൾ പൊതുവെ ഒരു തണുത്ത മട്ടുള്ള കുട്ടി ആയിരുന്നു.
Gmlp സ്കൂളിൽ ചെയ്തതിനു ശേഷം, അതിൽ എടുത്തു പറയേണ്ടത് ക്ലാസ്സ് ടീച്ചറുടെ
സപ്പോർട്ട് ആണ്. ടീച്ചറുടെ ഓരോ സപ്പോർട്ട് ഉം അവളുടെ സ്വഭാവത്തിൽ നല്ല
മാറ്റം വരുത്തിയിട്ടുണ്ട്. എല്ലാ പ്രവർത്തനങ്ങൾക്കും പുറകിൽ ആയിരുന്ന അവൾ
ഇപ്പോൾ മുന്നോട്ട് വരുന്നുണ്ട്. ക്ലാസ്സിൽ എന്ത് പ്രോഗ്രാം ഉണ്ടെങ്കിലും
ക്വിസ് കോമ്പറ്റിഷൻ ഉണ്ടെങ്കിലും അവൾ അതിന് വേണ്ടി തലേന്ന് തന്നെ നന്നായി
പഠിക്കാറുണ്ട്.ഈ കഴിഞ്ഞ എക്സാം നും അവൾക് ഫസ്റ്റ് കിട്ടി. എല്ലാം ടീച്ചറുടെ
ഒരേയൊരു പ്രയത്നം കൊണ്ട് മാത്രമാണ്.
ഇനിയും ടീച്ചർ തന്നെ ക്ലാസ്സ് ടീച്ചർ ആയി വരണം എന്നാണ് എന്റെ ആഗ്രഹം.
എല്ലാ വിധ നന്ദിയും അറിയിച്ചു കൊള്ളുന്നു
എന്ന് സലീന m/o ziya meharin, Ziya meharin. M, 1.B, GMLP school vadakkangara
25. രക്ഷിതാക്കൾക്കും കുട്ടികൾക്കും ടീച്ചറുമായി പഠന കാര്യങ്ങളും കുട്ടിയെ കുറിച്ചുള്ള കാര്യങ്ങളും സംസാരിക്കാനുള്ള ഫുൾ ഫ്രീഡം
എൻ്റെ മോൻ വൈകിയാണ് സംസാരിക്കാൻ തുടങ്ങിയത്. ചില അക്ഷരങ്ങൾ അവൻ പറയാൻ നല്ല പ്രയാസമാണ്. അതു കൊണ്ട് അവൻ സ്കൂളിൽ പോവാൻ മടിയായിരുന്നു. അവൻ എപ്പോഴും പറയും എനിക്ക് വർത്തനം പറയാൻ അറീല. ടീച്ചർ ചിത്ത പറയും ഞാൻ സ്കൂളിൽ പോവൂലന്ന്. അതു കൊണ്ട് എനിക്ക് അവനെ 1-ാം ക്ലാസിൽ ചേർത്തപ്പോൾ ഭയങ്കര പേടിയായിരുന്നു. എന്നാൽ അവനു കിട്ടിയ ജി.എം.എൽ.പി സ്കൂളിലെ 1 .B ക്ലാസിലെ ടീച്ചറെ എടുത്തുപറയണം.😊 രക്ഷിതാക്കൾക്കും കുട്ടികൾക്കും ടീച്ചറുമായി പഠന കാര്യങ്ങളും കുട്ടിയെ കുറിച്ചുള്ള കാര്യങ്ങളും സംസാരിക്കാനുള്ള ഫുൾ ഫ്രീഡം ടീച്ചറെ ഭാഗത്ത് നിന്ന് ഉണ്ട്.🥰 കുട്ടികളുടെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞ് ടീച്ചർ പഠിക്കുന്ന കുട്ടികളെയും പഠനത്തിന് പിന്നോക്കം ഉള്ള കുട്ടികളെയും യാതൊരു വേർതിരിവ് കാണിക്കാതെ ഒരുമിച്ചു മുന്നോട്ട് കൊണ്ട് പോകുന്നത് ഒരു ടീച്ചറെ ഭാഗത്ത് നിന്ന് അവർക്ക് കിട്ടുന്ന നല്ലൊരു പരിഗണനയാണ്.🥰ടീച്ചർ അവരോടെപ്പം സംസാരിക്കാനും കഥ പറയാനും ആടാനും പാടാനും കൂടുകയും 🩷പഠന കാര്യങ്ങൾ നല്ല രസകരമായ രീതിയിൽ കുഞ്ഞുങ്ങൾക്ക് പകർന്ന് നൽകുന്നത് ടീച്ചറുടെ പ്രത്യേക കഴിവു തന്നെയാണ്.🩷ഇപ്പോൾ അവൻ ഒന്നിനും മടിയില്ല. സ്കൂൾ വിട്ടുവന്നാൽ സ്വയം എഴുതാനും വായിക്കാനും തുടങ്ങി. അവൻ്റെ ഈ മാറ്റത്തിന് ടീച്ചറുടെ അടുത്ത് നിന്ന് കിട്ടുന്ന നല്ല സപ്പോർട്ടാണ്.🙏🏻 അത് അവനിൽ ഒരുപാട് മാറ്റങ്ങൾ വരുത്താനും പഠനത്തിൽ മുന്നോട്ട് കൊണ്ട് വരാനും സാധിച്ചു.💯 വീട്ടിൽ നിന്ന് അവൻ്റെ കാര്യത്തിൽ സാഹചര്യങ്ങൾ കൊണ്ട് എനിക്ക് അവനെ തീരെ ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടില്ല.😞 അവൻ ഇന്ന് കാണുന്ന മികവിന് എല്ലാം നല്ല അവസരങ്ങൾ നൽകിയ അവൻ്റെ 1Bക്ലാസ് ടീച്ചറായ ഷാഹിന ടീച്ചറോട് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമുണ്ട്.🥰 ടിച്ചർക്ക് മികച്ച അധ്യാപികക്കുള്ള അവാർഡ് കിട്ടിയതും ടീച്ചറുടെ പ്രത്യാക മികവ് കൊണ്ട് തന്നെയാണ്.💯🩷 ടീച്ചർക്ക് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.🩷 എന്ന് സ്നേഹപൂർവം 🩷 Muhammad Rayyan .P , 1.B, Mother: Farsana , ജി .എം .എൽ. പി. സ്കൂൾ വടക്കാങ്ങര
26. പത്രം വായിക്കാൻ ശ്രമിക്കാറുണ്ട്
ഐസയുടെ
കാര്യം പറയാണെങ്കിൽ ഇപ്പോ നല്ല ഉഷാറാണ്. ഓരോ തിരക്ക് കാരണം ഇപ്പോ
കുറച്ചായിട്ട് എനിക്ക് അവളുടെ പഠനത്തിൽ ശ്രദ്ധിക്കാൻ പറ്റാറില്ലായിരുന്നു.
പക്ഷെ ടീച്ചറുടെ വലിയ ഒരു സപ്പോർട്ട് തന്നെ അവൾക്കുണ്ടായിരുന്നു.പുറത്ത്
പോകുമ്പോൾ കടകളുടെ പേര് കാണുമ്പോൾ ഭയങ്കര ഉത്സാഹത്തോടെ അത് വായിക്കുന്നത്
കാണുമ്പോ ശരിക്കും ഞാൻ അത്ഭുതപ്പെടാറുണ്ട് 🤗. പിന്നെ പത്രം വായിക്കാൻ
ശ്രമിക്കാറുണ്ട്. ഏത് ബുക്ക് കിട്ടിയാലും ഇംഗ്ലീഷ് ആയാലും മലയാളം ആയാലും
അക്ഷരങ്ങൾ കൂട്ടി വായിക്കുന്നുണ്ട്. പിന്നെ ഓരോ മത്സരങ്ങൾ വരുമ്പോൾ ആദ്യം
അവൾക് നല്ല മടിയായിരുന്നു പങ്കെടുക്കാൻ, ഞാനും കൂടുതൽ അതിൽ ഫോക്കസ്
ചെയ്യാറില്ലായിരുന്നു, പക്ഷെ ടീച്ചർ കുട്ടികളെ പഠിപ്പിക്കലിനോടൊപ്പം
പേരെന്റ്സിനെ motivate ചെയ്ത് കുട്ടികളെ പങ്കെടുപ്പിക്കും. ഇപ്പോ ഭയങ്കര
ഉത്സാഹമാണ് മോൾക് എല്ലാത്തിലും പങ്കെടുക്കാൻ, പ്രൈസും കിട്ടാറുണ്ട്.
അതിനൊക്കെ കാരണം ടീച്ചർ ആണ്. ഇതിനൊക്കെ അവസരങ്ങൾ ഒരുക്കി തരുന്ന ഷാഹിന
ടീച്ചർക്ക് ഒരുപാട് നന്ദിയുണ്ട്. ഇനിയും കൂടെ ഉണ്ടാവുമെന്ന്
പ്രതീക്ഷിക്കുന്നു. ഒത്തിരി സ്നേഹത്തോടെ..❤️
Asmahunnisa.
Mother of Aiza fathima
27. ഗ്രൂപ്പിൽ ക്ലാസിൻ്റെ വീഡിയോകൾ ഇടുന്നത് ഏറെ ഉപകാരപ്രദമാണ്
കുട്ടിയെക്കുറിച്ച്
എല്ലായിപ്പോഴും വേവലാതിയാണ്. പഠിക്കുന്നില്ലേ, ക്ലാസിൽ എല്ലാ
പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നില്ലേ എന്നൊക്കെ ആലോചിച്ച് . ടീച്ചറുടെ പല
പ്രവർത്തനങ്ങളും ഏറെ സന്തോഷം തരാറുണ്ട്. കുട്ടിയുടെ മികവ് വളർത്തുന്ന പല
പ്രവർത്തനങ്ങളും കുട്ടികളെ മുന്നോട്ട് കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളും ഏറെ
ഉപകാരപ്രദമാണെന്ന് എനിക്ക് തോന്നാറുണ്ട്.
ആദ്യ സമയങ്ങളിൽ ഗ്രൂപ്പിൽ
ക്ലാസിൻ്റെ വീഡിയോകൾ ഇടുന്നത് ഏറെ ഉപകാരപ്രദമാണ് കാരണം കുട്ടി
വീട്ടിലെത്തിയ ശേഷം ക്ലാസിലെടുത്ത കാര്യങ്ങൾ പഠിപ്പിക്കാനും പറഞ്ഞു
കൊടുക്കാനും ഈ ഒരു വിദ്യ വളരെ ഫലപ്രദമായി.
കുട്ടികളുടെ ചിന്താശക്തി വർധിപ്പിക്കുന്ന പ്രവർത്തനങ്ങളും വളരെ സമാധാനവും സന്തോഷവും നൽകുന്നു.
കുട്ടിയുടെ മികവിന് കാരണം ടീച്ചറുടെ ഓരോ പ്രവർത്തനങ്ങളാണ്.🫶
Hareem KT, 1B, GMLP VADAKKANGARA , Mother:shamli
28. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള വയനാ പാഠം
എന്റെ
മകന് തുടക്കത്തില്‍ എഴുതാനും വായിക്കാനും നല്ല മടി ആയിരുന്നു. പക്ഷെ
ഇപ്പോൾ ടീച്ചര്‍ ന്റെ സപ്പോര്‍ട്ട് കാരണം നല്ല ഇംപ്രൂവ്മെന്റ്
ഉണ്ട്...കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള വയനാ പാഠം ആണ് ടീച്ചർ
എല്ലാ ദിവസവും azhakkaarullath.തുടര്‍ന്നും ടീച്ചർ ന്റെ സപ്പോര്‍ട്ട്
പ്രതീക്ഷിക്കുന്നു.
FIHAN V
GMLP SCHOOL VADAKKANGARA
ASMABI
29. നാല് മാസം ആയതൊളളുവെങ്കിലും എന്റെ മോന് നല്ല
പോലെ മലയാളം വായിക്കാൻ കഴിയുന്നു
നാല് മാസം ആയതൊളളുവെങ്കിലും എന്റെ മോന് നല്ല
പോലെ മലയാളം വായിക്കാൻ കഴിയുന്നുണ്ട്. English മലയാളത്തിന്റെ അത്ര കഴിയില്ലെങ്കിലും ഒപ്പിക്കുന്നുണ്ട്.
അവൻ
മാത്രമല്ല ആ ക്ലാസിലുള്ള Average കുട്ടികൾക്കും ഇങ്ങനെ കഴിയുന്നു എന്ന്
meetngൽ മറ്റ് parents പറഞ്ഞപ്പോൾ വളരെ സന്തോഷം. എല്ലാ അഭിനന്ദനങ്ങളും
ടീച്ചർക്ക് തന്നെ നല്കുന്നു.
ടീച്ചർ കൂടെയുണ്ടെങ്കിൽ, ടീച്ചറുടെ താങ്ങുണ്ടെങ്കിൽ ഈ കുട്ടികളെ ഭാവിയിൽ മികച്ചവരാക്കാൻ നമുക്ക് കഴിയും.അതിന് ദൈവം അനുഗ്രഹിക്കട്ടെ.
Amaan Muhammed.V , GMLPS Vadakkangara, Mother.Sabna u.k
30. ഇപ്പോൾ മടിയെല്ലാം മാറി ഉഷാറായി
എനിക്ക് മീറ്റിംഗിൽ പങ്കെടുക്കാൻ സാധിച്ചിട്ടില്ല .
ഇനിയുള്ള മീറ്റിംഗിൽ പങ്കെടുക്കാൻ ശ്രമിക്കാം. ഇൻശാ അല്ലാഹ് 🤲🏻
പരീക്ഷ
വരുമ്പോൾ അവൾക്ക് നല്ല പേടിയാണ്. പെട്ടെന്ന് സങ്കടം വരുന്ന ഒരാളാണ്.
അവൾക്ക് വല്ല വർക്കും ചെയ്യാന്നുണ്ടെങ്കിൽ അത് ആ പറഞ്ഞ ദിവസത്തേക്ക് ആ
വർക്ക് ചെയ്തിട്ടില്ല എന്ന് ഉണ്ടെങ്കിൽ അന്നത്തെ ദിവസം സ്കൂളിൽ പോകാൻ നല്ല
മടി ആണ്. ആ ദിവസം ഒരുപാട് കരഞ്ഞാണ് സ്കൂളിൽ പോകുന്നത്. എത്ര ഒക്കെ
കരഞ്ഞാലും പരീക്ഷക്ക് നല്ല മാർക്ക് വേടിക്കാറുണ്ട്. മാഷാ അള്ളാ.🤲🏻
സ്കൂളിൽ പോകാൻ നല്ലമടിയുള്ള ആളായിരുന്നു.എപ്പോഴും കരഞ്ഞ് കൊണ്ടാണ് സ്കൂളിൽ പോയിരുന്നത്. ഇപ്പോൾ മടിയെല്ലാം മാറി ഉഷാറായി☺️
STUDENT: FATHIMA FAIHA.K, CLASS:1 B, Mother: MUHSINA
31. വായന പാഠം വായിച്ചു വിടാൻ അവനു നല്ല താല്പര്യം
അവന്
nalla മാറ്റം undu ആദ്യം വായിക്കാനും എഴുതാനും okke നല്ല മടി ആയിരുന്നു.
വായന പാഠം വായിച്ചു വിടാൻ അവനു നല്ല താല്പര്യം ആണ്. ഡയറി എഴുതുന്നതോണ്ട്
ചെല വാക്കുകൾ okke ഒറ്റക്ക് എഴുതാൻ കഴിയുന്നുണ്ട്. അവന്റെ കൂടെ enikk
വായിക്കാനും എഴുതിപ്പിക്കാനും ശരിക്കും ഇരിക്കാൻ പറ്റാത്തതോണ്ട് ആണ്.
അവന്റെ താഴെ ഉള്ള കുട്ടി പുസ്തകം വലിച്ചു കീറും okke cheyyum appo അവനെ
ആയിട്ട് ഇരുന്നാൽ റൈസാൻ കരച്ചിൽ ആവും കുട്ടി പുസ്തകം കീറും പറഞ്ഞ്.
റൈസാൻ റാഷി
മദർ ജസീന
32. അവന് ക്ലാസ് കുറെ മിസായാലും പഠനത്തിന് ഒരു പ്രശ്നവും ഇല്ല.
എന്റെ മോൻ ക്ലാസിൽ കൂറെ ലീവ് ആയിരുന്നു അപ്പോൾ ഞാൻ വളരെയധികം സങ്കടത്തിലായിരുന്നു . അവൻ പറ്റെ പിറകിൽ ആവും മെന്ന് വിചാരിച്ചു.
അൻഹം ദ്ദുലില്ലാ. നമ്മുെട ടീച്ചർ കുട്ടികളോട് കാണിക്കുന്ന പരിഗണന തന്നെയാണ് കുട്ടി പഠിക്കാൻ മിടുക്ക് കാണിക്കുന്നത്.
കുട്ടി
എപ്പോഴും പറയാറുണ്ട് എന്റെ ടീച്ചർ എന്ത് സംശയം ഉണ്ടങ്കിലും അത് ചോദിച്ചാൽ
എന്ത് സ്നേഹ ത്തോടെയാണ് അത് പറഞ്ഞ് തരുന്നത് എന്ന്. അത് അവർ അങ്ങനെ
പറയുന്നത് ടീച്ചർ കുട്ടികളോട് ഉള്ള നല്ല സ്വാഭാവം കൊണ്ട് തന്നെയാണ്.
അവന് ക്ലാസ് കുറെ മിസായാലും പഠനത്തിന് ഒരു പ്രശ്നവും ഇല്ല.
അത് കൊണ്ട് ടീച്ചറോട് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം ഉണ്ട്
Muhammed shezin kp, Rasiya
33. ഒന്നാം ക്ലാസിന് പറ്റിയ ഒരു സൂപ്പർ ആയ ടീച്ചർ
28/9/2025
പ്രിയപ്പെട്ട ഒന്നാം ക്ലാസിലെ ഷാഹിന ടീച്ചർക്ക്,
ഒന്നാം
ക്ലാസിന് പറ്റിയ ഒരു സൂപ്പർ ആയ ടീച്ചർ ആയിട്ട് തന്നെയാണ് ഞാൻ നിങ്ങളെ
കാണുന്നത്. കാരണം ഈ ചെറിയ മക്കളെ കൂടെ ആടിയും പാടിയും കളിച്ചും കാര്യങ്ങൾ
ചെയ്താൽ തന്നെ അവർ ഉത്സാഹത്തോടെ പ്രവർത്തിക്കുകയുള്ളൂ. അതിനുവേണ്ടി ടീച്ചർ
നന്നായി പ്രവർത്തിക്കുന്നുണ്ട്. ബേസിക് ആയിട്ടുള്ള കാര്യങ്ങൾ ഇപ്പോൾ തന്നെ
കുട്ടിക്ക് കിട്ടിയിട്ടില്ലെങ്കിൽ പിന്നീടത് പിന്നീടുള്ള ക്ലാസിൽ അത്
കിട്ടണമെന്നില്ല. ക്ലാസ് തുടങ്ങി നാലുമാസം പിന്നിട്ടപ്പോഴേക്കും അതിന്റെ
മാറ്റം കുട്ടിയിൽ കാണുന്നുണ്ട്. എനിക്ക് കൂടുതൽ ടൈം ഒന്നും അവന്റെ കൂടെ
ചെലവഴിക്കാൻ ചില ദിവസങ്ങളിൽ കഴിയാറില്ല. എന്നാലും ഇങ്ങനെ കുഴപ്പമില്ലാതെ
പോകുന്നത് ടീച്ചറുടെ പ്രയത്നം കൊണ്ട് മാത്രമാണ് അതെനിക്ക് പറയാതിരിക്കാൻ
വയ്യ. ഇപ്പോൾ മലയാളം എവിടെ കണ്ടാലും വായിച്ചു നോക്കൂ ഇംഗ്ലീഷ് അത്ര കഴിയൂല
എന്നാലും കുഴപ്പമില്ല അൽഹംദുലില്ലാഹ്. അവനെ ഒന്നാം ക്ലാസിലേക്ക് ആണ് ജി.
എം. എൽ പി യിൽ ചേർത്തത്. യു.കെ.ജിലൊക്കെ to ലൈൻ ഫോർ ലൈൻ കോപ്പി
ആയതുകൊണ്ട് ഒറ്റ ലൈനിൽ എഴുതാൻ അവന് അറിയില്ലായിരുന്നു. ഇപ്പോൾ ഡയറി എഴുതുമം
എല്ലാമായതുകൊണ്ട് ലൈനിൽ എഴുതാൻ പഠിച്ചു. ഗ്രൂപ്പിലിടുന്ന വായനാപാഠം
വായിക്കാനും പഠിക്കുന്നുണ്ട്. എല്ലാം ടീച്ചറുടെ കഠിനപ്രയത്നം കൊണ്ട്
മാത്രമാണ്. വൈകുന്നേരം വീട്ടിൽ ചെന്ന്ഉടനെ തന്നെ ടീച്ചർ വായന പാഠം
ഗ്രൂപ്പിൽ ഇടാറുണ്ട്..😍
നാല്പതിനു മുകളിൽ കുട്ടികളുള്ള ഈ ക്ലാസ്സിൽ
ഓരോ കുട്ടികളെ കുറിച്ചും ടീച്ചർ ഇപ്പോൾ തന്നെ മനസ്സിലാക്കി. എനിക്ക് എന്റെ
മകൻ വായിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്. നഴ്സറിയിൽ നിന്ന് ചെറിയ
വാക്കുകളാണ് വായിച്ചിരുന്നത് എന്നാൽ ഇപ്പോൾ ഒന്നാം ക്ലാസിലെത്തിയപ്പോൾ
പുസ്തകം വാക്കുകളിൽ നിന്ന് വാചകങ്ങളിലേക്ക് മാറി അതൊക്കെ അവൻ എത്രയും
പെട്ടെന്ന് വായിക്കാൻ തുടങ്ങി. പിന്നെ ഇംഗ്ലീഷ് വായിക്കുമ്പോൾ ആണ് ചെറിയ
മിസ്റ്റേക്കുകൾ വരുന്നുണ്ട്.. അതൊക്കെ ഈ വർഷം കഴിയുമ്പോഴേക്കും റെഡിയാകും
എന്ന് ഞാൻ വിശ്വസിക്കുന്നു. ചേർത്തപ്പോൾ കുട്ടികൾ കൂടുതൽ ആയതുകൊണ്ട്
ടീച്ചർക്ക് നോട്ടം എത്തൂലെ എന്നൊരു ഭയമുണ്ടായിരുന്നനു അതെല്ലാം ഇപ്പോൾ
മാറി.😊
നാലാം ക്ലാസിൽ പഠിക്കുന്ന എന്റെ മോളെയും ഒന്നാം ക്ലാസിൽ
പഠിപ്പിച്ചത് ടീച്ചർ തന്നെ അത് കൊണ്ട് എനിക്ക് ടീച്ചറെ കുറിച്ച് അന്നേ
മനസ്സിലായിരുന്നു. അതുകൊണ്ടുതന്നെ പിന്നെ ഈ ക്ലാസ്സിൽ തന്നെ ആക്കാം ഇവനെയും
ഞാൻ തീരുമാനിച്ചു. ഒന്നാം ക്ലാസ് ഒന്നാംതരം ആയതിൽ ടീച്ചറുടെ പങ്ക് വളരെ
വലുതാണ് അത് പറയാതിരിക്കാൻ വയ്യ. പാഠ്യേതര വിഷയങ്ങളിലും ടീച്ചറുടെ പങ്ക്
വളരെ വലുതാണ്🥰. ഇനിയും കൂടുതൽ കാലം പ്രവർത്തിക്കാൻ ടീച്ചർക്ക് കഴിയട്ടെ
എന്ന് ഞാൻ പ്രാർത്ഥിക്കുന്നു...
എന്ന്
സ്നേഹപൂർവ്വം
സുബീന, മുഹമ്മദ് ഖമറലി. ടി, 1.ബി
34 . ഓരോ കുട്ടിക്കും individual attention കൊടുക്കുന്നു എന്നതും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.
എന്റെ പേര് നിഷാന
M/o
ഹനീൻ മുഹമ്മദ് (GMLPS vadakkangara )1 B ക്ലാസ്സിൽ പഠിക്കുന്നു. മോന്
മഞ്ഞപ്പിത്തം കാരണം ഒരു മാസം ലീവായിരുന്നു. അത് കൊണ്ട് പഠനത്തിൽ
അതിന്റെതായ ചില പ്രയാസങ്ങൾ ഉണ്ടായിരുന്നു. സ്കൂളിൽ പോയി തുടങ്ങിയ ശേഷം നല്ല
മാറ്റം കണ്ടുതുടങ്ങി. പരീക്ഷപേപ്പറിലും അത് കാണാൻ സാധിച്ചതിൽ അവളരെ അധികം
സന്തോഷമുണ്ട്. അതുപോലെ പഠനത്തിൽ concentrate ചെയ്യാത്ത ഒരു അവസ്ഥയും
ഉണ്ടായിരുന്നു. അത് കൊണ്ട് അവനെ പഠിപ്പിക്കുക എന്നത് വളരെ പ്രയാസമുള്ള ഒരു
കാര്യമാണ്. അത് വളരെ ഭംഗിയായി ടീച്ചർ ചെയ്യുന്നുണ്ട്. ഇപ്പോൾ അവന്റെ
ടെക്സ്റ്റ് ബുക്സ് ഒക്കെ നോക്കിയാൽ എല്ലാ വർക്കുകളും സ്കൂളിൽ നിന്ന് തന്നെ
ചെയ്യ്ത് വരുന്നത് കാണാം. ഇതിൽ നിന്നും ടീച്ചർ അവനെ എത്രത്തോളം
ശ്രദ്ധിക്കുന്നു എന്നതും അതുപോലെ ഓരോ കുട്ടിക്കും individual attention
കൊടുക്കുന്നു എന്നതും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. അവന് നന്നായി കുസൃതി
കാണിക്കുന്ന ഒരു കുട്ടിയാണ് അതെല്ലാം കുട്ടികളുടെ സ്വഭാവത്തിന്റെ ഒരു
ഭാഗമാണ് എന്നാണ് ഷാഹിന ടീച്ചറുടെ നിലപാട്.ഇതൊക്കെ കൊണ്ട് ടീച്ചറോട്
വല്ലാത്തൊരു ബഹുമാനവും ഇഷ്ടവും തോന്നുന്നു. ഷാഹിന ടീച്ചറുടെ ക്ലാസ്സിൽ
ആയതിൽ അതിയായ സന്തോഷവും സമാധാനവും എനിക്കുണ്ട്. ഒരു മാതാവ് എന്ന നിലക്ക്
എനിക്ക് ഒരുപാട് സന്തോഷവും അതുപോലെ കടപ്പാടും ടീച്ചറോട് ഞാൻ ഇതിലൂടെ
അറിയിക്കുന്നു.thank you teacher, thankyou so much.
എന്ന്
നിഷാന, M/o Haneen muhammed , 1B
35 . അത് ടീച്ചറുടെ കഠിനാദ്ധ്വാനവും സപ്പോര്‍ട്ടും കൊണ്ട് മാത്രമാണ്
എൻ്റെ
മകൻ വീട്ടിൽ നിന്ന് പഠനം കുറവാണ്. അവൻ തോന്നുന്ന സമയം മാത്രമേ പഠിക്കാൻ
താൽപര്യപ്പെടുകയൊള്ളൂ ഞാൻ നിർബന്ധിച്ചാലും അവൻ പഠിക്കൽ കുറവാണ്. അൽ
ഹംദുലില്ലാഹ് പക്ഷെ അവന് പരീക്ഷയിൽ അത്യാവശ്യം നല്ല മാർക്ക് ഉണ്ട് അത്
ടീച്ചറുടെ കഠിനാദ്ധ്വാനവും സപ്പോര്‍ട്ടും കൊണ്ട് മാത്രമാണ് . 40തിൽ
അപ്പുറമാണ് ക്ലാസിലേ കുട്ടികൾ എന്നാലും എല്ലാ കുട്ടികളും നല്ല ആക്റ്റീവാണ്.
ഷാഹിന ടീച്ചറുടെ ഉഷാറാണ് അത്
എന്ന്
ആദില, മകൻ . ഫർഹാൻ യു
36. അക്ഷരങ്ങളും വാക്കുകളും എളുപ്പത്തിൽ എഴുതുവാനും വായിക്കുവാനും കഴിയുന്നു
ഒന്നാം
ക്ലാസിൽ ചേരുന്നതിനു മുന്നേ അവൾ നല്ല കളിയായിരുന്നു. പഠിക്കാൻ വിളിച്ചാൽ
മടികാണിച്ച് ഇരിക്കും അല്ലെങ്കിൽ ഉറങ്ങും ഒന്നാം ക്ലാസിൽ എത്തിയപ്പോൾ
എനിക്ക് ടെൻഷനായിരുന്നു വാക്കുകൾ കൂട്ടി വായിക്കാനും എഴുതുവാനും അവൾക്ക്
കഴിയുമോ എന്ന്. എന്നാൽ ഷാഹിന ടീച്ചറുടെ സഹായത്തോടെ വളരെ ഭംഗിയായി
എഴുതുവാനും വായിക്കാനും അവൾക്ക് കഴിയുന്നുണ്ട്😊.
ഇപ്പോൾ എവിടെ മലയാളം
കണ്ടാലും വായിക്കും അറിയില്ലെങ്കിൽ എന്റെ അടുത്ത് വന്ന് ചോദിക്കും അത്
കാണുമ്പോൾ എനിക്ക് നല്ല സന്തോഷമാണ്. സംയുക്ത ഡയറി എഴുതുന്നത് കൊണ്ട് നല്ല
ചേഞ്ച് ഉണ്ട് അക്ഷരങ്ങളും വാക്കുകളും എളുപ്പത്തിൽ എഴുതുവാനും വായിക്കുവാനും
കഴിയുന്നുണ്ട് ☺️
കഴിഞ്ഞവർഷം എന്റെ വലിയ മകൾ ഷാഹിന ടീച്ചറുടെ
ക്ലാസ്സിൽ ആയിരുന്നു അവൾ ഇപ്പോൾ സ്വന്തമായി വായിക്കാനും എഴുതുവാനും തുടങ്ങി
കഥകളും കവിതകളും സ്വന്തമായി ചിത്രീകരിച്ച് അവളുടെ ഭാവനയിൽ എഴുതൂ. അവളുടെ
മാറ്റം കാണുമ്പോൾ എനിക്ക് വളരെ സന്തോഷമാണ്. 🫰
ഞാൻ എന്റെ ചെറിയ
മകളോടൊപ്പം ഒരുപാട് struggle ചെയ്താണ് മുന്നോട്ടുപോകുന്നത് അതുകൊണ്ട്
തന്നെ എന്റെ മകളെ നോക്കാനും അധികനേരം കൂടെ ഇരിക്കാനും സമയം കിട്ടാറില്ല.
എന്നാലും എന്റെ രണ്ടു മക്കളുടെയും മാറ്റം കാണുമ്പോൾ എനിക്ക് വളരെയധികം
സന്തോഷമുണ്ട് അതിന് ഷാഹിന ടീച്ചറോട് ഒരുപാട് സ്നേഹവും ബഹുമാനവും ഉണ്ട് 🤲😊
Shanza Fathima. E
G. M. L. P Vadakkangara School
Mother:Yasina. T
37. ഉമ്മാക്കുള്ള ഗിഫ്റ്റാണ് വായിക്കൂ.
എൻ്റെ
മകൾ അസ്മയെ ഒന്നാം ക്ലാസിലേക്ക് വിട്ടപ്പോൾ എനിക്ക് നല്ല പേടിയായിരുന്നു.
കാരണം വീട്ടിൽ നിന്നുള്ള പഠനം നല്ല കുറവായിരുന്നു. നേരത്തെ ഉറങ്ങുകയും
ചെയ്യും. എന്നാൽ അവൾക്ക് മലയാളം എഴുതാനും വായിക്കാനും ഇഷ്ടമായി. ഒന്നാമതായി
ടീച്ചറുടെ ക്ലാസടുക്കൽ രീതി അവൾക്ക് വളരെ ഇഷ്ടമാണ്. അത് കൊണ്ട് തന്നെ
അവൾക്ക് എഴുതാനും വായിക്കാനും ഇഷ്ടമായി തുടങ്ങി.
പിന്നെ വായനാ പാഠം
ഇതും നല്ല ഉപകാരമാണ്. ഇപ്പോൾ എവിടെ വാക്കുകൾ കണ്ടാലും വായിച്ച് നോക്കും.
വല്ല പേപ്പറും കിട്ടിയാൽ അവൾക്ക് തോന്നുന്നതൊക്കെ എഴുതും. എന്നിട്ട്
ഉമ്മാക്കുള്ള ഗിഫ്റ്റാണ് വായിക്കൂ എന്ന് പറയും എന്തായാലും നല്ല മാറ്റമാണ്
ഉള്ളത് ഇത് ടീച്ചറുടെ മിടുക്കാണ് എന്ന് പറയാതെ വയ്യ🙏😘
ഇനിയും ഒരുപാട് കുട്ടികൾക്ക് അറിവ് പകർന്ന് നൽകാൻ കഴിയട്ടെ വളരെ നന്ദിയുണ്ട്🙏♥️♥️
ASMA.E , 1 B, G.M.L.P School Vadakkangara
Mother - Bushra.
38. അവളുടെ വായന കൂടുതൽ ഉഷാറായത് വായനപാഠം എന്ന ഒരു കാര്യം എന്നും ടീച്ചർ ഉൾപ്പെടുത്തിയത് കൊണ്ടാണ്
ഞാൻ
അഫ് ലഹ ഫാത്തിമ യുടെ ഉമ്മയാണ് ഞാൻ മീറ്റിംഗിൽ കൂടിയപ്പോൾ ആണ് അവിടെ
ചെയ്യുന്ന പ്രവർത്തനങ്ങളും ക്ലാസ്സിൽ കാണുന്നത്. മോളെ സമ്പത്തിച്ചു അവളുടെ
വായന കൂടുതൽ ഉഷാറായത് വായനപാഠം എന്ന ഒരു കാര്യം എന്നും ടീച്ചർ
ഉൾപ്പെടുത്തിയത് കൊണ്ടാണ് ടീച്ചർ ഒരുദിവസം പോലും വായനപാടം
ഇല്ലാതിരുന്നിട്ടില്ല ടീച്ചർ എന്തെങ്കിലും കാരണത്താൽ ലീവാണക്കിൽ പോലും
അതിന് ഒരുമുടക്കവും ഇല്ല.എന്ത് അഭിപ്രായവും നമുക്ക് ടീച്ചരോട് പറയാം
പഠനക്കാര്യത്തിൽ എന്തിനും ടീച്ചർ കുട്ടികളുടെയും രക്ഷിതാക്കളുടെയും
കൂടെയുണ്ട്. അതിന് ടീച്ചരോട് നന്ദി രേഖപ്പെടുത്തുന്നു
Aflaha fathima. A, Std .1B, Mother Shabeeba
39. പഠനകാര്യത്തിൽ അവൻ സ്വയം താൽപര്യം കാണിക്കുന്നതിനാൽ വളരെയധികം സന്തോഷമാണ്
അവന്
നല്ല ചേഞ്ച് ഉണ്ട്. മലയാള വാക്കുകൾ കണ്ടാൽ അവൻ വായിക്കാൻ ശ്രമിക്കും.
ആദ്യമൊക്കെ മടിയായിരുന്നു. ഇപ്പോൾ എല്ലാ കാര്യങ്ങളും അവൻ സ്വയം ചെയ്യാൻ
തുടങ്ങി.🥰
പിന്നെ ടീച്ചർ ക്ലാസിൽ എല്ലാ കാര്യങ്ങളിലും അവനെ അവസരങ്ങൾ
നൽകാറുണ്ട് അതുകൊണ്ടുതന്നെ അവനെ ഒറ്റയ്ക്ക് എഴുതാനും വായിക്കാനും അറിയാം.
ഡയറി ഒക്കെ ഒറ്റയ്ക്ക് എഴുതും ഇപ്പോൾ അവൻ . അവൻ അങ്ങനെ ചെയ്യുന്നത്
കാണുമ്പോൾ വളരെയധികം സന്തോഷമാണ്. പഠനകാര്യത്തിൽ അവൻ സ്വയം താൽപര്യം
കാണിക്കുന്നതിനാൽ വളരെയധികം സന്തോഷമാണ് തോന്നുന്നത് . ടീച്ചറുടെ നല്ല
സപ്പോർട്ട് ഉണ്ടായതുകൊണ്ട് മാത്രമാണ്. അതിനെ അവസരങ്ങൾ ഒരുക്കിത്തരുന്ന
പ്രിയ ടീച്ചർക്ക്,🫂🥰
Shazin muhammed.v, 1.B, ജി. എം. എൽ. പി. സ്കൂൾ വടക്കാങ്ങര Mother:sabna
40
ഒരാളുടെ രക്ഷിതാവിന് കുറിപ്പെഴുതാന്‍ പരമിതി ഉള്ളതിനാല്‍ ചേര്‍ത്തിട്ടില്ല
No comments:
Post a Comment