ക്ലാസ് : 1
യൂണിറ്റ് : 2
പാഠത്തിന്റെ പേര് : പൂവ് ചിരിച്ചു
ടീച്ചര്‍ : Poornima. M. C
NALPSchool Vallikkunnu
Parappanangadi Subdistrict
Malappuram District
കുട്ടികളുടെ എണ്ണം : ......
ഹാജരായവർ :
.......
തീയതി : .../07/2025
പിരിയഡ് 1 |
പ്രവർത്തനം : വായന പാഠവും പിന്തുണയും
സമയം 40 മിനിറ്റ്
പ്രക്രിയാവിശദാംശങ്ങള്‍
തലേദിവസം നൽകിയ വായനപാഠം വായിക്കാത്തവർക്ക് വായിക്കാൻ അവസരം
മാന്ത്രികക്കുടയുടെ കഥ പറയിക്കല്‍.
ചാർട്ട് വായന, കുഞ്ഞെഴുത്തുവായന (ക്രമത്തിൽ വായന, ക്രമരഹിത വായന, അക്ഷരം കണ്ടെത്തൽ)
ബോർഡെഴുത്ത് : തലേ ദിവസത്തെ വായനപാഠത്തിലെയും കുഞ്ഞെഴുത്തിലെയും വരികളും വാക്കുകളും സന്നദ്ധതയുള്ളവർ ബോർഡിൽ എഴുതുന്നു.
പിരിയഡ് 2 |
പ്രവര്‍ത്തനം: ആമ വന്നു(വായന)
പഠനലക്ഷ്യങ്ങള്‍:
പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുക
സമയം: 30 മിനിറ്റ്
കരുതേണ്ട സാമഗ്രികള്‍: സചിത്രപാഠപുസ്തകം
പ്രക്രിയാവിശദാംശങ്ങള്‍
കുട്ടികളെ പഠനക്കൂട്ടങ്ങളാക്കുന്നു. വായനയുടെ ഓരോ ഘട്ടവും ഓരോ പഠനക്കൂട്ടത്തിന് അവസരം നല്‍കി ചെയ്യുന്നു
വാക്യം കണ്ടെത്തല്‍ (മുന്‍ ഫ്രെയിമിലെ വാക്യങ്ങള്‍ കൂടി പരിഗണിക്കണം)
മഴ വന്നപ്പോള്‍ ചെടി പറഞ്ഞതെന്തായിരുന്നു? കണ്ടെത്തിയവര്‍ കൈ ഉയര്‍ത്തുക
ചെടി വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ആമ പറഞ്ഞതെന്തായിരുന്നു?
ഒരേ അക്ഷരം ആവര്‍ത്തിക്കുന്ന ഒരു വരിയുണ്ട്. എത്രാമത്? കൈവിരല്‍ ഉയര്‍ത്തിക്കാണിക്കൂ (ലലലാ ലലലാ)
വാക്ക് കണ്ടെത്തല്‍
രണ്ടു പേജിലുമായി ഏറ്റവും കൂടുതല്‍ തവണ വന്ന വാക്കേതാണ്? എത്ര തവണ?
അക്ഷരം കണ്ടെത്തല്‍
ഴ, മ, വ, ന്നു ഇവയില്‍ ഏതക്ഷരമാണ് കൂടുതല്‍ തവണ വന്നത്?
ചങ്ങല വായന
ചാര്‍ട്ടിലെ ഓരോ വരിയും ചൂണ്ടി വായിക്കണം. അതാ മഴ എന്ന വാക്യം മുതല്‍ പാവം ചെടി വരെ
പഠനക്കൂട്ടം- ഒരാള്‍ ഒരു വാക്യം വീതം.
താളാത്മക വായന
മൂന്ന് പേരുടെ ടീമായി വന്ന് ചൂണ്ടിച്ചൊല്ലണം
മഴ വന്നു
മഴ വന്നു
ലലലാ ലലലാ
മഴ വന്നു
ഭാവാത്മക വായന
ആമ വന്നു. പാവം ചെടി. ഈ രണ്ട് വാക്യങ്ങള്‍ വായിക്കുന്നത് ഒരുഭാവത്തിലാണോ? വായിച്ചുനോക്കൂ.
വിലയിരുത്തല്‍
വായനയില്‍ എല്ലാവര്‍ക്കും പങ്കാളിത്തം ഉറപ്പാക്കിയോ?
ആര്‍ക്കെല്ലാമാണ് സഹായം വേണ്ടി വന്നത്?
താളാത്മകവായനയില്‍ ടീമുകള്‍ക്ക് റിഹേഴ്സല്‍ ചെയ്യാന്‍ കിട്ടിയ സമയം പര്യാപ്തമായിരുന്നോ?
സ്ഥിരഹാജരില്ലാത്തവര്‍ക്ക് സവിശേഷ സഹായസമയത്ത് നല്‍കിയ പിന്തുണ വായനയില്‍ പ്രതിഫലിച്ചുവോ?
പ്രവര്‍ത്തനം- ക്ലാസ് എഡിറ്റിംഗ്
പഠനലക്ഷ്യങ്ങള്‍
അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദര്‍ഭങ്ങളില്‍ തെളിവെടുത്ത് എഴുതുന്നതിനും ഒറ്റയ്കും കൂട്ടായും മുതിര്‍ന്നവരുടെ സഹായത്തോടെയും താരതമ്യം ചെയ്ത് തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നതിനും കഴിയുന്നു.
പ്രതീക്ഷിത സമയം 10 മിനിറ്റ്
പ്രക്രിയാവിശദാംശങ്ങള്‍
നാം പഠിച്ച വാക്യങ്ങള്‍ പറയാമോ? മൂന്ന് വാക്യങ്ങളും പറയിക്കുന്നു. ആര്‍ക്കെല്ലാം വന്ന് അറിയാവുന്ന വാക്യങ്ങള്‍ ബോര്‍ഡില്‍ എഴുതാം? ചെറുകഷണം ചോക്കുകള്‍ നല്‍കുന്നു. എല്ലാവരും വന്ന് ബോര്‍ഡില്‍ എഴുതി എന്നുറപ്പാക്കണം.
എഡിറ്റിങ്ങ് നടത്തുന്നു
വിലയിരുത്തല്‍
പരസ്പരം വിലയിരുത്തി മെച്ചപ്പെടുത്താനുളള കഴിവ് കുട്ടികളില്‍ വളര്‍ന്നു വരുന്നുണ്ടോ?
ബോര്‍ഡ് എഡിറ്റിംഗിന് ശേഷം സ്വന്തം ബുക്കിലെ രേഖപ്പെടുത്തല്‍ ഒത്തു നോക്കിയപ്പോള്‍ മെച്ചപ്പെടുത്തല്‍ വേണമെന്ന് തിരിച്ചറിഞ്ഞവരുണ്ടോ?
ബോര്‍ഡില്‍ വലുപ്പത്തില്‍ എഴുതാന്‍ എത്രപേര്‍ ശ്രദ്ധിച്ചു?
ആര്‍ക്കൊക്കെയാണ് കൂടുതല്‍ സഹായം തുടര്‍പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്?
പിരീഡ് 3 |
പ്രവര്‍ത്തനം കുരുവീ കുരുവീ വാ (വായിക്കാം) പാഠപുസ്തകം പേജ് 12
പഠനലക്ഷ്യങ്ങള്‍:
പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുക
സമയം: 30 മിനുട്ട്
പ്രക്രിയാവിശദാംശങ്ങള്‍
ചെടി വെള്ളത്തില്‍ മുങ്ങി വിഷമിച്ച് നില്‍ക്കുകയാണ്. അടുത്ത ദിവസവും മഴയായിരുന്നു. വെള്ളം താണില്ല. രാത്രിയായി . മഴ നിന്നു. മഴ മാറി ( സന്നദ്ധതയുള്ള കുട്ടികള്‍ വന്ന എഴുതുന്നു)
വെള്ളം താഴാന്‍ തുടങ്ങി. രാവിലെ അതു വഴി പറന്നു വന്ന കുരുവി ആ കാഴ്ച കണ്ടു
ചെടിയില്‍ പൂവുകള്‍! ചെടി മേലേക്ക് നോക്കി. ഒരു കുരുവി പറക്കുന്നു. അപ്പോള്‍ പൂവ് വിരിഞ്ഞ സന്തോഷത്തില്‍ ചെടി വിളിച്ചു. എങ്ങനെയാകും വിളിച്ചത്?
കുരുവീ കുരുവീ വാ വാ വാ (ചാര്‍ട്ടില്‍ എഴുതുന്നു. എഴുതിയ വാക്യം കുട്ടികള്‍ വായിക്കണം. കുട്ടികള്‍ എഴുതണ്ട)
വാക്യം കണ്ടെത്തല്‍
കുരുവീ കുരുവീ വാ വാ വാ എന്ന് പാഠപുസ്തകത്തിൽ എഴുതിയിട്ടുണ്ടോ? കണ്ടെത്താമോ?
പാഠത്തിന്റെ പേര് വായിക്കാമോ?
ചിരിച്ചു എന്ന് വായിക്കാന്‍ സഹായിക്കുന്നു. ച്ച ആദ്യമായി പരിചയപ്പെടുകയാണ്.
എന്തുകൊണ്ടായിരിക്കും പൂവ് ചിരിച്ചത്? ( കഥ പറയിക്കാം)
ചിത്രം നോക്കൂ. സചിത്ര പുസ്തകത്തിൽ അവസാനം നാം എഴുതിയ പേജും (19) പാഠപുസ്തകത്തിലെ ഈ പേജും നോക്കൂ. എന്തൊക്കെയാണ് വ്യത്യാസങ്ങള്‍? (ചിത്രതാരതമ്യ പ്രതികരണങ്ങൾ)
പാഠത്തിന്റെ തുടക്ക വാക്യവും ചിത്രവും തമ്മില്‍ ചേര്‍ച്ചയുണ്ടോ? എന്താണ് തുടക്ക വാക്യം ? ( മഴ മാറി)
വാക്ക് കണ്ടെത്തല്‍.
കുരുവീ എന്ന വാക്ക് എവിടെയാണ്?
കുരുവീ കരുവീ എന്ന് വാക്കുകളില്‍ തൊട്ട് നീട്ടി വിളിക്കാമോ?
അക്ഷരം കണ്ടെത്തല്‍ (പാഠപുസ്തകത്തില്‍)
ആംഗ്യം കാണിക്കും. ആ ആശയമുളള വാക്ക് കണ്ടെത്തണം ( വാ എന്ന് കൈ കൊണ്ട് ആംഗ്യം കാണിക്കുന്നു.)
മ എത്ര തവണ പാഠപുസ്തകത്തിലെ പേജില്‍ ഉണ്ട്? ( മഴ മാറി).
വിലയിരുത്തല്‍
പരിചിതമായ അക്ഷരങ്ങള്‍ ചേര്‍ന്ന വാക്കുകള്‍ വായിക്കുന്നതിന് എത്രപേര്‍ക്ക് കഴിഞ്ഞു?
വാക്യങ്ങള്‍ വായിക്കുന്നതിന് പ്രയാസം നേരിട്ടവരെത്ര?
സഹായത്തോടെ വായിച്ചവരെത്ര?
വായനപാഠം
ചറപറ ചറപറ മഴ വന്നു
കുടുകുടു കുടുകുടു ഇടി വന്നു
ചറപറ ചറപറ മഴ കൂടി
കുടുകുടു കുടുകുടു ഇടി കൂടി
മഴ കൂടരുത് ഇടി കൂടരുത്
ഇനി ആരും ഇടി കൂടരുത്
(തനിയെ വായിച്ച് ഒരു പടം വരയ്കാമോ? പാടി പങ്കിടാമോ)
തനിയെ വായിച്ചാല്‍ അക്ഷരബോധ്യചാര്‍ട്ടിലേക്ക് പരിഗണിക്കാവുന്നത് ആ, ഇ, ക, ട. ര, ത, ഴ, മ, റ, വ. ന്ന, ന, ച, പ എന്നീ അക്ഷരങ്ങളും ഇ, ഉ, ഊ, ഉം, ഉ് എന്നിവയുടെ ചിഹ്നങ്ങളും)
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് -1
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് - 3
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് - 2
- പൂവ് ചിരിച്ചു ആസൂത്രണക്കുറ്രിപ്പ് - 4
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് - 5
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് 7
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് - 8
- പൂവ് ചിരിച്ചു- ആസൂത്രണക്കുറിപ്പ് - 6
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് -9
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് 10
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് 11
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് 12
No comments:
Post a Comment