ക്ലാസ് : ഒന്ന്
യൂണിറ്റ് : 2
പാഠത്തിൻ്റെ പേര് : പൂവ് ചിരിച്ചു
ടീച്ചര്‍ : ഫൗസിയ.കെ.പി.
ജി.എം.യു.പി സ്കൂൾ ഇരുമ്പുഴി
മലപ്പുറം സബ് ജില്ല, മലപ്പുറം
ഹാജരായവർ : …… ...
തീയതി : …./07/2025
പിരീഡ് ഒന്ന് |
പ്രവർത്തനം : വായനാപാഠവും പിന്തുണയും
സമയം - 40 മിനിറ്റ്
പ്രകൃതിവിശദാംശങ്ങൾ .
( ക്ലാസ് തുടങ്ങുന്നത് കഴിഞ്ഞ ദിവസത്തെ പ്രവർത്തനാവലോകനത്തിലൂടെ )
വായന ( 10 മിനിറ്റ് )
തലേ ദിവസങ്ങളിൽ നൽകിയ വായനാപാഠം വായിച്ചവർ ആരൊക്കെ ? വായിക്കാത്തവർക്ക് വായിക്കാൻ അവസരം . കൂടുതൽ പിന്തുണ ആവശ്യമുള്ളവർക്കും വ്യക്തിഗത മാസ്റ്റർ പ്ലാനിലേക്ക് പരിഗണിക്കുന്നവർക്കും അവസരം ഉറപ്പാക്കുന്നു .
മുൻ ദിവസത്തെ ചാർട്ടുകൾ . കണ്ടെത്തൽ വായനയും ക്രമത്തിൽ വായനയും ക്രമരഹിത വായനയും ( പഠനക്കൂട്ടങ്ങൾ )
കഥാവേള / പാട്ടരങ്ങ് ( 10 മിനിറ്റ് )
വായനോത്സവത്തിൻ്റെ ഭാഗമായി വീട്ടിൽ വായിച്ചു കേട്ട കഥ ഒന്നോ രണ്ടോ പേർ അവതരിപ്പിക്കുന്നു .
മുൻ ദിവസങ്ങളിൽ പാടിയ പാട്ടുകൾ അവതരിപ്പിക്കുന്നു .
ബോർഡെഴുത്ത് - (20 മിനിറ്റ് )
തലേ ദിവസത്തെ വായനാ പാഠത്തിലെയും കഥയിലെയും വരികളും വാക്കുകളും പറഞ്ഞ ശേഷം പഠനക്കൂട്ടങ്ങളിൽ നിന്നും സന്നദ്ധതയുള്ളവർ ബോർഡിൽ എഴുതുന്നു . തുടർന്ന് എഡിറ്റിംഗ്
നീ ആരാ
ആരാ നീ
ഞാൻ ആട്
ആട് ഇല തിന്നും
പാവം ചെടി
ആ , ഞ , ച , ഈ ഘടന വ്യക്തമാക്കി ടീച്ചറും എഴുതണം .
സവിശേഷ സഹായസമയം കണ്ടെത്തി ഹാജരാക്കാത്തവരുടെ കുഞ്ഞെഴുത്ത് പുസ്തകത്തിൽ രേഖപ്പെടുത്തുന്നു .
പിരീഡ് - രണ്ട് , മൂന്ന് |
പ്രവത്തനം രണ്ട് : ആടും ചെടിയും ( വായന - റീഡേഴ്‌സ് തിയറ്റർ )
പഠനലക്ഷ്യങ്ങൾ * :
1. പരിചിതാക്ഷരങ്ങളുള്ള ലഘുവാക്യങ്ങൾ , പദങ്ങൾ എന്നിവ ഒറ്റയ്‌ക്കും സഹായത്തോടെയും വായിക്കുക .
2. ശബ്ദഭംഗി ഉളവാക്കുന്ന അക്ഷരങ്ങളുടെയും പദങ്ങളുടെയും ആവർത്തനം കണ്ടെത്തുക
സമയം : 40 മിനിറ്റ്
കരുതേണ്ട സാമഗ്രികൾ : കഥാപാത്രങ്ങളുടെ ചിത്രമുള്ള തൊപ്പികൾ
വിവരങ്ങളുടെ വിശദാംശങ്ങൾ
പുതിയ അക്ഷരങ്ങളോ ചിഹ്നങ്ങളോ പരിചയപ്പെടുത്താത്ത ഫ്രെയിമാണ് . അതിനാൽ വായനപ്രക്രിയയിൽ മാറ്റമുണ്ട് .
റീഡേഴ്‌സ് തീയറ്ററിൻ്റെ രീതിയാണ് ഉപയോഗിക്കുന്നത്. ഒന്നാം ക്ലാസിലെ റിഡേഴ്സ് തിയറ്റര്‍ പ്രവര്‍ത്തനോത്ഘാടനവും. പോസ്റ്റര്‍ തയ്യാറാക്കി ക്ലാസ് പി ടി എയില്‍ പങ്കിടുന്നു)
ഘട്ടം ഒന്ന്-
റിഡേഴ്സ് തീയറ്റര്‍ രീതി പരിചയപ്പെടുത്തുന്നു
ഘട്ടം രണ്ട്
കഥാപാത്രങ്ങളും അവരുടെ സംഭാഷണവും (സ്ക്രിപ്റ്റ്) ചർച്ച ചെയ്യുന്നു
1. അവതാരക (ന് )
2. ചെടി
3. ആട്
4. കോഴിക്കുഞ്ഞ്
ഘട്ടം മൂന്ന്
പഠനക്കൂട്ടങ്ങളാകുന്നു. കഥാപാത്രങ്ങളാരെല്ലാം എന്ന് നിശ്ചയിക്കുന്നു. ഓരോരുത്തരും വായിക്കേണ്ട ഭാഗം കുഞ്ഞെഴുത്ത് പുസ്തകത്തില്‍ നിന്നും കണ്ടെത്തുന്നു. ചെറുപേപ്പറില്‍ ഓരോരുത്തരും അവരവര്‍ക്ക് ബാധകമായവ മാത്രം എഴുതുന്നു. റിഹേഴ്‌സലിന് അവസരം. ടീച്ചറുടെ മാതൃക ആവശ്യമെങ്കില്‍.
ഗ്രൂപ്പുകളില്‍ പറയേണ്ടവയും വായിക്കേണ്ടവയും അഭിനയിക്കേണ്ടവയും സംബന്ധിച്ച് വ്യക്തത വരുത്തണം.
അവതരിപ്പിക്കുമ്പോള്‍ കഥാപാത്രങ്ങൾക്ക് കഥാപാത്രങ്ങളുടെ പ്രത്യേകതകൾ ഉള്ള തൊപ്പി ടീ്ച്ചര്‍ തരും
അവതാരക കഥപോലെ സന്ദർഭം അവതരിപ്പിക്കണം (ഒരു കുഞ്ഞുചെടി വളർന്നു വലുതായി നിറയെ പൂക്കാൻ ആഗ്രഹിച്ചു അതങ്ങനെ വളർന്നു വന്നു.ഒരു ദിവസം... (ബാക്കി കുഞ്ഞെഴുത്ത് പുസ്‌തകത്തിലെഴുതിയത് വായിക്കണം ) ആട് വന്നു. ചാടി വന്നു.
അപ്പോൾ ആടായി ചുമതലപ്പെട്ട ആള് ഓടിച്ചാടി വരണം )
അപ്പോള്‍ ചെടി പറയണം : നീ ആരാ നീ ആരാ* ( എന്ന ഭാഗം ഭാവാത്മകമായി വായിക്കണം)
ആട്: മേ..* *മേ* (ആടിന്റെ ശബ്‌ദമുണ്ടാക്കണം ) എഴുതിയ ഭാഗം വായിക്കണം
കുഞ്ഞുകോഴി: കീ .കീ..* (കോഴിക്കുഞ്ഞിൻ്റെ ശബ്ദം ഉണ്ടാക്കണം) എഴുതിയാഭാഗം, വായിക്കണം
അവതാരക( ന് ) :-ആട് ചെടിയെ മണത്തു. ആട് ചെടിയെ നക്കി. ആട് ചെടി മൂടോടെ തിന്നു ( അഭിനയം) ഇനി ഈ ചെടിക്ക് പൂക്കാനാകുമോ? പാവം ചെടി
ഘട്ടം നാല്
റീഡേഴ്സ് തിയറ്റര്‍ ഉദ്ഘാടനവും കുട്ടികളുടെ അവതരണവും
ഘട്ടം അഞ്ച്
അവതരണം വിലയിരുത്തി കുട്ടികളെ അഭിനന്ദിക്കല്‍
പ്രതീക്ഷിത ഉല്പന്നം
കുട്ടികളുടെ അവതരണം വീഡിയോ ഡോക്യുമെൻ്റാക്കിയത്.
വിലയിരുത്തൽ
അവതാരകരുടെ റോൾ എത്ര ഗ്രൂപ്പംഗങ്ങൾക്ക് ആകർഷകമായി ചെയ്യാൻ കഴിഞ്ഞു?
ഭാവാത്മക വായന എത്ര പേര് നടത്തി?
ആർക്കെല്ലാം വായനയിൽ സഹായം വേണ്ടി വന്നു? പഠനക്കൂട്ടത്തില്‍ പരസ്പര സഹായം നടന്നോ?
ഈ പ്രവർത്തനത്തെക്കുറിച്ച് കുട്ടികൾ പറഞ്ഞതെന്താണ്?
വീഡിയോ പങ്കിട്ടപ്പോൾ രക്ഷിതാക്കളുടെ പ്രതികരണം എന്തായിരുന്നു? മൂന്ന് ഫ്രെയിമുകൾ ഈ രീതിയിൽ അവതരിപ്പിക്കാമോ എന്നു ചോദിച്ചപ്പോൾ എന്തായിരുന്നു കുട്ടികളുടെ തീരുമാനം?
പിരീഡ് : നാല് |
പ്രവർത്തനം മൂന്ന് . അരങ്ങ് (അഭിനയം)
പഠനലക്ഷ്യങ്ങൾ:
വിവിധതരം തീയേറ്റർ ഗെയിമുകളിലൂടെ വിവിധ സന്ദർഭങ്ങളെ കൂട്ടമായി നിസ്സങ്കോചം സദസ്സിനു മുമ്പാകെ ആവിഷ്കരിക്കുന്നു
സമയം: 30 മിനിറ്റ്
കരുതേണ്ട സാമഗ്രികൾ :മുഖംമൂടികൾ (സൂര്യൻ)
പ്രക്രിയാവിശദാംശങ്ങൾ* :
അടുത്തദിവസം തിങ്കളാഴ്‌ചയായിരുന്നു. വണ്ട് വന്നു നോക്കി, ഒരു ചെറിയ കുറ്റി! "പാവം ചെടി ഇനി എങ്ങനെ പൂവിടും?”
അതിന്റെ അടുത്ത ദിവസം ചൊവ്വാഴ്ച്ച കാറ്റ് വന്നു നോക്കി. ഒരു ചെറിയ കുറ്റിമാത്രം! പാവം ചെടി ഇനി എങ്ങനെ പൂവിടും?” കാറ്റിന് വിഷമമായി
അടുത്ത ദിവസം ബുധനാഴ്‌ച പൂമ്പാറ്റ വന്നു നോക്കി പാവം ചെടി ഇനി എങ്ങനെ പൂവിടും?”
അതിന്റെ അടുത്ത ദിവസം വ്യാഴാഴ്ച്ച കുഞ്ഞുമുയല് ചാടിച്ചാടി വന്നു. കുറ്റിച്ചെടിയുടെ ചുറ്റും നടന്നു എന്നിട്ട് തുള്ളിച്ചാടി വിളിച്ചു പറഞ്ഞ 'കുഞ്ഞുനാമ്പ് വന്നേ! ചെടിക്ക് നാമ്പ് വന്നേ ചെടി വളരുന്നേ."
എല്ലാവർക്കും സന്തോഷമായി, ചെടി വളർന്നു ഇലകൾവന്നു ഉയരം വെച്ചു.
അഭിനയം
കടുത്ത ചൂട് മുഖമുള്ള സൂര്യൻ്റെ കട്ടൗട്ട് തൊപ്പി ഒരാള്‍ക്ക് നൽകുന്നു. സൂര്യന്‍ വരുന്നു.
ചൂട് കൂടിയാലത്തെ ലോകത്തിന്റെ അവസ്ഥ എന്തായിരിക്കും? അഭിനയിച്ചു കാണിക്കാമോ?.
വീശുന്നു
വെള്ളം കുടിക്കുന്നു
കുട ചൂടിപ്പോകുന്നു
പൈപ്പില്‍ വെള്ളമില്ലെന്ന് കാണിക്കുന്നു
………………………..
ഇനി ചെടികള്‍ക്കെന്താ സംഭവിക്കുക എന്നു നോക്കാം. എല്ലാവരും ചെടിയായി മാറുന്നു
കൈ ഇലകളായി ഉയർത്തി നിൽക്കുന്നു( അഭിനയം)
( ടീച്ചര്‍ വാചികാവതരണം നടത്തുന്നു. ആശയം ഉള്‍ക്കൊണ്ട് ചെടികള്‍ അഭിനയിക്കുന്നു.
സൂര്യന്‍ വന്നു. ചൂടുകൂടി. കാറ്റിനും ചൂടുപിടിച്ചു. ചൂട് കാറ്റില് ചെടിയാടുന്നു. കൊടും വെയില് . കുഞ്ഞുചെടി സൂര്യനുനേരെ അരുതേ അരുതേ എന്ന് കാണിക്കുന്നു.
ചൂട് പിന്നെയും കൂടി. ചെടി തളരുന്നു .
വീണ്ടും ചൂടു കൂടി ചെടിയുടെ ഇലകള് വാടുന്നു.
വീണ്ടും ചൂട് കൂടി ചെടിയുടെ തണ്ടും വാടുന്നു.
വീണ്ടും ചൂട് കൂടി ചെടി തളര്‍ന്നു വീണു
മഴ വന്നു .ചെടിയുടെ ഇലകളിലാകെ മഴത്തുള്ളികള്‍ വീഴുന്നു. ചെടി പതിയെ നിവരുന്ന
ചെടി തലപൊക്കി ഉയരുന്നു
ചെടി പഴയ അവസ്ഥയിലായി സന്തോഷത്തോടെ തലയാട്ടുന്നു.
തുടര്‍ന്ന് ടീച്ചറുടെ നിര്‍ദ്ദേശമില്ലാതെ കുട്ടികള്‍ക്ക് അവതരിപ്പിക്കാനവസരം നല്‍കാം, ചെറു ഗ്രൂപ്പുകളെക്കൊണ്ട് അവതരിപ്പിച്ച് പരസ്‌പരം വിലയിരുത്താൻ അവസരം നൽകിയാലോ?
വിലയിരുത്തൽ :
ആശയങ്ങൾ ഉൾക്കൊണ്ട് ആവിഷ്‌കരിക്കുന്നതിൽ എല്ലാ കുട്ടികൾക്കും ഒരേ സമയം പങ്കാളിത്തം ഉറപ്പാക്കുന്ന ഈ തന്ത്രം ഫലപ്രദമാണോ?
ടീച്ചറുടെ സ്വയം വിലയിരുത്തല്‍
|
ഉപപാഠവും പിന്തുണയും
കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍ക്കാണ് ഉപപാഠങ്ങള്‍ വേണ്ടി വരിക. ആശയാവതരണരീതിയില്‍ തന്നെ അക്ഷരാനുഭവം കൂട്ടുന്നതിനാണ് ഉപപാഠങ്ങള്‍. ഏത് അക്ഷരങ്ങളിലാണോ കൂടുതല്‍ വ്യക്തത വേണ്ടത് അവ കേന്ദ്രീകരിച്ച് ഒരു പ്രമേയവുമായി ബന്ധപ്പെടുത്തിയാണ് ഉപപാഠം തയ്യാറാക്കുന്നത്. തെളിവെടുത്തെഴുതാനുള്ള അവസരം പാഠത്തില്‍ ഉണ്ടാകണം. പരിചയപ്പെടുത്തിയ അക്ഷരങ്ങള്‍ മാത്രമേ ഉപപാഠത്തിലും വരാവൂ.
ആ, ഞ.ന്‍ എന്നീ അക്ഷരങ്ങളില്‍ കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരെ പ്രത്യേകം വിളിക്കുന്നു. ആ ചെറുസംഘത്തോട് നെല്‍കൃഷിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. ആശയരൂപീകരണം.
പാടത്ത് ഞാറ് നില്‍ക്കുന്ന ചിത്രം വരപ്പിക്കല്‍. പേജിന് പകുതിക്ക് മുകളല്‍.
ഞാറുനടന്നുതുമായി ബന്ധപ്പെട്ട ഒരു പാട്ടുണ്ട് അറിയാമോ?
ടീച്ചര്‍ ചുവടെയുള്ള നാല് വരികള്‍ പാടുന്നു. ചെറുസംഘം ഏറ്റുപാടുന്നു
വരച്ച ചിത്രത്തിന് അടിയില്‍ ഈ പാട്ടെഴുതിയാലോ? ഓരോ വാക്കിയ പറയുന്നു. ആദ്യത്തെ ആര് വരും എന്നത് സഹായത്തോടെയും തുടര്‍ന്നുള്ളത് തെളിവെടുത്തും എഴുതണം. ഞാന്‍ എന്നതിനും ആദ്യം സഹായം നല്‍കാം. തുടര്‍ന്നുള്ളത് കുട്ടികള്‍ എഴുതണം. പരസ്പരം സഹായിക്കാം. എഴുതിയത് വായിക്കണം. കണ്ടെത്തല്‍ വായന ( അവ്യക്തതയുള്ള അക്ഷരങ്ങള്‍ക്ക് പരിഗണന). തുടര്‍ന്ന് അവസാന വരികള്‍ ടീച്ചര്‍ എഴുതിയത് നോക്കി പറഞ്ഞ് എഴുതണം. സഹായത്തോടെ.
ആര് വരും ആര് വരും
ഞാറ് നടാന്‍ ആര് വരും?
ഞാന്‍ വരും ഞാന്‍ വരും
ഞാറ് നടാന്‍ ഞാന്‍ വരും
ചെറുഞാറ് വലുതാകും
കതിര് വരും കതിര് വരും
കതിര് തിന്നാന്‍ പറവ വരും
പാറി വരും പാറി വരും
കുട്ടികള്‍ എഴുതിയ പാട്ട് ക്ലാസില്‍ അവരെക്കൊണ്ട് നോക്കിച്ചൊല്ലിക്കണം. ചിത്രം സഹിതമുള്ള എഴുത്ത് ക്ലാസില്‍ ആകര്‍ഷകമായി പ്രദര്‍ശിപ്പിക്കണം. കുട്ടികളെ അഭിനന്ദിക്കണം. നോക്കി ചൊല്ലുന്നതിന്റെ വീഡിയോ ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ ഇടണം.
കുട്ടികള്‍ തയ്യാറാക്കിയ പാട്ട് വായനപാഠമാക്കി ക്ലാസില്‍ പിന്നീട് ഉപയോഗിക്കാം. അപ്പോള്‍ ഈ കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ ചേര്‍ക്കുന്നതാണ് നല്ലത്.
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് -1
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് - 3
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് - 2
- പൂവ് ചിരിച്ചു ആസൂത്രണക്കുറ്രിപ്പ് - 4
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് - 5
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് 7
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് - 8
- പൂവ് ചിരിച്ചു- ആസൂത്രണക്കുറിപ്പ് - 6
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് -9
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് 10
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് 11
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് 12
No comments:
Post a Comment