യൂണിറ്റ് : 2
പാഠത്തിൻ്റെ പേര് : പൂവ് ചിരിച്ചു
ടീച്ചര്‍ : സജ്‌നി. എൻ.എസ്.
എ.എം.എൽ.പി.എസ്.
ചെരക്ക പറമ്പ് വെസ്റ്റ് . മങ്കട ,മലപ്പുറം
കുട്ടികളുടെ എണ്ണം :.......
ഹാജരായവർ
തീയതി : …./07/2025
പിരീഡ് ഒന്ന് |
പ്രവർത്തനം -1 വായനാപാഠവും പിന്തുണയും കഥാവേലയും ( ക്ലാസ് തുടങ്ങുന്നത് കഴിഞ്ഞ ദിവസത്തെ പ്രവർത്തനാവലോകനത്തിലൂടെ )
സമയം : 40 മിനിറ്റ്
തലേ ദിവസം നൽകിയ വായനാ പാഠം വായിക്കാത്തവർക്ക് വായിക്കാൻ അവസരം ( 10 മിനിറ്റ് ). കൂടുതൽ പിന്തുണ വേണ്ടവർക്കും വ്യക്തഗതമാസ്റ്റർ പ്ലാനിലേക്ക് പരിഗണിക്കുന്നവർക്കും അവസരം ഉറപ്പാക്കുന്നു .
ക്രമത്തിൽ വായനയും ക്രമരഹിത വായനയും ( പഠനക്കൂട്ടങ്ങൾ )
കഥാവേള ( 10 മിനിറ്റ് ) വീട്ടിൽ വായിച്ചു കഥപുസ്തകത്തിലെ കഥ ഒന്നോ രണ്ടോ പേർ അവതരിപ്പിക്കുന്നു .
ബോർഡെഴുത്ത് (10 മിനിറ്റ് ) തലേ ദിവസത്തെ വായനാ പാഠത്തിലെയും കഥയിലെയും വരികളും വാക്കുകളും സന്നദ്ധതയുള്ള ബോർഡിൽ എഴുതുന്നു
ചാർട്ട് വായന , കുഞ്ഞെഴുത്ത് വായന ( 10 മിനിറ്റ് )
പിരീഡ് 2 |
പ്രവർത്തനം : പുഴുവിനെ നിർമ്മിക്കാം .
പഠനലക്ഷ്യങ്ങൾ :
1. നിർദ്ദേശങ്ങൾക്കനുസരിച്ച് സൂക്ഷ്മപേശിവികാസത്തിന് സഹായകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക
2. കത്രിക പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുക
സമയം : 4 0 മിനിറ്റ്
കരുതേണ്ട സാമഗ്രികൾ :
ടിഷ്യുപേപ്പർ , പച്ചനിറമുളള പേപ്പർ ഇല ആകൃതിയിൽ വെട്ടിയത് , റീഫിൽ , പശ , കളർ
പ്രകൃതിവിശദാംശങ്ങൾ
ടീച്ചർ കുഞ്ഞു വിത്തിൻ്റെ കഥ ചില ചോദ്യങ്ങളുടെ ഓർമ്മിപ്പിക്കുന്നു
നിങ്ങൾക്ക് കുഞ്ഞു വിത്തിനെ ഓർമയില്ലേ ? എന്താ കുഞ്ഞു വിത്തിന് സംഭവിച്ചത് ?
തുമ്പി എന്താണ് ചോദിച്ചത് ?
മണ്ണിര എന്താണ് ചോദിച്ചത് ?
കുഞ്ഞു വിത്ത് എന്താ മറുപടി പറഞ്ഞത് ?
കുഞ്ഞു വിത്ത് വീണ്ടും ഉറങ്ങിയപ്പോൾ ആരാണ് വിളിച്ചുണർത്തിയത് ?
അടുത്തദിവസം രാവിലെ കുഞ്ഞുചെടിക്ക് രണ്ടില കൂടിയായി . കാറ്റുവന്നു
" ഓ , നിയങ്ങു വളർന്നല്ലോ ? "
" ഉം , ഞാൻ വളർന്ന് പൂവിടും . "
കുഞ്ഞുചെടി പറഞ്ഞു
"ശരി എനിക്കല്പം തിരക്കുണ്ട്. പോയി വരാം”. കാറ്റ് പോയി. അപ്പോള്‍ ഇലയില്‍ ആരോ കയറി. കുഞ്ഞുചെടി നോക്കി. ആളെ മനസ്സിലായില്ല. ചുവപ്പും വെളുപ്പും നിറം. ദേഹമാകെ സൂചിപോലെ എന്തോ ഉണ്ട്. ആളെ കാണണ്ടേ? നമുക്ക് ഉണ്ടാക്കാം.
പുഴുനിര്‍മാണം.
എല്ലാവര്‍ക്കും ടിഷ്യുപേപ്പറും റീഫില്ലും നല്‍കുന്നു.
റീഫില്ലില്‍ പച്ചനിറമുളള പേപ്പര്‍ ചുറ്റി കുഴലുപോലെയാക്കി പശവെച്ച് ഒട്ടിക്കണം.
ആ കുഴലിന് അനായാസം കടന്നു പോകാവുന്ന മറ്റൊരു ചെറുകുഴലും (രണ്ട് സെമി) നല്‍കുന്നു.
റീഫില്ലില്‍ ടിഷ്യുപേപ്പര്‍ ചുറ്റണം. വശങ്ങള്‍ പശവെച്ച് ഒട്ടിച്ച് കുഴലുപോലെയാക്കണം. അത് ഇരുവശത്തുനിന്നും തള്ളി ചുരുക്കിയെടുക്കണം
അതിന്റെ മുകളില്‍ പുഴുവിന്റെ നിറം നല്‍കണം
വെട്ടിയെടുത്ത പച്ചയിലയില്‍ നീളം കുറഞ്ഞ വലിയ കുഴല്‍ ഒട്ടിക്കുക.
നീളമുളള പച്ചക്കുഴല്‍, നീളം കുറഞ്ഞ കുഴലിലൂടെ കടത്തുക
ടിഷ്യുപ്പേപ്പര്‍പുഴുവിന്റെ തല ഭാഗം നീളമുള്ള പച്ചക്കുഴലിന്റെ അറ്റത്തും ചുവട് ഭാഗം ഇലയില്‍ ഒട്ടിച്ച വലിയകുഴലിലും ഒട്ടിക്കുക.
നീളമുളള കുഴല്‍ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുക. പുഴു ചലിക്കുന്നതു കാണാം.
പുഴുവിനെ ചലിപ്പിച്ച് സംഭാഷണം അവതരിപ്പിക്കുന്നു.
കുറച്ചു പുഴുവിനെ ഉണ്ടാക്കി കരുതും. ചില കുട്ടികള്‍ക്ക് ആഗ്രഹിച്ച രീതിയില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞെന്നു വരില്ല. അവര്‍ക്ക് നല്‍കേണ്ടിവരാം.
പുഴുനിര്‍മാണരീതിയുടെ വീഡിയോ ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കിടും. ഹാജരാകാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അത് നോക്കി സഹായിക്കാനാകും. ചില ഘട്ടങ്ങള്‍ സഹായത്തോടെ ചെയ്യാാന്‍ അനുവദിക്കാം.
പ്രതീക്ഷിത ഉല്പന്നം
ടിഷ്യുപ്പേപ്പര്‍ പുഴു
വിലയിരുത്തല്‍
ചലിക്കുന്ന പുഴുവിനെ നിര്‍മിക്കാന്‍ ഏതൊക്കെ കാര്യങ്ങളില്‍ സഹായം വേണ്ടി വന്നു?
പരസ്പരം സഹായിച്ചവരാരെല്ലാംം?
ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ എത്രപേര്‍ക്ക് സൂക്ഷ്മത പുലര്‍ത്താനായി.
നിര്‍മിച്ച പുഴുവിന് നിറം കൊടുത്തപ്പോള്‍ എത്ര പേര്‍ക്ക് സഹായം വേണ്ടി വന്നു?
നിര്‍മാണശേഷി കൈവരിക്കുന്നതിന്റെ ഭാഗമായി ആര്‍ക്കൊക്കെ വലിയ പുഴുവിനെ ഉണ്ടാക്കാന്‍ സഹായം നല്‍കേണ്ടി വന്നു?
പിരീഡ് 3 |
പ്രവർത്തനം- പുഴുവിൻ്റെ വരവ് ( എഴുത്ത് )
പഠന ലക്ഷ്യങ്ങൾ :
1. അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലുപ്പം, ഘടന, ആലേഖന ക്രമം ) മലയാളം ലിപികൾ സഹായത്തോടെ എഴുതി വാക്കുകളും ചെറു വാക്യങ്ങളും പൂര്‍ത്തിയാക്കുക.
2. അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദര്‍ഭങ്ങളില്‍ തെളിവെടുത്ത് എഴുതുന്നതിനും ഒറ്റയ്കും കൂട്ടായും മുതിര്‍ന്നവരുടെ സഹായത്തോടെയും താരതമ്യം ചെയ്ത് തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നതിനും കഴിയുക.
സമയം: 35 മിനിറ്റ്
കരുതേണ്ട സാമഗ്രികള്‍: മാർക്കർ, ചാർട്ട് , പിന്തുണ ബുക്ക്, ഹൈലൈറ്റർ, സ്റ്റാർ സ്റ്റിക്കർ
ഊന്നൽ അക്ഷരങ്ങൾ –
ഴ ,ന്ന, (പുതിയതായി പരിചയപ്പെടുത്തുന്നവ)
അ, ആ, ഞ, ന്‍, ച, ര (മുന്‍ ഫ്രെയിമില്‍ വന്നവ)
വ, പ, ട, ല, ന,ത (മുന്‍ പാഠത്തില്‍ പരിചയപ്പെട്ടവ)
ഊന്നല്‍ നല്‍കുന്ന ചിഹ്നങ്ങള്‍-
ഉ സ്വരത്തിന്റെ ചിഹ്നം, ും (തിന്നും), ം ( പാവം)
പ്രക്രിയ വിശദാംശങ്ങൾ
കുഞ്ഞുചെടിയില്‍ കയറിയ പുഴുവിനെ കാണിച്ച് തുടർന്നുള്ള കഥാഭാഗം ടീച്ചർ ഭാവാത്മകമായി പറയുന്നു. അപ്പോള്‍ ചെടിയില്‍ പുഴു നടന്നു. കുഞ്ഞുചെടി ആദ്യമായി ഇത്തരം ഒരു ജീവിയെ കാണുകയാണ്. ആളെ മനസ്സിലായില്ല. അപ്പോൾ ചിറകടിച്ച് ഒരാളെത്തി.
കുഞ്ഞുചെടിയോട് ചോദിച്ചു: "അത് ആരാ?”
കുഞ്ഞുചെടി വന്ന ആളോട് ചോദിച്ചു: "നീ ആരാ?
ആള് മിണ്ടിയില്ല. കുഞ്ഞുചെടി വീണ്ടും ചോദിച്ചു:"ആരാ നീ?”
ആ ആള്‍ പറഞ്ഞു: "ഞാന്‍ പുഴു"
പുഴുവിനെ ഇലയില്‍ കണ്ട കുഞ്ഞുറുമ്പ് എന്തായിരിക്കും പറഞ്ഞത്?
"പുഴു ചെടി തിന്നും"
പുഴു ചെടി തിന്നാന്‍ തുടങ്ങി.
"പാവം ചെടി"
കഥ പറഞ്ഞതിനു ശേഷം സചിത്ര പ്രവർത്തന പുസ്തകത്തിൽ നമുക്ക് ഇതൊന്ന് എഴുതിയാലോ?
സചിത്രപ്രവര്‍ത്തനപുസ്തകത്തില്‍ എഴുതേണ്ട വാക്യങ്ങള്‍
അത് ആരാ?
ആരാ നീ?
നീ ആരാ?
ഞാന്‍ പുഴു (ഞ. ന്‍ ഴ എന്നിവയുടെ ഘടന വ്യക്തമാക്കണം)
പുഴു ചെടി തിന്നും
പാവം ചെടി
ലേഖനപ്രക്രിയ ( മുന്‍ ക്ലാസുകളില്‍ വിശദീകരിച്ച പ്രക്രിയ ഇവിടെയും പാലിക്കുന്നു)
1 ചാര്‍ട്ടെഴുത്ത് (വടിവില്‍, സാവധാനം)
2 ബോര്‍ഡെഴുത്തില്‍ ഘടന വ്യക്തമാക്കേണ്ട അക്ഷരങ്ങള്‍
എഴുത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
• ഴ, ഉകാരചിഹ്നം, അനുസാരം, ന്ന
• പ, വ എന്നിവ മാറിപ്പോകാതിരിക്കല്‍
• ഴ എന്നിവയുടെ തുടക്കം ശ്രദ്ധയില്‍കൊണ്ടുവരണം.
3 കുഞ്ഞെഴുത്ത് പുസ്തകത്തില്‍ എഴുത്ത്,
4 തെളിവെടുത്തെഴുത്ത്
തെളിവെടുത്തെഴുതേണ്ടവ.
നീ ആരാ? ചെടി, പുഴു, തിന്നു
ചിഹ്നങ്ങള്‍ (എ യുടെ ചിഹ്നം)
5 പിന്തുണബുക്കിലെഴുത്തും അംഗീകാരം നല്‍കലും
6 കട്ടിക്കെഴുത്ത്
7 പൊരുത്തപ്പെടുത്തിയെഴുത്ത്
എഴുതിയവര്‍ക്ക് ഓരോ വാക്കിനും ശരി അടയാളം നല്‍കുന്നു.
സചിത്രപുസ്തകമെടുക്കൂ. അതില്‍ ആരൊക്കെയുണ്ട് (ചെടി, പുഴു, ഉറുമ്പ്)
ചെടി പുഴുവിനോട് ചോദിച്ചതെന്താ?
നീ ആരാ?
നേരത്തെ എഴുതിയിട്ടുള്ളതാണ്. ആ തെളിവെടുത്ത് എഴുതൂ. ചോദ്യത്തിന് മറുപടി കിട്ടാഞ്ഞപ്പോള്‍ ചെടി വീണ്ടും എന്താ ചോദിച്ചത് ?
ആരാ നീ ?
തെളിവെടുക്കാന്‍ സഹായിക്കണം. പിന്തുണനടത്തം.
പുഴു
ബോര്‍ഡില്‍ പുഴു എഴുതുമ്പോള്‍ ഴ യുടെ ഘടന ഉകാരചിഹ്നത്തിന്റെ ഘടന ഇവ വ്യക്തമാക്കണം. ഉ സ്വരത്തിന്റെ ചിഹ്നം എഴുതുമ്പോഴും ഘടന ശ്രദ്ധയില്‍പെടുത്തണം.
"പുഴു" എന്നത് ഘടന വ്യക്തമാക്കി എഴുതിക്കഴിഞ്ഞാല്‍ എല്ലാവരും സചിത്രപ്രവര്‍ത്തനപുസ്തകത്തില്‍ എഴുതൂ
പുഴുവിനെ കണ്ട ഉറുമ്പ് എന്താ പറഞ്ഞത്?
പുഴു ചെടി തിന്നും
എഴുതുമ്പോള്‍ പുഴു എന്നത് തെളിവെടുത്തെഴുതുക.
ന്ന - ഘടന വ്യക്തമാക്കുന്നു.
ന്നും എന്നതിലെ ഉം ന്റെ ചിഹ്നം ശ്രദ്ധയില്‍കൊണ്ടുവരുന്നു. ഠ ആകാതെ നോക്കണം. ചെറിയ വട്ടമാണെന്ന് ഉറപ്പാക്കണം.
ഉറുമ്പിനെ കഷ്ടം തോന്നി. അത് പറഞ്ഞു
"പാവം ചെടി"
വ, പ എന്നിവ താരതമ്യം ചെയ്ത് ഘടന വ്യക്തമാക്കണം. അനുസാരം കുട്ടികള്‍ എഴുതുമ്പോള്‍ വലുപ്പം കൂടി ഠ ആകാനിടയുണ്ട്. അതിനാല്‍ അനുസാരവും ശ്രദ്ധിപ്പിക്കണം.
ഉച്ചാരണത്തിൽ ശ്രദ്ധിക്കേണ്ടത്-
ഴ
തത്സമയ വിലയിരുത്തലും പിന്തുണനടത്തവും
പിന്തുണാബുക്കിലെഴുത്ത് (5 മിനിറ്റ്)
ഴ, ഇ എന്നിവയ്കും ഉകാരചിഹ്നത്തിനും പിന്തുണ വേണ്ടിവരും
ബോര്‍ഡിലെ കട്ടിയെഴുത്ത് (കൂടുതല്‍ പ്രയാസം അനുഭവപ്പെടുന്നവർക്ക് )
പുഴു എന്നു ബോര്‍ഡില്‍ കട്ടിക്കെഴുതി അതിന് മേലെഴുത്ത് നടത്തിയാല്‍ ഴയും ഉകാരചിഹ്നവും എഴുതേണ്ട രീതി ഒരേ സമയം ബോധ്യപ്പെടുത്താം.
പ്രതീക്ഷിത ഉല്പന്നം
സചിത്രപ്രവര്‍ത്തന പുസ്തകത്തിലെ രേഖപ്പെടുത്തല്‍
വിലയിരുത്തല്‍
തെളിവെടുത്തെഴുതാന്‍ പ്രയാസപ്പെട്ടവര്‍ക്ക് മുന്‍ ചാര്‍ട്ടില്‍ നിന്നും ആ വാക്യങ്ങള്‍ കണ്ടെത്താന്‍ നല്‍കിയ സമയത്തെ പ്രതികരണം എന്തായിരുന്നു?
ചങ്ങലവായന നടത്തുമ്പോള്‍ ഇനി ഇവര്‍ക്ക് നല്‍കേണ്ട പ്രത്യേക പരിഗണന എന്തായിരിക്കണം?
പുഴു എന്നത് രണ്ടാം തവണ എഴുതിയപ്പോള്‍ മെച്ചപ്പെടുത്തിയെഴുതിയതാരെല്ലാം
പിരീഡ് 4 |
പ്രവര്‍ത്തനം: പുഴുവിന്റെ വരവ് ( വായന)
പഠനലക്ഷ്യങ്ങള്‍:
1. പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുക
2. ശബ്ദഭംഗി ഉളവാക്കുന്ന അക്ഷരങ്ങളുടെയും പദങ്ങളുടെയും ആവർത്തനം കണ്ടെത്തുക
സമയം: 30 മിനിറ്റ്
കരുതേണ്ട സാമഗ്രികള്‍: ചാര്‍ട്ട് , സചിത്ര പ്രവര്‍ത്തനപുസ്തകം, ക്രയോണ്‍സ്
പ്രക്രിയാവിശദാംശങ്ങള്‍
വാക്യം കണ്ടെത്തല്‍ വായന
ടീച്ചര്‍ നിര്‍ദേശിക്കുന്ന വാക്യം കണ്ടെത്തിയവര്‍ എഴുന്നേറ്റ് നില്‍ക്കണം. സചിത്ര പുസ്തകത്തില്‍ അത് തൊട്ടുകാണിക്കണം. ഉദാഹരണം ഞാന്‍ പുഴു എന്ന വാക്ക്.
കഥയുമായി ബന്ധപ്പെട്ട രണ്ട് വാക്യങ്ങളുണ്ട്. കണ്ടെത്താമോ?
പാവം ചെടി
പുഴു ചെടി തിന്നു
കഥാപാത്രങ്ങളുടെ പേരുപറഞ്ഞും വാക്യം കണ്ടെത്തിക്കാം. ഉറുമ്പ് പറഞ്ഞ എത്ര വാക്യങ്ങളുണ്ട്. എവിടെയാണ്?
വാക്ക് കണ്ടെത്തല്‍
സചിത്രപ്രവര്‍ത്തന പുസ്തകത്തില്‍ പുഴു എന്ന് എഴുതിയതിന് അടിവരയിടാമോ? സചിത്ര പാഠപുസ്തകത്തിൽ പേജ് 15ൽ.
പുഴു എന്ന വാക്കല്ലാതെ മറ്റൊരു വാക്കുകൂടി രണ്ടുതവണ വന്നിട്ടുണ്ട്. ആര്‍ക്കു വന്നു കാണിക്കാം?
കുട്ടി ചൂണ്ടിക്കാട്ടുന്ന വാക്കുകള്‍ തൊട്ടുവായിക്കാന്‍ അവസരം.
മൂന്നാമത്തെ വരി ആദ്യ വാക്ക്. രണ്ടാമത്തെ വരി രണ്ടാമത്തെ വാക്ക് എന്നിങ്ങനെ ടീച്ചര്‍ നിര്‍ദേശിക്കുന്നതും വായിക്കുന്നു. വായനയില്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നു.
അക്ഷരം കണ്ടെത്തല്‍
കൂടുതല്‍ സഹായം ആവശ്യമുളള കുട്ടികള്‍ക്കാണ് അവസരം നല്‍ക്കുന്നു.
കലപില എന്ന വാക്കിലുളള ഒരക്ഷരം ഈ ചാര്‍ട്ടിലുണ്ട് കണ്ടെത്താമോ?
ഴു എന്ന് എവിടെയൊക്കെ എഴുതിയിട്ടുണ്ട്?
രാ, പാ എന്നീ അക്ഷരങ്ങള്‍ കാണിക്കാമോ?
ക്രമത്തില്‍ വായിക്കല്‍
പുഴു, ചെടി, ഉറുമ്പ് എന്നിങ്ങനെ പേരുപറയുന്നു. വിസിലടിക്കുമ്പോള്‍ കഥാപാത്രങ്ങളായ നാലുപേരും വരത്തക്ക വിധം ഗ്രൂപ്പാകണം. ടീമായി വന്ന അവരവരുടെ സംഭാഷണഭാഗം ക്രമമനുസരിച്ച് വായിക്കണം.
നിര്‍ദേശിക്കുന്ന ക്രമത്തില്‍ വായിക്കല്‍
ടീച്ചര്‍ വാക്യം ചൂണ്ടി വായിക്കും. ഏതു കഥാപാത്രമാണ് പറഞ്ഞതെന്ന് പറയണം. ആരെയാണോ ടീച്ചര്‍ നിര്‍ദേശിക്കുന്നത് ആ ആള്‍ പറഞ്ഞാല്‍ മതി.
ടീച്ചര്‍ കഥാപാത്രങ്ങളുടെ പേരു പറയും. ആ കഥാപാത്രം പറഞ്ഞ വാക്യം മാത്രം വായിക്കണം.
ഭാവാത്മക വായന (വാക്കില്‍ തൊട്ട് )
പൊതുവായി ഭാവാത്മക വായന നടത്തിയ ശേഷം വ്യക്തിഗത വായനയ്ക്ക് അവസരം നൽകുന്നു. ( 20 മിനിറ്റ് )
പ്രതീക്ഷിത ഉല്പന്നം
ഭാവാത്മക വായനയുടെ ഡിജിറ്റൽ പോർട്ട്ഫോളിയോ
വിലയിരുത്തല്‍
ഭാവാത്മക വായന നടത്തുന്നതിന് കൂടുതല്‍ പേര്‍ക്ക് പങ്കാളിത്തം കിട്ടാന്‍ സ്വീകരിച്ച തന്ത്രമെന്തായിരുന്നു?
കഥാപാത്രം, സംഭാഷണം ഇവ ബന്ധിപ്പിച്ചുളള വായനയില്‍ ആര്‍ക്കൊക്കെ പ്രയാസം നേരിട്ടു.
ചിഹ്നം ചേര്‍ത്ത അക്ഷരം കണ്ടെത്താന്‍ എല്ലാ കുട്ടികള്‍ക്കും കഴിഞ്ഞോ?
മുന്‍ചാര്‍ട്ടിലെ വരികള്‍ വായിക്കുന്നതിന് ആര്‍ക്കെല്ലാം അവസരം ഒരുക്കി?
തുടര്‍ പ്രവര്‍ത്തനം- നിറം നല്‍കാം.
സചിത്രപ്രവര്‍ത്തനപുസ്തകത്തിലെ ചിത്രങ്ങള്‍ക്ക് നിറം നല്‍കണം.
സചിത്ര പുസ്തകത്തിലെ ചിത്രങ്ങൾക്ക് നിറമില്ലല്ലോ ?അതിന് നിറം കൊടുത്താലോ ?
ഏത് ചിത്രമാണ് നിങ്ങൾക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് ?ആ ചിത്രത്തിന് നിറം നൽകൂ. ഇനി ബാക്കിയുള്ള ചിത്രത്തിനും നിറം നൽകൂ.
നിറം നൽകുമ്പോൾ പുറത്തു പോകരുതേ. നിങ്ങൾ എഴുതിയതും മായാതെ നിറം കൊടുക്കൂ. ( 10 മിനിറ്റ് )
വായനപാഠം
പുഴുവും ചെടിയും തമ്മിലുള്ള സംഭാഷണമാണ്. നിര്‍മ്മിച്ച പുഴുവിനെ വെച്ച് കുട്ടികള്‍ വായനപാഠത്തിലെ സംഭാഷണം അവതരിപ്പിക്കണം.
ചെടി :അരുത് തിന്നരുത്. ഞാന്‍ പാവം
പുഴു: തിന്നും നിന്നെ ഞാന്‍ തിന്നും
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് -1
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് - 3
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് - 2
- പൂവ് ചിരിച്ചു ആസൂത്രണക്കുറ്രിപ്പ് - 4
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് - 5
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് 7
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് - 8
- പൂവ് ചിരിച്ചു- ആസൂത്രണക്കുറിപ്പ് - 6
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് -9
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് 10
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് 11
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് 12
No comments:
Post a Comment