Pages

Tuesday, July 29, 2025

പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് 10

 

ക്ലാസ് : 1

യൂണിറ്റ് : 2

പാഠത്തിൻ്റെ പേര് : പൂവ് ചിരിച്ചു

ടീച്ചര്‍ :  സരിത പി 

ജിഎൽ പി എസ് പണിക്കരപുറായ

കൊണ്ടോട്ടി - സബ്ജില്ല, മലപ്പുറം

കുട്ടികളുടെ എണ്ണം : ......

ഹാജരായവർ : .......

തീയതി : .../07/2025

 

പിരിയഡ്  1

പ്രവർത്തനം : വായന പാഠവും പിന്തുണയും

സമയം 40 മിനിറ്റ്

പ്രകൃതിവിശദാംശങ്ങൾ

  • തലേദിവസം നൽകിയ വായന പാഠം വായിക്കാത്തവർക്ക് വായിക്കാൻ അവസരം

  • ചാർട്ട് വായന , കുഞ്ഞെഴുത്തുവായന , ടി ബി പൂവ് ചിരിച്ചു ആദ്യ പേജ് വായന ക്രമത്തിൽ വായന , ക്രമരഹിത വായന , അക്ഷരം കണ്ടെത്തൽ

  • ബോർഡെഴുത്ത് : തലേ ദിവസത്തെ വായനപാഠത്തിലെയും കുഞ്ഞെഴുത്തിലെയും വരികളും വാക്കുകളും സന്നദ്ധതയുള്ളവർ ബോർഡിൽ എഴുതുന്നു .

പിരിയഡ്  2,3

പ്രവർത്തനം : പൂവ് ചിരിച്ചു ( എഴുത്ത് )

പഠന ലക്ഷ്യങ്ങൾ

1. അംഗീകൃത രീതിയിൽ ( അക്ഷരങ്ങളുടെ വലുപ്പം , ഘടന , ആലേഖന ക്രമം 1 മലയാളം ലിപികൾ ഉപയോഗിച്ച് വാക്കുകളും ചെറുവാക്യങ്ങളും പൂർത്തിയാക്കുക

2. അക്ഷരങ്ങളുടേയും വാക്കുകളുടെയും പുനരനുഭവ സന്ദർഭങ്ങളിൽ തെളിവെടുത്ത് എഴുതുന്നതിനും ഒറ്റയ്ക്കും മുതിർന്നവരുടെ സഹായത്തോടെയും താരതമ്യം ചെയ്ത് തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നതിനും കഴിയുക .

സമയം : 40+35 മിനിറ്റ്

കരുതേണ്ട സാമഗ്രികൾ : മാർക്കർ , ചാർട്ട് , പിന്തുണ ബുക്ക്പിന്തുണ ബുക്ക് ഹൈലൈറ്റർ , സ്റ്റാർ സ്റ്റിക്കർ

വുന്നൽ അക്ഷരം -- ച്ച

പ്രകൃതിവിശദാംശങ്ങൾ

കൂട്ടുകാരെ ഇന്നലെ ടീച്ചർ പറഞ്ഞു തന്ന കുഞ്ഞു ചെടിയുടെ കഥ ഓർമ്മയില്ലേ ?

മഴ മാറിയപ്പോൾ അതുവഴി വന്ന കുരുവിയെ കണ്ടു നമ്മുടെ കുഞ്ഞുചെടി കുരുവിയെ വിളിച്ചു .

കുരുവീ കുരുവീ വാ വാ വാ എന്ന് ചെടി വിളിച്ചത് കേട്ടാൽ കുരുവി എന്തു ചെയ്തുകാണും ? കുട്ടികളുടെ പ്രതികരണം .

പറന്നു വന്നു കുരുവി പാറി വന്നു ( ചാർട്ടിൽ എഴുതുന്നു )

കുരുവി പൂവിൻ്റെ അടുത്തേക്ക് വന്നപ്പോൾ പൂവിന് സന്തോഷമായി . അപ്പോൾ പൂവ് ചിരിച്ചു .

ചിരിച്ചു നിന്നു

പൂവ് ചിരിച്ചു നിന്നു

ഒരു തരത്തിൽ അല്പം

വായനയുടെ പ്രക്രിയ

  1. വാക്യം കണ്ടെത്തൽ

  2. വാക്ക് കണ്ടെത്തൽ

  3. അക്ഷരം കണ്ടെത്തൽ

  4. ചിഹ്നം ചേർന്ന അക്ഷരം കണ്ടെത്തൽ

  5. ക്രമരഹിത വായന

  6. ക്രമത്തിൽ ചങ്ങല വായന

പാഠപുസ്തകം പേജ് 13 നോക്കൂ ചാർട്ടിലുള്ളതെല്ലാം പുസ്തകത്തിലുണ്ടോ ? ഏത് വാക്കാണ് ഇല്ലാത്തത് ? അതെഴുതാം .

  • ചിരിച്ചു എന്ന് ഘടന പാലിച്ച് ബോർഡിൽ എഴുതുന്നു .

  • ച്ച എഴുതുന്ന വിധം പ്രത്യേകം കാണിക്കുന്നു.

  • കട്ടിക്കെഴുത്ത് നടത്തുന്നു

തുടര്‍ന്ന്  

  • പാഠപുസ്തകത്തിൽ എഴുത്ത്

  • തെളിവെടുത്തെഴുത്ത് (ചി, രി)

  • പിന്തുണ ബുക്കിൽ എഴുത്ത് (ച്ച) അംഗീകാരം നൽകലും

കുരുവി തേൻ കുടിക്കുന്നത് ആരാണ് നോക്കിനിക്കുന്നത്? (TB നോക്കൂ )

താറാവ്.

ആ കാഴ്ച കണ്ടപ്പോള്‍ താറാവിന് സന്തോഷമായി. അത് ചിരിച്ചു

ചിരിച്ചു നിന്നു

താറാവ് ചിരിച്ചു നിന്നു 

എന്നാല്‍ ഈ വരികള്‍ തനിയെ എഴുതാമോ? ടീച്ചര്‍ സാവധാനം പറയുന്നു. കുട്ടികള്‍ എഴുതുന്നു

  • ഏതെങ്കിലും അക്ഷരത്തിന് സഹായം വേണ്ടതുണ്ടോ? ചിരിച്ചു നിന്നു എന്നത് ചാർട്ടില്‍  എഴുതിയിട്ടുണ്ട്, പുസ്തകത്തിലുണ്ട്. അത് പ്രയോജനപ്പെടുത്താം

  • വിലയിരുത്തല്‍ നടത്തം.

സഹവർത്തിത വായനയും പൂരിപ്പിക്കലും

താറാവ് എന്തോ പറയുന്നുണ്ടല്ലോ? എന്തായിരിക്കും പറയുന്നത്?

പഠനക്കൂട്ടത്തില്‍ ചര്‍ച്ച

ഓരോ പഠനക്കൂട്ടവും പറയുന്ന വാക്യങ്ങള്‍ ടീച്ചര്‍ ബോര്‍ഡില്‍ എഴുതണം. പരിചയിച്ച അക്ഷരങ്ങളിലേക്ക് വാക്യം ആശയം ചോരാതെ ഭേദഗതി വരുത്തണം. സാധ്യതകള്‍

  • അതാ കുരുവി

  • അതാ പൂവിന് അടുത്ത് കുരുവി ( ത്ത പഠിച്ചില്ല) അതാ പൂവിന് അരികെ കുരവി എന്നാക്കാം

  • അതാ കുരുവി പറക്കുന്നു (ക്ക പഠിച്ചില്ല )കുരുവി പാറുന്നു

  • അതാ കുരുവി ചിറക് അടിച്ച് പാറുന്നു

തിരഞ്ഞെടുത്തത് പഠനക്കൂട്ടത്തില്‍ പരസ്പരം സഹായിച്ച് എഴുതുന്നു

പ്രതീക്ഷിത ഉല്പന്നം

  • പുസ്തകത്തിലെ രേഖപ്പെടുത്തൽ

വിലയിരുത്തല്‍

  1. വാക്യം സഹായമില്ലാതെ പൂരിപ്പിച്ചെഴുതാൻ‍ എത്ര പേർക്ക് കഴിഞ്ഞു?

  2. എല്ലാ വാക്യത്തിലും സഹായം വേണ്ടി വന്നവരാരെല്ലാം?

  3. അവർക്ക് സവിശേഷ സഹായ സമയത്ത് നൽകുന്ന ഉപപാഠത്തില്‍ പരിഗണിക്കേണ്ട അക്ഷരങ്ങൾ  ഏതെല്ലാമായിരിക്കണം?

പ്രവർത്തനം : ക്ലാസ് എഡിറ്റിംഗ്

പഠനലക്ഷ്യങ്ങൾ 

  • അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവസന്ദർഭങ്ങളിൽ‍ തെളിവെടുത്ത് എഴുതുന്നതിനും ഒറ്റയ്കും കൂട്ടായും മുതിര്ന്നവരുടെ സഹായത്തോടെയും താരതമ്യംചെയ്ത് തെറ്റുകൾതിരുത്തി മെച്ചപ്പെടുത്തുന്നതിനും കഴിയുന്നു.

പ്രതീക്ഷിത സമയം  10 മിനിറ്റ്

പ്രക്രിയാവിശദാംശങ്ങൾ‍

  • ഇന്ന് നാം പഠിച്ച വാക്യങ്ങൾ‍ പറയാമോ? ആർക്കെല്ലാം വന്ന് അറിയാവുന്ന വാക്യങ്ങള്‍ ബോർഡിൽ എഴുതാം?

  • ഓരോ പഠനക്കൂട്ടവും ഓരോ വാക്യം വീതം എഴുതണം. ഒരു വാക്ക് ഒരാള്‍ അടുത്ത വാക്ക് അടുത്തയാള്‍ എന്ന രീതി

  • എഡിറ്റിങ്ങ് നടത്തുന്നു

പ്രതീക്ഷിത ഉല്പന്നം

  • ബോർഡില്‍ കുട്ടികളെഴുതിയത് മെച്ചപ്പെടുത്തി എഴുതിയശേഷമുളള ഫോട്ടോ

വിലയിരുത്തല്‍

  • പരസ്പരം വിലയിരുത്തി മെച്ചപ്പെടുത്താനുളള കഴിവ് കുട്ടികളിൽ വളർന്നു വരുന്നുണ്ടോ?

  • ബോർഡ് എഡിറ്റിംഗിന് ശേഷം സ്വന്തം ബുക്കിലെ രേഖപ്പെടുത്തൽ ഒത്തു നോക്കിയപ്പോൾ മെച്ചപ്പെടുത്തൽ  വേണമെന്ന് തിരിച്ചറിഞ്ഞവരുണ്ടോ?

  • ബോർഡിൽ‍ വലുപ്പത്തിൽ‍ എഴുതാൻ‍ എത്രപേര്‍ ശ്രദ്ധിച്ചു?

  • ആർക്കക്കെയാണ് കൂടുതല്‍ സഹായം തുടർപ്രവർത്തനങ്ങളിൽ‍ വേണ്ടത്?

പീരിയഡ് 4

പ്രവർത്തനം : പൂക്കളിലെ വിരുന്നുകാർ

പഠനലക്ഷ്യങ്ങൾ‍:

1. ഏതെല്ലാം ജീവജാലങ്ങള്‍ പൂക്കളിലെത്തുന്നു എന്ന് നിരീക്ഷിച്ച് കണ്ടെത്തിയ വിവരങ്ങള്‍‍ പങ്കിടുകയും ചിത്രീകരിക്കുകയും ചെയ്യുക.

2. (വണ്ട്, ചിത്രശലഭം, വവ്വാല്‍, ഉറുമ്പ്, പക്ഷികള്‍ , തേനീച്ചകള്‍, കൊതുക്, കടന്നല്‍, നിശാശലഭങ്ങള്‍ തുടങ്ങിയ ജീവികള്‍ തേന്‍കുടിക്കാന്‍ പൂക്കളിലെത്താറുണ്ട്)

സമയം: 30 മിനുട്ട്

പ്രക്രിയാവിശദാംശങ്ങൾ

പ്രശ്നാവതരണം

  • തേൻ കുടിക്കാൻ‍ വാ എന്ന് പൂക്കൾ‍ വിളിച്ചാൽ‍ ആരെല്ലാം വരും? ആരൊക്കെയാണ് പൂക്കളിൽ തേൻ കുടിക്കാൻ‍ എത്തുന്നവര്‍?

  • വിദ്യാലയത്തിലെയോ വീട്ടിലെയോ പൂക്കൾ  നിരീക്ഷിച്ച് കണ്ടെത്തുന്നതിന് തീരുമാനം.

  • രക്ഷിതാക്കളുടെ സഹായത്തോടെ ഫോട്ടോ എടുക്കാം.

  • കണ്ട കാര്യം ചിത്രീകരിക്കണം

  • അടുത്ത ദിവസം അനുഭവം പങ്കിടല്‍

  • പൂക്കളിലെത്തുന്ന ജീവികളുടെ വീഡിയോ പ്രദർശിപ്പിക്കുന്നു.

വായനപാഠം

ചിറകടിച്ച് ചിറകടിച്ച്

പാറി വന്നു കുരുവി

പൂവിന് അരികെ വന്ന്

ചിറകടിച്ചു കുരുവി


2

ആട് വന്നു

ആട് ചാടി വന്നു

ആട് ചാടി വന്ന് ചെടി കടിച്ചു

ആട് ചാടി വന്ന് ചെടി കടിച്ച് മുറിച്ചു

ആട് ചെടി കടിച്ച് മുറിച്ച് രുചിച്ച് തിന്നു.

അനുബന്ധം 
ആസൂത്രണക്കുറിപ്പുകള്‍ വായിക്കാം. ക്ലിക് ചെയ്യുക
കുഞ്ഞുപുസ്തകം

 

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി