യൂണിറ്റ് : 2
പാഠത്തിൻ്റെ പേര് : പൂവ് ചിരിച്ചു
ടീച്ചര്‍ : ഷാഹിന കെ പി
ജി എം എൽ പി എസ് വടക്കാങ്ങര
മങ്കട , മലപ്പുറം
കുട്ടികളുടെ എണ്ണം :.......
ഹാജരായവർ : …… ...
തീയതി : …./07/2025
പിരീഡ് ഒന്ന് |
പ്രവർത്തനം വായന പാഠവും പിന്തുണയും
സമയം 40 മിനുട്ട്
തലേദിവസം നൽകിയ വായന പാഠം വായിച്ചവർ ആരൊക്കെ ?
വായിക്കാത്തവർക്ക് അവസരം
( മുൻ ദിവസം ഹാജരാകാത്ത ……………… ., ………… ... പരിഗണിച്ച് പ്രവർത്തനം പുതുമയോടെ ചെയ്യൽ .
മുൻദിവസം എഴുതിയ വാക്യങ്ങൾ മറ്റുള്ളവരെക്കൊണ്ട് പറയുന്നു ,
ആ രംഗത്തെ ചിത്രം ബോർഡിൽ വരയ്ക്കുന്നു .
തുമ്പി , മണ്ണിര , ചെടി . അറിയാവുന്ന രീതിയിൽ വരപ്പിക്കുന്നു
സംഭാഷണക്കുമിള വരച്ച് സംഭാഷണം എഴുതുന്നു
അത് ആരാ ?
ആരാ അത് ?
നീ ആരാ ?
അപ്പോൾ അ , ആ , ര എന്നിവയുടെ ഘടന വ്യക്തമാക്കി ടീച്ചറും എഴുതണം . കൂട്ടുവായനയ്ക്ക് അവസരം ഒരുക്കുക . സവിശേഷ സഹായസമയം കണ്ടെത്തി ഹാജരാകാത്തവരുടെ കുഞ്ഞെഴുത്ത് പുസ്തകത്തിൽ രേഖപ്പെടുത്തൽ നടത്തുന്നു . )
അത് ആരാ ? ആരാ അത് ? നീ ആരാ ? എന്നിവ കൂടുതൽ പിന്തുണ വേണ്ട ……………………………………………………
നീ ആരാ എന്ന് ചെടിയോട് ചോദിച്ചാൽ ചെടി എന്തായിരിക്കും മറുപടി പറയുക ?
ഞാൻ ചെടി .
ലേഖനപ്രക്രിയ
1 ചാർട്ടെഴുത്ത് ( വടിവിൽ , സാവധാനം )
2 ബോർഡെഴുത്ത് ഘടന വ്യക്തമാക്കേണ്ട
ഞ , ന്, ച ( ഞാൻ ചെടി )
ചിഹ്നങ്ങൾ (എ യുടെ ചിഹ്നം )
3 കുഞ്ഞെഴുത്ത് പുസ്തകത്തിൽ എഴുത്ത് ,
4 തെളിവെടുത്തെഴുത്ത്
5 പിന്തുണബുക്കിലെഴുത്തും അംഗീകാരം നൽകലും
6 കട്ടിക്കെഴുത്ത്
7 പൊരുത്തപ്പെടുത്തിയെഴുത്ത്
എഴുതിയവർക്ക് ഓരോ വാക്കിനും ശരി അടയാളം നൽകുന്നു .
പിരീഡ് രണ്ട് |
പ്രവർത്തനം : പാട്ടരങ്ങ്
പഠനലക്ഷ്യങ്ങൾ :
പരിചിതമായ പാട്ടുകൾക്ക് അനുയോജ്യമായ താളം നൽകിയും ഭാവാത്മകമായും ഒറ്റയ്ക്കും കൂട്ടായും സദസ്സിനു മുൻപാകെ അവതരിപ്പിക്കുക
സമയം : 30 മിനിറ്റ്
കരുതേണ്ട സാമഗ്രികൾ: അഞ്ചിതളുകളുളള പലതരം പൂക്കൾ
പ്രകൃതിവിശദാംശങ്ങൾ :
കൂട്ടുകാരെ ഇന്നലെ ടീച്ചർ പറഞ്ഞു തന്ന കുഞ്ഞു ചെടിയുടെ കഥ ഓർമയില്ലേ ?
തലേ ദിവസം പറഞ്ഞ കഥ ഒന്നോ രണ്ടോ കുട്ടികൾ അവതരിപ്പിക്കുന്നു.
സന്ധ്യയായപ്പോള്‍ കുഞ്ഞു ചെടിക്ക് ഉറക്കം വന്നു. ഉറങ്ങാന്‍ തുടങ്ങി. അടുത്ത ദിവസം നേരം വെളുത്തു. കുഞ്ഞുചെടി ഉറക്കത്തിലാണ്.
"കുഞ്ഞുചെടീ, ഉണരൂ ഉണരൂ."
"കുർ കുർ കുർ കുർ.”
കുഞ്ഞുചെടി ഉറക്കം തന്നെ ഉറക്കം. ഒരു കുഞ്ഞുകാറ്റ് വന്ന് കുഞ്ഞുചെടിയെ തൊട്ടു വിളിച്ചു.
"കുഞ്ഞുചെടീ, ഉണരൂ ഉണരൂ."
"ങും ഞാനിത്തിരികൂടെ ഉറങ്ങട്ടെ.” കുഞ്ഞുചെടി പറഞ്ഞു.
"ദേ നോക്ക് അപ്പുറവും ഇപ്പുറവുമെല്ലാം എന്തെല്ലാം പൂക്കളാണ്?”
കുഞ്ഞുചെടി അല്പം കണ്ണുതുറന്നു. (അഭിനയം)
"അതാ അഞ്ചിതളുളള ഒരു പൂവ് കണ്ടോ?”
"അതിന്റെ പെരെന്താ?”
അപ്പോള്‍ കുഞ്ഞുകാറ്റ് പാടി (പാട്ട്- അധ്യാപക സഹായി പേജ് 88 ല്‍) കുഞ്ഞുചെടിക്ക് പാട്ട് ഇഷ്ടമായി.
"ഒന്നുകൂടി പാടാമോ?” ചെടി ചോദിച്ചു. കുഞ്ഞുകാറ്റ് വീണ്ടും പാടി, കുഞ്ഞുചെടി ഒപ്പം പാടി (എല്ലാവരും താളമിട്ട് ഒത്തുപാടണം-(അനുബന്ധം1 നോക്കുക)
ലേഖനത്തിലും വായനയിലും പ്രയാസമനുഭവപ്പെടുന്നവരെ പാട്ടിന്റെ വരി ചൊല്ലിക്കൊടുക്കാന്‍ ടീച്ചര്‍ ഒപ്പം കൂട്ടുന്നു
പ്രതീക്ഷിത ഉല്പന്നം
താളമിട്ട് പാട്ടുപാടുന്നതിന്റെ ഡിജിറ്റൽ പോർട്ട് ഫോളിയോ
വിലയിരുത്തൽ
ഇതളുകളുടെ എണ്ണത്തെക്കുറിച്ചുള്ള ഈ പാട്ട് അവതരിപ്പിക്കുന്നതിലൂടെ പൂക്കൾ നിരീക്ഷിക്കുന്നതിനുള്ള താത്പര്യം കുട്ടികളിലുണ്ടായോ?
അഞ്ചിതളുള്ള പൂക്കൾ വീട്ടുവളപ്പിലുണ്ടോ? സ്കൂൾ വളപ്പിലുണ്ടോ?
അന്വേഷിച്ച് വരികൾ കൂട്ടിച്ചേർക്കാൻ അവസരം കൊടുത്തുവോ?
ഓരോ പൂക്കളും ഉയർത്തിക്കാട്ടി അതിന്റെ പേര് ചേർത്ത് പാടുന്നതിന് ഗ്രൂപ്പുകള്‍ക്ക് അവസരം നല്‍കിയപ്പോള്‍ വ്യക്തിഗതമായി പാടി മറ്റുള്ളവര്‍ ഏറ്റുപാടുന്ന രീതി എത്ര ഗ്രൂപ്പുകള്‍ സ്വീകരിച്ചു?
സ്‌കൂള്‍ അസംബ്ലിയില്‍ ഈ പാട്ട് അവതരിപ്പിക്കാന്‍ അടുത്ത ദിവസം വരികള്‍ കൂട്ടിച്ചേര്‍ത്തു വന്നവര്‍ ആരെല്ലാം?
പിരീഡ് മൂന്ന് |
പ്രവര്‍ത്തനം: തരംതിരിക്കാം.
പഠനലക്ഷ്യങ്ങള്‍:
1. പൂക്കള്‍ നിരീക്ഷിച്ചും ചിത്രങ്ങള്‍ വിശകലനം ചെയ്തും മുതിര്‍ന്നവരോട് അന്വേഷിച്ചും പൂക്കളുമായി ബന്ധപ്പെട്ട് കണ്ടെത്തിയ സവിശേഷതകളുടെ (നിറം, വലിപ്പം) അടിസ്ഥാനത്തില്‍ പൂക്കളെ തരംതിരിക്കുന്നു, പട്ടികപ്പെടുത്തുന്നു.
2. ഇതളുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിക്കുക.
3. അവ വിശകലനം ചെയ്ത് നിറം, വലിപ്പം, ഇതളുകളുടെ എണ്ണം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പൂക്കളില്‍ വൈവിധ്യമുണ്ടെന്ന നിഗമനത്തിലെത്തിച്ചേരുക. (പൂക്കള്‍ എല്ലാം ഒരുപോലെയല്ല. നിറം, മണം, വലുപ്പം, ഇതളുകളുടെ എണ്ണം തുടങ്ങിയവയില്‍ പൂക്കള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു)
4. വൈവിധ്യങ്ങള്‍ക്ക് കൂടുതല്‍ ഉദാഹരണങ്ങള്‍ കണ്ടെത്തുക
സമയം: 35 മിനിറ്റ്
കരുതേണ്ട സാമഗ്രികള്‍:
വ്യത്യസ്ത നിറങ്ങളും ഇതളുകളും വലുപ്പവുമുളള പൂക്കള്‍
പ്രക്രിയാവിശദാംശങ്ങള്‍
കാറ്റിന്റെ പാട്ടു കേട്ട് കുഞ്ഞുചെടി കാറ്റിനോടു ചോദിച്ചു. എല്ലാ പൂക്കൾക്കും അഞ്ചിതൾ മാത്രമാണോ ഉള്ളത്?കാറ്റിന് ഇത് കേട്ടപ്പോൾ സംശയമായി. പിറ്റേദിവസം കാറ്റ് കുറേ പൂക്കളുമായിട്ടാണ് വന്നത്. കുഞ്ഞുചെടിയുടെ സംശയം തീര്‍ക്കണമല്ലോ?
പഠനപ്രശ്നാവതരണം.
എല്ലാ പൂക്കൾക്കും അഞ്ചിതൾ മാത്രമാണോ ഉള്ളത്?
കുട്ടികളുടെ പ്രതികരണങ്ങള്‍
കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരുടെ പ്രതികരണം ഉറപ്പാക്കുന്നു.
പ
്രശ്നപരിഹരാസൂത്രണം
എല്ലാ പൂക്കൾക്കും അഞ്ചിതൾ മാത്രമാണോ ഉള്ളത്? എന്ന് എങ്ങനെ കണ്ടെത്തും? കുട്ടികളുടെ നിര്‍ദ്ദേശങ്ങള്‍
അവർക്കിഷ്ടപ്പെട്ട ആറ് പൂക്കളുടെ പേര് പറഞ്ഞു ഗ്രൂപ്പാകുന്നു..
കുട്ടികളും ടീച്ചറും കൊണ്ടുവന്ന പൂക്കള്‍ ഗ്രൂപ്പടിസ്ഥാനത്തിൽ തരം തിരിക്കുന്നു.
ഒന്നാം ഗ്രൂപ്പ് രണ്ട് ഇതളുകളുള്ള പൂക്കൾ കൂട്ടത്തിൽ നിന്നും കണ്ടെത്തുന്നു.
രണ്ടാം ഗ്രൂപ്പ് മൂന്നിതൾ, മൂന്നാം ഗ്രൂപ്പ് നാലിതൾ അങ്ങനെ…
പൂക്കൾ തരം തിരിച്ച് കളം വരച്ച് അതില്‍ വയ്കുന്നു.
കണ്ടെത്തലുകള്‍ പങ്കിടുന്നു.
തരംതിരിച്ചതിനെ അടിസ്ഥാനമാക്കി പാട്ടുണ്ടാക്കാമോ?
ഇതളുകളുകളുടെ എണ്ണം |
|||||
2 |
3 |
4 |
5 |
6 |
ആറില്‍ കൂടുതല്‍ |
യൂഫോബിയ തുമ്പ |
തെങ്ങിൻ പൂ |
തെച്ചി,
അശോകം, കാക്കപ്പൂവ് ഹൈഡ്രാന‍്‍ജിയ |
നിത്യ സ്റ്റാര്‍ ചെക്കി വെളുത്തതെച്ചി മത്തന്‍,
|
നിലപ്പന ലില്ലി
|
ആകാശമല്ലി(മാങ്ങാനാറി) പിച്ചകം, ചെണ്ടുമല്ലി വാടാമുല്ല, റോസോപ്പൂവ്, താമര, ആമ്പല്‍. സൂര്യകാന്തി |
ഇതളുകളുടെ അടിസ്ഥാനത്തില്‍ പാട്ടിന്റെ സാധ്യത |
|||||
|
മൂന്നിതള് മൂന്നിതള് തെങ്ങിന്‍പൂവിന് മൂന്നിതള് തിത്തിരിക്കും മൂന്നിതള്
|
നാലിതള് നാലിതള് കാക്കപ്പൂവിന് നാലിതള് തെച്ചിപ്പൂവിന് നാലിതള്
|
|
ആറിതള് ആറിതള് ലില്ലിപ്പൂവിന്നാറിതള് നിലപ്പനയ്ക്കും ആറിതള്
|
|
പാട്ട് പാടിക്കഴിഞ്ഞാല്‍ അടുത്ത പഠനപ്രശ്നാവതരണം
നമ്മുടെ നാട്ടില്‍ എല്ലാ നിറങ്ങളിലുമുളള പൂക്കള്‍ ഉണ്ടോ?
കുട്ടികളുടെ പ്രതികരണം.
കുഞ്ഞുചെടിക്കും സംശയം. ആ സംശയം തീർത്താലോ?
ക
ുട്ടികൾക്ക് നീല, ചുവപ്പ്, മഞ്ഞ, വെള്ള, കറുപ്പ് നിറങ്ങളിലുള്ള കടലാസുകൾ നൽകുന്നു. പേപ്പറിന്റെ നിറത്തിനനുസരിച്ച് ഗ്രൂപ്പാവുന്നു.
കളത്തില്‍ പ്രദർശനത്തിന് വെച്ച പൂക്കളിൽ നിന്നും തനിക്ക് കിട്ടിയ നിറത്തിലുള്ള പൂക്കള്‍ ശേഖരിക്കുന്നു.
ശേഖരിച്ച പൂക്കളെ നിറത്തിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിക്കണം.
ഏത് നിറത്തിലുള്ള പൂക്കളാണ് ഇല്ലാതെ പോയത്?
ഓരേ ഇനത്തില്‍ പെട്ട ചെടികള്‍ക്ക് പല നിറത്തിലുള്ള പൂക്കളുണ്ടോ?
പ്രതീക്ഷിത ഉല്പന്നം
ഇതളുകളുടെ എണ്ണമനുസരിച്ചു തരംതിരിച്ച കളങ്ങളുടെ ചിത്രം
നിറങ്ങൾക്കനുസരിച്ചു പൂക്കള്‍ തരംതിരിച്ച് വച്ച കളങ്ങള്‍
കുട്ടികള്‍ നിര്‍മ്മിച്ച പാട്ട്
വിലയിരുത്തല്‍
പൂക്കളെ നിറങ്ങളുടെ അടിസ്ഥാനത്തില്‍ ഉദാഹരിക്കാന്‍ എത്രപേര്‍ക്ക് കഴിഞ്ഞു?
ഇതളുകളുടെ അടിസ്ഥാനത്തില്‍ തരം തിരിക്കാനുളള ധാരണ എത്രപേര്‍ക്ക് ഉണ്ടായിരുന്നു?
തരംതിരിച്ചത് ശരിയാണോ എന്ന് മറ്റു ഗ്രൂപ്പുകള്‍ വിലയിരുത്തിയോ?\
പാട്ട് താളത്തിനൊത്ത് പാടിയവർ ആരൊക്കെ?
വരികൾ കൂട്ടിച്ചേർത്തു പാടിയോ?
പിരീഡ് നാല് |
|
പ്രവര്‍ത്തനം- നിറം തരൂ, ചിത്രപ്രദര്‍ശനം
പഠനലക്ഷ്യങ്ങള്‍-
1. പൂക്കള്‍ വിശകലനം ചെയ്ത് നിറം, വലിപ്പം, ഇതളുകളുടെ എണ്ണം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പൂക്കളില്‍ വൈവിധ്യമുണ്ടെന്നു നിഗമനത്തിലെത്തിച്ചേരുക. (പൂക്കള്‍ എല്ലാം ഒരുപോലെയല്ല. നിറം, മണം, വലുപ്പം, ഇതളുകളുടെ എണ്ണം തുടങ്ങിയവയില്‍ പൂക്കള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു)
2. ചിത്രങ്ങൾക്ക് നിറം നൽകുന്നു (പ്രകൃതിയിൽ നിന്നും ലഭ്യമായതും അല്ലാത്തതുമായ വസ്തുക്കൾ ഉപയോഗിച്ച് )
സമയം: 30 മിനിറ്റ്
കരുതേണ്ട സാമഗ്രികള്‍- ടി ബിയിലെ പ്രവർത്തനം (നിറം നൽകാം).
കൂട്ടുകാരെ നമുക്കിനി പൂക്കൾക്ക് നിറം നൽകിയാലോ? എല്ലാവരും പാഠപുസ്തകം എടുക്കൂ. പൂക്കൾക്ക് അനുയോജ്യമായ നിറം നൽകൂ.
പാഠപുസ്‌തകത്തിലെ ചിത്രം നിരീക്ഷിച്ച് നിറം നല്‍കി ആകര്‍ഷകമാക്കിയ പേജുകള്‍ പരസ്‌പരം നിരീക്ഷിക്കുന്നു.
നിങ്ങൾ ചിത്രപ്രദർശനം കണ്ടിട്ടുണ്ടോ? നമുക്ക് നടത്തിയാലോ
എല്ലാവരും നിറം നൽകിയ പേജ് തുറന്നു വെക്കൂ.
ഇനി നമുക്ക് എല്ലാവരുടെയും ചിത്രങ്ങൾ കാണാം. അഭിപ്രായങ്ങൾ പറയണേ.
ചിത്രങ്ങളുടെ പ്രദര്‍ശനം വിലയിരുത്തല്‍.
വിലയിരുത്തല്‍
നിറം നല്‍കുമ്പോള്‍ സൂക്ഷ്മത പാലിച്ചവരെത്രപേര്‍?
പൂവുകള്‍ക്ക് അനുയോജ്യമായ നിറമാണോ നല്‍കിയത്?
വ്യത്യസ്തമായ നിറം നല്‍കിയ കുട്ടികളുടെ വിശദീകരണമെന്തായിരുന്നു?
ചിത്രപ്രദര്‍ശനത്തോടുളള പ്രതികരണമെങ്ങനെ?
വ്യക്തിഗത മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് പരിഗണിച്ച കുട്ടികളുടെ ശക്തികള്‍ കണ്ടെത്താന്‍
|
വായനപാഠം
സ്വതന്ത്രവായനയ്കായി നല്‍കുന്നു
അനുബന്ധം 1
അഞ്ചിതളല്ലോ അഞ്ചിതള് (4/4)
തന്നാനേ താന തിന തന്നാനം താന
തന്നാനേ താന തിന തന്നാനം താന
അഞ്ചിതള് അഞ്ചിതള്
അരളിപ്പൂവിന്നഞ്ചിതള്
അഞ്ചിതള് അഞ്ചിതള്
മുക്കൂറ്റിപ്പൂവഞ്ചിതള്
രയ്യരെയ്യം രയ്യരെയ്യം
രയ്യര രയ്യര രയ്യരയ്യം
തന്നാനേ താന തിന തന്നാനം താന
തന്നാനേ താന തിന തന്നാനം താന
അഞ്ചിതള് അഞ്ചിതള്
കോളാമ്പിപ്പൂവഞ്ചിതള്
അഞ്ചിതള് അഞ്ചിതള്
നന്ത്യാര്‍വട്ടം അഞ്ചിതള്
രയ്യരെയ്യം രയ്യരെയ്യം
രയ്യര രയ്യര രയ്യരയ്യം
തന്നാനേ താന തിന തന്നാനം താന
തന്നാനേ താന തിന തന്നാനം താന
അഞ്ചിതള് അഞ്ചിതള്
ചെമ്പരത്തിക്കഞ്ചിതള്
അഞ്ചിതള് അഞ്ചിതള്
മന്താരപ്പൂവഞ്ചിതള്
രയ്യരെയ്യം രയ്യരെയ്യം
രയ്യര രയ്യര രയ്യരയ്യം
തന്നാനേ താന തിന തന്നാനം താന
തന്നാനേ താന തിന തന്നാനം താന
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് -1
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് - 3
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് - 2
- പൂവ് ചിരിച്ചു ആസൂത്രണക്കുറ്രിപ്പ് - 4
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് - 5
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് 7
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് - 8
- പൂവ് ചിരിച്ചു- ആസൂത്രണക്കുറിപ്പ് - 6
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് -9
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് 10
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് 11
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് 12
No comments:
Post a Comment