ക്ലാസ് : ഒന്ന്
യൂണിറ്റ് : 2
പാഠത്തിൻ്റെ പേര് : പൂവ് ചിരിച്ചു
ടീച്ചര്‍ :
പ്രസന്ന എ പി
ജി.എൽ.പി.എസ് പലകപ്പറമ്പിൽ , മങ്കട, മലപ്പുറം
കുട്ടികളുടെ എണ്ണം : .......
ഹാജരായവർ : .......
തീയതി : …./07/2025
പിരിയഡ് 1 |
പ്രവര്‍ത്തനം രംഗാവിഷ്കാരം .
പഠനലക്ഷ്യങ്ങള്‍:
സംഘമായി താളത്തിൽ ചുവടുവെച്ചും താളമിട്ടും പാട്ടുകൾ അവതരിപ്പിക്കുന്നു.
പരിചിതമായ പാട്ടുകൾക്ക് അനുയോജ്യമായ താളം നൽകിയും ഭാവാത്മകമായും ഒറ്റയ്ക്കും കൂട്ടായും സദസ്സിനു മുമ്പാകെ അവതരിപ്പിക്കുന്നു.
ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് കഥാപാത്രങ്ങളുടെ വേഷം, പ്രോപ്പർട്ടികൾ, രംഗസജ്ജീകരണം എന്നിവ തയ്യാറാക്കി രംഗാവിഷ്കാരം നടത്തുന്നു.
സമയം: 40 മിനുട്ട്
കരുതേണ്ട സാമഗ്രികള്‍. മഞ്ഞപ്പൂമുഖംമൂടികള്‍
പ്രക്രിയാവിശദാംശങ്ങള്‍:
ഘട്ടം 1 (സമയം 15 മിനുട്ട്)
പൂപ്പേര് കളി
കളിനിയമം- നിറം പറഞ്ഞ് ആളെ ചൂണ്ടിയാല്‍ ആ കുട്ടി ആ നിറമുള്ള പൂവിന്റെ പേര് പറയണം.
ഉദാഹരണം
ചോപ്പ് ചോപ്പ് ചോപ്പ്
ചെമ്പരത്തി ചോപ്പ്
വെള്ള വെള്ള വെള്ള
മുല്ലപ്പൂ വെള്ള
നീല നീല നീല
………………
നേരത്തെ നിറത്തിന്റെ അടിസ്ഥാനത്തില്‍ തരംതരിച്ചത് ഓര്‍മ്മിപ്പിക്കണം.
മഞ്ഞ മഞ്ഞ മഞ്ഞ
…………………..
കണ്ടിട്ടുള്ള മഞ്ഞപ്പൂക്കളില്‍ ഏതാണ് വലുത്? അനുഭവങ്ങള്‍ പങ്കിടുന്നു.
മത്തപ്പൂ, കുമ്പളപ്പൂവ്, കോളാമ്പിപ്പൂവ് എന്നിവ കരുതിയാല്‍ നന്ന്.
ഘട്ടം 2 (സമയം 15 മിനുട്ട്)
രംഗാവിഷ്കാരം
ഇനി നമ്മള്‍ക്ക് കുമ്പളപ്പൂവിന്റെ പാട്ട് പാടാം. അഭിനയിച്ചാണ് പാടേണ്ടത്. കുമ്പളപ്പൂവിനോടുള്ള പാട്ടാണ്.
കുമ്പളപ്പൂവാകണം. അതിനെന്താ ചെയ്യുക? നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാനുണ്ടോ? പ്രതികരണം.
പൂക്കളുടെ മുഖം മൂടിയായാലോ? മുഖം മൂടി ഉണ്ടാക്കാനറിയാമോ? ഉണ്ടാക്കുന്ന വിധം കാണിച്ചുകൊടുക്കുന്നു. ഇപ്പോള്‍ നിങ്ങളുണ്ടാക്കണ്ട. വീട്ടില്‍ രക്ഷിതാക്കള്‍ സഹായിച്ചാല്‍ സ്വന്തമായി ഉണ്ടാക്കാം. ഇപ്പോള്‍ ഞാന്‍ തരാം.
മഞ്ഞപ്പൂമുഖംമൂടികള്‍ നാലഞ്ച് കുട്ടികള്‍ക്ക് നല്‍കുന്നു. അവര്‍ ക്ലാസിന് നടുവില്‍ നില്‍ക്കുന്നു. മറ്റു കുട്ടികളും ടീച്ചറും ആ പൂവുകളെ ചുറ്റി നടന്ന കാണുന്നു. അപ്പോള്‍ വായ്ത്താരി ടീച്ചര്‍ പാടുന്നു. കുട്ടികള്‍ ഏറ്റുപാടുന്നു. താളത്തില്‍ ചുവട് വെയ്ക്കുന്നു.
തകത്തെയ്തക തകത്തെയ്തക തകത്തെയ്താരോ
തകത്തെയ്തക തകത്തെയ്തക തകത്തെയ്താരോ
തകത്തെയ്തക തകത്തെയ്തക തകത്തെയ്താരോ
തകതിമി തകത്തെയ്തക തകത്തെയ്തക തകത്തെയ്താരോ
തകതിമി തകത്തെയ്താരോ തകതിമി തകത്തെയ്താരോ
ടീച്ചര്‍ കുമ്പളപ്പൂവിനോട് വായ്ത്താരി പാടി പറയും. കുട്ടികള്‍ ഏറ്റ് പാടണം.
മഞ്ഞ വാരിപ്പൂശി നില്‍ക്കും
കുമ്പളപ്പൂവേ നിന്നെ
ഇന്നു കാണാന്‍ നല്ല ചന്തം
കുമ്പളപ്പൂവേ…(2)
(അപ്പോള്‍ പൂക്കളാണ് വായ്ത്താരി താളത്തില്‍ തലയാട്ടി ചൊല്ലേണ്ടത്)
തകത്തെയ്തക തകത്തെയ്തക തകത്തെയ്താരോ
തകത്തെയ്തക തകത്തെയ്തക തകത്തെയ്താരോ
തകത്തെയ്തക തകത്തെയ്തക തകത്തെയ്താരോ
തകതിമി തകത്തെയ്തക തകത്തെയ്തക തകത്തെയ്താരോ
തകതിമി തകത്തെയ്താരോ തകതിമി തകത്തെയ്താരോ
വായ്താരി പാടിക്കഴിഞ്ഞ് ടീച്ചര്‍ അഭിനയ സാധ്യത പ്രയോജനപ്പെടുത്തി കുമ്പളപ്പൂവിനോട് പാടി ചോദിക്കും. കുട്ടികള്‍ ഏറ്റ് പാടണം.
നാളെ നീയും ചുളിഞ്ഞാവും
കൊഴിഞ്ഞേ വീഴും പിന്നെ
എന്തിനിങ്ങനെ ചിരിക്കുന്നു
കുമ്പളപ്പൂവേ..? (2)
തകത്തെയ്തക തകത്തെയ്തക തകത്തെയ്താരോ
തകത്തെയ്തക തകത്തെയ്തക തകത്തെയ്താരോ
തകത്തെയ്തക തകത്തെയ്തക തകത്തെയ്താരോ
തകതിമി തകത്തെയ്തക തകത്തെയ്തക തകത്തെയ്താരോ
തകതിമി തകത്തെയ്താരോ തകതിമി തകത്തെയ്താരോ
ടീച്ചര്‍ പൂക്കളുടെ പക്ഷം ചേര്‍ന്ന് മറുപടി പാടുന്നു. പൂക്കള്‍ ഏറ്റ് പാടുന്നു
പൂ കൊഴിഞ്ഞാലതില്‍നിന്നും
കായ് വിരിഞ്ഞീടും കുഞ്ഞേ
ഞാന്‍ കൊഴിഞ്ഞാലെന്നില്‍നിന്നും
കുമ്പളം കായ്ക്കും..(2)
എല്ലാവരും കൂടി പാടുന്നു
തകത്തെയ്തക തകത്തെയ്തക തകത്തെയ്താരോ
തകത്തെയ്തക തകത്തെയ്തക തകത്തെയ്താരോ
തകത്തെയ്തക തകത്തെയ്തക തകത്തെയ്താരോ
തകതിമി തകത്തെയ്തക തകത്തെയ്തക തകത്തെയ്താരോ
തകതിമി തകത്തെയ്താരോ തകതിമി തകത്തെയ്താരോ
ഘട്ടം 3 (സമയം 10 മിനുട്ട്)
പൂക്കളായി മറ്റ് കുട്ടികള്‍ മുഖം മൂടി ധരിച്ച് നില്‍ക്കുന്നു. രംഗാവിഷ്കാരം തുടരുന്നു.
വിലയിരുത്തൽ:
എല്ലാ കുട്ടികളും രംഗാവിഷ്കാരത്തിൽ പങ്കെടുത്തോ?
ആരൊക്കെയാണ് ഭാവാത്മകമായി അവതരിപ്പിച്ചത്?
പീരീഡ് രണ്ട് |
പ്രവര്‍ത്തനം: ഊഹിച്ചുപറയാം
പഠനലക്ഷ്യങ്ങള്‍:
പൂക്കളില്ലാതെയായാൽ ജീവജാലങ്ങൾക്ക് എന്തു സംഭവിക്കുമെന്ന് പ്രവചിക്കുക (പൂക്കളില്ലെങ്കില്‍ കായ്കളും വിത്തുകളും ഉണ്ടാകില്ല. ജീവികള്‍ക്ക് ആഹാരമില്ലാതാകും. വിത്തില്ലെങ്കില്‍ പുതിയ ചെടികൾ ഉണ്ടാകില്ല)
സമയം: 30 മിനുട്ട്
പ്രശ്നാവതരണം:
പൂക്കള്‍ ഇല്ലാതായാല്‍ അത് ജീവജാലങ്ങളെ എങ്ങനെ ബാധിക്കും?
കുട്ടികളുടെ പ്രതികരണങ്ങള്‍
ടീച്ചര്‍ പാട്ട് പാടാം. പൂരിപ്പിക്കാമോ?
പൂവില്ലെങ്കില്‍ കായില്ല
കായില്ലെങ്കില്‍ ……...
കായില്ലെങ്കില്‍ പഴമില്ല
പഴമില്ലെങ്കില്‍ ……….
പഴമില്ലെങ്കില്‍ വിത്തില്ല
വിത്തില്ലെങ്കില്‍ ………….
വിത്തില്ലെങ്കില്‍ ചെടിയില്ല
..............................
..............................
പൂക്കള്‍ , കായ, പഴം, വിത്ത്, തൈച്ചെടി. സസ്യം, പൂക്കള്‍ എന്ന ചാക്രിക ക്രമത്തില്‍ തക്കാളി പോലെയുളള ചെടികളുടെ ജീവിതചക്രം ക്രമീകരിച്ച ചിത്രം പ്രദര്‍ശിപ്പിക്കുന്നു.
പ്രതീക്ഷിത ഉല്പന്നം
ക്ലാസ് ചാർട്ട്
വിലയിരുത്തല്‍
ജീവജാലങ്ങളുമായി ബന്ധപ്പെടുത്തി പൂക്കളുടെ പ്രാധാന്യത്തെക്കുറിച്ച് ആശയങ്ങള്‍ പങ്കിട്ടവരെത്ര?
ഉദാഹരണങ്ങള്‍ നല്‍കിയവരെത്ര?
വായനപാഠങ്ങള്‍
ഇതുവരെ നല്‍കിയ വായനപാഠങ്ങളുടെ പ്രിന്റ് മേശപ്പുറത്ത് കമഴ്ത്തി വയ്ക്കുന്നു.
ഓരോരുത്തരും ഓരോന്ന് വീതം എടുക്കുന്നു.
പഠനക്കൂട്ടത്തില്‍ പരസ്പരം വായിച്ചുകേള്‍പ്പിക്കുന്നു.
തുടര്‍ന്ന് ഓരോ പഠനക്കൂട്ടവും അവര്‍ക്ക് കിട്ടിയ വായനക്കാര്‍ഡുകള്‍ വായിക്കുന്നു.
സവിശേഷ സഹായസമയം |
കൂടുതല്‍ പിന്തുണ വേണ്ട കുട്ടികള്‍, ഹാജരാകാത്ത കുട്ടികള്‍ എന്നിവര്‍ക്കായി ഉപപാഠങ്ങള്‍ തയ്യാറാക്കി പിന്തുണ നല്‍കുന്നു
പഠനക്കൂട്ടങ്ങളില്‍ കുഞ്ഞെഴുത്ത് പൂര്‍ണ്ണമാക്കുന്നു
വായനക്കൂടാരത്തില്‍ മറ്റ് കുട്ടികള്‍ ചിത്രപുസ്തകത്തെ ആസ്പദമാക്കി കഥ ഉണ്ടാക്കി പങ്കിടുന്നു.
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് -1
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് - 3
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് - 2
- പൂവ് ചിരിച്ചു ആസൂത്രണക്കുറ്രിപ്പ് - 4
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് - 5
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് 7
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് - 8
- പൂവ് ചിരിച്ചു- ആസൂത്രണക്കുറിപ്പ് - 6
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് -9
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് 10
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് 11
- പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് 12
No comments:
Post a Comment