ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, July 11, 2011

എം.ടി. എല്‍. പി.എസ്.വെങ്ങോല.-കളരി അനുഭവങ്ങള്‍


സര്‍

കളരി അനുഭവങ്ങള്‍ പങ്കിടാനെരെയുണ്ട്
ഞാന്‍ കളരിക്കായി തിരഞ്ഞെടുത്ത സ്കൂള്‍ എം.ടി. എല്‍. പി.എസ്.വെങ്ങോല.
ഈ സ്കൂള്‍ തിരഞ്ഞെടുക്കുന്നതിന് പ്രധാന കാരണം സ്കൂള്‍ headmistress തന്നെയാണ്. ടീച്ചര് എപ്പോഴുംപറയും " ഒന്ന് രണ്ടു ദിവസം സ്കൂളില്‍ വരുമോ? എനിക്കെന്തെങ്കിലും ചെയ്യണമെന്നുണ്ട്. പക്ഷെ പറ്റുന്നില്ല.
. കളരിയുടെ അവസാന ദിനങ്ങളില്‍ ടീച്ചര്‍ പറഞ്ഞത് എനിക്കു വളരെ സന്തോഷമായി .
എന്റെ അധ്യാപകരുടെ മനസ്സിലെ മാറ്റങ്ങള്‍ ഞാന്‍ അവരുടെ കണ്ണുകളില്‍ കണ്ടു."ഇനി ഇടക്കൊക്കെ ഒരു ദിവസമെങ്കിലും ഒന്ന് വന്നാല്‍ എനിക്ക് ഒത്തിരി ചെയ്യാന്‍ കഴിയും. " പോന്നപ്പോള്‍ ടീച്ചര്‍ ആവശ്യപ്പെട്ടത്‌ ..
ഒരാഴ്ച കഴിഞ്ഞു ഒരു വൈകുന്നേരം ഞാന്‍ ആ സ്കൂളിന്റെ അടുത്ത് കൂടി പോയി. സ്കൂള്‍ പൂട്ടിയിരുന്നെങ്കിലും ഗേറ്റ് പൂട്ടിയിട്ടുണ്ടയിരുന്നില്ല. സ്കൂള്‍ മുറ്റത്തു ഒരു മഴപന്തല്‍ കണ്ടു . ഒന്നാം ക്ലാസ്സിലെ ആദ്യത്തെ യൂനിട്ടുമായി ബന്ടപ്പെട്ടാണ് .'ഒരു ഫോട്ടോ എടുത്താലോ' .ഞാന്‍ ആലോചിച്ചു രണ്ടാഴ്ച പയറ്റിയ സ്കൂള്‍ അല്ലെ? സ്കൂള്‍ ന്റെ ഓരോ ചലനവും എന്നെ ആവേശം കൊള്ളിച്ചു. . ഫോട്ടോ എടുക്കാനായി സ്കൂളില്‍ കടന്നു. എന്നെ കണ്ടു ടീച്ചര്‍ തിരിച്ചു വന്നു
"മിനി ക്ലാസ്സില്‍ ഒത്തിരി മാറ്റങ്ങള്‍ (കുട്ടികളുടെ ഉത്പന്നങ്ങള്‍) വന്നിട്ടുണ്ട്. കാണണ്ടേ" എന്ന് പറഞ്ഞു ക്ലാസ്സ്‌ തുറന്നു എന്നെ ആവേശത്തോടെ ഓരോന്നും കാണിച്ചു തരുമ്പോള്‍ ഹീട്മിസ്റെസ്സ് ശോശാമ്മ ടീച്ചര്‍ന്റെ കണ്ണുകളില്‍ തിളക്കം
Tacher പറഞ്ഞ ഒരു കാര്യം കൂടി ... .
“ഞാനിപ്പോള്‍ ക്ലാസ്സില്‍ ചെന്നാല്‍ ടീചെര്സ്‌ ക്ലാസ്സ്‌ നിര്‍ത്തുന്നില്ല . എനിക്ക് ക്ലാസ്സ്‌ കാണാനും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൊടുക്കാന്‍ കഴിയുന്നു . അവരത് പോസിറ്റീവ് ടെന്‍സില്‍ എടുക്കുന്നുണ്ട് ,
രണ്ടാഴ്ച സ്കൂളില്‍ നടത്തിയ പ്രവര്‍ത്തനത്തിലൂടെ സ്കൂളിളില്‍ ഉണ്ടായ വളര്‍ച്ച താഴെപറയുന്നവയാണ്
 • എല്ലാ ക്ലാസ്സിലും ബിഗ്‌ പിക്ചര്‍
 • എല്ലാ കുട്ടികള്‍ക്കും മത്സ് കിറ്റ്‌, എല്ലാ ക്ലാസ്സിലും maths കോര്‍ണര്‍ കം ബുക്സ് സ്റ്റാന്റ് ,
 • എല്ലാ ക്ലാസ്സിലും ഡിസ്പ്ലേ ബോര്‍ഡ്‌ ,
 • എല്ലാ ക്ലാസ്സിലും പൊട്ടിപൊളിഞ്ഞ മരത്തിന്റെ സ്ക്രീനുകള്‍ പോര്‍ട്ട്‌ ഫോളിയോ ബാഗ് , ബിഗ്‌ പിക്ചര്‍ ഇവകൊണ്ട് ആകര്ഷകമാക്കള്‍ ,
 • എല്ലാ ക്ലാസ്സിലും പോര്‍ട്ട്‌ ഫോളിയോയും കാരിയര്‍ ബാഗും
 • എല്ലാ ക്ലാസ്സിലും പരീക്ഷണം മൂല (ഒരു ടേം ലേക്ക് ആവശ്യമായ ലോ കോസ്റ്റ് materials ന്റെ ലിസ്റ്റ് തയ്യാറാക്കി പ്രദര്‍ശിപ്പിക്കുന്നു . കുട്ടികളും അധ്യാപകരും അത് ശേഖരിച്ചു ഓരോ ക്ലാസ്സ്‌ ലും സൂക്ഷിക്കുന്നു പരീക്ഷണങ്ങള്‍ ആവശ്യമായ സമയത്ത് ഗ്രൂപ്പ് പ്രവര്‍ത്തനം ഫലപ്രദം ആക്കുന്നതിനു ഇത് സഹായകമാവും.
 • ഒന്ന് രണ്ടു ക്ലാസ്സ്‌ കളില്‍ പാവനാടക സ്റ്റാന്റ്
 • ഒന്ന് രണ്ടു ക്ലാസ്സിലെ ഭിത്തികള്‍ ഇടുക്കി ലാബ്‌ സ്കൂള്‍ മാതൃക
 • ഒന്നാം ക്ലാസ്സ്‌ ഇപ്പോള്‍ ബേബി ഫ്രെണ്ട് ലി
 • ഒന്നാം ക്ലാസ്സില്‍ പിറന്നാള്‍ മരം,മണല്‍ത്തടം , പാദരക്ഷകള്‍ നമ്പരിട്ടു സൂക്ഷിക്കല്‍, വാതിലില്‍ ഒരു ക്ലോക്ക്
 • സ്കൂളില്‍ ഹോനെസ്ടി ബോക്സ്‌
 • ഉള്ള സാമഗ്രികള്‍ വച്ച് ചിട്ടപ്പെടുത്തിയ ലാബ്‌ ഉം ലൈബ്രറിയും ഇങ്ങനെ പോകുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ ഒന്നും ചെയ്തത് ക്ലാസ്സ്‌ ടൈം നഷ്ടപെടുതിക്കൊണ്ടാല്ല എന്ന് പ്രത്യേകം പറയട്ടെ. രാവിലെ നേരത്തെ എത്തിയും വ്യ്കിട്ടു സ്കൂള്‍ വിട്ട ശേഷം നിന്നുമാണ് ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്തത്. നാം ചെയ്യുമ്പോള്‍ നമ്മോടൊപ്പം പ്രവര്‍ത്തിക്കുന്നതിനു ആദ്യം അധ്യാപകര്‍ക്ക് അല്പം വിഷമം തോന്നി എങ്കിലും സ്കൂള്‍ അന്തരീക്ഷം മാറിയപ്പോള്‍ അവരുടെ മനോഭാവം മാറുന്ന കാഴ്ചയാണ് നാം കണ്ടത്. അതവര്‍ പറയുകയും ചെയ്തു.
പഠന പ്രവര്‍ത്തനങ്ങള്‍

ICT സാധ്യതയിലൂടെ ആശയരൂപീകരണം
 • കുട്ടികളുടെ ചിന്തയില്‍ രൂപപ്പെടുന്ന ടെക്സ്റ്റ്‌ പ്രൊജക്റ്റ്‌ സ്ക്രീനില അവര്‍ കാണ്‍കെ ഡിടിപി ചെയ്യുന്നു.
 • ടീച്ചര്‍ വെര്‍ഷന്‍ കുട്ടികള്‍ കാണ്‍കെ അവരുടെ പങ്കാളിത്തത്തോടെ ഡിടിപി ചെയ്യുന്നു.
 • കുട്ടികള്‍ വരച്ച കുടയുടെ ചിത്രം സ്കാന്‍ ചെയ്ത് പ്രൊജക്റ്റ്‌ കളില്‍ കാണിക്കുന്നു. കട്ട്‌ & പേസ്റ്റ് ലൂടെ എണ്ണം മാറ്റം വരുത്തുന്നു. (മാജിക്‌) കുട്ടികള്‍ എണ്ണം അവരുടെ ബുക്ക്‌ കളില്‍ കുറിക്കുന്നു.
 • അവസാന ദിവസം ക്ലാസ്സിലെ പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്റ് ചെയ്ത ഫോട്ടോസ് കാണിച്ചു അവരെക്കൊണ്ടു ഫോടോയില കാണുന്ന സംഭവങ്ങള്‍ വായിപ്പിച്ചു .അതെല്ലാം സെന്‍ കുട്ടികള്‍ ഉള്‍പ്പടെ വായിക്കുന്ന കാഴ്ചയാണ് നാം കണ്ടത് . ഇത് കണ്ടു എങ്ങനെയും ഒരു പ്രോജെക്ടര്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ഹീട്മിസ്രെസ്സ് .സ്കൂള്‍ ജനറല്‍ ബോടിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു .ലോക്കല്‍ റിസോഴ്സ് ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്
ഇത്തരത്തില്‍ ICT സാധ്യതയിലൂടെ ആശയരൂപീകരണം നടത്തുമ്പോള്‍ കുട്ടികള്‍ വളരെ താല്പര്യത്തോടെയും ഏകഗ്രതയോടെയും ക്ലാസ്സ്‌ഇല്‍ പങ്കെടുക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. എന്റെ അഭിപ്രായത്തില്‍ ഒന്നാം ക്ലാസ്സ്‌ മുതല്‍ തന്നെ ICT സാധ്യതകല്‍ പ്രയോജനപപെടുതെണ്ടതും അധ്യാപകര്‍ക്ക് അതിനുള്ള അനുകൂല സാഹചര്യങ്ങള്‍ സ്രിഷ്ടിക്കെണ്ടതും വളരെ അത്യാവശ്യമാണ്.
ഗണിതം
 • ആഖ്യാനത്തില്‍ അമ്മുവും അച്ഛനും കൂടി പുഴ കാണാന്‍ പോകുന്നതും മീന്‍പിടിക്കുന്ന കുട്ടികളെ കാണുന്ന ഭാഗവും കൂട്ടിച്ചേര്‍ത്തു .
 • അമ്മുവിന്‍റെ വീട് പുഴാകുളം തുടങ്ങിയവ മണല്‍ ത്തടത്ത്തില്‍ സെറ്റ് ചെയ്തു.
 • സണ്‍ പായ്ക്ക് ഷീറ്റില്‍ വര്നമാത്സ്യങ്ങള്‍ വെട്ടിയെടുത്തു . മൊട്ടു സൂചികൊണ്ട് കണ്ണ് , കാന്തം കൊണ്ട് ചുണ്ട്.
 • മീന്‍പിടുത്ത മത്സരം (SEN കുട്ടികള്‍ മീന്‍പിടുത്തക്കാര്‍)
 • പിടിച്ച മീനുകള്‍ പ്ലേറ്റില്‍ വയ്ക്കുന്നു.
 • മീനുകള്‍ എണ്ണുന്നു (സെന്‍ കുട്ടികള്‍ വളരെ താത്പര്യത്തോടെ
 • ഓരോ ഗ്രൂപ്നും കിട്ടിയ എണ്ണം ചാര്‍ട്ടില്‍ എഴുതുന്നു.
 • കൂടുതല്‍ കുറവ് കണ്ടെത്തുന്നു.
 • ക്രമമായി ചാര്‍ട്ടുകള്‍ നിരത്തുന്നു. (ആരോഹണം)
 • എ ഗ്രൂപ്നെക്കള്‍ ബി ഗ്രൂപിനെത്ര കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നു
 • ബിന്ദു എന്ന കുട്ടിയോഴികെ മറ്റെല്ലാവരും എപ്പോള്‍ കൃത്യമായും എണ്ണുന്നു കൂടുതല്‍ കുറവ് കണ്ടെത്തുന്ന നന്ദു എന്ന കുട്ടി മാത്രം എണ്ണുന്നുണ്ട്,പക്ഷെ എത്രയെന്നു പറയുമ്പോള്‍ എപ്പോഴും മൂന്നു എന്ന് പറയുന്നു . എന്തുകൊണ്ടായിരിക്കും എങ്ങനെ പറയുന്നത് . പഠിക്കേണ്ടതുണ്ട്.
മണല്‍ത്തടം ഉപയോഗിച്ചു ഉള്ള ഇ വി.എസ് ആശയരുപീകരണം യിങ്ങനെ.
 • ആഖ്യാനത്തില്‍ സ്ലോട്ട് കണ്ടെത്തി മഴക്കാലത്ത്‌ കിണര്‍ നിറ യുന്നതെങ്ങനെ എന്നാ പ്രശ്നം ഉന്നയിക്കുന്നു. -ചര്‍ച്ച
 • ആഖ്യാനത്തില്‍ സ്ലോട്ട് കണ്ടെത്തി മഴക്കാലത്ത്‌ മണല്ത്തടത്ത്തില്‍ ഒരു കുഴി താഴ്ത്തുന്നു.
 • ചുറ്റുപാടുമുള്ള മണലില്‍ മഴ പെയ്യിക്കുന്നു.
 • കുഴിയില്‍ വെള്ളം നിറയുന്നതിനു കാരണം ചര്‍ച്ച ചെയ്യുന്നു
 • (മഴക്കാലത് കിണറുകള്‍ നിറയുന്നു എന്നും മഴവെള്ളം മണ്ണില്‍ താഴുന്നു എന്നാ സാമാന്യ ധാരണകളെ ശാസ്ത്രീയ ധാരന്നയാക്കി മാറ്റുന്നതിന്)
കളരികഴിഞ്ഞു ഒരഴ്ച്ചക്കുസേശം വീണ്ടു ഞാന്‍ ആ സ്കൂളില്‍ പോയി. നന്ദു, അല്‍ഫിയ എത്തി. സെന്‍ കുട്ടികളോട് ഇതുമായി ചര്‍ച്ച ചെയ്തപ്പോള്‍ അവരില്‍ ആശയം നില നില്‍ക്കുന്നുണ്ട് എന്ന് മനസിലായി.
വെത്യസ്ത അനുഭവതലമുള്ള കുട്ടികള്‍ക്ക് സ്വാഭാവിക അനുഭവം സൃഷ്ടിക്കുന്നതിനു മണല്‍ത്തടം വളരെയേറെ പ്രയോജനം ചെയ്യുന്നു.
പി.ടി.എ പൊതുയോഗത്തില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍
എ. മണല്‍ തടം ഉപയോഗിച്ചുള്ള ഗണിതശായ രൂപീകരണത്തിന്റെ സിമുലേഷനും ചര്‍ച്ചയും.
ബി. കുട്ടികളുടെ ക്ലാസ് റൂം ഉല്പന്നം പ്രദര്‍ശനവും പ്രോസസസ് ചര്‍ച്ചയും.
സി. ഇംഗ്ലീഷ് മീഡിയം പുസ്തകം വേണമോ? ചര്‍ച്ച.
ഇംഗ്ലീഷ് പഠിപ്പിക്കല്‍ ചര്‍ച്ച വന്ന സാഹചര്യത്തില്‍ കഴിഞ്ഞ വര്ഷം ജി.യു.പി. എസ് അല്ലപ്രയിലെ കുട്ടികളുടെ പെര്‍ഫോമന്‍സ് വീഡിയോ ക്ലിപ്പിംഗ് പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ രക്ഷ കര്‍ത്താക്കള്‍ക്കു ആത്മവിശ്വാസം നല്‍കി.
മിനി മാത്യു

ബി.ആര്‍.സി. പെരുമ്പാവൂര്‍


2 comments:

യാത്രികന്‍ said...

കേരളത്തിലെ വിദ്യാഭ്യാസ രംഗം ആകെ കുത്തഴിഞ്ഞതാണ് എന്ന് പത്രം വായിച്ചാല്‍ തോന്നും. മാഷിന്റെ ബ്ലോഗ് വായിക്കുമ്പോള്‍ ഒരു പ്രതീക്ഷ തോന്നുന്നു.

കലാധരന്‍.ടി.പി. said...

പത്രം നയപരമായ വ്യതിയാനങ്ങള്‍ ചര്‍ച്ചയ്ക്കു വെക്കുന്നു
അവര്‍ക്ക് ചൂടുള്ള വാര്‍ത്ത മതി
എന്ത് ചെയ്യുന്നില്ല എന്നതാണ് അവര്‍ പലപ്പോഴും പങ്കിടുന്നത്
എങ്കിലും അവരുടെ ആശങ്കകള്‍ ഗൌരവമായി കാണണം
ക്ലാസ്സിനുള്ളില്‍ ഒന്നും നടക്കുന്നില്ല എന്ന് പറയുന്നവര്‍ക്ക്
അങ്ങനെ ആഗ്രഹിക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരും എന്നാണു ചൂണ്ടുവിരലിന് ലഭിക്കുന്ന അനുഭവങ്ങള്‍ നല്‍കുന്ന സൂചന