ക്ലാസ് : ഒന്ന്
യൂണിറ്റ് : 2
പാഠത്തിൻ്റെ പേര് : പൂവ് ചിരിച്ചു
ടീച്ചർ: ഉഷ. ടി
യുഎസ്എച്ച്എ ടി
സി.വി.എൻ.എം.എം.എൽ.പി.എസ് വെസ്റ്റ് ചാത്തല്ലൂർ
അരീക്കോട് സബ്
മലപ്പുറം
കുട്ടികളുടെ എണ്ണം : .......
ഹാജരായവർ : .......
തീയതി : …./07/2025
വിലയിരുത്തൽ പ്രവർത്തനം
ഈ പാഠത്തിൽ പഠിച്ചതും മുൻ പാഠത്തിൽ പഠിച്ചതുമായ അക്ഷരങ്ങളും ചിഹ്നങ്ങളും പ്രയോജനപ്പെടുത്തി രചന നടത്തുന്നതിനുള്ള പ്രവർത്തനം നടത്തുക
കുഞ്ഞുപുസ്തക നിർമ്മാണം .
ഘട്ടം ഒന്ന്
ഓരോ കുട്ടിക്കും കുഞ്ഞുപുസ്തകം നൽകുന്നു .
ടീച്ചർ തയ്യാറാക്കിയ കുഞ്ഞുപുസ്തകം പരിചയപ്പെടുത്തുന്നു
കുഞ്ഞുചെടിയുടെ കഥയാണ് . കഥ ക്രമത്തിൽ പറയുന്നു
എങ്കിൽ ഓരോ സംഭവത്തിൻ്റെയും ചിത്രം ഓരോ പേജിലായി വരയ്കാമോ ?
ഓരോ സന്ദർശനവും കുട്ടികൾ പറയുന്നു
അതനുസരിച്ച് തീരുമാനിക്കുന്ന പേജിൽ ചിത്രം എല്ലാവരും വരയ്ക്കുന്നു . നിറം നൽകേണ്ടതില്ല . ചിത്രത്തിൻ്റെ ഭംഗി പരിഗണിക്കേണ്ടതില്ല .
ഘട്ടം രണ്ട്
ഓരോ രംഗത്തിലും എന്താണ് കുറിപ്പായി എഴുതേണ്ടത് . ഒന്ന് , രണ്ട് പേജുകളിൽ മാത്രം പൊതുവായി ചർച്ച ചെയ്ത ശേഷം എല്ലാവരും എഴുതുന്നു
ബാക്കിയുള്ള പേജുകളിൽ തനിയെ എഴുതുന്നു . ( കുഞ്ഞെഴുത്ത് , ചാർട്ട് ഇവ നോക്കാൻ പാടില്ല )
സാധ്യത താഴെ നൽകുന്നു . പ്രധാന ആശയം വന്നാൽ മതി .
പേജ് 1 ,2
പേജ് 1
എൽ വിരയുടെ ചിത്രം , രണ്ടിൽ കുഞ്ഞ് ചെടിയുടെ ചിത്രം , അടിക്കുറിപ്പ് എഴുതണം .
എന്തായിരിക്കും എഴുതേണ്ടത് ?
തനിയെ എഴുതൂ .
സാധ്യത ആരാ നീ /
നീ ആരാ ഞാൻ ചെടി
പേജ് 3, 4
മൂന്നാം പേജിൽ ചിത്രം - ഇലയിൽ
പുഴു . നാലാം പേജിൽ വാക്യങ്ങൾ .
എന്താണ് എഴുതേണ്ടത് ?
കുട്ടികൾ തനിയെ എഴുതട്ടെ .
സാധ്യത പുഴു വന്നു
/
ഇല തിന്നു /
ചെടി തിന്നു .
പേജ് 5.6
ആടിൻ്റെ ചിത്രം ഇടത്തേ പേജിൽ : വലത്തേ പേജിൽ കുറിപ്പ് :
സാധ്യത
ആട് വന്നു / ചാടി
വന്നു / ആട് ചെടി
തിന്നു
പേജ് 7,8
സൂര്യൻ്റെ ചിത്രം . വാടി നിൽക്കുന്ന ചെടിയുടെ ചിത്രം :
കുറിപ്പ് :
ചൂട് കൂടി
/
ഇല വാടി /
ചെടി വാടി
പേജ് 9, 10
ഇരുപേജുകളിലും മഴയുടെ
ചിത്രം
അടിക്കുറിപ്പ്
:
/മഴ വന്നു
/മഴ
മഴ മഴ
പേജ്11 ,12
വെള്ളത്തിൽ മുങ്ങി
നിൽക്കുന്ന ചെടി.
കുറിപ്പ്
ആമ
വന്നു /
മീന്‍ വന്നു
/പാവം
ചെടി/
പേജ്13, 14
വെള്ളത്തിന് മുകളിൽ
പൂവിട്ട ചെടി.
കുറിപ്പ്:
പൂവ് വന്നു
പേജ്15, 16.
പൂവിൻ്റെ ചിത്രം, പാറി
വരുന്ന കുരുവി,
താറാവ് വരുന്ന
ചിത്രം.
കുറിപ്പ്
പൂവ്
ചിരിച്ചു,
കുരുവി
ചിരിച്ചു,
താറാവ് ചിരിച്ചു
ചില രംഗങ്ങളില്‍ ഒരു വാക്യം എഴുതിയാലും മതി.
തുടര്‍ന്ന് രണ്ടോ മൂന്നോ പേരുടെ അവതരണം
ടീച്ചര്‍ വേര്‍ഷന്‍ പരിചയപ്പെടുത്തല്‍
എല്ലാവരുടെയും ഉല്പന്നങ്ങള്‍ ശേഖരിച്ച് വിലയിരുത്തല്‍
കുഞ്ഞുപുസ്തക പ്രകാശനം
വിലയിരുത്തൽ
എല്ലാ ചിത്രവും വരച്ച് വാചകങ്ങള്‍ വാക്കകലം പാലിച്ച് അക്ഷരഘടനയോടെ എഴുതിയവര്‍ -
അക്ഷരഘടനയോടെ വാക്കകലം ഇല്ലാതെ എഴുതിയവര്‍ -
അക്ഷരങ്ങൾ പൂര്‍ണമായി ബോധ്യം ഇല്ലാത്തവര്‍
ഒന്നാം യൂണിറ്റിലെ അക്ഷരബോധ്യം ഇല്ലാത്തവര്‍
രണ്ടാം യൂണിറ്റിലെ അക്ഷരങ്ങൾ ബോധ്യം ഇല്ലാത്തവര്‍
പിരീഡ് 3 |
ഉപപാഠവും പിന്തുണയും
കുഞ്ഞുപുസ്തകം തയ്യാറാക്കിയപ്പോള്‍ എഴുത്തില്‍ പ്രയാസം നേരിട്ടവര്‍ക്ക് കൂടുതല്‍ പുനരനുഭവപ്ര വര്‍ത്തനങ്ങള്‍. അതിന്റെ ഭാഗമാണ് ഈ ഉപപാഠം. ആ കുട്ടികള്‍ മാത്രമല്ല എല്ലാ കുട്ടികളും പങ്കെടുക്കുകയും വേണം.
ടീച്ചര്‍ വര്‍ക്ക് ഷീറ്റ് പരിചയപ്പെടുത്തുന്നു
നാല് ഫ്രെയിം. ഓരോ ഫ്രെയിമിലും ചിത്രങ്ങള്‍.
ഫ്രെയിം ഒന്ന്: ഒരു ചെടി. രണ്ടില മാത്രം
ഫ്രെയിം രണ്ട്: വളര്‍ന്ന് മരമാകുന്നതിന്റെ വളര്‍ച്ച വ്യക്തമാക്കുന്ന ചിത്രീകരണം
ഫ്രെയിം മൂന്ന്: നിറയെ പൂവുകളുള്ള മരം
ഫ്രെയിം നാല്: നിറയെ പഴങ്ങളുള്ള മരം, ആകാശത്ത് പറവകള്‍
എ ഫോര്‍ ഷീറ്റിന്റെ ഇരുവശത്തുമായി കുട്ടികള്‍ക്ക് വരയ്കാം. ഒരു പേജില്‍ രണ്ട് ഫ്രെയിം വീതം.
ചെടി പറയുന്ന രീതിയിലാണ് സംഭാഷണക്കുമിള വരച്ച് എഴുതേണ്ടത്. പിന്തുണ ആവശ്യമുള്ള കുട്ടികളും ടീച്ചറും സംയുക്തമായി എഴുതണം. മറ്റുള്ളവര്‍ തനിയെയും
ഫ്രെയിം ഒന്ന്: ഞാന്‍ ചെറുചെടി
ഫ്രെയിം രണ്ട്: ഞാന്‍ വലുതാകും
ഫ്രെയിം മൂന്ന്: ഞാന്‍ പൂവിടും. പൂമരമാകും
ഫ്രെയിം നാല്: ഞാന്‍ പഴം തരും. പഴം തിന്നാന്‍ പറവ പാറി വരും
എന്നിങ്ങനെ കൃത്യതപ്പെടുത്തുന്നു.
( ഞ, ന്‍, ച, ട, ത, ക, വ, മ, ര, ഴ, ന്ന, റ, ല എന്നീ അക്ഷരങ്ങളും ആ, ഇ, ഉ, ഊ, എ എന്നീ സ്വരങ്ങളുടെ ചിഹ്നങ്ങളും അനുസ്വാരവും പരിഗണിക്കുന്ന ഉപപാഠം)
പഠനക്കൂട്ടങ്ങളായി ഇരുന്ന് പരസ്പരം എഡിറ്റ് ചെയ്യുന്നു. ഓരോ വാക്യവും വായിച്ച് എല്ലാവരും ശരിയായ രീതിയിലാണോ എഴുതിയതെന്ന് പരിശോധിക്കുന്നു. മെച്ചപ്പെടുത്തുന്നു.
അക്ഷരബോധ്യച്ചാര്‍ട്ട്
ഒന്ന്, രണ്ട് യൂണിറ്റുകളിലെ അക്ഷരങ്ങളും ചിഹ്നങ്ങളും പരിഗണിച്ച് അക്ഷ ബോധ്യച്ചാര്‍ട്ട് തയ്യാറാക്കുന്നു
അക്ഷരബോധ്യച്ചാര്‍ട്ടും ഹാജര്‍ നിലയും ചേര്‍ത്ത് വിശകനം ചെയ്യുന്നു
ഇതരസംസ്ഥാനക്കുട്ടികള്‍, ഗോത്രവിഭാഗം കുട്ടികള്‍ എന്നിവരുടെ അവസ്ഥ പരിശോധിക്കുന്നു
ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവരുടെ അവസ്ഥ വിശകലനം ചെയ്യുന്നു
ചെറു വിശകലനക്കുറിപ്പ് തയ്യാറാക്കുന്നു.
വ്യക്തിഗത മാസ്റ്റര്‍ പ്ലാന്‍
മുകളില്‍ നല്‍കിയ രണ്ട് വിലയിരുത്തല്‍ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പിന്തുണയും ശ്രദ്ധയും വേണ്ട കുട്ടികളെ പരിഗണിച്ച് വ്യക്തിഗത മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു
ഓരോരുത്തരുടെയും മികവുകള്‍
ഓരോരുത്തരുടെയും പരിമിതികള്‍
പ്രശ്നങ്ങളുടെ സൂക്ഷ്മ നിര്‍ണയം. ഇടപെടല്‍ സാധ്യതകള്‍
അടുത്ത യൂണിറ്റിലെ പുനരനുഭവം കൂടി പരിഗണിച്ചാണ് ഇടപെടലുകള്‍. പിന്തുണ നല്‍കേണ്ട സമയം കൃത്യതപ്പെടുത്തണം.
നാല് പേജുള്ള കുഞ്ഞുപുസ്തകം ഓരോ ദിവസവും ടീച്ചറുടെയോ പഠനക്കൂട്ടത്തിന്റെയോ പങ്കാളിത്തത്തോടെ തയ്യാറാക്കുന്ന രീതിയുടെ സാധ്യത പരിശോധിക്കാം.
ക്ലാസ് പി ടി എ
ഉള്ളടക്കം
രണ്ടാം യൂണിറ്റ് പ്രവര്‍ത്തനാവലോകനം
റിപ്പോര്‍ട്ട് അവതരണം. അക്ഷരബോധ്യച്ചാര്‍ട്ട് വിശകലന റിപ്പോര്‍ട്ട് അവതരിപ്പിക്കുമ്പോള്‍ കുട്ടികളുടെ പേര് പരസ്യപ്പെടുത്തരുത്)
കുട്ടികളുടെ തത്സമയ പ്രകടനം (സാധ്യത: ചാര്‍ട്ട് വായന, രംഗാവിഷ്കാരം, നിര്‍ദേശിക്കുന്ന വായനപാഠം വായിക്കല്‍, തത്സമയ രച)
കുഞ്ഞുപുസ്തകങ്ങളുടെ പ്രകാശനം (ഓരോ രക്ഷിതാവും അവരവരുടെ മക്കളുടെ കുഞ്ഞുപുസ്തകം പ്രകാശിപ്പിക്കുന്നു. എല്ലാവരും ഒന്നിച്ച് കുട്ടികളോടൊപ്പം നിന്ന് )
സംയുക്ത ഡയറി
സംയുക്ത ഡയറി എന്ത്? എങ്ങനെ? പരിചയപെടുത്തൽ
കഴിഞ്ഞ വർഷത്തെ ഡയറികൾ പരിചയപ്പെടുത്തൽ
രക്ഷിതാക്കള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും എന്തെല്ലാം?
സംയുക്ത ഡയറിയെഴുത്ത് കൊണ്ട് കുട്ടിക്കുണ്ടായ മികവ് CPTA യിൽ സംസാരിക്കാൻ കഴിഞ്ഞ വർഷത്തെ ഒന്നാം ക്ലാസ്സിലെ രക്ഷിതാവിന് അവസരം നൽകുന്നു
സംയുക്ത ഡയറിയെഴുത്ത് ഉദ്ഘാടനം
വ്യക്തിഗത മാസ്റ്റര്‍ പ്ലാന്‍ ആരംഭിക്കുന്ന വിവരം അറിയിക്കല്‍
വായനക്കൂടാരം
പുസ്തകശേഖരം വര്‍ധിപ്പിക്കുന്നതിനുള്ള ആസൂത്രണം.
ആഴ്ചപ്പുസ്തകം വായിച്ചുകേട്ടതിന്റെ അടിസ്ഥാനത്തില്‍ വായിച്ച പുസ്തകത്തിലെ ഇഷ്ടപ്പെട്ട രംഗത്തിന്റെ പടം വരയ്കാനും ഒന്നോ രണ്ടോ ചെറു വാക്യങ്ങള്‍ സംയുക്തസ്വഭാവത്തിലെഴുതാനും നിര്‍ദേശിക്കല്‍
രക്ഷിതാക്കളുടെ കുട്ടിപ്പുസ്തകവായനക്കുറിപ്പുകള്‍ ആരംഭിക്കല്‍.
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് -1
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് - 3
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് - 2
- പൂവ് ചിരിച്ചു ആസൂത്രണക്കുറ്രിപ്പ് - 4
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് - 5
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് 7
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് - 8
- പൂവ് ചിരിച്ചു- ആസൂത്രണക്കുറിപ്പ് - 6
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് -9
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് 10
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് 11
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് 12
No comments:
Post a Comment