കുഞ്ഞു പുസ്തകം എന്തിന്?
- ആവിഷ്കാര രൂപവുമായി ബന്ധപ്പെടുത്തിയുള്ള ഭാഷാ പഠനം കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടും. ഒന്നാം യൂണിറ്റിൽ ദേശാടനക്കിളിയുടെ രംഗവിഷ്കാരമാണ് നടത്തിയത്. രണ്ടാം യുണിറ്റിൽ കുഞ്ഞുപുസ്തക സാധ്യത പ്രയോജനപ്പെടുത്താം
- കുട്ടികൾ ഒരു സചിത്രപുസ്തകം ചെറുപ്രായത്തിൽ തയ്യാറാക്കുന്നത് തുടർന്നുള്ള രചനോത്സവ പ്രവർത്തനങ്ങൾക്ക് സഹായകമാകും
- പാഠത്തിലെ പരിചയപ്പെടുത്തിയ വാക്യങ്ങൾ വീണ്ടും ഉപയോഗിക്കാൻ അവസരം ലഭിക്കുന്നത് അക്ഷരബോധ്യച്ചാര്‍ട്ടില്‍ കൂടുതൽ പിന്തുണ ആവശ്യമുള്ളവർക്ക് പുതിയ അവസരം സൃഷ്ടിക്കും
- കുഞ്ഞു പുസ്തകത്തിൻ്റെ കൗതുകം കട്ടികളെ കൂടുതൽ കുഞ്ഞു പുസ്തകങ്ങൾ തയ്യാറാക്കാൻ പ്രേരിപ്പിക്കും
- അധ്യാപകരെ സംബന്ധിച്ചിടത്തോളം കൃത്യമായ പഠനത്തെളിവായി കുഞ്ഞു പുസ്തകം മാറും.
- പുതിയ ഒരു പഠനതന്ത്രത്തിൻ്റെ സാധ്യത അന്വേഷിക്കാൻ അവസരം കിട്ടും. പഠിച്ച ഒരു പഠനാനുഭവത്തിലൂടെ സർഗാത്മമായി കുട്ടി കടന്നു പോവുകയാണ്.
- സര്‍ഗാത്മക യൂണിറ്റ് വിലയിരുത്തല്‍ രീതിയുടെ പ്രായോഗികത പരിശോധിക്കുകയാണ്.
- ഒന്നാം ക്ലാസ് വീണ്ടും സമൂഹശ്രദ്ധ നേടുന്നത് അധ്യാപനാനന്ദം നൽകും.
- രക്ഷിതാക്കൾക്ക് മക്കൾ, ജൂലൈ മാസങ്ങളിൽ പഠിച്ചവ തനിയെ ചിത്രീകരിച്ചത് അഭിമാനം നൽകും.
കുഞ്ഞു പുസ്തകം എങ്ങനെ തയ്യാറാക്കാം.?
- A4 പേപ്പര്‍ എടുക്കുക
- നീളഭാഗം 3 തുല്യ ഭാഗങ്ങളായി മടക്കുക (7cmവീതം)
- വീതിഭാഗം 3 തുല്യഭാഗങ്ങളായി മടക്കുക (10 cm വീതം )
- മടക്ക് പാട് വച്ച് കത്രിക കൊണ്ട് മുറിക്കുക
- ഒരു A4 ഷൂറ്റിൽ നിന്ന് 18 ചെറുപേജുകൾ (9 താളുകള്‍)
- മുറിച്ചു കിട്ടിയ പേപ്പറിൻ്റെ വലുപ്പത്തിൽ കട്ടിയുള്ള കവർ പേജ് ഉണ്ടാക്കുക (ഇടംവലം പേജുകൾ മടക്കിയാൽ അകത്ത് താളുകൾ വയ്ക്കാവുന്ന രീതി) റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കവര്‍, ക്ഷണക്കുറികള്‍ എന്നിവ പ്രയോജനപ്പെടുത്താം.
- അതിനുള്ളിൽ മുറിച്ച പേപ്പറുകൾ വച്ച് സ്റ്റാപ്ലർ പിൻ ചെയ്യുക
- കവർ പേജ് മറിക്കാവുന്ന വിധത്തിൽ ഇടതു വശം പിൻ ചെയ്തതനോട് ചേർന്ന് മടക്കുക
- കവറിലും ആദ്യ പേജിലും പുസ്തകത്തിന്റെ പേരും രചയിതാവിന്റെ പേരും എഴുതുക
കുഞ്ഞുപുസ്തകം കുട്ടികളുടെ ആദ്യ ചിത്രകഥാപുസ്തകം. ഒന്നിച്ച് ഒരു പ്രകാശനവും ആകാം
പേജ് 1 ,2
പേജ് 1ല്‍ വിരയുടെ ചിത്രം, രണ്ടില്‍ കുഞ്ഞ് ചെടിയുടെ ചിത്രം, അടിക്കുറിപ്പ് എഴുതണം. എന്തായിരിക്കും എഴുതേണ്ടത് ? തനിയെ എഴുതൂ.
സാധ്യത
ആരാ നീ/ നീ ആരാ
ഞാൻ ചെടി
നാലാം പേജില്‍ വാക്യങ്ങള്‍. എന്താണ് എഴുതേണ്ടത്? കുട്ടികള്‍ തനിയെ എഴുതട്ടെ . സാധ്യത
പുഴു വന്നു / ഇല തിന്നു/ ചെടി തിന്നു.
വലത്തേ പേജില്‍ കുറിപ്പ്: സാധ്യത
ആട് വന്നു/ ചാടി വന്നു/ ആട് ചെടി തിന്നു
കുറിപ്പ്:
ചൂട് കൂടി / ഇല വാടി/
ചെടി വാടി
കുറിപ്പ്
പൂ ചിരിച്ചു,
കുരുവി ചിരിച്ചു,
ആരാ നീ/ നീ ആരാ
ഞാൻ ചെടി
പേജ് 3, 4
മൂന്നാം പേജില്‍ ചിത്രം- ഇലയിൽ പുഴു. നാലാം പേജില്‍ വാക്യങ്ങള്‍. എന്താണ് എഴുതേണ്ടത്? കുട്ടികള്‍ തനിയെ എഴുതട്ടെ . സാധ്യത
പുഴു വന്നു / ഇല തിന്നു/ ചെടി തിന്നു.
പേജ് 5.6
ആടിന്റെ ചിത്രം ഇടത്തേ പേജില്‍: വലത്തേ പേജില്‍ കുറിപ്പ്: സാധ്യത
ആട് വന്നു/ ചാടി വന്നു/ ആട് ചെടി തിന്നു
പേജ് 7,8
സൂര്യൻ്റെ ചിത്രം. വാടി നിൽക്കുന്ന ചെടിയുടെ ചിത്രം: കുറിപ്പ്:
ചൂട് കൂടി / ഇല വാടി/
ചെടി വാടി
പേജ് 9, 10
ഇരുപേജുകളിലും മഴയുടെ ചിത്രം
അടിക്കുറിപ്പ് :
/മഴ വന്നു /മഴ മഴ മഴ
അടിക്കുറിപ്പ് :
/മഴ വന്നു /മഴ മഴ മഴ
പേജ്11 ,12
വെള്ളത്തിൽ മുങ്ങി നിൽക്കുന്ന ചെടി.
കുറിപ്പ്
പാവം ചെടി
കുറിപ്പ്
പാവം ചെടി
പേജ്13, 14
വെള്ളത്തിന് മുകളിൽ പൂവിട്ട ചെടി.
കുറിപ്പ്:
പൂവ് വന്നു
കുറിപ്പ്:
പൂവ് വന്നു
പേജ്15, 16.
പൂവിൻ്റെ ചിത്രം, പാറി വരുന്ന കുരുവി, താറാവ് വരുന്ന ചിത്രം. കുറിപ്പ്
പൂ ചിരിച്ചു,
കുരുവി ചിരിച്ചു,
താറാവ് ചിരിച്ചു
പ്രക്രിയ എങ്ങനെ?
- ടീച്ചര്‍ തയ്യാറാക്കിയ കുഞ്ഞുപുസ്തകം എല്ലാവരെയും കാണിക്കുന്നു. പൂവ് ചിരിച്ചു എന്ന പാഠത്തിന്റെ കഥയാണ് ഇതിലുള്ളത്. കുഞ്ഞുചെടി പൂവിട്ടത് വരെയുള്ള കാര്യങ്ങള്‍ പറയാമോ?
- കുട്ടികള്‍ പറയുമ്പോള്‍ ഒരാള്‍ വന്ന് പ്രധാന കഥാപാത്രങ്ങളുടെ പേര് എഴുതണം
- ചെടി
- വിര
- പുഴു
- ആട്
- സൂര്യന്‍
- മഴ
- ആമ
- കുരുവി
- താറാവ്
- ആദ്യം ആരാ കണ്ടത്? ആ രംഗം ഒന്ന് വരയ്കാമോ? സന്നദ്ധതയുള്ളവര്‍ വന്ന് ബോര്‍ഡില്‍ വിരയുടെയും ചെടിയുടെയും പടം വരയ്കുന്നു. എന്താ അവര് തമ്മില്‍ പറഞ്ഞത്? സംഭാഷണം പറയിക്കുന്നു. ബോര്‍ഡില്‍ സന്നദ്ധരായ മറ്റുകുട്ടികളെക്കൊണ്ട് എഴുതിക്കുന്നു.
- ഇങ്ങനെ പടം വരച്ച് എഴുതിയാണ് ടീച്ചര്‍ കുഞ്ഞുപുസ്തകം തയ്യാറാക്കിയത്.
- എല്ലാവര്‍ക്കും കുഞ്ഞുപുസ്തകം കൊടുക്കുന്നു.
- കവറിലും ആദ്യ പേജിലും എഴുതേണ്ടത് എഴുതിക്കുന്നു.
- തുടര്‍ന്ന് ഓരോ പേജിലും വരേണ്ട രംഗങ്ങളുടെ ചിത്രം വരയ്കുന്നു. ( അപ്പോള്‍ എഴുതിക്കുന്നില്ല) കുറിപ്പ് എഴുതാന്‍ സ്ഥലം ഇട്ട് വേണം പടം വരയ്കേണ്ടത്. ചിത്രം വരയ്കാന്‍ നാല്പത് മിനിറ്റ് വേണ്ടിവരും. ഇപ്പോള്‍ നിറം നല്‍കേണ്ടതില്ല.
- ബോര്‍ഡില്‍ എഴുതിയത് തുടയ്കുന്നു
- ഇനി നമ്മള്‍ക്ക് എഴുതാം.
- ഓരോ രംഗത്തിലും എഴുതേണ്ടത് സ്വയം തീരുമാനിച്ച് എഴുതുന്നു. സന്ദര്‍ഭത്തിന് യോജിച്ച ആശയം വന്നാല്‍ മതി. ചാര്‍ട്ട്, കുഞ്ഞെഴുത്ത് ഇവ നോക്കാതെ വേണം എഴുതേണ്ടത്.
- കുട്ടികള്‍ തനിയെ എഴുതുന്നു ( നാല്പത് മിനിറ്റ്)
- കൂടുതല്‍ പിന്തുണ ആവശ്യമുള്ള കുട്ടികള്‍ ടീച്ചറുടെ അടുത്ത് വന്ന് ആവശ്യമായ സഹായം തേടി എഴുതണം.
- എല്ലാവരും എഴുതിക്കഴിഞ്ഞാല്‍ രണ്ടോ മൂന്നോ പേര്‍ക്ക് അവതരിപ്പിക്കാം
- മുഴുവന്‍ കുഞ്ഞുപുസ്തകങ്ങളും ടീച്ചര്‍ ശേഖരിച്ച് വിലയിരുത്തണം
- ടീച്ചര്‍ വേര്‍ഷന്‍ പരിചയപ്പെടുത്തണം.
കുഞ്ഞെഴുത്ത് പുസ്തകം തയ്യാറാക്കേണ്ട വിധം പരിചയപ്പെടുത്തി ക്ലാസ് പി ടി എയില്‍ വെച്ച് നിര്‍മ്മിക്കാനാകും. എഴുത്ത് പ്രക്രിയ മാത്രം പിന്നെ ക്ലാസില്‍ ചെയ്താല്‍ മതിയാകും.
കുഞ്ഞുപുസ്തക നിര്‍മ്മാണരീതിയുടെ വീഡിയോ ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കിട്ട് രക്ഷിതാക്കളുടെ സഹായത്തോടെ നിര്‍മ്മിക്കുകയുമാകാം.
No comments:
Post a Comment