ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, November 2, 2010

ചുമരില്‍ മരങ്ങള്‍ പൂക്കും കായ്ക്കും

ക്ലാസ് ആകര്‍ഷകമാക്കാന്‍ ചിത്രകാരന്മാരെ കൊണ്ടു വന്നു ബാല മാസികകളിലെ ചിത്രങ്ങള്‍ വരപ്പിക്കുന്ന പ്രവണത ഉണ്ട്.അത് കാഴ്ച്ചയുടെ വിരുന്നാണ് സംശയമില്ല.
. പഠന മൂല്യം കൂടി വേണം.
പുനരുപയോഗ സാധ്യതയും.
നോക്കൂ,
ഈ ചുമര്‍ മരങ്ങള്‍ അങ്ങനെ ഉള്ളതാണ്.
മരത്തില്‍ ധാരാളം കായ്കള്‍
സൂക്ഷിച്ചു നോക്കിയാല്‍ അറിയാം അത് വെറുതെ ഇട്ടതല്ലെന്നു.
മൂന്നിന്റെ ഗുണനം പഠിക്കാന്‍ ...
നാളെ കുലകളില്‍ നാല് കായ്കള്‍ വീതം ആവാം
അതില്‍ത്തന്നെ മഞ്ഞ കണക്കും ചുവപ്പ് കണക്കും
ഈ കായ്കള്‍ ആണിയില്‍ തൂക്കിയിടുന്നു.
ആണി മരത്തിന്റെ കൊമ്പുകളില്‍ മര്‍മ സ്ഥാനത്തും.
മരം വരച്ചപ്പോള്‍ മനസ്സില്‍ കണ്ടു ഗണിതം പൂക്കണം ഈ മരത്തിലും കുട്ടികളുടെ മനസ്സിലും എന്നു.ഈ കായ്കള്‍?
ഉത്സവ ദൃശ്യങ്ങള്‍ കണ്ടവര്‍ക്ക് പരിചിതം.കൊച്ചു ബള്‍ബുകള്‍ പല നിറത്തില്‍ മിന്നി തിളങ്ങുന്നത് കണ്ടിട്ടില്ലേ..അത് തന്നെ സാധനം.ആ ബള്‍ബുകളുടെ ആവരണം.
ടീച്ചര്‍ ഗ്രാന്റ് കിട്ടുമ്പോള്‍ വ്യത്യസ്തമായി ചിന്തിക്കണം. ഫലപ്രദമായി ഉപയോഗിക്കാനും കഴിയണം.
അങ്ങനെ ചിന്തിക്കുന്നോര്‍ക്ക് കുണ്ടറയില്‍നിന്നും നാളെ മറ്റൊരു കാഴ്ച
-------------------------------------------------
ആശയം ,ഭാവന,ചിത്രീകരണം, രൂപകല്‍പന-അജയന്‍ മാഷ്‌,ശ്രീകുമാര്‍ (ബി ആര്‍ സി ട്രെയിനര്‍/എല്‍ ഇ പി ജില്ലാ കോര്‍ഡിനേട്ടര്‍ .

3 comments:

RANJITH ADAT said...

ഈ പരിപാടി കലക്കീട്ടാ മാഷേ.... അഭിനന്ദനങ്ങള്‍.....

RADHAN said...

Its a good idea. Congrats

Joymon said...

ഇത് വച്ച് ഗുണനം എങ്ങിനെ പഠിപ്പിക്കാം എന്ന് ഒന്ന്‍ ക്ലിയര്‍ ആയി പറഞ്ഞു തരുമോ?